Saturday, November 14, 2009

മൊല്ലാക്ക മാട്രിമോണിയല്‍ ഡോട്ട് കോം!

നാട്ടില്‍ കല്യാണ ബ്രോക്കര്‍മാരുടെ സ്ഥാനം മാട്രിമോണിയല്‍ സൈറ്റുകള്‍ ഏറ്റെടുത്തപ്പോള്‍ നമ്മുടെ മൊല്ലാക്കയും തുടങ്ങി ഒരു മാട്രിമോണിയല്‍ സൈറ്റ്!
“മൊല്ലാക്ക മാട്രിമോണിയല്‍ ഡോട്ട് കോം!“
മൊല്ലാക്കാനെ നേരില്‍ കണ്ട് നമ്മുടെ കുഞ്ഞീവി സൂറാക്കൊരു ചെറുക്കനെ അന്വേഷിച്ച് ചെല്ലുന്നു.
തുടര്‍ന്നുള്ള ഭാഗങ്ങള്‍ നിങ്ങള്‍ നേരിട്ട് അനുഭവിച്ചാലും!
കുഞ്ഞീവിയും സൂറയും മൊല്ലാക്കാന്റെ മാട്രിമോണി ആപ്പീസില്‍!

“അല്ലാ മൊല്ലാക്കാ ഇങ്ങള് മണ്ണാന്‍ മൈസ്രേട്ടായ പോലെ ബല്യ നെലേലാണല്ലാ,ന്നാലും ഫൈസ്റ്റാര്‍ ഹോട്ടലില് ഉണക്കമീന്‍ ചുട്ട് വെച്ചപോലെയുള്ള ഇങ്ങടെ ആ ഇരിപ്പ് കണ്ടാ ആരും ഒന്നു കൊതിച്ച് പോകും കെട്ടാ”

“അല്ല ഇതാര് കുഞ്ഞീവിയോ? എന്തൊക്കെ ഉണ്ട് ബിശേഷം? കാലത്തിനൊത്ത് ഞമ്മക്കും വേണ്ടേ ഒരു മാറ്റം. അതോണ്ട് നമ്മടെ പരിപാടി ഇത്തിരി മൊഞ്ചിലെന്നെ ആവട്ടേന്ന് കരുതി ഒരു ഡോട്ട് കോമാ തൊടങ്ങി!”

“ബായക്കോടന്‍ കവിത എഴുത്യാപ്പിന്നെ ആര്‍ക്കും എന്തും ആവാന്ന് ഞമ്മക്ക് മനസ്സിലായിട്ടുണ്ട്,
ആട്ടേ സൂറാക്ക് പറ്റിയ നല്ലവല്ല കെസുകളും ഉണ്ടാ മൊല്ലാക്കാ?“

“സൂറാനെ ഇജ്ജ് ആ കുവൈറ്റ് അളിയന് കെട്ടിച്ച് കൊടുക്ക്വാന്നല്ലെ പറഞ്ഞ് കേട്ടത്.
എന്തേ അത് മൊടങ്ങ്യാ?”

“ഓന്റെ കായി ഒക്കെ തീര്‍ന്നില്ലെ, ഇപ്പൊ ഓനാണെങ്കി ഒരു പണിക്കും പോണില്ല,
കോയിന്റെ കാലിന്മേ മുടി ശുറ്റിയ പോലെ ഞമ്മന്റെ പെരേടെ ശുറ്റും നടക്കാ എന്നല്ലാതെ
വേറെ ഒരു പണീം ഇല്ല.മൊല്ലാക്ക നല്ല ശേലുള്ള ഒരു പുയ്യാപ്ലേനെ തപ്പ്”

“ദേ ദിങ്ങട് നോക്യേ, ഇയാള്‍ക്ക് തന്റേതായ കാരണത്താലല്ലാതെ രണ്ട് കുട്ടികളുണ്ടാകുകയും
പെണ്ണ് മറ്റൊരുത്തന്റെ കൂടെ ഓടിപ്പോകുകയും ചെയ്ത ഒരു കേസാ.ഈ പാവം
മനുഷ്യനെ ഒന്ന് ആലോയിച്ചാലോ?”

“മൊല്ലാക്കാ, ഇങ്ങള് ഫ്രഷ് പീസുണ്ടെങ്കി പറ, സെക്കനന്റ് ഞമ്മക്ക് സൂറാന്റെ നിക്കാഹ്
കയിഞ്ഞിട്ട് ആലോയിക്കാ ഏത്?”

“എന്നാ നമ്മടെ മലായി കുഞ്ഞിപ്പോക്കരുടെ മകനെ ഒന്ന് ആലോയിച്ചാലോ?
കുഞ്ഞിപ്പോക്കര് മലായീന്ന് വരുമ്പോ കോടിക്കണക്കിനുള്ള സ്വത്തല്ലേ കൊണ്ട് വന്നത്?”

“അത് വേണ്ട മൊല്ലാക്കാ! കുഞ്ഞിപ്പോക്കരെ ഞമ്മള് അറിയാത്തതല്ലല്ലോ, എല്ലാരും
കപ്പലില് സാമാനം കൊണ്ട് വരുമ്പോ കുഞ്ഞിപ്പോക്കര് സാമാനത്തിമ്മെ കപ്പലായിട്ടല്ലേ
ബന്നത്? ഓന്റെ മോന്ക്ക് ഒരു കടത്തെങ്കിലും കാണാണ്ടിരിക്യോ? വിട്ടു പിടി മൊല്ലാക്കാ!”

“എന്നാ ലിഫ്റ്റ് ടെക്നോളജി പഠിച്ച് ദുബായീപോയ വീരാന്റെ മോന്‍ കാദറായാലോ? ഓന്റെ
പണിയ്ക്ക് ഇന്നു വരെ ഒരു മാന്ദ്യവും ഇല്ലാന്നാ പറഞ്ഞ് കേട്ടത്!”

“ചിലപ്പ ശരിയായിരിക്കും കെട്ടാ,ടെക്നോളജിപ്പണി കിട്ടാണ്ട് വേലേം കൂലീം ഇല്ലാണ്ട് പട്ടിണി
കിടക്കണേല് ഒരു മാന്ദ്യോം ഉണ്ടാവാന്‍ വഴിയില്ലല്ലോ.ഇതൊക്കെ ഞമ്മള് കൊറേ കേട്ടതാ
മൊല്ലാക്കാ!ഞമ്മടെ മോള് സൂറാക്ക് അതൊന്നും വേണ്ട!
മൊല്ലാക്കാ,ന്റെ മോള് സൂറാക്ക് ആകെ ഉള്ളതെന്താ? (മൊല്ലാക്ക ചിരിക്കുനു)
ന്റെ മൊല്ലാക്കാ പഠിപ്പ്! ഓള്‍ടെ പഠിപ്പിനൊത്ത ഒരു പുയ്യാപ്ല! അതാണ് വേണ്ടത്!“

“കുഞ്ഞീവ്യേ,പഠിപ്പും പത്രാസും ഉള്ള ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും കൂടെ പഠിച്ചോരെ
തന്നെ ലൈനടിച്ച് കെട്ടുന്ന കാരണം ആ കച്ചോടം ഞമ്മക്ക് തീരെ ഇല്ല, പിന്നേ
ഐ ടി ക്കാരാണെങ്കില്‍ മാന്ദ്യം തീര്‍ന്നേ കെട്ടുന്നുള്ളൂ എന്നൊരു വാശിയിലാ,
അവരീ അടുത്ത കാലത്തൊന്നും കെട്ടില്ലാന്ന് സാരം.പിന്നെ ശരിക്കും ഒരു കാലത്തും
മാന്ദ്യമില്ലാത്ത ഒരു കൂട്ടരുണ്ട്! അതൊന്ന് ആലോയിച്ചാലോ?’

“ആരാ മൊല്ലാക്കാ ആ കൂട്ടര്? വല്ല തീവ്രവാദികളുമാണോ?”

“അതൊന്നുമല്ല കുഞ്ഞീവ്യേ,പൂജാരിമാരും,മുസ്ലിയാക്കന്മാരും,പള്ളീലച്ചന്മാരും!
ഞമ്മക്ക് മൊഞ്ചുള്ള ഒരു മുസ്ലിയാരെക്കൊണ്ട് കെട്ടിച്ചാലോ സൂറാനെ!

“അള്ളോ അത് വേണ്ട മൊല്ലാക്ക!"

"അതെന്താ കുഞ്ഞീവ്യെ അവര്‍ക്കൊരു കൊയപ്പം?

“മൊല്ലാക്കാ, ഇങ്ങളോടായതോണ്ട് പറയാ, കൊല്ലാകൊല്ലം പെണ്ണിന്റെ പേറെടുക്കണം,
മീനും ഇറച്ചീം ഇല്ലാണ്ട് ഇക്കൂട്ടര്‍ക്ക് ഒരു വറ്റ് ഇറങ്ങില്ല, ഇതൊന്നും പോരാണ്ട് കൈമടക്ക്
കിട്ടാണ്ട് പെരേന്ന് പൊറത്തിറങ്ങൂല്ല!പോരെ കൂത്ത്!“

‘അതൊക്കെ പണ്ട്, ഇപ്പോ പാന്റും കോട്ടൊക്കെയിട്ട് മൊയ്ല്യാരേതാ മുക്രിയേതാന്ന്
തിരിച്ചറിയാത്ത വിധമല്ലേ നടപ്പ്! പോരാത്തതിന് ഗള്‍ഫില്‍ പോയി വീടിന്റെ രണ്ടാം
നില വാര്‍ക്കാന്‍ പണപിരിവ് നടത്താം,എല്ലാം കൊണ്ടും നല്ല വരുമാനമല്ലേ?’‘

“അത് മാത്രം മതിയോ മൊല്ലാക്കാ! വൈനേരാകുമ്പോ ഒരു സീരിയല്‍ കാണാന്‍ സമ്മതിക്കില്ല,
എന്നാലോ ഈ തലേക്കെട്ടും കെട്ടി പോയിരുന്ന് മാപ്പിളപ്പാട്ട് പരിപാടിയായ “പട്ടുറുമാലിന്റെ’
സ്റ്റേജിന്റെ മുന്നിലിരുന്ന് ഒരു ഉളുപ്പും ഇല്ലാതെ കൈകൊട്ടിക്കോളും! മുസ്ലിയാര്ക്ക് നിന്നിട്ടും
ആവാം ഞമ്മക്ക് ഇരുന്നിട്ടും ആയിക്കൂടാ എന്ന്‍ പറഞ്ഞപോലെയാ കാര്യങ്ങള്,”

“വേണ്ടങ്കി വേണ്ട, ചുരുക്കം പറഞ്ഞാല്‍ ഇങ്ങക്ക് നിക്കരിക്കാന്‍ വയ്യാന്ന് അര്‍ത്ഥം!കാലം
പോണ പോക്കെ. മൊഖം നന്നാവാത്തതിന് കണ്ണാടിയെ കുറ്റം പറയാ! അല്ല പിന്നെ!”

സൂറ: അല്ല ഉമ്മാ, ഉമ്മാന്റെ ഒരു ലോഹ്യക്കല്യാണമായിരുന്നോ? ഐ മീന്‍ ലവ് മേരേജ്?

“മോളെ സൂറ,അന്റെ ബാപ്പ ബീരാന്‍ ഒരു രാത്രി ബന്നു ഇന്റെ വാതിലില്‍ മുട്ടി, ഞാന്‍ വാതില്‍ തുറന്നു.
അങ്ങേര് എന്നെ അടിമുടി ഒന്ന് നോക്കി,ഇത് നാട്ടുകാര് കണ്ടു, അപ്പൊ തന്നെ പ്രേമോം ആയി
നിക്കാഹും കഴിഞ്ഞു”

“അത് ശരി അപ്പോ കുഞ്ഞീവി മോള്‍ക്ക് ലോഹ്യക്കല്യാണം കയിച്ചോളാന്‍ സമ്മതം കൊട്ക്ക്വാ?”

“എന്നാ ഞമ്മള് അവളെ പിടിച്ച് അറക്കും!ന്റെ മൊല്ലാക്കാ വിശ്വാസമല്ലെ എല്ലാം!“

“അതെന്തു വിശ്വാസാ കുഞ്ഞീവ്യെ?”

“ഒരു പ്രത്യേക ജ്വൊല്ലറീന്ന് കല്യാണത്തിന് ആഭരണങ്ങള് വാങ്ങാന്ന് ഞമ്മള് നേര്‍ച്ച നെയ്യത്താക്കിയാ
ഏതു പെണ്ണും സ്വന്തം കാമുകനെ വഞ്ചിക്കും! അതാ ഇപ്പളത്തെ പുത്യേ വിശ്വാസം!അതോണ്ട്
എല്ലാ പെണ്‍കുട്ട്യോളേം ആ ജ്വൊല്ലറി കാക്കും ന്നാ! അതല്ലേ വിശ്വാസം മൊല്ലാക്കാ!ഏത്?“

“പെങ്കുട്യോള് ഒളിച്ചോടിയാ പിന്നെ സ്വര്‍ണ്ണം വാങ്ങാന്‍ ആളുണ്ടാവ്വോ കുഞ്ഞീവ്യെ? പിന്നെ
ഞമ്മടെ കച്ചോടോം പൂട്ടില്ലെ? അതാ ശരിക്കും വിശ്വാസം! ഏത്?

“അതൊക്കെ പോട്ടെ മൊല്ലാക്കാ ഇങ്ങളാ മധൂന്റെ ബന്ധത്തില് വല്ലോരും
ഉണ്ടോന്ന് നോക്കിക്കെ!”

“സില്‍മാ നടന്‍ മധുവാണോ കുഞ്ഞീവി?”

“ഓനല്ല മൊല്ലാക്കാ, പത്ത് നാലായിരം കോടി പറ്റിച്ച നമ്മടെ മധു കോഡയില്ലെ, ഓന്‍ തന്നെ.
ഓനെപ്പോലെയുള്ള ഒരു മരുമോനെ കിട്ടിയാല്‍ പിന്നെ ഈ കേരളം മൊത്തം ഞമ്മക്ക് വിലക്കെട്ടി
എട്ത്തൂടെ മൊല്ലാക്കാ!ഏത്?

“എന്നാ കുഞ്ഞീവ്യെ അതിന്റെ അത്ര വരില്ലേലും ഏതാണ്ട് ഓനോട് കിടപിടിക്കണ ഒരാളെ ഞമ്മള്
ശരിയാക്കട്ടെ!സുന്ദരന്‍,സുജായി,പോരാത്തതിന് കല്യാണോം കഴിച്ചിട്ടില്ല! ദാ ഈ പോട്ടം നോക്കിക്കേ!’

“പടച്ച റബ്ബേ ഈ ബെലാല് ഞമ്മന്റെ നാട്ട്കാരനല്ലേ! മാളേ സൂറാ നോക്കടീ,ചൊമന്ന ഷാളും വെള്ള
ജുബ്ബയും ഇട്ട് ടീവീലു ഞമ്മള് കണ്ട മൊഞ്ചന്‍!

സൂറ: ആരാ ഉമ്മാ ആ‍ മൊഞ്ചന്‍?

“ ന്റെ സൂറാ ടോട്ടലി ഫോര്‍ യൂ‍ !“

71 comments:

വാഴക്കോടന്‍ ‍// vazhakodan said...

“ ന്റെ സൂറാ ടോട്ടലി ഫോര്‍ യൂ‍ !:)

ഡോക്ടര്‍ said...

തേങ്ങ നമ്മടെ വക
((((((((((((((൦))))))))))))))))))))))))))))))))))))))))......

സച്ചിന്‍ // SachiN said...

പിന്നെ ശരിക്കും ഒരു കാലത്തും
മാന്ദ്യമില്ലാത്ത ഒരു കൂട്ടരുണ്ട്!

പൂജാരിമാരും,മുസ്ലിയാക്കന്മാരും,പള്ളീലച്ചന്മാ

kalakki! super vaazhe!
namichirikkunnu

Junaiths said...

Ningal Totally njammakku thanne balaale..........

Arun said...

മണ്ണാന്‍ മൈസ്രേട്ടായ പോലെ ബല്യ നെലേലാണല്ലാ,ന്നാലും ഫൈസ്റ്റാര്‍ ഹോട്ടലില് ഉണക്കമീന്‍ ചുട്ട് വെച്ചപോലെയുള്ള ഇങ്ങടെ ആ ഇരിപ്പ് കണ്ടാ ആരും ഒന്നു കൊതിച്ച് പോകും കെട്ടാ”

വാഴേ,
ചിരിച്ചു ചിരിച്ച് ഒരു വഴിക്കായി.:)
കലക്കി !

noordheen said...

എല്ലാരും
കപ്പലില് സാമാനം കൊണ്ട് വരുമ്പോ കുഞ്ഞിപ്പോക്കര് സാമാനത്തിമ്മെ കപ്പലായിട്ടല്ലേ
ബന്നത്? ഓന്റെ മോന്ക്ക് ഒരു കടത്തെങ്കിലും കാണാണ്ടിരിക്യോ? വിട്ടു പിടി മൊല്ലാക്കാ!”

തള്ളെ....പൊളപ്പൻ തന്നെ കേട്ടോ..
ഇങ്ങള് ഭയങ്കര പുലി തന്നെ വായേ!!!

hshshshs said...

കീടിലൻ തന്നേ ട്ടാ...
ഫലിതം ഇഷ്ടായി...
ആശംസകൾ !!

പാവപ്പെട്ടവൻ said...

“മൊല്ലാക്ക മാട്രിമോണിയല്‍ ഡോട്ട് കോം!“
അവിടെ ഞമ്മളെ പേര് കൂടി ചേര്‍ക്കാണല്ലോ.....സൂറാനെ കിട്ടിയില്ലങ്കില്‍ ഓളെ ഉമ്മനെ എങ്കിലും നോക്കാലോ
വാഴേ കലക്കി .

കാട്ടിപ്പരുത്തി said...

ന്റെ വാഴെ--

പൂതന/pooothana said...

വാഴയാകും എന്തുകൊണ്ടും അനുയോജ്യന്‍...വായിലെ നാവു കൊണ്ടു ജീവിച്ചുപോകാമല്ലോ?

ഉസ്മാനിക്ക said...

കുഞ്ഞീവിയെ വിടാൻ ഒരുക്കമില്ലല്ലേ വാഴേ :)

എന്തായാലും സംഗതി മോശമായില്ല

Anil cheleri kumaran said...

ഹഹഹ. കലക്കി.

ഭായി said...

“ബായക്കോടന്‍ കവിത എഴുത്യാപ്പിന്നെ ആര്‍ക്കും എന്തും ആവാന്ന് ഞമ്മക്ക് മനസ്സിലായിട്ടുണ്ട്,
ആട്ടേ സൂറാക്ക് പറ്റിയ നല്ലവല്ല കെസുകളും ഉണ്ടാ മൊല്ലാക്കാ?“

വഴേ..അത് കലക്കീ..:-)

ഹ..ഹ..ഹാ..മൊത്തത്തില്‍ ചിരിച്ച് ചിരിച്ച് എനിക്ക് വയ്യേ...

Anitha Madhav said...

“മോളെ സൂറ,അന്റെ ബാപ്പ ബീരാന്‍ ഒരു രാത്രി ബന്നു ഇന്റെ വാതിലില്‍ മുട്ടി, ഞാന്‍ വാതില്‍ തുറന്നു.
അങ്ങേര് എന്നെ അടിമുടി ഒന്ന് നോക്കി,ഇത് നാട്ടുകാര് കണ്ടു, അപ്പൊ തന്നെ പ്രേമോം ആയി
നിക്കാഹും കഴിഞ്ഞു”
:)
ചിരിച്ച് ഒരു വഴിക്കായി.
കലക്കി !

ചിന്തകന്‍ said...

സംഗതി ഗലക്കി..

ജുവല്ലറിക്കാരനെ പോലും വെറുതെ വിടണ്ട കുഞ്ഞീവ്യേ... :)

chithrakaran:ചിത്രകാരന്‍ said...

കലക്കി...
ഈ സൂറയെ ഒന്നു കാണാന്‍ വല്ല വഴീം ണ്ടോ ?
മൊല്ലാക്കാന്റെ .കോമില്‍ പടം ണ്ടെങ്കില്‍
ഒരു ലൌ ജിഹാദ് നടത്താര്‍ന്നു :)

പാട്ടോളി, Paattoli said...

അല്ല ബാഴേ,
ഇത്ത്ര തിട്ടായിപ്പറയാൻ ങ്ങക്ക് ഇപ്പണി നേർത്തേ ബസാണ്ടാ ???
കുഞ്ഞീവീന്റെ കാര്യത്തില് ഞമ്മളെ ഒന്ന് പരിഗണിക്കണം.....
50-50 ആയാലും മതിന്നേ...

ramanika said...

total for us!

Afsal said...

ഹ്മ്മ്ം കലക്കി, വളരെ നന്നായിട്ടൊണ്ട്.

kichu / കിച്ചു said...

കുഞ്ഞീവി കലക്കണുണ്ടല്ലോ ബായേ..

yousufpa said...

എല്ലാരും
കപ്പലില് സാമാനം കൊണ്ട് വരുമ്പോ കുഞ്ഞിപ്പോക്കര് സാമാനത്തിമ്മെ കപ്പലായിട്ടല്ലേ
ബന്നത്? ഓന്റെ മോന്ക്ക് ഒരു കടത്തെങ്കിലും കാണാണ്ടിരിക്യോ? വിട്ടു പിടി മൊല്ലാക്കാ....

ഈ ബായക്കോടന്‍റെ ഓരോ ബിസേസങ്ങളേയ്.....

ഞാന്‍ ആചാര്യന്‍ said...

"സൂറ: അല്ല ഉമ്മാ, ഉമ്മാന്റെ ഒരു ലവ് മേരേജ് അല്ലേര്‍ന്ന്?"

“അഫ് കോഴ്സ് മോളെ, അന്റെ ബാപ്പ ബീരാന്‍ ഒരു രാത്രി ബന്നു ഇന്റെ വാതിലില്‍ മുട്ടി, ഞാന്‍ വാതില്‍ തുറന്നു. അങ്ങേര് എന്നെ അടിമുടി ഒന്ന് നോക്കി, ലത് നാട്ടുകാര് കണ്ടു, അപ്പൊ തന്നെ പ്രേമോം ആയി, നിക്കാഹും കഴിഞ്ഞു”

വാഴക്കോടന്‍സ് ടീ.... ഓരോ വാഴയിലും ഉന്മേഷം..

നിഷാർ ആലാട്ട് said...

മ്മക്ക് ഇഷ്ടായി ബായെന്റെ കഥ

:)

sumayya said...

“പെങ്കുട്യോള് ഒളിച്ചോടിയാ പിന്നെ സ്വര്‍ണ്ണം വാങ്ങാന്‍ ആളുണ്ടാവ്വോ കുഞ്ഞീവ്യെ?
അതാ ശരിക്കും വിശ്വാസം!
അത് കലക്കീ :)

വളരെ നന്നായിട്ടൊണ്ട്!

ഞാന്‍ മാറഞ്ചേരികാരന്‍ said...

“ബായക്കോടന്‍ കവിത എഴുത്യാപ്പിന്നെ ആര്‍ക്കും എന്തും ആവാന്ന് ഞമ്മക്ക് മനസ്സിലായിട്ടുണ്ട്.....ഹഹഹ. കലക്കി

gramasree said...

പടച്ച റബ്ബേ ഈ ബെലാല് ഞമ്മന്റെ നാട്ട്കാരനല്ലേ.....

സംഗതി ഗലക്കി......!

ഏറനാടന്‍ said...

ജോറായിക്ക്ണ്..
മൊല്ലാക്കാ നീണാളു വാഴ്കൈ!

ബിന്ദു കെ പി said...

ഹ..ഹ..രസിച്ചു വായിച്ചു ...

അനില്‍@ബ്ലോഗ് // anil said...

ഹ ഹ !!
കൊള്ളാം.
ജ്വല്ലറിക്കാരനും കൊടുത്തു പണി...
:)

റഷീദ് .ബഹ്‌റൈന്‍ said...

ബായെ കുറെ തവസായി ഞമ്മള് പോസ്റ്റും നോക്കി നിക്കാന് തൊടങ്ങീട്ട് , പോസ്റ്റ്‌ ഇനിയും ഇട്ടില്ലെങ്കില്‍ ഏതെങ്കിലും അനോണിയെ കൊണ്ട് കൂലിക്ക് തല്ലിച്ച് പോസ്റ്റ്‌ ഇടീക്കാന്‍ ഇരുന്നതാ, അപ്പോഴേക്കും അടിപൊളി പോസ്റ്റ്‌ എട്ടു, മോയിലാക്കന്മാര്ക് നല്ല കുത്ത് കൊടുത്തത് നന്നായി , കലക്കന്‍ , വേഗം വേഗം പോസ്റ്റ്‌ ഇടണം പ്ലീസ്

ബിനോയ്//HariNav said...

"..“പെങ്കുട്യോള് ഒളിച്ചോടിയാ പിന്നെ സ്വര്‍ണ്ണം വാങ്ങാന്‍ ആളുണ്ടാവ്വോ കുഞ്ഞീവ്യെ? പിന്നെ
ഞമ്മടെ കച്ചോടോം പൂട്ടില്ലെ? അതാ ശരിക്കും വിശ്വാസം! ഏത്?.."

ബായക്കോടാ നീ കവിത എഴുതിയെഴുതി വഴിപെഴച്ച് പോയീന്നാ കരുതിയേ. കിടിലം പോസ്റ്റുമായി തിരികെയെത്തിയതിന് നന്ദി.
(മൊയ്‌ലിയാക്കമ്മാരോട് കളി വേണ്ടാട്ടാ. അന്‍റെ മൂട്ടില് ഞമ്മള്‍ ജിഹാദ് പൊട്ടിക്കും :))

ഷെരീഫ് കൊട്ടാരക്കര said...

ഇങ്ങിനത്തെ പീരങ്കി പൊട്ടിക്കാൻ മാത്രം ജന്മമെടുത്ത വാഴേ! ആയിരം അഭിനന്ദനങ്ങൾ.

പള്ളിക്കുളം.. said...

ഹഹ..
സൂറാനെ ഇനീം ഇങ്ങനെ നിർത്താനാണ് ഭാവമെങ്കി
ഓള് അന്യ ചെക്കമ്മാരുമായിട്ട് ലൌ ജിഹാദ് നടത്തും. ഞ്ഞി സൂക്ഷിച്ചോളീ..

Appu Adyakshari said...

“ഒരു പ്രത്യേക ജ്വൊല്ലറീന്ന് കല്യാണത്തിന് ആഭരണങ്ങള് വാങ്ങാന്ന് ഞമ്മള് നേര്‍ച്ച നെയ്യത്താക്കിയാ
ഏതു പെണ്ണും സ്വന്തം കാമുകനെ വഞ്ചിക്കും! അതാ ഇപ്പളത്തെ പുത്യേ വിശ്വാസം!അതോണ്ട്
എല്ലാ പെണ്‍കുട്ട്യോളേം ആ ജ്വൊല്ലറി കാക്കും ന്നാ! അതല്ലേ വിശ്വാസം മൊല്ലാക്കാ!ഏത്?“

കറക്റ്റ് !!

ഇഷ്ടമായി വാഴക്കോടാ.. :-)

Typist | എഴുത്തുകാരി said...

വന്നല്ലോ സൂറായും കുഞ്ഞീവിയും. ഇനിയിപ്പോ അലോചനകളും പെണ്ണുകാണലുമൊക്കെയായിട്ടു തിരക്കു തന്നെ. എല്ലാ വിശേഷങ്ങളും ചൂടോടെ അറിയിക്കണേ. കണ്ടീഷന്‍സ് കണ്ടിട്ട് സംഭവം എളുപ്പമല്ല. ഞങ്ങളും തപ്പണോ?

ഓ ടോ -സുഖമായിരിക്കുന്നു, വാഴക്കോടന്‍. സന്തോഷം.

വാഴക്കോടന്‍ ‍// vazhakodan said...

ഇവിടെ വന്നതിനും വായിച്ചതിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.പ്രത്യേകം പേരെടുത്ത് പരാമര്‍ശിക്കുന്നില്ല. ഇനിയും ഈ വഴി വരുമല്ലോ.
സസ്നേഹം,
വാഴക്കോടന്‍

അപര്‍ണ്ണ II Appu said...

ചിരിച്ച് ഒരു വഴിക്കായി.കലക്കി !

“പെങ്കുട്യോള് ഒളിച്ചോടിയാ പിന്നെ സ്വര്‍ണ്ണം വാങ്ങാന്‍ ആളുണ്ടാവ്വോ കുഞ്ഞീവ്യെ? :)

Super,Enjoyed!

പാട്ടോളി, Paattoli said...

അദ് ഞമ്മളേറ്റു ബാഴേ,
പച്ചേങ്കിലു കുഞ്ഞീവീന്റെ കാര്യം....
അദ് ങ്ങ്‌ള് ഏക്കണം.....

Sabu Kottotty said...

സൂറാനെ കെട്ടിച്ചു വിടേണ്ട സമയം കഴിഞ്ഞൂട്ടാ... അയലോക്കത്ത് വേറേണ്ടല്ലോ കുട്ട്യോള്, ഓല്ക്കും പൂതീണ്ടാവില്ലേ ബായക്കോടാ? ഓല്‍ക്കടെ കാര്യംകൂടി ഒന്നു പരിഗണിച്ചാളാ...

പോസ്റ്റു നന്നായീട്ടാ...

ഷൈജൻ കാക്കര said...

ടോട്ടൽ പയ്യനെ കണ്ടപ്പോൾ എനിക്കും തോന്നി ഒരു ഇത്‌!

മലയാളി ബുദ്ധിമാൻമാരെ പറ്റിക്കാൻ ആ ഫിഗർ തന്നെ ധാരാളം, അല്ലേ?

തൃശൂര്‍കാരന്‍ ..... said...

“ഒരു പ്രത്യേക ജ്വൊല്ലറീന്ന് കല്യാണത്തിന് ആഭരണങ്ങള് വാങ്ങാന്ന് ഞമ്മള് നേര്‍ച്ച നെയ്യത്താക്കിയാ
ഏതു പെണ്ണും സ്വന്തം കാമുകനെ വഞ്ചിക്കും! അതാ ഇപ്പളത്തെ പുത്യേ വിശ്വാസം!അതോണ്ട്
എല്ലാ പെണ്‍കുട്ട്യോളേം ആ ജ്വൊല്ലറി കാക്കും ന്നാ! അതല്ലേ വിശ്വാസം മൊല്ലാക്കാ!ഏത്?“

കലക്കി...ചിരിപ്പിച്ചു...

വശംവദൻ said...

:)

എന്നിട്ട് സൂറാക്ക് ആൾ ഒത്തോ ?

ഇല്ലേൽ, ഒരു സ്വയംവരം സംഘടിപ്പിച്ചാ‍ലോ ?

ശ്രദ്ധേയന്‍ | shradheyan said...

വാഴേ..., വായന രസിച്ചപ്പോള്‍ മനസ്സിനാശ്വാസം. നന്ദി.

ശ്രദ്ധേയന്‍ | shradheyan said...

വാഴേ..., വായന രസിച്ചപ്പോള്‍ മനസ്സിനാശ്വാസം. നന്ദി.

sumitha said...

“ഒരു പ്രത്യേക ജ്വൊല്ലറീന്ന് കല്യാണത്തിന് ആഭരണങ്ങള് വാങ്ങാന്ന് ഞമ്മള് നേര്‍ച്ച നെയ്യത്താക്കിയാ
ഏതു പെണ്ണും സ്വന്തം കാമുകനെ വഞ്ചിക്കും! അതാ ഇപ്പളത്തെ പുത്യേ വിശ്വാസം!

ഇഷ്ടമായി വാഴക്കോടാ!

NAZEER HASSAN said...

കൊള്ളാം.
ജ്വല്ലറിക്കാരനും കൊടുത്തു പണി...:)
എന്തായാലും സംഗതി മോശമായില്ല!

OAB/ഒഎബി said...

എല്ലാം നല്ല ചിരിപ്പൊട്ടുകള്‍.

എന്നാല്‍,
...തലേക്കെട്ടും കെട്ടി പോയിരുന്ന് മാപ്പിളപ്പാട്ട്
പരിപാടിയായ “പട്ടുറുമാലിന്റെ’
സ്റ്റേജിന്റെ മുന്നിലിരുന്ന് ഒരു ഉളുപ്പും ഇല്ലാതെ കൈകൊട്ടിക്കോളും....

ഇന്നലെ ഇതിനെ കുറിച്ചായിരുന്നു റൂമില്‍ ചര്‍ച്ച.
ഇത് അതീറ്റങ്ങളെ (ആ വേഷം കെട്ടിയിരുത്തുന്നവരെ)മണ്ടക്കിട്ട് നല്ല ഒരു കൊട്ടായി. നല്ലോണം ഇഷ്ടവുമായി
ആശംസകളോടേ...

krish | കൃഷ് said...

ഇത് ബായിച്ച് ടോട്ടലി ചിരിച്ചു, ബായേ.

പാവത്താൻ said...

അതേ, വിശ്വാസമാണല്ലോ എല്ലാം..

പാവത്താൻ said...

എന്നാപ്പിന്നെ ഹാഫ് സെഞ്ച്വറിയടിച്ചേക്കാം..സച്ചിന്‍ ദേവാ വാഴേനേ കാത്തോണേ...

ഭൂതത്താന്‍ said...

വാഴേ ....നല്ല കുത്തും ...നല്ല പന്ച്ചും .....കലക്കന്‍ സാധനം ...കപ്പലില്‍ കേറാത്ത സാധനം ...

Muralee Mukundan , ബിലാത്തിപട്ടണം said...

ടോട്ടലായിപ്പറ്ഞ്ഞാ..ഉഗ്രനായി...
നമ്മടെ പൂരത്തിന് അമിട്ട് പൊട്ട്ണപോലെല്ല്യേ..
ഓരൊ വാചകോം പൊട്ടിവിരിയിണ്..

കല്ക്കീണ്ട് ഭായി !

ജോസഫ്‌ നിഷാദ് said...

ഇങ്ങള് ഭയങ്കര പുലി തന്നെ

രാജീവ്‌ .എ . കുറുപ്പ് said...

എന്നാ കുഞ്ഞീവ്യെ അതിന്റെ അത്ര വരില്ലേലും ഏതാണ്ട് ഓനോട് കിടപിടിക്കണ ഒരാളെ ഞമ്മള്
ശരിയാക്കട്ടെ!സുന്ദരന്‍,സുജായി,പോരാത്തതിന് കല്യാണോം കഴിച്ചിട്ടില്ല! ദാ ഈ പോട്ടം നോക്കിക്കേ!’

ഹഹഹ വാഴേ തകര്‍ത്തു അടുക്കി...

വാഴക്കോടന്‍ ‍// vazhakodan said...

ഇവിടെ വന്നതിനും വായിച്ചതിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

സസ്നേഹം,

Anonymous said...

ഇത് ബായിച്ച് ടോട്ടലി ചിരിച്ചു,
കലക്കി, വളരെ നന്നായിട്ടൊണ്ട്.

Sureshkumar Punjhayil said...

ന്റെ സൂറാ ടോട്ടലി ഫോര്‍ യൂ‍ !“
Ithu tottally For us thanne...!

Adipoli Vashe.. Athegran....!!!

Unknown said...

സൂറേം കുഞ്ഞിവിയും വീണ്ടും, രസികന്‍

Husnu said...
This comment has been removed by the author.
Husnu said...

Perfect combo!
You said it!
Kunjeevi strikes again!
All the best...

മുഫാദ്‌/\mufad said...

പ്രതീക്ഷ അധികമായതു കൊണ്ടാവും അത്ര രസിച്ചില്ല....ഒരു വാഴ ടച്ച് ചിലയിടത്ത് കൈ വിട്ടു പോയ പോലെ ... ചെറുതായൊന്നു ചിരിച്ചു...

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ന്റെ വാഴക്കൊടാ...
ജ്ജ് വിശ്വാസം തകര്‍ത്തില്ല...

:)

സന്തോഷ്‌ പല്ലശ്ശന said...

കിട്ടിപ്പോയ്‌...കിട്ടിപ്പോയ്‌...മ്മടെ പഴയ ബായേനെ തിരിച്ചികിട്ടിയേക്കണ്‌.... സാമൂഹ്യ വിമര്‍ശനോം... കുഞ്ഞീവി ബായാടി പാത്തൂന്‍റെ ചൊടിയും ചൂരുമൊക്കെ ആയി മ്മടെ ബായ ഉശാറായി തിരിച്ചു ബന്നേക്കണ്‌. പഹയാ... മ്മടെ ചുറ്റും കാണണ ബേണ്ടാതീനങ്ങളെ കൊണ്ടുബരണം യീയ്‌...അപ്പൊഴേ. മ്മക്കൊക്കെ ഒരു ഉശാര്‍ ബരുള്ളൂ..ബായിക്കാന്‍....എന്തേയ്‌... ഞമ്മ ബല്ല ബേണ്ടാതീനവും പറഞ്ഞാ കോയാ.... !!!??

പ്രദീപ്‌ said...

ആശാനെ ഇവിടെ ആദ്യം ആണ് . ബ്ലോഗില്‍ ഞാന്‍ പുതിയ ആളാണ്‌ . ഈ പോസ്റ്റ്‌ കൊള്ളാം കേട്ടോ . രെസമുണ്ട്. വീണ്ടും വരാം.

ഉപാസന || Upasana said...

koLLaam ttO vaazhakkOTan
:-)
Upasana

Rafeek Wadakanchery said...

അഫ് കോഴ്സ് മോളെ, അന്റെ ബാപ്പ ബീരാന്‍ ഒരു രാത്രി ബന്നു ഇന്റെ വാതിലില്‍ മുട്ടി, ഞാന്‍ വാതില്‍ തുറന്നു. അങ്ങേര് എന്നെ അടിമുടി ഒന്ന് നോക്കി, ലത് നാട്ടുകാര് കണ്ടു, അപ്പൊ തന്നെ പ്രേമോം ആയി, നിക്കാഹും കഴിഞ്ഞു..
കലക്കി. അപ്പൊ ഇതാണ്,ലവ അറ്റ് ഫസ്റ്റ് സൈറ്റ് അല്ലേ..ഇപ്പോഴാ മനസ്സിലായത്.നിന്റെ ഭാഷ യുടെ ഈ മാറ്റം അഭിനന്ദാര്‍ ഹം തന്നെ.കവിത എഴുതുമ്പോള്‍ മഹാകവി ബായക്കോടാശാന്‍ ..ഇപ്പോള്‍ ബായഞ്ജയന്‍

കണ്ണനുണ്ണി said...

ന്റെ..വാഴേ..ങ്ങള് ഇത്തവണ കലക്കിട്ടോ...

lekshmi. lachu said...

haha haha..

സ്വപ്നാടകന്‍ said...

ഹ ഹ..കലക്കി വായേ..

TPShukooR said...

വാഴക്കോടന്‍ ഇത്തവണയും നിരാശനാക്കിയില്ല. നല്ല നര്‍മം

Vinesh Kothayil said...

ഞമ്മക്ക് ഇസ്റ്റായിക്ക്ണ്

 


Copyright http://www.vazhakkodan.com