നമസ്കാരം! കേരളാ വിഷന്റെ ന്യൂസ് വാച്ചിലേക്ക് സ്വാഗതം
പ്രധാന സംഭവങ്ങളുമായി സുകേഷ് കുമാര്‍ നിങ്ങളോടൊപ്പം ! പ്രധാന സംഭവങ്ങള്‍!
കേരളത്തിലെ പട്ടികള്‍ കലണ്ടറില്‍ നോക്കാതെ തന്നെ കന്നി മാസാരംഭം വളരെ ഗംഭീരമായി ആഘോഷിച്ചു.ഇന്നലെ മാത്രം 50 പട്ടികളാണ് കന്നിമാസത്തെ വരവേല്‍ക്കാനായി മാത്രം ഇണ ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷം 30 പട്ടികള്‍ മാത്രം ഇണ ചേര്‍ന്ന് ആഘോഷിച്ച കന്നിമാസാരംഭം ഈ വര്‍ഷം ഇരട്ടിയോളം ഉയര്‍ന്നു എന്നുള്ളത് വളരെ ഉത്കണ്ഠയോടെയാണ് നോക്കിക്കാണുന്നതെന്ന് കേരളത്തിലുള്ള ഓരോ പഞ്ചായത്ത് പ്രസിഡന്റ് മാരും ചൂണ്ടിക്കാട്ടി. പട്ടിപിടുത്തം വളരെ സമഗ്രമായി നടപ്പാക്കിയിട്ടും ഇത്രയധികം പട്ടികള്‍ കന്നിമാസ ആഘോഷങ്ങളില്‍ ഇണചേര്‍ന്ന് പങ്കെടുത്തതിനെ കുറിച്ച് അന്വേഷിക്കണമെന്ന് പല കോണില്‍ നിന്നും ആവശ്യമുയര്‍ന്നു.
ഈ വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കാന്‍ ഞങ്ങളുടെ ലേഖകന്‍ സനീഷ് ഇപ്പോള്‍ ചാലക്കുടിയില്‍ നിന്നും നമ്മോടൊപ്പം ചേരുന്നു.
സുകേഷ്: സനീഷ് കേള്‍ക്കാമെങ്കില്‍, ഇപ്രാവശ്യവും ചാലക്കുടിയിലാണോ ഏറ്റവും കൂടുതല്‍ പട്ടികള്‍ കന്നിമാസം ആഘോഷിച്ചത്? എന്താണ് കൂടുതല്‍ വിവരങ്ങള്‍?
സനീഷ്: ഇപ്പോള്‍ ലഭ്യമായ കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ പട്ടികള്‍ കന്നിമാസം ആഘോഷിച്ചത് ചാലക്കുടിയിലാണെന്നു പറയാം, എങ്കിലും ചാലക്കുടി പാലത്തിനടിയിലും ഇടവഴികളിലും മറ്റും അഘോഷം നടത്തുന്ന പട്ടികളുടെ ക്യത്യമായ കണക്കുകള്‍ ലഭ്യമല്ല.എങ്കിലും നമ്മുടെ ക്യാമറാ സംഘം ഒളിക്യാമറയുമായി ആ ദ്യശ്യങ്ങള്‍ പകര്‍ത്താന്‍ പോയിട്ടുണ്ട്.കൂടുതല്‍ വിവരങ്ങള്‍ ഉടനെ ലഭ്യമാകും, സുകേഷ്
സുകേഷ്: ഏതൊക്കെ തരം പട്ടികളാണ് അഘോഷത്തില്‍ പങ്കെടുത്തതെന്ന് വല്ല കണക്കും ഉണ്ടോ സനീഷ്?
സനീഷ്: ഏറ്റവും കൂടുതല്‍ ചൊക്ലിപട്ടികള്‍ എന്ന ബ്രാന്‍ഡില്‍ പെടുന്ന നാടന്‍ പട്ടികളാണ് ആഘോഷത്തില്‍ പങ്കെടുത്തത്.ഇത് 28 ശതമാനത്തോളം വരും. കഴിഞ്ഞ വര്‍ഷം ഇത് 22 ശതമാനം മാത്രമായിരുന്നു. തൊട്ടടുത്ത് തന്നെ അല്സേഷന് പട്ടികളും ഉണ്ട്. ഇത് ഏകദേശം 18 ശതമാനം വരും. പിന്നെ വളരെ ഉയര്‍ന്ന നിലയിലുള്ള ജെര്‍മ്മന്‍ ഷെപ്പേര്‍ഡ് തുടങ്ങിയ പട്ടികള്‍ ഈ വര്‍ഷവും വളരെ കുറച്ച് മാത്രമേ അഘോഷത്തില്‍ പങ്കെടുത്തുള്ളൂ.ഇത് കഴിഞ്ഞ വര്‍ഷവും വളരെ കുറവായിരുന്നു.ഇത് വളരെ ആശങ്കാ ജനകമാണ്.
സുകേഷ്: അത് പോലെ നിരോധിത മേഘലയില്‍ വെച്ച് പല പട്ടികളും അഘോഷം നടത്തി എന്ന് റിപ്പോര്‍ട്ടുകളുണ്ടല്ലോ, വല്ല നടപടികളും പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായോ?
സനീഷ്: അതെ വളരെ രഹസ്യമായി ഞങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് അത് കണ്ടു പിടിച്ചത്. നമ്മുടെ ക്യാമറാ മാന്റെ പട്ടിയെ നിരോധിത മേഘലയിലേക്ക് തുറന്ന് വിടുകയും ഞങ്ങള്‍ ഒളിക്യാമറയുമായി പിന് തുടരുകയുമായിരുന്നു.ആ മേഘലയില്‍ വളരെയധികം അഘോഷം നടക്കുന്നതായി ഞങ്ങള്‍ക്ക് എക്സ്ക്ലൂസീവ് ദ്യശ്യങ്ങള്‍ ലഭിച്ചതാണ് നമ്മള് അല്‍പ്പം മുന്‍പ് പുറത്ത് വിട്ടത്. ഇതിനു ശേഷം മഫ്ടിയിലെത്തിയ പോലീസ് അവിടം റെയിഡ് ചെയ്യുകയും അനധിക്യതമായി അഘോഷം നടത്തിയ രണ്ട് മൂന്ന് നായകളെ പിടികൂടുകയും ചെയ്തു.
സുകേഷ്: കേരളത്തിലെ 50ല്‍ പരം പട്ടികള്‍ ആഘോഷിച്ചു എന്ന് പറയുമ്പോള്‍ ഈ ആഘോഷത്തില്‍ പങ്കെടുത്തത് കേരളത്തിലുള്ള പട്ടികള്‍ മാത്രമാണോ? മറ്റ് സംസ്ഥാനത്ത് നിന്നും ആഘോഷിക്കാന്‍ എത്തിയ പട്ടികളും ഈ കണക്കില്‍ ഉള്‍പ്പെടുമോ?
സനീഷ്: അന്യ സംസ്ഥാനത്ത് നിന്നും തീറ്റ തേടിയെത്തിയ നാടന്‍ പട്ടികള്‍ ഈ കണക്കുകളില്‍ പെടും.ചൊക്ലിപട്ടികളുടെ ഉയര്‍ന്ന ശതമാനം അതാണ് കാണിക്കുന്നത്. എങ്കിലും ആ പട്ടികളും കേരളത്തിലെ പട്ടികള്‍ കുരയ്ക്കുന്നത് പോലെ കുരയ്ക്കുന്നതിനാല്‍ അവരേയും കേരളത്തിലെ പട്ടികളായിട്ട് തന്നെയാണ് നമ്മള് കണക്കാക്കിയിരിക്കുന്നത്. മാത്രമല്ല ആ പട്ടികളുടെ കണക്കുകള്‍ കൂടി ചേര്‍ന്നാലേ ഇതിന് വര്‍ദ്ധനവുണ്ടായി എന്ന് പറയാന്‍ പറ്റൂ.
നന്ദി സനീഷ് കൂടുതല്‍ വിവരങ്ങള്‍ക്കായി ഉടനേ ബന്ധപ്പെടാം, ഈ വിഷയത്തില്‍ പ്രതികരിക്കാനായി ബൂലോകത്ത് നിന്നും വാഴക്കോടന്‍ ഇപ്പോള്‍ നമ്മോടൊപ്പം ചേരുന്നു.
ഹലോ വാഴക്കോടന്‍ കേള്‍ക്കാമോ?
വാഴ: ചെറുപ്പം മുതലേ കേള്‍ക്കാം..
സുകേഷ്: ഈ വിഷയത്തെക്കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം. ഈ ആഘോഷങ്ങളില്‍ ഇത്രയധികം പട്ടികള്‍ ഇങ്ങനെ ഇണ ചേരുന്നത് ആശങ്കാ ജനകമല്ലെ?
വാഴ: പട്ടിക്കാട്ട് പട്ടി പത്ത് പെറ്റാലും അത് വാര്‍ത്തയാക്കി സ്പോണ്സര് ചെയ്യാന്‍ ആളുകളുള്ളപ്പോള്‍ ഇത്തരം വാര്‍ത്തകള്‍ പ്രാധാന്യം നേടുന്നതില്‍ അത്ഭുതമില്ല.എങ്കിലും ഇത്തരം കണക്കുകള്‍ പുറത്ത് വിട്ടത് കൊണ്ട് പട്ടികള്‍ ഈ സ്വഭാവം മാറ്റാന്‍ പോകുന്നില്ല എന്ന് മാത്രമല്ല അടുത്ത കന്നിമാസവും ക്യത്യമായി കലണ്ടര്‍ നോക്കാതെ ആഘോഷിക്കുകയും ചെയ്യും. വന്ധ്യംകരണം പോലുള്ള പരിപാടികള്‍ ഫലപ്രദമാണെങ്കിലും മ്യഗസ്നേഹികള്‍ കാമിലാരി പോലെയുള്ള ഇടപെടലുകള്‍ നടത്തുന്നത് ഈ വര്‍ദ്ധനയ്ക്ക് മറ്റൊരു പ്രധാന കാരണമാണ്.
സുകേഷ്: അപ്പോള്‍ ഇതൊരു സ്വാഭാവിക പ്രതിഭാസം മാത്രമാണെന്നാണോ പറയുന്നത്?
വാഴ: പിന്നല്ലാതെ കന്നിമാസം പിറന്നാല്‍ പിന്നെ പട്ടികള്‍ വേറെ എങ്ങിനേയാണ് ആഘോഷിക്കേണ്ടത്?ആ ആഘോഷവും നിങ്ങള്‍ തീരുമാനിക്കുന്നത് പോലെയാകണം എന്ന മുന്‍ വിധിയോടെ വാര്‍ത്തകളെ സമീപിക്കുന്നതാണ് തെറ്റ്. ഇവിടെ കന്നിമാസം വന്നാല്‍ പട്ടികള്‍ ആഘോഷിക്കട്ടെ! അതില്‍ എത്ര പട്ടികള്‍ ഇണ ചേര്‍ന്നു എന്നന്വേഷിച്ച് ഒരു സാമാന്യവല്ക്കരണം നടത്തിയും വസ്തുതകള്‍ക്ക് നിരക്കാത്ത കണക്കുകള്‍ നിരത്തിയും അവതരിപ്പിക്കുന്ന നിങ്ങളുടെ വാര്‍ത്തകളാണ് നിര്‍ത്തേണ്ടത്.
സുകേഷ്: വാഴക്കോടനുമായുള്ള ബന്ധത്തില്‍ തകരാറ് സംഭവിച്ചിരിക്കുന്നു, ചര്‍ച്ചയില്‍ പങ്കെടുത്തതിനു നന്ദി.കൂടുതല്‍ വിവരങ്ങളുമായി സനീഷ് ഇപ്പോല്‍ വീണ്ടും ലൈനിലുണ്ട്, സനീഷ് എന്താണ് ഏറ്റവും പുതിയ വിവരങ്ങള്‍?
സനീഷ്: നമ്മുടെ ക്യാമറാ മാന്റെ പട്ടി ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയിട്ട് തിരിച്ചെത്തിട്ടില്ല, മിസ്സിങ്ങാണ്. മാത്രമല്ല ഈ പട്ടി തടിയന്റ‘വിടന്‘ നസീര്‍ എന്നയാളുടെ വീടിന്റെ പറമ്പിലൂടെ ഓടിയതിനാല്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ പിടിയിലായതായും സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്.എന്നാല്‍ ഈ പട്ടിയെ കാഫിയാ മദനി എന്ന സ്ത്രീ ഒളിപ്പിച്ചിരിക്കാം എന്നാണ് പോലീസ് നല്കുന്ന സൂചന. കൂടുതല്‍ വിവരങ്ങളുമായി ഉടനെയെത്താം.
സുകേഷ: നന്ദി സുകേഷ്, കാഫിയാ മദനിയുടെ കൂടുതല്‍ വിവരങ്ങള്‍ ഉടനേ എത്തിക്കുക.ഇനി മറ്റൊരു വാര്‍ത്തയിലേക്ക്......
Subscribe to:
Post Comments (Atom)
73 comments:
പട്ടികളുടെ ശതമാനക്കണക്ക് തന്നെ എന്നെ സമ്മതിക്കണം! ഇനി കന്നി മാസത്തില്‍ പട്ടികളുടെ കണക്കും അധികം വൈകാതെ കിട്ടില്ലെന്നാരു കണ്ടു?ഓരോ ആഘോഷവും എങ്ങിനെ ആഘോഷിക്കണമെന്ന് ഓരോ വ്യക്തിയുടേയും കാഴ്ചപ്പാടിനു അനുസരിച്ചാണു.അതിന്റെ സ്വകാര്യതയിലേക്ക് ആരും ഒളിച്ച് നോക്കുന്നത് നല്ലതല്ല.:)
"പിന്നല്ലാതെ കന്നിമാസം പിറന്നാല്‍ പിന്നെ പട്ടികള്‍ വേറെ എങ്ങിനേയാണ് ആഘോഷിക്കേണ്ടത്?ആ ആഘോഷവും നിങ്ങള്‍ തീരുമാനിക്കുന്നത് പോലെയാകണം എന്ന മുന്‍ വിധിയോടെ വാര്‍ത്തകളെ സമീപിക്കുന്നതാണ് തെറ്റ്. ഇവിടെ കന്നിമാസം വന്നാല്‍ പട്ടികള്‍ ആഘോഷിക്കട്ടെ! അതില്‍ എത്ര പട്ടികള്‍ ഇണ ചേര്‍ന്നു എന്നന്വേഷിച്ച് ഒരു സാമാന്യവല്ക്കരണം നടത്തിയും വസ്തുതകള്‍ക്ക് നിരക്കാത്ത കണക്കുകള്‍ നിരത്തിയും അവതരിപ്പിക്കുന്ന നിങ്ങളുടെ വാര്‍ത്തകളാണ് നിര്‍ത്തേണ്ടത്".
Nannayittundu......
"ഓരോ ആഘോഷവും എങ്ങിനെ ആഘോഷിക്കണമെന്ന് ഓരോ വ്യക്തിയുടേയും കാഴ്ചപ്പാടിനു അനുസരിച്ചാണു.അതിന്റെ സ്വകാര്യതയിലേക്ക് ആരും ഒളിച്ച് നോക്കുന്നത് നല്ലതല്ല".
iniyum ithupole ezhuthan kazhiyatte .......
വ്യക്തികളുടെ സ്വകാര്യ കാര്യങ്ങളിലേക്കുള്ള മാധ്യമങ്ങളുടെ കടന്നു കയട്ടമാണ് ഇപ്പോള്‍ നിയന്ത്രണത്തില്‍ കൊണ്ട് വരേണ്ടത്..
ഏതൊരു കാര്യവും ആവശ്യത്തില്‍ അധികം വാര്‍ത്താ പ്രാധാന്യം നല്‍കുകയും പിന്നീടു അത് ചവറ്റു കോട്ടയില്‍ എറിയുകയുമാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ ചെയ്യുന്നത്
നല്ല അവതരണ രീതി കലക്കി........!
ക്യാമറാമാൻ മോണേഷ് കുമാറിനൊപ്പം ചാലക്കുടിയിൽ നിന്നു ചളിപ്പ് കഞ്ഞിക്കാടൻ.... കേരളാവിഷൻ..
:)
--- :) ----- :) ----- :) -----!!
വാഴെ ഇതും തുടങിയൊ?
നന്മകൽ നെരുന്നു
നസീറിന്റെ പറമ്പിലൂടെ ഓടിയതിനാല്‍ പിടിക്കപ്പെട്ട പട്ടിയോടുള്ള നമ്മുടെ ഏമാന്മാരുടെ ചോദ്യം പഴയത് തന്നെ ആയിരിക്കും, അല്ലെ വാഴേ..
"പ്ഫ.. പട്ടീ... നീ തന്നെയല്ലെടാ കുഞ്ഞാടിനെ തിന്ന പുലി..??"
:)
മലയാളി ഏതു രീതിയില്‍ ചിന്തിക്കണം എന്ന് മാധ്യമങ്ങള്‍ തീരുമാനിക്കുന്ന കാലമാണ്. സ്വന്തം കച്ചവട, രാഷ്ട്രീയ, സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് വേണ്ടി സൃഷ്ടിക്കപ്പെടുന്ന വാര്‍ത്തകളിലും വിവാദങ്ങളിലും ഭ്രമിച്ച് വിധി നിര്‍ണ്ണയിക്കുന്ന കാലം മലയാളിക്ക് ദുരന്തങ്ങള്‍ സമ്മാനിക്കാന്‍ പോകുകയാണ്. രാജാവ് നഗ്നനാണ് എന്ന് നമ്മള് വിളിച്ചു പറഞ്ഞു തുടങ്ങേണ്ടിയിരിക്കുന്നു.
വാഴയ്ക്ക് പുതുവല്സരാശംസകള്
ഉം..സമ്മയ്ക്കും സമ്മയ്ക്കും
ഇതെവിടത്തെ കണക്കാ? വിട്ട് പിടി വാഴേ...
ന്റെ പൊരേന്റെ മുമ്പിലെ ഗ്രൌണ്ടിൽ കാലത്ത് തുടങ്ങും കോത്ത് വലി. അത് ലൈവായി കണ്ട് പുന്നാര കെട്ട്യോൾ എന്നോട് പറയാറുണ്ട് ശരിയായ കണക്ക്. :)
പിന്നെ,കാഫിയ നിങ്ങളുടെ പട്ടിയെ ഒളിപ്പിച്ചു എന്ന വിവരമുണ്ടെങ്കിൽ കഴിഞ്ഞു മക്കളേ..കൂടുതൽ റിപ്പോർട്ടാൻ നിങ്ങൾക്ക് കഴിയുമെന്ന് തോന്നണില്ല.
അഭിനന്ദനങ്ങള്‍ വാഴേ,
ഇത്രയും നല്ല ആക്ഷേപ ഹാസ്യത്തില്‍ വളരെ നല്ലൊരു വിഷയം കൈകാര്യം ചെയ്തതിന്. ശതമാനക്കണക്ക് കണ്ട് ഞാനും ഞെട്ടി. എത്ര ക്യത്യമായ ശതമാനം !സ്പോണ്‍സര്‍മാര്‍ മാരായി അറ്റ്ലസ് ജ്വല്ലറിയുള്ളീടത്തോളം ഇതൊക്കെ സഹിച്ചേ പറ്റൂ. നന്നായി!
ഹ ഹ ഹ കലക്കി ! ഗംഭീര പ്രതികരണം ! അഭിനന്ദനങ്ങള്‍ ...
കാഫിയ മദനിയുടെ മതിലില്‍ മുള്ളിയ വിവരം കാഫിയാ മദനിയെ ഫോണില്‍ വിളിച്ചു പറഞ്ഞ ഒരാളേയും ഉടന്‍ അറസ്റ്റ് ചെയ്യും !:)
പൊളപ്പന്‍ അണ്ണാ പൊളപ്പന്‍ . ഞാന്‍ രഹസ്യമായി അഘോഷിച്ചതിന്റെ കണക്കോ കുടിച്ച സാധനത്തിന്റെ കണക്കോ ഇല്ലാതെ ഇവന്മാരുടെ ഒരു മുടിഞ്ഞ കണക്ക്.
അല്ലെങ്കിലും ഇവന്മാര്ക്ക് ഇതിന്റെ കണക്കെടുത്ത് എന്നാത്തിനാ? ലവന് മാരെന്താ ഈ സാധനം കുടിക്കില്ലെ? കുടിയന്മാരായ എത്ര ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ ഉണ്ടെന്നതിന്റെ ഒരു കണക്ക് ഇവര്‍ക്ക് പുറത്ത് വിടാമോ? ഒരു പുണ്യ്യാളന്മാര് വന്നിരിക്കുന്നു !
കാണാതായ പട്ടിയെ കണ്ടെത്താന്‍ കോഴിയേരി പോലീസ് മണക്കാന്‍ ഇറങ്ങും ഉടന്‍...
രസകരം.ആശംസകള്‍
പട്ടികളുടെ ജാതി തിരിച്ചുള്ള ശതന്മാനക്കണക്കു കൂടി കൊടുത്തിരുന്നെങ്കില്‍ ലൌ ജിഹാദ് വിവാദം കന്നിമാസാഘോഷത്തെ എങ്ങിനെ സ്വാധീനിക്കുന്നു എന്നു കൂടി അവലോകനം ചെയ്യാമായിരുന്നു.
“കന്നിമാസത്തിലെ ശ്വാവും
ഓഡിറ്ററുമൊരേതരം.
ചുവന്ന പെന്‍സിലും കൂര്പ്പി-
ച്ചങ്ങുമിങ്ങും പലായനം.”
(ഒരു ദേശത്തിന്റെ കഥയില്‍ നിന്ന്).... അല്ലേ???? അതേ എന്നു തോന്നുന്നു
വേറെ വാര്‍ത്തകള്‍ ഒന്നുമില്ലാതാകുമ്പോള്‍ എന്തെങ്കിലും എക്സ്ക്ലൂസീവ് വേണ്ടേ സുകേഷിന്
പക്ഷെ ഇത്ര ചീള് കേസിന്റെ വിവരം അന്വേഷിക്കാന്‍ ഇങ്ങളെ വിളിക്കണ്ടാരുന്നു ബായെ...നമ്മുക്ക് കുഞ്ഞീവിയെ കൊണ്ട് ആ സുവറിനെ ഒരു പാഠം പഠിപ്പിക്കണം...ഹല്ലാ പിന്നെ..കളി ബായയോടോ...
):
പട്ടികള്‍ മനഭംഗത്തിനു കേസ് കൊടുക്കുമോ ????????
കന്നി മാസം വന്നു ചേറ്ന്നാാല് നിന്നെ ഞാന്‍ സ്വന്തമാക്കും എന്ന വാക്ക് പാലിക്കേണ്ടേ!
പട്ടികൾ ഒട്ടും ഇല്ലാതിരുന്ന ഒരു രാജ്യമാണു പൊന്നാനി.ആഘോഷത്തിനു ഇപ്പോൾ രണ്ടാം സ്ഥാനം പൊന്നാനിക്കാണു എന്നു പത്രക്കാർ പറയുന്നതിൽ എന്തെങ്കിലും സത്യമുണ്ടോ വാഴേ?
വാഴേ.... നന്നായി...
ഈ പോസ്റ്റ് പലരും സ്വന്തം പേര് വച്ച് ഫോര്‍വേഡ് ചെയ്യുവാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്...
പേറ്റന്റ് എടുതോളുട്ടോ...:)
പട്ടികൾ ആഘോഷിക്കട്ടെ ..മറ്റെല്ലാരാജ്യത്തും പട്ടികൾ ആഘോഷിക്കുന്നുണ്ടല്ലോ അതിന്റെ സ്ഥിതി വിവര കണക്കുകൾ ഒന്നും ആരും എടൂക്കുന്നില്ലല്ലോ..പിന്നെ കേരളത്തിലെ പട്ടികൾക്കുമാത്രം എന്താ കൊമ്പുണ്ടോ>>>
പട്ടിവത്സരാശംസകൾ
ഈ അണ്ണന്മാര്ക്ക് അപ്പോ യു എ ഇ യിലെ കണക്ക് കിട്ടിയാലോ? യെവന്മാര് ശരിക്കും ഞെട്ടും.. എന്തിന് വെറും അജ് മാനില്‍ പൊട്ടിയ കുപ്പിയുടെ കണക്ക് മാത്രം മതിയല്ലൊ.
ഇനി എന്തൊക്കെ ആയാലും ആരും ആരേയും നന്നാക്കാമെന്നു കരുതേണ്ട. ഇനിയും ഒരുപാട് പൊട്ടും.ഈ ലോകം പൊട്ടിവീഴണ വരേയും.
പിന്നെ പട്ടികളല്ലേ.. കന്നിമാസമല്ലേ.. രാത്രിയും പകലും ഉറക്കമിളച്ച് കാവല്‍ പണി ചെയ്യുന്നവരല്ലേ.. :):)
കന്നിമാസാഘോഷം ഒരു രോകമാണെന്ന് (biological indecency) അറിയാത്തോര് ഉണ്ടേന്ന് മനസിലായ്. Not only but also it is curable.
ആഗോഷം കഴിഞ്ഞ് വല്ലെടുത്തും കെടന്നാലും അവരുടെ പടം പിടിക്കരുത്. കെടക്കുന്നത് public placeല്‍ ആണെങ്കിലും ആഗോഷം private function ആണ്, അതുകൊണ്ട് അവരുടെ written permission വാങ്ങിയിട്ടേ പടം പിടിക്കാവു. ആഗോഷിക്കാനുള്ള license അവരുടെ കൈയിലൊണ്ട്. പോരാത്തതിന് നാട്ടിലെ rules ഒക്കെ അറിയാല്ലോ - അവരൊക്കെ രണ്ട് പ്രാവശ്യം പ്രായപൂര്‍ത്തി ആയതാണോന്ന് നമ്മള് തെളിയിക്കെണ്ടി വരും. :)
ചാനലുകാര്/മാദ്ധ്യമങ്ങള്‍ ഈ കണക്കുകള്‍ വച്ച് ആഘോഷിക്കുമ്പോള്‍ കൂടുതല്‍ കൂടുതല്‍ പേര് ആഘോഷമാക്കുകേയുള്ളു.
വാഴേ പുതുവര്‍ഷത്തിലെ തുടക്കം പ്രതിഷേധവുമായാണല്ലേ. നന്നായി ശൈലി :)
പകല്കിനാവാ, അജ്മാനില്‍ മാത്രമല്ല നാഷണല്‍ പെയിന്റ്സിന്റടുത്തും കുപ്പികള്‍ ശ്ശി പൊട്ടീത്രേ :))
ഇതിലും നന്നായി പ്രതികരിക്കാനില്ല.വളരെ നന്നായി
കേരളത്തില്‍ എന്ത് ചെയ്താലും വാര്‍ത്തയാണ്. ഈ കൊച്ചു കേരളത്തില്‍ നിന്നും ഇത്രയധികം വാര്‍ത്തകള്‍ ഉണ്ടാക്കുന്ന ഛാനലുകാരെ അഭിനദിക്കുകയാണു വേണ്ടത്.ഇവിടെ എന്ത് വാര്‍ത്ത കൊടുക്കണം എന്നൊക്കെ അവരല്ലേ തീരുമാനിക്കുന്നത്. കഷ്ടം !
ഈ പ്രതിഷേധം കിടിലന്‍,വാഴേ..
binoyeeee.. ! :)
വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ക്വോട്ടേഷന്‍ ടീമുകള്‍ക്ക് ചാനലുകാര് കൈമടക്കു കൊടുക്കുന്നുണ്ടോ എന്നാണ് എന്റെ സംശയം.എഴുത്ത് ഇഷ്ടമായി.
എഴുത്തിന്റെ ശൈലി ഇഷ്ഠമായി പക്ഷെ കുറ്റം മുഴുവൻ ചാനലുകൾക്ക് എന്നതിനോട് യോജിപ്പില്ല.
ഈ പട്ടി എതിലെഒക്കെ ആണ് ഓടിയത് ..
നല്ല പ്രതികരണം.
ഹലോ വാഴക്കോടന്‍ കേള്‍ക്കാമോ?
"ചെറുപ്പം മുതലേ കേള്‍ക്കാം.."
ഹ..ഹ.
vazhe ---chanalukaru quotation sangathe vittaduppikkum. nannayittundu, aanukaalika vishayangal
ലൌജിഹാദ് പ്രസ്ഥാനം പട്ടികളുടെ ഇടയിലും വ്യാപകമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാര്യം വാര്‍ത്തയില്‍ മറച്ചു പിടിച്ചതില്‍ പ്രതിഷേധിക്കുന്നു. കേരളത്തില്‍ നായര്‍, സുറിയാനി , കാത്തോലിക്കാ ബ്രാന്റ് പെണ്‍പട്ടികളില്‍ ഗണ്യമായ ശോഷണം ഉണ്ടായ കാര്യം കേരളാ നായ സെര്‍വീസ് സൊസൈറ്റി സീക്രട്ടറി പാണ്ടന്‍ നായജി പ്രസ്ഥാവിച്ച കാര്യം മാധ്യമ സത്യസന്ധതയുള്ളവര്‍ മറച്ചു പിടിക്കില്ല!
:)
ചിരിക്കാനുതകുന്നതിലേറെ ചിന്ത ഉണര്‍ത്തുന്ന പോസ്റ്റ് വാഴേ,
കൊള്ളാം നല്ല രസകരമായ അവതരണം !
അഭിപ്രായം അറിയിച്ച എല്ലാ നല്ല കൂട്ടുകാര്‍ക്കും എന്റെ ഹ്യദയംനിറഞ്ഞ നന്ദി അറിയിക്കുന്നു.ഇനിയും ഈ വഴി വന്ന് നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്ക് വെക്കുമല്ലോ.
ഏവര്‍ക്കും ഒരിക്കല്‍ കൂടി നവവത്സര ആശംസകള്‍!
പുതുവര്‍ഷത്തിലെ ആദ്യപോസ്റ്റ് വാഴക്കോടന്‍ ഗംഭീരമാക്കി.
Reporting such silly things in the news channels are regrettable. The way or your response is highly flammable! Good one.
New year wishes!!
പ്രധാന വാര്‍ത്തകള്‍ എന്ന് ചാനലുകാര് തീരുമാനിക്കുന്ന വാര്‍ത്തകള്‍ മാത്രമേ കാണാറുള്ളൂ, ആ പ്രധാന വാര്‍ത്തയിലും ഈ കണക്കുകള്‍ കണ്ടപ്പോള്‍ എനിക്കും ഒരു അറപ്പ് തോന്നിയതാ! നല്ല പ്രതികരണം !
പുതുവര്‍ഷ വെടിക്കെട്ട് കലക്കി.
ഇനി എന്തിന്റെ ഒക്കെ ശതമാനം കേള്‍ക്കേണ്ടി വരുമോ അവോ !
ആഘോഷങ്ങൾ ഭംഗിയായി.നടക്കട്ടെ.!,അക്രമാസക്തമാകാതിരുന്നാൽ
ശരി...
പുതുവത്സര ആശംസകൾ:(
ഞാൻ ഒരുപുതിയ അവതാരമാ.!സമയം കിട്ടിയാൽ ഇതുവഴി ഒന്നു വന്നുപോകു:(:(
ചാല”കുടി”യിലെ പട്ടികളെപ്പറ്റി ഇതില്‍ കൂടുതല്‍ എന്തൊവിഷനും ദേഷ്യനെറ്റിനും പറയാനുണ്ടാവും. ഈ എഴുത്ത് ഒരു തരം മൂന്നിലൊന്നാക്കി ചുരുക്കല്‍ പോലിരുന്നു. ഒരു അര മണിക്കൂറിനുള്ളതെങ്കിലും വേണ്ടതായിരുന്നു. ചുമ്മാതല്ല വാഴ ചെരിഞ്ഞാല്‍ എവിടം വരെ... അടുത്ത വാഴ വരെ എന്നു പറയുന്നത് :)
അമിട്ടന്‍ സാധനം ട്ടാ :)
-സുല്‍
വാഴക്ക് പുതുവല്സരാശംസകള്.
എന്തോ, ഈ പോസ്ട് അത്ര ഇഷ്ടപ്പെട്ടില്ല. ഒരു വാഴ standard ഉള്ളതായി തോന്നിയില്ല.
kanni maasam vannu chernnaa... :)
നല്ല അവതരണ രീതി. നന്നായി!
:)
New Year wishes!!
മാധ്യമങ്ങളുടെ ഓരിയിടൽ കേട്ടാൽ കേരളത്തിലുള്ളവർ മാത്രമാണു മദ്യസേവ നടത്തുന്നതെന്നു തോന്നും.
ഈ കണക്കുകളൊക്കെ വിളമ്പിയിട്ട് അടുത്ത മദ്യഷാപ്പിലേക്കാണല്ലോ ഇവന്മാർ പോകുന്നത് എന്നോർക്കുമ്പോഴാണു; പൊട്ടിച്ചിരിക്കാൻ തോന്നുന്നത്..
ഇവന്മാരൂം കൂടി ഇതിൽ പ്രതികളല്ലേ..
അതു കഴിഞ്ഞിട്ടുള്ള ഘോരഘോര പ്രസംഗം കേൾക്കുമ്പഴാ...
:)
:)
വൈകിയാണെങ്കിലും നവവത്സരാശംസകള്‍!!
മജീ,
ചാനലുകാരോടുള്ള കലിപ്പുകള് തീര്ന്നുല്ലേ? എന്തായാലും ഒരൊന്നൊര പ്രതിഷേധമായി കെട്ടോ :)
അഭിപ്രായങ്ങളും ആശംസകളും അറിയിച്ച എല്ലാവരോടും എന്റെ നന്ദി അറിയിക്കുന്നു.
അപ്രധാനമായ ഒരു വാര്‍ത്ത വളരെ ഫാബ്രിക്കേറ്റടായി അവതരിപ്പിക്കുന്നത് കണ്ടപ്പോള്‍ പ്രതികരിച്ച് പോയതാണ്.ഓരോ ബ്രാന്‍ഡിന്റേയും ശതമാനം തിരിച്ചുള്ള കണക്കുകള്‍ നിരത്തുന്ന ചാനല്‍ സുഹ്യത്തുക്കള്‍ ഇത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നത് ഇപ്പോഴും മനസ്സിലാവുന്നില്ല. അപ്രധാന വാര്‍ത്തകള്‍ക്ക് പിന്നാലെ പോകാതെ മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകള്‍ക്ക് മുന്‍ ഗണന നല്‍കണം എന്നാണ് എന്റെ എളിയ അഭിപ്രായം.
ഒരിക്കല്‍ കൂടി എല്ലാവര്ക്കും നന്ദി.
ഇനിയും ഈ വഴിയൊക്കെ വരണേ....:)
ഇനി മുതല്‍ കന്നിമാസം ആയാല്‍ കോണ്ടം ഇട്ട് മാത്രമേ പട്ടികളോട് പടിക്ക് പുറത്ത് ഇറങ്ങാന്‍ പാടുള്ളൂ എന്ന നിര്‍ദേശം നമ്മുടെ മന്ത്രിമാരെ കൊണ്ട് പുറപ്പെടുവിക്കാം അങ്ങനെ വരും കാല ശതമാനക്കണക്ക് കുറക്കുവാന്‍ ശ്രമിക്കാം
അതെ....ശുനകജീവിതം നല്ലൊരു പ്രതിഷേധ ബിംബമാണ്.... മാധ്യമങ്ങളുടെ ഇങ്ങിനെയുള്ള അഴിഞ്ഞാട്ടങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ ഇതിലും നല്ലൊരു ബിംബമില്ല. അതിനെ വളരെ സമര്‍ത്ഥമായും സമകാലികമായും വാഴക്കോടന്‍ ഉപയോഗിച്ചിട്ടുണ്ട്. ചാനല്‍ വീരന്റെ സംഭാഷണങ്ങളും ശൈലിയുമൊക്കെ അതേപടി.... അതോണ്ടുതന്നെ വായന വളരെ "ലൈവ് പ്രോഗ്രാം" പോലെ തോന്നി... വഴക്കോടന്‍ എന്ന സാമൂഹ്യജീവിയുടെ അതിശക്തമായ ഒരു പ്രതിഷേധപ്പെയ്ത്ത്...
(നാട്ടിലായിരുന്നു കുറച്ചു ദിവസം അതോണ്ടാണ് വായിക്കാന്‍ വൈകിയത് :):))
പ്രസക്തമായ വിഷയം..നന്നായി...
പട്ടിപുരാണം കലക്കി.
പത്രവും പോലീസും വിചാരിച്ചാൽ നടക്കാത്ത കാര്യമുണ്ടോ വാഴെ.
വാഴക്കോടാ.. കലക്കി..പട്ടി വാർത്ത :)
വാത്തകള്‍ കിട്ടിയാല്‍ പത്താളെ ചര്‍ച്ചക്ക് വിളിച്ചു ചവച്ചരച്ചു ഒരു പരുവമാക്കി വാര്‍ത്തയുടെ ചണ്ടി പ്രേക്ഷകരുടെ നേരെ തുപ്പുന്ന ദ്രിശ്യ മാധ്യമ ശൈലിയോട് അറുപ്പു തോന്നുന്നാറുണ്ട്. ഉണ്ണിത്താന് മഞ്ചേരി വഴി ബാങ്കളൂര് സംഭവം രണ്ടു ചാനെലുകള്‍ (ഒന്ന് രക്ഷിക്കാനും മറ്റൊന്ന് ശിക്ഷിക്കാനും) കൈകാര്യം ചെയ്ത രീതി കണ്ടില്ലേ. വാഴക്കോടനു ഈ വാഴക്കടന്റെ ആശംസകള്‍
ആഘോഷത്തിന്റെ പൂര്‍ണ്ണ വിവരം തന്ന ചാനല്‍ അവതാരകനും അതു തത്സമയം റിപ്പോര്‍ട്ട് ചെയ്ത പ്രതിനിധികള്‍ക്കും നന്ദി.എന്റെ ടീവിയുടെ കുഴപ്പമാണോ എന്നറിയില്ല ദൃശ്യങ്ങളൊന്നും വ്യക്തമായി കണ്ടില്ല. ശബ്ദം വ്യക്തമായി കേള്‍ക്കാമായിരുന്നു.
എന്തായാലും ഉഗ്രനായി
പല്ലശ്ശനയും ബഷീര്‍ വെള്ളറക്കാടുമൊക്കെ നാട്ടില്‍നിന്നും എത്തിയല്ലോ അല്ലെ? ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും എല്ലാ നല്ല കൂട്ടുകാര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു. ഇനിയും ഈ വഴി വരുമല്ലോ.മറ്റൊരു വിഷയവുമായി ഉടനെ എത്താം !
"ഓരോ ആഘോഷവും എങ്ങിനെ ആഘോഷിക്കണമെന്ന് ഓരോ വ്യക്തിയുടേയും കാഴ്ചപ്പാടിനു അനുസരിച്ചാണു.അതിന്റെ സ്വകാര്യതയിലേക്ക് ആരും ഒളിച്ച് നോക്കുന്നത് നല്ലതല്ല".
പോസ്റ്റ് ഇഷ്ടമായില്ല.
വ്യത്യസ്തമായ ഇടപെടല്‍ കൊണ്ട് ബൂലോഗം സജീവമാക്കുന്ന വാഴക്കോടനു അഭിവാദ്യങ്ങള്‍ .
ചാനലുകളുടെ ഇത്തരം ഇടപെടലുകള്‍ അത്ര മോശം കണ്ണോടെ നോക്കി കാണണോ. ഇക്കാര്യത്തില്‍ ചാലക്കുടിയിലെ ജനങ്ങളുടെ ഈ ആസക്തി(അങ്ങനെ ഒന്നു ഉണ്ടെങ്കില്‍ ) പുറത്തുവന്നതു കൊണ്ട് ,അതിനു കാരണമാകുന്ന അവസ്ഥാവിശേഷം കണ്ടെത്തി പരിഹരിക്കാന്‍ ശ്രമിക്കാതെ ..ചാനലുകളെ കുറ്റം പറയണോ. എന്റെ അറിവില്‍ ഒരു ചാനലും മദ്യത്തിന്റെ പരസ്യം കൊടുക്കുന്നില്ല (ഇടക്ക് "സോഡ"യുടെ പരസ്യം ഉണ്ടാവും ).
പിന്നെ "കന്നിമാസം പോസ്റ്റ് " ഗംഭീരമായി.
"കന്നിമാസം പിറന്നാല്‍ പിന്നെ പട്ടികള്‍ വേറെ എങ്ങിനേയാണ് ആഘോഷിക്കേണ്ടത്?ആ ആഘോഷവും നിങ്ങള്‍ തീരുമാനിക്കുന്നത് പോലെയാകണം എന്ന മുന്‍ വിധിയോടെ വാര്‍ത്തകളെ സമീപിക്കുന്നതാണ് തെറ്റ്. ഇവിടെ കന്നിമാസം വന്നാല്‍ പട്ടികള്‍ ആഘോഷിക്കട്ടെ! അതില്‍ എത്ര പട്ടികള്‍ ഇണ ചേര്‍ന്നു എന്നന്വേഷിച്ച് ഒരു സാമാന്യവല്ക്കരണം നടത്തിയും വസ്തുതകള്‍ക്ക് നിരക്കാത്ത കണക്കുകള്‍ നിരത്തിയും അവതരിപ്പിക്കുന്ന നിങ്ങളുടെ വാര്‍ത്തകളാണ് നിര്‍ത്തേണ്ടത്."
ഇതിനോട് വിയോജിക്കുന്നു. കന്നിമാസത്തിലെ ഇണചേരല്‍ പോലെ അവിടെയും ഇവിടെയും അല്ല കണക്കെടുപ്പ്. അധികാരികളുടെ കയ്യിലുള്ള കണക്കാണ്,തരുന്നത്.
പ്രിയപ്പെട്ട മാദ്ധ്യമ സുഹ്യത്ത് റഫീക്!
സത്യസന്ധമല്ലാത്ത ഒരു റിപ്പോര്ട്ടിങ്ങിനെയാണു ഞാന്‍ ആക്ഷേപ ഹാസ്യത്തിലൂടെ പറയാന്‍ ശ്രമിച്ചത്. മലയാളികള്‍ക്ക് എല്ലാം ആഘോഷിക്കണമെന്ന് ഇടതടവില്ലാതെ സന്ദേശം നല്കുന്ന ഇവിടത്തെ ദ്യശ്യമാദ്ധ്യമങ്ങള്,ഹിറ്റ്ലര്‍ എന്ന ചിത്രത്തില്‍ സോമന് ചെയ്ത ഒരു കഥാപാത്രത്തെയാണ് അനുസ്മരിപ്പിക്കുന്നത്. കാര്യം കഴിഞ്ഞിട്ട് അവളൊന്ന് ഒച്ച വെച്ചിരുന്നെങ്കില്‍ അല്ലെങ്കിലൊന്ന് ഉറക്കെ കരഞ്ഞിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു എന്ന് പറയുന്നത് പോലെയാണ്.അക്ഷയ ത്യതീയ മുതലുള്ള ആഘോഷങ്ങളെ ജനപ്രിയമാക്കാന്‍ ഇവിടത്തെ ചാനലുകാര്‍ക്ക് ഒരു പങ്കുമില്ല എന്ന് വിശ്വസിക്കാം:) അക്ഷയത്യതീയയുടെ അന്ന് എത്ര കോടിയുടെ സ്വര്‍ണ്ണം കേരളത്തിലെ ജനങ്ങള്‍ വാങ്ങി എന്ന കണക്കെന്താണു ഇവിടത്തെ ചാനലുകാര്‍ക്ക് കിട്ടിയില്ലെ സുഹ്യത്തേ. അതോ അക്ഷയത്യതീയ പോലുള്ള അനാചാരങ്ങള്‍ മദ്യപാനത്തിന്റെ അത്ര കുഴപ്പമില്ല എന്നാണോ ആശ്വസിക്കുന്നത്? അക്ഷയ ത്യതീയയുടെ അന്ന് സ്വര്‍ണ്ണം വാങ്ങിയില്ലെങ്കില്‍ ഐശ്വര്യം ആ വര്‍ഷം ഉണ്ടാകില്ല എന്ന കള്ളം പ്രചരിപ്പിക്കാന്‍ കോടികള്‍ നേടുന്ന ചാനലുകാരുടെ ഇരട്ടത്താപ്പ് ഇവിടെ വ്യക്തമാണ്.
ഇനി ചാലക്കുടിയുടെ കാര്യം!എര്‍ണാകുളത്തെ ബാറുകളില്‍ വിറ്റ അത്രയും മദ്യം ഒരു പക്ഷേ ചാലക്കുടിയില്‍ വിറ്റിട്ടുണ്ടാകില്ല.അതിന്റെ കണക്കെടുക്കാന്‍ ചാനലുകാര് മെനക്കെട്ടിട്ടുണ്ടാവില്ല. ചാലക്കുടി ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. അതിരപ്പള്ളിയിലേക്കും ഷോലയാറിലേക്കുമെല്ലാം പോകുന്നവരും വരുന്നവരുമായ മറ്റുദേശ ജനങ്ങള്‍ ചാലക്കുടിയില്‍ നിന്നും വാങ്ങിയ മദ്യം ചാലക്കുടിക്കാരുടെ അക്കൌണ്ടില്‍ ചേര്‍ത്ത് ചാലക്കുടിക്കാരെ മാത്രം കുടിയന്മാരാക്കുന്നതില് എന്താണൂ നിങ്ങളുടെ ന്യായം ?
ഇനി കണക്കുകളുടെ പിന് ബലത്തിലാണെങ്കില്‍ ... ഈ കണക്ക് ഇത്ര വര്‍ദ്ധിക്കാനുള്ള കാരണം കൂടി വ്യക്തമാക്കാന്‍ ഒരു മാദ്ധ്യമം ബാദ്ധ്യസ്ഥരാണ്, നിഷ്പക്ഷമാണെങ്കില്‍ ....വാറ്റിന്റെ ലഭ്യത കുറഞ്ഞതും, നല്ല മദ്യം തേടി അംഗീക്യത ഷോപ്പില്‍ വരുന്നതും,വില വര്‍ദ്ധനയും ഈ കണക്കുകള്‍ പെരുപ്പിക്കാന്‍ സഹായിക്കുന്നു. അത് പോലെ ചാലക്കുടിയില്‍ വിറ്റ മദ്യം ചാലക്കുടിക്കാര്‍ മാത്രം വാങ്ങിക്കഴിച്ചു എന്ന് ധ്വനിപ്പിക്കുന്ന വാര്‍ത്തകള്‍ ഉണ്ടാക്കി പടച്ച് വിടുമ്പോള്‍ ചാലക്കുടിയിലുള്ള മദ്യപാനികളല്ലാത്ത ജനങ്ങളേയും നിങ്ങള്‍ ആക്ഷേപിക്കുകയാണു എന്നേ ഞാന്‍ പറഞ്ഞുള്ളൂ. അപ്പോള്‍ പട്ടികള്‍ ഇണ ചേര്‍ന്ന കണക്കും നിരുത്തരവാദപരമായി ചാനലുകാര് ഒരു വാര്‍ത്തയ്ക്ക് വേണ്ടി പുറത്ത് വിടുന്ന കാലം വിദൂരമല്ല.
അഭിപ്രായത്തിനു നന്ദി!
ഞാന്‍ മദ്യപാനത്തെ അനുകൂലിക്കുന്നു എന്ന അര് ത്ഥത്തില് കമന്റ് കാണരുത്.മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവരുന്ന കണക്കുകളിലൂടെ ,നല്ല കാര്യങ്ങള്‍ ഉണ്ടാവുന്നില്ലേ.ഉദാഹരണമായി റോഡപകടങ്ങളില്‍ ഒരു ജില്ല മുന്നിലാണ്, എന്നു പറയുമ്പോള്‍ അവിടുത്തെ എല്ലാ വാഹനങ്ങളും നിയമം നോക്കാതെ യാണ്, നിരത്തില്‍ ഇറങ്ങുന്നത് എന്നു ചിന്തിക്കണോ?,റോഡിന്റെ ശോച്യാവസ്ഥ,ആര് .ടി. എ ഓഫീസില്‍ നിന്നും പാസാക്കി വിടുന്ന വാഹനങ്ങളുടെ പുറകിലുള്ള കൈക്കൂലി ഇവയെല്ലാം ആ കണക്കെടുപ്പില്‍ ചിന്തിക്കേണ്ടി വരും .ഞാനും വാഴക്കോടനുമെല്ലാം കൊലപാതകികള്‍ ആയതു കൊണ്ടല്ലല്ലോ കൊലപാതകങ്ങളുടെ കാര്യത്തില്‍ കേരളത്തിനു 14 ആം സ്ഥാനം ഉണ്ടാവുന്നതു. ഈ കണക്കുകള്‍ വിളിച്ചു പറയുന്നതു കൊണ്ട് നമ്മുടെ ചിന്തകളില്‍ ഈ ദുഷിച്ച പ്രവണത ക്കെതിരേയുള്ള ഒരു നിലപാട് ഉണ്ടാവണം എന്നാണ്,ഞാന്‍ മനസ്സിലാക്കുന്നത്.
സംഗതി ശരി പക്ഷേ അതിലെവിടെ ന്യായം ?
മാദ്ധ്യമങ്ങള്‍ സമൂഹത്തില്‍ ഒരു പാട് നല്ല ഇടപെടലുകള്‍ നടത്തുന്നുണ്ട് എന്ന കാര്യം വിസ്മരിച്ച് കൊണ്ടല്ല ഞാന്‍ എഴുതിയത്. വാര്‍ത്തയ്ക്ക് വേണ്ടി വാര്ത്തയുണ്ടാക്കുന്നതിനേയാണു ഞാന്‍ എതിര്‍ക്കുന്നത്. ഇവിടെ ഏത് വാര്‍ത്തകള്‍ കൊടുക്കണം ഏത് വാര്‍ത്തകള്‍ തമസ്കരിക്കണം എന്നൊക്കെയുള്ള മാദ്ധ്യമങ്ങള്‍ ഒരു ധാര്‍ഷ്ട്യത്തോടെ തീരുമാനിക്കുന്നു. മാദ്ധ്യമങ്ങള്‍ പുറത്ത് കൊണ്ട് വരുന്നതിനേക്കാള്‍ വാര്‍ത്തകള്‍ തമസ്കരിക്കുന്നുണ്ട് എന്ന് അംഗീകരിക്കേണ്ടി വരും ! പണത്തിനു വേണ്ടി വാര്‍ത്തകള്‍ ഉണ്ടാക്കാന്‍ തുടങ്ങി എന്നത് നാം മഹാരാഷ്ട്രയില്‍ നിന്നും കേട്ടു. ഇവിടത്തെ സ്ഥിതിയും വ്യത്യസ്ഥമല്ല. ഒരു പക്ഷം ചേര് ന്നുള്ള റിപ്പോര് ട്ടിങ്ങാണു ഇവിടത്തെ മാദ്ധ്യമങ്ങള്‍ നടത്തുന്നത്. ഒരു പക്ഷം ചേരാതെ നിലനില്‍പ്പില്ല എന്ന് അവര്‍ തന്നെ തെളിയിക്കുന്നു. ഐ എസ് ആര് ഒ ചാരക്കേസ് മുതല്‍ എത്ര മാദ്ധ്യമ സ്യഷ്ടികളായ കേസുകള്‍ നാം കണ്ടു. ഏറ്റവും ഒടുവില്‍ ലൌ ജിഹാദും !വാര്‍ത്തകള്‍ കേവലം സ്പോണ്‍സേര്‍ഡ് പരിപാടിയായി മാറുമ്പോഴുള്ള അപകടമാണു ഇപ്പോള്‍ നമ്മുടെ ചാനലുകളില്‍ നിന്നും അനുഭവിച്ച് കൊണ്ടിരിക്കുന്നത്. ഒരു സെന്സേഷന് വാര്‍ത്തയുണ്ടാക്കാനുള്ള പെടാപാടാണു ഈ വാര്‍ത്തകള്‍ പെരുപ്പിച്ച് കാട്ടുന്നതിലൂടെ മനസ്സിലാക്കേണ്ടത്.
പിന്നെ കൊലപാതകം ഒരു ക്യമിനല് കുറ്റമാണ്, മദ്യപാനം നിയമ വിധേയമാണു,വ്യക്ത്യധിഷ്ടിതമാണ്. വ്യക്തികള്‍ തീരുമാനം എടുത്താലേ ഇത് നിയന്ത്രിക്കാന്‍ പറ്റൂ. അല്ലാതെ ഇപ്രാവശ്യം ഇത്ര ശതമാനം റം ഇത്ര ശതമാനം ബ്രാണ്ടി എന്നൊക്കെയുള്ള കണക്കുകള്‍ തീര്‍ത്തും അപഹാസ്യവും അപക്വവുമാണെന്നാണു എന്റെ വിശ്വാസം !
മദ്യപാനത്തെ ഞാനും അനുകൂലിക്കുന്നില്ല. മദ്യപാനത്തെ എനിക്ക് തടയാന്‍ കഴിയുന്നതിലും ഫലപ്രദമായി ഇവിടത്തെ മാദ്ധ്യമങ്ങള്‍ക്ക് തടയാം . അതിനു വഴികള്‍ വേറെയാണു. ആടുകളെ തമ്മിലടിപ്പിച്ച് ചോര കുടിക്കാന്‍ ശ്രമിക്കുന്ന കുറുക്കന്റെ ബുദ്ധിയോടെ ഈ വാര്‍ത്തയെ സമീപിച്ച് അതില്‍ നിന്നും സെന്സേഷന് വാര്‍ത്ത ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനെ എതിര്‍ത്തെന്നു മാത്രം !
വീണ്ടും നന്ദി !
സംഗതി ശരി പക്ഷേ അതിലെവിടെ ന്യായം ? :)
വാര്‍ത്തകള്‍ സ്പോണ്‍സേര്‍ഡ് പരിപാടികളാകുന്നതിന്റെ ദുരന്തം ! സത്യം !
എന്നങ്ങോട്ടെഴുതിയാല് അതൊട്ടും ശരിയല്ലാത്തതിനാല്‍ ഈ പോസ്റ്റിനെ അനുകൂലിയ്ക്കാതിരിയ്ക്കാന് ഒരു ന്യായവും കാണുന്നില്ല. മാധ്യമ വികലതയ്ക്കും സൃഷ്ടിയ്ക്കും എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും നിരത്താനുണ്ടാവും. ചിലത് നിമിഷനേരം കൊണ്ട് മുക്കും. ഒരു കഴമ്പുമില്ലാത്ത മറ്റുചിലത് പൊക്കിപ്പിടിച്ചുകൊണ്ടേയിരിയ്ക്കും. ശൂന്യതയില്‍ നിന്നു സൃഷ്ടിയ്ക്കുന്നതില്‍ ഇന്നു മാധ്യമങ്ങള്‍ക്ക് നല്ല കഴിവു കൈവന്നിട്ടുണ്ട്.
സൂപ്പര്‍ വാഴേ സൂപ്പര്‍... കാമിലാരിയുടെ ഇന്‍ട്രൊഡക്ഷന്‍ ചിരിപ്പിച്ചു...
ഓഹരിനിലവാരം പോയ വാരം
സുഹൃത്തെ
ഗള്‍ഫ് മല്ലുവില്‍ തങ്ങളുടെ ബ്ലോഗിനോട് കൂടി കൊടുത്തിരിക്കുന്ന വെബ് അഡ്രസ് എടുത്തുകളയാന്‍ അബ്യര്തിക്കുന്നു
http://gulfmallu.ning.com/profiles/blogs/3086030:BlogPost:100516
Admin
Gulfmallu
The First Pravasi Indian Website
സുഹൃത്തെ
ഗള്‍ഫ് മല്ലുവില്‍ തങ്ങളുടെ ബ്ലോഗിനോട് കൂടി കൊടുത്തിരിക്കുന്ന വെബ് അഡ്രസ് എടുത്തുകളയാന്‍ അബ്യര്തിക്കുന്നു
http://gulfmallu.ning.com/profiles/blogs/3086030:BlogPost:100516
Admin
www.Gulfmallu.tk
The First Pravasi Indian Website
Post a Comment