Thursday, July 30, 2009

കുഞ്ഞീവി കണ്ട ചെറായി മീറ്റ്!

ഇന്റെ കൂട്ടരേ,
ഞമ്മളും പോയി ചെറായി മീറ്റിന്, എന്തൊരു മീറ്റാ മീറ്റ്.ഇങ്ങളിപ്പോ ചെറായി ബിശേശങ്ങള്‍ കേട്ട് ആകെ അല്കുല്‍ത്തായി ഇരിക്കയാവും അല്ലെ? ഞമ്മക്ക്‌ പറയാനുള്ള ബിശേഷം ഇത്തിരി ബേറെയാണ് മക്കളെ...പിന്നെ ഞമ്മള് ഉള്ള കാര്യങ്ങട് പറയും അത് കേട്ട് ബെല്ലോരുക്കും ബല്ല ബെസമോം ഉണ്ടായെങ്കില്‍ ഇങ്ങള് ഈ സീസി അടയാറായാ ഈ പാവം കുഞ്ഞീവിയോട് പൊറുത്തു മാപ്പാക്കിത്തരീന്‍.ഇഞ്ഞ് പൊറുക്കാന്‍ ബെയ്യാത്തൊരു വല്ലോരും ഉണ്ടെങ്കി പടച്ചോനാണേ ബായക്കൊടന്റെ മിമിക്രി ഞമ്മള് കേള്‍പ്പിക്കും ഹാ പറഞ്ഞേക്കാം!

അപ്പൊ ഞമ്മള് കണ്ട ചെറായി മീറ്റ് ബ്ലോഗര്‍മാരെ കുറിച്ചുള്ള "ചെറായി മദുഹു മാല" ഞമ്മള് പാടാന്‍ പോഗ്ഗാണ് , ഇങ്ങള് സഹിച്ചോളീന്‍......

കാലത്ത് സുബഹി ബാങ്ക് വിളിച്ചപ്പോളാണ് ഞമ്മള് പെരേന്ന് ഇന്റെ മാളു സൂറാനോട് യാത്രേം പറഞ്ഞു ഇറങ്ങീത്‌. സൂറ ഇന്റെ കൂടെ പോരാന്‍ ബണ്ടി കുറെ തുനിഞ്ഞതാ, പക്ഷേങ്കി ഞമ്മള് സമ്മയിച്ചില്ലാ. കാര്യാം ഈ വരുന്നത് ബ്ലോഗറാണോ ചാവേറാണോ അതല്ല വേറെ വല്ല മുസീബത്താണോ എന്ന് ഞമ്മക്ക്‌ അറിയില്ലല്ലോ. അതോണ്ട് ഞമ്മള് ഒറ്റയ്ക്ക് തന്നെയാണ് ചെറായിക്ക് പോയത്.

ചെറായിയിലെ അമരാവതി റിസോട്ടില് രാവിലെ എട്ടു മണിക്ക് തന്നെ ഞമ്മള് ഹാജര്‍. ആ പരിസരത്തൊന്നും ആ നേരത്ത് ആരും ഇല്ല. റിസോട്ടിന്റെ ഒരു സൈഡില് ഇന്റെ പെരേടെ പോലെ ഒരു ഓലപ്പെര‍. ഇക്കണ്ട കായി മേങ്ങീട്ടു ഒരു ഓലപ്പുരേലാ മീറ്റ്. എന്തായാലും വേണ്ടില്ല ഞമ്മളങ്ങിനെ ചുറ്റിപ്പറ്റി നിക്കുമ്പോ ഒരു ക്യാമറ ഇന്ജനും തൂക്കി ഒരു ശൈത്താന്‍ ഇറങ്ങി ബരണ് ‍‍.ഓന്റെ മുഖത്തെ കള്ള ലക്ഷണം കണ്ടിട്ട് ഒരു ബ്ലോഗരാവും എന്ന് ഞമ്മക്ക്‌ തോന്നി.

മാനെ ഡാ ഇജ്ജ്‌ രാവിലെത്തന്നെ അന്റെ പണി ആയുധായിട്ടു ഇറങ്ങിയാ? ഇജ്ജ്‌ ഇന്റെ പോട്ടംപിടിക്കല്ലേ....ആട്ടെ ഇജ്ജല്ലേ ഒറ്റക്കണ്ണന്‍ എന്നാ പകല്കിനാവന്‍?

പകല്‍: അതെ ഇത്താ, അപ്പൊ ഇത്ത എന്നെ മറന്നിട്ടില്ലാ അല്ലെ?


കുഞ്ഞി: അന്നേ മറക്കെ ? അന്റെ ആ പോട്ടം പിടിക്കണ ഇന്ജനും അന്റെ ആ ഒലിച്ചിറങ്ങിയ താടിയും കണ്ടാ അന്നേ ഞമ്മള് മറക്കോ? പിന്നെ ഇജ്ജ്‌ കടലിന്റെ ഭാഗത്തേക്ക് പോണ്ടാ ട്ടാ അനക്കിപ്പഴും നീന്താന്‍ അറിയില്ലല്ലോ? അല്ല പുള്ളേ, ഇബടെ ബല്ല ആഫ്രിക്കക്കാരുടെ സമ്മേളനം നടക്കുന്നാ?

പകല്‍: അതെന്താ ഇത്താ?

കുഞ്ഞി: അല്ലടാ പുള്ളേ നിക്കണവന്മാരോക്കെ എന്തൊരു ഗ്യാരന്റി കളറാ! അതോണ്ട് ശോയ്ച്ചതാ..

പകല്‍: ഇത്താ അവര് അഫ്രിക്കക്കാരൊന്നുമല്ല, തടിയന്‍ നന്ദകുമാര്‍, പൊടിയന്‍ തോന്ന്യാസി.

കുഞ്ഞി: പടച്ച റബ്ബേ ബെറുക്കനെ പാവങ്ങളെ തെറ്റിദ്ധരിച്ചു. ഇന്നാ ഇജ്ജ്‌ ചെല്ല് ഞാന്‍ അവരെ ഒന്നു കാണട്ടെ.

പകല്‍: ശരി ഇത്താ, അല്ലാ ഇത്താ സൂറാനെ കൊണ്ടോന്നില്ലേ?

കുഞ്ഞി: ഇന്ജനും തൂക്കി നടക്കണ ഇങ്ങടെ മുമ്പിലിക്കു സൂറാനെ കൊണ്ടോരെ? നന്നായി ഇങ്ങള് ഓളെ പല ചേലുക്കും നിര്‍ത്തി പോട്ടം പിടിക്കില്ലേ..അത് വേണ്ടാ, മോന്‍ ചെല്ല്..
ഡാ മന്ദാ....

നന്ദന്‍: മന്ദനല്ലാ ഇത്താ നന്ദന്‍

കുഞ്ഞി: അന്നേ കണ്ടാലും ഇജ്ജൊരു മന്ദനല്ലെഡാ പുള്ളേ.. അനക്കൊരു തുണി ഇടുത്തു നടന്നൂടെടോ ചങ്ങായി. എന്താ ഇജ്ജ്‌ ഈ അന്ട്രോയര് ഇട്ടു നടക്കണത്‌?

നന്ദന്‍: ഇത്താ ഇതു ബര്‍മുടയാണ്,പിന്നെ ഞാന്‍ ഇട്ടതു കൊണ്ടു ഇതിനെ "ബ്ലോഗര്ട"എന്നും പറയും.

കുഞ്ഞി:ഇതാരാണ്ടാ അന്റെ കൂടെ ?അന്റെ മോനാണോ?

നന്ദന്‍: ഏയ് അല്ലാ ഇത്താ അവന് എന്നെക്കാള്‍ പ്രായം ഉണ്ട്. പക്ഷെ കണ്ടാല്‍ തോന്നൂല്ലാന്നെയുള്ളൂ.

കുഞ്ഞി: ഇങ്ങളുടെ കളറിന്റെ ചേര്‍ച്ച കണ്ടു ചോയിച്ചതാ..എന്താ മാനെ അന്റെ പേരു?

"ഞാന്‍ അന്നും ഇന്നും എന്നും തോന്ന്യാസി"

കുഞ്ഞി:സംഗതിയൊക്കെ ശരി, ഇജ്ജ്‌ ഈ പിഞ്ചു ശരീരം വെച്ചു എന്ത് തോന്ന്യാസം ചെയ്യും ന്നാ?

തോന്നി: ഇത്താ ഇന്റെ കയ്യിലിരിപ്പ് മഹാ മോശാ...അതിന്റെ ഗുണം കൊണ്ടു എന്നെ ആദ്യം കുറിക്കമ്പനീന്നു പുറത്താക്കി, ഇനി ഇത്തയായിട്ടു ഇപ്പൊ പണിയെടുക്കുന്ന മാത്രുഭൂമീന്നു പുരത്താക്കിക്കരുത്.

കുഞ്ഞി: ഇല്ല മാനെ വരാനുള്ളത് ഞാനായിട്ട് തടുക്കില്ലടാ...

തോന്നി: ഇത്താ സൂറാനെ കൊണ്ടുവന്നില്ലേ?

കുഞ്ഞി: ഡാ മന്ദാ അല്ലാ നന്ദാ ഇബനെ ഇജ്ജ്‌ തല്ലണാ അതാ ഞാന്‍ മാന്തണാ? ആള് ഒന്നര മോഴേ ഉള്ളെങ്കിലും ഓന്റെ പൂതി കണ്ടില്ലേ? പോടാപ്പാ ഇജ്ജ്‌ വല്ല നേഴ്സറി കുട്ട്യോള്‍ക്കും ലവ്‌ ലെറ്റര് കൊടുക്കെടാ പോടാ...
ആരാടാ
റൂമില്? എടാ അല്ലെ ? ഇനി എടിയാണോ? കുപ്പായമില്ലാണ്ട് മാറും കാണിച്ചു നിക്കണത്?


"
ഇത്താ ഇതു എടാ തന്നെയാ ഇമ്മിണി ബല്യ എടായാ!ഞാന്‍ പോങ്ങ്സ് "

കുഞ്ഞി: പടച്ച റബ്ബേ അനക്ക് ഇത്രയ്ക്കും വീതിയുണ്ടെന്ന് അന്നേ കണ്ടപ്പഴല്ലേ മനസ്സിലായത് ! ഇജ്ജൊരു സര്‍ട്ട് കുപ്പായം ഇട്ടു നിക്ക് ബലാലെ.ഇജ്ജ്‌ ആളൊരു സുജായി തന്നെട്ടോ.

പൊങ്ങ്സ്: ഇത്താന്റെ മോള് സൂറാനെ കെട്ടിയാ കൊള്ളാമെന്നു ആഗ്രഹമില്ലാതില്ലാ ഇത്താ.ഒന്നിക്കൂടുതലായാലും ഇപ്പൊ കുഴപ്പമൊന്നുമില്ലല്ലോ.

കുഞ്ഞി: ഇജ്ജ്‌ രണ്ടാം കെട്ടല്ലെങ്കി ഇന്റെ മോള് സൂറ അന്റെ ബീവി ആയേനെ! എന്താ ശേയ്യാ അന്നെക്കാള്‍ കൂടുതല്‍ എനിക്ക് യോല്യാ മോനേ...കുന്നത്ത് സൂര്യന്‍ ഉദിച്ച പോലെ അന്റെ തലയെടുപ്പ് ഗംഭീരം. ന്നാ ഇത്താ അങ്ങട് നീങ്ങട്ടെ മോനേ.(ഇത്ത അടുത്ത റൂമിലേക്ക്‌ പോകുന്നു)
അല്ല ആരാ നിക്കണത്? ബോബനും മോളീലേം പട്ടിക്കുട്ടിയെ പോലെ എല്ലാ സ്ഥലത്തും ഉണ്ടല്ലോ ഇജ്ജ്‌. അതാണാ അന്റെ കെട്ടിയോന്‍ ലാക്കിട്ടര്!

നാസ്: അതെ ഇത്താ എന്തെ?

കുഞ്ഞി: അല്ല മോളെ ജീവിക്കാന്‍ കൊതിയില്ലാത്ത ഒരാളെ ഞാന്‍ ആദ്യായിട്ട് കാണുകയാ..ഓന്റെ ഒരു പോട്ടം തരണം ട്ടാ. എന്ത് തങ്കപ്പെട്ട മനുഷ്യനാ...മാനെ ഇങ്ങട്ട് ബന്നേ ചോയിക്കട്ടെ..ഇജ്ജ്‌ ഇങ്ങനെ ക്ഷീണിച്ചു ഇരിക്കണത് ഇവളെ എങ്ങിനെ തീറ്റിപ്പോറ്റും എന്ന് ചിന്തിച്ചിട്ടാണോ?

ഡോക്ടര്‍: അല്ല ഇത്താ.സൂറാനെ കണ്ടപ്പം മുതല്‍ എനിക്കൊരു ചിന്ത..

നാസ്: ദേ ഇത്താ പോയെ, അല്ലെങ്കി പല്ലു ഞാന്‍ തെറിപ്പിക്കും ഹാ...

കുഞ്ഞി: ഹി ഹി ഹി ഇതൊക്കെ വെപ്പ് പല്ലാണ് എന്ന് തിരിച്ചരിയാനുള്ള പഠിപ്പെങ്കിലും ആയില്ലേ മകളെ നിനക്കു. എനിക്ക് പിറക്കാതെ പോയ കുട്ടികളില്‍ ഒരാളായിരിക്കും നീയും...ഇന്റെ ബീരാനിക്കാ...... നിങ്ങള്‍ മയ്യത്തായ ഒറ്റ കാരണം കൊണ്ട ഞമ്മള് വേറെ പെറാഞ്ഞത്!
ഏതാണ്ടാ കസേരേല് ഒരു പുയ്യാപ്ലേനെ പോലെ ഇരിക്കണത്? ഇന്റെ സൂറാക്കൊന്നു ആലോയിച്ചാലോ?

ഡോക്ടര്‍: അത് പാവപ്പെട്ടവനാ ഇത്താ..ഇത്ത പോയി പരിചയപ്പെടീന്‍, ഞാന്‍ അപ്പോഴേക്കും ചുരിദാറൊന്നു ഇസ്ത്തിരിയിടട്ടെ!

കുഞ്ഞി: മാനെ ഇജ്ജ്‌ പാവപ്പെട്ടവനാണെന്നു പറഞ്ഞിട്ട് കണ്ടാല്‍ പണക്കാരനെ പോലെ ഉണ്ടല്ലോ?
ഇന്റെ റബ്ബേ അകലന്നു കണ്ടപ്പോ ബദറുല്‍ മുനീറിനെ പോലെ ഇരുന്നിട്ട് അടുത്ത്‌ വന്നപ്പോഴല്ലേ "ദറുല്‍ മുനിയെപ്പോലെ" ഇരിക്കണത്! ഒക്കെ കറപ്പ് പൂശിയതാണല്ലേ? ന്നാലും ഇജ്ജ്‌ പാവപ്പെട്ടവനാണെന്നു പറഞ്ഞു നടക്കുന്നുണ്ടല്ലോ അത് വേണോ മോനേ?

പാവം: ഞാന്‍ സൌദീലെ അറബികള്‍ക്കിടയില്‍ പാവപ്പെട്ടവന്‍ എന്നാണു ഉദ്ദേശിച്ചത്!

കുഞ്ഞി: എന്താടാ ഒരു കറുത്ത തുണി കോണിമേ ക്കൂടി ന്നു പോണത്?

പാവം: ഇത്താ അത് തുണിയല്ലാ, ബ്ലോഗര്‍ മുള്ളൂക്കാരനാ.

കുഞ്ഞി:പടച്ചവനെ എന്തൊരു കോലാ ഇതു? ഓനോട്‌ ഇത്തിരി ആട്ടിന്‍ സൂപ്പ് കയിക്കാന്‍ പറ.ഇല്ലെങ്കി പോങ്ങൂന്റെ റേഷന്‍ കാര്‍ഡ്‌ മേങ്ങി അരി മേങ്ങി തിന്നാന്‍ പറ .
മാനെ ആരാണ്ടാ കടപ്പുറത്ത് കൂടി വരുന്നതു? വല്ല ചാവേറുകളുമാണോ?

പാവം: അത് ചാവേറു തന്നെ. വാഴയും കുടുംബവുമാണെന്നു തോന്നുന്നു. കൂടെ രണ്ടു ബോഡി ഗാര്‍ഡും ഉണ്ടല്ലോ? എന്‍ എഫ്ഫീക്കാരെ പേടിച്ചായിരിക്കും ഗുണ്ടകളുമായി വരുന്നതു!

കുഞ്ഞി: എന്താണ്ടാ ഓന് ഗള്‍ഫീന്ന് മണ്ണെണ്ണ ബോട്ടിലാണോ വന്നത്? എന്തായാലും പോയി ഒന്നു രണ്ടു കാര്യം ചോയിക്കട്ടെ ഒന്നുമില്ലേലും എന്റെ നാട്ടുകാരനല്ലേ.
ഡാ വാഴേ ഇജ്ജ്‌ ശരിക്കും എയര്‍പോട്ടീന്നു ബര്വാണോ? അതോ വേറെ വല്ല സ്ഥലത്തിന്നുമാണോ?

വാഴ: ഇത്താ ഞാന്‍..

കുഞ്ഞി: പ്ഫാ ശൈത്താനെ പോയി പല്ലു തേച്ചു മോറ് കയ്കെടാ, തൊണ്ട് ചീഞ്ഞ മണം തന്നെ ഞമ്മള് സഹിച്ചൊണ്ടു നിക്കുംബളാ അന്റെ ഒരു കൊച്ചീനെ തോല്പ്പിക്കണ മണം! ഇന്റെ മാളേ ഇജ്ജ്‌ എങ്ങിനെയാ ഇതു സഹിക്കണത്.

ഭാര്യ: ഇത്താ ഇങ്ങേരുടെ ഒരു പാട്ടു സഹിക്കിനത്ര ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ ഇത്താ...

കുഞ്ഞി:അത് നേരാ..ഇതാരാ കൂടെ രണ്ടു സുജായിമാര്?

വാഴ: ഒന്നു അനിയന്‍,മറ്റൊന്ന് അളിയന്‍!

കുഞ്ഞി: ഇത്താണാ കുവൈറ്റ്‌ അളിയന്‍?

വാഴ: അല്ല ഇതു സാധാ അളിയന്‍.

കുഞ്ഞി:ന്നാ ബെക്കാം പോയി അന്റെ പല്ലൊക്കെ ഒന്നു തെച്ചേ ഞാന്‍ പോയി ബാക്കിയുള്ളോരെ കൂടി ഒന്നു പരിചയപ്പെടട്ടെ!

മാളേ ഡീ ഒന്നു നിന്നെ, ഇജ്ജെന്താ റബ്ബറും പാല് കുടിച്ച പോലെ കിടന്നു തുള്ളുന്നെ? അന്നേ ആദ്യം ഒരു ആണോരുത്തനാന്നല്ലേ ഞമ്മള് കരുതീത്. ഇജ്ജ്‌ ആണുങ്ങളെക്കാളും ഉസാറായിട്ടല്ലേ ഓടിച്ചാടി നടക്കുന്നെ. അന്നേ സമ്മയിച്ചു മോളെ , മോളെ എന്ന് വിളിച്ചാല്‍ അനക്ക് കിരികിരിപ്പോന്നും ബരില്ലല്ലോ അല്ലെ? എന്താ അന്റെ പേരു?

ലതി: ഞാന്‍ കണ്ണന്റെ അമ്മ, ലതി. കണ്ണന് ക്രിക്കെറ്റ് സെലെക്ഷന് പോകാനുള്ളത് കൊണ്ടു വരാനൊത്തില്ല. പിന്നെ എല്ലാത്തിനും സുഭാഷേട്ടന്‍ ഉള്ളത് കൊണ്ടു കാര്യങ്ങളൊക്കെ ഭംഗിയായി നടക്കും.ഞാന്‍ ചക്ക മടക്കും,ചക്ക ചുളയും കൊണ്ടോന്നിട്ടുണ്ട്.

കുഞ്ഞി: ഇക്കാര്യത്തില് അന്നേ ഞമ്മക്ക്‌ പെരുത്തു ബഹുമാനം ഉണ്ട്. അന്നെപ്പോലെ ഉള്ളവരൊക്കെ വംശ നാശം സംഭവിച്ച്ചോണ്ടിരിക്യല്ലേ...ഇങ്ങളെ പോലെ നല്ല മനസ്സുല്ലൊരു ബൂലോകത്ത് ഇനീം ഉണ്ടാവനെ എന്ന് ഞമ്മള് ആശിച്ചു പോവുന്നു. അല്ല മോളെ കാറില് ബന്നു ഇറങ്ങീതാണോ അനില്‍? ന്റെ റബ്ബേ കൂടെ ഒരു ഉസ്കൂള് വിട്ട പോലെ പിള്ളേരും ഉണ്ടല്ലോ.

ലതി:അനിലും കുടുംബവും മാത്രമല്ല കൂടെ നമ്മുടെ അരീക്കോടന്‍ മാഷും കുട്ട്യോളും ഉണ്ട്.

കുഞ്ഞി: മാഷക്ക് അപ്പൊ കോളെജില് മാത്രേ പണി ഇല്ലാത്തതുള്ളൂ അല്ലെ? മാഷായത് കൊണ്ടു ഹോം വര്‍ക്കൊക്കെ കൃത്യായിട്ട് ചെയ്തിട്ടേ ഉറങ്ങാറുള്ളൂ എന്ന് ഇപ്പൊ മനസ്സിലായി. അല്ലെങ്കിലും കാര്യത്തില് മാഷ്‌ അന്തക്കെടൊന്നുമല്ലേ...അല്ലെ മാഷേ?

അരീക്കോടന്‍: എന്താ കുഞ്ഞീവിത്താ നിന്നു പിറു പിറുക്കുന്നത്?

കുഞ്ഞി: അല്ല മാഷ്‌ ഇന്നെ പഠിപ്പിച്ചിട്ടൊന്നും ഇല്ലേ, ഇനി മാഷിനെ ഞമ്മള് മാഷേ ന്നു വിളിച്ചാ മാഷക്ക് രതിണ്ടാവോ അതോ കൊതീണ്ടാവോ എന്ന് ഞമ്മക്ക്‌ അറീല്ല ഇന്നാലും ഇങ്ങള് ഇന്റെ മാഷാ. ഇന്നലെ മാഷ്‌ അനിലിന്റെ ബീട്ടിലായിരുന്നോ?

അരീക്കോടന്‍: അതെ അതെ ഒരു പാടു വര്ഷം പഴക്കള്ള ചങ്ങാതിമാരെ പോലെയല്ലേ ഞങ്ങള്‍ കഴിഞ്ഞത്.

കുഞ്ഞി: ഒരു ദിവസല്ലേ എന്ന് കരുതീട്ടാവും.നിങ്ങള് ഇന്നു രാത്രീം അവിടെ തങ്ങീട്ടെ പോകുന്നോള്ളൂ?

അരീക്കോടന്‍: അല്ലാ ഞങ്ങള്‍ മീറ്റ് കഴിഞ്ഞാല്‍ ഇന്നു തന്നെ പോകും. എന്തെ ചോയിക്കാന്‍?

കുഞ്ഞി: അല്ല അനിലിന്റെ ഭാര്യേടെ മുഖം കണ്ടിട്ട് ചോയിച്ചതാ...

അനില്‍: അതിന്റെ കാരണം ഞാന്‍ ബ്ലോഗ് തുടങ്ങിയതാ. അന്ന് മുതല്‍ ഞാന്‍ കമ്പ്യൂട്ടറിന്റെ മുന്നിലാ ന്ന പരാതി .ഇന്നു ഈ മീറ്റില് വന്നു ഏതാണ്ടൊക്കെ പറയണം എന്നാ ഉദ്ദേശത്തില്ലാ അവള്‍ വന്നിരിക്കുന്നത്!.

കുഞ്ഞി: അത് കലക്കി.അവര്ക്കും കാണില്ലെടോ ഒന്നു രണ്ട്‌ പറഞ്ഞു ഇരിക്കണം എന്ന്. അവരും പറയട്ടെടോ രണ്ടു വാക്ക്! ദോ വരുന്നതാണോ ഹരീഷ്?

അനില്‍:അതെയതെ, ഇങ്ങനെ മീറ്റെ മീറ്റെ എന്ന് പറഞ്ഞു നടക്കുവല്ലാതെ വേറെ എന്താ പണി.

കുഞ്ഞി: സംഗതി ഇവന്‍ ഒരു കസേരേല് കേറി നിന്നാ ഒരു ആറ് ആറര അടി ഉണ്ടാവും അല്ലെ? ഇവനെയാണോ കണ്ട ജനങ്ങള് ഭീഷണിപ്പെടുത്തിയത്? കഷ്ടം. എന്താ ഹരീഷേ കാര്യങ്ങളൊക്കെ ഓക്കെയല്ലേ?

ഹരീഷ്: ഇത്താ ഇപ്പോഴും ഒരു വിറയല്‍ ഉണ്ട്, കൈ തളര്വാ കാല്‍ തളര്വാ, സത്യം പറഞ്ഞാ എന്റെ ആവണിക്കുട്ടിയെ പോലും കൊണ്ടു വരാഞ്ഞത് പേടിച്ചിട്ടാ. ഇതൊന്നു കഴിഞ്ഞു കിട്ടിയാലേ ശ്വാസം നേരെ വീഴൂ. നിരക്ഷരന്റെ വേനറില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ച് നിര്‍ത്തീട്ടുണ്ട്‌. എന്തെങ്കിലും ശബ്ദം
കേട്ടാല്‍ ഞാന്‍ അപ്പൊ വിടും തൊടുപുഴയ്ക്ക്!

കുഞ്ഞി:ഇജ്ജോന്നു ബെജാറാവാണ്ട് നിക്ക് മനുഷ്യാ.ഒന്നൂല്ലെങ്കിലും അനക്ക് ഇമ്മിണി തടീം മണ്ണോം ഉണ്ടല്ലോ. ഇതൊക്കെ പല അസൂയക്കാരും മൊടക്കാന്‍ നോക്കും. അങ്ങിനെ കുയ്ക്കുന്ന പട്ടികളൊന്നും കടിക്കാറില്ല, അഥവാ കടിച്ചാല്‍ അതൊരു പേപ്പട്ടിയാണെന്നു കരുതി ഞമ്മക്ക്‌ തല്ലിക്കൊല്ലാമെന്നെ. അല്ല പിന്നെ! വരുന്ന പെണ്ണുങ്ങളൊക്കെ ബ്ലോഗേര്സാണോ ? ഒന്നു നിക്കിന്‍ ഒന്നു പരിചയപ്പെടട്ടെ.
എന്താ നിങ്ങടെയൊക്കെ പേരു?

"
ഞാന്‍ ടൈപ്പിസ്റ്റ്‌, ഇതെന്റെ മോള് കീ ബോര്‍ഡ്‌, ഇതു പിരിക്കുട്ടി,ഇതു ബിന്ദു കെ പി. വരുന്നതു കിച്ചു .

കുഞ്ഞി:അപ്പൊ വല്യമ്മായി എന്ന ബ്ലോഗര്‍ വന്നില്ലേ?

ടൈപ്പിസ്റ്റ്‌: അവരല്ലേ മാറി നില്‍ക്കുന്നെ. വല്യമ്മായിയും തറവാടിയും.

കുഞ്ഞി:കറന്റില്ലാത്ത സ്റ്റേജിന്റെ മുന്നില് കുത്തി നിര്‍ത്തിയ സൌണ്ട് ബോക്സ്‌ പോലെ അവരെന്താ മാറി നിക്കണേ...ഞാന്‍ പോയി ചോയിച്ചിട്ട് ബരാം!

തറവാടി: ഇത്താ എല്ലാരും വന്നിട്ട് കേറി ഇരിക്കാമെന്ന് വെച്ചു.പിന്നെ മക്കള്‍ ബ്ലോഗേര്‍സ് വന്നില്ല.

കുഞ്ഞി:പടച്ച റബ്ബേ ഒരു ബണ്ടി മുയുമന്‍ ബ്ലോഗര്മാരാണെല്ലോ ബരുന്നത്. ഇനി ഇബടെ നിന്നാല്‍ ശരിയാവില്ലാ, മോനേ ദാ എന്താ അന്റെ പേരു?

"
ഞാന്‍ നാട്ടുകാരനാ"

കുഞ്ഞി:അതല്ലെടാ പുള്ളെ, അന്റെ പേരാ ചോയിച്ചത്?

"അത് തന്നെയാ പറഞ്ഞതു നാട്ടുകാരന്‍"

കുഞ്ഞി:അന്റെ കോട്ടിട്ട പടോം അന്നേം തമ്മില് പോങ്ങുവും തോന്ന്യാസിയും തമ്മിലുള്ള വ്യത്യാസമുണ്ട് കേട്ടാ... ഇജ്ജ്‌ ആ ക്യമറ പിടിക്കണ പഹയനോട് എന്റെ ഒരു പോട്ടം ആ വിഡിയോ കാമരേല് പിടിപ്പിക്കാന്‍ പറ. ആ റിക്കാര്‍ഡ്‌ ചെയ്യണോന്റെ പേരെന്താ?

നാട്ടു: അതാണ്‌ ജോ !

കുഞ്ഞി: മാനെ ജോ! ഒരു കള്ള് കുടിയന്‍ ബരുന്നുന്ട്‌. ഓന് ഇങ്ങു എത്തുന്നതിനു മുന്പ് എന്നെ ഒന്നു ആ സൂത്രത്തില് പിടിച്ചേ...പടച്ച റബ്ബേ ഇബനല്ലേ ഞമ്മടെ അയ്യപ്പ ബൈജു..ഞാന്‍ വേഗം രക്ഷപ്പെടട്ടെ.

അല്ലെ ഇതെന്താ മക്കളെ പടിക്ക് പുറത്തു രണ്ടില ചോറ് ബെച്ചിരിക്കുന്നത്? ആര്‍ക്കെങ്കിലും കര്‍ക്കട ബലിഇട്ടതാണാ? അല്ലെ, ഒരു ഇലയിലെ മീറ്റിനെന്താ ഇത്ര നാറ്റം? ഈ നാറ്റമുള്ള മീറ്റാണോ ആ പാവങ്ങള്‍ക്ക് ഈറ്റാന്‍ കൊടുക്കുന്നെ? എന്നാ ഇങ്ങളൊരു കാര്യം കൂടി ശെയ്യിന്‍ നല്ല പുണ്യം കിട്ടും, ഇത്തിരി കൃമി കടി മാറാനുള്ള മരുന്നും മൂലക്കുരൂന്റെ ആശ്കിത മാറാനുള്ള മരുന്നും അതിന്റെ തലക്കല്‍ വെക്കിന്‍. എന്നിട്ട് ഈ മീറ്റിന്റെ ഏറ്റവും നല്ല പുണ്യ പ്രവര്‍ത്തിയായി ഇങ്ങള് ഇതിനെ വാഴ്ത്തുവിന്‍.വേണമെങ്കില്‍ ഇതില് പങ്കെടുത്ത എല്ലാരെക്കൊണ്ടും ഓരോ പോസ്റ്റുക്കൂടീം ഇടീക്കിന്‍ ഏത്? കള്ള് കുടിക്യാ ബ്ലോഗെഴുതാ നല്ല കുറെ മനുസന്മാരെ തെറി വിളിക്യാ. ഒരു കാര്യം ഞമ്മള് പറഞ്ഞേക്കാം, കുഞ്ഞീവി മഹാ വെടക്കാ, ഹറാംപറപ്പൊക്കെ നിര്‍ത്തീട്ട് ഇപ്പൊ എളാപ്പാടെ കൂടെ കിടക്കുന്നത് ഏത്? ബെറുതെ ചൊറിഞ്ഞു പുണ്ണാക്കല്ലേ. ഭരണിപ്പാട്ട് കൂടാണ്ട് കാളപ്പാട്ടും പാടും കുഞ്ഞീവി, ബെറുതെ പാടിപ്പിക്കല്ലെടാ പോന്നു മക്കളെ, കുഞ്ഞീവി നിന്നും പാത്തും ഇരുന്നും പാത്തും,നടന്ന് പാത്തുന്ന ഒരു പരിപാടി ഉണ്ട്, ഞമ്മളതും ചെയ്യും,ബെറുതെ മക്കാറാക്കാണ്ട് പോ, കുഞ്ഞീവിക്ക് ഇതിലൊന്നും താല്പര്യമില്ല,അപ്പൊ ഇഞ്ഞ് എന്തേലും ചൊറിച്ചില് തോന്നിയാ ദോ നമ്മടെ അയ്യപ്പ ബൈജു ഉണ്ട് മാന്തിത്തരും കേട്ടാ.എന്നാ കുഞ്ഞീവി അങ്ങട് നീങ്ങട്ടെ, പെരേല് ഇന്റെ മാളു സൂറ മാത്രേ ഉള്ളൂ. ഡാ ബൈജു ഇജ്ജ്‌ ഇബടെ ബരനോരുടെ ഒരു ബിവരം എനിക്ക് തരണം കേട്ടാ..

ബൈജു: പ്ലീസ്‌ നോട്ട് ദി പോയന്റ്. ഇത്ത ധൈര്യമായിട്ട് പൊക്കോ ബാക്കി കാര്യം ഞാന്‍ ഏറ്റു!, മീറ്റിന്റെ ബാക്കി ഭാഗം ഞാന്‍ പറയാം ഓക്കേ നോട്ട് ദി പോയന്റ്.ഞാനൊരു പൈന്റ് വീശീട്ട് ഇപ്പൊ വരാം ജസ്റ്റ്‌ ഡിസംബര്‍ ദാറ്റ്‌ ഓക്കേ.....മീണ്ടും സന്ധിക്കും വരെ വണക്കം!!!

മീണ്ടും സന്ധിക്കും????

45 comments:

കനല്‍ said...

118 പേരുടെ കാരിക്കേച്ചറ് വരച്ചതിന് അവാര്‍ഡ് കൊടുത്താ ....
തീര്‍ച്ചയായിട്ടും വാഴക്കോടനും കൊടുക്കണം ഈ പോസ്റ്റിന്

Sabu Kottotty said...

ഹ ഹ ഹ...
ഇതുതന്നാ ഞാന്‍ പറഞ്ഞത് പോഴത്തരങ്ങള്‍ സന്തോഷിപ്പിച്ചൂന്ന്...

നന്നായി വാഴക്കോടന്‍
പോസ്റ്റ് വളരെ നന്നായിട്ടുണ്ട്...

Arun said...

വാഴക്കൊടന്റെ ഒരു ചെറായി പോസ്റ്റ്‌ പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു. എന്തായാലും നിരാശപ്പെടുത്തിയില്ല. കലക്കി. കൃമി കടിക്കുള്ള മരുന്നും കലക്കി. മീറ്റിനു വന്നവര്‍ പരിചയപ്പെട്ടു സന്തോഷമായി പിരിഞ്ഞതിനു ആരുടെ മൂലക്കുരു പോട്ടിയിട്ടു എന്താ കാര്യം. ഈ കുഞ്ഞീവി സൂപ്പര്‍ :)
വാഴക്കോടാ കലക്കന്‍ പോസ്റ്റ്‌

ചാണക്യന്‍ said...

“കുഞ്ഞി: എന്താടാ ഒരു കറുത്ത തുണി ആ കോണിമേ ക്കൂടി പറന്നു പോണത്?

പാവം: ഇത്താ അത് തുണിയല്ലാ, ബ്ലോഗര്‍ മുള്ളൂക്കാരനാ.“-

എന്റെ വാഴെ അലക്കി പൊളിച്ചു....:):):)

മാണിക്യം said...

:)


ഇക്കണ്ട കായി മേങ്ങീട്ടു ഒരു ഓലപ്പുരേലാ മീറ്റ്?

അല്ല ആരാ ഈ നിക്കണത്? ബോബനും മോളീലേം പട്ടിക്കുട്ടിയെ പോലെ എല്ലാ സ്ഥലത്തും ഉണ്ടല്ലോ ഇജ്ജ്‌

ഇത്താ ഇങ്ങേരുടെ ഒരു പാട്ടു സഹിക്കിനത്ര ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ ഇത്താ...

അന്റെ കോട്ടിട്ട പടോം അന്നേം തമ്മില് പോങ്ങുവും തോന്ന്യാസിയും തമ്മിലുള്ള വ്യത്യാസമുണ്ട് കേട്ടാ...

അങ്ങിനെ കുരയ്ക്കുന്ന പട്ടികളൊന്നും കടിക്കാറില്ല, അഥവാ കടിച്ചാല്‍ അതൊരു പേപ്പട്ടിയാണെന്നു കരുതി ഞമ്മക്ക്‌ തല്ലിക്കൊല്ലാമെന്നെ. അല്ല പിന്നെ!

അല്ലെ ഇതെന്താ മക്കളെ പടിക്ക് പുറത്തു രണ്ടില ചോറ് ബെച്ചിരിക്കുന്നത്?

വാഴക്കോടാ

ആറ്റുംമണമ്മേലേ ഉണ്ണിയാര്‍ച്ച ഉറുമി വീശിയപോലുണ്ട് കുഞ്ഞീബീന്റെ നാക്ക്...
അരിഞ്ഞു വിഴ്‌ത്തിക്കളഞ്ഞല്ലോ!!

ജിപ്പൂസ് said...

ഡീ കുഞ്ഞീബീ ഇജ്ജ് ചേറായീ പോയി നാലു തടിയന്മാരെ കണ്ടപ്പോ ഇന്നെ മറന്നൂ ല്ലേ.ഞമ്മളിന്നും ശുജായി തന്നാ...ഇജ്ജാളു ശര്യല്ലാന്നു പറഞ്ഞ് ബീരാനിക്ക അന്നെ അടിച്ചു പൊറത്താക്ക്യേപ്പോ ഈ ഞമ്മളല്ലാതെ ഒരു ശൈത്താനും ഉണ്ടാരുന്നില്ലാട്ടാ അനക്ക്.ജസ്റ്റ് ഡിസംബര്‍ കുഞ്ഞീബ്യേ...

“കുഞ്ഞി: എന്താടാ ഒരു കറുത്ത തുണി ആ കോണിമേക്കൂടി പറന്നു പോണത്?"
ഹ.ഹാ ഇനി ആ ചങ്ങായീനെ ഒരു മീറ്റിനും നോക്കണ്ട ട്ടാ...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

:)ഹ ഹ ഹ..

ramanika said...

ithalle post!

Vellayani Vijayan/വെള്ളായണിവിജയന്‍ said...

എന്തര് അപ്പീ, ഇത്? എന്തരാണ് ഈ എഴുതിയിരിക്കണത്.തോനെയുണ്ടല്ല്.
കൊള്ളാം കേട്ടോ.
ഒരു തിരോന്തരത്ത്കാരന്‍.

Junaiths said...

സൂറ ഇന്റെ കൂടെ പോരാന്‍ ബണ്ടി കുറെ തുനിഞ്ഞതാ, പക്ഷേങ്കി ഞമ്മള് സമ്മയിച്ചില്ലാ. കാര്യാം ഈ വരുന്നത് ബ്ലോഗറാണോ ചാവേറാണോ അതല്ല വേറെ വല്ല മുസീബത്താണോ എന്ന് ഞമ്മക്ക്‌ അറിയില്ലല്ലോ. അതോണ്ട് ഞമ്മള് ഒറ്റയ്ക്ക് തന്നെയാണ് ചെറായിക്ക് പോയത്
എല്ലാ ബ്ലോഗന്മാരും എന്തോരം പ്രതീക്ഷയിലാരുന്നു..

മിന്നു // MinnU said...

ഇത്താ ഇങ്ങേരുടെ ഒരു പാട്ടു സഹിക്കിനത്ര ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ ഇത്താ...

മനുഷ്യന്മാരായാല്‍ ഇത്ര സത്യസന്ധത പാടില്ലാട്ടോ!:)

Areekkodan | അരീക്കോടന്‍ said...

ബായേ.....ചക്കണ്റ്റെ 'ശല്യം' ഇപ്പോഴും മാറീലെ....അണ്റ്റെ പോസ്റ്റും നോക്കി കൊറേ ദീസായി ഇരിക്ക്‌ണ്‌....കലക്കി മോനേ,കലക്കി.

നരിക്കുന്നൻ said...

ബീണ്ടും സന്ധിക്കണം....

സൂപ്പറായി ഈ പരിചയപ്പെടുത്തൽ. ചേറായി മീറ്റിൽ ഫോട്ടോ ഇല്ലാതെ ആളെ വ്യക്തമായി മനസ്സിൽ വരപ്പിച്ച പോസ്റ്റ്. അതിമനോഹരം.. അതിരസകരം.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

സൂറാനെ കൂടി കൊണ്ടു പോവേണ്ടതായിരുന്നു..
:)

ബ്ലോഗ് മീറ്റ് സൂറ എഴുതണ പോസ്റ്റ് വായിക്കാച്ച്ട്ട് ഇരിക്ക്യായിരുന്നു..
:(

ഡോക്ടര്‍ said...

ഹും.... എനിക്ക് ഇഷ്ടപ്പെട്ടില്ല... വാഴക്കോടാ താങ്ങി താങ്ങി എവിടെ വരെ താങ്ങി... :) അപ്പൊ ഞമ്മക്ക്‌ തടി കുറവാണല്ലേ.... ശരിയാക്കി തരാം..... ഹ ഹ ഹ ഹ :)

ഈ പോസ്റ്റ്‌ കലക്കി വാഴേ..... കിടിലന്‍....

Rakesh R (വേദവ്യാസൻ) said...

കൂഞ്ഞീവിയേ, ജ്ജ് കലക്കീട്ടൊ

ചെറായിയില്‍ നമ്മളുകൂടിയത് സഹിക്കാത്തവന്മാര് എന്തും പറഞ്ഞോട്ടെ, ക്കറിയില്ലേ ആന്നേം മ്മ്ടെ പിള്ളാരേം :)

കിട്ടാത്ത മുന്തിരി പുളിച്ച് പുളിച്ച് ഒടുക്കത്തെ പുളിയയെന്നാ തോന്നുന്നെ ഓരോരുത്തന്മാര് മീറ്റിനെ ചൊറിയുന്നത് കാണുമ്പൊ

അനില്‍@ബ്ലോഗ് // anil said...

വാഴെ,
ആദ്യമേ ഒരു കാര്യം പറയട്ടെ, ഈ കുഞ്ഞീവിയെയും താത്തയേയും ഒന്ന് മാറ്റിപ്പിടി, വാഴ സ്റ്റൈലില്‍ എന്തേലും ഇറക്ക്.
:)

പോസ്റ്റ് പതിവുപോലെ ഇഷ്ടപ്പെട്ടു.

ഓ.ടോ.
അവിടെ ഓടി നടന്ന വാഴക്കന്നിനു സുഖമല്ലെ?
:)

സൂത്രന്‍..!! said...

കൊള്ളാം വാഴേ നന്നായിട്ടുണ്ട് ..എന്നെ പറഞ്ഞു പറ്റിച്ചു അല്ലെ ?

കണ്ണനുണ്ണി said...

വാഴേ പോസ്റ്റ്‌ കലക്കി...ട്ടുണ്ട് ട്ടോ ....
ബാക്കി ഉള്ളവരെക്കൂടെ പരിചയപെടുത്താന്‍ കുന്ജീവിയോടു പറയ്‌....
പിന്നെ മീറ്റിനു പോയപ്പോ ചക്കയപ്പവും ആയി എന്തോ അടിപിടി ഉണ്ടായി എന്ന് കേട്ടല്ലോ..സത്യാണോ ?

സമാന്തരന്‍ said...

അദ്ദാൺ പറഞ്ഞത്... അതിനു വാഴയ്ക്ക തന്നെ വേണം.
സുപ്പർ പോസ്റ്റ്...

ശ്രദ്ധേയന്‍ | shradheyan said...

സ്റ്റാര്‍ സിംഗറില്‍ നിന്നും ഓടിയത്‌ ചെറായിലേക്കായിരുന്നല്ലേ...? കുഞ്ഞീവിടെ കൈയ്യീന്ന് നന്നായി കിട്ടീലോ..?

nandakumar said...

----കുഞ്ഞി:ഇതാരാണ്ടാ അന്റെ കൂടെ ?അന്റെ മോനാണോ?
നന്ദന്‍: ഏയ് അല്ലാ ഇത്താ അവന് എന്നെക്കാള്‍ പ്രായം ഉണ്ട്. പക്ഷെ കണ്ടാല്‍ തോന്നൂല്ലാന്നെയുള്ളൂ.
കുഞ്ഞി: ഇങ്ങളുടെ കളറിന്റെ ചേര്‍ച്ച കണ്ടു ചോയിച്ചതാ..എന്താ മാനെ അന്റെ പേരു?
"ഞാന്‍ അന്നും ഇന്നും എന്നും തോന്ന്യാസി"---

ഹഹഹഹ.....ആ പൊരിവെയിലത്തു നിന്നപ്പോ പോലും ഇങ്ങിനെ തോന്നിയില്ല.. ഇതുവായിച്ചപ്പോ അലക്കിപ്പൊരിച്ച പോലെ...

Typist | എഴുത്തുകാരി said...

എത്തി അല്ലേ, എവിടെയായിരുന്നു ഇത്ര നാളും? നോക്കിയിരിക്കയായിരുന്നു പോസ്റ്റിനു്.

kichu / കിച്ചു said...

കുഞ്ഞീവിത്താ..
നമിച്ചു. :)

ചാർ‌വാകൻ‌ said...

വാഴക്കോടനെ ശരിക്കും തെറ്റിദ്ധരിച്ചിരുന്നു.മിമിക്രി ഇറ്ങ്ങിയ കാലത്തെ ചില നമ്പര്‍ കണ്ടപ്പോ.ഇതേതായാലും കലക്കി.പക്ഷേ ആ കാര്‍ട്ടൂണിസ്റ്റിനെ കണ്ണില്‍ പെട്ടിലായിരുന്നോ..?

ബിനോയ്//HariNav said...

പഹയാ.. തകര്‍ക്ക് തകര്‍ക്ക് :)

ഗന്ധർവൻ said...

കിടിലൻ പോസ്റ്റ് :0)

Unknown said...

I am new to blog! reading this post really excited me.This is really interesting!I will come again!
Congrats Vazhakodan

വാഴക്കോടന്‍ ‍// vazhakodan said...

പ്രിയമുള്ളവരേ,
നാട്ടില്‍ പവര്‍ കട്ടും,നെറ്റിന്റെ അപര്യാപ്തതയും കൂടി ആകെ പ്രശ്നമാണ്. വാഴക്കോട് എന്നാ ഹൈടെക് സിറ്റിയില്‍ ഇതൊക്കെ ഇത്ര ബുദ്ധിമുട്ടാവും എന്ന് കരുതിയില്ല.:)
ഇവിടെ വന്നു അഭിപ്രായം അറിയിച്ച എല്ലാ നല്ല കൂട്ടുകാര്‍ക്കും നന്ദി അറിയിക്കുന്നു. ചെറായി മീറ്റില്‍ പങ്കെടുത്തില്ലായിരുന്നെങ്കില്‍ അതൊരു വന്‍ നഷ്ടമായേനെ! ജീവിതത്തില്‍ എന്നും ഓര്‍ത്ത്‌ വെക്കാന്‍ നല്ല മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ചെറായി മീറ്റില്‍ പങ്കെടുത്ത എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ നന്ദി അറിയിക്കുന്നു.

പാവത്താൻ said...

തകർത്തു.... ഞാൻ കുഞ്ഞീവി ഫാനായി. നിങ്ങളു വെറും വാഴക്കോടനല്ല.. നല്ലൊന്നാന്താരം ഏത്തവാഴക്കോടൻ തന്നെ.
@ കനൽ :ഇവിടെ വാഴക്കോടനെ പുകഴ്ത്തുന്നോ? നേരത്തെ എന്റെ വിവരക്കേടുകളിൽ വന്നു പറഞ്ഞതൊക്കെ ഞാൻ പറഞ്ഞു കൊടുക്കുന്നുണ്ട്‌

NAZEER HASSAN said...

ഡാ അളിയാ രണ്ടാഴ്ച്ച ലീവിന് പോയാലും ബ്ലോഗും പോസ്റ്റും ഇല്ലാതെ വയ്യാ അല്ലെ? നടക്കട്ടെ നടക്കട്ടെ.
അപ്പൊ പോരാറായില്ലേ? മീറ്റ്‌ കസറി അല്ലെ?

Anitha Madhav said...

വാഴക്കോടന്‍,
കുഞ്ഞീവി വീണ്ടും തകര്‍ത്തല്ലോ :) കൊള്ളാം ബ്ലോഗ്ഗര്‍മാരെ ഇങ്ങനെയും പരിചയപ്പെടുത്താം. എന്തായാലും പോസ്റ്റ്‌ രസകരം പതിവ് പോലെ.

Husnu said...

Good post again.
Expecting more from kunjeevi introducing the bloggers...
congrats!

Manikandan said...

കുറച്ചൊന്നുമല്ല ചിരിച്ചത് സുഹൃത്തേ. ആശംസകൾ

അലിഫ് /alif said...

ചെറായ് കോലാഹലത്തിനിടയിലെ വെടിക്കെട്ട് ദാ ഇതന്നെ..
“അല്ല മാഷ്‌ ഇന്നെ പഠിപ്പിച്ചിട്ടൊന്നും ഇല്ലേ, ഇനി മാഷിനെ ഞമ്മള് മാഷേ ന്നു വിളിച്ചാ മാഷക്ക് രതിണ്ടാവോ അതോ കൊതീണ്ടാവോ എന്ന് ഞമ്മക്ക്‌ അറീല്ല ഇന്നാലും ഇങ്ങള് ഇന്റെ മാഷാ”
ക്രിയാത്മകവിമർശനം..!

ആശംസകൾ.

Lathika subhash said...

"മാളേ ഡീ ഒന്നു നിന്നെ, ഇജ്ജെന്താ ഈ റബ്ബറും പാല് കുടിച്ച പോലെ കിടന്നു തുള്ളുന്നെ?"
ഹഹഹാ.....
വാഴക്കോടാ , നന്നായിട്ടുണ്ട്.

siva // ശിവ said...

നൈസ് പോസ്റ്റ്, അപ്പോള്‍ നോട്ട് ദ പോയിന്റ്....

അരുണ്‍ കരിമുട്ടം said...

ചെറായിലെ എല്ലാ പോസ്റ്റും വായിച്ചട്ടേ വാഴക്കോടന്‍റെ പോസ്റ്റ് തുറക്കു എന്ന് ഞാന്‍ തീരുമാനിച്ചിരുന്നതാ.
നിരാശപ്പെടുത്തിയില്ല:)

ബഷീർ said...

>> അരീക്കോടന്‍: അതെ അതെ ഒരു പാടു വര്ഷം പഴക്കള്ള ചങ്ങാതിമാരെ പോലെയല്ലേ ഞങ്ങള്‍ കഴിഞ്ഞത്.

കുഞ്ഞി: ഒരു ദിവസല്ലേ എന്ന് കരുതീട്ടാവും.നിങ്ങള് ഇന്നു രാത്രീം അവിടെ തങ്ങീട്ടെ പോകുന്നോള്ളൂ? <<


എങ്ങിനെ ചിരിക്കാതിരിക്കും. :)

അടിപൊളിയായി കുഞീവി കണ്ട മീറ്റ്

ഒഴാക്കന്‍. said...

പടച്ചോനെ ഇതു എന്തൊരു കൂത്ത് ..... ഞമ്മക്ക് പിരാന്ത്‌ ആയാ ?

വാഴക്കോടന്‍ ‍// vazhakodan said...

ലീവ് കഴീഞ്ഞ് എത്തി.ഇനി ബ്ലൊഗില്‍ സജീവമായി ഉണ്ടാകാം. ഇവിടെവന്നു അഭിപ്രായം അരിയിച്ച എല്ലാ നല്ല കൂ‍ട്ടുകാര്‍ക്കും,വായിക്കാന്‍ സന്മനസ്സു കാട്ടിയവര്‍ക്കും എന്റെ ഹ്രുദയം നിറഞ്ഞ നന്ദി അറിയിക്കൂന്നു.ഇനിയും ഈ വഴി വരുമല്ലൊ....

Sureshkumar Punjhayil said...

Vazakkodan ... Meetano, ee postano kalakkiyathenna ippo...!!!

Ashamsakal...!!!

സന്തോഷ്‌ പല്ലശ്ശന said...

നമ്മടെ ബാഴക്കോടന്‍റെ മിമിക്രീനെക്കുറിച്ച്‌ മ്മ്ടെ ഹന്‍ലു പറഞ്ഞിരുന്നു. മ്മള്‌ കണ്ടില്ലല്ലാ ന്നുള്ള്‌ ദെണ്ണം ണ്ടായിരുന്ന്‌ ഇതു വായിച്ചപ്പൊ മാറിക്കിട്ടി.. ക്രിക്കറ്റും ദൂരദര്‍ശനും പോലെയാ മീറ്റും വാഴക്കോടന്‍റെ ബ്ളോഗ്ഗും. മീറ്റും മുഴുവന്‍ റീപ്ളെ അടിച്ചു കാണിച്ചു തന്നില്ലെ പഹയന്‍.

Muralee Mukundan , ബിലാത്തിപട്ടണം said...

നൊസ്റ്റാൾജിയ ഉണർത്തുന്നു...ഇപ്പോഴും...
ചെറായിലെ ആ ബൂലോഗസംഗമ വാർഷിക ചിന്തകൾ !

poor-me/പാവം-ഞാന്‍ said...

Where are u Vaazha ji?

 


Copyright http://www.vazhakkodan.com