ചിലർക്ക് ഇപ്പോഴും ഒരു വിചാരമുണ്ട് ഞാൻ ഗൾഫിലേക്ക് പോയത് പണ്ട് കാലിഫോർണിയക്ക് പോയ ഒരു ചരക്കു കപ്പൽ ദുബായി കടപ്പുറം വഴി തിരിച്ചു വിട്ടപ്പോൾ അതിൽ നിന്നും ചാടി ഗൾഫിലേക്ക് നീന്തിക്കേറിയതാണെന്ന്!അസൂയ എന്നല്ലാതെ എന്ത് പറയാനാ! അതിലൊന്നും ഒരു സത്യവുമില്ലെന്നേ! പണ്ടൊക്കെ ആണ്മക്കളെക്കൊണ്ട് വീട്ടുകാരും നാട്ടുകാരും പൊറുതിമുട്ടിയിരുന്ന കാലത്ത് അവരെ സത്സ്വഭാവികളാക്കാൻ വേണ്ടി വീട്ടുകാർ പല വഴിപാടുകൾ നടത്തുകയും നേർച്ച നെയ്യത്താക്കുകയുമൊക്കെ ഒരു നാട്ടുനടപ്പായിരുന്നു. അങ്ങിനെയുള്ള ഒരു കാലഘട്ടത്തിലാണെന്ന് തോന്നുന്നു കേരളത്തിൽ ഒരു സിദ്ധൻ പ്രത്യക്ഷപ്പെടുകയും ഇത്തരം ശല്യക്കാരായ ആളുകളെ നാടുകടത്താൻ “ഗൾഫ്” എന്നൊരു രാജ്യം കണ്ടെത്തിയിട്ടുണ്ട് എന്നും, അങ്ങോട്ട് കയറ്റി വിട്ടാൽ പിന്നെ കുറേ കാലത്തിനെങ്കിലും ഒരു ശല്യവുമുണ്ടാകില്ലെന്ന് അരുളുകയും ചെയ്തത്. ദൈവ ക്യപയാൽ അന്നു മുതൽ കേരളത്തിൽ നിന്നും പല ശല്യക്കാരും ഗൾഫിലേക്ക് നാടുകടത്തപ്പെടുകയും പിൽക്കാലത്ത് നന്നാവുകയും ചെയ്തു എന്നാണ് വിശ്വാസം!ആ ‘കാലമാടൻ’ സിദ്ധന്റെ ഒടുക്കത്തെ ആ അരുളപ്പാട് പ്രകാരം ഇന്നും ശല്യക്കാരായ,നാട്ടുകാർക്കും വീട്ടുകാർക്കും പേടിസ്വപ്നമായ പല വില്ലാളി വീരന്മാരും ഗൾഫിലേക്ക് നാടുകടത്തപ്പെട്ട് കൊണ്ടേയിരിക്കുന്നു, ആ സിദ്ധൻ കണ്ടെത്തിയ ‘ഗൾഫിനെ അങ്ങേയറ്റം ശപിച്ച്കൊണ്ട്.
ഈ വിശ്വാസം പടർന്ന് പന്തലിച്ച് വാഴക്കോട് എന്ന കൊച്ചു ഗ്രാമത്തിൽ എത്തി എന്നതിന്റെ തെളിവിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഈയുള്ളവനും ഗൾഫിൽ എത്തിയത് എന്നാണ് മറ്റൊരു പ്രബലമായ വിശ്വാസം! ഡിഗ്രി പരീക്ഷ എഴുതിത്തീർത്തതിന്റെ ക്ഷീണം മാറും മുമ്പ് തന്നെ എന്നെ ഗൾഫിലേക്ക് നാട്കടത്താൻ വീട്ടുകാർ നേർച്ച നേർന്നു. ആഗ്രഹം അറിയിച്ച് വിസ കച്ചവടം നടത്തുന്ന മഞ്ചേരി അഷറഫ് എന്നയാളെ സമീപിച്ചപ്പോൾ റൊക്കം അൻപതിനായിരം വെച്ചാൽ വിസ റെഡിയാണെന്ന് അറിയിപ്പ് കിട്ടി.പണത്തിനായി വീട്ടുകാർ നെട്ടോട്ടമോടി.എനിക്കാണെങ്കിൽ ഒരു നയാ പൈസ കടമായി ചോദിച്ചാൽ പോലും ആരും തരാനില്ലായിരുന്നു കാരണം കടം വാങ്ങിയാൽ തിരിച്ച് കൊടുക്കുന്ന ഒരു രീതി എനിക്ക് അന്നു മുതലേ ഇല്ല. ഒന്നും മനഃപ്പൂർവ്വമായിരുന്നില്ല, സാഹചര്യങ്ങളുടെ സമ്മർദത്താൽ ജീവിതത്തിന്റെ കഠിനമായ കരാള ഹസ്തങ്ങളിൽ പെട്ട് ഉഴലുന്ന എന്റെ കീശയിൽ എവിടുന്നാ കാശ്? തീരെ നിവ്യത്തിയില്ലാതെ വന്നപ്പോൾ ഇലക്ട്രിക് പോസ്റ്റിന്റെ അലുമിനിയം സ്റ്റേ കമ്പി മുറിച്ച് വിറ്റു എന്നൊരു ചെറിയ കാര്യം ഒഴിച്ചു നിർത്തിയാൽ നാട്ടിലെ പെൺപിള്ളാർക്കല്ലാതെ മറ്റാർക്കും ഒരു ശല്യവും ഉണ്ടാക്കാതെ ജീവിച്ച് പോരുകയായിരുന്ന എന്റെ മുന്നിൽ ഒരു ഇടിത്തീ പോലെ വിസ വന്നു വീണു.
ചിറകുകൾ അരിഞ്ഞ് പറക്കാൻ വിട്ട ഒരു കിളിയെപ്പോലെ നിസ്സഹായമായ ഒരു അവസ്ഥയിലേക്ക് വളരെ പെട്ടെന്ന് ഞാൻ പറിച്ചെറിയപ്പെട്ടു.ഒരു ചെറിയ ഓഫീസിൽ ചെറിയൊരു ജോലി, അതിലും ചെറിയ ഒരു ശമ്പളം. അങ്ങിനെയായിരുന്നു തുടക്കം. ഒരു മാസം പിന്നിട്ടപ്പോൾ എന്റെ ജീവിതത്തിലെ ആദ്യത്തെ അദ്ധ്വാനത്തിന്റെ പ്രതിഫലം ശമ്പളം എന്ന പേരിൽ എന്റെ കൈകളിൽ വന്നു വീണു. സത്യത്തിൽ എന്റെ കണ്ണുകൾ നിറഞ്ഞ് പോയി. വികാരഭരിതമായ ആ ഒരു നിമിഷത്തെ ഓർത്തല്ല കണ്ണുകൾ നിറഞ്ഞത്,മറിച്ച് ഇതിലും കൂടുതൽ പൈസയാണല്ലോ നാട്ടിലെ കണാരേട്ടൻ വെറും നോക്ക് കൂലിയായി മാത്രം വാങ്ങുന്നതെന്ന സത്യം എന്നെ വല്ലാതെ തളർത്തി.എങ്കിലും പെട്ടെന്നൊരു തിരിച്ച് പോക്ക് സാധ്യമല്ലെന്ന് നാട്ടിലെ കടങ്ങളെക്കുറിച്ചോർത്തപ്പോൾ എനിക്ക് ബോധ്യമായി.അങ്ങിനെ നീണ്ട നാലു വർഷങ്ങൾക്ക് ശേഷം നാട്ടിലൊന്ന് പോയി വരാനും ഒത്താൽ ഒരു കല്യാണം കഴിക്കാനുമൊക്കെ തീരുമാനിച്ച് ഞാൻ ലീവിന് പോകാൻ തീരുമാനിച്ചു.
നാട്ടിലെത്തിയതിന്റെ പിറ്റേ ദിവസം തന്നെ കല്യാണാലോചനകൾ പലരുടേയും നേത്യത്വത്തിൽ തക്യതിയായി നടന്നു.പക്ഷേ എന്റെ ചിന്തകൾ മുഴുവൻ ഷാഹിനയെക്കുറിച്ചായിരുന്നു. തലയിൽ തട്ടമിട്ട്, ചന്തത്തിൽ കണ്ണെഴുതി, വളരെ സൌമ്യമായി സംസാരിക്കാറുള്ള ഷാഹിന ഡിഗ്രിയ്ക്ക് പഠിക്കുമ്പോഴാണ് ഞങ്ങളുടെ ക്ലാസിൽ വന്നത്.എനിക്കേറെ ഇഷ്ടം തോന്നിയ അവളോട് അതൊന്ന് തുറന്ന് പറയാൻ ശ്രമിക്കാഞ്ഞത് അന്നത്തെ എന്റെ പരിതാപകരമായ അവസ്ഥ ഒന്നുകൊണ്ട് മാത്രമായിരുന്നു.അവൾക്കും എന്നെ ഏറെ ഇഷ്ടമായിരുന്നെന്ന് ഞാൻ മനസ്സിലാക്കി. ഞങ്ങളുടെ നിശബ്ദ പ്രണയം കോളേജ് അവസാനിച്ചപ്പോൾ സ്വാഭാവികമായി അസ്തമിച്ചു. പിന്നീട് ഗൾഫിൽ നിന്നും അവൾക്കൊരു കത്തയച്ചെങ്കിലും അതിന് മറുപടിയൊന്നും കിട്ടിയില്ല. അവളെക്കുറിച്ചൊന്ന് അന്വേഷിക്കാൻ മനസ്സെന്നെ വല്ലാതെ പ്രേരിപ്പിച്ചു. ഒരു പക്ഷെ ഞാൻ കത്തിൽ ആവശ്യപ്പെട്ട പോലെ എനിക്കായി അവൾ കാത്തിരിക്കുന്നുണ്ടെങ്കിലോ? എന്തായാലും അവളുടെ വീട് വരെ ഒന്ന് പോയി നേരിട്ട് അന്വേഷിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.
രാവിലെ ഒരു പതിനൊന്ന് മണിയോടെ ഞാൻ ഷാഹിനാടെ വീട്ടിലെത്തി.വീടിന്റെ മുന്നിലെ അരവാതിലിനപ്പുറത്ത് പുറത്തേയ്ക്ക് നോക്കി നിൽക്കുകയായിരുന്നു ഷാഹിനാടെ ഉമ്മ. ഞാൻ അവരുടെ അടുത്തെത്തിയ ശേഷം അവരോട് ചോദിച്ചു,
“ഷാഹിനാടെ വീടല്ലേ ഇത്?”
"അതേ"
“ഷാഹിന ഉണ്ടോ ഇവിടെ?
"അവള് തൂറാൻ പോയിരിക്യാടാ!"
അമ്പലപ്പുഴ പാൽപ്പായസം ഒരു കൊളാമ്പിയിൽ വിളമ്പി കുടിക്കാൻ തന്നപോലെ എന്റെ മുഖമൊന്നു ചുളിഞ്ഞു.ഈ തള്ളയ്ക്ക് ഇത്തിരി നല്ല ഭാഷയിൽ കക്കൂസിൽ പൊയിരിക്കയാണ് എന്ന് പറഞ്ഞൂടെ എന്ന് മനസ്സിൽ കരുതി നിൽക്കുമ്പോൾ അവർ അൽപ്പം ഗൌരവത്തോടെ വീണ്ടും ചോദിച്ചു,
“എന്താ കാര്യം?”
“ഒന്നു കാണാനായിരുന്നു”
"എന്ത് അവള് തൂറണതോ?"
രാവിലെത്തന്നെ വ്യത്തിയായി ചമ്മിയതിന്റെ ജാള്യതയിൽ ഞാൻ ആ തള്ളയയേയും രാവിലെ കണികണ്ടവനേയും മനസ്സിൽ പ്രാവിക്കൊണ്ട് ഞാൻ വളരെ വിനയാന്വിതനായി ഉമ്മയോട് പറഞ്ഞു,
“ഞങ്ങൾ കോളേജിൽ ഒരുമിച്ച് പഠിച്ചതാ.ഞാൻ ഗൾഫിലായിരുന്നു.വന്നപ്പോൾ ഒന്ന് കാണാൻ വന്നതാ”
"എന്നാ ഇങ്ങോട്ട് കയറിയിരിക്ക്.എന്താ നിന്റെ പേര്?"
“മജീദ്”
"എവിടുന്നാ ഇജ്ജ് വരണത്?
“ഞാൻ വാഴക്കോട്ടിന്ന് വരുകയാ”
എന്താന്നറിയില്ല വാഴക്കോട് എന്ന് കേട്ടപ്പോൾ അവർ അൽപ്പം മയപ്പെട്ടു.പക്ഷേ മട്ടും ഭാവവും കണ്ടപ്പോൾ ഒരു സിനിമയിൽ ഫിലോമിന തറവാടേതാന്ന് അന്വേഷിച്ച് കുടിക്കാൻ കൊടുക്കുന്ന സോഫ്റ്റ് ഡ്രിങ്കിൽ ജഗതിയ്ക്ക് ‘വിം’കലക്കിക്കൊടുക്കുന്ന ഒരു രംഗം ഒരു കൊള്ളിമീൻ കണക്കേ മനസ്സിലൂടെ ഒന്ന് മിന്നി.അങ്ങിനേയൊന്നും സംഭവിക്കില്ലാ എന്ന് കരുതി ഞാൻ അവരോട് വീണ്ടും ചോദിച്ചു,
“അല്ലാ ഷാഹിന താമസിക്യോ?
"എന്ത് പോഴത്തരാ ഇയ്യ് പറയണത്? കക്കൂസിലാരെങ്കിലും താമസിക്യോ? അവളടെ തൂറലും പാത്തലും കഴിഞ്ഞാ അവളിങ്ങ് വരും”
ഒരു ബൊഫോർസ് തോക്ക് കിട്ടിയിരുന്നെങ്കിൽ ഒറ്റ വെടിയ്ക്ക് ആ തള്ളയെ മയ്യത്താക്കിയേനെ എന്ന് മനസ്സിൽ കരുതിയതും അവർ അതീവ ഗൌരവത്തോടെ എന്നെ നോക്കിക്കൊണ്ട് ചോദിച്ചു,
“നീയാണോടാ ഷാഹിനാക്ക് പ്രേമലേഖനം അയച്ചത്?”
ഞാനൊന്ന് ഞെട്ടി!പടച്ചോനെ കത്ത് അയച്ചത് ഇനി ഇവർക്കാണോ കിട്ടിയിട്ടുണ്ടാവുക?പറ്റ് കൊടുക്കാതെ മുങ്ങി നടന്ന് ഒടുവിൽ കാന്റീൻ കാരന്റെ മുന്നിൽ ചെന്ന് പെട്ടപ്പോഴും ഇത്രയും ഭീകരമായ ഒരു അവസ്ഥയുണ്ടായിട്ടില്ല.പെട്ടെന്നേന്തേങ്കിലും പറഞ്ഞ് ഇവരുടെ ശ്രദ്ധ മാറ്റാൻ ഞാനൊരു ശ്രമം നടത്താൻ തീരുമാനിച്ചു.ഞാൻ അവരുടെ ചോദ്യത്തിന് ഉത്തരമൊന്നും പറയാതെ അവരോട് അങ്ങോട്ട് ഒരു ചോദ്യം ചോദിച്ചു,
“ ഷാഹിനാടെ ബാപ്പ ഇവിടില്ലേ? പുറത്തേയ്ക്കൊന്നും കണ്ടില്ല!“
അത് കേട്ടതും അവരുടെ ഭാവം മാറി,കണ്ണുകൾ നിറഞ്ഞു,പിന്നീടതൊരു പൊട്ടിക്കരച്ചിലായി.അവർ കരഞ്ഞ് കൊണ്ട് അകത്തേയ്ക്ക് പോയി.ഷാഹിനാടെ ബാപ്പ മരിച്ചിട്ടുണ്ടാകുമെന്ന് ഞാൻ മനസ്സിലാക്കി.ചോദിക്കേണ്ടിയിരുന്നില്ല എന്ന് മനസ്സിൽ തോന്നിയെങ്കിലും മകൻ മരിച്ചാലും മരുമകളുടെ കണ്ണീർ കാണാൻ പറ്റിയല്ലോ എന്നാശ്വസിക്കുന്ന പോലെ അവരുടെ ചോദ്യത്തിൽ നിന്നും രക്ഷപ്പെട്ട ആശ്വാസത്തിൽ ഞാനിരുന്നു.അൽപ്പം കഴിഞ്ഞപ്പോൾ ഷാഹിന ഉമ്മറത്തേയ്ക്ക് വന്നു.
“മജീദേ, നീയായിരുന്നോ? എന്നാടാ നീ വന്നത്? നീ വല്ലാതെ തടിച്ചു ട്ടോ, എത്ര ലീവുണ്ടെടാ?”
“മൂന്ന് മാസം ലീവുണ്ട്, നീയും വല്ലാതെ തടിച്ചിട്ടുണ്ട് ട്ടോ”
“നിന്റെ പാട്ടൊക്കെ ഇപ്പോഴും ഉണ്ടോ? കോളേജ് ഡേയ്ക്ക് നീ പാടിയ ആ പാട്ട് ഞാൻ എപ്പോഴും ഓർക്കും”
“പാട്ടൊക്കെ ഗൾഫിൽ പോയതോടെ തീർന്നു. ബാത്ത് റൂമിൽ പോലും ഒന്ന് മൂളാൻ പറ്റില്ല.അപ്പോ കൊട്ടാൻ തുടങ്ങും കൂട്ടുകാർ”
“ആഹാ പ്രോത്സാഹിപ്പിക്കാൻ കൂട്ടുകാരുണ്ടായിട്ടാണോ പാട്ടൊക്കെ ഉപേക്ഷിച്ചത്?”
“കൂട്ടുകാർ കൊട്ടുന്നത് പ്രോത്സാഹിപ്പിക്കാനല്ല, ബാത്രൂമിന്ന് പെട്ടെന്ന് ഇറങ്ങാനാ,ഒരു റൂമിൽ തന്നെ എട്ടും ഒൻപതും പേരല്ലേ,എല്ലാവർക്കും ജോലിക്ക് പോകാനുള്ളതല്ലേ.അതൊക്കെ പറയുകയാണെങ്കിൽ ഒത്തിരിയുണ്ട്, അതൊക്കെ പോട്ടെ ഞാൻ നിനക്കൊരു കത്തയച്ചിരുന്നു. മറുപടിയൊന്നും കണ്ടില്ല”
“ഹും കത്തൊക്കെ കിട്ടി. നിനക്ക് അങ്ങിനെയൊരു മോഹമുണ്ടായിരുന്നെന്ന് പഠിക്കുന്ന കാലത്ത് ഒരിക്കൽ പോലും നീ പറഞ്ഞില്ലല്ലോടാ.നിന്റെ കത്ത് കിട്ടുമ്പോൾ വല്ലാതെ വൈകിപ്പോയിരുന്നു. ഉമ്മാടെ കയ്യിലാണ് കത്ത് കിട്ടിയത്,പിന്നെ ബാപ്പയറിഞ്ഞു, മേലാൽ ഒരു കത്തിടപാടും ഉണ്ടാവരുതെന്ന് സത്യം ചെയ്യിപ്പിച്ചു.അതോണ്ടാണ് നിനക്കൊരു മറുപടി പോലും അയക്കാഞ്ഞത്. പിന്നെ അപ്പോഴേക്കും കല്യാണം ഉറപ്പിച്ചിരുന്നു.വിധിച്ചതല്ലേ നടക്കൂ കൊതിച്ചത് നടക്കാറില്ലല്ലോ.ഇപ്പോൾ എല്ലാം തീർന്നു”
“നീ എന്താ എല്ലാം തീർന്നു എന്ന് പറഞ്ഞത്?”
“കല്യാണവും കഴിഞ്ഞു, ഇടവാടും തീർത്തു. ആറ് മാസം മാത്രം നീണ്ട ഒരു ദാമ്പത്യം.”
“നീ സത്യമാണോ പറയുന്നത് ഷാഹിനാ? എന്താടാ സംഭവിച്ചത്?’
“വളരെ സുമുഖനായ ഒരു ചെറുപ്പക്കാരൻ! അവൻ ഞങ്ങളെ വഞ്ചിക്കുകയായിരുന്നു.ആറ് മാസം കൊണ്ട് സ്വർണ്ണവും പണവുമൊക്കെ അവൻ ബുദ്ധിപൂർവ്വം കൈക്കലാക്കി.അവന് വേറേയും ഭാര്യമാർ ഉണ്ടായിരുന്നത്രേ. എല്ലാം അറിഞ്ഞപ്പോഴേക്കും ഞങ്ങൾക്ക് നഷ്ടപ്പെടാനുള്ളതെല്ലാം നഷ്ടപ്പെട്ടിരുന്നു”
അൽപ്പ നേരം അവിടെ മൌനം തളം കെട്ടി നിന്നു. മൌനം ഭംഞ്ജിച്ച് കൊണ്ട് അകത്ത് നിന്നും അവളുടെ ഉമ്മ ഉമ്മറത്തേയ്ക്ക് വന്നുകൊണ്ട് എന്നോട് വളരെ ഗൌരവത്തിൽ ചോദിച്ചു,
“ടാ നീ ഷാഹിനാനെ പെണ്ണ് കാണാൻ വന്നതാ? നിനക്കവളെ കെട്ടിക്കൂടേടാ?”
ഞാൻ എന്ത് പറയണമെന്നറിയാതെ വിഷമിച്ചു.ഞാൻ ഷാഹിനായെ നോക്കി.അവൾ ദ്വേഷ്യത്തോടെ ഉമ്മയുടെ നേർക്ക് തിരിഞ്ഞു ,
“ഉമ്മാ, അകത്തേയ്ക്ക് പോ, ആ റൂമിൽ പോയി ഇരിക്ക് ഹും പോ”
അവളുടെ ആജ്ഞ ഒരു കൊച്ചു കുട്ടിയെപ്പോലെ അവളുടെ ഉമ്മ അനുസരിച്ച് അകത്തേയ്ക്ക് പോയി. ഷാഹിന എന്നെ നോക്കി,
“സോറി ടാ,നീ ഒന്നും കാര്യമാക്കേണ്ട.എല്ലാം കൊണ്ടും പടച്ചവൻ എന്നെ പരീക്ഷിച്ച് കൊണ്ടിരിക്കയാണ്. എന്റെ ജീവിതം നശിച്ചതിന്റെ വിഷമത്തിൽ ബാപ്പ ഏറെ ദുഃഖത്തിലായിരുന്നു. ഡൈവേർസ് കഴിഞ്ഞ് അധികം കഴിയുന്നതിന് മുമ്പ് ബാപ്പ എന്റെ കാര്യം ഓർത്ത് ഹ്യദയം തകർന്നാണ് മരിച്ചത്.ബാപ്പാടെ മരണം ഉമ്മാനെ ആകെ തളർത്തി. അതിന് ശേഷം ഉമ്മാക്ക് മാനസികമായി സുഖമില്ലാതെയായി. കുറേ ചികിത്സിച്ചു. ഒന്നും ഫലം കണ്ടില്ല. പിന്നെ സാമ്പത്തികമായി ബുദ്ധിമുട്ടായപ്പോൾ ചികിത്സയൊക്കെ നിർത്തി.ആ കഥകളൊന്നും പറഞ്ഞാൽ തീരില്ല”
“കൂടെ പഠിച്ചിരുന്നവരിൽ ആരേയും പിന്നെ കണ്ടില്ലേ?”
“ആരേയും ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി.എന്റെ വിധി ഞാൻ തന്നെയല്ലേ അനുഭവിച്ച് തീർക്കേണ്ടത്. അതൊന്നും പറഞ്ഞിട്ട് കാര്യമില്ലെടാ. സംസാരിച്ചിരുന്ന് നിനക്കൊരു ചായ പോലും തന്നില്ലല്ലോ. പാലില്ലെടാ,ഒരു കട്ടനെടുക്കട്ടെ?
“വേണ്ട, ഞാൻ ഇറങ്ങട്ടെ ഷാഹിനാ,നിനക്ക് പണം വല്ലതും വേണോടാ?ഞാൻ കുറച്ച് പണം തരട്ടെ?”
“വേണ്ടടാ,ഒന്നും വേണ്ടാ, നിന്നെ കണ്ടത് തന്നെ മനസ്സിന് വലിയ സന്തോഷം, നീ ഇറങ്ങാൻ വരട്ടേടാ, നീ എന്റെ മോളെ കണ്ടില്ലല്ലോ? നീ ഇരിക്ക് ഞാൻ അവളെ എടുത്തിട്ട് വരാം.ഇന്ന് നേഴ്സറി ഇല്ലാത്തോണ്ട് അവൾ എഴുനേറ്റിട്ടില്ല”
അവൾ അകത്ത് പോയി രണ്ട് വയസ് പ്രായം തോന്നിക്കുന്ന ഒരു പെൺകുഞ്ഞുമായി എന്റെ മുന്നിലേക്ക് വന്നിട്ട് പറഞ്ഞു,
“ഇതാടാ എന്റെ മോൾ, ഫാത്തിമ!“
“മോൾക്ക് കൊടുക്കാൻ ഒരു മിഠായി പോലും വാങ്ങിയില്ലല്ലോ”
“സാരമില്ല,അവൾക്കതൊന്നും ശീലമില്ല”
ആ കൊച്ചു മിടുക്കി ഉറക്കച്ചടവിൽ കണ്ണുകൾ തിരുമ്മിക്കൊണ്ട് എന്നെ നോക്കിക്കൊണ്ട് ഷാഹിനാട് ചോദിച്ചു,“ ഉമ്മച്ചീ ഇതാണോ എന്റെ വാപ്പച്ചി?”
ആ ചോദ്യത്തിനു മുന്നിൽ ഞങ്ങളുടെ ചിരി മങ്ങി,എങ്കിലും ഒരു ക്യത്രിമ ചിരി വരുത്തിക്കൊണ്ട് ഷാഹിന, “ഇത് ഉമ്മച്ചീടെ ഫ്രന്റാ, മോൾടെ വാപ്പച്ചി ഗൾഫിലല്ലേ? മോൾടെ വാപ്പച്ചിയോട് വേഗം വരാൻ ഉമ്മച്ചി ഈ ഫ്രന്റിനോട് പറഞ്ഞിട്ടുണ്ട് ട്ടോ!മോൾടെ വാപ്പച്ചി വേഗം വരും. എന്ന് അവളെ സമാധാനിപ്പിച്ച് കൊണ്ട് അവളുടെ കവിളിൽ ഷാഹിന മെല്ലെ ചുംബിച്ചു.
ഞാൻ യാത്ര പറഞ്ഞ് ഇറങ്ങാൻ നേരം ഷാഹിന എന്റെ അടുത്ത് വന്ന് കൊണ്ട് ചോദിച്ചു,
“നീയായത് കൊണ്ട് ചോദിക്യാ,ഗൾഫില് വല്ല അറബികളുടെ വീട്ടില് അടുക്കളപ്പണിക്കുള്ള വല്ല വിസയും തരപ്പെടുത്തിത്തരാൻ നിനക്ക് പറ്റുമോടാ?ബുദ്ധിമുട്ടാവില്ലെങ്കിൽ നിനക്കൊന്ന് ശ്രമിക്കാമോ?
അതിനുത്തരമായി ഞാനൊന്ന് മൂളി. അവളോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.ഒരു മഴ പെയ്തെങ്കിലെന്ന് ഞാൻ വല്ലാതെ ആഗ്രഹിച്ചു,കാരണം ആ മഴയത്ത് മനസ്സിലെ സങ്കടം മാറുന്നത് വരെ ഒന്ന് പൊട്ടിക്കരഞ്ഞ് നടന്നാലും എന്റെ കണ്ണുനീർ ആരും കാണില്ലല്ലോ എന്ന് സമാധാനിച്ചു.അൽപ്പം കഴിഞ്ഞില്ല,എന്നെ ആശ്വസിപ്പിക്കുമാറ് ഒരു മഴത്തുള്ളി എന്റെ നെറുകിൽ വന്ന് ചുംബിച്ചു, പിന്നീടതൊരു പെരുമഴയായി മാറി. ഞാനാമഴയിൽ ഏറെ നേരം നനഞ്ഞു!മനസ്സിലെ സങ്കടം മുഴുവൻ മഴത്തുള്ളികൾ ഏറ്റ്വാങ്ങി ഭൂമിയിലേക്ക് അലിഞ്ഞ് ചേർന്നു!

103 comments:
ഒരു പ്രണയ കഥ സമർപ്പിക്കുന്നു! അഭിപ്രായങ്ങൾ അറിയിക്കുമല്ലോ!
ഞാന്‍ തന്നെ ഉടക്കണോ തേങ്ങ... (((((( ട്ടോ )))))......
ആദ്യത്തില്‍ ഒരു കലക്കന്‍ തമാശക്കുവകയുള്ള പോസ്റ്റ് പോലെ വായിച്ചു തുടങ്ങി, പെട്ടന്ന് തന്നെ എല്ലാം കലങ്ങി ഒരു ചെറിയ നൊമ്പരം ബാക്കിവെച്ചു അവസാനിപ്പിച്ചു. നന്നായിട്ടുണ്ട്...
വായിച്ചു. പെരുത്ത് ഇഷ്ട്ടായി.
പക്ഷെ ഇതിനെന്തിനാ നര്‍മ്മം എന്ന ലേബല്‍ കൊടുത്തത്?.
നര്‍മ്മത്തെക്കാള്‍ മികച്ചു നില്‍ക്കുന്നത് ഇതിലെ നൊമ്പരമാണ്.
daai..ee post njan vaayichu.
origiinal comment ..malayalathil varum wait
വാഴക്കോടാ... ഒന്ന് ചിരിക്കാമെന്ന് കരുതി വന്നതാണ്... പക്ഷേ, നോവിപ്പിച്ചു...
ജീവിതം എന്ന് പറയുന്നത് ഇങ്ങനെയൊക്കെയാണാല്ലേ...? എന്തുചെയ്യാം ...
ഐസ്ക്രീമിന്റെ ബോർഡ് വെച്ചിട്ട് അകത്ത് കയറിയപ്പോൾ കഷായം ഒഴിച്ചുതന്നു അല്ലേ..?! ഹൃദയത്തിൽ തട്ടിയ കഥ...
വാഴക്കോടന്‍ ജീ:- തമാശയിലുള്ള തുടക്കം ... അവസാനം ഒരു നൊമ്പരംമാത്രം ബാക്കിവെച്ചു... വിനുവേട്ടന്‍ പറഞ്ഞപോലെ ജീവിതം ഇങ്ങിനെയൊകെയാ ....
ആശംസകള്‍
ഇഷ്ടായി...ശരിക്കും...പക്ഷെ ഇടക്കൊരിച്ചിരി കല്ല് കടിച്ചു..ആ കല്ല് വേണ്ടാരുന്നു..തള്ളക്കു സുഖമില്ലായെങ്കിലും..
തെളിഞ്ഞ ആകാശം പെട്ടെന്ന് കാറ് വന്നിരുണ്ടപോലെ ഈ പ്രണയ കഥയും ആദ്യം ചിരിപ്പിച്ചു പിന്നെ വേദനിപ്പിച്ചു.
ചേ..!!
നീയാ പെണ്ണിനൊരു ജീവിതം കൊടുത്തൂടാർന്നോടാ ബായക്കോടാ..
എന്നിട്ടിപ്പം കഥയെഴുതി വെച്ചീർക്കണൂ..
പോടാ ഹീമാറെ ഒന്ന്..
വായിച്ചപ്പോള്‍ വല്ലാത്തൊരു വിഷമം തോന്നി
കഥയൊക്കെ കൊള്ളാം പക്ഷേ മനുഷ്യനു തൂറുന്നിടത്തെങ്കിലും അൽപം പ്രൈവസിയും സ്വസ്ഥതയും കൊടുക്കണം എന്ന അഭിപ്രായക്കാരനാണ് ഞാൻ.
വാഴെ, വന്നത് ചിരിക്കാനായി ആയിരുന്നു, എങ്കിലും വരവ് വെറുതെ ആയില്ല!
എന്നാലും പഹയ അനക്ക് അവളെ കെട്ടികൂടാരുന്നോ
എന്താ ബായെ ഇതു കരയിപ്പിച്ചല്ലോ .......
അല്ലെങ്ങിലെ ബേജാര് അയിന്റെ മോളില് ഇതുകൂടി
നൊമ്പരപ്പിച്ചു...! :)
വായിച്ചു തുടങ്ങിയപ്പോള്‍ കരുതിയില്ല ഇങ്ങനെ ഒരു വേദനയാണ് വരാന്‍ പോകുന്നത് എന്ന്. എന്നാലും അനുഭവത്തിന്റെ കയ്പ്പുനീരില്‍ ചാലിച്ച ഈ കഥ ഇഷ്ട്ടായില്ല എന്ന് പറയാന്‍ തോന്നുന്നില്ല. സമയം പോലെ ഇറങ്ങും ഇങ്ങോട്ടും എന്ന് കരുതുന്നു.
പെണ്ണ് പിഴച്ചെന്നറിഞ്ഞപ്പോ പ്രണയം അതിന്റെ വഴിക്ക് പോയി അല്ലേ വാഴക്കോടാ....ആ കണ്ണീരു വെറും മുതലക്കണ്ണീരല്ലേ...
ശരിക്കും കണ്ണ് നിറഞ്ഞു .........
i love to
walk in the
rain cause
nobody know that
i am crying
ചാര്‍ളി ചാപ്ലിന്റെ ഡയ ലോഗാണ്...
സാപ്പി മൊബൈലില്‍ ബാക്ക്ഗ്രൌണ്ട് ആയി വെച്ചിരിക്കുന്നതാണ്...
അതെ, ജീവിതം അങ്ങനെയൊക്കെയാണ്.
Perumaza peythu thanne thoratte....!
Manoharam, Ashamsakal...!!!
ചിരിപ്പിച്ചു, വേദനിപ്പിച്ചു.
കരയിക്കാനാണോ പഹയാ ഇത്രയും നാള്‍ മിണ്ടാതിരുന്നതു....
bayakkoda... jj line matti pidikkalle... nte paye line thanna nallath...
-sul
വാഴക്കാകാ... കലക്കന്‍ ആയീട്ടോ!!
ചിരിപ്പിക്കുന്നവര്‍ കരയിക്കാന് തുനിഞ്ഞാല്‍
അത് ചങ്ക് വെട്ടി പൊളിച്ചിട്ടാവും...വാഴക്കോടാ!.
ജീവിതത്തിന്റെ എല്ലാകണക്കും തെറ്റി നിലംപൊത്തുമ്പോള്‍ മനസ്സിന്റെ താളം തെറ്റുക അല്ലങ്കില്‍ ചങ്കുപൊട്ടി മരിക്കുക... എന്നിട്ടും ഒരു കുരുന്നു ജീവനുമായി അടുത്ത അങ്കത്തിനൊരുങ്ങുന്നു ഷാഹിനാമാര്‍
“വേണ്ട, ഞാന്‍ ഇറങ്ങട്ടെ ഷാഹിനാ,നിനക്ക് പണം വല്ലതും വേണോടാ?ഞാന്‍ കുറച്ച് പണം തരട്ടെ?”
നല്ല കഥ ..
വാഴേ ഇത്തരത്തിലുള്ള സന്ദര്‍ഭങ്ങളില്‍ അവരുടെ മനസിനൊപ്പം നിന്ന് അവര്‍ക്ക് കുറച്ചു സാമ്പത്തിക സഹായം ചെയ്യുകയാണ് വേണ്ടത് അല്ലാതെ നിങ്ങള്ക്ക് ഞാന്‍ കുറച്ചു പൈസ തരട്ടെ...? എന്ന് ചോദിച്ചാല്‍ കുറച്ചെങ്കിലും ആത്മാഭിമാനംഉള്ളവര്‍ വേണം എന്ന് പറയുമോ ? ഇതിരിക്കട്ടെ ഇനി എന്തെങ്കിലും സാമ്പത്തിക ആവിശ്യം ഉണ്ടങ്കില്‍ നീ പറയാന്‍ മടിക്കരുത് അതായിരുന്നു വേണ്ടത്
അതിന് ഓന്റ ഉള്ളിലിരിപ്പ് വേറേയല്ലേ..:)
പലപ്പോഴും കൂടെ പഠിച്ച പെണ്‍കുട്ടികളുടെ കഥകളറിയുമ്പോള്‍
അറിയാതിരുന്നെങ്കില്‍ എന്നാശിച്ചു പോവുന്ന ജീവിത സാഹചര്യങ്ങളായിരിക്കും അവര്‍ക്ക്..
നിസ്സഹായതയോടെ നോക്കി നിന്ന് നെടുവീര്‍പ്പിടാനേ പഴയ സഹപാഠികള്‍ നമുക്ക് കഴിയാറുള്ളൂ..
താങ്കളുടെ രചനാ വൈഭവത്തെ അഭിനന്ദിക്കുന്നു...
മനസ്സിനെ സപ്ര്ശിക്കുന്ന രീതിയില്‍ തന്നെ ഷാഹിനയുടെ കഥ മുന്നിലെത്തിച്ചു.
സരസമായി പറഞ്ഞു തുടങ്ങി -ചിരിപ്പിച്ചു കൊണ്ട് മുന്നേറി കണ്ണു നനയിച്ചു നിര്‍ത്തിക്കളഞ്ഞല്ലോ
ഈ കഥ!
ആ മഴയും മഴയിലലിഞ്ഞു തീരുന്ന ദു:ഖവും വായനക്കാരന്റെ മന്‍സ്സില്‍ നൊംബരമുണര്‍ത്തുമെന്ന് തീര്‍ച്ച..
I prefer to walk through rain!!!! coz nobody can see my tears.....Charlie Chaplin....
നർമ്മങ്ങൾക്കിടയിലെ നൊമ്പരം.. കോളേജ് ജീവിതത്തിന്റെ വർണ്ണപകിട്ടിനിടയിൽ തിളങ്ങിയവർ പിന്നീട് പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളിൽ കാലിടറി വീഴുമ്പോൾ അവരെ കണ്ടെത്താൻ കൂടി കഴിയാറില്ല പലർക്കും.
അത്തരക്കാരുമുണ്ട് നമുക്കിടയിൽ എന്നതിലേക്കൊരു ഓർമ്മപ്പെടുത്തലായി ഈ പ്രണയകഥ.
@ റഫീഖ് വടക്കാഞ്ചേരി,
കമന്റിനായി കാക്കുന്നു. ഇതിൽ വല്ല സത്യാവസ്ഥയും ഉണ്ടോന്നറിയാൻ :(
@ വാഴക്കോടൻ,
വാഴക്കോടു തന്നെ ഗൾഫിലേക്ക് ആളെ കയറ്റി അയക്കുന്ന കാലമാടന്മാർ ഉണ്ടല്ലോ.. ഞാൻ അവിടെ വന്നിട്ടുണ്ട് :(
വാഴക്കോടാ...
നര്‍മ്മം എന്ന ലേബല്‍ കണ്ട് ചിരിക്കാനായി വന്നതാ ഞാന്‍...
തുടക്കത്തില്‍ അതു ഫീല്‍ ചെയ്തിരുന്നു...
പോകെ പോകെ അതൊരു നൊമ്പരമായി മാറി..
ശരിക്കും സങ്കടായി....നൌഷാദ്ക്ക പറഞ്ഞതാ എനിക്കും പറയാനുള്ളത്..
great... talented
ചിരിപ്പിച്ച് ചിരിപ്പിച്ച് ഒടുവില്‍ വല്ലാതെ നോമ്പരപ്പെടുത്തിയല്ലോ വാഴക്കോടാ!
ഷാഹിന വായനയ്ക്ക് ശേഷവും മനസ്സില്‍ നിന്നും മായുന്നില്ല! വളരെ നന്നായിട്ടുണ്ട്, അഭിനന്ദനങ്ങള്‍ !!
അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ നന്ദി. കൂടുതലായി ഒന്നും പറയാനില്ല.ഇതൊരു കഥ മാത്രമായി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്!
ഒരിക്കല്‍ കൂടി നന്ദിയോടെ...
ചിരിക്കാനായി ഓടി വന്നതാ, ചിരിച്ച് ചിരിച്ച് കണ്ണില്‍ നിന്നും വെള്ളം പൊടിഞ്ഞു,അത് പക്ഷെ നൊമ്പരത്തിന്റെ കൂടിയായിരുന്നു! വളരെ ഇഷ്ടമായി വാഴക്കോടാ!!!
Keep Writing, You have grate Talent! All the Best!!
ഇഷ്ടായി വാഴേ... അവസാനിച്ചത് നൊമ്പരത്തില്‍ ആയെങ്കിലും... മഴ പെയ്യട്ടെ...നില്ക്കാതെ!
മധുര,നൊമ്പര ക്കഥ...
വാഴെജി
ഫിർ ക്യാ ഹുവാ?
നര്‍മ്മത്തില്‍ തുടങ്ങി നൊമ്പരത്തില്‍ അവസാനിപ്പിച്ച മനോഹരമായ വായനാ അനുഭവം! ആശംസകള്‍
നര്‍മ്മത്തില്‍ ഒളിപ്പിച്ച വേദന....
ആശംസകള്‍
വായിച്ചു തുടങ്ങിയപ്പോള്‍ ഇങ്ങനെ ഒരു അവസാനം പ്രതീക്ഷിച്ചില്ല! നന്നായി!
kadha nnnayi...avide yetharatha pranayam undaayirunno??undenkil ethu avasthayilum kettaan ulla manassu undaakumaayirunu..avatharanam manoharam...
ചിരിപ്പിച്ചു കരയിപ്പിച്ചു......
ചിരിപ്പിച്ചു, വേദനിപ്പിച്ചു.
ചിരിപ്പിച്ചോണ്ട് കരയിച്ചല്ലോടാ ചെറുക്കാ....
.
ഒരുപാട് ഇഷ്ടമായി ഈ കഥ (കഥയാണെങ്കിലും ജീവിതമാണ് എങ്കിലും ഒരു മഴ പെയ്തിരുന്നു എങ്കില്‍ എന്ന് ഞങ്ങളും ആശിച്ചുപോകുന്നു..)
പ്രണയമായിരുന്നില്ല,വെറും ഒരു ഭ്രമം, അല്ലെ?
അല്ലെങ്കില്‍ അവിടെ അങ്ങിനെ, ജീവിതത്തിന്റെ അഴിമുഖത്ത്, ഒറ്റയ്ക്ക് വിട്ടിട്ട് പോരുമോ?
ഇത് വാഴക്കോടന്റെ പ്രണയ കഥയല്ല, ഷാഹിനയുടെ കണ്ണീര്‍ക്കഥയാണ്!
ആദ്യം ചിരിപ്പിചെന്കിലും ഒടുവില്‍ കരയിപ്പിക്കുക തന്നെ ചെയ്തു.
ചിരിക്കണോ കരയണോ . നെല്ല്ലിക്ക കഴിച്ചതുപോലെ. സ്റ്റാഫ് റൂമില്‍ കൊണ്ടുവന്നു ചോദ്യം ചെയ്യുന്നതിനിടെ , നിന്റെ വീട്ടില്‍ ആരൊക്കെയുണ്ട് എന്ന് സൌമ്യമായി ചോദിച്ചപ്പോള്‍ കണ്ണ് രണ്ടും നിറഞ്ഞു എന്റുമ്മ കൊച്ചാ, ടീച്ചറിന്റെ അത്രേയുള്ളൂ , ഗള്‍ഫില്‍ അടുക്കള ജോലിക്ക് നില്‍ക്കുവ എന്ന് പറഞ്ഞ ഷംനടിനെ ഓര്‍മ്മ വന്നു .
nannnayittund......bt ithinentha narmam enna label athu manassilayilla..line mattippidikkanennu thonnunnu...
പോസ്റ്റ് ഉഷാറായിട്ടുണ്ട്...
വായിച്ചപ്പോൾ പോഴത്തരം പറ്റി...തമാശ ആയിരിക്കുമെന്നു കരുതി,,പക്ഷെ കരയിപ്പിച്ചു കളഞ്ഞെല്ലോ...
ഭായ്... ആകെ സെന്റിയാണല്ലോ..? നാട്ടില്‍ പോയി മഴനനഞ്ഞോ? എന്തായാലും സംഭവം ഉഷാറായിട്ടുണ്ട്. ഉള്ളില്‍ തട്ടുന്ന എഴുത്ത്...
"ഐസ്ക്രീമിന്റെ ബോർഡ് വെച്ചിട്ട് അകത്ത് കയറിയപ്പോൾ കഷായം ഒഴിച്ചുതന്നു അല്ലേ..?! ഹൃദയത്തിൽ തട്ടിയ കഥ..."
correct.......!!!!
കഥ ശരിക്കും നൊമ്പരപ്പെടുത്തി
പതിവ് വാഴക്കോടന്‍ ശൈലിയില്‍ ഒരു പുഞ്ചിരിയോടെ ആണ് വായിച്ചു തുടങ്ങിയത്.. ഷാഹിനയെ കണ്ടത് വരെ..
ശെരിക്കും നടന്നതാണോ.... മനസ്സില്‍ തട്ടിയത് കൊണ്ട് ചോദിച്ചതാ..
സങ്കടങ്ങളില്‍ നിന്നും നിസ്സഹായ അവസ്ഥയില്‍ നിന്നും ഒളിചോടുന്നവര്‍ ഭീരുക്കള്‍ ആയിരിക്കാം.. എന്നാലും ഞങ്ങള്‍ താങ്കളുടെയും ഷാഹിനിയുടെയും ജീവിത താളില്‍ നിന്നും ഒളിച്ചോടുകയാണ് തല്കാലത്തേക്ക്..
വളരെ നന്നായിരിക്കുന്നു, ഒരു പ്രവാസിയുടെ അവസ്ഥാവിശേഷവും കാമ്പസും പ്രണയവും കണ്ണീരും മഴയില്‍ ചാലിചെടുതപ്പോള്‍ ഒത്തിരി കാലം പിറകോട്ടുപോയി!!!
നച്ചു.
കൊല്ലം എത്രയായി ബ്ലോഗാന്‍ തുടങ്ങീട്ട് ഇനിയും മാന്യമായ ഭാഷ ഉപയോഗിക്കരുതോ .....
ആള്‍ക്കാരെ കൊണ്ട് പറയിപ്പിക്കാന്‍ .... സൂ.. ത്ര .. ന്‍
hai.... idine vazhakkodente poyathanangal ennu parayan pattilla ..,,,..,,,.,,
i like it
ഇഷ്ടായി...ശരിക്കും!!
ആശംസകള്‍
ഷാഹിന മനസ്സില്‍ ഒരു നൊമ്പരമായി തങ്ങി നില്‍ക്കുന്നു.പാവം! ഇതൊരു കഥ മാത്രമാവട്ടെ എന്ന വിശ്വസിക്കുന്നു.
അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി. ഇനിയും ഈ വഴി വരുമല്ലോ.... നന്ദിയോടെ .....
ചിരി മാത്രം പോരല്ലോ. ഇടക്കൊക്കെ നൊമ്പരവും വേണ്ടേ... അല്ലെ
@@
സുഖമുള്ള ഒരു നോവ്!
ഒറ്റവാക്കില്‍ ഈ പോസ്റ്റ് സുഖമുള്ള ഒരു നോവായി.
**
വളരെ ഹൃദയസ്പര്‍ശിയായ വിവരണം. തുടക്കം തമാശയായിരുന്നെങ്കിലും പിന്നീട് ചില യാഥാര്‍ഥ്യങ്ങളിലേക്കു വന്നു. ഇതുപോലുള്ള പോസ്റ്റുകള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
ഇതൊരു ഡ്യൂപ്ലിക്കേറ്റ് വാഴക്കോടന്‍ ആയല്ലോ........:)നന്നായിട്ടുണ്ട്.
ഒരുപാട് നാളുകൾക്ക് ശേഷം മനസ്സു തുറന്ന് ഒന്നു ചിരിക്കാൻ വേണ്ടിയാണ് ഞാൻ വഴക്കോട്ട് എത്തിയത്..തുടക്കം ചിരിപ്പിച്ചുകളഞ്ഞെങ്കിലും അവസാനം ....ഹൃദയത്തിൽ ഒരു ഭാരവുമായിഞ്ഞാൻ തിരിച്ചുപോകുന്നു...
ആ അവസാനഭാഗങ്ങൾ ശരിക്കും ഹ്രിദയസ്പർശിയാകുന്നു...ഒരു ബാല്യകാലസഖി ലൈൻ..
Click winterblogs if u like to,thanks
the best malayalam blog i ever read...njan oru niroopakan onnum alla..ennalum parayuva...oru basheer style feel cheyyunnundu...i really like it
Ok... Nalla avatharanam.. Jorayittund..
great feel... awesome presentation..
വഴക്കോടാ...സങ്കടമായെടാ...സാരല്ല്യ, അവളെ കല്യാണം കഴിക്കോല്ലേ..തുടരുമല്ലോ...
അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി!!!
somewhere haunting..
ഒരു വിസ കിട്ടിയാൽ തിരുന്നതണോ ഷാഹിനയുടെ പ്രശ്നം
വാഴക്കോടാ..സൂപ്പര്‍... കണ്ണ് നനയിച്ചു...
നൊമ്പര മുണര്ത്തിയ പോസ്റ്റ്
:)
ചെറിയൊരു വിഷമം..
ചിരിപ്പിച്ച് കരയിപ്പിച്ചല്ലോ വാഴക്കോടാ...
it looks nice
തടവി തടവി അവസാനം തുടയില്‍ സൂചി കുത്തി കേറ്റുന്നത് പോലെയായി. നന്നായിട്ടുണ്ട്. പക്ഷെ സ്കൂട്ട് ആയതു ശരിയായില്ല. സഹായിച്ചു കാണുമെന്നു കരുതുന്നു.
ഒരു പ്രണയ കഥ Comedy or tragedy? Very Touching story.
Thanks!
ഗണിതം പഠിക്കാൻ ഇതാ ഇവിടെ
എന്താ ഐറ്റം വാഴക്കോടാ....ഇത് നടന്ന കഥയാണോ..?...ഷോക്കിങ്ങ് ക്ലൈമാക്സ്..
vaazhakkodan ..അടിപൊളിയായിട്ടുണ്ട് ..ഞാന്‍ ഈ വാഴക്കൊടനെ അങ്ങ് വല്ലാതെ ഇഷ്ട്ടപെട്ടു പോയി... ഒരാള്‍ ഈ പ്രണയത്തിന്റെ ഓര്‍മയ്ക്ക് എന്ന കൃതി കോപ്പി അടിച്ചു ഫേസ്ബുക്കില്‍ ഇട്ടിരുന്നു ..ഇതിലെ കതാപാത്രങ്ങലെയൊക്കെ മാറ്റി ..എന്നെ നായകനുമാക്കി അതി സമര്‍ത്ഥമായി എന്നെ വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചു ...അതൊക്കെ പോട്ടെ ഇവിടെ ഞങ്ങള്‍ UAE ഫേസ്ബുക്ക് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു ..അതിലേക്കു താങ്കളെ ക്ഷണിക്കുന്നു ..നിങ്ങളെ നേരിട്ട് contact ചെയ്യാന്‍ ആഗ്രഹമുണ്ട് .. http://www.facebook.com/album.php?aid=24590&id=100001145645950#!/home.php?sk=group_165106293529329&ap=൧ ദയവായി ഇതില്‍ ജോയിന്‍ ചെയ്യു.. എന്റെ പേര്‍സണല്‍ മൊബൈല്‍ നമ്പര്‍ ഞാന്‍ ഇവിടെ കൊടുക്കുന്നു .. 0554806164 ..
by ഇഖ്‌ബാല്‍ കാഞ്ഞിരമുക്ക് ..
വാഴക്കോടാ... ആദ്യം പൊട്ടി ചിരിച്ചു... അവസാനം ഒന്നു തേങി...
വളരെ നല്ല നര്‍മം. നല്ലൊരു കഥ വായിച്ച അനുഭൂതി. ആശംസകള്‍.
കഥ നന്നായിട്ടുണ്ട് ,ആശംസകള്‍
*********************
പിന്നെ ഒരു മഴപെയ്താല്‍ എന്ന് ആഗ്രഹിചില്ലേ .. അവസാനം ?
വരൂ .ഒന്ന് മഴകൊണ്ട് പൊയ്ക്കോളൂ http://www.ismailchemmad.co.cc/2010/11/blog-post_08.html
katha rasakaramayittundu..... aashamsakal....
അയിനെ കെട്ടിക്കോളാരുന്നില്ലേ ഇഷ്ടാ .....
വാഴക്കോടനെ ആദ്യമായി വായിക്കുകയാണ്. വശ്യത കൂറിനില്‍ക്കുന്ന കഥപറച്ചില്‍. ഇനിയും വന്ന് വായിക്കാന്‍ ആഗ്രഹം തോന്നുന്നു.
കണ്ടുമറന്ന രൂപങ്ങള്‍ കണ്ണില്‍ പെട്ടു, കേട്ടുമറന്ന ശബ്ദങ്ങള്‍ ചെവിയില്‍ കൊണ്ടു- സ്വരങ്ങള്‍ക്കിടയില്‍ പൊലിമയാര്‍ന്ന അപസ്വരങ്ങളും കുടുങ്ങി. വന്നെത്തുന്ന സ്ഥാനവും അവസരവും ആ അപസ്വരങ്ങള്‍ക്കു യഥാര്‍ത്ഥത്തില്‍ പൊലിമകൂട്ടുകയേ ചെയ്തുള്ളൂ. എങ്കിലും, ഇതിവൃത്ത മുഖ്യധാരയുടെ മുന്നേറ്റത്തിലുണ്ടായ തന്മയീഭാവം ചടുലത നഷ്ടപ്പെടുത്താതെ ആദ്യന്തം നിലനിര്‍ത്താന്‍ കഥാകാരന്‍ നിഷ്കര്‍ഷത കാണിക്കാതെ വന്നതില്‍ കലാമൂല്യത്തിലുണ്ടായ കോട്ടം എടുത്തുപറയാതെ വയ്യ. രസകരമായ കഥപറച്ചിലിനോടുള്ള കൂറോടെയും, ഒരു എളിയ വായനക്കാരന്റെ ഗൗരവപൂര്‍വ്വമുള്ള സമീപനത്തൊടെയും ഇത്രയും പറഞ്ഞത് ഉദ്ദേശശുദ്ധി കണക്കിലെടുത്ത് പൊറുക്കുമെന്ന് ആശിക്കുന്നു.
ഭാവുകങ്ങള്‍!
കല്ല്യാണ ചെക്കനെ കുറിച്ചന്വേഷിച്ചതിൽ വന്ന ഒരു പാകപ്പിഴ. ഇങ്ങനെ കുറേയേറേ ആളുകളുടെ കണ്ണീരിനിടയാക്കാറുണ്ട്. അതിൽ ഒന്നും കൂടെ.
ഇക്കഥ നർമ്മത്തിൽ ആരംഭിച്ച് കദനത്തോടെ അവസാനിപ്പിച്ചതിൽ താങ്കളുടെ കഴിവിനെ അംഗീകരിച്ചെ മതിയാവൂ.
വൈകിയ ഈ അഭിപ്രായത്തെ സ്വീകരിച്ചാലും.
ഓല പോണ്ടോടത്തിക്ക്
ഓല പോയിട്ട്ണ്ട്
ആളു പോണ്ടോടത്തിക്ക് ആളും
ഇതിന്റെ നിജസ്ഥിതി അറിയണമല്ലൊ
ഇതിലെ പോഴത്തരം, ലേബല്‍ നര്‍മ്മം എന്ന് കൊടുത്തതാ!
നന്നായിരിക്കുന്ന്, നൊമ്പരം ബാക്കിയാക്കി കഥ തീരുന്നു..
അവളോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു
വായിച്ചു കഴിഞ്ഞപ്പോള്‍ എന്‍റെയും......
വാഴക്കോടന്‍റെ ഒരു നര്‍മ്മകഥ ചിരിച്ചു കൊണ്ട് തന്നെ അവസാനിപ്പിക്കാമെന്നായിരുന്നു തുടക്കം കണ്ടപ്പോള്‍ തോന്നിയത് .. ഉമ്മാക്ക് സുഖമുണ്ടാവില്ല എന്ന് അവരുടെ സംസാരത്തിലെ മനസ്സിലായെങ്കിലും ചിരിക്കുക തന്നെ ആയിരുന്നു ഞാന്‍ പെട്ടന്ന് എല്ലാം ഇല്ലാതാക്കിയില്ലെ.... ഷാഹിന മനസ്സില്‍ ഒരു നൊമ്പരം ബാക്കിയാക്കി...
ഇവിടെ എത്താന്‍ ഞാന്‍ വളരെ വൈകി.ചിരിപ്പിച്ചു കൊണ്ട് കരയിപ്പിച്ചല്ലോ വാഴക്കോടാ.
ഷാഹിന മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു...
ദുരിത ദാമ്പത്യം ഷാഹിനയുടെ സൌമ്യതയും നശിപ്പിച്ചു അല്ലെ?
മനസ്സ് വെച്ചാല്‍ അവളെ രക്ഷപ്പെടുത്താന്‍ പറ്റും.
അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു.
പിന്നെ ഷാഹിന ഒരു സാങ്കല്‍പ്പിക കഥാ പാത്രമാണ്. ഇല്ലെങ്കില്‍ ഞാനെന്നേ ഒരു ജീവിതം കൊടുത്തേനെ!
ഹല്ല പിന്നെ! :)
kollaaaaaaaaaaam
http://apnaapnamrk.blogspot.com/
വഴാക്കോടാ ഇത് നര്‍മാമോ നൊമ്പരമോ ഞെരിപോടോ ?
I read again...
Post a Comment