Wednesday, June 3, 2009

താരത്തിനൊപ്പം: അയ്യപ്പ ബൈജു ഫുള്‍ ലോഡഢ് II



താരത്തിനൊപ്പം എന്ന ഈ പംക്തിയില്‍ ഇന്ന് ഞാന്‍ പിന്തുടരുന്നത് ഏവര്‍ക്കും പ്രിയങ്കരനായ ശ്രീ അയ്യപ്പ ബൈജു എന്ന കഥാപാത്രത്തെത്തന്നെയാണ്. ഇതില്‍ "ഠോ" എന്ന ശബ്ദം ബൈജുവിന് കിട്ടുന്ന അടിയായും, ഇനിയെങ്ങാനും "ട്ടേ" എന്ന പ്രയോഗം കണ്ടാല്‍ ബൈജു അടിക്കുന്നതായും കണക്കാക്കുമല്ലോ.

താരത്തിനൊപ്പം എന്ന പരിപാടിയിലേക്ക് ഏവര്‍ക്കും സ്വാഗതം.


അടിച്ച് ഫിറ്റായി ഒരു കുട വാങ്ങാനായി പാട്ടു പാടിപ്പോകുന്ന ബൈജുവില്‍ നിന്നും നമ്മുടെ ഈ എപ്പിസോഡ് ആരംഭിക്കുന്നു.

"മഴ കൊണ്ടാല്‍ നനയുമെന്നു എന്റമ്മ പറഞ്ഞൂ ......

കൊട വാങ്ങാന്‍ കാശില്ലെന്നും എന്റമ്മ പറഞ്ഞൂ...

മഴ കൊണ്ടു ഞാന്‍....കുളിര്‍ കൊണ്ടു ഞാന്‍‍.... സത്യം"

ബൈജു കടയില്‍ കയറിയിട്ട്.

കടക്കാരോ....ഒരു കൊട വേണമല്ലോ.

കടക്കാരന്‍: ഇതാ ഇതെടുത്തോളൂ..

ബൈജു: ഓക്കേ കുപ്പിയെവിടെ?

കടക്കാരന്‍: കുപ്പിയോ? ഇവിടെ കുപ്പിയൊന്നും ഇല്ല പോടെ.

"ട്ടേ"

കുപ്പിയില്ലെങ്കില്‍ പിന്നെ ആളുകളെ പറ്റിക്കാന്‍ ചുമ്മാ പരസ്യം കാണിക്കുന്നോ? അവന്റെ ഒരു ഒരു കുപ്പീം കൊടയും, പ്ലീസ്‌ നോട്ട് ദി പോയന്‍റ് എല്ലാം ചുമ്മാ കളിപ്പീരാ,ഞാന്‍ വെറുതെ മോഹിച്ചു പോയി..ബ്ലാടി ഫൂള്‍സ്‌ ... കൊതിപ്പിച്ചു

ബൈജു അവിടെ നിന്നും നേരെ ബീവറേജസിന്റെ കടയിലേക്ക് പോകുന്ന വഴിയില്‍:

"എടാ ബൈജുവേ നിന്നെ ഇപ്പൊ കാണാനില്ലല്ലോ?"

"ട്ടേ"

കണ്ടാല്‍ അറിയാത്തവന്‍ കൊണ്ടാല്‍ അറിയും..നോട്ട് ദി പോയന്റ്.

"ഠോ ഠോ"

അവന്റെ ഒരു തമാശ പോടാ..

ബൈജു: ഹൂ, ഉപ്പില്ലാത്ത പേസ്റ്റ് കൊണ്ട് പല്ല് തേച്ച പോലെയായി..എന്തൊരു വേദന..കൊച്ചു പയ്യനാ..ഇല്ലെങ്കില്‍ അവനെ ചവിട്ടിക്കൂട്ടിയേനെ...സ്മാര്‍ട്ട് ബോയ്സ്.

ബൈജു ബീവറേജസിന്റെ മുന്നിലെ ക്യൂവിന്നിടയില്‍ കേറാന്‍ ശ്രമിച്ചപ്പോള്‍:

"ഡാ ഡാ പോയി ക്യൂവിന്റെ പിന്നില്‍ നില്‍ക്കെടാ...ഡാ"

ബൈജു: ഇവിടെ പിന്നെ നിന്റെ അപ്പന്‍ കേറി നിക്ക്വോ?

"ഠോ"

പോടാ പോടാ പോയി പിന്നില്‍ നില്ലെടാ"

ബൈജു: സത്യത്തില്‍ ഇപ്പഴാ ക്യൂ കണ്ടത് ദാങ്ക്സ്.ചുമ്മാ അവനെ ഒന്ന് പറ്റിച്ചതാ..

ബൈജു അവസാനം കൌണ്ടറില്‍ എത്തി.

എനിക്ക് രണ്ടു കോര്‍ട്ടറ് താ.

എന്നാല്‍ ഒരു പൈന്റ് എടുത്തൂടെ ചേട്ടാ?

ബൈജു: നോ നോ ഒരു കോര്‍ട്ടറ് എനിക്ക് ഒരു കോര്‍ട്ടറ് കേരളാ ടീമിന്.

കേരളാ ടീമിനോ?

ബൈജു: അപ്പൊ താന്‍ അറിഞ്ഞില്ലേ കേരളാ ടീം കോര്‍ട്ടറ് കാണാതെ പുറത്തായെന്ന്. പൂവര്‍ ബോയ്സ് അവര്‍ക്ക് ഈ കോര്‍ട്ടറ് ഒന്ന് കാണിച്ചു കൊടുക്കാനാ ഓക്കേ നോട്ട് ദി പോയിന്റ്.അപ്പൊ ബൈജു പോട്ടെ ഇനിയും വരാം കോര്‍ട്ടറ് കാണണോ കോര്‍ട്ടറ്

കോര്‍ട്ടറ് കാണണോ കോര്‍ട്ടറ്

ഫോട്ടോ കടപ്പാട്: ഗൂഗിള്‍

നന്ദി: പ്രശാന്ത്(അയ്യപ്പ ബൈജു)

എപ്പിസോഡ് ഡയരക്ട്ടര്‍: വാഴക്കോടന്‍


താരത്തിനൊപ്പം: അയ്യപ്പ ബൈജു ഫുള്‍ ലോഡഢ് ഒന്നാമത്തെ എപ്പിസോഡ് ഇവിടെ വായിക്കാം!

54 comments:

വാഴക്കോടന്‍ ‍// vazhakodan said...

സന്തോഷ്‌ ട്രോഫിയില്‍ നിന്നും പുറത്തായ കേരള ടീമിനോടുള്ള എന്റെ എളിയ പ്രതിഷേധം! ഇങ്ങനെയും പ്രതിഷേധിക്കാലോ... ചുമ്മാ :)

ഞാന്‍ ആചാര്യന്‍ said...

കേരളാ ടീമിന് കോര്‍ട്ടര്‍...ഹഹഹ....... ഫുള്‍ ഇനി എപ്പോഴാ വാഴക്കോടാ, ഗ്രൂപ്പ് സ്റ്റേജിലേ ഔട്ടാവുമ്പോഴാണോ.... 'സര്‍ അയ്യപ്പ ബൈജു'വിനോട് ചോദിക്കണേ...

കനല്‍ said...

ഈ കോറ്ട്ടറ് കണ്ടാ മതിയാരുന്നേ, ലവന്മാര് ദിവസവും കണ്ടേനെ...

നന്നായി... ഈ പ്രതിഷേധത്തിന് പിന്തുണ

ചാണക്യന്‍ said...

വാഴക്കോടാ,

പ്രതിഷേധത്തില്‍ പങ്കെടുക്കാം ഒരു ക്വാട്ടര്‍ വാങ്ങി താ:)

ഓടോ:കമന്റ് സെറ്റിംഗ്സ് മാറ്റിയത് നന്നായി. താങ്കളുടെ മുന്‍ പോസ്റ്റുകള്‍ പലതും വായിച്ചിട്ട് കമന്റാന്‍ കഴിയാതെ ഗദ്ഗദയോടെ തിരിച്ചു പോയിട്ടുണ്ട്..ഇനി സൂക്ഷിച്ചോ കമന്റുകളിട്ട് വാഴേനെ ഞാന്‍ ഒരു വഴിക്കാക്കും(ഭീഷണി)...:):):):)

ബഷീർ said...

സന്തോഷ് ട്രോഫിയിൽ നിന്നു സന്തോഷത്തോടെ പുറത്തായവർക്കുള്ള സമ്മാനം കലക്കി :)

കാപ്പിലാന്‍ said...

എനിക്കും വേണം ഒരു ഫുള്‍ . അയ്യപ്പ ബൈജു കലക്കുകയാണല്ലോ വാഴേ :)

abhi said...

ഒന്നൊന്നര പ്രതിഷേധം തന്നെ കേട്ടാ :)
രസിച്ചു !

ബോണ്‍സ് said...

:) :) :)

വാഴക്കോടന്‍ ‍// vazhakodan said...

ചാണുവിന്റെ ആ ചിരി എന്റെ മിക്ക പോസ്റ്റിലും ഇല്ലാ എന്നതില്‍ വിഷമമുണ്ട്. വീണ്ടും എത്തിയതില്‍ സന്തോഷം.
പിന്നെ ചിന്തയില്‍ കൂടി എത്തിപ്പെടുന്ന പോസ്റ്റുകളില്‍ കമന്റ് ഇടാന്‍ എന്തോ പ്രശ്നമുള്ളത് പോലെ തോന്നുന്നു. അങ്ങിനെ വല്ലതും ഉണ്ടോ? ഞാന്‍ പലരുടെ പോസ്റ്റില്‍ പോയിട്ടും നിരാശയോടെ മടങ്ങിയെങ്കിലും പിന്നീട് അവരുടെ സൈറ്റില്‍ നേരിട്ട് പോയാണ് കമന്റ് ചെയ്യുന്നത്. :(
അഭിപ്രായം അറിയിച്ച കൂട്ടുകാര്‍ക്ക് എന്റെ നന്ദി. ഇത്രയെങ്കിലും പറഞ്ഞു പ്രതിഷേധിച്ചില്ലെങ്കില്‍ മോശമല്ലേ? :)

Arun said...

"ട്ടേ ട്ടേ ട്ടേ, ജയിക്കാന്‍ വേണ്ടി കളിക്കാത്ത കേരള ടീമിലെ കളിക്കാരെയാണ് പോട്ടിക്കേണ്ടത്? ആരാധകര്‍ കരയുന്നത് കണ്ടപ്പോള്‍ ശരിക്കും ദുഃഖം തോന്നി. ഈ പ്രതിഷേധം കലക്കീ വാഴക്കോടാ. ബൈജുവിന് കൊട് കൈ! കിടിലന്‍...

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഹ ഹ ഹാ..
ഈ പ്രതിഷേധം കലക്കി വാഴക്കോടാ..

Anitha Madhav said...

കൊള്ളാം, നല്ല നര്‍മ്മത്തില്‍ ചാലിച്ച പ്രതിഷേധം. ബൈജു വീണ്ടും മിന്നി. ആശംസകള്‍

സന്തോഷ്‌ പല്ലശ്ശന said...

നല്ല രസികന്‍ പോസ്റ്റ്‌

നന്ദി....

നാസ് said...

വാഴക്കോടന്‍ അങ്കിളേ എവിടുന്നു കിട്ടുന്ന് ഈ ഭാവനയോക്കെ?//// വല്ല മെഷീനും ഇറങ്ങീട്ടുണ്ടോ? നല്ല പോസ്റ്റ്‌.... ദൈവം അനുഗ്രഹിക്കട്ടെ, ഇനിയും ഇത് പോലെ ബൂലോകത്ത് തിളങ്ങാന്‍....

തോമ്മ said...

AYYAPPA BAIJU NEENAAL VAZHATTE...

വാഴക്കോടന്‍ ‍// vazhakodan said...

നന്ദി കൂട്ടുകാരെ, ഇവിടെ വന്ന് അഭിപ്രായം അറിയിച്ചതിലും എന്നെ അനുഗ്രഹിച്ചതിലും. ഇനിയും രസകരങ്ങളായ പോസ്റ്റുകള്‍ ഉണ്ടാക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ. നിങ്ങളുടെ പ്രാര്‍ത്ഥനകളും ഉണ്ടല്ലോ. ഈ ബൂലോകത്ത് വന്നത് കൊണ്ട് എനിക്ക് ഒത്തിരി നല്ല സൌഹൃദങ്ങളാണ് കിട്ടിയത്. അതിന്റെ ഒരു സന്തോഷം ഞാന്‍ അനുഭവിക്കുന്നു. എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി എന്റെ ഹൃദയം നിറഞ്ഞ നന്ദി.
@നാസ് : നാസേ അമ്മായീ വേണ്ടാ,കരിനാക്കൊന്നും ഇല്ലല്ലോ? പിന്നെ അങ്കിളാവാനുള്ള പ്രായമൊന്നും ആയില്ല.എനിക്ക് പതിനെട്ട് വയസ്സ് വരുന്ന കുംഭമാസത്തില് തികയുകയേ ഉള്ളൂ.:) എല്ലാവര്‍ക്കും എന്നും നന്‍മകള്‍ മാത്രം വരട്ടെ എന്ന് ആശംസിക്കുന്നു.
സസ്നേഹം,
വാഴക്കോടന്‍.

NAZEER HASSAN said...

:)

പകല്‍കിനാവന്‍ | daYdreaMer said...

വഴക്കോടാ ... രണ്ടു ദിവസമായി ഞാന്‍ ആകെ മൂഡ്‌ ഔട്ട്‌ ആയിരുന്നെട.. ഈ പോസ്റ്റ്‌ വായിച്ചപ്പോ ശരിക്കും ചിരിച്ചു പോയി.. നീ ഇങ്ങനെ ബൂലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നത് കാണുമ്പോള്‍ വളരെ സന്തോഷം.. നിന്റെ പോസ്റ്റുകള്‍ ഇപ്പൊ പ്രിന്റ്‌ ഔട്ട്‌ കളായി പോലും പലേടത്തും ഓടി തകര്‍ക്കുന്നുണ്ട്.. ആശംസകള്‍..

പാവപ്പെട്ടവൻ said...

ബൈജു: ഇവിടെ പിന്നെ നിന്റെ അപ്പന്‍ കേറി നിക്ക്വോ?

"ഠോ"

ചിരിച്ചതിനു ഒരു കണക്കില്ല

ഹരീഷ് തൊടുപുഴ said...

കേരളാ ടീം കോര്‍ട്ടറ് കാണാതെ പുറത്തായെന്ന്. പൂവര്‍ ബോയ്സ് അവര്‍ക്ക് ഈ കോര്‍ട്ടറ് ഒന്ന് കാണിച്ചു കൊടുക്കാനാ ഓക്കേ നോട്ട് ദി പോയിന്റ്.


ഇത് ചിരിപ്പിച്ചു; പക്ഷേ എനിക്കും ചാണൂനും കൂടി ഒരു പൈന്റ് വാങ്ങിച്ചു തരണം..

അരുണ്‍ കരിമുട്ടം said...

:)നല്ല പ്രതിഷേധം

പ്രയാണ്‍ said...

ഈ പ്രതിഷേധത്തില്‍ ഞാനും പങ്കുകൊള്ളുന്നു. "ട്ടേ" ഇതു കേരളാടീമിനിട്ട്......

ബിനോയ്//HariNav said...

വാഴക്കോടാ തൊണ്ട വരളണൂ. ഒരു ക്വാര്‍ട്ടര്‍ എന്നോടും പ്രതിഷേധിക്കൂ പ്ലീസ്.
അന്‍റെ ഭാവനക്കൊരു തൊപ്പിയൂരി വണക്കം :)

പകല്‍‌കിനാവന്‍‌മാഷേ Don't worry, be haappy :)

ramanika said...

കേരളാ ടീം കോര്‍ട്ടറ് കാണാതെ പുറത്തായെന്ന്
postil paranja കോര്‍ട്ടറ് aano athinu karanam !
post chiripradham!

വാഴക്കോടന്‍ ‍// vazhakodan said...

പൈന്റ് വേണ്ടവര്‍ എത്രയും വേഗം പകലന്റെ കാന്റീനില്‍ ചെല്ലേണ്ടതാണ്.അവിടെ ഫുള്‍ തന്നെ വെച്ചിട്ടുണ്ട്.
അഭിപ്രായം പങ്കുവെച്ച എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ! ഇനിയും പ്രോത്സാഹനങ്ങളുമായി ഈ വഴി വരുമല്ലോ. സ്നേഹത്തോടെ വാഴക്കോടന്‍.

അപ്പൂട്ടൻ said...

ട്ടേയും ഠോയും എണ്ണി എണ്ണി അവസാനം വന്നപ്പോ ദാ വരുണൂ ഫുഡ്‌വാള് ടീമിനും വാള് വെക്കാനൊരു കോര്‍ട്ടറ്. ഹും.....
ഓടോ.... (ഓ.... ഠോ)
വാഴക്കോടാ..... ഞാനും താങ്കളുടെ നാട്ടുകാരനാ..... ഫ്രം പാഞ്ഞാള്‍......

ധൃഷ്ടദ്യുമ്നന്‍ said...

ഡാ ഡാ പോയി ക്യൂവിന്റെ പിന്നില്‍ നില്‍ക്കെടാ...ഡാ"

ബൈജു: ഇവിടെ പിന്നെ നിന്റെ അപ്പന്‍ കേറി നിക്ക്വോ?
ഹ ഹ..നമിച്ച്‌ ഇക്കാ..നമിച്ചു..നിങ്ങളേം കൊണ്ടേ ഇങ്ങനെ എഴുതാൻ പറ്റൂ..മനോഹരമായിരിക്കുന്നു..:)

ശ്രദ്ധേയന്‍ | shradheyan said...

:) :) :) :) :) :) :) :)
:) :) :) :) :) :) :) :)

കണ്ണനുണ്ണി said...

ബൈജു കലക്കി മാഷെ

വാഴക്കോടന്‍ ‍// vazhakodan said...

അപ്പൂട്ടാ നാട്ടുകാരാ ആരോടും പറയില്ലെങ്കില്‍ ഞാനൊരു രഹസ്യം പറയാം. പാഞ്ഞാളില്‍ ഒരു ക്ലബ്ബിന്റെ വാര്‍ഷികത്തിന് ഞാനും എന്‍റെ സുഹൃത്തുക്കളും കൂടി മിമിക്സ് പരേഡ് അവതരിപ്പിച്ചു നല്ല അടി വാങ്ങിയിട്ടുണ്ട്, കയ്യടി തന്നെ മാഷേ. നിന്‍റെ നാട്ടിലുള്ള ഗോവിന്ദന്‍കുട്ടി (ഇപ്പോള്‍ ജെനീവയില്‍) അവനെക്കൊണ്ട്‌ നിര്‍ബന്ധിപ്പിച്ചു പോയി അവതരിപ്പിച്ചതാ. ഓര്‍ക്കുന്നുണ്ടോ എന്തോ?
അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നു. ഈ പ്രോത്സാഹനങ്ങള്‍ ഇനിയും എഴുതാന്‍ എനിക്ക് പ്രചോദനം നല്‍കുന്നു. ഇനിയും വരുമല്ലോ. നിങ്ങളുടെ സ്വന്തം വാഴക്കോടന്‍.

Rafeek Wadakanchery said...

ബൈജു അങ്ങനെ ക്വാര്‍ട്ടറില്‍ കടന്നു.. ആ മിമിക്സ് ട്രൂപ്പില്‍ എന്നെയും ഉള്‍പ്പെടുത്തുമോ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹഹഹ കലക്കീല്ലോ

നീര്‍വിളാകന്‍ said...

അതു കലക്കി... അവന്മാര്‍ക്ക് കൊടുക്കാന്‍ ഇതിലും പറ്റിയ ഒരു മരുന്ന് ഉലകത്തിലില്ല.... ഈ ക്വാര്‍ട്ടറു കണ്ടെങ്കിലും ലവന്മാര്‍ ഒന്നു ഞെട്ടട്ടെ!!!

വാഴക്കോടന്‍ ‍// vazhakodan said...

പ്രിയപ്പെട്ട നാട്ടുകാരെ,
വടക്കാഞ്ചേരി നര്‍മ്മാസ് അവതരിപ്പിക്കുന്ന മിമിക്സ് പരേഡ് ഉടനെ ആരംഭിക്കുന്നു.

ആ സ്റ്റേജുകള്‍ ഓര്‍ത്ത്‌ പോയി റഫീക്കെ,"നര്‍മ്മാസില്‍" ആരൊക്കെയായിരുന്നു താരങ്ങള്‍ എന്ന് ഞാന്‍ പറയേണ്ടല്ലോ? അതൊക്കെ ഒന്നോര്‍ത്തെടുത്ത് ഒരു പോസ്റ്റിടണം!
"തോര്‍ത്തെടുത്തോ?"
അല്ലെടോ ഓര്‍ത്തെടുത്ത്‌ എന്ന് :)

"നര്‍മ്മാസിനെ പരിചയപ്പെടുത്താം: നസീര്‍(റാസ്‌ അല്‍ ഖൈമ),റഫീക്ക്‌ വടക്കാഞ്ചേരി(എഷ്യാനെറ്റ്‌ റേഡിയോ) ,മജീദ്‌(വാഴക്കോടന്‍) രാജീവ്‌,സുഭാഷ്‌(ദുബായ്) പിന്നെ ഗോട്ടിയെന്ന ഗോവിന്ദന്‍കുട്ടി(ജനീവ) :)
ചെറുപ്പം തൊട്ടേ ആളുകളെ ഉപദ്രവിക്കാന്‍ തുടങ്ങിയതാ, ദോ ഇപ്പൊ ബ്ലോഗായിട്ടും :)

NAZEER HASSAN said...

ഡാ മജി
ഒരു പരിപാടി കിട്ടിട്ടുണ്ട് ..( മിമിക്സ് പരേഡ്‌ ) .
.പൂവല്ലേ ..?
ആ പഴയ നല്ല നാളുകള്‍ വീണ്ടും ഓര്‍ക്കാന്‍ അവസരം ഉണ്ടാകിയത്തിനു താങ്ക്സ് ഉണ്ട് ഗടി .

nazeer

Anil cheleri kumaran said...

.കേരളാ ടീമിന് കോര്‍ട്ടര്‍..
കലക്കി.

പാവത്താൻ said...

:-) :-))

മുക്കുവന്‍ said...

പൂവര്‍ ബോയ്സ് അവര്‍ക്ക് ഈ കോര്‍ട്ടറ് ഒന്ന് കാണിച്ചു കൊടുക്കാനാ ഓക്കേ നോട്ട് ദി പോയിന്റ്.



thats the number one!

Kiranz..!! said...

മിസ്റ്റർ വാഴേ പോഡ്കാസ്റ്റിനു കമന്റിടാത്തതെന്താ ? നല്ല പോലെ പാടി ഇഷ്ടപ്പെട്ടു..!

വേലൂക്കാരൻ said...

പാവങ്ങള്‌, ജീവിച്ചു പോട്ടെന്നെ

Kiranz..!! said...

വാഴേ..താങ്കളൊരു പോഡ്കാസ്റ്റ് തുടങ്ങിവച്ചിട്ട് അവിടെ കമന്റ് ഓപ്ഷൻ എന്താ വെക്കാഞ്ഞതാ ചോദിച്ചത്..എന്റമ്മേ :(

Arun said...

വെലൂക്കാരനോട് യോജിപ്പില്ലാ കേട്ടാ. അവരത്ര പാവങ്ങളൊന്നുമല്ല.മുന്‍ ചാമ്പ്യന്മാരല്ലേ? ക്വാര്‍ട്ടര്‍ കാണാതെ പുരത്താവുക എന്ന് പറഞ്ഞാല്‍ നാണക്കേടല്ലേ? അവര്‍ക്ക് "ട്ടേ ട്ടേ ട്ടേ" ന്നു പൊട്ടിക്ക്യ വേണ്ടത്‌. വാഴക്കോടാ ഇനിയും ബൈജു വരുമല്ലോ അല്ലെ?ആശംസകള്‍...

വാഴക്കോടന്‍ ‍// vazhakodan said...

കിരണ്‍സേ വാഴക്കൊടന്റെ മാപ്പിളപ്പാട്ടുകളല്ലേ ഉദ്ദേശിച്ചത്? അതില്‍ കമന്റ്റ് ഓപ്ഷന്‍ ഉണ്ട്. അതിന്റെ സെറ്റിങ്സില് ഇച്ചിരി പ്രശ്നങ്ങളുണ്ട്‌. ട്രയലല്ലേ ഉടനെ ശരിക്കും പാടി പോസ്റ്റിടാം. ലവിടെ പോയതിലും കമന്റ്റിനും നന്ദി അറിയിക്കുന്നു.

ഇവിടെ അഭിപ്രായം അറിയിച്ച എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും നന്ദി അറിയിക്കട്ടെ.
@ വെലൂക്കാരാ, എന്റെ നാട്ടുകാരനാണല്ലോ. ഇതൊക്കെ ഒരു തമാശയായി കാണൂ.
@ അരുണേ: കാര്യാക്കണ്ടാ.ബൈജു ഇനിയും വരും.ഓക്കേ
@നസീ : മിമിക്സ് പരേടിനു പോയ കഥകള്‍ വൈകാതെ കുടത്തീന് പുറത്തു വരും.ജാഗ്രതൈ...

G.K. said...

Daa... neee ennekkondu comment ezhuthippikkum lle??? Ella postsum valare nannayittundu!!! (ee guruvinte anugraham eppozhum undavum kuttieee :) )
Thanks for bringing all those nostalgic memories again man!! Its really touching... Panjal mimics parade engine marakkan??? Subhash 'vellam (water)' thappi nadannathu marakkan pattilla!!! Pinne oru request.. nammude ellaa secretsum reveal aakkalle, muttayi vangi tharam... (pattumengil nicknames upayogikkathirikkuka) All the best and waiting for more.. (oru doubt, ithil malayalthil engine type cheyyum??)

G.K. said...

Oru karyam ezhutham marannu!! Daa Nazi, nee ippozhum 'kaakka (crow)' item marannittillallo!!!. Glad to know that our paayum puli (rajiv) also reached Dubai. Shho, missing everybody man...

saju john said...

നന്നായിരിക്കുന്നു മജീദ്,


പഴയ സിദ്ദീഖ്-ലാല്‍ സിനിമയിലെ സന്ദര്‍ഭോചിതമായ ഫലിതങ്ങള്‍ പോലെ മനോഹരം...

ഞാന്‍ മുമ്പ് പറഞ്ഞപോലെ.....ഇപ്പോള്‍ ബൂലോഗത്തില്‍ ഒരു മുമ്പനായി കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം...

സ്നേഹത്തോടെ

ഹന്‍ല്ലലത്ത് Hanllalath said...

കോര്‍ട്ടറ് കാണണോ കോര്‍ട്ടറ് ...

:):)

Anonymous said...

കലക്കി ട്ടോ

sojan p r said...

kalakki mashe ..
ayyappa baijuvum vaazhakkodanum kalakki ..adutha episode eppola?

വാഴക്കോടന്‍ ‍// vazhakodan said...

മോനെ ഗോവിന്ദാ...സുഖമല്ലേ? അവിടെ അങ്ങ് ജനീവയില്‍ മിമിക്സ് പരേഡിനു വല്ല സ്കോപ്പും ഉന്ടോടേ? വല്ല കല്യാണത്തലേന്നായാലും മതീട്ടോ :) നീ ഗൂഗിള്‍ അമ്മച്ചിയോട്‌ ഒറ്റക്കാലില്‍ തപസ്സു ചെയ്തു മലയാളം ടൈപ്പ് ചെയ്യാനുള്ള വരം തരാന്‍ പറ, കിട്ടും തീര്‍ച്ച! ബാക്കി മെയിലില്‍ പറയാം!

സാജുവേട്ടാ, നാട്ടില്‍ അടിച്ചു പോളിക്കുകയാകും അല്ലെ? സുഖമല്ലേ? കണ്ടത്തില്‍ സന്തോഷം. നിങ്ങളുടെയൊക്കെ അനുഗ്രഹങ്ങളും പ്രോത്സാഹനങ്ങളും കൊണ്ട് മാത്രമാണ് ഇവിടെ നിലനില്‍ക്കുന്നത്. ആ കടപ്പാടും സ്നേഹവും എന്നും ഉണ്ടാകും.ഇനിയും നല്ല പോസ്റ്റുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കാം.

അഭിപ്രായം അറിയിച്ച എല്ലാ നല്ല മനസ്സുകള്‍ക്കും എന്റെ നന്ദി. ഇടയ്ക്കൊക്കെ വന്നോളൂ ട്ടോ. പിന്നെ ഇത് പോലെ അവസരം കിട്ടിയാല്‍ ബൈജു വരും ഉറപ്പ്.
സസ്നേഹം,
വാഴക്കോടന്‍

സൂത്രന്‍..!! said...

വഴകോട കൊള്ളാം നല്ല രസമുണ്ടായിരുന്നു വായിക്കാന്‍

വാഴക്കോടന്‍ ‍// vazhakodan said...

എടാ സന്ജൂ, നീ ഇപ്പൊ തായ്‌വാനിലാണാ? നിനക്ക് സുഖമല്ലേ? നിന്‍റെ ബ്ലോഗ്‌ കിടിലന്‍! ഇനി എന്നാ നാട്ടിലേക്ക്? നീ പേര് മാറ്റി അല്ലെ? ദുബായീലോട്ടു വരുമ്പോ വിളിക്കണേ അണ്ണാ....
ഞാന്‍ അടുത്ത ലീവിന് ദോ ലത് വഴി അങ്ങ് വരാം ഓക്കേ, :)

ദോ ലിവിടെ ഒരു തായ്‌വാങ്കാരന്‍ കമന്റിയിരിക്കുന്നു! അണ്ണന്‍ ഒസീല് ബ്ലോഗിന്റെ പരസ്യം കൊടുത്തതാ അല്ലെ?? എന്നാലും ബൈജുനെ സമ്മതിക്കണം! ലോകപ്രശസ്തി അങ്ങ് തായ്‌വാന്‍ വരെ എത്തി!:)

Sureshkumar Punjhayil said...

Kerala teaminu theerchayayum oru quarter vendathu thanne... Nannayirikkunnu... Ashamsakal...!!!

Areekkodan | അരീക്കോടന്‍ said...

ഞാനിപ്പഴാ ഇവിടെ എത്തിയത്‌.ഈ വിഷയകമായി ഒരു ലേഖനമായിരുന്നു എന്റെ മനസ്സില്‍.ടീമിന്റെ ഗോള്‍കീപ്പര്‍ എന്റെ തൊട്ടടുത്ത വീട്ടിലെ നവാസ്‌,ഡിഫന്‍ഡര്‍ നാട്ടുകാരനും മുന്‍സഹപ്രവര്‍ത്തകനുമായ ജസിര്‍,സ്ട്രൈക്കര്‍ നാട്ടുകാരന്‍ തന്നെയായ സക്കീര്‍....എന്നിട്ടും ടീം തോറ്റപ്പോള്‍ അല്ലേ അറിഞ്ഞത്‌..ഒരു പരിശീലന മല്‍സരം പോലും കളിച്ചില്ല എന്ന സത്യം.ഇതാണ്‌ നമ്മുടെ റ്റീമിന്റെ അവസ്ഥ.മറ്റു ടീമിലെ കളിക്കാര്‍ ഐ ലീഗിലും മറ്റും കളിച്ച്‌ തഴക്കം വന്നവരും.എഞ്ചിന്‍ പിന്നെ ഈ ടീമില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കും?

 


Copyright http://www.vazhakkodan.com