കോളേജിലെ മിമിക്സ് കഴിഞ്ഞതിന്റെ പിറ്റേ ദിവസം കോളേജ് ലൈബ്രറിക്ക് മുന്നിലെ തൂണിന്റെയടുത്ത് വാഴയും നസിയും റഫിയും നില്ക്കുന്നു. 'അയ്യപ്പന് വന്നാല്‍ രണ്ടുണ്ട് കാര്യം' എന്ന് കോളനീലെ കാര്‍ത്തു പറയുന്നതു പോലെ, അവിടെ നിന്നാല്‍ കോളേജ് കഴിഞ്ഞു പോകുന്നവരുടെയും വരുന്നവരുടെയും കൃത്യമായ സെന്‍സസ് എടുക്കാം കാരണം മെയിന്‍ ഗേറ്റിലേക്ക് ഇവിടെ നിന്നുള്ള ദൂരവും മെയിന്‍ ഗേറ്റില്‍ നിന്നും ഇങ്ങോട്ടുള്ള ദൂരവും ഏതാണ്ട് ഒരേ അളവായിരുന്നു. ഇതു പിന്നീട് മോഷന്‍ ഈസ് പ്രോപോഷണല്‍ റ്റു വെലോസിറ്റി ഓഫ് ദി മൂവിംഗ് ഒബ്ജക്റ്റ് എന്ന് ഞങ്ങള്‍ ഫിസിക്സ് പരമായി പലവട്ടം തെളിയിച്ചു കഴിഞ്ഞിരുന്നു.
മിമിക്സ് അവതരിപ്പിച്ചതിന്റെ അഹങ്കാരം ഞങ്ങളുടെ മൂന്നു പേരുടെ മുഖത്തും ഉണ്ട്, പോരാത്ത മൂന്നു അഹങ്കാരങ്ങള്‍ വരുന്നേ ഉണ്ടായിരുന്നുള്ളൂ. ആരെങ്കിലുമൊക്കെ ഓട്ടോഗ്രാഫ് വാങ്ങാന്‍ വരുമെന്നൊക്കെ ഏറ്റവും ചുരുങ്ങിയ അളവിലുള്ള അഹങ്കാരത്തില്‍ പോലും ഞങ്ങള്‍ വിശ്വസിച്ചു. പക്ഷെ ഒന്നും ഉണ്ടായില്ല. ചിലര്‍ ചെറുതായി പുഞ്ചിരിച്ചു മറ്റു ചിലര്‍ കണ്ട ഭാവം പോലും കാണിക്കാതെ നടന്നു പോയി.
വാഴ: ഡാ ചില ചിരിക്കാത്ത കളേര്‍സ് വരെ ചിരിക്കുന്നുണ്ടെടാ.ഞാനൊന്ന് പോയി പരിചയപ്പെട്ടിട്ട് വരട്ടെടാ.
നസി: ഡാ നീയൊന്നു ശ്രമിച്ചാല്‍ ഇവിടെ നിന്നു കൊണ്ടു തന്നെ നല്ല അസ്സല് തല്ലു വാങ്ങാം, ചുമ്മാ പിന്നാലെ പോയി തല്ല് ഇരന്നു വാങ്ങണോ?
വാഴ: ഈ കാര്യത്തില്‍ തല്ലു കിട്ടാതെ ഞാന്‍ നോക്കിക്കോളാം എന്താ.
റഫി: ഡാ ചെക്കാ നീ ഫസ്റ്റ് ഇയറാന്നു ഓര്‍മ്മ വേണം കേട്ടാ, അവന്റെ ഒരു പരിചയപ്പെടല്‍.ഡാ നസീ, ഷാഹിനയും റംലത്തുമല്ലേ ആ വരുന്നത്. നീ വരുന്നോ ഞാന്‍ ഒരു കാര്യം ചോദിച്ചിട്ട് ഇപ്പൊ വരാം.
വാഴ: അത് ശരി, മുക്രിക്കാക്ക് നടന്നിട്ടും പാത്താം ഞമ്മക്ക് നിന്നിട്ടും ആയിക്കൂടാ അല്ലെ? ആഹാ ഞാന്‍ ഇപ്പൊ ശരിയാക്കിത്തരാം. ഡാ റഫ്യെ നിന്നെ ആ വിദ്യ വിളിക്കുന്നുണ്ടെടാ, എന്തോ കത്തോ മറ്റോ തരാനാണത്രേ! ആ ഡി ബാച്ചിന്റെ മുന്നില്‍ നില്പ്പൊണ്ട്.
റഫി ഓടി വാഴയുടെ അടുത്ത് വന്ന് : നീ എവിടെ വേണേലും പോയിപണ്ടാരടങ്ങിക്കോ വെറുതെ എന്റെ കഞ്ഞീല് ബിരിയാണി ഇടല്ലേ.
വാഴ: ഞാന്‍ ആ വഴിക്കേ വരുന്നില്ല. ഡാ ആ വരുന്ന ക്ടാവ് മിമിക്സ് കഴിഞ്ഞേ പിന്നെ ഭയങ്കര നോട്ടോം ചിരിയും, ഒന്നു പോയി മുട്ടട്ടെ?
റഫി: ധൈര്യമായി ചെല്ല്, ഞങ്ങള്‍ ഇവിടോക്കെത്തനെ ഉണ്ടാവും..
വാഴ: മിമിക്സ് കഴിഞ്ഞുള്ള ആദ്യ അറ്റംറ്റാണ് , പുത്തരീല്‍ തന്നെ കല്ല് കടിപ്പിക്കല്ലെ ദേവ്യെ...."ഹലോ ഒന്നു നിന്നെ.."
പെണ്‍കുട്ടി: എന്താ ഏട്ടാ..
വാഴ: എന്തൊരു അനുസരണ, എന്തൊരു ശാലീനത, ഇതൊരു കല്യാണ മണ്ടപമായിരുന്നെങ്കില്‍ നിന്നെ ഇപ്പൊ തന്നെ കല്യാണം കഴിച്ചേനെ എന്ന് പറയണമെന്നുണ്ടായിരുന്നെങ്കിലും എന്താ പേരു എന്ന് മാത്രമെ പുറത്തേക്ക് വന്നുള്ളൂ.
"രജനി"
വാഴ: നല്ല പേര്. ആങ്ങിളമാരുണ്ടോ?
രജനി: നാല് പേരുണ്ട്, അച്ഛന് ചേലക്കര സ്റ്റേഷനില്‍ എസ് ഐ യാ
വാഴ:ദേവ്യെ! എന്താ നസീ...കുട്ടി നടന്നോളൂ ട്ടോ എന്റെ കൂട്ടുകാരന് വിളിക്കുന്നുണ്ട്, ഞാനങ്ങോട്ടു ചെല്ലട്ടെ അല്ലെങ്കില്‍ അവന് പിണങ്ങും. (ആ കുട്ടി നടന്നു പോകുന്നത് ഗദ്ഗദത്തോടെ വാഴ നോക്കി നില്ക്കുമ്പോള് മറ്റൊരു കുട്ടി വന്നിട്ട്)
"ചേട്ടന് വാഴക്കോടനല്ലേ?"
വാഴ: അതേ.. എന്താ കുട്ടീടെ പേര്?
"ഷാജിത"
വാഴ: എങ്ങിനെ അറിയാം എന്നെ?
ഷാജിത: ഇന്നലെ നാടകം കണ്ടിരുന്നു.
വാഴ: നാടകോ? ദേവ്യെ..
ഷാജിത: അതില്‍ ഏട്ടനെ ആ റഫീക്ക് ചേട്ടന് ചവിട്ടീത് കണ്ടിട്ട് എനിക്ക് സങ്കടം വന്നൂട്ടോ.ചേട്ടന് വേദനിച്ചോ?
വാഴ: വീട് എവിടാന്നാ പറഞ്ഞേ?
ഷാജിത: കുമ്പളങ്ങാട്, എനിക്ക് ചേട്ടനെ വല്യ ഇഷ്ടാ.
വാഴ:എന്റെ ഭാഗ്യം, കുട്ടി ഇപ്പൊ പൊക്കോളൂ ഞാന്‍ ക്ലാസ്സിലേക്ക് വരാം കേട്ടോ..
നസി: എന്താടാ നീ ആ കുട്ടിയോട് പറഞ്ഞേ, അതെന്റെ വീടിന്റെ അടുത്തുള്ളകുട്ടിയാ.
വാഴ; എന്റെ ഊഹം തെറ്റിയില്ല. അതാടാ പറഞ്ഞേ വീടിന്റെ അടുത്തുള്ളോര്‍ക്കെങ്കിലും നിന്റെ മിമിക്രിയൊന്നു കാണിച്ചു കൊടുക്കണം എന്ന്.
നസി: സത്യം പറ അവളെന്താ പറഞ്ഞ്.
വാഴ: എടാ അവള്‍ക്ക് നിന്നോട് ഒരു ഇഷ്ടമൊക്കെയുണ്ട്. നിന്നോട് നേരിട്ടു പറയാന്‍ മടിയായത് കൊണ്ടു എന്നോട് പറയാന്‍ പറഞ്ഞ്.
നസി: ഡാ സത്യം പറ.
വാഴ: കുമ്പളങ്ങാട് കള്ള് ഷാപ്പാണേ സത്യം!
നസി:എന്ന ഞാന്‍ പോയി ഒന്നു സംസാരിക്കട്ടെ?
വാഴ: അത് വേണ്ടടാ ഇപ്പൊ തന്നെ ആ കുട്ടി ആകെ ടയേര്‍ഡാ,
നസി: ടയേര്‍ഡോ? എന്നാലും ഒരാളെങ്കിലും എന്റെ മിമിക്രീല് വീണല്ലോ.അപ്പൊ എന്റെ മിമിക്രീടെ ഗുണം മനസ്സിലായോടാ വാഴേ?
വാഴ: അറിയാത്ത പിള്ള ചോറീമ്പോ അറിഞ്ഞോളും...
(അപ്പോഴേക്കും രാജീവും സുഭാഷും ഗോട്ടിയും അവിടേക്ക് വന്നു)
രാജീവ്: ഡാ പാഞ്ഞാളില്‍ ഒരു ക്ലബ്ബിന്റെ വാര്‍ഷികത്തിന് ഒരു മിമിക്സ് അവതരിപ്പിക്കാന്‍ ചാന്‍സ് കിട്ടീട്ടൊണ്ട് പോവല്ലേ?
റഫി: ഗോട്ടിടെ ക്ലബ്ബിന്റെ വാര്‍ഷികാവും അല്ലെ? വല്ല ചില്ലറയും കിട്ടുമോടാ.
ഗോട്ടി: അത് കിട്ടും എന്ന് കരുതീട്ട് വരണ്ടാ.ഒരു നല്ല സ്റ്റേജ് , അത് മാത്രം പ്രതീക്ഷിച്ചാല്‍ മതി.
നസി: ഡാ വണ്ടിക്കൂലിയെങ്കിലും താടേ, ഒന്നുമില്ലേലും പാഞ്ഞാള്‍ വരെ വന്നിട്ട് തിരിച്ചു പോരണ്ടെ?
വാഴ: തിരിച്ചു വരാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. അത് നാട്ടുകാര്‍ ഓടിച്ചോളും !
ഗോട്ടി:അതൊക്കെ സംഘടിപ്പിക്കാം പിന്നെ ഫുഡ് വീട്ടിന്നു തരാം. അത്രയൊക്കെ പോരെ?
റഫി: ഡേറ്റ് എന്നാ ? അന്നത്തെ ദിവസം വേറെ വല്ല ബുക്കിങ്ങും വന്നാല്‍ പിന്നെ രക്ഷയില്ല കേട്ടോ.
സുഭാ : വേറെ ബുക്കിങ്ങ്. നര്‍മ്മാസിന് , ഗോട്യെ നീ ധൈര്യമായി നോട്ടീസില്‍ പേര് കൊടുത്തോ . എന്തായാലും ആ ആഴ്ച ഞാന്‍ ചിറ്റാട്ടുകരയ്ക്ക് പോണില്ല എന്താ പോരെ?
രാജീവ്: ഡാ ഞായറാഴ്ച്ചയല്ലേ പരിപാടി ? നമുക്കു വെള്ളിയാഴ്ച്ച ക്ലാസ്സ് കഴിഞ്ഞു നേരെ പോയാലോ?
നസി: എന്തിനാ വെള്ളിയാഴ്ച്ച ആക്കുന്നത് ഇന്നു തന്നെ പൊയ്ക്കോടാ...
ഗോട്ടി: ഞായറാഴ്ച വൈകീട്ടാണ് പരിപാടി, നിങ്ങള്‍ വേണേല്‍ രാവിലെ പോരെ. ഉച്ചയ്ക്കും വൈകീട്ടും ഫുഡ് ഞാന്‍ വീട്ടീന്ന് തരാം എന്താ?
വാഴ: ഫുഡ് ഫുഡ് , എടാ ഞങ്ങടെ വീട്ടിലും ചോറിനേക്കാള്‍ കൂടുതല്‍ ചാറ് ഒഴിച്ചിട്ടു തന്നെയാ കഴിക്കുന്നെ.
രാജീവ്: ഡാ വാഴേ വീട്ടിലെന്നും കഞ്ഞിയാണല്ലേ?
വാഴ: എങ്ങിനെ ഇത്ര കൃത്യമായി മനസ്സിലായി?
രാജീവ്: ചോറിനേക്കാള്‍ കൂടുതല്‍ ചാറ് എന്ന് കേട്ടപ്പോള്‍ എനിക്ക് മനസ്സിലായെടാ എന്റെ വീട്ടിലും എന്നും ചോറിനേക്കാള്‍ കൂടുതല്‍ ചാറാ.
പരിപാടിയുടെ അന്ന് രാവിലെ ആറ് മണിക്ക് എത്താമെന്ന് ഞങ്ങള്‍ പറഞ്ഞെങ്കിലും ദുഷ്ടനാം ഗോട്ടി സമ്മതിച്ചില്ല.അതോടെ പ്രാതലിന്റെ പ്രതീക്ഷ നഷ്ടപ്പെട്ടു. അങ്ങിനെ ഒരു പതിനൊന്നു മണിയോട് കൂടി ഞങ്ങള്‍ പാഞ്ഞാളില്‍ എത്തിക്കൊള്ളാമെന്ന് തീരുമാനിച്ചു അന്നത്തേയ്ക്ക് പിരിഞ്ഞു.
രാവിലെ പത്തു മണിക്കുള്ള 'ഭാരത് മോട്ടോര്‍സില്‍' റഫി,നസി, സുഭാഷ് വടക്കാഞ്ചേരിയില്‍ നിന്നും വാഴയും രാജീവും വാഴക്കോട്ടില്‍ നിന്നും ആ വണ്ടിയില്‍ കേറാമെന്നു മുന്‍ നിശ്ചയിച്ച പ്രകാരം വാഴ വാഴക്കോട് ഹൈടെക് സിറ്റിയില്‍ രാജീവിനെയും 'ഭാരത് മോട്ടോര്‍സിനെയും കാത്തു നില്‍ക്കുകയാണ്. വാഴ ഒരു സുഹൃത്തിനെ കണ്ടപ്പോള്‍:
വാഴ: ഡാ ഷെരീഫെ എങ്ങോട്ടാത്ര ദൃതീല്?
ഷെറി: ഇന്ന് ലാലേട്ടന്റെ പുതിയ പടം റിലീസാടാ,തൃശ്ശൂര്‍ ജോസിലാ.
വാഴ: ഏതാടാ പടം?
ഷെറി: പടം..ഒരു "ന"മേല്പ്പോട്ട് ഒരു "ന" കീഴ്പ്പോട്ട് പിന്നെ ഒരു പൂജ്യം!
വാഴ: ഒരു ന മേപ്പോട്ടു...ന കീഴ്പ്പോട്ട് ഡാ "ധനം" ആണോ?
ഷെറി: അതന്നെ...ഒരു ഹലാക്കിലെ എഴുത്ത് വായിക്കാന്‍ പറ്റണ്ടേ?
വാഴ:ഡാ വായിക്കാന്‍ അറിഞ്ഞാലേ വായിക്കാന്‍ പറ്റൂ, നീ വേഗം സ്ഥലം വിട്ടേ.പിന്നെ അബോധാവസ്ഥെപോലും നീ എന്റെ കൂട്ടുകാരനാന്ന് ആരോടും പറയല്ലെടാ...ദാ ബസ്സ് വിട്ടോടാ..
അല്‍പ്പ സമയത്തിനുള്ളില്‍ രാജീവ് വന്നു.
വാഴ:നീ 'വണ്ടിപ്പറമ്പീന്നു' നടന്നാണോ വന്നെ? ആ ആലിന് ചോട്ടിലെ ബസ്റ്റാപ്പിന്നു ഒരു ബസ്സില്‍ കേറി വരായിരുന്നില്ലേ?
രാജീവ്: ബസ്സിനു ഒന്നേ നാല്‍പ്പതു കൊടുക്കണം,ആ പൈസ ഉണ്ടെങ്കില്‍ മുള്ളൂര്‍ക്കര സി എം എസ് ടാക്കീസിന്ന് രണ്ടു പടം കാണാം..തറേലിരുന്നു!
വാഴ: നീ സി എം എസ്സിനൊരു മുതല്ക്കൂട്ടാടാ....ദാ ബസ്സ് വരുന്നു അതില്‍ അവരുണ്ടാകും.
ബസ്സിന്റെ മുന്‍ഭാഗത്തു സ്ത്രീകള്‍ ഇരിക്കുന്ന ഭാഗത്ത് കൂടിയാണ് അന്നും പതിവ് പോലെ കേറിയത്.പ്രതീക്ഷിച്ചപോലെ സ്ത്രീകളുടെ സീറ്റിന്റെ തൊട്ടു പിന്നിലായി റഫിയും നസിയും ഇരിക്കുന്നു,അതിനു പുറകില്‍ സുഭാഷും.
വാഴ: നിങ്ങള്‍ ഈ അടുക്കള ഭാഗത്ത് തന്നെ കാണും എന്ന് എനിക്ക് ഉറപ്പായിരുന്നു.പിന്നെ ഞാന്‍ പേര്‍സെടുക്കാന്‍ മറന്നു എന്റെ പൈസ കൊടുത്തേക്കണേ..
റഫി: ഡാ പേര്‍സെടുത്തോണ്ട് ആയില്ല അതിനകത്ത് വല്ലതും വേണം.രാവിലെ ഇറങ്ങിക്കോളും മിമിക്രി കാണിക്കാന്‍..
റാഫിയുടെ ഈ വാക്കുകള്‍ കേട്ട് തൊട്ടു മുന്നിലെ സീറ്റിലിരുന്ന ചേച്ചി വാഴയെ നോക്കി ചിരിച്ചു.
വാഴ: അല്ല ചേച്ചി അവന്റെ കാലിലെ ചൊറി പഴുത്തു ചീഞ്ഞളിഞ്ഞ പോലെ ആയിരുന്നേ, അത് മാറിയോ എന്ന് ചോദിച്ചതിന്റെ ദ്വേഷ്യാ..
അത് കേട്ടതും ചേച്ചി കാലു വലിച്ചു മുന്നോട്ടു വെച്ചു.റഫി ദ്വേഷ്യത്തോടെ വാഴയുടെ മുഖത്തേക്കു നോക്കി. വാഴ ഒന്നും സംഭവിക്കാത്ത മട്ടില്‍ നിന്നു. 'മണലാടി' എന്ന സ്ഥലത്ത് ഞങ്ങള്‍ ഇറങ്ങി.ഇനി അവിടന്ന് വേറെ വഴിയാണ് പാഞ്ഞാളിലേക്ക്. ഏതാണ്ട് ഒരു രണ്ടു കിലോമീറ്റര്‍ ദൂരം കാണും പാഞ്ഞാള്‍ സെന്ററിലേക്ക്.
രാജീവ്: ഡാ നമുക്ക് മെല്ലെ നടന്നാലോ?
നസി: ഞാനും അത് പറയാനിരിക്കുവായിരുന്നു. ഈ കേറ്റം അങ്ങ് കഴിഞ്ഞാല്‍ പിന്നെ ഇറക്കം പിന്നെ പാടങ്ങള്‍ കഴിഞ്ഞാല്‍ പഞ്ഞാളായി.
വാഴ: അപ്പൊ പാടം കഴിഞ്ഞില്ലെങ്കില്‍ പായാത്ത ആളാകുമോ?
റഫി: ഡാ നീ ത്രിശ്ശൂരടുത്ത് മുണ്ടൂര്‍ പോയാല്‍ നിന്റെ മുണ്ട് ഊരുമോ? അല്ല പിന്നെ?
വാഴ: അതാ പറഞ്ഞെ മുണ്ടൂരുക്ക് പോകുമ്പോള്‍ പാന്റ്സ് ഇട്ടേച്ചും പോകണം എന്ന്. ഏതായാലും നമുക്ക് നടക്കാം ചിലരുടെ ആത്മാവിനെങ്കിലും കുളിര്‍മ്മയുണ്ടാകട്ടെ.
സുഭു: ഡാ നസീ, അയ്യപ്പന് വന്നാല്‍ രണ്ടുണ്ട് കാര്യം അല്ലെ? നടക്കട്ടെ..
നസി: അല്ലടാ ഇത്രയം പ്രകൃതി രമണീയമായ ഈ സ്ഥലം കണ്ടാസ്വദിച്ചു നടന്നൂടെ?
വാഴ:ആസ്വദിച്ചോ ആവോളം ആസ്വദിച്ചോ. പിന്നെ ആസ്വദിക്കുന്ന കൂട്ടത്തില്‍ പാടത്ത് വല്ല കിണറോ കുളമോ ഒക്കെയുണ്ടോന്നു പ്രത്യേകം നോക്കി വെച്ചോ.ഇരുട്ടത്ത് ഓടേണ്ടി വന്നാല്‍ മിമിക്രിക്കാരന് കിണറ്റില്‍ വീണു മരിച്ചു എന്നാ ചീത്തപ്പേര് കേള്‍പ്പിക്കണ്ടാ! അല്ല പിന്നെ..
തുടരും.....
Subscribe to:
Post Comments (Atom)
34 comments:
ആദ്യം തേങ്ങ നിന്റെ തലയ്ക്കടിക്കുന്നു...
പടാഷ്....
ഇനി വായിക്കട്ടെ
സംഭവ ബഹുലമായ മറ്റൊരു എപ്പിസോഡിന് ഇവിടെ തുടക്കം കുറിക്കുന്നു.നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ച് കൊണ്ട് സസ്നേഹം...വാഴക്കോടന്‍
തികച്ചും ആ കൂട്ടത്തില്‍ നമ്മളും ഉള്ള പോലെ തോന്നുന്നു.
എഴുത്തിന്റെ ഗുണമാണ് കേട്ട?
കലക്കി ബായെ ജ്ജ് ബല്ലാത്ത പഹയനാട്ട
ആസ്വദിച്ചോ ആവോളം ആസ്വദിച്ചോ. പിന്നെ ആസ്വദിക്കുന്ന കൂട്ടത്തില്‍ പാടത്ത് വല്ല കിണറോ കുളമോ ഒക്കെയുണ്ടോന്നു പ്രത്യേകം നോക്കി വെച്ചോ.ഇരുട്ടത്ത് ഓടേണ്ടി വന്നാല്‍ മിമിക്രിക്കാരന് കിണറ്റില്‍ വീണു മരിച്ചു എന്നാ ചീത്തപ്പേര് കേള്‍പ്പിക്കണ്ടാ! അല്ല പിന്നെ..
കലക്കി എന്നത്തെ പോലെയും!..............
വാഴക്കോടാ ...ഇതും പതിവ് പോലെ കലക്കി .. ഏതായാലും പോസ്റ്റുകള്‍ക്ക് ഓരോ പാരഗ്രഫിലും വാഴക്കോടന്‍ എന്ന സീല്‍ അടിച്ചു വച്ചോ .. അല്ലേല്‍ പിള്ളേര് കുമ്പിടുന്ന നേരം കൊണ്ട് അടിച്ചു മാറ്റി പോകും
അന്തവും കുന്തവും ഇല്ലാത്ത ഒരു ബ്ലോഗ്ഗര്‍ അന്തപ്പന്, വാഴക്കോടന്റെ പോസ്റ്റ് അപ്പടി കോപ്പി ചെയ്തു വച്ചത് ദാ നോക്ക് .. എവിടെ നിന്നെങ്കിലും വീണു കിട്ടിയതാണ് എന്നെങ്കിലും പറഞ്ഞു കൂടെ ഈ മണ്ടന്‍ ബ്ലോഗ്ഗെര്‍ക്ക്
രസകരം, പതിവു പോലെ. തുടരൂ
അരി വെന്തോ എന്ന് നോക്കാന്‍ ഒന്നോ രണ്ടോ സാമ്പിള്‍ നോക്കുന്ന പോലെ ഇതിന്റെ (ഈ പോസ്റ്റിന്റെ) ഗുണം അറിയാന്‍ --
ഞങ്ങടെ വീട്ടിലും ചോറിനേക്കാള്‍ കൂടുതല്‍ ചാറ് ഒഴിച്ചിട്ടു തന്നെയാ കഴിക്കുന്നെ--ഇതു മാത്രം പോരേ!
"നാല് പേരുണ്ട്, അച്ചന് ചേലക്കര സ്റ്റേഷനില്‍ എസ് ഐ യാ"
ചങ്ക് കലങ്ങാന്‍ ഇത് മതിയേ..
ഹ..ഹ..ഹ..
ഉം....!!
തുടരാനാ ഭാവം, ന്റ്റെ ദൈവേ..!!
വന്നാല്‍ രണ്ടുണ്ട് കാര്യം' എന്ന് കോളനീലെ കാര്‍ത്തു പറയുന്നതു പോലെ..ഹിഹി
കുമ്പളങ്ങാട് കള്ള് ഷാപ്പാണേ സത്യം!ഹിഹിഹി
ഒരു "ന"മേല്പ്പോട്ട് ഒരു "ന" കീഴ്പ്പോട്ട് പിന്നെ ഒരു പൂജ്യം!ഹിഹിഹിഹി
എനിക്ക് വയ്യാ വാഴക്കോടാ, ഈ എപ്പിസോഡും
ചിരിപ്പിച്ചു....എത്രയും വേഗം ബാക്കി പോന്നോട്ടെ......
ഒരു "ന"മേല്പ്പോട്ട് ഒരു "ന" കീഴ്പ്പോട്ട് പിന്നെ ഒരു പൂജ്യം!
ഹി ഹി കൂട്ടുകാരന്റെ തല പുറത്തു കാണിക്കണ്ട
വായിച്ച് രസം പിടിച്ച് വന്നപ്പോഴേക്കും നിര്‍ത്തി, കശ്മല്‍ കുമാര്‍ !!
...ഒരു "ന"മേല്പ്പോട്ട് ഒരു "ന" കീഴ്പ്പോട്ട് പിന്നെ ഒരു പൂജ്യം...
അതു കലക്കി.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
എന്തോ കത്തോ മറ്റോ തരാനാണത്രേ! ആ ഡി ബാച്ചിന്റെ മുന്നില്‍ നില്പ്പൊണ്ട്.
.............ഇതു പോലെ പ്രതീക്ഷകളുമായി നീണ്ട5 വര് ഷം ആ വരാന്തകള്‍ നര് മ്മാസിനെ സഹിച്ചിരിക്കുന്നു.....തുടരട്ടേ..ഇതെവിടെ ചെന്നു നിക്കും എന്നു കാണാല്ലോ...
കിടുക്കന്‍ മാഷേ കിടുക്കന്‍.....
അനിലു പറഞ്ഞതാ അതിന്റെ ഒരു ശരി...അവരുമായി ഒരു ഫ്രണ്ട്ഷിപ്പായി വന്നതാ അതിനെടേല് ഈ വാഴ കര്ട്ടനിട്ടതു ശരിയായില്ല....
ഇതു പിന്നീട് മോഷന്‍ ഈസ് പ്രോപോഷണല്‍ റ്റു വെലോസിറ്റി ഓഫ് ദി മൂവിംഗ് ഒബ്ജക്റ്റ് എന്ന് ഞങ്ങള്‍ ഫിസിക്സ് പരമായി പലവട്ടം തെളിയിച്ചു കഴിഞ്ഞിരുന്നു.
ഡാ മജീ,
നീ ഇതിന് മാത്രം ഫിസിക്സ് എവിടുന്നാടാ അളിയാ പടിച്ചത്? കലക്കി മോനേ..
ഒഫീസിലെ തിരക്കിനിടയില്‍ ഇരുന്ന് ചിരിക്കാതെ വായിക്കാന്‍ പാടു പെട്ടു.ആ നല്ല ഒര്മ്മകളിലേക്കു വീണ്ടും കൊണ്ടു പൊയ നിനക്ക് നന്ദിയുണ്ടെടാ അളിയാ... അടുത്തത് പെട്ടെന്നായിക്കോട്ടെ ഗെഡീ...
"ഡാ ചില ചിരിക്കാത്ത കളേര്‍സ് വരെ ചിരിക്കുന്നുണ്ടെടാ...."
അതെ അതെ!
ചിരിക്കും .
ചിരിച്ചു കൊണ്ടേ ഇരിക്കുന്നു....
ഒരു കാലഘട്ടത്തിന്റെ സൗഹാര്‍ദ്ദ ഭൂമി ഇതില്‍ വരച്ചിട്ടുണ്ട് രചന സ്വഭാവം കൊണ്ട് ഇത് മനോഹരവുമാണ് ആശംസകള്‍
pandu ente friendsnte koode ee vaziyokke karangi nadanna ormmakal vallathe nombarapeduthunnu...
Athimanoharam Vaze, Bhavukangal...!!!
ഷാജിത: ഇന്നലെ നാടകം കണ്ടിരുന്നു.
വാഴ: നാടകോ? ദേവ്യെ..
ഷാജിത: അതില്‍ ഏട്ടനെ ആ റഫീക്ക് ചേട്ടന് ചവിട്ടീത് കണ്ടിട്ട് എനിക്ക് സങ്കടം വന്നൂട്ടോ.ചേട്ടന് വേദനിച്ചോ?
ഇത്രയും പാവം കുട്ടികളാണോ കുമ്പളങ്ങാട് ??
ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി.
എത്രയും വേഗം ബാക്കി പോന്നോട്ടെ.ഞാന്‍ കാത്തിരിക്കുന്നു....
വാഴക്കോടാ.....
ഓടിപ്പോകല്ലെ... ഏതായാലും മണലാടിയിൽ ബസിറങ്ങിയില്ലെ, ഇത്തിരി പുറകോട്ടു നടക്കൂ... ആ വളവിലെ കോർണ്ണറിൽ തന്നെയാ എന്റെ വീട്. ഒരു ചായകുടിച്ച് പോകാം. എന്നിട്ട് അടുത്ത ഭാഗത്തിന്റെ തുടക്കം ഇങ്ങിനെയാവട്ടെ...
അങ്ങിനെ അപ്പൂട്ടന്റെ വീട്ടിൽ നിന്നും ഒരു ചായയും കുടിച്ച് ഉന്മേഷവാന്മാരായി ഞങ്ങൾ യാത്ര തുടങ്ങി....
വാഴക്കോടൻ പറഞ്ഞ റോഡിലൂടെ ഞാൻ അധികം നടന്നിട്ടില്ല, മിക്കവാറും പാടത്തെ വരമ്പിലൂടെയാ ഞങ്ങൾ പാഞ്ഞാൾക്ക് പോകാറ്. വാഴക്കോടൻ പറഞ്ഞ ഒരു കയറ്റം, പിന്നെയൊരിറക്കം എല്ലാം കഴിഞ്ഞ് റോഡിലെത്തും വരമ്പിലൂടെ പോയാൽ.
വേഗം വായനശാലയിലെത്തൂ വാഴക്കോടാ.... മിമിക്രി കേൾക്കാൻ ധൃതിയായി.
മണലാടിയിലാ ബസിറങ്ങിയതല്ലെ.... ഞാൻ വിചാരിച്ചു വെട്ടിക്കാട്ടിരി ആയിരിക്കും എന്ന്. (കലാമണ്ഡലം ഒക്കെ ഒന്ന് കാണൂ വാഴക്കോടാ...). അതോണ്ടാ നേരത്തെ പറയാതിരുന്നത്.
പതിവുപോലെ നന്നായി..
മിമിക്രിക്കിടയിലും ചില സത്യങ്ങൾ ലാഘവത്തോടെ പറഞ്ഞ് പോയത് ഹൃദയസ്പർശിയായി..
ചോറിനേക്കാൾ കൂടുതൽ ചാറ് :(
പതിവു പോലെ രസകരം,വാഴക്കോടാ ....
Really humourous script.
I really admire you Mr. Vazhakodan.
Keep it up.
Awaiting for the next part...
ha..ha..ha.
"വാഴ: നാടകോ? ദേവ്യെ.."
കലക്കി വാഴേ...ബാക്കി കൂടെ വേഗം വേഗം ഇങ്ങട് പോരട്ടെ!!
ഒന്നു ചിരിക്കാതെ പോകാന്‍ വയ്യ ബയ്യാ...ചെമ്മീനിനോട് കിടപിടിക്കുന്നതല്ലെങ്കിലും വാഴയുടെ വാഴക്കൂമ്പിന്റെ മനോഹരമായ ആ ഇളം പച്ചപ്പ് ദൃശ്യമാകുന്ന പോസ്റ്റ് തന്നെ.സ്മൈലി മാത്രമ്മിട്ട് പോയാല്‍ അത് വാഴയോടുള്ള അവഗണനയാകുമെന്നതിനാല് ഒന്നാര്‍ത്തു ചിരിക്കട്ടെ ഹ ഹ ഹാ..
അടുത്ത ഫാഗത്തിനായി അക്ഷമയോടെ ജിപ്പൂസ്.
ഡാ, നന്നായിട്ടുണ്ട്!!!
പിന്നെ റഫി കത്ത് വാങ്ങിക്കാന്‍ പോയതിന്റെ ബാക്കി എന്തെ എഴുതിയില്ല? അത് എനിക്കുള്ള ലെറ്റര്‍ ആയിരുന്നെന്നും നേരിട്ടു തരാനുള്ള മടി കാരണം റഫിയെ പോസ്റ്റ് മാന്‍ ആക്കിയതാനെന്നും നീ അറിഞ്ഞില്ല??? എന്തായാലും പഴയ ഓര്‍മകളിലേക്ക് കൊണ്ടുപോയതിനു നന്ദി... ഒരായിരം നന്ദി!!!
വാഴക്കോട്, മണലാടി, ഭാരത് മോട്ടോര്‍സ് etc etc ...... വീണ്ടും നൊസ്റ്റാള്‍ജിയ!!!
പിന്നേ, നമ്മുടെ നസി മണലാടിയില്‍ ഇറങ്ങിയ ശേഷം ഒരു 'പെട്ടി' തിരഞ്ഞു നടന്നത് നീ മറന്നോ? പെട്ടി തിരഞ്ഞു തിരഞ്ഞു ഒരു പട്ടി അവനെ ഓടിച്ചതും മറന്നോ?
എന്തായാലും എന്റെ വീട്ടിലെ ഫുഡ് അടി മറന്നില്ലല്ലോ!! നന്നായി!!
പിന്നീയ്, ഒരു പരാതി ഉണ്ട്!!! ഇങ്ങനെ ഒരാളുടെ മാത്രം 'നിക്ക്-നെയിം' എഴുതാന്‍ പാടില്ല!!! അത് നിര്‍ത്തിക്കോ... ഇല്ലെങ്കില്‍ നിങ്ങളുടെ എല്ലാം ഇരട്ടപേര് ഇവിടെ പബ്ലിഷ് ചെയ്യും... ജാഗ്രതെയ്!!!
രസകരം, പതിവുപോലെ.
ഒരു "ന"മേല്പ്പോട്ട് ഒരു "ന" കീഴ്പ്പോട്ട് പിന്നെ ഒരു പൂജ്യം!
ചിരിപ്പിക്കാതെ പിന്നെ...
എപ്പിസോഡുകൾ കൂമ്പാരമാവട്ടേ..
ഒത്തിരി രസിപ്പിച്ചു..ചോറിനേക്കാള്‍ കൂടുതല്‍ ചാറ് എന്ന് വായിച്ചപ്പോള്‍ എനിക്കും ഒരു പഴയ ഒരു നൊമ്പരം അനുഭവപെട്ടു..രസമുള്ള ഒരു നൊമ്പരമായി
ഇപ്പോള്‍ അത് തോനുന്നു
ഇനിയും പോരട്ടെ...കാത്തിരിക്കുന്നു
Post a Comment