Wednesday, February 2, 2011

അളിയന്‍ ജോക്കുകള്‍!!


സര്‍ദാര്‍ ജോക്കുകളും ടിന്റുമോന്‍ ജോക്കുകളും നമ്മള്‍ ആവോളം ആസ്വദിച്ചല്ലോ.ആ ശ്രേണിയിലേക്ക് ഞാന്‍ പുതിയൊരു ജോക്ക് കൂടി പരിചയപ്പെടുത്തുകയാണ്. ഇത് ചിലപ്പോള്‍ ഒരു ട്രെന്‍ഡായി മാറിയാലോ? ലോകത്തിലെ ഞാനടക്കമുളള സകലമാന അളിയന്മാര്‍ക്കും ഞാനീ “അളിയന്‍ ജോക്ക്സ്” ഡെഡിക്കേറ്റ് ചെയ്യുന്നു.

അളിയനും ചെയിഞ്ചും

‎"അളിയാ ഒരു ഹണ്ട്രഡ് മണ്ണീസിന് ചെയിഞ്ച് ഉണ്ടോ?

“അയ്യോ അളിയാ എന്റെ കയ്യ്യില്‍ അഞ്ഞൂറിന്റെ നോട്ടാണല്ലോ”

“ഈ അളിയന്റെ ഒരു കാര്യം! നൂറ് ചോദിച്ചാ അപ്പൊ അഞ്ഞൂറ് എടുത്ത് തരും!”

അളിയനും വിരുന്നും

‎"അളിയാ പെങ്ങളെയും കൂട്ടി അടുത്താഴ്ച വരണം.വിരുന്ന് കഴിഞ്ഞിട്ട് പോകാം”

“അതിനെന്താ അളിയാ ഞങ്ങള്‍ രണ്ടാഴ്ച അവിടെ താമസിച്ചേ മടങ്ങൂ”

“അളിയാ ഞാന്‍ ആഴ്ച എന്ന് പറഞ്ഞത് ഞായറാഴ്ച മാത്രമേ ഉദ്ധേശിച്ചുള്ളൂ

അളിയനും ഷോപ്പിങ്ങും

“അളിയാ എന്താ കയ്യിലൊരു പൊതി? ഷോപ്പിങ് കഴിഞ്ഞ് വരുവാണോ?”

“എനിക്കൊരു ഷര്‍ട്ട് വാങ്ങിയതാ അളിയാ“

“സന്തോഷമായി അളിയാ, എന്റെ ഷര്‍ട്ടിന്റെ സൈസ് വരെ അളിയന്‍ ക്യത്യമായി മനസ്സിലാക്കിയല്ലോ! കള്ളന്‍!”

അളിയനും പുതിയ കാറും

“അളിയോ പുതിയ കാറൊക്കെ വാങ്ങിച്ചോ,ആ ചാവി ഒന്ന് തന്നേ ഓട്ടി നോക്കട്ടെ”

“അളിയനതിന് ഡ്രൈവിങ് അറിയില്ലല്ലോ?”

“ഞാന്‍ മരിക്കണം, അളിയന് കാറുള്ളപ്പോ പുറത്ത് പോയി ഡ്രൈവിങ് പഠിക്കാന്‍! അളിയനെ മോശാക്കീട്ടുള്ള ഒരു കാര്യോം എനിക്കില്ല അളിയാ!”

അളിയനും സിനിമയും

“അളിയാ മമ്മൂട്ടിയുടെ പുതിയ പടം റിലീസുണ്ട്. പോയാലോ?”

“മമ്മൂട്ടിക്കുണ്ടോ അഭിനയിക്കാനറിയുന്നു.കത്തി പടമാവും, ഞാനില്ല!”

“രണ്ട് ബാല്‍ക്കണി ടിക്കറ്റ് കിട്ടിയിട്ടുണ്ട്,എന്നാല്‍ ഞാന്‍ കൂട്ടുകാരനെ കൂട്ടിക്കോളാം”

“ബാല്‍ക്കണി ടിക്കറ്റാണെങ്കില്‍ പറയണ്ടേ,ഞാനും വരാം.എന്ത് മാത്രം അവാര്‍ഡ് കിട്ടിയ മനുഷ്യനാ മമ്മൂട്ടി!”

അളിയനും ജോലിയും

“അളിയാ ഒരു അയ്യായിരം രൂപയൊന്ന് മറിക്കാനുണ്ടാവോ? ശമ്പളം കിട്ടിയാല്‍ തിരിച്ച് തരാം”

“ശമ്പളം കിട്ടാന്‍ അളിയന് ജോലി വല്ലതും ഉണ്ടോ?

“കരിനാക്ക് വളക്കാതെ അളിയാ, ‘ശ്രമിച്ചാ‘ കിട്ടാത്ത ജോലിയുണ്ടോ? ഈ അളിയന്റെ ഒരു കാര്യം!”

അളിയനും പോലീസും

“ഹലോ..അളിയാ.. എന്നെ പോലീസ് പിടിച്ചു അളിയാ”

“അളിയനിപ്പോ എവിടേയാ നില്‍ക്കുന്നത്?”

“അതറിയാമെങ്കില് എന്നെ പോലീസ് പിടിക്യോ അളിയാ?”

അളിയനും സ്മോളും

“അളിയാ മക്കളാണേ സത്യം. ഞാനൊരു തുള്ളി അടിക്കില്ല”

“ഒരു ഗള്‍ഫ്കാരന്‍ തന്നതാ,സ്കോച്ചാ..ജോണീവാക്കര്‍”

“മക്കള്‍ക്ക് സത്യം തിരിച്ചറിയാനുളള പ്രായമാവാത്തോണ്ട് മാത്രാ ഞാനിത് കഴിക്കുന്നത് അളിയാ,സത്യം!”

അളിയനും കല്യാണവും


“അളിയന്‍ വന്നത് നന്നായി, കല്യാണത്തിനൊരു പോത്തില്ലാതെ ഇരിക്യായിരുന്നു”

“അളിയന്‍ എന്താ ഉദ്ധേശിച്ചത്?”

“അല്ല അളിയനാകുമ്പോള്‍ നല്ല പോത്തിനെ കണ്ടാല്‍ അറിയാലോ!“

********************************************************************************************************
(“അളിയന്‍‍ ജോക്ക്സ്“ മറ്റൊരവസരത്തില്‍ തുടരും)

73 comments:

വാഴക്കോടന്‍ ‍// vazhakodan said...

ലോകത്തുള്ള സകല അളിയന്മാര്‍ക്കും ഞാനിത് ഡെഡിക്കേറ്റ് ചെയ്യുന്നു!!

അഭിപ്രായം അറിയിക്കുമല്ലോ !!

Anonymous said...

തകര്‍ത്ത്‌ അളിയാ! കിടിലം. അളിയനുള്ളപ്പോള്‍ ഞാനെന്തിനാ കമന്റുന്നത്, അളിയന്‍റെ കമന്റ് എന്നാല്‍ എന്റേത് കൂടിയല്ലേ ? :)

ഷബീര്‍ - തിരിച്ചിലാന്‍ said...

എന്റളിയാ... കലക്കി... ഇനിയും കാത്തിരിക്കുന്നൂ...

OAB/ഒഎബി said...

ഇത് ബോക്സാപ്പീസാകും. ഞാനിപ്പഴേ അളിയന്റെ പങ്ക യായളിയാ...

Unknown said...

എന്റെ അളിയന്മാര്‍ക്കു ഇത് ഒന്ന് കാണിച്ചു കൊടുക്കണം

Unknown said...

എനിക്ക് വയ്യ, ഈ അളിയന്‍റെ ഒരു കാര്യം.
ഇപ്പോഴെ പേറ്റന്റ്‌ അപേക്ഷിച്ചോ, അവസാനം പിന്നെ ടിന്ടുമോനെ പോലെയാവണ്ട. ഈ അളിയന്മാരോന്നും ശരിയല്ലന്നെ.

Sameer Thikkodi said...

അളിയന്‍ ജോക്സ് ട്രെന്‍ഡ് ആവട്ടെ .... നന്നായി അളിയാ ...

$.....jAfAr.....$ said...

അളിയോ...സംഭവം കലക്കി,

fromsana said...

ഞാന്‍ നിരീച്ചു നമ്മുടെ മാധ്യമങ്ങളില്‍ നിറയുന്ന അളിയന്മാരെക്കുരിചായിരിക്കും എന്ന് ,
ഉഗ്രന്‍ ....

hafeez said...

അളിയാ കൊള്ളാം .......

വാഴക്കോടന്‍ ‍// vazhakodan said...

ഭൂലോക ബൂലോക അളിയന്മാരേ ആര്‍മ്മാദിപ്പിന്‍...നിങ്ങളുടെ പേരിലും ജോക്ക്സ് ഇറക്കപ്പെട്ടിരിക്കുന്നു!:)

അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി!

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

അളിയോ...തമ്പ്യളിയോ...
ഈ അളിയന്റെ ഒരു കാര്യം....!!!!
അളിയാ..അളിയന്റെ അളിയന്മാരു അളിയനെ കുറിച്ചു പറഞ്ഞതാണോ ഇത്...?
എന്തായാലും അളിയന്റെ അളിയന്‍ ജോക്സ് അളിപൊളി അല്ല അടിപൊളി

Arun Kumar Pillai said...

അടിപൊളി.. ഇത് ട്രെന്‍ഡ് ആവണം!! :-D

Ismail Chemmad said...

അളിയാ ഇത് കലക്കീട്ടുണ്ടുട്ടോ

തരികിട വാസു said...

കലക്കി അളിയോ കലക്കി!
അളിയനായാല്‍ ഇങ്ങനെ വേണം!
അളിയന്‍ ജോക്ക്സ് നമുക്കൊരു ട്രന്‍ഡാക്കാണം.വാഴ അതിന്റെ അംബാസ്സഡറും :)

Arun said...

വാഴക്കോടനളിയോ തമ്പി അളിയോ കലക്കിട്ടാ!

സച്ചിന്‍ // SachiN said...

“ഞാന്‍ മരിക്കണം, അളിയന് കാറുള്ളപ്പോ പുറത്ത് പോയി ഡ്രൈവിങ് പഠിക്കാന്‍! അളിയനെ മോശാക്കീട്ടുള്ള ഒരു കാര്യോം എനിക്കില്ല അളിയാ!”

ചിരിച്ച് പണ്ടാരമടങ്ങി :)
കലക്കി,കിടു

സച്ചിന്‍ // SachiN said...

“ഞാന്‍ മരിക്കണം, അളിയന് കാറുള്ളപ്പോ പുറത്ത് പോയി ഡ്രൈവിങ് പഠിക്കാന്‍! അളിയനെ മോശാക്കീട്ടുള്ള ഒരു കാര്യോം എനിക്കില്ല അളിയാ!”

ചിരിച്ച് പണ്ടാരമടങ്ങി :)
കലക്കി,കിടു

ചാണ്ടിച്ചൻ said...

ഈ അളിയന്‍ ജോക്കുകളെ കേരള സമൂഹം ഏറ്റെടുത്തു വളര്‍ത്തി വലുതാക്കട്ടെ...
വാഴക്കോടന്‍ കീ ജയ്‌...

sumitha said...

അളിയന്‍ ജോക്കുകള്‍ അസ്സലായി.
വളരെ ഇഷ്ടപ്പെട്ടു.

noordheen said...

ഞാന്‍ കരുതി റൌഫ് അളിയന്റേം ഐസ് ക്രീം അളിയന്റേം തമാശകളായിരിക്കുമെന്ന്! ഇത് തകര്‍പ്പനായി അളിയാ കിടിലന്‍
തുടരണം, ഇത് ട്രെന്‍ഡാവും ഉറപ്പാ :)

Unknown said...

എന്റെ അളിയാ...........

അപര്‍ണ്ണ II Appu said...

ഇത് അളിയന്മാര്‍ക്കിട്ടുള്ള നല്ല ഒന്നാതരം പാരയാണല്ലോ.
എന്നാലും അളിയാ....
കലക്കി!

കൊണ്ടോട്ടി മൂസ said...

കുറെ കാലം ബെര്‍ളിയാകാനുള്ള ശ്രമത്തിലായിരുന്നു വായക്കോട. അതു പഴയ കാലം. അന്നുള്ള വളിപ്പടി കേട്ട് ഞാന്‍ അന്ന് നിറുത്തിയതാ വായന. ഇന്ന് ഒരു ലിങ്കില്‍ കേറി അറിയാതെ ഏത്തിയതാ. എഴുത്ത് നിറുത്താനുള്ള സമയമായി വായേ. ഉള്ള കാലം ഇനി ടിക്കറ്റ് വിറ്റ് ജീവിക്കാന്‍ നോക്ക്.

Unknown said...

അളിയാ... മച്ചമ്പീ... കലക്കി, കൊടു കൈ...

കനല്‍ said...

@വാഴക്കോടന്റെ അളിയനോട്,

ഇതിലും വലുതെന്തോ വരാനിരുന്നതാ.
ഇവന്‍ അളിയനായിട്ട് വന്നതുകൊണ്ട് ,അത്രേ ദോഷം തീര്‍ന്നൂന്ന് വിചാരിക്കുകാ

വാഴക്കോടന്‍ ‍// vazhakodan said...
This comment has been removed by the author.
ചാര്‍ളി (ഓ..ചുമ്മാ ) said...

പൊന്നളിയോ ..തകര്‍പ്പന്‍ !!
മറ്റൊരവസരത്തിലേക്കണ്ട..മുഴുവന്‍ പോരട്ടെ!!

ആളവന്‍താന്‍ said...

ആ ഡ്രൈവിംഗ് പഠനം കലക്കന്‍. ബാക്കി മിക്കതും നേരത്തെ വായിച്ചതുകൊണ്ടാവും.

ഭായി said...

വാഴക്കോടൻ അളിയനോട്
“അളിയാ എന്തളിയാ എന്റെ ബ്ലോഗിലോട്ടൊക്കെ ഒന്ന് വരാത്തത്”
അളിയൻ
“സയനയിടിന്റേയോ ഒതളങയുടേയോ ആവശ്യം ഇപ്പോൾ എനിക്കില്ല വാഴയളിയാ”
:)

കിടുക്കൻ ഭാവന വാഴേ :)

hi said...

ഹിഹിഹ് കലക്കി അളിയാ...ഈ അളിയന്റെ ഒരു കാര്യം.

വാഴക്കോടന്‍ ‍// vazhakodan said...

ഇതില്‍ ചിലത് ഞാന്‍ ഫേസ്ബുക്കിലും ബസ്സിലും ഇട്ടിരുന്നു.അവിടെ നിന്നും കിട്ടിയ പ്രതികരണം തന്നെയാണ് ഇതൊരു പോസ്റ്റ് ആക്കാന്‍ കാരണം :)

ഭായീ....ഹി ഹി ഹി :)

അഭിപ്രായങ്ങള്‍ക്ക് നന്ദി.

Jikkumon - Thattukadablog.com said...

വായിച്ചു കഴിഞ്ഞപ്പോള്‍ കണ്ണിന്റെ ബള്‍ബ്‌ പോയോ അളിയാ എന്നൊരു സംശയം.. എല്ലാ അളിയന്മാരും സൂക്ഷിക്കുക കേട്ടോ അളിയാ

Kalavallabhan said...

അളിയനെപ്പഴാ ആപ്പീസി പോന്നേ ?
പുതിയ ജോക്കെപ്പഴാ വരുന്നെന്നറിയാനാ..

ശ്രദ്ധേയന്‍ | shradheyan said...

അളിയനറിയേണ്ട വാഴേ... പത്രസമ്മേളനം നടത്തിക്കളയും. :)

ഉസ്മാന്‍ പള്ളിക്കരയില്‍ said...

നർമ്മമധുരം. നന്ദി.

Prabhan Krishnan said...

ശരിക്കും ചിരിപ്പിച്ചു..ആശംസകള്‍...!!

മുകിൽ said...

കൊള്ളാം
inganeyoru sailiyum irikkatte.

yousufpa said...

ഞാനിനി വാഴേ എന്ന് വിളിക്കില്ല....അളിയാ...
കലക്കി.

Naushu said...

അളിയന്മാരായാല്‍ ഇങ്ങനെ വേണം....

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

അളിയാ.. സെറ്റപ്പ്!
അളിയന്‍മാരെകുളത്തിലീടാനിരിക്കയായിരുന്നു. ഇത് സംഭവം സ്പാറി അളിയാ...

sumayya said...

അളിയന്‍ ജോക്ക്സ് അടിപൊളി.
ഇനിയും എഴുതൂ

Unknown said...

കുറെ കാലമായിട്ട് ഇതില്‍ പറയുന്ന അളിയന്റെ കുറവുണ്ടായിരുന്നു ബൂലോകത്ത്, അത് മാറിക്കിട്ടി.

ഇത് ഹിറ്റാകും തീര്‍ച്ച!

അനില്‍ഫില്‍ (തോമാ) said...

എന്നെ കൊല്ലാന്‍ വരുന്നേന്നുപറഞ്ഞ് വഴേടെ അളിയന്‍ പത്രസമ്മേളനം നടത്തിയപ്പൊളേ നുമ്മ കരുതീതാ വാഴ പഴയ കാര്യങ്ങള്‍ പുറത്ത് വിടുമെന്ന്.

നീര്‍വിളാകന്‍ said...

അളിയാ... അളിയന്റെ ഫോട്ടം ഉണ്ടെങ്കില്‍ ഒന്ന് അയച്ചു തരുമോ.... ഒന്നു ഫ്രൈം ചെയ്തു വെക്കാനാ...! അളിയന്‍ കിടുക്കന്‍!!!

jayanEvoor said...

അളിയോ!വാഴയളിയോ!
കലക്കി!

Hashiq said...

ഹിറ്റാക്കാനാണ് പ്ലാനെങ്കില്‍ കോപ്പി റൈറ്റ്‌ ഇപ്പോഴേ എടുത്തു വെച്ചോ. അല്ലെങ്കില്‍ പിന്നെ അവസാനം കടി പിടി കൂടേണ്ടി വരും..പാവം ടിന്റുമോന്റെ കാര്യം പോലെ..

Anil cheleri kumaran said...

പോലീസ് കലക്കി ..

സുല്‍ |Sul said...

അളിയാ അളിയന്റെ അളിയനല്ലെ അളിയാ ഞാന്‍... ഒരു നൂറു രൂപയെടുക്കാനുണ്ടൊ.

കൊള്ളാം വാഴേ.

ramanika said...

ഈ അളിയന്റെ ഒരു കാര്യം !!!!!!

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
നന്ദിയോടെ...

വര്‍ഷിണി* വിനോദിനി said...

ഈ നര്‍മ്മം മൊത്തം എവിടുന്നാ കുഴിച്ചെടുക്കുന്നേ...അളിയനും, അളിയന്‍റെ അളിയനും അഭിനന്ദനങ്ങള്‍.

തുഞ്ചന്‍പറമ്പ് മീറ്റ് said...

ശ്ശൊ... ഇങ്ങനെ വിളിച്ചു പറയല്ലേ വഴേ.. ഒന്നൂല്ലെങ്കിലും അളിയനല്ലേ....

ഇതിനെയാ അളിയന്‍ പാര എന്നു പറയുന്നത്..

ഒഴാക്കന്‍. said...

അളിയാ അളിയന്‍ അറിയാമോ അളിയന്‍ ആരുടെ അളിയന്‍ ആണെന്ന്... അളിയന്‍ അറിയില്ലേ അളിയന്‍ ഈ അളിയനോട് ചോദിക്ക് അപ്പൊ ഈ അളിയന്‍ പറഞ്ഞു തരാം അളിയന്‍ ആരാന്നും അളിയന്റെ അളിയന്‍ ആരാന്നും :)

Anonymous said...

എന്റമ്മോ വല്ലത്തൊരു അളിഞ്ഞ അളിയൻ തന്നെ... ഏതായാലും സംഭവം കലക്കി ... ഇനിയും വരട്ടെ ഏതെങ്കിലും അളിയന്റെ മണ്ടത്തരങ്ങൾ... നന്നായിട്ടോ അടിപൊളി..ആശംസകൾ

Anonymous said...

അളിയന്‍ ജോക്സ് സംഭവമാകും... തുടരുമല്ലോ

Unknown said...
This comment has been removed by the author.
കൂതറHashimܓ said...

ഓക്കെ അളീ.. :)

Muralee Mukundan , ബിലാത്തിപട്ടണം said...

ഈയളിയൻ അലക്കിപൊളിക്കും കേട്ടൊ അളിയാ

എയ്യാല്‍ക്കാരന്‍ said...

അളിയോ, ഒരു സംശയം.... ഈ അളിഞ്ഞ സാധനത്തിനെയാണോ അളിയന്‍ എന്ന് പറയുന്നത്...? എന്തായാലും അളിയന്‍ ജോക്സ് കൊള്ളാം...!

Hashim said...

അളിയന്‍ ജോക്കുകള്‍ ടക ടക! കലക്കി മാഷേ

Anitha Madhav said...

അളിയന്‍ ജോക്കുകള്‍ കൊള്ളാം. ഇനിയും ബാക്കിയുള്ളതും എഴുതൂ...
കൂട്ടുകാരനെപ്പോലും അസൂയപ്പെടുത്തുന്ന എഴുത്താണെന്ന് മനസ്സിലായല്ലോ!

Junaiths said...

:)

Typist | എഴുത്തുകാരി said...

ഇതൊരു ട്രെൻഡാവും, സംശയല്യ.

കല്യാണിക്കുട്ടി said...

hehehehehe..............
really funny.................

ഒരു യാത്രികന്‍ said...

കൊള്ളാലോ വീഡിയോണ്‍.........സസ്നേഹം

ജന്മസുകൃതം said...

[:)]

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

കലക്കീ വാഴേ..

Areekkodan | അരീക്കോടന്‍ said...

ഇതുവരെ പെണ്ണുമ്പിള്ളാക്ക് മാത്രമായിരുന്നു.ഇപ്പോ അളിയന്മാര്‍ക്കിട്ടും കൊട്ടി.ഒരു കുടുംബ കലഹം?????

അസൂയക്കാരന്‍ said...

അളിയന്‍ വിറ്റ് ബഹു ജോറ്. അസൂയക്കരനെ അസൂയപ്പെടുത്തിയാച്ച്!

Echmukutty said...

ആഹാ! എന്തൊരു നല്ല അളിയൻ!
ഇനീം വരട്ടെ.
ചിരിച്ച് രസിച്ചു.
അഭിനന്ദനങ്ങൾ.

ഏ.ആര്‍. നജീം said...

ഒരല്പം വൈകിയാ എത്തിയത്...ഇത് കലക്കി കടുകു വറുക്കും .. !! തുടരട്ടെ അളിയന്റെ പോഴത്തരങ്ങൾ സോറി ജോക്കുകൾ

Mohamedkutty മുഹമ്മദുകുട്ടി said...

അളിയനു നെയ്യപ്പം കൊണ്ടു പോയി കൊടുത്തപ്പോള്‍ ഉമ്മ പറഞ്ഞു :“മോനെ അളിയന്‍ തിന്നു ബാക്കി കൊണ്ടു വന്നിട്ടു നിനക്കു തിന്നാം”.കുട്ടി വാതിലിന്നു മറവില്‍ നോക്കി നിന്നു. അവസാനത്തെ നെയ്യപ്പത്തില്‍ അളിയന്‍ കൈ വെച്ചപ്പോല്‍ കുട്ടി അലറി: “ഉമ്മാ പന്നി അളിയാക്ക അതും തിന്നു!”

 


Copyright http://www.vazhakkodan.com