Saturday, March 19, 2011

ഇലക്ഷന്‍ കാല പരീക്ഷാ ചോദ്യപ്പേപ്പര്‍!

ആള്‍ കേരള പൊളിറ്റിക്കല്‍ എക്സാമിനേഷന്‍ ബോര്‍ഡ്പഞ്ചവത്സര പരീക്ഷ -2011-2016പൊളിറ്റിക്കല്‍ ജോഗ്രഫി

I. വിട്ടു പോയത് ബ്രാക്കറ്റില്‍ നിന്ന് പൂരിപ്പിക്കുക: 2 മാര്‍ക്ക് വീതം
1.ഐസ്ക്രീം വിവാദത്തിന് ശേഷം കൂടുതല്‍ ...................ഉണ്ടായി:കുഞ്ഞാലിക്കുട്ടി          
( പുഷ്ടി, ആമ്പിയര്‍, ആത്മവിശ്വാസം, പിക്കപ്പ്)
2. മാര്‍ച്ച് ഇരുപത്തേഴ് ..........................ആണ്.
(ദുഃഖ വെള്ളി, സെകന്‍ഡ് സാറ്റര്‍ഡേ, ഏപ്രില്‍ ഫൂള്‍, മെയ് ദിനം)

3.പോലീസ് ഇച്ഛിച്ചതും സി ബി ഐ കണ്ടെത്തിയതും .....................
(എസ് കത്തി,കൊലപാതകം,സില്‍മാ നടി,കാരി സതീശന്‍)

4.17 തവണ സര്‍ക്കാര്‍ ചിലവില്‍ മുന്‍ മന്ത്രി പറന്നത് ..........................
(മദ്രാസിലേക്ക്,മക്കാവുവിലേക്ക്,ദുബായിയിലേക്ക്,സ്വിസ് ബാങ്കിലേക്ക്)

5. അരിക്കും പലവ്യഞ്ചനത്തിനും വിലയേറിയാല്‍ നമ്മള്‍...............ശീലമാക്കണം
(പട്ടിണിയും പരിവെട്ടവും,മുട്ടയും പാലും,ബിരിയാണിയും നെയ്ചോറും,ബൂസ്റ്റും ഹോര്‍ലിക്സും)

6. ചിറ്റൂര്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ ഞാന്‍ ....................നിര്‍ത്തും എന്ന് അച്യുതന്‍.
(പ്രസവം, കള്ള് കച്ചോടം, രാഷ്ട്രീയം, അഴിമതി)

7.അഭിഷേക് സിങ് സിഘ്വി ഹൈക്കോടതിയില്‍ കേസ് വാദിച്ചത് .................വേണ്ടി.
(ലോട്ടറി മാഫിയക്ക്,കോണ്‍ഗ്രസസിന്, വി ഡി സതീശനു‍,ചിദംബരത്തിന്)

8.വേണ്ടി വന്നാല്‍ പോലീസ് സ്റ്റേഷനില്‍ വെച്ചും ................. ഉണ്ടാക്കും.
(ഐസ്ക്രീം, ബോംബ്, എസ് കത്തി, മക്കളെ)

9.കിളിരൂര്‍,വിതുര,സൂര്യനെല്ലി എന്നിവിടങ്ങളില്‍ നടന്നത് ..........................
(യുവജനോത്സവം,പീഡനം,സാഹിത്യ സംഗമം,സമൂഹ സദ്യ)

10.കോണ്‍ഗ്രസ് അധികാരത്തില്‍ വന്നപ്പോള്‍ വെച്ചടി വെച്ചടി കേറ്റമുണ്ടായത്........
(റെജീനയ്ക്ക്, പെട്രോള്‍ വിലയ്ക്ക്, സവാളയ്ക്ക്, അഴിമതിയ്ക്ക്)

II. ചേരും പടി ചേര്‍ക്കുക: 10 മാര്‍ക്ക്

1. ബാലകൃഷ്ണ പിള്ള            - പാലാഴി റബ്ബേര്‍സ് അഴിമതി
2. അച്യുതാനന്ദന്‍               - ആകാശ പീഡനം
3. ചെന്നിത്തല                   - പൂജപ്പുര ജയില്‍
4. ഉമ്മഞ്ചാണ്ടി                    - വേലിക്ക് പുറത്ത്
5. ടി.എം ജേക്കബ് ‌              - റേഷന്‍ ഡിപ്പോ അഴിമതി
6. പി.ജെ.ജോസഫ്              - ഫേമസ് ഇംഗ്ലീഷ് പ്രസംഗം
7. കെ.എം.മാണി                 - കുരിയാര്‍കുറ്റി അഴിമതി
8. കുഞ്ഞാലിക്കുട്ടി                 - പാമോലിന്‍ അഴിമതി
9. പി.കെ.ശ്രീമതി                 - റൌഫ് അളിയന്‍
10 അടൂര്‍ പ്രകാശ്.                - ഹിമാലയന്‍ കൈക്കൂലി

III. വാക്യത്തില്‍ പ്രയോഗിക്കുക - 5 മാര്‍ക്ക് വീതം
 1. നികൃഷ്ട ജീവി2. പിതൃശൂന്യന്‍3. ശുംഭന്‍4. മദാമ്മ5. വഴിവിട്ട സഹായം
IV. ഒറ്റവാക്യത്തില്‍ ഉത്തരമെഴുതുക. 2 മാര്‍ക്ക് വീതം

1.കോമണ്‍ വെല്‍ത്ത് അഴിമതിയില്‍ എത്ര തുകയാണ് അഴിമതിയിലൂടെ കല്‍മാടി നേടിയത്?

2. എ രാജ ഭാര്യയുടെ അക്കൌണ്ടില്‍ 3000കോടി വിദേശത്ത് കടത്തിയെങ്കില്‍,ഡി എം കേ ക്കും,കോണ്‍ഗ്രസ്സിനും,സി ബി ഐ യ്ക്കും നല്‍കിയ തുകകള്‍ എത്ര?

3.ആദര്‍ശ് ഫ്ലാറ്റ് അഴിമതിയില്‍ ഫ്ലാറ്റ് കിട്ടാത്ത കോണ്‍ഗ്രസ് നേതാക്കള്‍ ആരെല്ലാം?

4.ടി.എച്ച്.മുസ്തഫയെക്കൊണ്ട് ഉമ്മന്‍ ചാണ്ടിയെ പാമോയില്‍ കേസിലേക്ക് വലിച്ചിഴച്ചത് ആര്?

5.വി.എസിന് സീറ്റ് നിഷേധിക്കുന്നതില്‍ കേരള കോണ്‍ഗ്രസ് (ബി)യുടെ പങ്കും എന്‍ എസ് എസിന്റെ പങ്കും എന്ത്?

6. 22 സീറ്റില്‍ തുടങ്ങിയ ആവശ്യം 15 സീറ്റ് കൊണ്ട് തൃപ്തിപ്പെട്ട മാണിയുടെ അടവ് നയം എന്ത്?

7.വി എസ് ഉണ്ടെങ്കില്‍ എല്‍ ഡി എഫ് ഭരണത്തിലെത്തുമെന്നും വി എസ് ഇല്ലെങ്കില്‍ ഭരണം കിട്ടില്ലെന്നും പറയുന്നവരുടെ രാഷ്ട്രീയം എന്ത്?

8.പാര്‍ളമെന്റില്‍ അവിശ്വാസപ്രമേയം പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ഒഴുക്കിയത് കള്ളപ്പണമോ പാര്‍ട്ടി ഫണ്ടോ?

9.സി.ബി ഐ അന്വേഷിച്ചും സത്യം പുറത്ത് വരാത്ത ലാവലിന്‍ കേസ് അട്ടി മറിക്കുന്ന കേന്ദ്ര   മന്ത്രി ആര്?

10.സമരം നടത്താന്‍ വി എസ്സും കാശ് വാങ്ങാന്‍ മകനും എന്ന ആരോപണത്തിലെ നിജ സ്ഥിതിയെന്ത്?
  

65 comments:

വാഴക്കോടന്‍ ‍// vazhakodan said...

വോട്ട് ആര്‍ക്കായാലും വേണ്ടില്ല വോട്ട് ചെയ്യാന്‍ മറക്കാതിരിക്കുക. നമ്മുടെ അവകാശം നമ്മള്‍ വിനിയോഗിക്കുക!
ആശംസകള്‍!!!

$.....jAfAr.....$ said...

ചോദ്യപേപ്പര്‍ നന്നായിട്ടുണ്ട്,
ഹസ്യമായാലും ഇതിലും ചിന്തിക്കണ്ട വസ്തുതകള്‍ ഉണ്ട്,
ആശംസകള്‍....

noordheen said...

ഹ ഹ ഹ ചിരിച്ച് മനുഷ്യന്റെ ഊപ്പാടിളകി വാഴേ
കലക്കി കടു വറ്ത്തു!!

കൂതറHashimܓ said...

ആഹാ
എസ്സേ പഠിച്ച് വന്നപ്പോ ഒരൊറ്റ എസ്സേ പോലും ഇല്ലാ.
ഷോര്‍ട്ട് ആന്‍സര്‍ ഒക്കെ അങ്ങ് എസ്സേ മട്ടാണല്ലേ...

അസൂയക്കാരന്‍ said...

അണ്ണാ ഇതെനിക്ക് റൊമ്പ പുടിച്ചാച്ച്.
നല്ലാരുക്ക് അണ്ണാ.കിടു!!

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഈ ചോദ്യപേപ്പർ തയ്യാറാക്കിയ മണ്ട എനിക്കുണ്ടായിരുന്നേൽ ഞാൻ എന്നേ മന്ത്രി ആയേനെ!ചിന്തക്ക് വക നൽകുന്ന ഇത്തരം ഹാസ്യങ്ങൾ നഷ്ടമാകുന്ന ഇക്കാലത്ത്,ഇത്തരം ഹാസ്യങ്ങൾ മരിച്ചിട്ടില്ല!എന്ന ഓർമപ്പെടുത്തലുകൾ നൽകിയ വാഴക്കോടനു സിറ്റു നൽകാത്തതിൽ ശക്തമായി പ്രതിഷേധിക്കുന്നു.

nivin said...

എസ്സേ ചോദ്യങ്ങൾ എവിടെ ? പറയൂ പറയൂ സർക്കാരേ !!

കലക്കി :)

വര്‍ഷിണി* വിനോദിനി said...

എഴുതാന്‍ വയ്യാ ട്ടൊ...വായിച്ചു, ചോദ്യ പേപ്പര്‍ തയ്യാറാക്കാനും ബുദ്ധിവേണം ന്ന് മനസ്സിലായി,
ഇടയ്ക്കിടെ ഓര്‍ത്തോര്‍ത്ത് ചിരിയ്ക്കാന്‍ ഒരു വക നല്‍കുന്നതിന്‍ നന്ദി ട്ടൊ..

തരികിട വാസു said...

എല്ലാവര്‍ക്കിട്ടും താങ്ങി അല്ലേ?:):)
കൊള്ളാം!അടിപൊളി

Hashim said...

സൂപ്പര്‍!സൂപ്പര്‍
ഇത് ഇ-മെയിലായി കറങ്ങാന്‍ തുടങ്ങിക്കാണും ഉറപ്പാ

കിടിലന്‍

Hashiq said...

ഇതിന് മുഴുവന്‍ ഉത്തരം എഴുതിയാലും നമ്മള്‍ ജയിക്കുമെന്ന് വലിയ ഉറപ്പൊന്നുമില്ല...ജയിക്കുന്നത് മറ്റു പലരുമാണ്..
മലമ്പുഴയിലെ സ്കൂളില്‍ തോറ്റ ഒരു വിദ്യാര്‍ഥി ഇന്നലെ ഡല്‍ഹിയില്‍ നടന്ന പുനപരിശോധനയില്‍ വിജയിച്ചു....ഹെഡ്‌ മാസ്റ്റെര്‍ക്ക് തെറി ഉറപ്പാ..
സ്കൂളില്‍ ഒരിക്കല്‍ പോലും വരാത്ത ബെന്നി എന്ന വിദ്യാര്‍ഥി ചാലക്കുടി സ്കൂളില്‍ പരീക്ഷക്ക്‌ പോകാന്‍ പോകുന്നു...അങ്ങനെ ഒരുത്തനെ ഉച്ചക്കഞ്ഞി കുടിക്കാന്‍ പോലും കണ്ടിട്ടില്ല എന്നാണ് സഹപാഠികള്‍ പറയുന്നത്...പക്ഷെ മദാമ്മക്കുഞ്ഞിന് അവനെ നന്നായി അറിയാമത്രേ.....
കോട്ടയത്ത്‌ ഒഴിവു വന്ന ഒരു മെഡിക്കല്‍ സീറ്റിലേക്ക് എന്ട്രന്‍സ് പോലും എഴുതാതെ ഒരു വിദ്യാര്‍ഥിനിയെ തിരുകി കയറ്റാന്‍ ശ്രമം നടന്നു...പക്ഷെ പൂര്‍വ വിദ്യാര്‍ഥികളും സീനിയേഴ്സും ചേര്‍ന്ന് റാഗ് ചെയ്ത് ഓടിച്ചു...അച്ഛന്‍ ദെ ഇപ്പോള്‍ കണ്ണീരും കയ്യുമായി ചാനലുകളില്‍ പരാതിയുമായി നടക്കുന്നു..

ഹാള്‍ ടിക്കെറ്റ്‌ പോലും കൊടുക്കുന്നതിനുമുമ്പ് ചോദ്യ പേപ്പര്‍ പൊട്ടിച്ച് പരസ്യപ്പെടുത്തിയ വാഴക്കോടന്‍ ചെയ്തത് ശുദ്ധ തോന്ന്യാസമാണ്.....

സച്ചിന്‍ // SachiN said...

ഈ നര്‍മ്മത്തില്‍ നല്ല മര്‍മ്മമുണ്ട്. ഇത് പോഴത്തരമല്ല വാഴേ
നമ്മുടെ ദുഷിച്ച രാഷ്ട്രീയക്കാരുടെ ഒരു നേര്‍ ചിത്രം.
നന്നായിട്ടുണ്ട്.

സന്തോഷ്‌ പല്ലശ്ശന said...

1. പിക്കപ്പ്
2. ഏപ്രില്‍ ഫൂള്‍
3. സില്‍മാ നടി
4. സ്വിസ് ബാങ്കിലേക്ക്
5. മുട്ടയും പാലും
6. കള്ള് കച്ചോടം
7. ലോട്ടറി മാഫിയക്ക്
8. മക്കളെ
9. -------
10. അഴിമതിയ്ക്ക്
11. ബാലകൃഷ്ണപ്പിള്ള - പൂജപ്പുര
അച്യുതാന്ദന്‍ - വേലിക്ക് പുറത്ത്


ഇത്രേം മതി ഇതിനുള്ള മാര്‍ക്ക് താ വാഴ സാറേ...

പഞ്ചാരകുട്ടന്‍ -malarvadiclub said...

ഇതൊന്നു മെയില്‍ ഫോര്‍വേഡു ചെയ്യണമെന്ന് ഉണ്ട്.പക്ഷെ വേണ്ട ചുമ്മാ എന്തിനാ ഉണ്ട തിന്നുന്നത്

വാഴക്കോടന്‍ ‍// vazhakodan said...

@ഫെനില്‍ ഇതൊക്കെ എപ്പഴേ ഇ-മെയിലായി:) എനിക്ക് ഇന്നലെ ഒരെണ്ണം കിട്ടി.വേറെ ഒരുത്തന്റെ പേരിലാണെന്ന് മാത്രം.:):)
ബസ്സിലും ഫേസ്ബുക്കിലും മുന്‍പ് പോസ്റ്റ് ചെയ്തിരുന്നു!

അഭിപ്രായങ്ങള്‍ക്ക് നന്ദി അറിയിക്കുന്നു.

Unknown said...

ഈ ചോദ്യപേപ്പറിനാണ് മാര്‍ക്ക് !

Unknown said...

ഈ ചോദ്യ പേപ്പറി നോ മാര്‍ക്കിടെണ്ടത് ? അതോ ഇതിന്‍റെ ഉത്തരത്തിനോ ?

ചോദ്യ പേപ്പര്‍ തന്നെ ഉത്തരങ്ങള്‍ ആവുന്ന വര്‍ത്തമാന കാല രാഷ്ട്രീയം !!

നന്നായി

sumitha said...

കലക്കി :):)

Anitha Madhav said...

:):)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ചോദ്യങ്ങള്‍ക്കൊന്നും ആരു കുളു ചോദിക്കുന്നില്ലല്ലൊ
:) ഇത്ര സിമ്പിള്‍ ചോദ്യം പാടില്ല ബഹിഷ്കരിക്കണം

രമേശ്‌ അരൂര്‍ said...

ഇത് പോലൊന്ന് മെയിലില്‍ കറങ്ങുന്നുണ്ട് ,,എന്തായാലും കൊള്ളാം :)

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായങ്ങള്‍ക്ക് നന്ദി.
രമേഷ് ജി ഞാന്‍ എഴുതിയ പോസ്റ്റ് തന്നെയാണ് ഇ-മെയിലില്‍ കറങ്ങുന്നത്.അതില്‍ എന്റെ പേരില്ലെന്ന് മാത്രം.എനിക്കും കിട്ടി ഒന്ന്.ഞാന്‍ ഇത് ആദ്യം ബസ്സിലും പിന്നെ ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തിരുന്നു.എന്തായാലും കറങ്ങട്ടെ!

ramanika said...

ഉഗ്രന്‍ !

ആളവന്‍താന്‍ said...

കലക്കി സാറേ.. കലക്കി. ഇങ്ങള് പുലിയാണ് കേട്ടാ..

സുല്‍ |Sul said...

ഈ ചോദ്യത്തിനെല്ലാം ഉത്തരം എഴുതിയാല്‍ എനിക്കൊരു സീറ്റ് ഒപ്പിച്ചു തരാമൊ മാഷെ?

ഏ.ആര്‍. നജീം said...

ഹ ഹാ... വ്യക്തമായ ഒരുത്തരം ഉണ്ടായിരുന്നെങ്കിൽ കോപ്പി അടിച്ചെങ്കിലും ഞാൻ ഇതിനൊക്കെ ഉത്തരം എഴുതിയേനേ...

ഇതിപ്പോ എഴുതി വരുമ്പോൾ ഉള്ള ഉത്തരമായിരിക്കില്ല നാളത്തെ ശരിയുത്തരം

അതുകൊണ്ട് ഞാൻ എന്തായാലും ആലോചിച്ച് തലപുണ്ണാക്കുന്നില്ല..

(വാഴേ.. പുത്തി സമ്മതിച്ചിരിക്കുന്നുട്ടോ.. കീപ്പിറ്റപ്പേ )

:-)

Sabu Kottotty said...

വാഴ നാട്ടില്‍ വരാനുള്ള പരിപാടിയൊന്നുമില്ലേ... ധൈര്യം കണ്ടതുകൊണ്ടു ചോദിച്ചതാ....

(ഇത്തവണ കൊണ്ടോട്ടിയില്‍ കൊട്ടോട്ടിക്കാരനും മത്സരിയ്ക്കുന്നുണ്ട്. വാഴ മറന്നതാണോ...?)

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു മോഡ്രേഷനും കൊടുക്കാതെ ഏതൊരു മലയാളിക്കും പാസ്സാകാ‍ാൻ പറ്റുന്ന പരീക്ഷയുടെ ചോദ്യ പേപ്പർ...!

Anonymous said...

പരീക്ഷാ രീതിയൊക്കെ പണ്ടേ മാറി സാറേ.......എന്നാലും ചോദ്യ പേപ്പര്‍ നന്നായി ..കയ്യും കാലും സൂക്ഷിക്കണേ

Fousia R said...

moderation ഉള്ള പരീക്ഷ ആണോ

ishaqh ഇസ്‌ഹാക് said...

ചോദ്യപ്പേപ്പറിനൊരു വോട്ട്....:):)

Mohamedkutty മുഹമ്മദുകുട്ടി said...

വാഴക്കോടന്‍ ഓരൊ പോഴത്തരങ്ങള്‍ പടച്ചുവിടും എന്നിട്ട് ഓരോരുത്തര്‍ അത് മെയില്‍ ഫോര്‍വാഡായും മറ്റും വിടും!.പിതൃത്വം പോലും ചിലപ്പോള്‍ മറ്റുള്ളവര്‍ കൊണ്ടു പോകും.എന്നാലും സംഭവം പ്രചരിക്കുമല്ലോ.കമന്റെഴുതിയ ഹാഷിക്കിനു എന്റെ വക പ്രത്യേക അഭിനന്ദനങ്ങള്‍!

വാഴക്കോടന്‍ ‍// vazhakodan said...

അതും നടക്കട്ടെ ഇക്കാ.കൂടുതല്‍ പേര്‍ വായിക്കട്ടെ!എന്നേങ്കിലും ആളുകള്‍ സത്യം അറിയുമല്ലോ.അത് മതി!

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി!

Sranj said...

കുഞ്ചന്‍ നമ്പ്യാരേ.. സമ്മതിച്ചു!
അങ്ങോട്ടും ചാഞ്ഞില്ല... ഇങ്ങോട്ടും ചാഞ്ഞില്ല...
എല്ലാര്‍ക്കിട്ടും കൊട്ട് ഒരേ പോലെ!

മൻസൂർ അബ്ദു ചെറുവാടി said...

:)
ചിരിമേളം

ഷമീര്‍ തളിക്കുളം said...

അഴിമതിക്കൊരു വോട്ട്, രാഷ്ട്രീയ ജീര്‍ണ്ണതക്കൊരു വോട്ട്...!

NAZEER HASSAN said...

ഡാ അളിയാ നിനീ ആ സൈബര്‍ പോലീസ് നോട്ടമിട്ടിട്ടുണ്ട് എന്നാണ് അറിഞ്ഞത്.സൂക്ഷിച്ചോ :)
ചോദ്യപ്പേപ്പര്‍ കലക്കി !

അപര്‍ണ്ണ II Appu said...

ചിരിച്ച് മരിച്ചു.എവിടന്ന് കിട്ടുന്നു ഇതെല്ലാം? സമ്മതിച്ചിരിക്കുന്നു.
ഈ ചോദ്യപ്പേപ്പറിന് ഒരു സല്യൂട്ട്!

നരിക്കുന്നൻ said...

ഇത്രയും കടുത്ത ചോദ്യപ്പേപ്പർ തന്ന് ഈ എൽ.കെ.ജിക്കുട്ടികളെ ശ്വാസം മുട്ടിക്കല്ലേ മാഷേ.. ഒന്നാമത്തെ ചോദ്യം മാത്രേ സിമ്പിളായി തോന്നിയുള്ളു.. അതിന്റെ ഉത്തരവും ശരിക്ക് നാവിൽ വരണില്ല.. മക്കൾ എന്നോ മറ്റോ അല്ലേ... :)

ഈ ചോദ്യാവലി ശരിക്കും ആസ്വദിച്ചു കെട്ടോ...

sumayya said...

തകര്‍ത്തു!ഇതിന് എന്റെ ഒരോട്ട്!
:)

Typist | എഴുത്തുകാരി said...

ചോദ്യപേപ്പർ തയ്യാറാക്കിയതിനു് 100 മാർക്കു്.

Unknown said...

ഹാ ഹാ അടിപൊളി

Naushu said...

കലക്കി :)

ശ്രദ്ധേയന്‍ | shradheyan said...

ബസ്സില്‍ തുടങ്ങിയ ചിരിയാ... :) വാഴക്കോടന്‍ ഹിറ്റ്സിലേക്ക് മറ്റൊന്ന് കൂടി

kunjadu said...
This comment has been removed by the author.
Lipi Ranju said...

കിടിലം... :)

Areekkodan | അരീക്കോടന്‍ said...

കലക്കി....

Arun said...

തകര്‍ത്ത് തരിപ്പണമാക്കി വാഴേ!കിടിലന്‍

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

HIFSUL said...

ഇത്തവണത്തെ ചോദ്യപ്പേപ്പര്‍ ചോര്‍ത്തിക്കിട്ടാന്‍ വല്ല വഴിയുമുണ്ടോ??? തുണ്ട് പേപ്പര്‍ ഉണ്ടാക്കാന്‍ ഉള്ള ക്ലു തന്നാലും മതി...

പാവപ്പെട്ടവൻ said...

താനിതു എന്തിനുള്ള പുറപാടാ..?

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

പടച്ചോനേ...ഈ വാഴയെ കാത്തോളണേ...

സ്വപ്നകൂട് said...

ഇതിന്റെ ഉത്തരങ്ങള്‍ കൂടി പോസ്റ്റ്‌ ചെയ്തിരുന്നു എങ്കില്‍ .....................

ഗുല്‍മോഹര്‍ said...

മാഷെ ചോദ്യ പേപ്പര്‍ കിട്ടി ഇതിപ്പോ എനിക്ക് നൂറില്‍ നൂറു മാര്‍ക്കും കിട്ടുമോന്ന എന്റെ പേടി . ഇനി മുഴുവന്‍ മാര്‍ക്കും കിട്ടിയാല്‍ ഞാന്‍ കേരളം ഭരിക്കേണ്ടി വരുമല്ലോ പടച്ചോനെ

Renjith Kumar CR said...

അടിപൊളി ചോദ്യപേപ്പര്‍

Anonymous said...

vaazha strikes again....
kidu machooo...kidu

OAB/ഒഎബി said...

ഒന്നുമറിയില്ല. അതിനാല്‍ ഉത്തരമില്ല.

എന്‍.പി മുനീര്‍ said...

ഹ.ഹ.കൊള്ളാം. ഇതിനൊക്കെ കറക്റ്റ് ഉത്തരം പറയലായിരിക്കും സ്താനാര്‍ത്ഥിയാകാനുള്ള യോഗ്യത.

mashikoodu said...

ചോദ്യപേപ്പര്‍ നന്നായിട്ടുണ്ട്
നമ്മുടെ ദുഷിച്ച രാഷ്ട്രീയക്കാരുടെ ഒരു നേര്‍ ചിത്രം.

sudhi puthenvelikara
Bahrain
pvksudhi@gmail.com

നിരക്ഷരൻ said...

കിളിരൂർ‍,വിതുര,സൂര്യനെല്ലി എന്നിവിടങ്ങളില്‍ നടന്നത് ..........................

യുവജനോത്സവം തന്നെ. എന്താ ത്ര സംശ്യം :)

വാഴേ.. തല വെയിലുകൊള്ളാതെയും വെളിയിൽ കാണിക്കാതെയും നോക്കണേ. ക്വസ്റ്റ്യൻ പേപ്പർ ഉണ്ടാക്കുന്നവരുടെ എന്തരോ എന്തോ ഒക്കെ വെട്ടി എടുത്തിട്ടുള്ള നാടാ... :)

വാഴക്കോടന്‍ ‍// vazhakodan said...

മനോജേട്ടാ പ്യാടിപ്പിക്കാതെ, എന്നെ ഒന്ന് കണ്ണുരുട്ടിക്കാണിച്ചാല്‍ തന്നെ ധാരാളം :)

അഭിപ്രായങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

Unknown said...

വാക്ക‘ത്തി’പ്രയോഗത്തില്‍ ഒന്നു വിട്ടുപോയല്ലോ

“തിണ്ണ നിരങ്ങി”

:))

====
സംഭവം അസ്സലായിട്ട്ണ്ട്

S panachy said...

hi great

സഞ്ചാരി @ സഞ്ചാരി said...

ഭായേ ... പലം ബരട്ടെ .. അപ്പൊ പറയാം ജയിച്ചോ തോറ്റോ എന്ന്‍... എന്തായാലും എസ് എസ് എല്‍ സി ടെ മാതിരി മോടരശന്‍ ഒന്നുണ്ടാവില്ല്ലല്ലോ.. ആരു ജയിച്ചാലും മ്മള്‍ തോക്കും
ന്നാലും ഇങ്ങള്‍ ജയിച്ചു ട്ടോ... അഭിനന്ദനങ്ങള്‍

AKAAMATHAN said...

Good one...Takecare and godbless

 


Copyright http://www.vazhakkodan.com