Saturday, February 26, 2011

കുഞ്ഞീവി തിരൂര്‍ ബ്ലോഗേര്‍സ് മീറ്റിന്!


ഈ വരുന്ന ഏപ്രില്‍ മാസം 17നു തുഞ്ചന്‍ പറമ്പില്‍ വെച്ച് നടക്കുന്ന മീറ്റില്‍ പങ്കെടുക്കുന്ന ബായക്കോട്ടെ കുഞ്ഞീവി അതിന്റെ ഒരുക്കങ്ങള്‍ നേരിട്ട് കണ്ട് വിലയിരുത്താന്‍ വേണ്ടി തിരൂര്‍ക്ക് പോകാന്‍ തീരുമാനിക്കുന്നു.കുഞ്ഞീവി തിരൂരിലേക്ക് പോകുന്നതും മറ്റ് രസകരമായ സംഭവങ്ങളുമാണ് ഇവിടെ വിവരിക്കുന്നത്.ബായക്കോട്ടെ കുഞ്ഞീവിയുടെ തിരൂര്‍ യാത്ര!

രാവിലെത്തന്നെ കുഞ്ഞീവി  ഇരുനിലവീടിന്റെ അടുത്തുള്ള തന്റെ കൊച്ചു വീട്ടില്‍ നിന്നും ഇറങ്ങി. ഇത്തവണ കുഞ്ഞീവി മകള്‍ സൂറാനെ കൂട്ടാതെയാണ് തിരൂര്‍ക്ക് പുറപ്പെട്ടത്. ബായക്കോട് സെന്ററിലെ കുഞ്ഞാന്റെ ചായക്കടയില്‍ നിന്നും കടുപ്പത്തിലൊരു ചായയും കുടിച്ച് കുഞ്ഞീവി ബസ് കാത്ത് വെയിറ്റിങ് ഷെഡില്‍ നിന്നു.അപ്പോള്‍ അത് വഴി വന്ന ഒരു നാട്ടുകാരന്‍,

“എങ്ങടാ കുഞ്ഞീവിത്താ രാവിലെത്തന്നെ,വല്ല കല്യാണത്തിനാണോ?”

“വല്ല കല്യാണത്തിന് ഇജ്ജ് പോയാ മതി, ഞാന്‍ പോണതേയ് തുഞ്ചന്‍ പറമ്പിലേക്കാ”

“തുഞ്ചന്‍ പറമ്പെന്ന് പറഞ്ഞാല്‍ വല്ല പൂരപ്പറമ്പ് പോലാണോ ഇത്താ?”

“ഡാ മഴക്കാലത്തെങ്കിലും ഉസ്കൂളിന്റെ എറേത്ത് കേറി നിക്കാത്ത അനക്കെന്ത് തുഞ്ചന്‍ പറമ്പ്, അതറിയാന് മിനിമം ഒരു ബ്ലോഗെങ്കിലും വായിക്കണം പഹയാ!”

“ആ എന്തോ, ഇത്താ ഈ നേരത്ത് ഷൊര്‍ണൂര് വഴിയൊരു പാസഞ്ചറുണ്ട് തിരൂര്‍ക്ക്,അതില് പൊയ്ക്കോളീന്‍”

“ബേണ്ട മാനേ ആ പൂതി അന്റെ മനസ്സിലിരിക്കട്ടെ! ചെറുപ്പക്കാരികള്‍ക്ക് തന്നെ പാസഞ്ചറില്‍ യാത്ര ചെയ്യാന്‍   പറ്റണില്ല, പിന്നെയാണ്  ഇത്രേം മൊഞ്ചുള്ള ഞാന്‍  പോണത്!“

“അന്നങ്ങനെ ഒറ്റപ്പെട്ട ഒരു സംഭവമുണ്ടായീന്ന് വെച്ചിട്ട് പിന്നേം ഉണ്ടവോ?അതിലൊക്കെ ഞമ്മള് ദുഃഖോം ആദരാഞ്ജലീം ഒക്കെ രേഖപ്പെടുത്തീല്ലെ?”

“ബല്യ കാര്യായി, ആ കുട്ടി ജീവനും മാനത്തിനും വേണ്ടി നെലോളിച്ചപ്പോ കേള്‍ക്കാത്ത ആളുകള് ഉളുപ്പില്ലാതെ ദുഃഖിച്ചിട്ട് എന്താക്കാനാ?ഒരു കെട്ട് നോട്ടാണ് തീവണ്ടീന്ന് പുറത്ത് വീണതെങ്കി ചങ്ങല വലിക്കാനും കൂടെ ചാടാനും ആളുകളുണ്ടായേനെ! എന്നിട്ടിപ്പോ അനുശോചനോം ഒരു ചങ്ങലീം ദുഃഖാചരണോം! പെറ്റ വയറിനേ അതിന്റെ വെഷമം മനസ്സിലാവൊള്ളൂ.അതിന്റെ തള്ളക്കും തന്തക്കും പോയി, അല്ലാണ്ടെന്താ? ന്നാലും ആ വഴി പോകുമ്പോ ആ കുട്ടീടെ കരച്ചിലു ഒരു കൂരമ്പ് പോലെ എല്ലാവരുടേം നെഞ്ചിലും തറക്കും,അത്രക്ക് ബല്യ ദ്രോഹാ ഞമ്മളാ കുട്യോട് കാണിച്ചത്!”

“അതൊക്കെ പറഞ്ഞിട്ട് കാര്യമില്ല ഇത്താ കഴിഞ്ഞത് കഴിഞ്ഞു, ഇനി വരാണ്ട് നോക്ക്വാ. അല്ല ഇത്താ എന്താ ഈ പറമ്പില് പരിപാടി?

“ബരണ ഏപ്രില്‍ മാസം പയിനേഴാം തേതി കൊറെ ബ്ലോഗെഴുത്ത്കാര് ഒന്നിച്ച് കൂടണണ്ട്. അതിന്റെ ഒരുക്കങ്ങളൊക്കെ ഏത് ബരെ ആയിന്ന് നോക്കാന്‍ പോവാ!”

“ശരി ഇത്താ അതാ ബസ്സ് വരുന്നുണ്ട്. ഇനി കുന്ദംകുളം വഴി പൊയ്ക്കോളിന്‍”

കുഞ്ഞീവിക്ക് അടുത്ത സെന്ററായ വടക്കാഞ്ചേരിക്ക് ബസ് കിട്ടുന്നു. അവിടെ ചെന്നിറങ്ങി കുഞ്ഞീവി കുന്ദംകുളം ബസ്സില്‍ കയറിയിരിക്കുന്നു.പതിയെ തിരക്കാവുന്ന ബസ്സിലെ കിളി ആളുകളെ ഒതുക്കി നിര്‍ത്താന്‍ പാട് പെടുന്നു,
കിളി:ആ സ്ത്രീകളൊന്ന് പുറകോട്ട് ഇറങ്ങി നിന്നേ, അവിടെ ഫുഡ്ബോള് കളിക്കാള്ള സ്ഥലണ്ടല്ലോ. ഹലോ ചേട്ടന്മാരെ ഒന്ന് മുന്നിലിക്ക് കേറി നിന്നെ”

ഇത് കേട്ട് ക്ഷുഭിതയായ കുഞ്ഞീവി,”ഡാ കിളി, ഇജ്ജെന്താ ഈ പറേണത്? അബടെ ഫുഡ്ബോളു കളിക്കാന്‍ സ്ഥലണ്ട് ന്ന് പറഞ്ഞാ സകല ആണുങ്ങളും പിന്നെ ഗോളികളാകും,പിന്നെ കാണുന്ന ബോളുകളൊക്കെ അവര് പിടിക്കേം ചെയ്യും. ആ കേസ് പിന്നെ അന്റെ ബാപ്പ വന്ന് തീര്‍ക്കോ? അവന്റെ ഒരു ഫുഡ്ബോളു കളിക്കണ ഗ്രൌണ്ട്!”

“എന്റെ ഇത്താ ഇത് ഞങ്ങള് സ്ഥിരം പറയാറുള്ളതാ.അതങ്ങട്ട് പറഞ്ഞാലേ ആളുകള് കേറി നിക്കൊള്ളോന്ന് വെച്ചാ എന്ത് ചെയ്യാനാ?”

“അത് ശരി ബെറുതെയല്ല ബസ്സിലും പീഡനം നടക്കണത്.ഇങ്ങക്ക് ഇതില് കൊള്ളണ ആളെ കേറ്റിയാല്‍ പോരെ? ഇങ്ങനെ കുത്തി നിറക്കാന്‍ നിക്കണൊ?”

“ഇത്താ ബസ് ചാര്‍ജ് കൂട്ടട്ടെ അപ്പോ ആലോചിക്കാം,ഇത് മൊതലാവണ്ടെ?”

“ഇങ്ങനെ മൊതലാക്കിയാ തെറ്റൊന്നും ബരില്ല.” അങ്ങിനെ പറഞ്ഞ് പറഞ്ഞ് ബസ്സ് കുന്ദംകുളത്തെത്തി.കുഞ്ഞീവി അവിടെ നിന്നും തിരൂര്‍ക്കുള്ള ബസ്സില്‍ കയറി. കുറേ കഴിഞ്ഞ് കണ്ടക്ടര്‍ ആ വഴി വന്ന് കൊണ്ട്.

 “ഒരു വെല്ലിമ്മാടേ കാശ് കിട്ടാണ്ടല്ലോ,കൂറ്റനാട് സ്റ്റോപ്പീന്ന് കേറീത്” കുഞ്ഞീവിയെ നോക്കിക്കൊണ്ട്, “ഇത്താ കൂറ്റനാട് സ്റ്റോപ്പീന്ന് കേറീത് നിങ്ങളാ?”

“പ്ഫ ശെയ്ത്താനെ, കൂറ്റനാട് കേറീത് അന്റെ കെട്യോളെ! ബേണ്ടാദീനം പറഞ്ഞാലുണ്ടല്ലോ! ഞമ്മളു തിരൂര്‍ക്കാടൊ,അതിന്റെ കായി തന്നില്ലേ?”

“പൊന്നാര ഇത്താ ആള് മാറീതാ,ഇത്താടെ കാശ് കിട്ടിയതാ” കണ്ടക്ടര്‍ പിന്നെ അവിടെ അധികം നിന്നില്ല.ബസ് തിരൂരെത്തും വരെ അയാളാ വഴി വന്നതേയില്ല. ബസ് തിരൂര്‍ സ്റ്റാന്‍ഡില്‍ എത്തി. കുഞ്ഞീവി ബസ്സില്‍ നിന്നും ഇറങ്ങി ചുറ്റും നോക്കി.അപരിചിതമായ ആ സ്ഥലം കുഞ്ഞീവിക്ക് പക്ഷേ ഒരു പ്രശ്നമായിരുന്നില്ല. അവര്‍ അടുത്ത് കണ്ട ഒരാളോട് വഴി ചോദിച്ച് മനസ്സിലാക്കാന്‍ തീരുമാനിച്ചു.

“അല്ല മൂപ്പരേ, ഈ എഴുത്തച്ഛന്റെ പറമ്പിലേക്ക് എങ്ങിനേ പോവാ?”

“എഴുത്തച്ചന്റെ പറമ്പോ? എഴുത്തച്ചന് പറമ്പുണ്ടോന്നറീല്ല നമ്പീശന് ഒരു എസ്റ്റേറ്റുണ്ട്,അതിനു നേരെ പോയാല്‍ മതി!”

“ഇത്തിരി എന്‍ഡൊസള്‍ഫാന്‍ കിട്ടിയാല് അനക്ക് ജ്യൂസടിച്ച് തരായിരുന്നു. അത് മനുസന്മാര്ക്ക്  നല്ലതാന്ന് മന്ത്രി പറഞ്ഞേക്കണ്.ഇജ്ജേത് നാട്ട് കാരനാ മനുസാ? തിരൂരും എഴുത്തച്ഛനേം അറിയാത്ത ആളോ? എടോ മനുഷ്യാ തുഞ്ചന്‍ പറമ്പ് അറിയോ തനിക്ക്?“

“അങ്ങിനെ പറ,ഇങ്ങള് ഒറ്റയ്ക്ക് പോണ്ട ഞാനും ഇങ്ങടെ കൂടെ വന്ന് അങ്ങോട്ടാക്കിത്തരാ”

“അന്റെ ഖല്‍ബിലു ഇത്രേം മൊഹബ്ബത്ത് ഇള്ളതിലു പെരുത്ത് സന്തോഷം,പക്ഷേ ഞമ്മള് തല്‍ക്കാലം ഒറ്റയ്ക്ക് പൊയ്ക്കോളാ ട്ടാ.ഇജ്ജൊരു ഓട്ടോ പിടിച്ച് തന്നാ മതി!”

“ഇവിടത്തെ ഓട്ടോറിക്ഷക്കാരൊക്കെ നിഷ്കളങ്കന്മാരായത് കൊണ്ടും ഇവിടെ രണ്ട് മൂന്ന് സെക്രട്ടേറിയറ്റ് ഇല്ലാത്തത് കൊണ്ടും മിനിമം ചാര്‍ജ് കൊടുത്താ മതീട്ടാ ഇത്താ! ഞാന്‍ കൂടി വരായിരുന്നു!”

“ബേണ്ട മാനെ ഇജ്ജ് ബേണ്ടാത്തത് ആലോയിച്ച് ശരീരം ക്ഷീണിക്കണ്ട,ഞമ്മളു ഈ ഓട്ടോല് പൊയ്ക്കോളാട്ടാ”
കുഞ്ഞീവി ഓട്ടോയില്‍ കയറി തുഞ്ചന്‍പറമ്പിന്റെ പ്രധാന കവാടത്തില്‍ വന്നിറങ്ങുന്നു.അവിടെ വന്നിറങ്ങിയപ്പോള്‍ കവാടത്തിനു മുന്നില്‍ ഒരേ പോസില്‍ നിന്ന് ഫോട്ടോയെടുക്കുന്ന രണ്ട് പേരെ കുഞ്ഞീവി കാണുന്നു. അവരുടെ അടുത്ത് ചെന്ന്കൊണ്ട് കുഞ്ഞീവി.
കുഞ്ഞി:"അല്ല കൂട്ടരേ ഇങ്ങളെന്താ ഗ്രൂപ്പ് ഡാന്‍സ് കാര് സ്റ്റെപ്പിട്ട് നിക്കണ പോലെ ഒരേ പോലെ നിക്കണ്,ഇങ്ങടെ വല്ല ഗ്രൂപ്പ് ഡാന്‍സും ഇണ്ടാ ഇബടെ?”
അത് കേട്ടതും ഫോട്ടം പിടിക്കല്‍ മതിയാക്കി കൊട്ടോട്ടിയും നന്ദുവും ചമ്മല്‍ മറയ്ക്കാന്‍ പാട് പെട്ട് ഒരു സൈക്കിളില്‍ നിന്നും വീണ ചിരി പാസാക്കിക്കൊണ്ട് കുഞ്ഞീവിയോട്,കൊട്ടോട്ടിക്കാരന്‍.
“ഞങ്ങളിവിടെ ഒരു ബ്ലോഗ് മീറ്റ് നടത്തണുണ്ട് അതിന്റെ ഒരുക്കങ്ങളൊക്കെ നോക്കി മനസ്സിലാക്കാന്‍ വന്നതാ.ഇത്ത എവിടന്നാ?”

കുഞ്ഞീവി: പടച്ചോനേ...തേടിയ അളിയനെ ഷാപ്പില്‍ കിട്ടി എന്ന് പറഞ്ഞ പോലെ,ഞമ്മളും അതന്വേഷിക്കാന്‍ ബന്നതല്ലേ? ഇന്നെ മനസ്സിലായില്ലേ ഞമ്മളാണ് ബായക്കോട്ടെ കുഞ്ഞീവി!”

കൊട്ടോട്ടി:എന്നിട്ടെവിടെ കാണാനില്ലല്ലോ?”

കുഞ്ഞി: പ്ഫ ശെയ്ത്താനെ, ഇങ്ങനെ കാണ്ണോരുക്കൊക്കെ ഞമ്മള് കാണിച്ചൊടുക്കും ന്ന് അന്നോടാരാണ്ടാ പറഞ്ഞേ,ബെറുതെ ന്റെ ബായീലിരിക്കണത് കേക്കണ്ട ഹാ”

കൊട്ടോട്ടി: എന്റെ ഇത്താ അതല്ലാ,ഇത്താന്റെ മോള് സൂറാനെ കാണുന്നില്ലല്ലോ എന്നാ ഞാന്‍ ഉദ്ദേശിച്ചത്. അല്ലാതെ അയ്യേ...”

കുഞ്ഞി:‘അന്റെ ഉദ്ദേശം എന്തായാലും നടക്കൂല്ലാ മോനെ,ബെറുതെയാണൊ ഞമ്മള് സൂറാനെ കൊണ്ട് ബരാഞ്ഞത്? ഏതാടാ ബം,സൂറാന്ന് പറഞ്ഞപ്പൊ ഓന്റെ ബായില് കപ്പലോടിക്കാള്ള ബെള്ളംണ്ടല്ലോ, എന്താ അന്റെ പേര്?

“ഞാന്‍ നന്ദു / naNdu / നന്ദു”

കുഞ്ഞി:ഇജ്ജെന്താടാ ലോട്ടറിക്കാര് പറയണ പോലെ പറയണത്? അനക്കെവിട്യാ നൊന്ദേ?”

നന്ദു: ഇത്താ ഞാന്‍ എഴുത്തുകുത്തുകള്‍ എന്ന ബ്ലോഗിന്റെ മൊതലാളിയാ.എന്റെ പേരാ നന്ദു.ബ്ലോഗില്‍ എഴുതിയ പോലെയാ ഇപ്പൊ പേരു പറയാറ്,അതാ എക്കോ വന്നത്!”

കുഞ്ഞി: ഇജ്ജാളൊരു ചൊങ്കനാണ് ട്ടാ.അല്ല അന്റെ പേരു പറഞ്ഞില്ലല്ലൊ.

കൊട്ടോട്ടി: ഞാന്‍ കൊട്ടോട്ടിക്കാരന്‍

കുഞ്ഞി: ഇജ്ജ് കൊട്ടേ കൊട്ടക്കയിലോ എന്ത് വേണേലും വിറ്റോ,അന്റെ പേരു പറ പുള്ളേ”

കൊട്ടോട്ടി: സാബു എന്നാ പേര്,കൊട്ടോട്ടിക്കാരന്‍ എന്ന് ബ്ലോഗിലുള്ള പേരാ.

കുഞ്ഞി: ആ അന്നെ ഞമ്മള് ചേറായീല് ബെച്ച് കണ്ട ഒരോര്‍മ്മണ്ട്.അന്നനക്ക് ഇത്രേം ഗ്ലാമറില്ലാട്ടൊ.അന്റെ കുട്യോള്‍ക്കൊക്കെ സുഖല്ലേ? അല്ലാ ആ ബാഗും പിടിച്ച് നിക്കണ ആള് ഇങ്ങടെ കൂട്ടത്തിലുള്ളതാ?

കൊട്ടോട്ടി: അതേ ഇത്താ അത് ഡോക്ടര്‍ ആര്‍ കെ തിരൂരാ!

കുഞ്ഞീവി: ഡോക്ടറെ ആര്‍ക്കും തിരീല്ലെങ്കി പിന്നെ കുടീലിരുന്നാ പോരെ? ഇത് നല്ല കൂത്ത്!”

കൊട്ടോട്ടി: അല്ല ഇത്താ ആര്‍.കേ. തിരൂര്‍ എന്ന പേരില്‍ പഞ്ചാരഗുളിക വിക്കണ അല്ല പഞ്ചാര ഗുളിക എന്ന പേരില്‍ ബ്ലോഗെഴുതുന്ന ആളാ”

കുഞ്ഞി: അത് ശരി അപ്പോ മൂപ്പരുടെ കയ്യിലുള്ളത് ജാലിയന്‍ വാലാ ബാഗാവും അല്ലേ?അതൊക്കെ പോട്ടെ ഒരുക്കങ്ങളൊക്കെ കേമല്ലേ? മീറ്റിന് ഞമ്മടെ മുനീറിനെ ഇറക്കണ്ണ്ട് ന്ന് കേട്ടല്ലോ നേരാണാ? ഓന്‍ ബര്വോ?

കൊട്ടോട്ടി: അയ്യോ ഇത്താ മുനീറല്ല,സൊവനീറാ.അതിലു എല്ലാ ബ്ലോഗര്‍മാരെക്കുറിച്ചും,നമ്മെ വിട്ടുപോയ ബ്ലോഗര്‍മാരെക്കുറിച്ചും ഒക്കെ വിശദമായിട്ട് ഉണ്ടാകും!”

കുഞ്ഞി: അത് വളരെ നല്ല കാര്യാട്ടാ.ഇങ്ങളു എന്തായാലും ചില്ലറക്കാരല്ലട്ടാ. മറ്റ് കാര്യങ്ങളൊക്കെ ഭംഗിയായി നടക്കണില്ലേ?

കൊട്ടോട്ടി: ഇത്താ എല്ലാം വളരെ ഭംഗിയായി നടക്കുന്നുണ്ട്.ക്യത്യമായി എത്ര ആള് വരുന്നുണ്ടെന്ന് ആദ്യം കണക്കെടുക്കണം.അതിനു ശേഷം ഭക്ഷണവും മറ്റും തീരുമാനിക്കാമെന്നാണ് കരുതുന്നത്.ബ്ലോഗില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.അവിടെ നിന്നും അഭിപ്രായങ്ങള്‍ സ്വരൂപിച്ച് തീരുമാനങ്ങള്‍ എടുക്കുകയാണ്.

കുഞ്ഞി: അത് നന്നായി.ഇനീം അറിയിക്കാന്‍ ബാക്കിയുള്ളോരെ മുഴുവന്‍ അറിയിക്കണം.ഓല പോണ്ടോട്ത്ത്ക്ക് ഓല പോണം ആള് പോണ്ടോട്ത്ത്ക്ക് ആളും,പുടി കിട്യാ?

നന്ദു: അതൊക്കെ ഞങ്ങള് വേണ്ട പോലെ ചെയ്യാം ഇത്താ.പിന്നെ എന്ത് ആവശ്യത്തിനും വിളിക്കാന്‍ ഞങ്ങടെ മൊബൈല്‍ നംബറും  കൊടുത്തിട്ടുണ്ട്.

കുഞ്ഞി: പിന്നേ ആ നമ്പറില്‍ വിളിച്ച് കൊറച്ച് കായി കടം ചോദിച്ചാ ഇയ്യിപ്പോ കൊടുക്കും! ഹി ഹി ഹി “
എല്ലാവരും ചിരിക്കുന്നു.അന്നേരം കുഞ്ഞീവിയുടെ മൊബൈല്‍ ശബ്ദിക്കുന്നു.

“ഹലോ കുഞ്ഞീവി സ്പീക്കിങ്ങ്”

“ഉമ്മാ ഞാനാ സൂറ”

“എന്താ മോളേ വല്ല പ്രശ്നോം ഉണ്ടോ?”

“ഇല്ല ഉമ്മാ ഇവിടെ ആ വാഴക്കോടന്‍ വന്നിട്ടുണ്ട്, എന്നെ ബ്ലോഗ് മീറ്റിന് ക്ഷണിക്കാന്.എന്നേം കൊണ്ടു പോകാന്ന് പറയ്ണ്ട്”

“പടച്ച റബ്ബേ ഓന്‍ ക്ഷണോം തുടങ്ങ്യാ? പൊന്നു മോളെ ഇജ്ജ് സൂക്ഷിക്കണം, ഓന് രണ്ട് കയ്യും തികച്ച് ഒള്ളതാ.ഓനങ്ങനെ പലതും പറയും,ഇജ്ജ് പെരേക്കേറി വാതിലടച്ചേ,ഓന്‍ കോണം ഇട്ടോണ്ടാണോ ബന്നിരിക്കണ്?”

“അത് നോക്കണോ ഉമ്മാ ?”

“പ്ഫ ഹിമാറേ അറക്കും ഞാന്‍, ഓനാ പഞ്ചകര്‍മ്മേന്ന് ബരണ ബയ്യാണോന്നറിയാന്‍ ചോദിച്ചതാ,ഓനോട് ഞാനിപ്പൊ അങ്ങട് എത്തും ന്ന് പറയ്.അപ്പോ പൊയ്ക്കോളും, ന്നാ ബെച്ചൊ ഞാന്‍ ബെക്കം ബരാം!”

കുഞ്ഞീവി ഫോണ്‍ കട്ട് ചെയ്ത് മൂവരോടുമായി.
“അപ്പഴേ മീറ്റ് ഉസാറായി നടക്കട്ടെ,ഞമ്മടെ എല്ലാ സഹായോം ഉണ്ടാവും,അപ്പോ ഞമ്മക്കിനി മീറ്റിന്റെ അന്ന് കാണാം,ഇപ്പോ ഞമ്മളു പെരേ പോയില്ലെങ്കിലേ സൂറാന്റെ ജീവിതം ബായ നക്കും, അപ്പോ എല്ലാവരോടും! മീറ്റിനു കാണാം, എല്ലാവരും ബരണേ.....”
***************************************************************************************
മീറ്റിനെക്കുറിച്ച് ഇനിയും അറിയാത്തവരും പേരു നല്‍കാത്തവരും ഇവിടെ ഞെക്കുക!

62 comments:

വാഴക്കോടന്‍ ‍// vazhakodan said...

തിരൂര്‍ മീറ്റിന് എല്ലാവിധ ആശംസകളും! ഇനിയും ആരെങ്കിലും പേര് ചേര്‍ക്കാന്‍ വിട്ടു പോയെങ്കില്‍ മറക്കാതെ സാന്നിധ്യം ഉറപ്പ് വരുത്തുമല്ലോ. നമുക്കിതൊരു സംഭവമാക്കാം!

ആശംസകളോടെ,
കുഞ്ഞീ‍വിയും സൂറയും പിന്നെ ബായക്കോടനും!

തരികിട വാസു said...

ഹ ഹ ഹ കുഞ്ഞീവി കലക്കി ട്ടോ!
ബസ്സില് കേറിയാ സ്ഥിര കേള്‍ല്‍ക്കുന്ന ഡയലോഗാ ഈ ഫുഡ്ബോള്‍ കളിക്കാനുള്ള ഡയലോഗ്,ഇനി അത് കേട്ടാല്‍ ചിരിക്കാതെ നിവ്യത്തിയില്ലാ :)

മീറ്റിന് എല്ലാ ആശംസകളും നേരുന്നു

ബെഞ്ചാലി said...

ആശംസകൾ :)

Rakesh R (വേദവ്യാസൻ) said...

:) മീറ്റിന് കുഞ്ഞീവിയെ ഒന്നു കാണണം :)

ദേവന്‍ said...

ഹമ്പ മ്പോ ഇതുകലക്കീട്ടാ മീറ്റിനെത്താന്‍ ശ്രെമിക്കാം

Naushu said...

തിരൂര്‍ മീറ്റിന് എല്ലാവിധ ആശംസകളും ...

ഭായി said...

##കൂറ്റനാട് കേറിയത് അന്റെ കെട്ടിയോളെയാ..##
ഹ ഹ ഹ ഹ ഹ :)

മീറ്റിന് ആശംസകൾ

വാഴക്കോടന്‍ ‍// vazhakodan said...

കുന്നംകുളത്ത് നിന്നും പട്ടാമ്പി പോകുമ്പോഴുള്ള ഒരു ചെറിയ ടൌണാണ് കൂറ്റനാട്!:)
മീറ്റിന് എല്ലാവരും എത്തണേയെന്ന് ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു!

സന്തോഷ്‌ പല്ലശ്ശന said...

ബസ്സിനകത്തെ രംഗങ്ങളൊഴിച്ച് ബാക്കി മൊത്തം കസറി.

noordheen said...

കുഞ്ഞീവി ഇറങ്ങി ഇനി മീറ്റ് ഉഷാറായിക്കോളും.
ഇനി കിളികള് ബസ്സിലു ഫുഡ്ബോള് കള്‍ലിക്കാന്‍ പറയില്ല :):)

മീറ്റിന് ആശംസകള്‍

Anitha Madhav said...

പടച്ച റബ്ബേ ഓന്‍ ക്ഷണോം തുടങ്ങ്യാ? പൊന്നു മോളെ ഇജ്ജ് സൂക്ഷിക്കണം, ഓന് രണ്ട് കയ്യും തികച്ച് ഒള്ളതാ.ഓനങ്ങനെ പലതും പറയും :)

കലക്കീട്ടോ. മീറ്റിന് എനിക്കും പങ്കെടുക്കണമെന്നുണ്ട്.എന്തായാലും വിഷുവിന് നാട്ടില്‍ വരുന്നുണ്ട്.ഒത്താല്‍ മീറ്റിനെത്താം.
ആശംസകള്‍.

Muralee Mukundan , ബിലാത്തിപട്ടണം said...

മീറ്റിന് കൊടിയേറ്റി ഈ നർമ്മവെടിക്കെട്ട് പൊട്ടിച്ചത് അസ്സലായി കേട്ടൊ
പിന്നെ സൂറെനെയൊക്കെ കൊണ്ടുവരുന്നുണ്ടെങ്കിൽ എനിക്കും എഴുത്തച്ഛന്റെ പറമ്പിലേക്ക് പറന്ന് വരാൻ മോഹം..തോന്നുന്നൂ ..

കാഡ് ഉപയോക്താവ് said...

ആശംസകളോടെ..

kambarRm said...

ഹ..ഹ..ഹ,കലക്കീട്ടോ
മീറ്റിനു എല്ലാ വിധ ആശംസകളും നേരുന്നു

നികു കേച്ചേരി said...

അപ്പോ കുഞ്ഞീവി മീറ്റാൻ രണ്ടുംകല്പിച്ച് ഇറങ്ങില്ലേ..ഉം...

ബോണ്‍സ് said...

വാഴേ...ഹി ഹി ഹി....

Junaiths said...

ബായെ രണ്ടു കയ്യും തികച്ചുമുള്ളവനെ...

Sranj said...

“ബല്യ കാര്യായി, ആ കുട്ടി ജീവനും മാനത്തിനും വേണ്ടി നെലോളിച്ചപ്പോ കേള്‍ക്കാത്ത ആളുകള് ഉളുപ്പില്ലാതെ ദുഃഖിച്ചിട്ട് എന്താക്കാനാ?ഒരു കെട്ട് നോട്ടാണ് തീവണ്ടീന്ന് പുറത്ത് വീണതെങ്കി ചങ്ങല വലിക്കാനും കൂടെ ചാടാനും ആളുകളുണ്ടായേനെ! എന്നിട്ടിപ്പോ അനുശോചനോം ഒരു ചങ്ങലീം ദുഃഖാചരണോം!"

"ഓന് രണ്ട് കയ്യും തികച്ച് ഒള്ളതാ."

കുഞ്ഞീവിത്ത കലക്കി!

Hashim said...

ഇത്തിരി എന്‍ഡൊസള്‍ഫാന്‍ കിട്ടിയാല് അനക്ക് ജ്യൂസടിച്ച് തരായിരുന്നു. അത് മനുസന്മാര്ക്ക് നല്ലതാന്ന് മന്ത്രി പറഞ്ഞേക്കണ്.

ഹോ കുഞ്ഞീവിയെ സമ്മതിക്കണം,അതും പറഞ്ഞു :)
മീറ്റിന് ആശംസകളോടെ...

വാഴക്കോടന്‍ ‍// vazhakodan said...

കുഞ്ഞീവിയെ എല്ലാവര്‍ക്കും ഇഷ്ടമായതില്‍ സന്തോഷം.മീറ്റിന് ഇനിയും പങ്കെടുക്കാന്‍ പേര് നല്‍കാത്തവര്‍ ഉടനേ നല്‍കുമല്ലോ!

നന്ദിയോടെ...

സുല്‍ |Sul said...

കല്‍ക്കി കട്ക് വര്‍ത്തല്ലോ ബായേ.... എന്നാലും നിനക്ക് രണ്ടുകയ്യുമുണ്ടായിപ്പോയത് ശരിയായില്ല. :‌)

മീറ്റിനാശംസകള്‍!!!

-സുല്‍

എന്‍.പി മുനീര്‍ said...

കുഞ്ഞീവിയെ കൂട്ടു പിടിച്ചുള്ള ഇക്കളി
കലക്കി വാഴക്കോടാ..മീറ്റിനു ആശംസ്കള്‍

കൂതറHashimܓ said...

വായിച്ച് ചിരിച്ചു.
മീറ്റാശംസകള്‍

വര്‍ഷിണി* വിനോദിനി said...

ഇത്തായെ കാണണമെന്നുണ്ട്, നടക്കില്ലാന്ന് കട്ടായം.. എല്ലാവിധ ആശംസകളും നേരുന്നൂ.

Anonymous said...

മിറ്റിന്‌ ഞമ്മളും വരും.... കുഞ്ഞീവിയുടെയും സൂറാടെയും,ബായക്കോടന്റെയും ഇടക്ക് എന്റെ ഒരു കാര്യം....

ഏ.ആര്‍. നജീം said...

ഹോ...!! സമ്മതിച്ചു... കലക്കി കടുകു വറുത്തു..

കുഞ്ഞീവിയുടെ ആ ബ്ലോഗിന്റെ ലിങ്ക് ഒന്നു തരാവോ...? :-‌)

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

ഞമ്മടെ ലിവറായ.... അല്ല കരളായ കുന്ജീവീം ബരനുണ്ടാ.. പെരുത്ത്‌ സന്തോസായി... അന്നേ കാണാന്‍ ബേണ്ടി ഞമ്മള് കണ്ണില് പെട്രോള്...അല്ല എണ്ണയൊയിച്ചു കാത്തിരിപ്പാണ്.. ജ്ജി ബേഗം ബാ ന്റെ ചക്കരേ..

പാവപ്പെട്ടവൻ said...

ഓന്‍ കോണം ഇട്ടോണ്ടാണോ ബന്നിരിക്കണ്?”
ഓനു കോണം കാണും കോണാൻ ഇല്ലാത്ത ഒരു പരിപാടിയും ഓനു ഇപ്പോൾ ഇല്ലല്ലോ...?
ആ കോണാൻ നാറാതിരുന്നാൽ മതിയായിരുന്നു

ഷമീര്‍ തളിക്കുളം said...

എന്റെ മനസ്സും തിരൂരിലെക്കുള്ള യാത്രയിലാണ്.
നേരുന്നു, എല്ലാവിധ വിജയാശംസകളും ഒപ്പം പ്രാര്‍ഥനയും.

വാഴക്കോടന്‍ ‍// vazhakodan said...

ഹ ഹ ഡോക്ടറേ കുഞ്ഞീവി മീറ്റിന് വരും കെട്ടോ!
പാവപ്പെട്ടവനേ......:):)
അഭിപ്രായങ്ങള്‍ക്ക് ഹ്യദയം നിറഞ്ഞ നന്ദി.
മീറ്റിന് എല്ലാവരും എത്തുമല്ലോ!

sumayya said...

കുഞ്ഞീവി കസറി!
മീറ്റിന് ആശംസകള്‍!

സച്ചിന്‍ // SachiN said...

ഒരു കെട്ട് നോട്ടാണ് തീവണ്ടീന്ന് പുറത്ത് വീണതെങ്കി ചങ്ങല വലിക്കാനും കൂടെ ചാടാനും ആളുകളുണ്ടായേനെ!
കുഞ്ഞീവി പറഞ്ഞത് സത്യം!

കുഞ്ഞീവി ശരിക്കും ചിരിപ്പിച്ചു, പ്രത്യേകിച്ചും ബസ്സിലെ ആ രംഗങ്ങള്‍!!
മീറ്റിന് ആശംസകള്‍

ഷബീര്‍ - തിരിച്ചിലാന്‍ said...

ഹ..ഹാ... 'ആര്‍ക്കും തിരിയാത്ത ഡോക്റ്ററാണെങ്കില്‍ പിന്നെ കുടീല് ഇരുന്നാല്‍ പോരേ...' അത് വായിച്ചപ്പോള്‍ ഉറക്കെ ചിരിച്ചുപോയി...

തിരൂര്‍ മീറ്റിന് എന്റേയും വക എല്ലാവിധ ആശംസകളും

ഷെരീഫ് കൊട്ടാരക്കര said...

തിരൂര്‍ മീറ്റിനു മുമ്പുള്ള ഈ വെടിക്കെട്ട് കലക്കി മോനേ!
പണ്ട് എടപാളില്‍ നിന്നും കൂറ്റനാടേക്കുള്ള ബസില്‍ കയറിയ നമ്പൂതിരിക്ക് കണ്ടക്റ്റര്‍ ടിക്കറ്റില്‍ സ്ഥലപ്പേര്‍ ചുരുക്കി എഴുതി കൊടുത്തത് വായിച്ച് തിരുമേനി ഭ! എന്നൊരു ആട്ട് കൊടുത്തത് ഓര്‍മ വരുന്നു. എടപ്പാള്‍-കൂറ്റനാടു എന്നതിന്റെ ചുരുക്കം:എടാ കൂറ്റാ എന്ന്.
കുഞിവിക്കും സുഹറാക്കും ബാക്കി എല്ലാ ജിന്നു-ഇന്‍സുകള്‍ക്കും ക്ഷേമം നേരുന്നു.

Unknown said...

കുഞ്ഞീവി ഇറങ്ങിയ സ്ഥിതിക്ക് ഇനി മീറ്റ് ഉഷാറാവും.

മീറ്റിനു ആശംസകള്‍.

സൂത്രന്‍..!! said...

സൂറ ബാരോ ........
എല്ലാം നഷ്ടങ്ങള്‍ മാത്രം

:(

വാഴക്കോടന്‍ ‍// vazhakodan said...

സൂത്രാ സൂറ ബരും! ഇജ്ജ് ബരുമോ? സൂറാനെ ചിലപ്പോ കുഞ്ഞീവി നിനക്ക് കെട്ടിച്ച് തരും :)

ഷറീഫിക്കാ നമ്പൂരി ഫലിതം ഭേഷായി ട്ടോ :)
അഭിപ്രായങ്ങള്‍ക്ക് നന്ദി!

Jazmikkutty said...

കുഞ്ഞീവിക്ക് പതിവ് ഗ്ലാമര്‍ ഇല്ലല്ലോ..വാഴക്കോടാ...ഇത്തിരി ബോറും ആയി...:(

ചാണ്ടിച്ചൻ said...

മീറ്റിനു ശേഷം ഇതിലും രസകരമായ ഒരു വിവരണം പ്രതീക്ഷിക്കുന്നു....
മീറ്റിനു എല്ലാ ആശംസകളും....

Anonymous said...

ഇപ്പോ ഞമ്മളു പെരേ പോയില്ലെങ്കിലേ സൂറാന്റെ ജീവിതം ബായ നക്കും,!!!!!!!!!!!!!

:)

രമേശ്‌ അരൂര്‍ said...

കുഞ്ഞീവി ഉസാറായി..:)

Anonymous said...

"എട... കൂറ്റ...."

സൂറാനെക്കൂടാതെ കുഞ്ഞീവിയെ അയച്ചത് വല്ലാത്ത ചതിയായിപ്പോയി... അനക്ക് ഞാം ശരിയാക്കിത്തരാ...

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

വിചാരിച്ചയത്ര പഞ്ച് കിട്ടിയില്ലാന്നൊരു തോന്നല്‍.
(ചിലപ്പൊ എന്റെ മാത്രം തോന്നലാവും ല്ലേ...?)

മീറ്റിനു എല്ലാ വിധ ആശംസകളും നേരുന്നു...

പാവത്താൻ said...

സൂറ..........

ishaqh ഇസ്‌ഹാക് said...

:):):)
ആശംസകള്‍

G.MANU said...

Kunjivi, kodu kai :)

sumitha said...

കുഞ്ഞീവി കലക്കീട്ടോ!
കുഞ്ഞീവിക്കും ബ്ലോOഗ് മീറ്റിനും ആശംസകള്‍...

മിന്നു // MinnU said...

മീറ്റിന് പങ്കെടുക്കാന്‍ വരുന്നുണ്ടോ?
വെറുതെ കൊതിപ്പിക്കുകയല്ലല്ലോ? :)

yousufpa said...

ബഹുമാന്യരെ..., ഒരു കാര്യം പറയാൻ വിട്ടു പോയി.ബ്ളോഗ് മീറ്റ് പ്രമാണിച്ച് ഞമ്മറ്റെ കുഞ്ഞീവീന്റെ മാപ്പിളപ്പാട്ടും മിമിക്രിം ഉണ്ടാകും.

വാഴക്കോടന്‍ ‍// vazhakodan said...

ഹ ഹ ഹ യൂസഫ്പാ ഞമ്മളറിഞ്ഞില്ലല്ലോ? ആ കുഞ്ഞീവി ഞമ്മളോട് ഒരു വാക്ക് പോലും പറഞ്ഞില്ല :) ശരിക്കും പാട്ടും മിമിക്രീം ഉണ്ടോ? :)

Unknown said...

വാഴക്കോടാ കലക്കി, ഇനി നമുക്കും മീറ്റും കലക്കണം (ആ കലക്കല്ല) ആഘോഷാക്കണമ്ന്ന്!

അലി said...

കുഞ്ഞീവീന്റെ ബ്ലോഗിന്റെ ലിങ്ക്...?
തിരൂര്‍ മീറ്റിന് എല്ലാവിധ ആശംസകളും!

നന്ദു said...

ഞമ്മളും കുഞ്ഞീവീം കൂടിണ്ടായ കൂടിക്കായ്ച്ച ഇങ്ങള് പോസ്റ്റാക്കീത് ഇപ്പളാ കണ്ടത്. ജോറായിക്ക്ണ്. അപ്പോ എഴുത്തച്ഛന്റെ പറമ്പില്‍ വെച്ച് കാണാം. സൂറാനേം കൊണ്ടുവരാന്‍ കുഞ്ഞീവീനോട് പ്രത്യേകം പറയണം.
:)

വാഴക്കോടന്‍ ‍// vazhakodan said...
This comment has been removed by the author.
വാഴക്കോടന്‍ ‍// vazhakodan said...

ഹ ഹ ഹ നന്ദുവേ നിന്നെ പിന്നെ കണ്ടില്ലാന്നും പറഞ്ഞ് കുഞ്ഞീവി ഇത്തിരി ബേജാറിലായിരുന്നു.അന്നെ കണ്ടതില്‍ പെരുത്ത് സന്തോഷായീന്ന് കുഞ്ഞീവി അറിയിച്ചുട്ടോ.സൂറാനെയായിട്ട് മീറ്റിന് എത്തുന്നാ പറഞ്ഞേക്കണ് :)


അഭിപ്രായങ്ങള്‍ക്ക് നന്ദി അറിയിക്കുന്നു.

Arun said...

മീറ്റിന് എല്ലാവിധ ആശംസകളും! കുഞ്ഞീവി സൂറാനെ കൊണ്ട് വരുമല്ലോ അല്ലേ?
കസറി ട്ടോ :)

nandakumar said...

ഇത്ത കലക്കിയല്ലോ :)
ഇത്ത കാരണം ബ്ലോഗ് വിശേഷങ്ങള്‍/ വാര്‍ത്തകള്‍ അറീഞ്ഞു. അല്ലാ ഇത്തയും വരോ മീറ്റിനു?!

(വാഴക്കോടാ മീറ്റിനു വരുമ്പോഴേക്കും പുത്യേ നമ്പറൊക്കെ റിഹേഴ്സല്‍ എടുത്തുവരണം കേട്ടോ. പഴേ നമ്പറൂം കൊണ്ടുവന്നാല്‍ കൂക്കി വിടും ) :)

Anonymous said...

എനിക്ക് വയ്യ!! ഇത്താനെ സമ്മതിക്കണം.

krish | കൃഷ് said...

ഹഹ ചിരിപ്പിച്ചു.
താത്ത കലക്കി.
ആളില്ലാത്ത സമയം നോക്കി സൂറയെ മെരുക്കാന്‍ പോയതാല്ലേ ബായ.

വാഴക്കോടന്‍ ‍// vazhakodan said...

നന്ദോ പുതിയ നമ്പര്‍ ഉറപ്പല്ലേ? :)
എന്തായാലും മീറ്റ് അടിച്ച് പൊളിക്കണം.
അഭിപ്രായങ്ങള്‍ക്ക് നന്ദി അറിയിക്കുന്നു.

Fousia R said...

രസച്ചരട്ന്ന് ഒരു ചരടുണ്ടെങ്കില്‍ അത്
മുറിയാത്ത വിവരണം.

മഹേഷ്‌ വിജയന്‍ said...

ഇഷ്ട്ടപ്പെട്ടു മാഷേ..

 


Copyright http://www.vazhakkodan.com