Tuesday, November 24, 2009

കേരളത്തിലെ മറ്റു അംബാസഡര്‍മാര്‍ !!

ഇതിപ്പോള്‍ ബ്രാന്‍ഡ് അംബാസഡറിന്റെ കാലമാണല്ലോ.മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും
പിറകെ സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി “ഹോക്കി ടീം” ബ്രാന്‍ഡ് അംബാസഡാറായി
എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത! ഹോക്കിയുടെ ബ്റ്രാന്‍ഡ് അംബാസഡര്‍ പദവി
ഏറ്റെടുത്ത് കൊണ്ട് കളിക്കാര്‍ക്ക് പുതിയ പല നിര്‍ദ്ദേശങ്ങളും നല്‍കിയതായാണ്
അറിയാന്‍ കഴിഞ്ഞത്. അതില്‍ ചിലത് ഇങ്ങനെയാണെന്ന് പറയപ്പെടുന്നു!
1. ടീം പരിചയപ്പെടുത്തുമ്പോള്‍ ഓരോരുത്തരും “ഓര്‍മ്മയുണ്ടോ ഈ മുഖം?” എന്നാണ്
    ഇനി ആദ്യം ചോദിക്കുക.
2. ബോള്‍ മിസ് ചെയ്യുമ്പോള്‍, ഫൌള്‍ ചെയ്യപ്പെടുമ്പോള്‍ “ഷിറ്റ്,ബുള്‍ഷിറ്റ്” എന്നിവ
   ഒരു തവണയെങ്കിലും പറഞ്ഞിരിക്കണം.
3. എതിര്‍ ടീമിന് ഗോള്‍ അടിച്ചാല്‍ “ജസ്റ്റ് റിമംബര്‍ ദാറ്റ്” എന്ന് പറഞ്ഞ് വേണം തിരിഞ്ഞ്
   നടക്കാന്‍.അടിച്ചത് സെല്‍ഫ് ഗോളാണെങ്കില്‍ “ഷിറ്റ് ഷിറ്റ് ഷിറ്റ് “എന്ന് മൂന്ന് തവണ
   പറഞ്ഞ് ഒരു കൈ ചൂണ്ട് വിരല്‍ നീട്ടിപ്പിടിച്ച് പാതി ഉയര്‍ത്തിക്കാണിക്കണം.
4. കൂട്ടത്തിലൊരുവനെ ഫൌള്‍ ചെയ്താല്‍ മറ്റുള്ളവര്‍ക്കും നോവുന്നത് പോലെ അഭിനയിക്കണം.
5. ഇനി മുതല്‍ കളി നിയന്ത്രിക്കുന്ന റഫറി “കടയാടി ബേബി” എന്നേ അറിയപ്പെടാവൂ‍.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഹോക്കി കളിക്കുന്നവന്‍ ഉച്ഛിഷ്ടവും അമേദ്യവും
ഒഴികെ എന്തും കൂട്ടിക്കുഴച്ച് നാലു നേരം മ്യഷ്ടാനം ഭക്ഷിക്കുനവര്‍ക്കെ ഹോക്കികളിക്കാരന്‍
എന്ന പേര്‍ ചേരൂ, ജസ്റ്റ് റിമംബര്‍ ദാറ്റ് എന്നും കൂടി ഉപദേശിച്ചാണ് നമ്മുടെ സൂപ്പര്‍സ്റ്റാര്‍
മടങ്ങിയത് എന്നാണ് പിന്നാമ്പുറ സംസാരം!

എന്നാല്‍ കൂടുതല്‍ നടന്മാര്‍ ബ്രാന്‍ഡ് അംബാസഡറാവാന്‍ തയ്യാറെടുത്ത് വരികയാണെന്ന്
ഏറ്റവും പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.പല പ്രമുഖ നടീ നടന്മാര്‍ തങ്ങളും ഈ
സാഹസത്തിന് തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ടെന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്.
വളരെ രഹസ്യമായി അറിഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പുതിയ ബ്രാന്‍ഡും
അവയുടെ അംബാസഡര്‍മാരും ഇവരാണ്!

HDFC Bank പേര്‍സണല്‍ ലോണ്‍ ബ്രാന്‍ഡ് അംബാസ്സഡര്‍ - ശ്രീ ലാലു അലക്സ്.
ഒരു വിധം എല്ലാ കാര്യങ്ങളും വളരെ പേര്‍സണലായി പറയുന്നത് കൊണ്ടാണ്
അദ്ദേഹത്തെ “പേര്‍സണല്‍ ലോണിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആക്കുന്നതെന്ന്
ബാങ്ക് ഡയറക്ടര്‍ വളരെ പേര്‍സണലായി പറഞ്ഞു.

പോപ്പി കുടയുടെ ബ്രാന്‍ഡ് അംബാസഡര്‍ - ശ്രീ ഇന്ദ്രന്‍സ്
മടക്കി വെച്ച ഒരു കുടയുടെ രൂപം ഇന്ദ്രന്‍സില്‍ ഉള്ളത് കൊണ്ടും,കുടക്കമ്പി എന്ന
പേരില്‍ പ്രശസ്തി നേടിയതുമാണ് ഇന്ദ്രന്‍സിനെ തിരഞ്ഞെടുക്കാന്‍ കാരണമെന്ന്
ഒരു പത്രക്കുറിപ്പില്‍ പോപ്പി കുട എം ഡി അറിയിച്ചു.

കേരള ട്രാഫിക് പോലീസിന്റെ ബ്രാന്‍ഡ് അംബാസഡറായി ശ്രീമതി സംഗീത മോഹനെ
ഐക്യകണ്ഠേനെയാണ് ട്രാഫിക് പോലീസുകാര്‍ തിരഞ്ഞെടുത്തത്. ട്രാഫിക് നിയമം
ലംഘിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ് കൊടുക്കാന്‍ വേണ്ടി കൂടിയാണ് സംഗീതയെ ബ്രാന്‍ഡ്
അംബാസഡറാക്കിയതെന്നും അല്ലാതെ അംബാസ്സഡര്‍ കാറിന്റെ ഡിക്കിയോട് സമ്യമുള്ള
ശരീര പ്രക്യതി കൊണ്ടല്ല എന്നും ട്രാഫിക് പോലീസ് മേധാവി അറിയിച്ചു.

നഷ്ടത്തിലോടുന്ന കെ എസ് ആര്‍ട്ടീസിയെ രക്ഷിക്കാന്‍ വേണ്ടി മാത്രമാണ് നടി ഷക്കീലയെ
KSRTC യുടെ ബ്രാന്‍ഡ് അംബാസഡറക്കിയിരിക്കുന്നതെന്ന് എം ഡി അറിയിച്ചു.ടിക്കെറ്റില്‍
ഇനി ഷക്കീലയുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്യുമെന്നും,ദീര്‍ഘദൂര ബസ്സുകളില്‍ ഷക്കീല
ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്നും എം ഡി വ്യക്തമാക്കി. അതിന് മുന്നോടിയായി ഓണ്‍ലൈന്‍
ബുക്കിങ്ങ് സംവിധാനം നിലവില്‍ വന്നുവെന്നും എംഡി അറിയിച്ചു. പുതിയ വോള്‍വോ ബസ്സിന്റെ
ബ്രാന്‍ഡ് അംബാസ്സഡറാക്കാന്‍ നടി നമിതയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മഴയത്തും വെയിലത്തും മാറാത്ത ഭം ഗി യുടെ പര്യായമായ ശ്രീമതി കാവ്യാ മാധവനെ 
"ബെര്‍ ഗര്‍ പെയിന്റ്സിന്റെ" ബ്രാന്‍ഡ് അംബാസ്സഡറായി  ചുമതലപ്പെടുത്തി.

ചിരിയങ്കണ്ടത്ത് ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസ്സഡറായി ഗായകന്‍ എം.ജി.ശ്രീകുമാറിനെ
തിരഞ്ഞെടുത്തതായി അറിയുന്നു.ചിരിക്കുട്ടന്‍ എന്ന പേരുള്ളതിനാലാണെന്ന് ഈ നിയമനം
എന്നാണ് അറിയുന്നത്.

ഒരു രാഷ്ട്രീയക്കാരന്‍ ആദ്യമായി ബ്രാന്‍ഡ് അംബാസ്സഡറാകുന്ന എന്ന പ്രത്യേകതയോടെയാണ്
കീടനാശിനി കമ്പനിയായ “പനാമര്‍“ അതിന്റെ ബ്രാന്‍ഡ് അംബാസഡറെ പ്രഖ്യാപിച്ചത്.
ശ്രീ മുരളീധരനാണ് പനാമറിന്റെ ബ്രാന്‍ഡ് അംബാസഡര്‍!
ഇതിന്റെ ചുവട് പിടിച്ച് പങ്കജകസ്തൂരി അച്ചുമാമനെ ബ്രാന്‍ഡ് അംബാസഡറാക്കനുള്ള ചര്‍ച്ചകള്‍
നടത്തിവരുകയാണെന്നാന് അറിയുന്നത്.ഇനി “ബ്രീത്ത് ഈസി”എന്ന് അച്ചുമാമന്‍ പറയുന്ന കാലം
അതി വിദൂരമല്ല എന്നാണ് പങ്കജ കസ്തൂരി എം ഡി അറിയിക്കുന്നത്.

എന്നാല്‍ ഏറ്റവും അനുയോജ്യമായ ബ്രാന്‍ഡ് അംബാസഡറെ പ്രഖ്യാപിച്ചിരിക്കുകയാണ്
നമ്മുടെ ഇലക്ട്രിസിറ്റി & വാട്ടര്‍ അതോറിറ്റി. വളരെയേറെ പ്രശസ്തനായ ശ്രീ അയ്യപ്പ ബൈജുവാണ്
വാട്ടര്‍ & ഇലക്ട്രിസിറ്റിയുടെ ബ്രാന്‍ഡ് അംബാസഡര്‍! ഇതിലും അനുയോജ്യനായൊരു അംബാസ്സഡറിനെ
കിട്ടാനില്ലെന്നാണ് ജന സംസാരം! വാട്ടര്‍ & ഇലക്ട്രിസിറ്റിയ്ക്കും അയ്യപ്പ ബൈജുവിനും ആശംസകള്‍!!!



70 comments:

വാഴക്കോടന്‍ ‍// vazhakodan said...

കേരളത്തിലെ മറ്റു അംബാസഡര്‍മാര്‍ !
ഇവരൊക്കെ ആവില്ലെന്ന് ആര്‍ കണ്ടു??

കാട്ടിപ്പരുത്തി said...

ആദ്യത്തെ ബൌളിങ്ങ് എന്റെ വക-

Rakesh R (വേദവ്യാസൻ) said...

കാവ്യയെക്കുറിച്ചുള്ളതൊഴിച്ച് ബാക്കിയെല്ലാം ഇഷ്ടമായി :)

Sureshkumar Punjhayil said...

Njan ente swantham Ambassadorum ...!

Ithu kalakki vaze... Manoharam, Ashamsakal...!!!!

കാട്ടിപ്പരുത്തി said...
This comment has been removed by the author.
Unknown said...

kollam vazhe :)
vazhene arum ambassador ayi select cheythille ??

Rejeesh Sanathanan said...

കെ എസ് ആര്‍ ടി സി അങ്ങനെ ഒരു തീരുമാനമെടുത്താല്‍ എപ്പോള്‍ ലാഭത്തിലായി എന്ന് ചോദിച്ചാല്‍ മതി........

ഡോക്ടര്‍ said...

നര്‍മം ഇഷ്ടപ്പെട്ടു...പക്ഷെ വരികള്‍ക്കിടയില്‍ അവിടവിടെയായി ചില്ല കല്ലു കടികള്‍... എല്ലാ പ്രാവശ്യത്തെയും പോലെ അത്രക്ക് ഉഷാര്‍ പോരാ... ആശംസകള്‍..

സച്ചിന്‍ // SachiN said...

കറ കറക്റ്റ് വാഴക്കോടാ! എങ്ങിനെ ഇത്ര ക്യത്യമായി കണ്ടെത്തുന്നു ? കൊള്ളാം ! അയ്യപ്പ ബൈജുവിനു ഇതിലും നല്ല ബ്രാന്ഡ് ഇല്ല

Appu Adyakshari said...

പതിവു ചിരിയെത്തിയില്ല വാഴക്കോടാ.. എന്തിനാണു ധൃതിപ്പെട്ടത് :-)

Anonymous said...

വാറ്റടിക്കുന്ന നമുക്കൊക്കെ എന്തോന്ന് ബ്രാന്‍ഡ്..
എന്തോന്ന് ബ്രാന്‍ഡ് അംബാസഡര്‍ ലെ ബൈജുവേ...

വാഴേ, കലക്കി ട്ടോ...

ശ്രദ്ധേയന്‍ | shradheyan said...

കൃഷി വകുപ്പിന്റെ അംബാസഡറായി വാഴയെ തന്നെ നിയമിച്ചു എന്നും അറിഞ്ഞല്ലോ..? പേരില്‍ വാഴയുള്ളത് കൊണ്ടോ, വാഴപ്പിണ്ടി ഉള്ളത് കൊണ്ടോ മറ്റോ ആണെന്നും കേട്ടു.... അതല്ല; ആള് വലിയ 'കൃഷിക്കാരന്‍' ആണെന്ന സത്യം കൃഷി വകുപ്പും അറിഞ്ഞോ ആവോ...

ഭായി said...

ചിരിച്ച് പണ്ടാരമടങി..:-)
ഏതായാലും,KSRTCയും,VOLVO യും ലാഭത്തിലാകും അതുറപ്പ്!
വാഴബ്രാന്‍ഡ് നിരീക്ഷണം!(ഇടിവെട്ട്)

Afsal said...

അതു മാത്രമല്ല ശ്രദ്ധേയന്‍ , ഇത്തവണത്തെ ഫേസ്ബൂക്‌ കര്‍ഷക ശ്രീ വാഴക്കാണ്‌.

നന്ദന said...

വാഴക്കോടന്‍ ......കൊള്ളാം
പക്ഷെ ഇങ്ങനെ ശവത്തില്‍ കുത്തണമായിരുന്നോ ?
കാവ്യയുടെ കാര്യമാണ് .........?
എല്ലാ പെണ്മക്കള്‍ക്കും വരുന്ന വിധി ........
പൌരുഷത്തിന്റെ ... ഇടയില്‍ ജീവിച്ചു പോട്ടടോ ?
ആ വരികള്‍ വായിച്ചപ്പോള്‍ വല്ലാതെ വേദനിച്ചു......
അത്രയും വേണമായിരുന്നോ ?.......
കഴിയുമെങ്കില്‍ ....ആ വരികള്‍ .......? .....
നന്‍മകള്‍ നേരുന്നു
നന്ദന

Jikkumon - Thattukadablog.com said...

കൊള്ളാം ബട്ട് എന്തൊ ഒരു ഇതു കൊറഞ്ഞു പോയോ എന്നൊരു തോന്നല്‍

ഷൈജൻ കാക്കര said...

വേദ വ്യാസനോട്‌ ഞാനും യോജിക്കുന്നു.

പച്ചയായ ജീവിതത്തിന്റെ കറുത്ത അദ്ധ്യായങ്ങൾ അക്ഷേപഹാസ്യത്തിലും ഒഴിവാക്കേണ്ടതല്ലേ.

ഇനിയും തിരുത്താമല്ലോ?

Anil cheleri kumaran said...

കാവ്യയെക്കുറിച്ചുള്ളതൊഴിച്ച് ബാക്കിയെല്ലാം ഇഷ്ടമായി :)

enikkum vedavyaasan paranjath pole thonni..


good post.

പകല്‍കിനാവന്‍ | daYdreaMer said...

ഹഹ..വാഴേ.. വാഴേ.. വാഴക്കോടാ...!!

ചിതല്‍/chithal said...

ഹോകി ടീമംഗങ്ങള്‍ പുല്ലില്‍ വീണാല്‍ ഇനി മുതല്‍ "ഫ പുല്ലേ!" എന്നും പറയുന്നതാവും.
കാവ്യടെ അത്ര ശരിയായില്ല. പാവം.
പതിവു ലെവെലെത്തിയില്ല. എന്നാലും ഒരു ചിരിക്കുള്ള വക കിട്ടി ട്ടാ.

ജോണ്‍ ചാക്കോ, പൂങ്കാവ് said...

:):)

krish | കൃഷ് said...

:)

അരുണ്‍ കരിമുട്ടം said...

ഹ..ഹ..ഹ
നാളെ ഇങ്ങനെയും വരാം:)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

വാഴേടെ ബ്രാന്‍ഡ് ഏതാ?
;)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ബ്ലോഗ് നന്നായീ. പക്ഷെ ആശയം ബെര്‍ലിച്ചന്റെ കടം കൊണ്ടോന്നൊരു സംശയം.... ഈ ബ്ലോഗിന്റെ അംബാസിഡറായി ഞാന്‍ സ്വയം നിയമിച്ചിരിക്കുന്നൂ... പക്ഷേ കാവ്യേടെ ഭാഗം മാറ്റണം... അല്ലേല്‍ ഹാ... ;)

Arun said...

ഹ ഹ ഹ നല്ല നിരീക്ഷണം , കലക്കി .
എന്താ എല്ലാവര്ക്കും കാവ്യയോട് ഒരു ഇത്? ട്രു വാല്യൂവിനും വേണ്ടേ ഒരു അംബാസഡര്‍ ?
നന്നായിട്ടുണ്ട് വാഴക്കോടാ!

noordheen said...

കാവ്യാമാധവനെ സ്നേഹിക്കുന്നവരുടെ ആ വിഷമം ഒന്നു കാണൂ വാഴക്കോടാ! എന്തൊരു ഒലിപ്പീര്. എന്റെ കണ്ണിലുണ്ണിയായ ഷക്കീലയുടെ പേര്, എത്രയും വേഗം നീക്കം ചെയ്യണണമെന്നും, നമിതയോട് മാപ്പ് പറയണമെന്നും ഞാന്‍ ആവശ്യപ്പെടുന്നു! അല്ല പിന്നെ...
കിടിലനല്ലെങ്കിലും വളരെ നന്നായിട്ടുണ്ട്.ആശംസകള്‍ !

Typist | എഴുത്തുകാരി said...

എനിക്കിഷ്ടപ്പെട്ടു. കാവ്യയോടൊരു പ്രത്യേകസ്നേഹമാണല്ലോ എല്ലാര്‍ക്കും. അതും ആ നര്‍മ്മത്തിന്റെ രീതിയില്‍ തന്നെ കണ്ടാല്‍ പോരേ. എനിക്കത്രയേ തോന്നിയുള്ളൂ.

വീകെ said...

ചിരിച്ചുചിരിച്ചു വന്നതാ... പക്ഷെ കാവ്യേടടുത്തെത്തിയപ്പോ..
കുറച്ചു മങ്ങിപ്പോയി..

ബോണ്‍സ് said...

ഹി ഹി ഹി...വാഴേ..കൊച്ചുകള്ളാ ...

Manu said...

ഈ പറഞ താരങളെല്ലാം കൂടി പുതിയ സൈബെറ് നിയമം വാഴക്കിട്ടു പ്രയോഗിക്കുമോ എന്നാണെന്റെ പേടി.

noordheen said...

കാവ്യയെ കുറിച്ചുള്ള പരാമര്‍ശം നീക്കിയതില്‍ പ്രധിക്ഷേധിക്കുന്നു! എന്നാല്‍ ഷക്കീലയെ കുറിച്ചും നമിതയെക്കുറിച്ചുമുള്ള പരാമര്‍ശനങ്ങളും നീക്കുക!:):)

വായനക്കാരുടെ അഭിപ്രായം കേട്ട് പോസ്റ്റ് തിരുത്തുന്നത് നല്ലതല്ല വാഴേ.... :(

noordheen said...
This comment has been removed by the author.
Anitha Madhav said...

വളരെ നല്ല പോസ്റ്റ് വാഴക്കോടന്‍ . ഇതൊക്കെ ഇത്ര ക്യത്യമായി കണ്ട് പിടിച്ചതില്‍ അഭിനന്ദനം അറിയിക്കുന്നു.

Anonymous said...

വാഴേ... കിടിലന്‍ പോസ്റ്റ്! സമ്മതിച്ചിരിക്കുന്നു. ഇനിയും പോരട്ടെ രസികന്‍ പോസ്റ്റുകള്...
ആശംസകള്‍

monutty said...

KIDILAN POST KAVYAYE OZHIVAKAMAYIRUNNU

NAZEER HASSAN said...

മജീ,
ഒരു കാര്‍ട്ടൂണ്‍ പോലെ രസിച്ച് വായിച്ചു. വായനക്കാരുടെ അഭിപ്രായം മാനിച്ച് കാവ്യാ മാധവനെക്കുറിച്ചുള്ള പരാമര്‍ശം മാറ്റിയതില്‍ സന്തോഷം!

sumayya said...

വളരെ രസകരമായ പോസ്റ്റ് ! രസിച്ച് വായിച്ചു. കാവ്യയുടെ പരാമര്‍ശം എന്തായിരുന്നു??
എന്തായാലും ഇഷ്ടപ്പെട്ടു!

Thus Testing said...

ഹ ഹ ഹ ഹ...കലക്കി വാഴേ...

അപര്‍ണ്ണ II Appu said...

വളരെ നല്ല പോസ്റ്റ്! ഓര്‍ത്ത് ചിരിക്കാനുള്ള വക നല്‍കിയതിനു നന്ദി. ആശംസകള്‍

അപര്‍ണ്ണ II Appu said...

അയ്യോ ചോദിക്കാന്‍ മറന്നു! കാവ്യാ മാധവനെക്കുറിച്ചുള്ള ആദ്യത്തെ പരാമര്‍ശം എന്തായിരുന്നു?

അനില്‍@ബ്ലോഗ് // anil said...

വാഴെ,
കലക്കി.
പക്ഷെ എഴുതിയ വരികള്‍ തിരുത്തേണ്ട കാര്യമില്ലായിരുന്നു. ബോള്‍ഡാവൂ ചങ്ങാതീ, എല്ലാരെയും സുഖിപ്പിക്കാന്‍ പറ്റില്ല.

വാഴക്കോടന്‍ ‍// vazhakodan said...

ഇവിടെ വന്നതിനും വായിച്ചതിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.പ്രത്യേകം പേരെടുത്ത് പരാമര്‍ശിക്കുന്നില്ല.
കാവ്യാ മാധവനെക്കുറിച്ച് ആദ്യം എഴുതിയ പരാമര്‍ ശം നിങ്ങളുടെ അഭിപ്രായം മാനിച്ച് മാറ്റിയിട്ടുണ്ട്.ആ പരാമര്‍ശം ചിലരെ വേദനിപ്പിച്ചതില്‍ ഖേദിക്കുന്നു.
അഭിപ്രായങ്ങള്‍ ഇനിയും അറിയിക്കുമല്ലോ.
സസ്നേഹം,
വാഴക്കോടന്‍

Junaiths said...

kalla ambasi....spelling ariyaan mela..itrem mathi

jayanEvoor said...

വാഴക്കോടാ...
സംഗതി കൊള്ളാം...
കാവ്യയായാലും ശക്കീലയായാലും നര്‍മ്മത്തില്‍ ഒരുപോലെ തന്നെ.
വ്യക്തിപരമായി 'ഹര്‍ട്ട്' ചെയ്യാതിരിക്കണം ennEyuLLoo ...!

പാവത്താൻ said...

കൊള്ളാം.....

ManzoorAluvila said...

നന്നായിരിക്കുന്നു ആശംസകൾ

തൃശൂര്‍കാരന്‍ ..... said...

കൊള്ളാം..

പാവപ്പെട്ടവൻ said...

വളരെയേറെ പ്രശസ്തനായ ശ്രീ അയ്യപ്പ ബൈജുവാണ്
വാട്ടര്‍ & ഇലക്ട്രിസിറ്റിയുടെ ബ്രാന്‍ഡ് അംബാസഡര്‍!
അത് വേണം അല്ലങ്കില്‍ ആള്‍ക്കാര്‍ എന്ത് പറയും

Sabu Kottotty said...

ക്ഷമ ഈമാന്റെ കാതലല്ലേ വാഴക്കോടന്‍... ഇനിയും നന്നാക്കാമായിരുന്നത് തിരക്കിട്ടു പോസ്റ്റണ്ടായിരുന്നു.

OAB/ഒഎബി said...

കാവ്യയെ അവിടെ നിന്നും മാറ്റിയതിൽ ഞാൻ പ്രതിഷേധിക്കുന്നു. എന്താ കാവ്യക്ക്--???

പകരം ഷക്കീലയെയൊ നമിതയെയൊ ആ സ്ഥാനത്ത് നിന്നും മാറ്റി സ്ലിം ബ്യൂട്ടി ക്രീമിന്റെ ബ്രാന്റ് അംബാസിഡർ ആക്കിയാൽ ഞനെന്റെ പ്രതിഷേധം പിൻ വലിക്കാം. :) :)

നന്ദന said...

വളരെ നന്ദിയുണ്ട് ..വയക്കോടന്‍
നന്‍മ പൂര്‍ണമായും നശിച്ചിട്ടില്ല ......
ഒരായിരം ചുവന്ന പുഷ്പങ്ങള്‍ ..
കാവ്യയോട്‌ പ്രത്യേക മമതയോന്നുമില്ല
ഏതൊരു പെണ്‍കുട്ടിയോടും .....അത് ശക്കീലയായാല്‍ പോലും ഇങ്ങനെ ഒരവസ്ഥയില്‍ മനുഷ്യത്തം കാണിച്ചുപോകും..........
മനസ്സിലോത്തിരി നന്‍മ അവശേഷിക്കുന്നുണ്ടെങ്കില്‍ .......
എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി
വയക്കൊടാണ് പ്രത്യേകം
നന്‍മകള്‍ നേരുന്നു
നന്ദന

രാജീവ്‌ .എ . കുറുപ്പ് said...

ഇനി മുതല്‍ കളി നിയന്ത്രിക്കുന്ന റഫറി “കടയാടി ബേബി” എന്നേ അറിയപ്പെടാവൂ‍.

ഗോള് തടുക്കാന്‍ തയ്യാറായി നിന്ന ഗോളിയെ നീ തല്ലിയെന്ന് കേട്ടല്ലോടാ, ബംഗ്ലൂരില്‍ നിന്നും കടയാടിയും പിള്ളേരും നാളെ എത്തും, പിന്നെ കണ്ടോ കളി

വാഴേ ഫോര്‍വേഡ് ആവും സാധനം, സൂക്ഷിച്ചോ.

Husnu said...

Super Post. Very interesting...
Congrats

sumitha said...

ചിരിപ്പിച്ചു വാഴക്കോടാ! വളരെ നല്ല നര്‍മ്മ ഭാവന! കൊള്ളാം!
Keep it up.

സന്തോഷ്‌ പല്ലശ്ശന said...

ഈ ഒരു വിഷയത്തില്‍ നര്‍മ്മത്തിന്‍റെ സാധ്യതകള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞതില്‍ വാഴക്കോടനെ അഭിനന്ദിച്ചേ പറ്റൂ.. പക്ഷെ... അതിനു മിമിക്രിയുടെ തലം വിട്ട്‌ ഉയര്‍ത്താന്‍ ആയില്ല.. വ്യക്തിഗതമായതെങ്കിലും - കുറ്റകരമല്ലാത്ത രീതിയില്‍ നര്‍മ്മം വിതറാന്‍ വാഴക്കോടന്‍ ശ്രമിച്ചതായാണ്‌ എനിക്ക്‌ തോന്നിയത്‌.. കാവ്യയെക്കുറിച്ചുള്ള ഭാഗങ്ങള്‍ ചിലര്‍ക്കിഷ്ടപ്പെട്ടില്ല എന്നത്‌ നിര്‍ഭാഗ്യകരമാണ്‌. (കാവ്യ എന്ന നടി അവരുടെ ആരാധകരില്‍ ചെലുത്തിയ സ്വാധീനം തീര്‍ത്തും പ്രശംസിക്കപ്പെടേണ്ടതു തന്നെയാണ്‌) കാവ്യയോടൊ ഇതിലെ മറ്റേതെങ്കിലും വ്യക്തിയോടൊ എന്തെങ്കിലും വിരോധം വച്ചുകൊണ്ടാവില്ല വാഴക്കോടന്‍ ഈ നര്‍മ്മം രചിച്ചിരിക്കുന്നത്‌. മറിച്ച്‌ അവരെ വാഴ ഇഷ്ടപ്പെടുകയും ഒരു മിമിക്രീക്കാരന്‍റേ കണ്ണുകൊണ്ട്‌ ഈ സെലിബ്രെറ്റീസുകളുടെ മാനറിസങ്ങളെ സൂഷമായി കാണുകയും നര്‍മ്മത്തോടെ അവതരിപ്പിക്കാനും ശ്രമിച്ചിരിക്കുന്നു എന്നു മാത്രം. എന്തായലും വാഴയുടെ അടുത്ത പോസ്റ്റ്‌ ഈ മിമിക്രി ട്രെന്‍ഡ്‌ വിട്ട്‌ കുറച്ചുകൂടി സാമൂഹ്യ പ്രതിബദ്ധതയുള്ള ഒന്നാവും എന്ന്‌ നമ്മുക്ക്‌ പ്രതീക്ഷിക്കാം.
(കാവ്യയുടെ വ്യക്തി ജീവിതത്തിലുണ്ടായ വേദനകളെ ഞാനും സഹതാപത്തോടെ നോക്കി കാണുന്നു) വാഴക്കോടനും കൂട്ടുകാര്‍ക്കും എന്‍റെ നന്ദി

വശംവദൻ said...

:) ഇഷ്ടപ്പെട്ടു.

Unknown said...

നന്നായിട്ടുണ്ട്‌..അഭിനന്ദനങ്ങൾ..

വാഴേടെ അംബാസഡർ മി.വാഴക്കോടൻ എന്നു കൂടി വേണായിരുന്നു... :)

Unknown said...

വാഴക്കോടാ നന്നായിട്ടുണ്ട് കെട്ടൊ! ഇനിയും വരാം ....
സ്നേഹപൂര്‍ വ്വം , അമീര്‍

poor-me/പാവം-ഞാന്‍ said...

This time no kick

ജിജ സുബ്രഹ്മണ്യൻ said...

ഏറെക്കാലമായി ഈ വഴിയൊക്കെ വന്നിട്ട്.എല്ലാം ഇഷ്ടമായി.രസകരമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു.

Areekkodan | അരീക്കോടന്‍ said...

വാഴേ...സിനിമാതാരങ്ങള്‍ എനിക്ക് വലിയ പരിചയമില്ലാത്തവരായതിനാല്‍ രസം തോന്നിയില്ല.

മണുക്കൂസ് said...

കൊള്ളാം വാഴക്കോടാ നല്ല പോസ്റ്റ്‌ ...

"കാവ്യയോടൊരു പ്രത്യേകസ്നേഹമാണല്ലോ എല്ലാര്‍ക്കും. അതും ആ നര്‍മ്മത്തിന്റെ രീതിയില്‍ തന്നെ കണ്ടാല്‍ പോരേ."
ഞാന്‍ എഴുത്തുകാരിയുടെ അഭിപ്രായത്തോട് യോജിക്കുന്നു

kichu / കിച്ചു said...

ഡാ ബായേ..

ഇന്നീം ബിളിച്ചാ ഏതെങ്കിലും കമ്പനി ബ്രാന്റ് അംബാസ്സഡര്‍ ആവാന്‍ :)

Muralee Mukundan , ബിലാത്തിപട്ടണം said...

അമ്പാസിഡർമാരെ അവതാരങ്ങൾ എന്നാണ് പറയുക..
പണ്ട് ദശാവതാരങ്ങളായിരുന്നൂ...
ഇപ്പോൾ ശതാവതാരങ്ങളാണല്ലോ..
എല്ലാവർക്കും ബക്രീദ് ആശംസകൾ !

രഞ്ജിത് വിശ്വം I ranji said...

വാഴേ.. ഇന്നാ നെറ്റിലേക്ക് വരാന്‍ കഴിഞ്ഞത്. അംബാസഡര്‍ ഇഷ്ടപ്പെട്ടു.

KMS FAISAL said...

എനിക്കിഷ്ട്ടപ്പറ്റി.............

mini//മിനി said...

എനിക്കും ഒരു ബ്രാന്റ് അംബാസഡര്‍ ആയാല്‍ കൊള്ളമെന്നുണ്ട്. എനിക്ക് പറ്റിയതൊന്ന് നോക്കട്ടെ.

Rafeek Wadakanchery said...

നമ്മുടെ അം ബാസഡര്‍ കാറിനും ഒരു അം ബാസഡര്‍ വേണം ..ആരെങ്കിലും ഉണ്ടോ..?

വാഴക്കോടന്‍ ‍// vazhakodan said...

ഇവിടെ വന്നതിനും വായിച്ചതിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.പ്രത്യേകം പേരെടുത്ത് പരാമര്‍ശിക്കുന്നില്ല.
അഭിപ്രായങ്ങള്‍ ഇനിയും അറിയിക്കുമല്ലോ.
സസ്നേഹം,
വാഴക്കോടന്‍

 


Copyright http://www.vazhakkodan.com