Monday, April 20, 2009

ബായക്കോട്ടെ കുഞ്ഞീവി കോളേജില്‍

ഒബാമക്ക് കത്തെഴുതി പ്രശസ്തയായ അതേ കുഞ്ഞീവി ഇതാ വീണ്ടും നിങ്ങളുടെ മുന്നില്‍. സൂറാനെ കോളേജില്‍ ചേര്‍ക്കാന്‍ കൊണ്ട് പോകുന്ന കുഞ്ഞീവിയുടെ ഒരു കാമ്പസ് എപ്പിസോഡ്. 'ഒബാമക്ക് സ്നേഹപൂര്‍വ്വം കത്തെഴുതിയ അതേ കുഞ്ഞീവി റീലോഡഢ്.
//////////*******************///////////********************/////////**************

ന്റെ റബ്ബേ! എന്തുമാത്രം ബല്യ കാളേജാ, ന്റെ മാള് സൂറാന്റെ ഭാഗ്യം.
അല്ല ഞമ്മളീ കാളേജില് ബന്നതിന്റെ കാര്യം പറഞ്ഞില്ലല്ലാ, ഞമ്മന്റെ മോള് സൂറാക്ക് ഇബടെ ഒരു സീറ്റ് ബാങ്ങിത്തരാന്നു വോട്ടു ശോയികാന്‍ ബന്ന ആ ബായക്കോടന്‍ പറഞ്ഞേരുന്നു. ഓനെ നോക്കീട്ട് കാണാനും ഇല്യ. ഓന്‍ മുങ്ങീതാവും, ഓനെ ഞമ്മക്കറിഞ്ഞൂടെ? വോട്ടിനു മുമ്പ് കോയിന്റെ കാലിമ്മേ മുടി ശുറ്റിയ പോലെയല്ലേ ഓന്‍ ഞമ്മടെ പെരേല് ശുറ്റിത്തിരിഞ്ഞെര്‍ന്നത്‌. ഇപ്പൊ ഓന്റെ ബല്ല പോടീണ്ടോ? ഒനിനി ബായക്കൊട്ടുക്ക് ബരട്ടെ, ഓന്റെ കാല് ഞമ്മള് തല്ലി ഒടിക്കണുണ്ട്.


ഡാ ഇതെന്താപ്പാ അന്റെ കോലം? ഇന്നാട്ടില് മുടി മുറിക്കണ കൂട്ടരോന്നും ഇല്ലെടാ? ജ്ജോന്നു അബടെ നിക്ക് മനുഷ്യാ ചോയിക്കട്ടെ. എന്താ അന്റെ പേര്?

"ആചാര്യന്‍ ന്നാ "

'ജ്ജ് ആശാര്യാന്നു പറഞ്ഞിട്ട് അന്റെ കയ്യില് ഉളീം കൊട്ടോടിയോന്നും ഇല്ലെഡോ? അനക്കെന്താ ഇന്നു ഇബടേണാ പണി?

"ദേ തള്ളേ ഞാന്‍ ആശാരീം മൂശാരീം ഒന്നല്ല, ഇവിടത്തെ ഒരു സ്ടുടന്ടാ"

"ഡാ ഹമുക്കെ അന്റെ കണ്ണിലെന്താ മത്തന്‍ കുത്തീട്ടിരിക്ക്യാണാ, ഇത്രേം ശേലുള്ള എന്നെ കണ്ടിട്ട് അനക്ക് തള്ളേന്ന് ബിളിക്കാന്‍ തോന്നിയല്ലോ. അന്റെ ആ മുടീം താടീം കണ്ടിട്ട് ഞമ്മക്ക്‌ ന്റെ മയ്യത്തായ കെട്ട്യോന്‍ ബീരന്ക്കാന്റെ ഓര്‍മ്മ ബന്നു. ഇല്ലെങ്കില്‍ അന്റെ മയ്യത്ത് ഞമ്മള് എടുത്തെര്‍ന്നു,
പോടാ പോടാ ജ്ജ് പോയി അന്റെ തരക്കാരോട് കളിക്കടാ.."


അല്ലേ ഓന്‍ പറഞ്ഞതു കേട്ടില്ലേ തള്ളേന്ന്, ഇമ്മിണി പുളിക്കും.

മാളേ സൂറാ ജ്ജ് സൂക്ഷിച്ചാളീ ട്ടാ ഒക്കെ ബെടക്കുകളാ. ഇജ്ജ് പോയാ ചേര്‍ത്തണാ സ്ഥലം എവിടാന്നങ്ങട്‌ ചോയിച്ച് ബന്നേ ഞമ്മളപ്പളേക്കും ആ ശായപ്പീടികേന്ന് ഒരു ശായ മോന്തട്ടെ! ജ്ജ് ശെല്ലീം ബെക്കം ശെല്ലീം.

കുഞ്ഞീവി കാന്റീനില്‍!

" ഇതെന്താടാ ശെയ്ത്താനെ ഈ ഗുളികകളൊക്കെ പൊതീന്നയിച്ചു ഇട്ടേക്കണത്?

" അത് ഗുളികയല്ല അമ്മായി ഇഢലിയാ"

"പ്ഫാ ശൈത്താനെ ആരുടെ അമ്മായിയാടാ ഞാന്‍? ബേണ്ടാ ബേണ്ടാ! എന്താ അന്റെ പേര്?

" പകലന്‍"

'അന്റെ പേര് പറേടാ ജ്ജ്, ഇപ്പൊ പകലാന്ന് എല്ലാര്‍ക്കും അറിയാം"

' എന്റെ പേര് പകലന്‍ എന്നാ, പിന്നെ ഞാന്‍ എന്നെ വിളിക്കനത് പകല്‍കിനാവന്‍ എന്നാ"

"അനക്ക് അന്നെ ബിളിക്കാന്‍ പറ്റണ ഏറ്റവും നല്ല പേര് രണ്ടുകണ്ണന്‍ ശെയ്ത്താന്‍ ന്നാ,അവന്റെ ഒരു കണ്ണാടേം ഒരു കാലുസ്രായീം, എന്താണ്ടാ കുടിക്കാന്‍ ഒരു സ്ട്രോങ്ങ്‌ ശായ കിട്ടോ?

"ഇപ്പൊ തരാം, ആചാര്യാ ഒരു സ്ട്രോങ്ങ്‌ ടീ"

"അല്ല ഈ ഹമുക്കാണാ ശായടിക്കാന്‍ നിക്കണത്? ഓന്‍ ബല്യ സ്ടുടെന്റ്രിയാണെന്നാണല്ലോ പറഞ്ഞത്"

"അത് അയാളിവിടെ പാര്‍ട്ട് ടൈമായി പൊറാട്ട അടിക്കാന്‍ വരും, കൂട്ടത്തില്‍ ചായയും അടിക്കും"

"പടച്ച തമ്പുരാനേ ഓന്റെ ശായക്കും ഒനെപ്പോലെ താടീം മുടീം കാണ്വോ ന്റെ റബ്ബേ...,
അല്ല ന്റെ മാളുസൂറയല്ലേ ആ ബരണത്, ആരാണ്ടാപ്പ അവളുടെ കൂടെ ഒരു ശെങ്ങായി?


സൂറ: ഉമ്മാ ഇയ്യാള് എല്ലാം ശരിയാക്കിത്തരാന്ന്, ഓരുടെ കൂടെ ചെന്നാ മതീന്ന്!

" പ്ഫ്ഫ ഹിമാറെ കണ്ട സെയ്ത്താന്മാരുടെ കൂടെ കൂടീട്ട്‌ ശരിയാക്കാന്നാ..അറക്കും ഞമ്മള് അന്നെ !'

സൂറ: അല്ല ഉമ്മ ഇയാള് പ്രിന്സിപ്പാളിനെ കണ്ടിട്ട് അട്മിഷന്‍ ശരിയാക്കിത്തരാന്നാ പറഞ്ഞത്.

"ഇയ്യാളാരാ ബ്രോക്കറാണാ, കണ്ടാ അതുപോലെ ഉണ്ടല്ലോ, ഒരു കാല്ക്കൊടെടെ കുറവുണ്ടെന്ന് മാത്രം,
അല്ലടോ ഇജ്ജാരാ?


" എന്റെ പേര് കാപ്പിലാന്‍"

'താനേത് കോപ്പിലെ ആളായാലും ഞമ്മക്കെന്താ? അനക്ക് സൂറാന്റെ എരുത്തിന്ന് ഒന്നങ്ങട് വിട്ട് നിന്നൂടെ? ഇജ്ജെന്താ വായക്ക് തൂണ് കൊടുത്തപോലെ അവളുടെ എരുത്തന്നെ നിക്കണ്?

"ഇത്താ ഞാന്‍ ഇത്ത വിജാരിക്കണ ആളല്ല! ഞാനീ കാന്റീനിന്റെ ഓണറാ"

" ഞമ്മള് സൂറാന്റെ ഓണറാ അതോണ്ട് പറഞ്ഞതാ, പടച്ച റബ്ബേ ഈ ചായപ്പീടിയക്ക്‌ ഇഞ്ഞും ഓണറോ?

"ഇത്താ, അട്മിശന്റെ കാര്യം ഞാന്‍ ശരിയാക്കിത്തരാം, ഇവിടെ വിശ്വസിക്കാന്‍ കൊള്ളുന്ന ഒരേയൊരാള്‍ ഞാനാ. ഇത്ത ധൈര്യമായി എന്റെ കൂടെ പോരെ"

"പ്ഫ്ഫ ഹിമാറെ, ഞമ്മടെ കെട്ടിയോന്‍ മയ്യത്തായീന് ബെച്ചിട്ടു ഇജ്ജ്‌ ബിളിക്കുംബളേക്കും ഞാനങ്ങട് ബരും ന്ന് ആരാണ്ടാ അന്നോട്‌ പറഞ്ഞത്?

"അതല്ല ഇത്താ, ഇവിടെ ചേര്‍ത്താന്‍ പോകുന്ന കാര്യമാ പറഞ്ഞത്,(വിളിച്ചു കൊണ്ട് പോകാന്‍ പറ്റിയ ഒരു ചരക്ക്!)

"ഇജ്ജൊരു തങ്കക്കൊടം തന്നെ! അല്ല മാനെ ഇതൊക്കെ ശേയ്താ അനക്കിപ്പോ എന്ത് കിട്ടും?

" ഇത്താ ഇതൊക്കെ ഒരു സ്നേഹത്തിന്റെ പുറത്തു ചെയ്യുന്നതല്ലേ!

" ഇന്റെ മോള് സൂറാനോടാ?

" എന്റെ പൊന്നേ, ഈ ഇത്താന്റെ ഒരു കാര്യം!

പകലന്‍: ഇത്താ ഇതാ ചായ.

ചായ ഒന്നു കുടിച്ചുനോക്കിയിട്ട് കുഞ്ഞീവി."പ്ഫാ ഇതെന്തു ശായെടാ പാത്രം കഴുകിയ വെള്ളം പോലുണ്ടല്ലോ?
അല്ല ശായക്ക്‌ മോതലാളീടെ അതേ കൊണം! ഏതായാലും ഇജ്ജ്‌ കായി അന്റെ മോയലാളീടെ കയ്യീന്നെന്നെ വാങ്ങിച്ചോ.

അപ്പൊ മാനെ കൊപ്പിലാ ഞമ്മക്ക്‌ ഒലെ ശേര്‍ത്താന്‍ കൊണ്ടൊവാ ...

"ഇത്താ കൊപ്പിലാനല്ല കാപ്പിലാന്‍! എന്നെ വെറുതേ നാണം കെടുത്തല്ലേ!"

"കാപ്പിലാനാണെങ്കി കാപ്പിലാന്‍, ഇജ്ജൊരു ശൊങ്കനാണ് ട്ടോ. സൂറാനെ ചേര്‍ത്തിയാല്‍ അന്നെയോന്നു ഞമ്മക്ക്‌ ശരിക്കും കാണണം ന്റെ ഖല്‍ബെ...അന്നെ ഇഞ്ഞ് ഞമ്മള് ഖല്ബേന്നാ ബിളിക്ക്യാ...അന്നെ ഞമ്മള് മറക്കൂല്ല ന്റെ പന്ടാരെ!"

(സൂറാന്റെ അഡ്മിഷന് ശേഷം കാപ്പിലാനെ ആരും കണ്ടില്ല എന്നാണു കോളേജിലെ ഏറ്റവും പുതിയ വാര്‍ത്ത!)
(ബ്ലോഗ്ഗര്‍ കോളേജിനു വേണ്ടി എഴുതിയത്)

14 comments:

പണ്യന്‍കുയ്യി said...

അന്റെ പഹയാ ഇജ്ജ് പിന്നേം പിന്നേം മൊഞ്ചാക്കി എയ്ത്ന്നുണ്ടല്ലോ.... പേടിക്കേണ്ടാ കുരുത്തം കേട്ടാലും ഇജ്ജ്‌ നന്നാവും .

പാവപ്പെട്ടവൻ said...

"ഇയ്യാളാരാ ബ്രോക്കറാണാ, കണ്ടാ അതുപോലെ ഉണ്ടല്ലോ, ഒരു കാല്ക്കൊടെടെ കുറവുണ്ടെന്ന് മാത്രം,
അല്ലടോ ഇജ്ജാരാ?

" എന്റെ പേര് കാപ്പിലാന്‍"

'താനേത് കോപ്പിലെ ആളായാലും ഞമ്മക്കെന്താ? അനക്ക് സൂറാന്റെ എരുത്തിന്ന് ഒന്നങ്ങട് വിട്ട് നിന്നൂടെ? ഇജ്ജെന്താ വായക്ക് തൂണ് കൊടുത്തപോലെ അവളുടെ എരുത്തന്നെ നിക്കണ്?

എന്റെ ബത്രീങ്ങളെ...... സുറാനെ കാപ്പിലാന്റെ കു‌ടെ അയച്ചാ പിന്നെ "പത്തുമാസം കഴിഞ്ഞു നോക്കിയാ മതി !!

പകല്‍കിനാവന്‍ | daYdreaMer said...

പഹയാ...ജ്ജ് ഇത് ഇബിടെം ഇട്ടോ...ബീരാനിക്ക മയ്യത്തായത് അന്‍റെ ഭാഗ്യം...
:)

Arun said...

ഇനി മോഷ്ടിക്കുന്ന പഹയന്മാര്‍ വാഴക്കോടനോട് പേറ്റണ്ട് ചോദിക്കില്ല! കുഞ്ഞീവിയെ ഇത്ര സുന്ദരിയാക്കാന്‍ ബായക്കോടന്‍ തന്നെ വേണം. കലക്കി മാഷേ കലക്കീ..

സമാന്തരന്‍ said...

ങ്ങളെല്ലാം കൂടി ഓരെ ഒരു ബയിക്യാക്കീ ലേ..

Anitha Madhav said...

കുഞ്ഞീവിയാണ് താരം! ഈ കുഞ്ഞീവി ശരിക്കും ജീവിച്ചിരിപ്പുണ്ടോ? എന്തായാലും ഇപ്രാവശ്യവും കുഞ്ഞീവി അടിച്ചുപൊളിച്ചു. ഇനിയും കുഞ്ഞീവിക്കഥകള്‍ പ്രതീക്ഷിക്കാമല്ലോ അല്ലേ? ആശംസകള്‍!

വാഴക്കോടന്‍ ‍// vazhakodan said...

Sachin Madhavan
From : sachin
Tuesday, April 21, 2009

Post Title :
ബായക്കോട്ടെ കുഞ്ഞീവി കോളേജില്‍ : കുഞ്ഞീവി റീലോഡഢ്

Comment :
ഹി ഹി ഹീ ഇത് കലക്കീ മോനെ വാഴക്കോടാ ഇപ്പൊ കുഞ്ഞീവിയാണ് താരംസൂറാ ഇജ്ജ്‌ ഏത് ക്ലാസ്സിലാ!

ഞാന്‍ ആചാര്യന്‍ said...

വാഴക്കോടാ, കുഞ്ഞീവി ഷെര്‍ലക്ക് ഹോംസിന്‍റെ ആര്‍തര്‍ കോനന്‍ ഡൊയ്ല്‍ പോലെ പൊങ്ങിപ്പോകാണല്ലോ. അഭിനന്ദനം, നിനക്കഭിനന്ദനം....

വാഴക്കോടന്‍ ‍// vazhakodan said...

ഹി ഹി ഹീ ആചാര്യാ അത് കലക്കീ! അനക്ക് കാന്റീനിന്നു ഒരു ശായ പറയട്ടെ? ഇജ്ജൊരു മുത്തന്നെ ന്റെ പന്ടാരെ!
അഭിപ്രായം പങ്കുവെച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി അറിയിക്കുന്നു.
അനിത പറഞ്ഞത് പോലെ ഇപ്പോള്‍ "കുഞ്ഞീവിയാണ് താരം"!
സന്തോഷമായി കൂട്ടരേ സന്തോഷമായി!

ബഷീർ said...

പെരുത്തിഷ്ടായി..ഇങ്ങള് ഒരു സംഭവമല്ല.കുമാരസംഭവമാണല്ലോ !!

കനല്‍ said...

ഓന്‍ മിടുക്കനാ..
ഞമ്മടെ ബായക്കോടനേ....

അല്ലേ ആ മൊഞ്ചത്തി സൂറാന്റെ തള്ളേനെ ഇത്ര ബടക്കക്കാ‍ന്‍ ഓനെകൊണ്ടല്ലാണ്ട് ബേറാര്‍ക്ക സാധിക്കണതേന്ന്?

വാഴക്കോടന്‍ ‍// vazhakodan said...

From : panjali
Wednesday, April 22, 2009

Post Title :
ബായക്കോട്ടെ കുഞ്ഞീവി കോളേജില്‍ : കുഞ്ഞീവി റീലോഡഢ്

Comment :
ithu kollalo....vazhakkoda...nannayittundu... malabar language kollam...

വാഴക്കോടന്‍ ‍// vazhakodan said...

sachin commented in manorama Blog like this:-

21 April, 2009
ഹി ഹി ഹീ ഇത് കലക്കീ മോനെ വാഴക്കോടാ, ഇപ്പൊ കുഞ്ഞീവിയാണ് താരം..... സൂറാ ഇജ്ജ്‌ ഏത് ക്ലാസ്സിലാ.........

Commented By sachin 11:02 hrs

Jikkumon - Thattukadablog.com said...

vazhakkodaa ningalde koyikodan bhaasha kalakkiittooo njamakku peruttu istaayi....

 


Copyright http://www.vazhakkodan.com