Monday, October 19, 2009

സൈമേട്ടന്റെ 110 ഫ്യൂസാക്കി!

സൈമേട്ടന്റെ വീഴ്ച അങ്ങിനെ നാട്ടില്‍ മുഴുവന്‍ പാട്ടായി.കണ്ടവര്‍ കാണാത്തവരോടും, കാണാത്തവര്‍ കാണാന്‍  സാധ്യതയില്ലാത്തവരോടും പൊടിപ്പും തൊങ്ങലും വെച്ചുള്ള കഥകള്‍ പടച്ച് വിട്ടു.പലരും ഭാവന സമ്പന്നന്മാരായി  വിവരണം കൊഴുപ്പിച്ചു. സൈമേട്ടന്‍ പോസ്റ്റിന്റെ മുകളില്‍ നില്‍ക്കുമ്പോള്‍ ഒരു മിസൈല്‍ വന്ന് കേറിയെന്ന് ഒരു കൂട്ടര്‍, ഊത്രാളിക്കാവ് പൂരത്തിന് വിട്ട കുട പൊട്ടി വിരിഞ്ഞതാണെന്ന് മറ്റൊരു കൂട്ടര്‍,എന്തിനധികം ഷോക്കേറ്റ സൈമേട്ടന്‍  വേലിക്കുറ്റിയുടെ മുകളില്‍ വീണു തുടങ്ങിയുള്ള കഥകള്‍ നിമിഷ നേരം കൊണ്ട് പ്രചരിച്ചു. പാവം സൈമേട്ടന്‍  ഇത് വല്ലതും അറിയുന്നുണ്ടോ? കുഴിയിലിരുന്ന് പൊട്ടിയ ഡയിന പോലെ തകര്‍ന്ന് കിടക്കുകയല്ലേ ഡയിനക്കുഴി.

ഞാന്‍ ആശുപത്രിയില്‍ നിന്നും വരുമ്പോള്‍ വാഴക്കോട് സെന്ററില്‍ അങ്ങിങ്ങായി കൂട്ടം കൂടി നിന്ന് ആളുകള്‍  സംസാരിക്കുന്നുണ്ട്.സ്കൈലാബിന്റെ വീഴ്ചയ്ക്ക് ശേഷം അതേ ആമ്പിയറില്‍ എല്ലാവരും ഒരേ പോലെ ചര്‍ച്ച ചെയ്ത  വിഷയം വേറെ ഉണ്ടായിട്ടില്ല എന്ന മട്ടില്‍ എല്ലാവരും ആ വാര്‍ത്ത ആഘോഷിക്കുകയാണ്.എനിക്കെന്തോ വല്ലാത്ത ദുഃഖം തോന്നി. സെന്ററിലെ കുഞ്ഞാനിക്കാന്റെ  ചായക്കടയില്‍ സീനിയര്‍ സിറ്റിസന്മാര്‍ വാര്‍ത്താ വിശകലനം നടത്തുകയാണ്.എല്ലാവരുടെ മുഖത്തും സന്തോഷമാണ്, കാരണം ചിരിയുടെ അകമ്പടിയിലാണ്  ചര്‍ച്ചകള്‍. എങ്ങിനെ ചിരിക്കാണ്ടിരിക്കും.ആ സംഭവം ഓര്‍ത്താല്‍ ചിരിക്കാത്തവര്‍ മനുഷ്യരാണോ? എന്തോ എനിക്ക് മാത്രം ചിരി വന്നില്ല.സൈമേട്ടന്റെ നിലവിളി ശബ്ദം എന്റെ കാതില്‍ അപ്പോഴും മുഴങ്ങുന്നുണ്ടായിരുന്നു.
ഞാന്‍ വെറുതെ ചര്‍ച്ചയിലേക്കൊന്ന് ചെവി നീട്ടി.


“ചക്കായീടെകൈക്കോട്ടിന്റെ തായേടെ പകുതി മുക്കാലും കേറീന്നാ പറഞ്ഞ് കേട്ടത്, വായേക്കൂടെ
കൈക്കോട്ടിന്റെ തല കണ്ടൂത്രെ!”


“അനക്കെന്താ കുഞ്ഞാനേ, വായേക്കൂടെ തല കണ്ടൂന്ന്! കണ്ട തല അതൊന്നുമല്ല,സൈമന്‍ വൈകീട്ട് കപ്പ തിന്നിരുന്നു, മൂട്ടില് തായ കേറിയപ്പോള്‍ അതൊക്കെ തള്ളി വായേക്കൂടെ വന്നതല്ലേ. നമ്മള് പുട്ടും കുറ്റീടെ മൂട്ടില് തള്ളിയാ പുട്ട്  പുറത്ത് വരില്ലേ അത് പോലെ”

“എതായാലും സൈമനെ ഇനി “പുട്ടുംകുറ്റി സൈമന്‍“ എന്ന് വിളിക്കാം അല്ലേ?”

എല്ലാവരും ഒരു കൂട്ടച്ചിരിയോടെ ആ പേര് പാസാക്കി.സൈമേട്ടന്റെ മോളെ ഓര്‍ത്ത് ഞാനത് വീണ്ടും ക്ഷമിച്ചു. അല്ലെങ്കില്‍ ഞാന്‍ വിവരമറിഞ്ഞേനെ, ദൈവം കാത്തു.ഞാന്‍ നേരെ കുരിശടിയുടെ മുന്നിലെ പടികളില്‍ ഇരിക്കുന്ന  കൂട്ടുകാര്‍ക്കരികിലേക്ക് ചെന്നു. അവിടെ മുത്തു, മോനു,അലിമോന്‍,കുട്ടി തുടങ്ങിയവര്‍ ഉണ്ടായിരുന്നു. അവര്‍ എന്നെ കണ്ടതും ഒരു ആക്കിച്ചിരി ചിരിച്ചു, ഞാന്‍ വീണ്ടും ക്ഷമിച്ചു.
“ഡാ അമ്മായപ്പന്റെ ഹൌസിങ്ങില് എത്ര സ്റ്റിച്ചുണ്ട്?”


“പന്ത്രണ്ട് സ്റ്റിച്ചുണ്ട് മോനേ”

“എന്നാ പിന്നെ അവിടെ ഒരു സിബ്ബ് പിടിപ്പിക്കായിരുന്നില്ലേ? ആവശ്യത്തിന് തുറക്കെം അടക്കേം ചെയ്യാലോ!”

“അതിന് മൊത്തം മൂട്ടിത്തുന്നീട്ടൊന്നുമില്ല, ആവശ്യത്തിനുള്ള ഗാപ്പൊക്കെ ഇട്ടിട്ടുണ്ടാകും,
നീ നിന്റെ കാര്യം നോക്ക്” ഞാന്‍ മുത്തുവിനോട് ചൂടായി.


“എടാ നീ ചൂടാവാന്‍ വേണ്ടി പറഞ്ഞതല്ല, അല്ല ഇനിയും നീ സൈമേട്ടന്റെ മോളെ പ്രേമിക്കണോ? മുത്തു ചോദിച്ചു.

“ഈ ഒരു നാറ്റക്കേസായത് കൊണ്ട് ഒരു ചമ്മല്”

“എടാ വാപ്പ ആനക്കാരനായത് കൊണ്ട് മകന്റെ ചന്തീമ്മെ തഴമ്പുണ്ടാവോ? അങ്ങിനെ കരുതിയാ പോരെ?

“എന്നാലും ഇവിടെ വാപ്പാടെം മകന്റേം ചന്തിയാണ് പരാമര്‍ശിക്കുന്നത്, അത് പോലെ സൈമേട്ടന്റെ മൂലമറ്റം  കാണുന്ന അതേ കണ്ണ് കൊണ്ടല്ലെ മകളുടേയും കാണുക? അതു കൊണ്ട് എനിക്കങ്ങോട്ട് പൊരുത്തപ്പെടാന്‍ പറ്റുന്നില്ലെടാ”


"നീ പൊരുത്തപ്പെടണ്ട, അവളെ അങ്ങോട്ട് മറന്നേക്ക്”

“എന്നാലും ഇത്രയൊക്കെ ആയ സ്ഥിതിയ്ക്ക് അത്ര പെട്ടന്ന് മറക്കാന്‍ പറ്റുമോടാ?”

“എത്രയൊക്കെയായ സ്ഥിതിയ്ക്ക്?”

“ കാണുമ്പോള്‍ കടക്കണ്ണിട്ടുള്ള നോട്ടോം,എന്റെ വീട്ടുകാരെക്കുറിച്ചുള്ള അന്വേഷണോം ”

“അപ്പോ വീട്ടുകാര്‍ക്കൊക്കെ അറിയായിരുന്നോ?”

“എന്നല്ല, നിനക്ക് വീട്ടില് അമ്മെം പെങ്ങളൊക്കെ ഇല്ലേടാന്ന് അവള്‍ എപ്പോഴും ചോദിക്കും, കൊച്ചു കള്ളി”

“അത് ശരി ഒടക്ക് ലൈനായിരുന്നല്ലേ?’‘

“ഏയ് എനിക്കൊടക്കൊന്നുമില്ല,പിന്നെ അവളൊരു നല്ല നിലയില്‍ എത്തിക്കോട്ടേന്ന് കരുതി ഞാന്‍ വീണ്ടും വീണ്ടും അവളുടെ പിന്നാലെ നടക്കുന്നതല്ലേ”

“എന്തു നില? നിനക്കു വല്ല പണീം തൊരോം ഉണ്ടാ?”

“അതിനു ഞാനിപ്പോ പ്രീ ഡിഗ്രി കഴിഞ്ഞതല്ലേയുള്ളൊ,പോരാത്തതിന് മാമാന്റെ കൂടെയല്ലേ?

“അല്ലട മാമാക്കിപ്പോള്‍ എന്താ പണി?”

“മാമ അബുദാബീലാ, ഇപ്പോ ലീവിന് വന്നിട്ടുണ്ട്.തിരിച്ച് പോകുന്നത് വരെ പെണ്ണ് കാണാന്‍ നടക്കണ്ടേ?”

“എന്നാ മാമനോട് പറഞ്ഞ് നീയും ഒന്ന് ശരിയാക്കെടാ“

“എന്ത് പെണ്ണോ? എടാ ഇത് നീ ഉദ്ദേശിക്കുന്ന ‘മാമാ‘ അല്ല!”

“അതല്ലടാ മാമനോട് പറഞ്ഞ്  ഗള്‍ഫിലേക്ക് ഒരു വിസ ശരിയാക്കിക്കൂടേ എന്ന്!”

“ഏയ് അവിടെ ഭയങ്കര ചൂടും അന്യായ പണിയുമാടാ, പോരാത്തതിന് ഇവിടെ പണിയുന്നതിന്റെ ഇരട്ടി പണിയണം അവിടെ, കേട്ടിട്ടില്ലേ ഓവര്‍ടൈം, തല്‍ക്കാലം ഈ പണിയൊക്കെ മതി”

“ഏത് പണി സൈമേട്ടന്റെ മോളെ ലൈനടിക്കുന്നതോ?പോരാത്തതിന് സൈമേട്ടന് ഇപ്പോ പ്രായത്തില്‍ കവിഞ്ഞ
പ്രശസ്തിയല്ലേ കൈവന്നിരിക്കുന്നത്? നീ ഭാഗ്യവാനാടാ...”

“എനിക്കൊന്നും വേണ്ട കൈക്കോട്ട് സൈമന്റെ മോളെ, അല്ലെങ്കിലും അവള്‍ക്കെന്തൊരു  ജാടയാടാ.ഭാവം കണ്ടാല്‍ മൂലമറ്റം പവര്‍ഹൌസ് എഞ്ചിനീയറുടെ മകളാന്നാ വിചാരം.ആ എനിക്കൊന്നും വേണ്ട”


“വേണ്ടെങ്കില്‍ വേണ്ട ഒരു കൈക്കോട്ടിന്റെ തായ വിചാരിച്ചാലും ഒരു പ്രേമം തകര്‍ക്കാമെന്ന് മനസ്സിലായില്ലെ? ആ പെണ്ണിന് യോഗല്യാന്ന് കരുതി സമാധാനിക്കെടാ,ഇന്നാ നീ ഈ കാജാവിത്സ് കത്തിച്ച് വലിക്ക്. നമുക്ക് വേറെ ലൈനിനെ പറ്റി ചിന്തിക്കാം.ലിസ്റ്റില്‍ ഇനിയുമുണ്ടല്ലോ ധാരാളം”

കൈക്കോട്ടിന്റെ തായയെ ശപിച്ച് കൊണ്ട് മനസ്സില്ലാ മനസ്സോടെ ഞാന്‍ കൂട്ടുകാരുടെ തീരുമാനത്തിന് വശംവദനായി.അങ്ങിനെ ലിസ്റ്റിലുള്ള മൂന്നാം സ്ഥാനക്കാരി കുഞ്ഞുട്ടിയുടെ മകള്‍ നസീമയെ മുത്തു നിര്‍ദ്ദേശിച്ചു.എനിക്കും അത് സമ്മതമായിരുന്നു. കാരണം നസീമ സുന്ദരിയായിരുന്നു.അവളുടെ അംഗലാവണ്യങ്ങള്‍ മനസ്സില്‍ സങ്കല്‍പ്പിക്കാന്‍ തുടങ്ങിയതും അലിമോന്‍ എതിര്‍ത്തു,

“അത് വേണ്ട, അത് ശരിയാവില്ല, അതെന്റെ മൂത്താപ്പാന്റെ മോളാ”


“അപ്പോ കാര്യങ്ങള്‍ നീ വഴി എളുപ്പമായില്ലെ മോനേ?” മോനു ചോദിച്ചു.

“അത് വേണ്ടടാ,മൂത്താപ്പാക്ക് അടക്കാ പറിയാ”

“എടാ മൂത്താപ്പാന്റെ അടക്കാ പറിയും നസീമാനെ പ്രേമിക്കുന്നതും തമ്മില്‍ എന്താടാ ബന്ധം? ഞാന്‍ ചോദിച്ചു.

”എടാ ആ സൈമേട്ടന്റെ മോളെ പ്രേമിച്ചതും അങ്ങേര് പോസ്റ്റില്‍ നിന്നും വീണു, ഇനി നീ നസീമാനെ പ്രേമിച്ചിട്ട് വേണം മൂത്താപ്പ അടക്ക പറിക്കാന്‍ കവുങ്ങില്‍ കേറി അതില്‍ നിന്നും വീണ് സൈമേട്ടന് പറ്റിയ പോലെ വല്ലതും സംഭവിക്കാന്‍! നീയായത് കൊണ്ടാടാ ഒരു പേടി! ദയവായി എന്റെ മൂത്താപ്പടെ പവര്‍ ഹൌസും ജനറേറ്ററും കേടാക്കരുത് പ്ലീസ്!

74 comments:

വാഴക്കോടന്‍ ‍// vazhakodan said...

ഒരു രണ്ടാം ഭാഗം നിരീച്ചതല്ല. രണ്ടാമത്തെ മോളെ കുറിച്ച് പലരും തെറ്റിദ്ധരിക്കും എന്ന ഘട്ടം വന്നപ്പോള്‍ എഴുതിപ്പോയതാണ്. സൈമേട്ടനെ ഇതോടെ വിട്ടു! ഇനി നസീമ :)

Jenshia said...

ഇതൊരു തുടര്‍ക്കഥ ആണല്ലോ മാഷേ...
എന്തായാലും വായിക്കാന്‍ രസമുണ്ട്....ഇനീം പോരട്ടെ...

കാപ്പിലാന്‍ said...

ഹോ ഭാഗ്യം . സൈമേട്ടനെ വിട്ടല്ലോ :)

Sabu Kottotty said...

രണ്ടാം ഭാഗത്തിനും നേരിട്ടുതന്നെ കമന്റിയാല്‍ ഒരുപക്ഷേ വാഴക്കോടന്‍ നേരിട്ടുതന്നെ ‘കമന്റിയേക്കും.’
മൂലമറ്റത്തിനോട് ഇത്ര കമ്പമെതിനാണാവോ..!
എന്തായാലും ഞങ്ങള്‍ക്കു ചിരിയ്ക്കാനുള്ള വകതന്നെ...
നസീമയെങ്കില്‍ നസീമ, പോരട്ടെ..

ഭായി said...

ഇനി മൂത്താപ്പാട പവര്‍ ഹൌസിന്റെ പവറും ജനറേറ്ററിന്റെ ഒയറും വലിച്ചു വെളിയിലിട്ടിട്ടേ വാഴ അട്ങിയിരിക്കുള്ളൂ അല്ലേ.. :-))

വാഴക്കോടന്‍ ‍// vazhakodan said...

ഹി ഹി ഹി ഈ കാപ്പിയെക്കൊണ്ട് തോറ്റു. ഇനി നസീമാടെ വാപ്പ കവുങ്ങില്‍ നിന്നും വീണ കഥ ഇറങും:)
സൈമേട്ടനെ തല്‍ക്കാലം വിട്ടു :)

ഞാന്‍ ആചാര്യന്‍ said...

'വന്‍ വീഴ്ചകള്‍' കഴിഞ്ഞ് 'തിരിച്ച് വരവുകള്‍' ആണോ വാഴേ

Junaiths said...

ദയവായി എന്റെ പവര്‍ ഹൌസും ജനറേറ്ററും കേടാക്കരുത് പ്ലീസ്
നീയായത് കൊണ്ടാടാ ഒരു പേടി!
hihihihhhhh

.. said...

:-)

പകല്‍കിനാവന്‍ | daYdreaMer said...

ചിരിപ്പിച്ചു ചിരിപ്പിച്ചു നീ ഈ ബൂലോകരുടെ പവര്‍ ഹൌസും ജനറേറ്ററും കേടാക്കരുത് പ്ലീസ്! :)

saju john said...

മിസ്റ്റര്‍ വാഴക്കോടന്‍,

ദയവു ചെയ്ത്, ഇത്തരം പോസ്റ്റുകള്‍ ഇടുന്ന സമയത്ത്, അല്ലെങ്കില്‍ ഇങ്ങനെ ഒരു പോസ്റ്റ് ബ്ലോഗില്‍ ഇട്ടുണ്ട് എന്ന് അറിയിക്കുന്ന കൂട്ടത്തില്‍ ഒരു അമൃതാഞജന്ന്റ്റെ കുപ്പി കൂടി അയയ്ക്കുക.

കാരണം. ഇതെല്ലാം വായിച്ച് ചിരിച്ച് വാരിയെല്ലും ഇളൂക്കും എല്ലാം കേറി പിടിക്കുമ്പോള്‍ ഒന്ന് തേച്ച് തിരുമാനായിരുന്നു.

ശ്രദ്ധിക്കുമല്ലോ.

സച്ചിന്‍ // SachiN said...

ദയവായി എന്റെ പവര്‍ ഹൌസും ജനറേറ്ററും കേടാക്കരുത് പ്ലീസ്
നീയായത് കൊണ്ടാടാ ഒരു പേടി!
എനിക്കത്രയെ പറയാനുള്ളൂ :)

monutty said...

super super super

അപര്‍ണ്ണ II Appu said...

ഒരു കൈക്കോട്ടിന്റെ തായ വിചാരിച്ചാലും ഒരു പ്രേമം തകര്‍ക്കാമെന്ന് മനസ്സിലായില്ലെ?
ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി! രസികന്‍ പോസ്റ്റ്‌, ഇഷ്ടായി

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഇനീപ്പോ നസീമാനെ തെറ്റിദ്ധരിക്കട്ടെ?

ശ്രീ said...

അലിമോന്‍ അങ്ങനെ അപേക്ഷിച്ചതിലും കാര്യമുണ്ടല്ലോ... ;)

noordheen said...

എന്നാലും ഇവിടെ വാപ്പാടെം മകന്റേം ചന്തിയാണ് പരാമര്‍ശിക്കുന്നത്, അത് പോലെ സൈമേട്ടന്റെ മൂലമറ്റം കാണുന്ന അതേ കണ്ണ് കൊണ്ടല്ലെ മകളുടേയും കാണുക?

entammo enne angadu kollu :)
Kidilan !

Sureshkumar Punjhayil said...

പുട്ടുംകുറ്റി സൈമന്‍ Adipoli...! Adutha bhagangalkkayi kathirikkunnu...!

Manoharam, Ashamsakal...!!!

സന്തോഷ്‌ പല്ലശ്ശന said...

നസീമാ...മോളേ നസീ....മാ.... അന്‍റെ വാപ്പാനെ പടച്ചോന്‍ കാത്തോളണേന്നാ ന്‍റെ പ്പൊഴത്തെ പ്രാര്‍ത്ഥന... അന്‍റെ ബാപ്പക്ക്‌ മൂലം ഒന്നല്ലെയുള്ളു.....???!!! ഹേയ്‌... ബെറുതെ ചോദിച്ചതാ കാര്യൊന്നുണ്ടായിറ്റല്ല ബെറുതെ... ങു ഹും..!! ങു ഹും... പഹയന്‍ മ്മടെ ബാഴ നിന്നെ വലയിടണത്‌ കാണാനുള്ള ത്രാണിയില്ല റബ്ബേ... (വാഴക്കോട്ടു കവലയിലെ ആ പഹയന്‍മാരുടെ സംഭാഷണം ന്നാലും ത്തിരി കടന്ന കയ്യായിപ്പോയി മ്മടെ ബാഴേ..... )

ramanika said...

രണ്ടാം ഭാഗം കിട്ടിയത് തീരെ പ്രതീക്ഷികതെയാണ്
ഭാഗ്യം !

sumayya said...

ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി! രസികന്‍ പോസ്റ്റ്‌

കണ്ണനുണ്ണി said...

ഹഹ നോട്ട് ദി പോയിന്റ്‌...
താഴെ നിന്ന് ജോലി ചെയ്യണേ ആരെ എങ്കിലും വളയ്ക്കാന്‍ നോക്കിയാല്‍ മതി

hshshshs said...

ഈ വാഴേടേ ഒരു കാര്യം..!!

നിഷാർ ആലാട്ട് said...

കണ്ടാല്‍ മൂലമറ്റം പവര്‍ഹൌസ് എഞ്ചിനീയറുടെ

മകളാന്നാ വിചാരം.ആ എനിക്കൊന്നും വേണ്ട”

ഇനി അടക്ക കാരിയെ എന്തു പറഞ്ഞാ വേണ്ടാന്നു

വെക്കാ

എന്തായാലും

അടിപോളി


തുടർച്ചയായി ഇങൊട്ടു പോരട്ടെ

yousufpa said...

ഈ ചന്തിപുരാണം കലക്കീട്ട്‌ണ്ട് കേട്ടാ...

Muhammed Sageer Pandarathil said...

ഈ വാഴയെകൊണ്ട് തോറ്റു ചിരിപ്പിച്ചു ചിരിപ്പിച്ചു കൊല്ലും!

Raveesh said...

ഇനി നാട്ടില് തിരിച്ച് ചെല്ലാൻ പറ്റുമോ?
:)

ഹരീഷ് തൊടുപുഴ said...

അന്നു നമ്മളു കണ്ടപ്പോൾ, നസീമാ എന്നല്ലല്ലോ ഇപ്പോഴുള്ള പവർഹൌസിന്റെ പേരു പറഞ്ഞതു..??!!

:)

Anil cheleri kumaran said...

ഹഹഹ. രസായിട്ടുണ്ട്.

അനില്‍@ബ്ലോഗ് // anil said...

ഹ ഹ !
ഇനി പണി മൂത്താപ്പാക്കിട്ടാണോ?

Husnu said...

Super post again.How you make this in a chain?
Keep going, all the best wishes.

Arun said...

ദയവായി എന്റെ പവര്‍ ഹൌസും ജനറേറ്ററും കേടാക്കരുത് പ്ലീസ്!!!

എന്തായാലും അടിപോളി :)
ഇനീം പോരട്ടെ...

Rafeek Wadakanchery said...

തലക്കെട്ടിലെ ഐ.ഐ.ഓ എന്താ അര്‍ ത്ഥം ?..നമ്മുടെ പഴയ ഐ.ഐ.ഓ സെബാസ്റ്റ്യന്‍ ആണോ?
തുടരന്‍ ആണെങ്കിലും ..വേറിട്ടു നില്‍ ക്കുന്ന സുഖം ഉണ്ട് കേട്ടാ..നമ്മുടെ രാകേഷ് സരിത പ്രേമം പോലെ നാട്ടുകാരും വീട്ടു കാരും ,കൂട്ടുകാരും , എല്ലാവരും അറിഞ്ഞിട്ടും സരിത മാത്രം അറിയാതെ പോയില്ലേ..

അഭി said...

നല്ല രസമുണ്ട് മാഷെ !
ദയവായി വീണ്ടും പവര്‍ ഹൌസും ജനറേറ്ററും കേടാക്കരുത് പ്ലീസ്!!!

ബിനോയ്//HariNav said...

വാഴേ പഹയാ, ഒരു ഹൗസിങ്ങുമ്മെ കേറിപ്പിടിച്ചാ പിന്നെ ബിടരുത്‌ട്ടാ. മനുഷമ്മാരെ ചിരിപ്പിച്ച് പണ്ടാരടക്കാന്‍. :)))
നിയെന്ത്‌ന്നാണ് ഈ മുലമറ്റത്ത് കെടന്ന് കറങ്ങണത്? ബേണ്ടാട്ടാ.. നുമ്മടെ നാട്ടില് ബേണ്ടാട്ടാ :))

സുല്‍ |Sul said...

ബായക്കാടാ..
ഇമ്മാതിരി പോസ്റ്റിട്ടാ നല്ല വൈന്നാരാവുമ്പൊ ബിളിച്ച് പറയ... ഈ ആപ്പീസിലിരിന്ന് ഇത് ബായിക്കാന്‍ ഒര് സുഹോല്ല. :)

-സുല്‍

Ashly said...

ഹഹഹ :)

Bijoy said...

Dear blogger,

We are a group of students from cochin who are currently building a web portal on kerala.

in which we wish to include a kerala blog roll with links to blogs maintained by malayali's

or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://vazhakodan1.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the

listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our

site in your blog in the prescribed format and send us a reply to

enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog

if you have more blog pls sent us the link of other blog we will add here

pls use the following format to link to us

KeralaTravel

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

Aisibi said...

“എടാ വാപ്പ ആനക്കാരനായത് കൊണ്ട് മകന്റെ ചന്തീമ്മെ തഴമ്പുണ്ടാവോ? അങ്ങിനെ കരുതിയാ പോരെ?
:) ഹ ഹ ഹ് അഹ ഹ് അഹ്ഹ് അഹ് അഹ് അഹ ഹ ഹ ഹ ഹ ഹ ഹ ഹഹ

ദീപു said...

:)

Afsal said...

വായിച്ചു, നന്നായിട്ടൊണ്ട്.

Anitha Madhav said...

ഇനി നസീമ ?? ഇതൊരു തുടര്‍ക്കഥ ആണോ??
ഹോ ഭാഗ്യം പോരട്ടെ പോരട്ടെ!
ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി!! :):)

Anonymous said...

നന്നായിട്ടൊണ്ട് മാഷെ !
ദയവായി വീണ്ടും പവര്‍ ഹൌസും ജനറേറ്ററും കേടാക്കരുത് പ്ലീസ്!!!
:)

കനല്‍ said...

സൈമേട്ടന്റെ അവസ്ഥ അറിഞ്ഞ് ചിരിക്കാന്‍ തോന്നിയില്ലാരുന്നു. ഇതേ അവസ്ഥയിലുള്ള മറ്റൊരാളുടെ വിഷമത ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ടാരുന്നു.

എങ്കിലും ഈ പോസ്റ്റ് വായിച്ച് ശരിക്കും ചിരിച്ചു പോയി...

നസീമ...?
എന്നിട്ടെന്തായിടാ

വാഴക്കോടന്‍ ‍// vazhakodan said...

ഇവിടെ വന്നതിനും വായിച്ചതിനും എന്നെ പ്രോത്സാഹിപ്പിച്ചതിനും ഓരോരുത്തര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.പ്രത്യേകം പേരെടുത്ത് പരാമര്‍ശിക്കുന്നില്ല.ഈ സ്നേഹവും സന്തോഷവും എന്നും ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു. ഇനിയും ഈ വഴി വരുമല്ലോ.
സസ്നേഹം,
വാഴക്കോടന്‍

naakila said...

രസകരം മാഷേ

Areekkodan | അരീക്കോടന്‍ said...

വാഴേ....പനി മാറി കയറിയപ്പഴാ ഇതു കണ്ടത്.പക്ഷേ ഒന്നാം ഭാഗത്തിന്റെ അത്ര പോര.പിന്നെ ഇത് ഇന്നായിരുന്നെങ്കി “ലൌ ജിഹാദ്” ആക്കി വാഴയുടെ കിഡ്ണി ചട്ട്‌ണി ആക്കിയേനെ...

പാവത്താൻ said...

കൊള്ളാം....

കുക്കു.. said...

:)

മണുക്കൂസ് said...

”എടാ ആ സൈമേട്ടന്റെ മോളെ പ്രേമിച്ചതും അങ്ങേര് പോസ്റ്റില്‍ നിന്നും വീണു, ഇനി നീ നസീമാനെ പ്രേമിച്ചിട്ട് വേണം മൂത്താപ്പ അടക്ക പറിക്കാന്‍ കവുങ്ങില്‍ കേറി അതില്‍ നിന്നും വീണ് സൈമേട്ടന് പറ്റിയ പോലെ വല്ലതും സംഭവിക്കാന്‍! നീയായത് കൊണ്ടാടാ ഒരു പേടി! ദയവായി എന്റെ മൂത്താപ്പടെ പവര്‍ ഹൌസും ജനറേറ്ററും കേടാക്കരുത് പ്ലീസ്!

അടിപോളി അണ്ണാ ....തകര്‍ത്തു
............waiting for the next part !!!!

പാവപ്പെട്ടവൻ said...

ഏയ് അവിടെ ഭയങ്കര ചൂടും അന്യായ പണിയുമാടാ, പോരാത്തതിന് ഇവിടെ പണിയുന്നതിന്റെ ഇരട്ടി പണിയണം അവിടെ, കേട്ടിട്ടില്ലേ ഓവര്‍ടൈം, തല്‍ക്കാലം ഈ പണിയൊക്കെ മതി”
ഹ ഹ ഹ ഹ ഹ

NAZEER HASSAN said...

ചിരിപ്പിച്ചു ചിരിപ്പിച്ചു നീ ഈ ബൂലോകരുടെ പവര്‍ ഹൌസും ജനറേറ്ററും കേടാക്കരുത് പ്ലീസ്! :)

വാഴക്കോടന്‍ ‍// vazhakodan said...

ഇവിടെ വന്നതിനും വായിച്ചതിനും എന്നെ പ്രോത്സാഹിപ്പിച്ചതിനും ഓരോരുത്തര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു..
ഇനിയും ഈ വഴി വരുമല്ലോ.
സസ്നേഹം,
വാഴക്കോടന്‍

വശംവദൻ said...

"അവിടെ ഒരു സിബ്ബ് പിടിപ്പിക്കായിരുന്നില്ലേ? ആവശ്യത്തിന് തുറക്കെം അടക്കേം ചെയ്യാലോ!”

:)

Thus Testing said...

നസീമയോ എടോ വാഴെ താനെന്ത് ഭാവിച്ചാ..

എന്തായാലും തിരിച്ചു വരവ് ഉഷാറാക്കുന്നുണ്ട് നസീമയെങ്കില്‍ നസീമ ഓളെ കണ്ടിട്ട് തന്നെ ബാക്കി കാര്യം

Anonymous said...

ഇതൊരു തുടര്‍ക്കഥ ആണല്ലോ മാഷേ...
എന്തായാലും വായിക്കാന്‍ രസമുണ്ട്....ഇനീം പോരട്ടെ.

റഷീദ് .ബഹ്‌റൈന്‍ said...

വാഴേ നസീമാന്റെ വാപ്പാനെ ചുരുങ്ങിയത് ഒരു കോടപ്പനയുടെ മുകളില്‍ നിന്നെങ്കിലും വീഴുമോ ,വീഴ്ത്താന്‍ പറ്റുമോ എന്ന് നോക്കണം കേട്ടോ, സംഗതി അടിപൊളി , ഈ മൂലമറ്റം വാഴേടെ അടുത്താണോ ?

ഭൂതത്താന്‍ said...

ഹൊ ...അങ്ങനെ സൈമേട്ടന്റെ പ്രാര്ത്ഥന വാഴക്കൊട്ട് മാതാവ് കേട്ടു....ഇപ്പോള്‍ 101 മെഴുകുതിരി കടവും ആയി .....വാഴേ തകര്‍ത്തു വാരുവാണല്ലോ......

മുഫാദ്‌/\mufad said...

ലിസ്റ്റിലെ നാലാമത്തേത് ആരുടെ മകളാകും...ഇനിയും മുകളില്‍ നിന്നൊരു വീഴ്ച ഉണ്ടാകിലെന്ന് കരുതട്ടെ..

pavam said...

nannayittund .ഒരു ദിവസം ഞാൻ ഒരു കൂട്ടുകാരെന്റെ വീട്ടിലേക്ക് വണ്ടിയെടുത്ത് പൊവുകയാരിരുന്നു .വഴിക്കു വെച്ച് എന്റെ വെറേ ഒരു കൂട്ടുകാരെനെ കണ്ടൂ അവനും കയറി വണ്ടിയിൽ എപ്പൊളും വള വള എന്നു സംസാരിക്കുന്ന അവൻ മിണ്ടാതെ ഇരിക്കുന്നു ഞാൻ ചോധിക്കുന്ന ഒന്നിനും മറുപടി പറയുന്നില്ല.ഞാൻ പെട്ടെന്നു വണ്ടി നിരുത്തി.പിന്നിൽ നോക്കുംപ്പൊൾ അവൻ അവിടെയില്ല.ഞാൻ പെട്ടന്നു വണ്ടി അവ്ന്റെ വീട്ടിലേക്ക് പോയിനൊക്കി ഞാൻ നെട്ടിപൊയി.അവൻ വീട്ടിൽ ഇരുന്നു കഞ്ഞി കുടിക്കുന്നു.അവന്റെ ഉമ്മ വന്ന് പറഞു ഇന്നലെ രത്രി മുതൽ അവൻ പനിയായി കിടക്കുകയാരിരുന്നു......പിന്നെ എന്റെ വണ്ടിയുടേ പിന്നിൽ ആരായിരുന്നു.....നല്ല വെഗതയിൽ പൊകുന്ന വണ്ടിയിൽ നിന്നു ഇറങാൻ ആർക്കാനു കഴിയുക ....ഒടിയനു തന്നെ അല്ലെ പറ്യൂ‍ൂ

Unknown said...

രസികന്‍ പോസ്റ്റ്‌, ഇഷ്ടായി

കാട്ടിപ്പരുത്തി said...

ഹെന്റെ ഗഡീ

അരുണ്‍ കരിമുട്ടം said...

ഒന്നിന്‍റെ അല തീരുന്നതിനു മുന്നേ അടുത്തത് കാച്ചിയാരുന്നു അല്ലേ?
(ആദ്യത്തെയാ കൂടുതല്‍ ഇഷ്ടായത്)

വയനാടന്‍ said...

ഭാഗം ഒന്നു കൊള്ളാം രണ്ടും കൊള്ളാം
:)

രഞ്ജിത് വിശ്വം I ranji said...

വാഴേ.. നേരത്തെ വന്നു വായിച്ചു ചിരിച്ചു മറിഞ്ഞതാ,, ഇഷ്ടമായി എന്നു പറയാന്‍ മറന്നു.

പാട്ടോളി, Paattoli said...

എന്നാലും എന്റെ വാഴേ...
ഒരു മൂലമറ്റം ഹൌസിങിൽ ഇത്ര
കറന്റു വേണോ ???

വീകെ said...

രസായിട്ടുണ്ട് എഴുത്ത്..

ആശംസകൾ..

പട്ടേപ്പാടം റാംജി said...

ബൂലോകത്ത്‌ ഒരു ശിശുവായ ഞാന്‍ ആദ്യമായാണ്‌ ഈ വഴി വന്നത്‌. വായിച്ചപ്പോള്‍ വളരെ രസം തോന്നി. നന്നായി ചിരിച്ചു. നന്ദി. ഇനിയും വരാം

Arun said...

നസീമ...?
എന്നിട്ടെന്തായി??
പോരട്ടെ...

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായം അറിയിച്ച എല്ലാ നല്ല കൂട്ടുകാര്‍ക്കും എന്റെ നന്ദി.
ഇനിയും ഈ വഴി വരുമല്ലോ.
സസ്നേഹം,
വാഴക്കോടന്‍

lekshmi. lachu said...

kollaaammm...

കേഡി കത്രീന said...

നസീമാന്റെ നസീബിലെ വര!!!ബാപാന്റെ 'അടക്ക' പറി മുടക്കല്ലേ..ഗുഡ്‌...

Unknown said...

ദയവായി എന്റെ മൂത്താപ്പടെ പവര്‍ ഹൌസും ജനറേറ്ററും കേടാക്കരുത് പ്ലീസ്!

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഏയ്..അവിടെ ഭയങ്കര ചൂടും, അന്യായ പണിയുമാടാ,പോരാത്തതിനു ഇവിടെ പണിയുന്നതിന്റെ ഇരട്ടി പണിയും..
ഹ ഹാ..അതു കലക്കി...
ഇതു വായിച്ചപ്പൊ
എന്റെ വീടിനടുത്തുള്ള ഒരുവന്റെ കാര്യം ഓര്‍മ്മ വന്നു.
നാട്ടില്‍ കൂലി പണിക്കു പോകുന്നയാളാണു കഥാ പാത്രം.
എല്ലാവരുടെയും നിര്‍ബന്ധം മൂലം പുള്ളി
ഒരു മൊബൈല്‍ വാങ്ങി.രണ്ടു മൂന്നു ദിവസമേ അവനതു
ഉപയോഗിച്ചുള്ളൂ...പിന്നെ സ്വിച്ചോഫ് ചെയ്തു വെച്ചു..
കാര്യം അനേഷിച്ചു...?അപ്പൊ അവന്റെ മറുപടി..
ഓ..ഒന്നും പറയണ്ടടാ..ആള്‍ക്കാര്‍ പണിക്കു ചെല്ലാന്‍
പറഞ്ഞിട്ട് വിളിച്ചു ശല്യപ്പെടുത്തുന്നു.അതു കൊണ്ടാ..

 


Copyright http://www.vazhakkodan.com