Friday, October 9, 2009

തിരിച്ച് വരവുകള്‍!

ആദ്യ കാലങ്ങളില്‍ ഇന്ത്യ വിക്ഷേപിക്കാറുള്ള റോക്കറ്റ് പോലെയാണ് ചില ബ്ലോഗര്‍മാരുടെ കാര്യങ്ങള്‍. ഒരു നിശ്ചിത ഉയരത്തില്‍ ചെന്നാല്‍ ഇന്ധനം തീരും. പിന്നെ നിവ്യത്തിയില്ലാതെ മൂക്കും കുത്തി തിരിച്ച് വരും.കൌണ്ട് കുറവായിരുന്നെന്നോ, റോക്കറ്റ് പൊങ്ങാന്‍ നേരം ശസ്ത്രജ്ഞന്‍ പാന്റ്സിന്റെ സിപ്പിടാന്‍ മറന്നെന്നോ ഒക്കെയുള്ള റിപ്പോര്‍ട്ടുകള്‍ തിരിച്ച് വരവിനുള്ള കാരണങ്ങളായി പുറത്ത് വരും.അത് പോലെ കോന്തന്‍ കൊല്ലത്ത് പോയി തിരിച്ച് വന്ന പോലെ ഒരു തിരിച്ച് വരവാണ്  “തിരിച്ച് വരവുകള്‍“ എന്ന ഇന്നത്തെ എപ്പിസോഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

‘തിരിച്ച് വരവുകള്‍‘ എന്ന പരിപാടിയിലേക്ക് എല്ലാവര്‍ക്കും സ്വാഗതം!

കാലപ്പഴക്കം ചെന്നതും വിലകുറഞ്ഞതും അറുബോറന്‍ തമാശകളുമായി ബൂലോകത്തേക്ക് കടന്ന് വന്ന വാഴക്കോടന്‍ എന്ന ബ്ലോഗറുടെ തിരിച്ച് വരവുകളാണ് ഇന്ന് ഈ പരിപാടിയില്‍  ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കുട്ടിക്കാലം മുതല്‍ തന്നെ ഇയാള്‍ പല തിരിച്ച് വരവുകളും നടത്തിയിട്ടുണ്ട് എന്ന സത്യം ചരിത്രം നമ്മെ ഉറക്കത്തില്‍ വരെ ബോധ്യപ്പെടുത്തുന്നു. ഒരു കുഞ്ഞായിരിക്കുമ്പോള്‍ പനിയുണ്ടായിരുന്ന സമയത്ത് കൊടുത്തിരുന്ന മരുന്നുകള്‍ അതേ സ്പീഡില്‍ വായില്‍ നിന്നും തിരിച്ച് വരുമായിരുന്നു. അന്നേ ഒരമ്മാവന്‍ ഇവന്‍ പല തിരിച്ച് വരവുകളും നടത്തും എന്ന് പ്രവചിച്ചിരുന്നു.പിന്നീട് വളരെയധികം തിരിച്ച് വരവുകള്‍ നടത്തിയത് സ്കൂളില്‍ നിന്നുമായിരുന്നു. സ്കൂളില്‍ കൊണ്ടാക്കിയ അതേ വേഗത്തില്‍ അയാള്‍ തിരിച്ച് വീട്ടിലെത്തുമായിരുന്നു. കുളത്തില്‍ കൂട്ടുകാരൊത്ത് മുങ്ങാം കുഴിയിട്ട് കളിക്കുമ്പോള്‍ വെള്ളത്തിനടിയില്‍ നിന്നും തിരിച്ച് വരാന്‍ കൂട്ടാക്കാതിരുന്ന ഇയാളെ കൂട്ടുകാര്‍ ചേര്‍ന്ന് തിരിച്ച് കൊണ്ടു വന്നില്ലായിരുന്നെങ്കില്‍ മറ്റൊരു തിരിച്ച് വരവ് അസാധ്യമായേനെ എന്ന് ഇപ്പോഴും അത് കണ്ട് നിന്നവര്‍ വിശ്വസിച്ച് പോരുന്നു. പിന്നീട് വളര്‍ന്ന് വലുതായപ്പോള്‍ അടിവാരം ഓമനയുടെ വീട്ടില്‍ നിന്നും തിരിച്ച് വരാന്‍ മടി കാണിച്ച ഇയാളെ നാട്ടുകാരെല്ലാം ചേര്‍ന്ന് പണിപ്പെട്ടാണ് ഒരു തിരിച്ചറിവിലൂടെ തിച്ച് വരവു നടത്തിച്ചത് എന്നത് ഒരു നാടന്‍ പാട്ടാണ്.
തിരിച്ച് വരവുകള്‍ ഒരു പുത്തരിയല്ലാത്ത വാഴക്കോടന്‍ ഈയടുത്തിടെ നടത്തിയ ഒരു തിരിച്ച് വരവിന്റെ കണ്ണീരില്‍ കുതിര്‍ന്ന വേദന സംഹാരിയായ ഒരു കഥയുടെ ഒരു പേജ് കീറിയാണ് ഈ എപ്പിസോഡില്‍ കാണിക്കുന്നത്.
ആ പച്ചയായ ജീവിത കഥയിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ട് പോകട്ടെ.

ബ്ലോഗിലെ അനോണി ശല്യം മൂത്തപ്പോള്‍ ബ്ലോഗില്‍ നിന്നും ഒളിച്ചോടി, കമന്റൊന്നും ഇല്ലാതെ ദാരിദ്ര്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന വാഴയുടെ കുടുംബ ജീവിതത്തിലെ ഒരു നേര്‍കാഴ്ചയാണ് ഇവിടെ പറയാന്‍ പോകുന്നത്.

ബ്ലോഗില്‍ നിന്നും ലീവെടുത്ത് വേറെ പണിയൊന്നും ഇല്ലാതെ വീട്ടില്‍ ചടഞ്ഞ് കൂടി കിടക്കുന്ന വാഴക്കോടനില്‍ നിന്നും ഈ എപ്പിസോഡ് ആരംഭിക്കുന്നു.

“അല്ലേ, ഈ ബ്ലോഗ് പൂട്ടി എന്നു കേട്ടത് സത്യമാണോ? അപ്പോ ദൈവം ഉണ്ടെന്ന് പറയുന്നതു നേരാ അല്ലെ? എന്റെ പ്രാര്‍ത്ഥന കേട്ടു”

“നീയങ്ങനെ സമാധാനിക്കാന്‍ വരട്ടെ,ഞാന്‍ തിരിച്ച് വരും! പുതിയ പോസ്റ്റും ഇടും!”

“പിന്നെം വല്ല അനോണിയും വന്ന് തുമ്മിയാല്‍ നിങ്ങള്‍ ബ്ലോഗ് പൂട്ടില്ലെ? നാണമില്ലല്ലോ ഒരു പ്യാടിത്തൂറി വന്നിരിക്കുന്നു, നിങ്ങളൊരു പുപ്പുലിയാണ് എന്ന് കരുതുന്നോണ്ടാത്രെ ബ്ലോഗ് പൂട്ടീത് എന്നു പറഞ്ഞവരും ഉണ്ടല്ലൊ, കഷ്ടം!”

“എടീ, നീ പുപ്പുലി എന്നു മാത്രം വിളിക്കരുത്”

“അതെന്താ, അത് അത്ര മോശപ്പെട്ട കാര്യമാണൊ?”

“അതേടീ, അതിലെ ഒരു ‘പു‘ ഒരു മുട്ടന്‍ തെറിയാടീ, ഇനി പറ നിനക്കു ഞാനൊരു പുപ്പുലിയാകണോ?

“അയ്യേ,വഷളന്‍ വാഴ!നിങ്ങളിങ്ങനെ മസില് പിടിച്ച് ഇരിക്കാതെ പോയി പോസ്റ്റ് ഇട് മനുഷ്യാ, മസിലൊക്കെ ഉള്ളവര്‍ പിടിക്കട്ടെ”

“ഇല്ലെടീ, ഈ അനോണികളില്‍ നിന്നും ഒരു രക്ഷ കിട്ടാന്‍ ഒരു സിദ്ധനെകൊണ്ട് ബ്ലോഗൊന്നു മന്ത്രിച്ചൂതിക്കണം”

“നിങ്ങക്ക് ഭാവന വരാനാ ഇപ്പോ മന്ത്രിച്ച് ഊതിക്കണ്ടത്, അതിന് നല്ലത് ആ പച്ചപ്പട്ട് ഔലിയയാ. നിങ്ങളൊന്നു ചെന്ന് കാര്യം പറ”

“വേണ്ടടീ, അയാളുടെ അടുത്ത് പോയി ആ തെക്കേലെ കദീസുമ്മ ഒരു കുഞ്ഞിക്കാലിനു വേണ്ടി നേര്‍ച്ചയും വഴിപാടും നടത്തീട്ട്, ഇപ്പോ ആ കദീസുമ്മാടെ ഭര്‍ത്താവു ഒരു കാലുമായി ജനിച്ച കുട്ടിക്കു വികലാംഗ സര്‍ട്ടിഫിക്കേറ്റിനു കിടന്ന് ഓടിപ്പായല്ലേ, അതു വേണ്ട മോളെ”

“എന്നാ ആ മുസ്ലിയാരുടെ മോനെക്കൊണ്ടൊന്നു മത്രിച്ചൂതിച്ചോളിന്‍!”

“പിന്നേപ്പൊ, അനക്കറിയോ ആ മുസ്ലിയാര് എങ്ങിനെ മരിച്ച് ന്ന്, മരിക്കാന്‍ നേരത്ത് വെള്ളം കുടിച്ച് മരിക്കണേ  വെള്ളം കുടിച്ച് മരിക്കണേ എന്ന് എന്നും ദുആ ഇരക്കാറുള്ള ആ മുസ്ലിയാര്, കഴിഞ്ഞ പെരുമഴക്ക് തോട്ടിലേക്ക് വീണ് ആവാശ്യത്തിനും അതിലധികവും വെള്ളം കുടിച്ചല്ലേ മരിച്ചത്, ഞാന്‍ വല്ല സിദ്ധന്മാരേയും പോയി കണ്ടോളാം”

“എന്നാ പുട്ടും പഴോം ഉണ്ട് തട്ടീട്ട് പോകാം”

വാഴക്കോടന്‍ നേരെ ചാത്തന്‍ സേവ നടത്തുന്ന ഒരു സിദ്ധന്റെ വീട്ടിലേക്ക് ചെല്ലുന്നു.ചുവപ്പ് വസ്തമണിഞ്ഞ് ചമ്രം പണിഞ്ഞിരിക്കുന്ന സിദ്ധന്റെ മുന്നില്‍ വാഴക്കോടനും ചമ്രം പണിഞ്ഞ് ഇരുന്നു.
“സ്വാമീ രക്ഷിക്കണം, ബ്ലോഗില്‍ അനോണികള്‍ ശല്യം ചെയ്യുന്നു, അവരെ ഒതുക്കണം, അതിനു ചാത്തന്‍ സേവ വേണം”

‘എന്താണ് ഇപ്പോഴത്തെ അവസ്ഥ? ബ്ലോഗ് പൂട്ടിയോ?’

“ഏതാണ്ട് പൂട്ടിയ പോലെയാ, ഒന്നും എഴുതാന്‍ കഴിയുന്നില്ല, ആകെ ഒരു ശൂന്യത”

“ഭക്താ തലയിലെ ശൂന്യതയ്ക്കു ചാത്തന്റെ കയ്യില്‍ പരിഹാരമില്ല. അനോണിയെ എന്തു ചെയ്യാന്‍ പറ്റുമെന്നു ചാത്തനോടൊന്ന് കണ്‍സല്‍റ്റ് ചെയ്യട്ടെ! .........ഓം ഹ്രീം..ചാത്തനായഃ ക്ഷൂദ്രായഃ അനോണിയാഹഃ.........ഹും ഇത്തിരി കടുപ്പപ്പെട്ട അനോണിയാണല്ലോ.ചിലവേറും”

‘അനോണിക്കാണോ സ്വാമീ”

“അല്ല. ബ്ലോഗില്‍ ചാത്തന്റെ ഒരു രൂപം വെക്കേണ്ടി വരും’

‘എന്റെ ഫോട്ടൊ ഒരു സൈഡില്‍ വെച്ചിട്ടുണ്ട് സ്വമീ”

‘കരിങ്കുട്ടിച്ചാത്തന്റെ പടമല്ല ഉദ്ദേശിച്ചത്.സാക്ഷാല്‍ ചാത്തന്റെ!  ആട്ടേ ഉറക്കത്തില്‍ സ്വപ്നം കാണാറുണ്ടോ?

‘ഉവ്വ് സ്വാമീ ഈയടുത്ത് ഞാന്‍ മരിച്ചതായി സ്വപ്നം കണ്ടു!’

“ഹും സ്വാമി അറിഞ്ഞു”

“എന്റെ ബ്ലോഗ് വായിച്ചല്ലേ?

“എനിക്കു ജീവനില്‍ കൊതിയുണ്ട്, ബ്ലോഗ് ഞാന്‍ വായിക്കാറില്ല, ഒരു കോഴിയെ വേണ്ടി വരും!

“ചെറിയച്ഛന്‍ കുവൈറ്റിലാണ്”

“ഇതിന് തല്‍ക്കാലം നാടന്‍ കോഴി മതി. പിന്നെ നൂറില്‍ കൂടുതല്‍ കമന്റ് കിട്ടാന്‍ ആഗ്രഹമില്ലേ?

“ഉണ്ട് സ്വാമീ, എന്റെ അനോണി കമന്റുകള്‍ ചേര്‍ത്താലും പകുതി പോലും ആകുന്നില്ല”

“മുട്ടയില്‍ ഒരു പ്രയോഗം ചെയ്യേണ്ടി വരും’

“അയ്യോ അതു വേണോ സ്വാമീ?

“ഹും എന്താ പേടിയുണ്ടോ?’

“അല്ല സ്വാമീ ഒരു പെണ്‍കുട്ടി കൂടി ഉണ്ടായിക്കാണാന്‍ ആഗ്രഹമുണ്ട്’

“ഛെ! വൈറ്റ് ലഗോണ്‍ ചീനക്കോഴിയുടെ മുട്ടയാ ഞാന്‍ ഉദ്ദേശിച്ചത്. ആട്ടേ ഭാവന കൂട്ടാനുള്ള പൂജ നടത്തണോ? ചിലവേറും!

“നടത്താം സ്വാമീ,ഇനി ഭാവന കൂടിയില്ലേലും ‘ഭാമ’ കൂടിയാലും മതി‘

“ഇത് ആ കൂടലല്ല, എന്തായാലും ചാത്തന്‍ ശരിയാക്കും, ഈ ലിസ്റ്റിലുള്ള സാധനങ്ങള്‍ വാങ്ങി വരൂ’

(സ്വാമി കൊടുത്ത ലിസ്റ്റ് നോക്കി) ബ്രാ-2, പാന്റീസ് -3, അടിപ്പാവട- 2
സ്വാമീ എന്താണീ കാണുന്നത്? ഈ ചാത്തന്‍ ഇനി ഒരു ചാത്തിയാണോ?? ഐ മീന്‍ ഫീമെയില്‍!

“ഛെ, ലിസ്റ്റ് മാറിപ്പോയതാ, അത് വേലക്കാരി വാങ്ങാന്‍ തന്ന ലിസ്റ്റാ, ഇതാ ഇതാണ് ലിസ്റ്റ്’

“സ്വാമീ ഇത് വീട്ടിലെ സാധനങ്ങല്‍ വാങ്ങാനുള്ള ലിസ്റ്റാ, അരിയും മുളകുമൊക്കെ എഴുതിയിരിക്കുന്നു,ഇതൊക്കെയാണോ ചാത്തനെ സേവിക്കാനുള്ള ഐറ്റംസ്??’

‘അല്ല അതെല്ലാം എനിക്കു വേവിച്ച് സേവിക്കാനുള്ളതാ, വെറുതെ ചാത്തനെ ദ്വേഷ്യപ്പെടുത്തരുത്, ബ്ലോഗ് പൂട്ടിച്ച് കരിച്ച് കളയും’

“അത് അനോണി പൂട്ടിച്ചലോ,അതു തുറക്കാനുള്ള വഴിക്കല്ലേ സ്വാമീ ഞാന്‍ വന്നത്, ഞാന്‍ എല്ലാം ഇപ്പോ വാങ്ങിത്തരാം,ഇനി വേറെ വല്ല ദക്ഷിണേം വെക്കണോ സ്വാമീ??

‘വേണം എന്റെ ബ്ലോഗില്‍ സ്ഥിരമായി വന്ന് കമന്റ് ചെയ്യണം, ഫോളൊ ചെയ്യണം”

“ചെയ്യാം സ്വാമീ, ആട്ടേ ഏതാ സ്വാമീ സ്വമീടെ ബ്ലോഗ്??

“ഓട്ടകാലണ.ബ്ലോഗ്സ്പോട്ട്.കോം!!!

74 comments:

വാഴക്കോടന്‍ ‍// vazhakodan said...

ബ്ലോഗിന്റെ പുതിയ ഹെഡര്‍ തയാറക്കിയ പകല്‍കിനാവനും,കാരിക്കേച്ചര്‍ വരച്ച സജീവേട്ടനും നന്ദി.
എന്നോട് സ്നേഹം കാണിക്കുകയും,പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാ നല്ല മനസ്സുകള്‍ക്കും എന്റെ നന്ദി അറിയിക്കട്ടെ!

സ്നേഹത്തോടെ,
നിങ്ങളുടെ സ്വന്തം,
വാഴക്കോടന്‍

തിരൂര്‍ക്കാരന്‍ said...

വാഴേ ,
നിങ്ങളോടുള്ള എല്ലാ സ്നേഹവും മനസ്സില്‍ വെച്ച് പറയട്ടെ. ഈ പോസ്റ്റു കണ്ടപ്പോള്‍ ശരിക്കും കൂവനാണ് തോന്നിയത്.. നിങ്ങള്‍ ഒളിചോടിയപ്പോഴും എനിക്ക് തോനിയതാ ഇപ്പൊ തന്നെ ഇവിടെ എത്തും എന്ന്... നല്ലകഴിവുള്ള വ്യക്തിയാണ് താങ്കള്‍ ....ഇനിയും കൂടുതല്‍ എഴുതുക...അല്ലാതെ ഇതുപോലെ ഒളിച്ചോട്ടം നടത്തി തിരിച്ചു വന്നു സ്വയം അഭമാനിതനാവതിരിക്കുക...
എല്ലാ ആശംസകളും

മുരളി I Murali Mudra said...
This comment has been removed by the author.
മുരളി I Murali Mudra said...
This comment has been removed by the author.
രഞ്ജിത് വിശ്വം I ranji said...

ഇതാണ് വാഴേ.. വാഴ.. ആരെന്തു പറഞ്ഞാലും സ്വന്തം മനസ്സില്‍ നിന്നും വരുന്നതു പോലെ തന്നെ എഴുതുക. ഹാസ്യം എഴുതുന്നത് ഒരു പാപമല്ല.അഭിനയിക്കാന്‍ ഏറ്റവും ബുദ്ധിമുട്ട് ഹാസ്യമാണെന്നതു പോലെ എഴുതാനും ഏറ്റവും ബുദ്ധിമുട്ട് ഹാസ്യം തന്നെ.
പോസ്റ്റിനായി പോസ്റ്റാതെ പോസ്റ്റാന്‍ മുട്ടുമ്പോള്‍ പോസ്റ്റുക. അത്രയേ ഉള്ളൂ..
ഈ കമന്റൊക്കെ എന്ന ഉണ്ടായേ.. അതിനും മുമ്പ് എഴുത്തും എഴുത്തുകാരും ഉണ്ടായിരുന്നു.
എല്ലാവിധ ആശംസകളും..
എല്ലാം മുഖസ്തുയാണെന്ന് കൂട്ടിക്കോളൂ കേട്ടോ :)

Jijo said...

ഹായ്‌ എന്താത്‌? ഇതെന്തിനാ എല്ലാരും വാഴേടെ മേത്ത്‌ കേറണേ? അവന്‍ വന്നൂലോ? എല്ലാര്‍ക്കും ഉണ്ടാവില്ല്യേ ചെല 'ഡിപ്രഷന്‍സ്‌' ഒക്കെ? അതൊക്കെ മാറി അവന്‍ വന്നേല്‌ എല്ലാരും സന്തോഷിക്ക്യല്ലേ വേണ്ടേ? സന്തോഷായിട്ട്‌ നമുക്കൊരു പാട്ടാ പാടാം...

"വാഴക്കൊച്ചപ്പന്‍ വരുന്നുണ്ടേ.. ആര്‍പ്പോ ഇര്‍ര്‍ര്‍ര്‍റോ..." ആ അതന്നെ. അങ്ങനങ്ങട്ട്‌ പൂശിക്കോ....

Anonymous said...

Nice you are back.

അനില്‍@ബ്ലോഗ് // anil said...

:)

സന്തോഷ്‌ പല്ലശ്ശന said...

വാഴക്കോടന്‍ എങ്ങോട്ടും ഓടിയിട്ടില്ല ഇതൊക്കെ പഹയന്‍റെ ഒരു നമ്പറല്ലെ... ആരാ ഈ അടിവാരം ഓമന... ആടുത്ത പോസ്റ്റുകളില്‍ എനിക്ക്‌ അവളെക്കൂറിച്ചുള്ള ഫുള്‍ ഡീറ്റെയില്‍സും കിട്ടിയിരിക്കണം... കൊള്ളാമെങ്കില്‍ സര്‍ക്കാരോട്‌ പറഞ്ഞ്‌ നമ്മുടെ ടൂറിസം ഭൂപടത്തില്‍ ഇടാന്‍ പറയാല്ലൊ.. ഹീ.. ഹീ.... ഹീ...

Areekkodan | അരീക്കോടന്‍ said...

“അല്ല. ബ്ലോഗില്‍ ചാത്തന്റെ ഒരു രൂപം വെക്കേണ്ടി വരും’

‘എന്റെ ഫോട്ടൊ ഒരു സൈഡില്‍ വെച്ചിട്ടുണ്ട് സ്വമീ”

ഹ ഹ ഹാ...വാഴക്കല്ലാതെ ആര്‍ക്ക് ഇങനെ എഴുതാന്‍ കഴിയും?

പള്ളിക്കുളം.. said...

അതെ..‌
ആർപ്പോ ഇർ‌ർ‌ർ‌ർ‌റോ
ഇർ‌ർ‌ർ‌ർ‌റോ
ഇർ‌ർ‌ർ‌ർ‌റോ
ഇർ‌ർ‌ർ‌ർ‌റോ
പോസ്റ്റിർ‌റോ...

വെൽ‌-തമ്പാക്ക്...
തിരികെ സ്വാഗതം..

ബിനോയ്//HariNav said...

ബായേ പഹയാ, ഇദ്‌ന്നെയാണ് മ്മക്ക് വേണ്ടത്. രസികന്‍ എഴുത്ത്. ഫോം വീണ്ടെടുത്തൂല്ലേ.

അന്‍റെ ചെറിയച്ഛന് കുവൈറ്റിലും കോഴിപ്പണിയാ? :)

nalini said...

ഹ ഹ നന്നായിരിക്കുന്നു...എല്ലാവിധ ആശംസകളും !!

ഹന്‍ല്ലലത്ത് Hanllalath said...

വായിച്ചു..

കമന്റ് പിന്നെ..

തല്‍ക്കാലം ഒരു സ്മൈലി ഇട്ടു പോകുന്നു..
:)

Husnu said...

Welcome back Vazhakodan.
Write this blog in this way only. Write the serious article in other blogs. We are enjoying and this post also really superb and good.
Keep writing please!

VEERU said...

എന്നാൽ പിന്നങ്ങ് തകർക്കെന്നേയ് !!
എല്ലാ വിധ ആശംസകളും !!!

കാട്ടിപ്പരുത്തി said...

വാഴക്കോടാ -
ഈ ചാത്തന്‍ കൊള്ളാലോ

ramanika said...

വാഴ!നിങ്ങളിങ്ങനെ മസില് പിടിച്ച് ഇരിക്കാതെ പോയി പോസ്റ്റ് ഇട് മനുഷ്യാ

അടുത്ത പോസ്റ്റായി കാത്തിരിക്കുന്നു !!!

Anonymous said...

ഇതിനു മുന്‍പേ ഇവിടെ നടന്ന കലാപരിപാടികള്‍ കണ്ടു ആസ്വദിക്കാന്‍ പറ്റാതനിനാല്‍ അതിനെ പറ്റി
മെ ചുപ്‌ രഹൂ ആണ്.....

എന്തായാലും ഇത് കലക്കീ......എഴുത്ത് നിര്‍ത്തിയതായ്നും എന്നൊക്കെ ഇത് കണ്ടപ്പോള്‍ മനസ്സിലായി.....
പിന്നെ ഇമ്മാതിരി നമ്പറുകള്‍ ഒക്കെ എവിടെ പോയി തപ്പും മച്ചൂ.......


“അല്ല. ബ്ലോഗില്‍ ചാത്തന്റെ ഒരു രൂപം വെക്കേണ്ടി വരും’
‘എന്റെ ഫോട്ടൊ ഒരു സൈഡില്‍ വെച്ചിട്ടുണ്ട് സ്വമീ”

ഒരു കോഴിയെ വേണ്ടി വരും!
“ചെറിയച്ഛന്‍ കുവൈറ്റിലാണ്”
“ഇതിന് തല്‍ക്കാലം നാടന്‍ കോഴി മതി.

മുട്ടയില്‍ ഒരു പ്രയോഗം ചെയ്യേണ്ടി വരും’
“അയ്യോ അതു വേണോ സ്വാമീ?
“ഹും എന്താ പേടിയുണ്ടോ?’
“അല്ല സ്വാമീ ഒരു പെണ്‍കുട്ടി കൂടി ഉണ്ടായിക്കാണാന്‍ ആഗ്രഹമുണ്ട്’

സച്ചിന്‍ // SachiN said...

തിരൂര്‍ കാരാ,
തനിക്കൊക്കെ കൂവാന്‍ തന്റെ ബ്ലോഗില്‍ തന്നെ ഇഷ്ടം പോലെ പോസ്റ്റുകള്‍ ഉണ്ടല്ലോ. അവിടെ കൂവിത്തെളിയു.എന്നിട്ടാവാം ഇവിടെ കൂവുന്നത്. ഇഷ്ടമില്ലാതെ തന്നെ പറയട്ടെ താത്വികമായ ഫികാരപ്രകടനമോന്നും ഇവിടെ വേണ്ട. ഞങ്ങളെ പോലുള്ള ചില ആസ്വാദകര്‍ക്ക് മനസ്സ് തുറന്നു ചിരിക്കാന്‍ ഇത് തന്നെ ധാരാളം! തനിക്കും ഇതൊക്കെ എഴുതാന്‍ വശമുണ്ടെങ്കില്‍ ഞങ്ങള്‍ അവിടെയും വരാം.
നീയൊക്കെ എഴുതിവിടുന്ന ചവറുകലെക്കാള്‍ എത്ര നല്ലതാണ് ബായീ ഇതൊക്കെ വായിച്ച് കുറച്ച് നേരം ചിരിക്കുന്നത്.
വാഴക്കോടന്‍, തിരിച്ച് വന്നതില്‍ സന്തോഷം. താങ്കളുടെ ശൈലിയില്‍ തുടര്‍ന്നും എഴുതുക. ആശംസകളോടെ.

Anitha Madhav said...

മനസ്സ് തുറന്ന് ചിരിച്ചു. ഈ വാഴക്കൊടനെയാണ് ഞങ്ങള്‍ക്ക് ആവശ്യം. പലരും പലതും പറയും. താങ്കള്‍ താങ്കളുടെ ശൈലിയില്‍ തുടര്‍ന്നും എഴുതുക. ഞങ്ങള്‍ക്ക് ഈ ബ്ലോഗില്‍ ഈ തരത്തിലുള്ള പോസ്റ്റുകള്‍ മതി! ഇത് കൂടി ഇനി ഇല്ലാതാക്കരുതെ.....
ആശംസകളോടെ .

ഓട്ടകാലണ said...

ഈ പോസ്റ്റില്‍ ഓട്ടകാലണയെ നര്‍മ്മത്തോടെ പ്രതിപാദിക്കുന്നത് അതിന്റെ ലാഘവത്തോടെ കാണുന്നു.

നല്ല നര്‍മ്മങ്ങള്‍ക്കിടയില്‍ കേട്ടു പഴകിയ നര്‍മ്മങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വാഴക്കോടന്റേതായ പുതിയ നര്‍മ്മത്തിന്റെ മാറ്റ് കുറഞ്ഞു പോകുമോയെന്ന് ഒരു വായനക്കാരന്‍ എന്ന നിലയില്‍ ഓട്ടകാലണ ഭയക്കുന്നു.

ബ്ലോഗില്‍ വിടപറയലും തിരിച്ചുവരവും നടത്തിയവരാണ് മിക്ക പ്രശസ്ത ബ്ലോഗേഴ്സും. അതിനു വ്യക്തിപരമായ കാരണങ്ങളും ഉണ്ടാകാം.

ബ്ലോഗില്‍ കഥ കവിത ലേഖനങ്ങള്‍ എന്നിവ കൂടാതെ സ്വന്തം അഭിപ്രായങ്ങളും പ്രശ്നങ്ങളും ബ്ലോഗര്‍ക്ക് പങ്കു വയ്ക്കാമെന്ന കാര്യം തിരൂര്‍കാരന്‍ ഓര്‍ക്കുക. അത്തരത്തിലുള്ള ഒരു പോസ്റ്റായി ഈ പോസ്റ്റിനെയും ഇതിനുമുമ്പ് വാഴക്കോടന്റെ വിടപറച്ചില്‍ പോസ്റ്റിനെയൂം കണ്ടാല്‍ ഇവിടെ നിന്ന് കൂവാന്‍ തോന്നുകയില്ല.

വാഴക്കോടന്‍ ബ്ലോഗില്‍ നിന്ന് മാറിനിന്നത് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് മാത്രമായിരിക്കുമെന്ന് ഓട്ടകാലണ സംശയിക്കുന്നു.
എന്നാല്‍ വിടപറച്ചില്‍ പോസ്റ്റില്‍ വാഴക്കോടന്‍ നര്‍മ്മം ഉപയോഗിക്കാത്തതും എന്നാല്‍ ഈ പോസ്റ്റില്‍ നര്‍മ്മം വേണ്ടത്ര ഉപയോഗിച്ചതും സൂചിപ്പിക്കുന്നത്, അദ്ദേഹത്തിന്റെ വ്യാകുലത നിറഞ്ഞ എന്തോ പ്രശ്നങ്ങള്‍ ശുഭകരമായി പര്യവസാനിച്ചു എന്നായിരിക്കും. (ഇത് ഓട്ടകാലണയുടെ ഊഹം മാത്രം)
അങ്ങനെയെങ്കില്‍ അതിന് സര്‍വ്വേശ്വരനോട് നന്ദി പറയുന്നു.

saju john said...

അങ്ങിനെ അവസാനം രാജകുമാരിയും, മന്ത്രിപുത്രനും വിവാഹം കഴിച്ച് സുഖമായി ഒത്തിരി നാള്‍ സന്തോഷമായി ജീവിച്ചു........

സ്നേഹത്തോടെ........നട്ട്സ്

abhi said...

രസികന്‍ പോസ്റ്റ്‌... തിരിച്ചു വരവിന് എല്ലാ വിധ ആശംസകളും !

Arun said...

പലരും പലതും പറയും, വാഴക്കോടന്‍ അതൊന്നും കാര്യമാകേണ്ട, നട്ട്സ പറഞ്ഞ പോലെ ഇനിയും കഥ തുടരുക. ഇത് പോലുള്ള രസികന്‍ പോസ്റ്റുകള്‍ തുടര്‍ന്നും എഴുതുക.എല്ലാ വിധ ആശംസകളും...

ഈ പോസ്റ്റ്‌ കിടിലന്‍ തന്നെ! എടുത്ത് പറയാന്‍ ഒത്തിരിയുണ്ട്.കലക്കി.

Thus Testing said...

ഏടോ വാഴേ തിരിച്ചു വരവ് കലക്കി. താനിവിടെയൊക്കെ തന്നെ വേണമേടോ...

ഈ പോസ്റ്റും കിടലന്‍ ആ ചാത്തന്റെ പടം, മുട്ട, ഭാവന ഇതൊക്കെ വീണ്ടും വീണ്ടും വായിച്ചു ചിരിച്ചു...


ആശംസകള്‍

Thus Testing said...

വാഴക്കോടന് ഒരു മംഗളപത്രം

പാര്‍ത്ഥന്‍ said...

വേലക്കാരിയുടെ ലിസ്റ്റ് ആയാലും വീട്ടിലെ സാധനങ്ങളുടെ ലിസ്റ്റ് ആയാലും ഇതൊക്കെത്തന്നെയാണ് മന്ത്രവാദികൾ ഒരുക്ക് എഴുതുന്നത്. പണ്ട് പണ്ട് എഴുതിയ ഒരു ലിസ്റ്റ് :
1-ജാക്കറ്റ് തുണി (ഓരോ മീറ്റർ) മഞ്ഞ, ചുവപ്പ്, പച്ച, വെള്ള, കറുപ്പ് (കളത്തിൽ ദുഷ്ടമൂർത്തിയെ ആവാഹിച്ചിരുത്താൻ)
2- മുളക് പൊടി, മഞ്ഞൾ പൊടി.
3- പഞ്ചസാര, കരിക്ക്.
4- തോർത്തുമുണ്ട്.
5- ചൂടിക്കയർ (ഇതെന്തിനാണെന്ന് നിങ്ങൾക്ക് സംശയം ഉണ്ടാകാം. മന്ത്രവാദിയുടെ വീട് പൊളിച്ചു മേയുന്ന സമയമായിരുന്നു.)

poor-me/പാവം-ഞാന്‍ said...

വാഴൂട്ടി,
എന്റെ മുന്‍ ലക്ക കമന്റില്‍ ഒരു റിട്ടേണ്‍ ടിക്കറ്റിന്റെ കഥ എഴുതിയിരുന്നത് ഒന്നു കൂടി വായിച്ചു നോക്കുക...
പൂച്ചയെ കര കടത്തുന്നത് കണ്ടിടുണ്ടോ?
കര കടത്തുന്ന ആള്- വീട്ടില്‍ തിരിച്ചെത്തും മുമ്പ്‌
പൂച്ച തിരിച്ചെത്തിയിട്ടുണ്ടാകും

(അങ് അകലെ വാഴയും ഓട്ടക്കാലണയും ആളുകളെ ഉല്ലു ആക്കിയ കഥ പറഞു ചിരിച്ചു കൊണ്ടിരിക്കുകയായിരുന്നു)

കനല്‍ said...

വാഴേ തിരിച്ചുവരവ് എന്തായാലും നന്നായി

ഈ തലക്കെട്ട് ഒന്ന് മാറ്റുമോ?

“വന്‍തിരിച്ചു വരവുകള്‍”
എന്നാ‍ക്കാമോ?

Sureshkumar Punjhayil said...

Vannalum poyalum, Vaza Vazathanne...!

Ella bhavukangalum, Ashamsakalum...!!!

ദീപു said...

:)
ആശംസകൾ..

Afsal said...

വളരെ നന്നായിരിക്കുന്നു, ഇനിയും എഴുതുക -ഇതേ വഴക്കോടന്‍ ശൈലിയില്‍. ആശംസകള്‍! ഒരു സംശയം- പോയ സാധനം വരുമ്പോഴല്ലേ തരികെ വരുന്നു എന്നു പറയുന്നത്‌ ? ഇതിപ്പോ ??"തിരിച്ച് വരവുകള്‍!"?? അതും ബഹുവചനത്തില്‍- കുറേ എന്തൊക്കെയോ വരുന്ന പോലെ.

.. said...

best wishes................

Sabu Kottotty said...

ചങ്ങാതിമാരേ ഇച്ചങ്ങാതിയെ തച്ചുകൊല്ലല്ലേ...
കുറച്ചുദിവസം ലീവാക്കിയത് തെറ്റല്ലല്ലോ..
പിന്നെ എന്തെങ്കിലും കാരണം പറയണ്ടേ... ഇത് ആ നമ്പരാന്നാ തോന്നുന്നെ.

Refi said...

adivaram ooamana.....mmm manasilayiii....kochu gallan onnum maranila alle....hahahahah

തിരൂര്‍ക്കാരന്‍ said...

സച്ചിന്‍ ,
അരിയെത്ര പയര്‍ അര നാഴി എന്ന് പറയുന്നതുപോലായ താങ്കളുടെ കംമെത്സ്...
അതില്‍ കൂടുതല്‍ എഴുതി വെറുതെ ഒരു തമ്മിലടിക്ക് ഞാന്‍ ഇല്ല... വാഴകുള്ള എന്റെ അഭിപ്രായം നിങ്ങള്ക്ക് വേദനിപിച്ചന്കില്‍ വിട്ടുകള..താങ്കള്‍ പറഞ്ഞത് പോലെ .ഒരു "ചവറെ"ഴുതുകാരന്റെ വികാരമായി കണ്ടാല്‍ മതി...
ഒട്ടകാലണേ,
ആര്‍കും അവരുടെ അഭിപ്രായങ്ങള്‍ എഴുതാം ...നല്ലത് എഴുതുന്നവര്‍ക്ക് വായനക്കാരും കൂടും...താങ്കളുടെ ഒറ്റ അഭിപ്രായത്തിന്റെ പേരിലാ വഴ വിടവാങ്ങുന്നത് അറിയിച്ചത്.... അത് അദ്ധേഹത്തെ സ്നേഹിക്കുന്നവര്‍ക്ക് അംഗീകരിക്കാം കഴിയുന്ന ഒന്നായിരുന്നില്ല.. അന്ന് ഞാന്‍ പറഞ്ഞിരുന്നു ഒരു അനോണിയെ പേടിച്ചു ഓടരുത് എന്ന്..പിന്നെ ബ്ലോഗ്ഗര്‍ സ്വന്തം അഭിപ്രായങ്ങള്‍ തന്നെയാണ് എഴുതേണ്ടത്...അതില്‍ എനിക്ക് എതിര്‍ അഭിപ്രായം ഒന്നും ഇല്ല....
വാഴേ ,
എന്റെ കമന്റിലെ നല്ലതിനെ സ്വീകരിക്കുക...മടുള്ളവ തള്ളികളയുക... എതിര്പുകളെ സൂക്ഷിക്കുന്ന പോലെ അത്മപ്രശംസകരെയും സൂക്ഷിക്കുമല്ലോ...

പാവപ്പെട്ടവൻ said...

ഭക്താ തലയിലെ ശൂന്യതയ്ക്കു ചാത്തന്റെ കയ്യില്‍ പരിഹാരമില്ല
ഒരു കുപ്പിയ ചാരായവും ഒരു മുട്ടയും ഇതങ്ങു പിടിക്ക്

Unknown said...

ഹലോ മിസ്റ്റ്ര്‍ വാഴ
കൊള്ളാം ഇതിനു പറ്റിയ കാരിക്കേച്ചര്‍ പണ്ട് വഴേടെ ഇന്റ്ര്‍വീയൂ നടത്തിയപ്പോള്‍ ഒരു ലുട്ടാപ്പിയുടെ പോസ്സില്‍ എടുത്തില്ലേ ഒരെണ്ണം അതായിരുന്നു നല്ല യോജിപ്പ് :)

Junaiths said...

വി:വാഴയുടെ അവി:ഇടപാടുകളും തിരിച്ചു വരവും...ഗുള്ളാം ഘഡീ.

പകല്‍കിനാവന്‍ | daYdreaMer said...

ങാ.. നീ തിരിച്ചു വന്നോ മകനെ... ഇത്തവണ വാതില്‍ തുറന്നു തരുന്നു.. ഇനിയിതൊരു ശീലമാക്കിയാല്‍ ചായിപ്പില്‍ ഉറങ്ങേണ്ടി വരും,
.. :) :)

പാവത്താൻ said...

ഒരു ചാത്തനേയും കൂട്ടി തിരിച്ചു വന്നതില്‍ സന്തോഷം..ചാത്തനെന്താ വേണ്ടതെന്നു വച്ചാല്‍, (ബ്രായോ, പാവാടയോ)കൊടുത്ത് തൃപ്തനാക്കി, രണ്ടു പേരും കൂടി ബ്ലോഗൊന്നു കൊഴുപ്പിക്ക്..

OAB/ഒഎബി said...

ഹാല..ഹാല..

അപര്‍ണ്ണ II Appu said...

തിരിച്ചു വരവ് കേമം, പോസ്റ്റ്‌ വളരെ ഇഷ്ടപ്പെട്ടു. ആശംസകള്‍!!

★ Shine said...

തുടർന്നും എഴുതുക. എന്തിനു blog comments നു ആവശ്യത്തിലധികം പ്രാധാന്യം കൊടുക്കുന്നു? എന്റായാലും ഈ കുറിപ്പ്‌ ഞാൻ ശരിക്കും ആസ്വദിച്ചു.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

അരേല് ചരടുണ്ടോ വാഴേ?

jayanEvoor said...

വാഴ നല്ല വാഴ
ചെങ്കദളി വാഴ
മോദമോടെ തന്നെ
കുലച്ചു വന്നു പിന്നേം!

തേന്‍ നുകരുവാനായ്‌
പാറിയെത്തി ഞങ്ങള്‍
ബ്ലോഗുലകം വാഴും
വാഴപ്പൂങ്കിളികള്‍!

സന്തോഷ്‌ പല്ലശ്ശന said...

ജയാ നന്നായി വാഴപ്പാട്ട്‌ :):) ഈ പാട്ടു കേട്ടാ ഏേതു വാഴയും കുലക്കും... :):)

yousufpa said...

വാഴേ...ചില വാഴകള്‍ കാണാന്‍ നല്ല തടീം വണ്ണോം ഒക്കെ ഉണ്ടാകും. പക്ഷെ, കുലക്കില്ല. ചിലത് കുലച്ചാല്‍ തന്നെ ഒരു പടലയൊ രണ്ട് പടലയോ ആയിരിക്കും. ചിലത് അസൂയാവഹം കുലക്കും നല്ല മുഴുപ്പോടെ തന്നെ. ചിലത് നല്ലവണ്ണം കുലച്ചാലും തിന്നാന്‍ കഴിയില്ല. കാരണം, അതിനുള്ളില്‍ നിറയെ കറുത്ത കുരുക്കളായിരിക്കും.

കാര്‍കൂന്‍ said...

:)

ഹരീഷ് തൊടുപുഴ said...

എന്താ ഈ കാണണേ..!!

131 ഫോളൊവേർസോ..

നീ പോയി ആദ്യം ഒരു അനോണിക്കു നന്ദി പറ;
നിന്റെ ആദ്യ കാല പോസ്റ്റിൽ വന്നു നിന്നെ തെറിവിളിച്ച ആ അനോണിക്കു..

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

കൊച്ചു കള്ളന്‍ .....:)

നുമ്മ വിചാരിച്ച് ബെര്‍ളിപ്പനി പിടിച്ചെന്നു ....

അമ്മേടെ നായര് said...

നോം വന്നിരിക്കുണൂ!
ആഭിചാര ക്രിയൊന്നും ശീലാക്കണ്ടാ ട്ട്വൊ!
ചാത്തന്‍ ചതിക്കും!
നന്നായി വരട്ടെ!നായരച്ചന്റെ ആശംസകള്‍

വാഴക്കോടന്‍ ‍// vazhakodan said...

ഹരീഷേ നന്ദി!

Arun said...

ഹി ഹി ഹരീഷേട്ടാ, വടി കൊടുത്ത് അടി വാങ്ങി അല്ലെ?:)

ഉസ്മാന്‍ പള്ളിക്കരയില്‍ said...

രസിച്ചു വായിച്ചു.
വീണ്ടും വീണ്ടും തിരിച്ചു വരിക .....

ആശംസകള്‍..

NAZEER HASSAN said...

മജീ,
ക്ലൈമാക്സ്‌ കലക്കി.അവസാനം ഇങ്ങനെയാകും എന്ന് കരുതിയെ ഇല്ല! കമന്റിന്റെ എണ്ണം നോക്കാതെ പോസ്റ്റുകളുടെ എണ്ണം കൂട്ട്!
ആശംസകള്‍!

Typist | എഴുത്തുകാരി said...

എന്തായാലും തിരിച്ചുവന്നല്ലോ, നന്നായി.

Anonymous said...

vaazhe, thaanokke boolokathil ennum venam. vallappozhum chirikkaan marannittilla ennariyunnath ivide varumpozhaanu.
asooyayulla anonikale kandu blog nirthalle please!

aashamsakalode!

ഭൂതത്താന്‍ said...

കമെന്റ് കുറഞ്ഞു പോയത് കൊണ്ടാ എഴുത്ത് നിര്‍ത്തിയതെങ്കില്‍.....അത് ...വേണ്ട ...ട്ടോ ....ഇതാ ഭൂതം വക ഒരു കമെന്റ്.....പിന്നെ വാഴേ ...നാട്ടുകാരുടെയും ലോഹ്യക്കാരുടെയും ആവിശ്യം ഉള്ളതും ഇല്ലാത്തതുമായ കമെന്റുകള്‍ കാരണം നാടു വിടേണ്ടി വന്നിട്ടുണ്ട് ഈ ഭൂതത്തിനു .....ആയതിനാല്‍ കമെന്റ്സ്‌ കിട്ടാതിരിക്കുന്നതാണ് ഭേദം .....പിന്നെ തിരൂര്‍കാരനെ വെറുതേ കുരിശില്‍ കയട്ടണ്ട ...അദ്ദേഹം പറഞ്ഞതു നല്ല അര്‍ത്ഥത്തില്‍ മാത്രം എടുക്കുക ...സ്വര്‍ണം അതിന്റെ അഴുക്ക്‌ ഒരുക്കി എടുത്താലെ തിളക്കം ഉണ്ടാകൂ ....നല്ല വിമര്‍ശനം തീര്‍ച്ചയായും നിങ്ങളെ നല്ല ഒരു എഴുത്തുകാരന്‍ ആക്കും തീര്‍ച്ച ...തുടര്‍ന്നും എഴുതുക

jamal|ജമാൽ said...

പേരു പോയ ബ്ലോഗിൽ നിന്നുയർന്ന്‌വന്നനൊണികൾ
വേതനകൾ നൂറു നൂറു തെറികാളായ്‌ പൊഴിക്കവെ
നോക്കുവിൻ ബ്ലോഗരേ വാഴ വന്ന വീധിയിൽ
ആയിരങ്ങൾ കമന്റ്കൊണ്ടെഴുതിവച്ച വാക്കുകൾ
വാഴ കൊള്ളാം...വാഴ കൊള്ളാം..

ബ്ലോഗ്‌ പൂട്ടി പോകലല്ല അനോണികൾക്ക്‌ മറുപടി
ശക്തിയുള്ള പോസ്റ്റ്‌ തന്നെയാണെന്നോർക്കണം
കമ്മന്റുകൾ തളച്ചിടാതെ പോസ്റ്റണം കരുത്തിനായ്‌
പോസ്റ്റിലൂടെ അനോണിയെ തുരത്തണം ജയത്തിനായ്‌

നട്ടു കണ്ണു നട്ടുനാം ടൈപ്പ്‌ ചൈതപോസ്റ്റുകൾ
വന്നു കട്ടു കൊണ്ടു പോയ യാഹുകൾ ചരിത്രമായ്‌
സ്വന്തം പോസ്റ്റുകൾ ബലികൊടുത്ത കോടി ബ്ലോഗർമാർ
പോരടിച്ച്‌ തെറിവിളിച്ച്‌ മാനം കൊണ്ട്‌ കളയിണ്‌

Jijo said...

jamalinu oru salaam :)

താരകൻ said...

ഭക്താ തലയിലെ ശൂന്യതയ്ക്കു ചാത്തന്റെ കയ്യില്‍ പരിഹാരമില്ല. ..ഇഷ്ടപെട്ടു..വൈകാതെ ഓട്ടകാലണ സന്ദർശിക്കുന്നുണ്ട്.

Kalam said...

“അല്ല. ബ്ലോഗില്‍ ചാത്തന്റെ ഒരു രൂപം വെക്കേണ്ടി വരും’
‘എന്റെ ഫോട്ടൊ ഒരു സൈഡില്‍ വെച്ചിട്ടുണ്ട് സ്വമീ”
‘കരിങ്കുട്ടിച്ചാത്തന്റെ പടമല്ല ഉദ്ദേശിച്ചത്.സാക്ഷാല്‍ ചാത്തന്റെ! "

കൊള്ളാം, പഴയ ഫോമിലായിട്ടുന്ടു.
എല്ലാവിധ ആശംസകളും.

നരിക്കുന്നൻ said...

സ്വാഗതം ഈ തിരിച്ച് വരവിന്. ഇത് ഒരു വൻ തിരിച്ച് വരവാവട്ടേ. ബ്ലോഗ് ഒന്ന് മിനുക്കി എടുക്കാൻ ഒരാഴ്ച അവധി എടുത്തതായിരുന്നു അല്ലേ. അതങ്ങ് പറഞ്ഞാൽ പോരായിരുന്നോ വാഴേ.. ഓട്ടക്കാലണ എന്ന പേരിലൊരു ബ്ലോഗും ഉണ്ടാക്കി, ചുളിവിന് കമന്റ് ബോക്സ് നിറക്കാൻ ബെർളിസ്റ്റൈൽ പിന്തുടർന്നതാണോ ഇതെന്ന് സംശയിക്കുന്നു...ചുമ്മാ :)

ഏതായാലും കാര്യം നടന്നു. വാഴയുടെ ഓരോ പോസ്റ്റും എനിക്ക് ഇഷ്ടമാണ്. ഒരിക്കലും ഈ ബ്ലോഗിൽ ചവറുകൾ ഉണ്ടെന്ന് തോന്നിയിട്ടില്ല. [അത് ഒരു പക്ഷേ വിമർശകരുടെ ഭാഷയിൽ എന്റെ രചനാ വൈഭവം കുറഞ്ഞ് പോയതിനാൽ ആയിരിക്കാം] ചെറിയ സമയം കൊണ്ട് ഇത്രയധികം പോപ്പുലറകാനും വാഴക്ക് കഴിഞ്ഞത് കണ്ട് മറന്ന ശൈലിയിൽ നിന്നും ഒരു വിത്യസ്ഥത പുലർത്താൻ കഴിഞ്ഞു എന്നതിനാലാകാം. എങ്കിലും പ്രശംസകളെ സ്വീകരിക്കുന്ന അതേ മനസ്സോടെ തന്നെ വിമർശനങ്ങളേയും സ്വീകരിക്കണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം.

സസ്നേഹം
നരി

മുഫാദ്‌/\mufad said...

“അല്ല. ബ്ലോഗില്‍ ചാത്തന്റെ ഒരു രൂപം വെക്കേണ്ടി വരും’

‘എന്റെ ഫോട്ടൊ ഒരു സൈഡില്‍ വെച്ചിട്ടുണ്ട് സ്വമീ”

‘കരിങ്കുട്ടിച്ചാത്തന്റെ പടമല്ല ഉദ്ദേശിച്ചത്.സാക്ഷാല്‍ ചാത്തന്റെ! ആട്ടേ ഉറക്കത്തില്‍ സ്വപ്നം കാണാറുണ്ടോ?

ചിരിക്കാന്‍ തയ്യാറായി ഞങ്ങളുണ്ടിവിടെ..
പൊട്ടിച്ചിരിയോടെ തിരിച്ചു വരവിനുള്ള വരവേല്‍പ്പ്..

Rafeek Wadakanchery said...

"There are two kinds of writer: those that make you think, and those that make you wonder"
കലക്കി.ക്ലൈമാക്സ് സൂപ്പറായി
വായിച്ചു തുടങ്ങുമ്പോള്‍ ഇതിന്റെ പോക്ക് ഇങ്ങനെ യാവും ന്ന് നിരീച്ചില്ല.
അസ്സലായി.
ഇഷ്ടപ്പെട്ടു

Chau Han said...

ആക്ച്വലി, എന്താ സംഭവം. എവിടാ പോയിരുന്നേ?

കുഞ്ഞീവിക്ക് സുഖമാണോ? :)

ചിതല്‍/chithal said...

പോസ്റ്റ്‌ നന്നായി ട്ടൊ. ഇനി ഒളിച്ചോടരുതേ.
കമെന്റുകള്‍ കിട്ടാന്‍ കൊതിച്ചിരികുന്നയാളാ ഞാനും! ഇടക്കൊക്കെ ഒന്നു സഹായിക്കണേ! (ഞാന്‍ പ്രത്യുപകാരം ചെയ്യാം!)

Irshad said...

കൊള്ളാം... പതിവു പോലെ നല്ല നര്‍മം. ഇപ്രാവശ്യം ചില മര്‍മങള്‍ കൂടി നോക്കിയിട്ടുണ്ടെന്നു മാത്രം.

ഇങടെ ലിഫ്റ്റിംഗ് ടെക്നോളജി പടിച്ചു കഴിഞ്ഞിട്ട് ഇപ്പോഴാ ഈ വഴിക്കു വരാന്‍ പറ്റിയതു. ഇതിനിടക്കു ഏറെ പുകിലുകള്‍ നടന്നതു അറിഞ്ഞിരുന്നില്ല. എന്തായാലും തിരികെ വന്നൂലോ? ഇതു (ബ്ലോഗ്)നമ്മുടെ സ്വന്തം സ്ഥലമല്ലേ വാഴേ, ഇവിടെ നമുക്കു തോന്നുന്നതു എഴുതും. അതു സുഖിക്കാത്തവര്‍, നന്നാക്കാനുള്ള വഴി പറഞാല്‍ കേള്‍ക്കണം. ശ്രമിക്കണം. എന്നിട്ടും ശരിയായില്ലെന്നു തോന്നുന്ന വായനക്കാരന്‍ നമ്മുടെ എഴുത്തിന്റെ ആസ്വാദകനല്ല. അത്രമാത്രം. വായനക്കാരനു നിലവാരമില്ല എന്നു സമാധാനിച്ചു എഴുത്തു തുടരുക. ലക്ഷം ലക്ഷം പിന്നാലെ. ആശംസകള്‍....

ദൃശ്യ- INTIMATE STRANGER said...

nannayirikunnu...bhaavukangal
koode deepavali aashamsakalum

ഷെരീഫ് കൊട്ടാരക്കര said...

വാഴേ! ഞാൻ ഇത്തിരി വൈകിപ്പോയി . എല്ലാ കമന്റുകളും അതിനു മുമ്പു പോസ്റ്റും വായിച്ചു. ആടിയ കാലും പാടിയ വായും എഴുതുന്ന കൈയും അടക്കി വെയ്ക്കാമെന്നു കരുതിയാലും അതു അടങ്ങില്ല. തിരിച്ചു വരുമെന്നു എനിക്കു നിച്ചയം ഉണ്ടായിരുന്നു. അതിരിക്കട്ടെ! ആരാ ഈ അടിവാരം ഓമന? ഞാൻ ഒരു ഓമനയെ തിരക്കി നടക്കുവാ........

noordheen said...

രസികന്‍ പോസ്റ്റ്‌... തിരിച്ചു വരവിന് എല്ലാ വിധ ആശംസകളും !

വാഴക്കോടന്‍ ‍// vazhakodan said...

ഇവിടെ വന്നതിനും വായിച്ചതിനും എന്നെ പ്രോത്സാഹിപ്പിച്ചതിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.ഇനിയും ഈ വഴി വരുമല്ലോ.
സസ്നേഹം,
വാഴക്കോടന്‍

 


Copyright http://www.vazhakkodan.com