കോളേജ് ഡേയുടെ അന്ന് രാവിലെ കൃത്യം എട്ടുമണിക്ക് കോളേജിന്റെ മുന്നിലുള്ള വിജയേട്ടന്റെ ചായക്കടയില്‍ എത്താം എന്ന ഉറപ്പിലാണ് അവസാന വട്ട റിഹേഴ്സല്‍ കഴിഞ്ഞു ഞങ്ങള്‍ പിരിഞ്ഞത്. അന്നും പതിവുപോലെ കൃത്യമായി എട്ടുമണിക്ക് ഉണര്‍ന്നെങ്കിലും കോളെജ് ഡേ പ്രമാണിച്ച് അന്ന് പതിവിനു വിപരീതമായി ഞാന്‍ കുളിച്ചു. അല്ലെങ്കില്‍ വെള്ളം കൈക്കുമ്പിളില്‍ കോരി വെറുതെ മുടിയൊന്ന് മിനുക്കാറേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ പലരും എന്നെ വെള്ളത്തിലെ നീരാളിയായി തെറ്റിദ്ധരിച്ചു.
പാര്‍ളിക്കാട് ബസ്റ്റോപ്പില്‍ ഇറങ്ങി നേരെ റവറ് തോട്ടത്തിലെക്കുള്ള വഴിയേ ലക്ഷ്യമാക്കി ഞാന്‍ റെയില്‍ മുറിച്ചു കടന്നു. ഇണക്കുരുവികള്‍ കിന്നാരം ചൊല്ലി കൊക്കുരുമ്മി ചിണുങ്ങി കുണുങ്ങി പോകുന്ന ആ കാഴ്ച ആവശ്യത്തില്‍ കൂടുതല്‍ വെള്ളം വായിലൂടെ താഴേക്കിറക്കി ആസ്വദിക്കാനെ കഴിഞ്ഞുള്ളു. എങ്കിലും ഒരിക്കല്‍ ഞാനും ചെട്ടന്മാരെപ്പോലെ വളരും വലുതാവും എന്നുള്ള മുദ്രാവാക്യം മനസ്സില്‍ വിളിച്ചു കൊണ്ടു ആ റവര്‍ തോട്ടത്തിലൂടെ ഏന്തി വലിഞ്ഞു നടന്നു.
അപ്പാപ്പന്റെ പെട്ടിക്കടയില്‍ നിന്നും ഒരു നാരങ്ങാ വെള്ളം കുടിക്കണമെന്ന മോഹം ഉണ്ടായെങ്കിലും അവിടെ വെറ്റില മുറുക്കാന്‍ ഓര്‍ഡര്‍ കൊടുത്ത് കാത്തു നില്ക്കുന്ന സീനിയര്‍ ആഷിമോനെയും സുധീറിനെയും കണ്ടപ്പോള്‍ ആ മോഹം ഉപേക്ഷിച്ചു. റഫീക്കിന് വരെ എന്നെ കണ്ടപ്പോള്‍ കൈവെക്കണം എന്ന് തോന്നിയ സ്ഥിതിക്ക് അവര്‍ എപ്പോ തല്ലീ എന്ന് ചോദിച്ചാ മതിയല്ലോ. അവരെ കൂടാതെ പൂച്ചക്കണ്ണുള്ള കൃഷ്ണകുമാറും എന്റെ പേടിസ്വപ്നങ്ങളിലെ സ്ഥിരം വില്ലന്മാരായിരുന്നു.ഇവരോട് അടുത്ത ബന്ധമുള്ള യൂനസിന്റെയും ബന്ധുവായ നജീബിന്റെയും കരുണകടാക്ഷത്താല് അവരുടെ പല ആക്രമണങ്ങളില്‍ നിന്നും ഞാന്‍ രക്ഷ പ്രാപിച്ചിട്ടുണ്ട്. സ്തോത്രം സ്തോത്രം!
കോളനിയിലെ കാര്‍ത്തു കല്യാണത്തിനു പോകാന്‍ മേക്കപ്പിട്ടത് പോലെ കോളേജ് ചെറുതായൊന്നു അലങ്കരിച്ചിട്ടുണ്ട്. ഉല്ലാസേട്ടന്റെ പുസ്തകക്കടയും കോളേജിന്റെ ഗേറ്റും കടന്നു ഞാന്‍ നേരെ വിജയേട്ടന്റെ ചായക്കടയിലേക്ക് കയറിച്ചെന്നു. ഇരുന്നൂറു പേജുള്ള പറ്റുപുസ്തകത്തില് എഴുതി എഴുതി കയ്യക്ഷരം തെളിഞ്ഞ വിജയേട്ടന് ചിന്താമഗ്നനായി ആ പുസ്തകത്തിലേക്ക് നോക്കിയുള്ള ആ ഇരിപ്പ് കണ്ടപ്പോള്‍ അന്ന് വെള്ളപ്പവും മുട്ടക്കറിയും മാത്രം പറ്റിയാല്‍ മതി എന്ന് ഞാന്‍ തീരുമാനിച്ചു. ഒഴിവുള്ള മേശനോക്കി ചെന്നു പെട്ടത് ദോശ മടക്കി മടക്കി അണ്ണാക്കിലേക്ക് തള്ളുന്ന രാജീവിന്റെ മുന്നിലും.
വാഴ: ഡാ നിനക്കു ഒറ്റയ്ക്ക് വന്‍ പറ്റാന്‍ മാത്രം വിജയേട്ടന് ഉദാരവല്‍ക്കരണം തുടങ്ങിയോ?
രാജീവ്: ഞാനൊറ്റയ്ക്കല്ലടാ നസിയുണ്ട് കൂടെ. നീ ഇരിക്ക് ഞാന്‍ ഇന്നലെ ഒരു ഉഗ്രന്‍ പടം കണ്ടെടാ.
വാഴ: മുള്ളൂര്‍ക്കര സി.എം എസ്സില്‍ ഇന്നലെ റിലീസായ "പായും പുലിയല്ലേ"?
രാജീവ്: അതേടാ മോനേ അതില്‍ രജനീകാന്തിന്റെ ഒരു എന്ട്രിസീനുണ്ട് മോനേ,ഹൊ രോമാഞ്ചം വരും.
നസീര്‍: ഡാ വാഴക്കൊട്ടിലെന്താ ദുബായി സമയമാണോ? ഇപ്പൊ നേരം എത്രയായി. ഇത്തിരി നേരത്തെ വന്നാല്‍ ആ പായും പുലിയുടെ കഥ മൊത്തം കേള്‍ക്കായിരുന്നു. എനിക്ക് കേട്ട് കേട്ട് ബോറടിച്ചിട്ട് .അതോണ്ടാ അവന് ദോശ വാങ്ങിക്കൊടുത്തത്. അത്രേം നേരം ഒന്നു മിണ്ടാണ്ടിരിക്കുമല്ലോ.
വാഴ: റഫീം സുഭാഷും ഗോട്ടിയുമൊക്കെ എത്തിയില്ലേ?
നസീര്‍: അവരാ സൈലന്റ് വാലീക്കാണും.
രാജീവ്: ഡാ വാഴേ വേഗം കഴിക്കെടാ, പറ്റൊന്നിച്ചു നസിയുടെ പേരില്‍ എഴുതാം.
നസീര്‍: നക്കിക്കോ നക്കിക്കോ നന്ദീണ്ടായ മതി.
ഒരു ഉളുപ്പിമില്ലാതെ നസിയുടെ പറ്റില് നന്നായി നക്കി ഞങ്ങള്‍ കോളേജിലേക്ക് നീങ്ങി. മെയിന്‍ ബ്ലോക്കിന്റെ ഇടത്തേ അറ്റത്തുള്ള ലൈബ്രറിയുടെ അടുത്ത് എത്തുമ്പോഴേക്കും റഫിയും സുഭാഷും ഗോട്ടിയും അവിടെക്കെത്തി.
ഗോട്ടി: ഡാ ഒരു പ്രസ്നമുണ്ട് , ഞാന്‍ പെണ്ണിന്റെ വേഷത്തിനുള്ള സാരി കൊണ്ടു വരാന്‍ മറന്നു, പകരം ദേ ആ ബിന്ദു ചക്കപ്പറമ്പിലിന്റെ ഷാള്‍ അഴിച്ചു വാങ്ങി.ഇതു പോരെ?
നസീര്‍: അവള് എവിടെ?
ഗോട്ടി: സൈലന്റ് വാലിയില്‍ ഉണ്ട്.
വാഴ: എടാ ഞാനിപ്പോ വരാം.
റഫി: നീയിതെങ്ങോട്ടാ? നമുക്കിത് ഒന്നു കൂടി റിഹേഴ്സല്‍ നോക്കണം.
വാഴ: എടാ ഞാന്‍ ആ ചക്കപ്പറമ്പൊന്നു കണ്ടിട്ട് ഇപ്പൊ വരാടാ ഗെടികളെ..
നസീ: ഡാ നീ ചക്കപ്പറമ്പേ കാണൂ പിന്നെ നിന്നെ ചുമന്നോണ്ട് പള്ളിപ്പറമ്പ് കാണുന്നത് ഞങ്ങളാ.വെറുതെ പണിയുണ്ടാക്കല്ലേ വാഴേ..
വാഴ: കൊല കേടാകുന്ന ഒരു കാര്യത്തിനും ഈ വാഴ ഇല്ലേ..വാ നമുക്കു സ്റ്റേജിന്റെ അടുത്തേക്ക് പോകാം.
ആണുങ്ങളുടെ മൂത്രപ്പുരയിലെക്കും സ്റ്റേജിലെ കാണികള്‍ ഇരിക്കുന്നിടത്തെക്കും ഒരേ വഴിയാണ്. വിശാലമായ പറമ്പിലേക്ക് മുഖം തിരിച്ചു വെച്ചിട്ടുള്ള സ്റ്റേജില്‍ പരിപാടികളൊന്നും ഇല്ലാത്ത ദിവസം കാലികള്‍ മേഞ്ഞു നടക്കുന്നത് ഒരു പതിവു കാഴ്ചയാണ്. സമയം പത്തുമണി കഴിഞ്ഞു . സ്റ്റേജിന്റെ മുന്നിലേക്ക് കുട്ടികള്‍ ഒറ്റയ്ക്കും കൂട്ടമായും വന്നു തുടങ്ങി. സ്റ്റേജില്‍ ആരൊക്കെയോ ലളിത ഗാനം പാടി തകര്‍ക്കുന്നുണ്ട്. ഞങ്ങള്‍ ഊഴം കാത്തു സ്റ്റേജിന്റെ പുറകില്‍ നിന്നു അവസാന വട്ട ചര്‍ച്ചകളിലായിരുന്നു. അപ്പോള്‍ എസ് എഫ് ഐ യുടെ യൂനിറ്റ് പ്രസിഡന്റ്റ് ഞങ്ങളുടെ അടുത്തേക്ക് ഒരു പയ്യനെയുംകൂട്ടി വന്നു.
പ്രസി: ഡാ റഫ്യേ, ഇവനേം നിങ്ങടെ മിമിക്രീല് എടുക്കെടാ. വരുന്ന ഇലക്ഷനില്‍ ആര്‍ട്സ് ക്ലബ് സെക്രട്ടറിയായി മത്സരിക്കുന്ന സഖാവാ.
റഫി: അതിന് പരിപാടിയൊക്കെ ഞങ്ങള്‍ റിഹേഴ്സല്‍ ചെയ്തു സെറ്റാക്കി വെച്ചിരിക്കുകയല്ലേ ഇനി ഇതിന്റെ ഇടയിലോന്നും പറ്റില്ല.
പ്രസി: നീ അത്ര വല്യേ റിസ്കൊന്നും ഈ പ്രായത്തില്‍ എടുക്കണ്ടാടാ, അവനെ ചുമ്മാ പരിചയപ്പെടുത്തുന്ന കൂട്ടത്തില്‍ ഒന്നു പേരു വിളിച്ചാ മതി.കേട്ടോ.
രാജീവ്: എന്നാ പിന്നെ കോടതീലെ മൈസ്രെട്ടിന്റെ മുന്നില്‍ പോയി നിന്നാ പോരെ? അവിടെ പേരു വിളിക്കൊലോ.
പ്രസി: ഡാ മിമിക്രി സ്റ്റേജിമ്മേ മതി.പിന്നെ വയ്കീട്ടു മീറ്റിങ്ങിനു അവടെ കാണണം, എല്ലാരോടും കൂടിയാ കേട്ടോടാ മിമിക്രി മക്കളെ.
ഗോട്ടി: ഹൊ അത് കേട്ടപ്പോ ആശ്വാസമായില്ലേ, വെറുതെ നൂറ്റിപ്പത്ത് കെവി ലൈനില്‍ എര്ത്തിട്ടപോലെയായി!
റഫി: അത് സാരല്യ,അതെല്ലാം മറന്നേക്കൂ, നമുക്കു പരിചയപ്പെടുത്തല്‍ കഴിഞ്ഞാ, ആടിന്റെ സ്കിറ്റ് ആദ്യം എടുക്കാം.
സുഭാഷ്:ഡാ എനിക്ക് വെള്ളം കുടിക്കാന്‍ ഇടയ്ക്കിടയ്ക്ക് ദാഹിക്കുന്നുണ്ടെടാ , ടെന്‍ഷന്‍ കാരണമാവോ?
ഗോട്ടി: ഏയ് അങ്ങിനെയാണെങ്കില്‍ എനിക്ക് ദാഹിക്കില്ലെ?
വാഴ: ഡാ കംബ്ലീറ്റു കളേഴ്സും എത്തീട്ടോ.ഞാന്‍ കേറി ഒരു പാട്ടു പാടിയാലോ? എനിക്ക് കൊതിയായിട്ട് പാടില്ലെടാ.
നസീര്‍: അത്യാവശ്യം തെറ്റില്ലാത്ത കൂവല്‍ കിട്ടാനുള്ള നമ്പറൊക്കെ നീ മിമിക്സില് അവതരിപ്പിക്കുന്നില്ലേ? അത് പോരെ? ഇനി ബോണസും വേണോ?
റഫി: ഡാ പാട്വേ പാടാണ്ടിരിക്യെ എന്ത് പണ്ടാരമെങ്കിലും ആയിക്കോ ഈ മിമിക്സ് പരേഡ് ഒന്ന് കഴിഞ്ഞോട്ടെ. പെട്ടെന്ന് നിന്റെ നമ്പറൊക്കെ പഠിച്ചുഅവതരിപ്പിക്കാന് ഒരാളെ ഈ നേരത്ത് തപ്പാന്‍ ഇത്തിരി ബുദ്ധിമുട്ടുണ്ട്.
രാജീവ്: ഇങ്ങനെ മൈക്കും സ്റ്റേജും കണ്ടാ കെട്ടിമറീണ ടീമിനെ എന്റെ ജന്മ്മത്തില് കണ്ടിട്ടില്ലാ ദേവ്യേ...
വാഴ: വേണ്ടെങ്കി വേണ്ടാ. ഒരു ഗായകനെ തളര്‍ത്താന്‍ ആര്‍ക്കും പറ്റും.ഞാന്‍ വല്ല കല്യാണ വീട്ടിലും പാടി തെളിഞ്ഞോളാടാ ഗ്രാസുകളെ..
ഗോട്ടി: ഡാ വാഴേ നീ സീലിങ്ങടിക്കാതെ നല്ല കട്ടകളുള്ള പാടത്ത് സ്റ്റേജ് കെട്ടി നിനക്കു പാടാന്‍ ഞാന്‍ അവസരം ഉണ്ടാക്കിത്തരാം എന്താ പോരെ?
വാഴ: ഡാ ഊതല്ലേ, ഇന്നത്തെ കണി ശരിയല്ലാ. ഡാ കെ എസ്യൂ നേതാവല്ലേ ഒരുത്തനുമായി വരുന്നതു ഇനി അവനേം പേരു വിളിക്കേണ്ടി വരുമോ?
ഡാ റഫീക്കെ, ഇവനെ നിങ്ങടെ മിമിക്രി ട്രൂപ്പിലെ അങ്കമായി പരിചയപ്പെടുത്തണം.
വാഴ: അടുത്ത ഇലക്ഷന് ആര്‍ട്സ് ക്ലബ് സെക്രട്ടറി സ്ഥാനാര്‍ത്ഥിയാകും അല്ലെ?
നീയേതാടാ, നീ ഫസ്റ്റ് ഇയറല്ലേ?ഏ ബേച്ചാ?
വാഴ: ഏ ബേച്ചാ.
കളിയക്കുന്നോടാ, ഏതാടാ നിന്റെ ബേച്ച്?
വാഴ: അതാ പറഞ്ഞതു 'ഏ' ബാച്ചിലാന്നു.
നിന്നെ ഞാന്‍ പിന്നെ എടുത്തോളാം, ഡാ ഇവനെ അപ്പൊ പറഞ്ഞ പോലെ പരിചയപ്പെടുത്ത് മനസ്സിലായില്ലേ?
റഫി: അത് ചെയ്യാം അതൊന്നും ഒരു വിഷയമല്ല, അപ്പൊ ശരി.
രാജീവ്: ഡാ വാഴേ നീ 'എഫ്' ബാച്ചല്ലേ?
വാഴ: എടാ നമ്മള് ഇപ്പോഴും ബുദ്ധിപരമായി കാര്യങ്ങള്‍ നീക്കണം.ഇനി അവനെങ്ങാന്‍ ഒരു പത്തു മണിക്ക് എന്നെ തല്ലാന്‍ വേണ്ടി ആളെകൂട്ടി 'എ' ബാച്ചില്‍ വന്നെന്നിരിക്കട്ടെ. എനിക്ക് ഒരു പത്തെ അന്ചിനുള്ളില് അടി കിട്ടില്ലേ? ഇതിപ്പോ അവന് അന്വേഷിച്ചു പിടിച്ച് 'എഫ് ' ബാച്ചിലെത്തുമ്പോള്‍ ഒരു പതിനൊന്നു മണിയെങ്കിലും ആവില്ലേ? അപ്പൊ കിട്ടുന്നതും ഇത്തിരി ലേറ്റാവുമല്ലോ? എങ്ങിനെയുണ്ട് എന്റെ ബുദ്ധി?
സുഭാഷ്: ബെസ്റ്റ് , ഡാ നീയാ സൂവോളാജി ലാബിന്റെ പരിസരത്തു കൂടി പോകണ്ടാ ട്ടോ. വളര്‍ച്ച മുരടിച്ച ഒരു തലച്ചോറ് അന്വേഷിച്ച് അവര്‍ക്കിതുവരെ കിട്ടീട്ടില്ല. പറഞ്ഞേക്കാം.
വാഴ:ഡാ ഈ തമാശ നീ സ്റ്റേജില്‍ പറഞ്ഞാ ജോഡി ഒപ്പിച്ചെങ്കിലും ആളുകള്‍ എറിഞ്ഞേനെ.
നാസി: വാ അടുത്തത് നമ്മുടെ മിമിക്സാ, സ്റ്റേജിലേക്ക് വാ.
ഗോട്ടി: ഡാ ആകെ അഞ്ചു മൈക്കെയുള്ളൂ , നമ്മളാണെങ്കില്‍ എട്ടുപേരും. എനിക്കൊരു മൈക്ക് വേണം, ഒറ്റയ്ക്ക്.
നസീര്‍: കാക്ക കരയുന്ന ശബ്ദം എടുക്കുമ്പോള്‍ മൈക്കില്ലെങ്കില്‍ ശരിയാവില്ലാട്ടോ, പിന്നെ ശബ്ദം കൊളമായാ എന്നെ കുറ്റം പറയല്ലേ...
റഫി: അതൊക്കെ അഡ്ജസ്റ്റ് ചെയ്യടാ. എല്ലാവരും ഒന്നു നിരന്നു നിന്നേ.
വാഴ; അല്ല റഫ്യേ നമ്മക്കിത് വല്ല മിമിക്സ് ചങ്ങലാന്നോ മിമിക്സ് മതിലെന്നോ പേരു മാറ്റണോ? സ്റ്റേജു നിറച്ചും മിമിക്രിക്കാരല്ലേ.
രാജീവ്: അതുപരിചയപ്പെടുത്തുന്നത് വരെയല്ലെയുള്ളൂ. അത് കഴിഞ്ഞാ സോള്വാകില്ലേ?
റഫി: അപ്പൊ നോക്കാം എല്ലാരും റെഡിയല്ലേ? വാഴേ...രാജീവേ,മ്യൂസിക് ..കര്ട്ടന് പൊക്കുവാണേ...
കര്ട്ടന് പൊങ്ങി സ്റ്റേജു നിറയെ മിമിക്രിക്കരുമായി ഞങ്ങളുടെ കന്നി പരിപാടിയുടെ പരിചയപ്പെടുത്തല്‍ വരെ ഭംഗിയായി കഴിഞ്ഞു . ആദ്യത്തെ സ്കിറ്റ് റഫീക്ക് അനൌന്സ് ചെയ്തു.
റഫി: കൂട്ടുകാരെ, മൃഗങ്ങള്‍ സംസാരിക്കുന്നുണ്ടെങ്കിലും നമുക്കത് മനസ്സിലാകാറില്ല. എന്നാല്‍ ഇതാ ഇവിടെ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു ആടിനെയാണ് ഞങ്ങള്‍ ആദ്യം അവതരിപ്പിക്കുന്നത്. അതെ ഇംഗ്ലീഷ് സംസാരിക്കുന്ന ആട്.
സ്റ്റേജില്‍ മൈക്ക് സെറ്റ് ചെയ്തു.ആടായി വാഴ മുട്ടുകാലില്‍ നിന്നു,ആടിന്റെ ഉടമസ്ഥനായി റഫീക്കും. ചോദ്യങ്ങള്‍ ചോദിക്കുന്ന ആളായി രാജീവും കൂടി നിന്നു സ്കിറ്റ് ആരംഭിച്ചു...
രാജീവ്: അപ്പോള്‍ നിങ്ങളാണോ ഇംഗ്ലീഷ് സംസാരിക്കുന്ന ആടിന്റെ ഓണര്‍?
റഫി: ഓണറ് ഇന്റെ കേട്യോള് ബിയ്യാത്തു ആണ്. ഞമ്മള് ഇതിനെ മേരേജു ചെയ്യുന്നു ന്നു മാത്രം.
രാജീവ്: എന്ത് ചെയ്യുന്നു?
റഫി: ബല്യ കളസ്രൊക്കെ ഇട്ടിട്ട് ഇംഗ്ലീഷ് ഒട്ടും അറിയില്ലാലെ? എന്റെ ആട് വരെ ഇംഗ്ലീഷ് പറയും, കേക്കണോ?
രാജീവ്: ശരി കേക്കട്ടെ. ആട് ഇംഗ്ലീഷ് പാറയെ..
റഫി: ശര്‍ദ്ദിച്ചു കേക്കണം, പിന്നെ കേട്ടില്ലാന്നു പറയരുത്. ഇന്നാ കേട്ടോ, ആടേ..ജനുവരി,ഫിബ്രവരി,മാര്‍ച്ച് ഏപ്രില്‍ കഴിഞ്ഞാല്‍ അടുത്ത മാസം ഇതാ ആടെ?
(വാഴ ഉടനെ 'മേയ്' എന്ന് ആടിന്റെ ശബ്ദത്തില്‍ കരയണം.പക്ഷെ വാഴ വേറെ എവിടെയോ ശ്രദ്ധിക്കുകയായിരുന്നു)
രാജീവ്: എന്താ കോയാക്കാ ഇങ്ങടെ ആട് മിണ്ടുന്നില്ലല്ലോ?
റഫി: അത് രാവിലെ ഇത്തിരി ജലദോഷം ഇണ്ടായിരുന്നു അതിന്റെയാ...
ദാ കേട്ടോ, ഏപ്രില്‍ കഴിഞ്ഞാല്‍ അടുത്ത മാസം ഇതാ ആടേ? എന്ന് ചോദിച്ചതും റഫി കുനിഞ്ഞു നില്ക്കുന്ന വാഴയെ ഒരു ചവിട്ടു കൊടുത്തതും ഒപ്പമായിരുന്നു.
വാഴ: "മ്മേയ്"
റഫി: കേട്ടാ അടുത്ത മാസം മേയ് ആണെന്ന്.
ചവിട്ടുകൊണ്ട വാഴയുടെ പ്രകടനം കൂടിയായപ്പോള്‍ നമ്പര്‍ ഏറ്റു.എല്ലാവരും കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. നന്ദി പറഞ്ഞു കൊണ്ടു രാജീവ് അടുത്ത പരിപാടി അനൌന്സ് ചെയ്യാന്‍ തുടങ്ങി,ഞങ്ങള്‍ സൈഡ് കര്‍ട്ടന്റെ പിന്നിലേക്കു മാറി നിന്നു.
റഫി: ഡാ വാഴേ നീയെന്താ ആദ്യം ചോദിച്ചപ്പോള്‍ മിണ്ടാണ്ട് നിന്നത്? ഞാനാകെ പേടിച്ചു പോയി.
വാഴ: നസീ ഞാന്‍ കണ്ടെടാ?
സുഭാഷ് : എന്ത് ആനമൊട്ട കണ്ടെന്നാ?
വാഴ: എടാ രണ്ടാമത്തെ നിരയില്‍ നമ്മുടെ ബിന്ദു ചക്കപ്പറമ്പില്‍ നില്‍ക്കുന്നെടാ..ഞാന്‍ ആ ചക്കപ്പറമ്പൊന്നു നോക്കിപ്പോയതാടാ...ഇപ്രാവശ്യത്തേക്ക് ക്ഷമീ..
നസി:കോലുംമ്മേ തുണി ചുറ്റിക്കണ്ടാലും വെറുതെ വിടരുത് കേട്ടോ
ഗോട്ടി: അതേയ് അടുത്ത സ്കിറ്റ് ഞാന്‍ പെണ്ണായി വേഷമിട്ടോണ്ട് വരുന്നതാ...വാഴേ പ്ലീസ് എന്നെ ഒഴിവാക്കണേ......
ഒരു ഇടവേളയ്ക്കു ശേഷം തുടരും.........
ഒന്നാം ഭാഗം ഇവിടെ വായിക്കാം.
Subscribe to:
Post Comments (Atom)
31 comments:
വലിയ ഏനക്കേടൊന്നും കൂടാതെ ഞങ്ങളുടെ കന്നി പരിപാടി കോളേജില്‍ വിജയകരമായി അവസാനിച്ചു. "നര്‍മ്മാസ്" പിന്നെ കോളേജിലെ സ്റ്റാറുകളും ആരാധനാ പത്രങ്ങളുമായി.ഈ കഥ ഇവിടെ അവസാനിക്കുന്നില്ല,തുടരും....നിര്ത്തണെങ്കി പറയണേ... :)
((((((((((O)))))))))))
ആദ്യമായി തേങ്ങ! ഇനി ബാക്കി വായിച്ചിട്ട്!
ഒരു ഓക്കേ ..ഇപ്രാവശ്യം അത്രേയുള്ളൂ വാഴേ....
കന്നിപരിപാടി വിജയകരമായി അവസാനിച്ചൂ എന്നത് ഞങ്ങൾ വിശ്വസിച്ചൂ ട്ടോ !
സംഗതി രസകരമായി എഴുതിയിരിക്കുന്നു
ഇനിയും പോരട്ടെ .. കാത്തിരിക്കുന്നു ..
"അതോണ്ടാ അവന് ദോശ വാങ്ങിക്കൊടുത്തത്. അത്രേം നേരം ഒന്നു മിണ്ടാണ്ടിരിക്കുമല്ലോ."
ഇതൊന്ന് കോട്ടാന്‍ തോന്നി
:)
എന്തായാലും തുടക്കം മോശമില്ല. ബാക്കിയുള്ളതുകൂടി നോക്കട്ടെ.
കോളനിയിലെ കാര്‍ത്തു കല്യാണത്തിനു പോകാന്‍ മേക്കപ്പിട്ടത് പോലെ കോളേജ് ചെറുതായൊന്നു അലങ്കരിച്ചിട്ടുണ്ട്!
ഹി ഹി കലക്കി വാഴക്കോടാ, വീണ്ടും തകര്‍ത്തു, വീണ്ടും ഒത്തിരി ചിരിച്ചു. തുടരൂ....അഭിനന്ദനങ്ങള്‍....
DAI ..
കോളനിയിലെ കാര്‍ത്തു കല്യാണത്തിനു പോകാന്‍ മേക്കപ്പിട്ടത് പോലെ കോളേജ് ചെറുതായൊന്നു അലങ്കരിച്ചിട്ടുണ്ട്!
ITHU KALAKKI ..ALIYAAA..
NASI
വാഴക്കോടന്‍ ആള് കൊള്ളാലോ. എന്തായാലും വായിക്കാന്‍ നല്ല രസമുണ്ടായിരുന്നു കേട്ടോ. ശരിക്കും നര്‍മ്മാസിനെ അടുത്ത് കാണുന്ന പോലെയുണ്ടായിരുന്നു. ഇനിയും തുടരുമല്ലോ. അഭിനന്ദനങ്ങള്‍...
പ്രിയപ്പെട്ട കൂട്ടുകാരെ,
ഇതില്‍ മസാലയെക്കാള്‍ ഇത്തിരി റിയാലിറ്റിയാണ് അവതരിപ്പിക്കാന്‍ ശ്രമിച്ചത്. മസാല മിക്സ് ഇനിയും വരും. അഭിപ്രായം അറിയിച്ച എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും നന്ദി.
ജുനൈത് : ഇപ്പൊ ശരിയാക്കിത്തരാം
കാന്താരിക്കുട്ടി: ഞങ്ങള്‍ ശരിക്കും തകര്‍ത്താടി. നല്ല പരിപാടിയായിരുന്നു, സംശയമുണ്ടെങ്കില്‍ നസീരിനോടോ, രഫീക്കിനോടോ ചോദിക്കാം.:) അഭിപ്രായത്തിന് നന്ദി.
സൂത്രാ,അരുണ്‍ കായംകുളം, എഴുത്തുകാരീ,വെറും അരുണ്‍: അഭിപ്രായത്തിന് നന്ദി. ഇനിയും മസാലകളുമായി വരാം
നസീ: ആടായത് നീയായിരുന്നുവെങ്കിലും ലിതില്‍ ലിത്തിരി ലതുള്ളത് കൊണ്ട് ഞാന്‍ ഏറ്റെടുത്തതാ ഓക്കേ :)
അനിത: എന്റെ കാര്യം എഴുതീതൊക്കെ മസാലയാണ് കേട്ടോ. ഞാനൊരു പാവം മാത്രം :)
Thanks All
ഹും...ഞാനങ്ങ് വിശ്വസിച്ചു :)
>>>വാഴ: എടാ ഞാന്‍ ആ ചക്കപ്പറമ്പൊന്നു കണ്ടിട്ട് ഇപ്പൊ വരാടാ ഗെടികളെ..
നസീ: ഡാ നീ ചക്കപ്പറമ്പേ കാണൂ പിന്നെ നിന്നെ ചുമന്നോണ്ട് പള്ളിപ്പറമ്പ് കാണുന്നത് ഞങ്ങളാ. <<
ഹി.ഹി.. അതെനിക്കങ്ങ് ഇഷ്ടായി..:)
>> അനിത: എന്റെ കാര്യം എഴുതീതൊക്കെ മസാലയാണ് കേട്ടോ. ഞാനൊരു പാവം മാത്രം :) <<
പെണ്ണുമ്പിള്ള പത്തിരിക്കോലോണ്ട് പെരുമാറുമെന്ന പേടി :)
കുളിക്കാത്ത നക്കീരൻ
..ഞാൻ ഇതു ഹരിഹർ നഗർ പാർട്ട് 3 ആക്കാൻ റകമന്റ് ചെയ്യാട്ടൊ ഗുഡ് ജോബ്!
ഇരുന്നൂറു പേജുള്ള പറ്റുപുസ്തകത്തില് എഴുതി എഴുതി കയ്യക്ഷരം തെളിഞ്ഞ വിജയേട്ടന് ചിന്താമഗ്നനായി ആ പുസ്തകത്തിലേക്ക് നോക്കിയുള്ള ആ ഇരിപ്പ് കണ്ടപ്പോള്‍ അന്ന് വെള്ളപ്പവും മുട്ടക്കറിയും മാത്രം പറ്റിയാല്‍ മതി എന്ന് ഞാന്‍ തീരുമാനിച്ചു.
ഹി ഹി അതൊരു സലിം കുമാര്‍ ലൈനാണല്ലോ :)
കൊള്ളാം....ഇനിയും ബാക്കി എഴുതൂ........
"കോളനിയിലെ കാര്‍ത്തു കല്യാണത്തിനു പോകാന്‍ മേക്കപ്പിട്ടത് പോലെ കോളേജ് ചെറുതായൊന്നു അലങ്കരിച്ചിട്ടുണ്ട്"
ഇങ്ങനെ പ്രതിഭയുടെ കുറേ മിന്നലാട്ടങ്ങള്‍ നോം ദര് ശിച്ചിരിക്കുണു...
(എസ്.എഫ്.ഐ യുടെ അന്നത്തെ പ്രസിഡണ്ട് എന്റെ ഓര് മ്മശരിയാണെങ്കില് ചേലക്കരയില്‍ നിന്നും വന്നിരുന്ന രതീഷ് അല്ലെ.)
വാഴേ.. അഭിവാദ്യങ്ങള്‍..
രണ്ടാമത്തെ നിരയില്‍ നമ്മുടെ ബിന്ദു ചക്കപ്പറമ്പില്‍ നില്‍ക്കുന്നെടാ..ഞാന്‍ ആ ചക്കപ്പറമ്പൊന്നു നോക്കിപ്പോയതാടാ...ഇപ്രാവശ്യത്തേക്ക്.........
ക്ഷമിച്ചിരിക്കുന്നു. ഇത് സ്ഥിരാക്കണ്ടാ :)
ഹ ഹ ഹ ... വേഗം അടുത്ത എപ്പിഡോസ് വരട്ടെ അഭിനന്ദനങ്ങൾ....
അനിതേ : ചങ്ക് പറിച്ചു കാണിച്ചാലും ചില്ലിചിക്കനാന്നു പറയല്ലേ...:)
ബഷീര്‍: എന്റെ ഓര്‍മ്മ ഇപ്പോഴും ശരിയാണോ എന്നറിയില്ല,പത്തിരിക്കൊലിന്റെ പ്രയോഗമൊക്കെ എന്നേ അനുഭവിച്ചു തീര്‍ന്നു, ഇപ്പൊ കുനിച്ചു നിര്‍ത്തി കൂമ്പിനിട്ടല്ലേ ഇടി.. :)
കേഡീ : പുതിയ പേര് കൊള്ളാം, നക്കീരന്‍! ഞാന്‍ അത്രയ്ക്ക് സുന്ദരനൊന്നുമല്ലാട്ടൊ,പിന്നെ ഹരിഹര്‍ നഗര്‍ പോലെ ഒരു സീരിയല്‍ എടുത്താലോ എന്നൊരു ചിന്ത ഇല്ലാതില്ലാട്ടോ. അഭിപ്രായത്തിന് നന്ദി.
സുനില്‍: ആദ്യമായാണല്ലോ ഇവിടെ കാണുന്നത്. അഭിപ്രായത്തിന് നന്ദി.
രഫീക്കെ: തന്നെ തന്നെ രതീഷ് തന്നെ. നീ ഒന്നും മറന്നിട്ടില്ല അല്ലെ. പേടിക്കേണ്ട എല്ലാം ഞാന്‍ ഓര്‍മ്മിപ്പിക്കാം.
ഗ്ലാമര്‍ ഉണ്ണീ : അഭിപ്രായത്തിന് നന്ദി. ഇനിയും വരുമല്ലോ.
സാപ്പി: സാപ്പി ചിരിച്ചത് കണ്ടേ...ചിരിക്കു നന്ദി.
അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.ഇനിയും ഈ വഴി വരുമല്ലോ..
ഹി ഹി കലക്കി വാഴക്കോടാ,
ഇനിയും പോരട്ടെ......
ഡാ കംബ്ലീറ്റു കളേഴ്സും എത്തീട്ടോ.ഞാന്‍ കേറി ഒരു പാട്ടു പാടിയാലോ? എനിക്ക് കൊതിയായിട്ട് പാടില്ലെടാ.
കരിങ്കാലികള്‍...... ഈ ചെരുപ്പകാരന്റെ ശക്ത വികാരം മാനിക്കാതിരുന്നത് കഷ്ടം !
വാഴക്കോടാ,
ഇതും കലക്കി...
വലിയ ഏനക്കേടൊന്നും കൂടാതെ ഇത് വിജയകരമായി പോകുന്നുണ്ട്....അതിനാല്‍ നിര്‍ത്തണ്ട..തുടരുക...ആശംസകള്‍...
അടുത്ത ഭാഗം പോരട്ടേന്ന്...:)
ഗ്ര്ര്ര് ...രസം പിടിച്ചു വരുമ്പോ തുടരും എന്ന്.... അടുത്ത ഭാഗത്ത് എങ്കിലും മുഴുവന്‍ ആക്കണേ വഴകോടന്‍ ജി...
അടിപൊളി ട്ടോ...
Nice Comedy, Keep writing...
Congrats.
സംഭാഷണം സൂപ്പര്‍.....ഇനിയും തുടരുക...
കന്നിപരിപാടി കലക്കി !!
"വാഴ:ഡാ ഈ തമാശ നീ സ്റ്റേജില്‍ പറഞ്ഞാ ജോഡി ഒപ്പിച്ചെങ്കിലും ആളുകള്‍ എറിഞ്ഞേനെ."
തമാശയും കലക്കി മറുപടിയും കലക്കി... അപ്പൊ ചുരുക്കി പറഞ്ഞാല്‍ അന്നാ ലാബിന്റെ അടുത്ത് കൂടി പോകാഞ്ഞത് കൊണ്ട് ബൂലോകത്ത് ഒരു വാഴേം കുറെ കഥയും കിട്ടി.... അല്ല്രുന്നെ നികത്താന്‍ കഴിയാത്ത നഷ്ടം ആയി പോയേനെ :-)
എടുത്ത് പറയാവുന്ന ഒരുപാട് പഞ്ചിങുകള്,
നല്ല ഒഴുക്ക് ഇതങ്ങ് എനിക്ക് ഒരുപാട് പിടിച്ചു.
ഇങ്ങനെയാണെങ്കില്‍ ഇത് ഒരുപാട് മുന്നോട്ട് പോകട്ടെ...(നിര്‍ത്തരുത്!)
ചക്കപ്പറമ്പില്‍ ആളെങ്ങനെയാ....
എല്ലാ കോളേജിലും ഇങ്ങനെ ഓരോ പീസുകളെങ്കിലും കാണും, ഞാനും ഓര്‍ത്തു ഒരു “ആശ”യെ. അവളുടെ രൂപഭംഗിയും വേഷവും സംസാരഭാവവും ചക്കപ്പറമ്പിലിന് കൊടുത്ത് വായിച്ചപ്പോള്‍...സംഗതി ഉഗ്രനായടാ വാഴേ.........
പാവപ്പെട്ടവാ: ഞാന്‍ അന്ന് ഒരു പാട്ട് പാടീ കേട്ടോ. നല്ലൊരു മാപ്പിളപ്പാട്ട്. തെറ്റില്ലാത്ത അടി കിട്ടി, അതെ കയ്യടി തന്നെ!
ചാണൂ: തുടരുന്നുണ്ട്..ഓക്കേ..നന്ദി അറിയിക്കുന്നു.
കണ്ണനുണ്ണീ: ക്ഷമിക്കൂ. ഇത് ഇനിയും ഒരു പാട് എപ്പിസോഡ് ഉണ്ട്. ഇനി എത്ര കഥകളാ :)
Husnu: നന്ദി അറിയിക്കുന്നു
Shiva : നന്ദി അറിയിക്കുന്നു
Vashamvadan : നന്ദി അറിയിക്കുന്നു
പാച്ചിക്കുട്ടി: ഈ ബൂലോകം രക്ഷപ്പെട്ടേനെ അല്ലെ? ഹി ഹി ചുമ്മാ..അഭിപ്രായത്തിന് നന്ദി.
കനലെ: നീ അങ്ങിനെ അയവിറക്കി ഇരുന്നോ..നിന്റെ കേട്യോലിങ്ങു വരട്ടെ ഞാന്‍ ചക്കപ്പറമ്പ് വിശദമായി പറഞ്ഞു കൊടുക്കുന്നുണ്ട് :)
അഭിപ്രായം പങ്കുവെച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും വരാം ഓക്കേ
Sorry, ithiri late aayi comment ezhuthan...
Maji, thanks again for bringing back those college mimicry days...
Dialogues okke nannayittundu. I still have vivid memories of the rehearsals.
Pinney, aadayathu nammude 'chakkara' alle? Nee avante credit eduthu lle?
Subhashinte 'vellam' kudi ormippichathu nannayi. Avanu allengilum ooro programminu munpum vellam venallo (kudikkan mathramalla !!)
By the way, penninte vesham kettiyathu ee programinu alla - veroru 'mime' nanu (appo neeyonnum vyasayil vannittilledaa chekka..).
Lastly, 'chakkaparambil' ithonnum vaayikkunnilla ennu karuthunnu.. (I know, ee peru suggest cheythathu Nasi aavum - alle?)
Nothing more - rest in next!!
Nee dhairyamayi next episode ezhithikko - njan undu koode. Valla prashnavum undengil visil adicha mathi VISIL... manassilayo?? :)
Post a Comment