Saturday, June 6, 2009

നിങ്ങള്‍ ആവശ്യപ്പെട്ട മാപ്പിളപ്പാട്ടുകള്‍ അവതരിപ്പിക്കുന്നത് കുഞ്ഞീവി

വാഴക്കോടന്‍ ടീവിക്ക് വേണ്ടി നിങ്ങള്‍ ആവശ്യപ്പെട്ട മാപ്പിളപ്പാട്ടുകള്‍ എന്നാ പരിപാടിയുടെ ഒരു എപ്പിസോഡാണ് ഇവിടെ അവതരിപ്പിക്കുന്നത്. നമുക്കു ആ പരിപാടിയുടെ റെക്കോര്‍ഡിംഗ് ഫ്ലോറിലേക്ക് ഒന്നു പോയി നോക്കാം.


നമസ്കാരം, 'നിങ്ങള്‍ ആവശ്യപ്പെട്ട മാപ്പിളപ്പാട്ടുകള്‍' എന്ന പരിപാടിയിലേക്ക് ഏവര്‍ക്കും സ്വാഗതം. ഞാന്‍ നൈലാ ഗേളി. ഇന്ന് ഈ പരിപാടിയില്‍ നമ്മോടൊപ്പം ഒരു വിശിഷ്ടാഥിതിയുണ്ട്. ഈവര്‍ഷത്തെ മാപ്പിളപ്പാട്ട് രചയീതാവിനുള്ള അവാര്‍ഡ്‌ നേടിയ ബായക്കോട്ടെ കുഞ്ഞീവിയാണ് ഇന്നുനമ്മോടൊപ്പമുള്ളത്‌. ഈ പരിപാടിയിലേക്ക് എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി സ്വാഗതം.
നമുക്കു ആദ്യത്തെ കോള്‍ എടുത്ത്‌, ആരാന്നു നോക്കാം.

ഹലോ നിങ്ങള്‍ ആവശ്യപ്പെട്ട മാപ്പിളപ്പാട്ടുകള്‍ എന്ന പരിപാടിയിലേക്ക് സ്വാഗതം, ആരാണ്?

ഞാന്‍ അമേരിക്കയില്‍ നിന്നും കാപ്പിലാനാണ്.

അവതാരിക : ഓ മൈ ഗോഡ്, ഇന്നു ആദ്യത്തെ കോള്‍ തന്നെ അമേരിക്കയില്‍ നിന്നാണല്ലോ.അങ്കിള്‍സുഖമല്ലേ?

കാപ്പി: സുഖമാണ് മോളെ, മോള്‍ക്കും സുഖമല്ലേ? നിന്റെ തടി കൂടുന്നുണ്ടേ...

അവ: നോട്ടി അങ്കിള്‍...ഇന്ന് നമുക്കൊരു അഥിതിയുണ്ട്, കുഞ്ഞീവി സംസാരിച്ചോളൂ

കുഞ്ഞി: മാനെ കാപ്പിലാനെ ഞാന്‍ കുഞ്ഞീവിയാണ്. അവടെ ന്റെ സൂറാന്റെ മുത്തു ഹബീബായ പൊന്നുമൂപ്പര്ക്ക് സുഖം തന്നെയല്ലേ.?

കാപ്പി: അതാരാപ്പാ നിങ്ങടെ പൊന്നു മൂപ്പര്?

കുഞ്ഞി: ഞമ്മടെ ഹുസൈന്‍ ഒബാമ പൊന്നു മൂപ്പരെ, ഓനുക്ക് ഞമ്മളൊരു കത്തെയുതീണ്ടാരുന്നു. അതീ പിന്നെ ഓന്റെ ഒരു ബിവരവും ഇല്ല. ന്റെ മാളു സൂറ അന്വേഷിച്ചു ന്നു പറയണേ..അല്ലാ അനക്കെന്താ അവടെ പണി?

കാപ്പി: ഞാനൊരു ബ്ലോഗറാണ് ഇത്താ.

കുഞ്ഞി: ഇജ്ജ്‌ അത്രയ്ക്ക് വൃത്തികെട്ടവനാണാ?

കാപ്പി: പിന്നെ കവിതകളുടെ ഒരു പുസ്തകം ഇറക്കീട്ടുണ്ട്.

കുഞ്ഞി:അന്നേ പോക്കിപ്പരയാന്നു വിജാരിക്കരുത്, അനക്കും ഞമ്മടെ ജോര്‍ജ്ജ് ബുഷിനും ഒരേസ്വഭാവാ അല്ലെ? ജനങ്ങളെ കൊല്ലാക്കൊല ശെയ്യാല്ലേ?

കാപ്പി: അതൊക്കെ അസൂയക്കാര് പറയുന്നതാ ഇത്താ.

കുഞ്ഞി: പിന്നെ ഇജ്ജ്‌ അമേരിക്കയില് ഉള്ളതോണ്ട്‌ ശോയിക്ക്യാന്നു കരുതരുത് അവിടെപന്നിപ്പനിയൊക്കെ ഇപ്പൊ എങ്ങനെയുണ്ട്?

കാപ്പി: ഇപ്പൊ കൊഴപ്പമില്ല ഇത്താ.സൂറാക്ക് സുഖം തന്നെയല്ലേ ?

കുഞ്ഞി: ഡാ ശേയ്താനെ കുറുക്കന്‍ ചത്താലും കണ്ണ് ഐസ്ക്രീം പാര്‍ലറിലാന്നു പറഞ്ഞ പോലെയാണല്ലാ കാര്യങ്ങള്. അനയ്ക്ക് ഏത് പാട്ടാ കേള്‍ക്കേണ്ടത്?

കാപ്പി: ഇത്താക്ക് ഇഷ്ടള്ള ഒരു പാട്ടു മതി.

കുഞ്ഞി: ഇന്നാ അനക്കൊരു അടിപൊളി പാട്ടു വെച്ച് തരാ.
"ബാപ്പ ഉമ്മാ വീട്ടിലില്ലാ, അയല്വക്കത്താരുമില്ലാ,വിളയാടാന്‍ വാടാ കുണ്ടാ..."
ആ പാട്ടു വെച്ചുതരാട്ടാ. അനക്കാവുമ്പോ അത് ശേരും..

അവ: അപ്പൊ അങ്കിളിനു വേണ്ടി ഒരു അടിപൊളി മാപ്പിളപ്പാട്ട് വരുന്നു. ഇനിയും വിളിക്കണേ....

ഡയറക്ടര്‍: ഓക്കേ കട്ട്. നൈലാ അടുത്ത കോള്‍ എടുക്കാം.

അവ: വെല്‍ക്കം ബേക്ക്‌. ഹലോ ആരാണ്?

ഞാന്‍ ദുബായീന്ന് പകല്‍കിനാവനാണ്.

അവ: ഓ വ്യത്യസ്തമായ പേരാണല്ലോ? അച്ഛനും അമ്മയും ഇട്ടതാണോ?

പകലന്‍: അല്ല ഞാന്‍ തന്നെ ഇട്ടതാ

അവ :ഓ തമാശക്കാരനാണല്ലോ?

പകലന്‍: അല്ല ബ്ലോഗിലെ ഫോട്ടം പിടിക്കണ ആളാ

അവ: എന്നാ കുഞ്ഞീവിത്താടു സംസാരിച്ചോളൂട്ടോ!

കുഞ്ഞീവി; ഹലോ പുകിലാ

പകലന്‍: പുകിലനല്ല ഇത്താ പകലന്‍, പകല്‍കിനാവന്‍ .

കുഞ്ഞി: എന്ത് ശൈതാനെങ്കിലും ആവട്ടെ , അന്റെ സൌണ്ട് കേട്ടാ ഇന്റെ ബീരാനിക്കാന്റെ അതേ സൌണ്ട്പോലെ ഉണ്ട് ട്ടാ.

പകലന്‍: ആരാനിത്താ ഈ ബീരാനിക്ക? വീട്ടിലെ പശുവാണാ?

കുഞ്ഞി: പ്ഫ ശൈത്താനെ വീട്ടിലെ പശൂന് ആരെങ്കിലും ബീരാനിക്കാന്നു പേരു ഇടോടാ പുള്ളെ? ഇയ്യാള്മോശല്ലല്ലോ? ബീരാനിക്കാ മയ്യത്തായ ഇന്റെ കേട്ടിയോനാടാ . ആട്ടെ ഇജ്ജ്‌ കെട്ടീതാണാ?

പകലന്‍: ആ ദുരന്തം കഴിഞ്ഞൂ ഇത്താ..

കുഞ്ഞി: അപ്പൊ ഈ കിനാവത്തി എന്ന് പറേണതാണാ പുള്ളെ അന്റെ കെട്ടിയോള്? മൊത്തം കിനാവ്ഫാമിലി അല്ലേടാ പുള്ളെ?

പകലന്‍: ഇത്താ ഒരു പാട്ടു കേള്‍ക്കണല്ലോ?

കുഞ്ഞി: ഇജ്ജ്‌ കേട്ടോ, അന്റെ കേള്‍ക്കണ സൂത്രം അന്‍റെരുത്തന്നല്ലേ? ആട്ടെ ഏത് പാട്ടാകേള്‍ക്കണ്ടത്?

പകലന്‍: നമ്മടെ വാഴക്കൊടന്റെ ഒരു മാപ്പിളപ്പാട്ട് തന്നെ ആയിക്കോട്ടെ?

കുഞ്ഞി: ഏത് വായക്കൊടനാ പുള്ളെ?

പകലന്‍: ഇത്താടെ നാട്ടുകാരന്‍ വാഴക്കോടന്‍.

കുഞ്ഞി: ബായക്കോടന്‍! അത് പറ. അള്ളാ ഓന്‍ പാട്ടുപാട്വേ? എന്താ റബ്ബേ ഈ കേള്‍ക്കണ്? ഓനെനാട്ടുകാരൊക്കെ കൂടി ഓടിച്ചിട്ട് പിടിച്ച് ഇനി പാട്ടു പാടില്ലാന്നു സത്യം ചെയ്യിപ്പിച്ചു വിട്ടതാണല്ലോ? വെളിക്കു ഇരിക്കുമ്പോള്‍ പോലും ഒരു മൂളിപ്പാട്ട് വരെ പാടില്ലാന്നു പറഞ്ഞു എഴുതി ഒപ്പിട്ടു കൊടുത്തോനാ. ഓന് പിന്നേം പാടാന്‍ തൊടങ്ങിയോ?

പകലന്‍:പിന്നില്ലേ, ഏതോ ചാനലീലെ പരിപാടീല് പാടാന്‍ പോകുന്നെന്നാ കേട്ടത്?

കുഞ്ഞി: ആ പര്പാടീടെ പ്രോഡ്യൂസര്‍ക്ക് വാര്‍പ്പിന്റെ പണി അറിയോ ആവോ?

പകലന്‍: എന്തിനാ ഇത്താ ?

കുഞ്ഞി: അല്ല ആ പാവത്തിന് പിന്നേം ജീവിച്ചു പോണോല്ലോ. കിയാമത്തു നാള് ആവാറായിന്നല്ലാണ്ട്എന്താ പറയാ. എന്നാ ശരി അനക്ക് പാട്ടു വെച്ചു തരാം കേട്ടാ..ഇജ്ജ്‌ വിളിച്ചതിലും ഇന്റെ വീരാന്റെഓര്‍മ്മ വന്നതിലും അനക്ക് ഒരു സ്പെസല്‍ പാട്ട് ഓക്കേ.

അവ: അപ്പോള്‍ നമുക്കൊരു അടിപൊളി പാട്ട് കേള്ക്കാം!

ഡയരക്ടര്‍: കട്ട്, ഓക്കേ, നൈലാ ഇനി ഈ എപ്പിസോട് ക്ലോസിംഗ് ഡയലോഗ് ഷൂട്ട്‌ ചെയ്യാം. ആദ്യംകുഞ്ഞീവിത്ത ക്ലോസിംഗ് ഡയലോഗ് പറയണം അത് കഴിഞ്ഞു നൈല പറഞ്ഞാ മതി ഓക്കേ.
ക്യാമറാ റെഡിയല്ലേ ? ഇത്താ ക്ലോസിംഗ് ഡയലോഗ്.

കുഞ്ഞി: കള്ള ഹിമാറെ ഒറ്റടിക്ക് അന്റെ മയ്യത്ത് ഞമ്മള് എടുക്കും.

ഡയ : കട്ട്. ഇത്താ എന്താ ഈ പറയുന്നേ?

കുഞ്ഞി: ഇജ്ജെല്ലടാ പുള്ളെ ക്ലോസാക്കണ ഡയലോഗ് പറയാന്‍ പറഞ്ഞതു.മയ്യത്താക്കലുംക്ലോസാക്കലുമൊക്കെ ഒന്നുതന്നെടാ പുള്ളെ.

അവ: ഇത്താ യൂ നോ ഈ എപ്പിസോട് ഇവിടെ അവസാനിക്കുന്നു. ഇനി അടുത്ത ആഴ്ച വീണ്ടും കാണാംഎന്നാണു പറയേണ്ടത്.

കുഞ്ഞി: അനക്ക് എല്ലാ ആഴ്ചയും ഇതാ പരിപാടീച്ചിട്ട് ഇക്കിന്റെ കുടുമത്തു ചോയിക്കാനും പറയാനുംആളുണ്ട്. അവളുടെ ഒരു യൂ നോ. അന്റെ പേര് എന്താന്നാ പറഞ്ഞതു?

അവ: നൈലാ ഗേളി എന്നാ എന്തെ?

കുഞ്ഞി: എടി സത്യം പറ ഇജ്ജാ കൊളനീലെ കാര്‍ത്തൂന്റെ മോള് നീലിപ്പെണ്ണല്ലെടീ? എന്നിട്ട്അവളുടെ ഒരു വേഷം കണ്ടില്ലേ? എടി അനക്കീ മാറ് മറക്കണ പോലെ ഒരു തുണീടെ കഷ്ണം ഇട്ടൂടെ? ഇതു ഒട്ടോറിക്ഷേടെ ഹെഡ്‌ ലൈറ്റിന്റെ മൂട്ടിലിക്ക് നോക്ക്യ പോലെ ഇതിങ്ങനെ കാണിച്ചിട്ട് നിക്കണാ? നാണം കേട്ട അസത്തുകള്.
അപ്പൊ മക്കളെ, ഈ വക പുള്ളങ്ങളുടെ പരിപാടിയൊന്നും ഞമ്മക്ക്‌ ശരിയാവില്ല. അപ്പൊ ഞമ്മള്പോണു. ഇങ്ങക്കെല്ലാവര്‍ക്കും ഇന്റെ സലാം.അസ്സലാമു അലൈകും .
ബായക്കോട്ടെ കുഞ്ഞീവിയോടാ കളി. ഹും ബേണ്ടാ ജ്ജ് അവളുടെ ഒരു നൈലാ ഗേളി...


(പിന്നീട് ഈ എപ്പിസോട് ടീവിയില്‍ കാണിച്ചില്ലാഎന്നാണ് ഏറ്റവും ഒടുവില്‍ കിട്ടിയ വിവരം)

{ദൂരദര്‍ശന്‍ കുന്ജീവിയുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇവിടെ വായിക്കാം }

34 comments:

വാഴക്കോടന്‍ ‍// vazhakodan said...

ഈ പരിപാടി ഞാന്‍ കമന്റിടുന്ന എല്ലാ മാന്യ സുഹൃത്തുക്കള്‍ക്കും വേണ്ടി ഡെഡിക്കേറ്റു ചെയ്യുന്നു. കുഞ്ഞീവിക്ക് ഇനിയും നല്ല അവസരങ്ങള്‍ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു! :)

Anonymous said...

ഞാന്‍ : ..ഹലോ ഇത് നിങ്ങള്‍ ആവശ്യപ്പെട്ട പാട്ടുകള്‍ എന്നാ പരിപാടിയല്ലേ ...?
അവ : അതെ പറഞ്ഞോളൂ.......
ഞാന്‍ : കുന്ജീവിത്താ ഇല്ലേ...
അവ : സോറി ഉണ്ടായിരുന്നു ഇത്ത ഇപ്പോള്‍ ഡയകറെരുമായിട്ടു ചില.......അല്ലെങ്കിലും ഈ ബായക്കട്ടുകാരെ പ്രോഗ്രാമിലേക്ക് ക്ഷണിച്ച ഡയക്റെര്‍ക്കിത് വേണം ...... ഓക്കേ നല്ല പട്ടു വെക്കാം ബായ് ബായ് ...

Junaiths said...

കാപ്പില്സിനും പകല്സിനും പണി കൊടുത്തല്ലോ പഹയാ...

തോമ്മ said...

hi hi hi

അരുണ്‍ കരിമുട്ടം said...

പണി പാഴ്സലായി കൊടുത്ത് എന്ന് കേട്ടിട്ടേയുള്ളു:)
ഞാന്‍ ബ്ലോഗറാ..
അത്രയ്ക്ക് വൃത്തികെട്ടവനാണൊ??
:))))))))))))

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

അലോ..ഇത് സൂത്രനാണ്, ദോഹേന്ന് .. ഇതിങ്ങളാവശ്യപ്പെട്ട പാട്ടല്ലേ?
കുഞ്ഞീവില്ല്യെ അവ്ടെ?
.............
ഏയ്.. ഇയ്ക്ക് കുഞ്ഞീവിനെ അല്ല, സൂറാനെ കിട്ടോന്നറിയാനാ..

കനല്‍ said...

കുഞ്ഞീവിത്താ ഒരു താരം തന്നെ...

മ്മടെ ഒരു പടത്തിന് കുഞ്ഞീവിത്താടെ ഡേറ്റ് വാങ്ങിത്തരോ വായക്കോടാ..

Arun said...

ഇത്താ ക്ലോസിംഗ് ഡയലോഗ്.

കുഞ്ഞി: കള്ള ഹിമാറെ ഒറ്റടിക്ക് അന്റെ മയ്യത്ത് ഞമ്മള് എടുക്കും.

ഡയ : കട്ട്. ഇത്താ എന്താ ഈ പറയുന്നേ?

കുഞ്ഞി: ഇജ്ജെല്ലടാ പുള്ളെ ക്ലോസാക്കണ ഡയലോഗ് പറയാന്‍ പറഞ്ഞതു.മയ്യത്താക്കലുംക്ലോസാക്കലുമൊക്കെ ഒന്നുതന്നെടാ പുള്ളെ.

ഹ ഹ ഹ അപ്പൊ ഇതാണല്ലേ ഈ ക്ലോസിംഗ് ഡയലോഗ്? ഇതും കലക്കീ വാഴക്കോടാ...സൂപ്പര്‍!

വാഴക്കോടന്‍ ‍// vazhakodan said...

കുഞ്ഞി: പണ്യന്‍കുയ്യി, ബായക്കൊടിനെ കുറ്റം പറഞ്ഞാ അന്നേ ഞമ്മള് അല്കുല്‍ത്താക്കും പറഞ്ഞേക്കാം!:)
@ജുനൈദെ: പണി ഉണ്ടാക്കല്ലേ.. ഒരൊക്കെ ഞാമ്മനടെ ബല്യ ശങ്ങായിമാരാ
@തോമ: ദാങ്ക്സ്
@അരുണേ: ആ ബ്ലോഗ്ഗറില്‍ ഞമ്മളും പെടും എന്ന് മറക്കണ്ടാ :)
@വെട്ടിക്കാടാ: കുഞ്ഞീവി കേട്ടില്ല, അന്റെ ഭാഗ്യം. സൂറാന്റെ കാര്യം കേട്ടാ തന്നെ കുഞ്ഞീവിക്ക് ഹാലാ :)
@കനലെ: കുഞ്ഞീവിയും സൂറയും ഒരു സിനിമേല് അഭിനയിച്ചോണ്ടിരിക്കുവാ. ഡേറ്റ് ചോദിച്ചു നോക്കട്ടെ? :)
@അരുണ്‍ : അരുണ്‍ സുഖമല്ലേ? ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം
ഇവിടെ വന്നു അഭി പ്രായം അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ നന്ദി അറിയിക്കുന്നു.

കാപ്പിലാന്‍ said...

:)

Typist | എഴുത്തുകാരി said...

ആരേം വെറുതെ വിടല്ലേ!

ഹന്‍ല്ലലത്ത് Hanllalath said...

പകലാ...ആ ദുരന്തം കഴിഞ്ഞു...?
ഹ ഹ ഹ...


രസികന്‍ പോസ്റ്റ്‌...
മൊത്തം വായിച്ചു ചിരിച്ചു,..
അവസാനം ആയപ്പോള്‍ തമാശയ്ക്കപ്പുറം അല്പം കാര്യം കടന്നു വന്നു

പാവപ്പെട്ടവൻ said...

ബായക്കോട... ഇജ് ഏതു ടീവിലണ്ടാ പാടാന്‍ പോണേ..?? എന്ന അന്‍റെ മയ്യത്ത....കുഞ്ഞീവി .
"പ്രധാനവാര്‍ത്തകള്‍ "
അവസാനം വാഴക്കൊടന്റെ പിന്നാലെ ചിരവയുമായി ഓടിയ കുഞ്ഞീവിയെ പോലിസ്‌ അറസ്റ്റുചെയ്ത്

ബോണ്‍സ് said...

കുഞ്ഞിവിയും വാഴകൊടനും നീണാള്‍ വാഴട്ടെ!!

കേഡി കത്രീന said...

ചിരിച്ചു ചിരിച്ചു മണ്ണു കപ്പി അല്ല..കല്ലു തപ്പി.. നന്നായിട്ടുണ്ടു!

നാസ് said...

:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹഹഹ രസായി

പകല്‍കിനാവന്‍ | daYdreaMer said...

ബായക്കോയാ.. :)

Anitha Madhav said...

വാഴക്കോടന്‍, ചില ടീവി അവതാരികമാരുടെ വേഷം കണ്ടാല്‍ ചിലപ്പോഴൊക്കെ മോശമായി തോന്നാറുണ്ട്. അന്ധമായുള്ള അനുകരണം കൊണ്ടാവാം. എന്നാലും വാഴക്കോടന്‍ അതിത്ര പച്ചയ്ക്ക് പറഞ്ഞല്ലോ! ശരിക്കും ചിരിച്ചു ചിരിച്ചു ഒരു പരുവമായി. നല്ല രസികന്‍ പോസ്റ്റ് തന്നെ. ആശംസകള്‍..

NAZEER HASSAN said...

:)

ബഷീർ said...

ക്ലോസിംഗ് ഡയലോഗ് കലക്കി..:)

തമാശക്കിടയിൽ കാര്യം ഭംഗിയായി കുഞ്ഞീവിത്താനെ കൊണ്ട് പറയിപിച്ചല്ലോ..

ഓട്ടോറിക് ഷയുടെ ഹെഡ് ലൈറ്റിന്റെ മൂട് ..: ഉപമ കലക്കി.. ഇനി അതൊന്നും കാണിക്കാൻ പറ്റാത്ത റേഡിയോ യിൽ മാപ്പിള പ്പാട്ട് പരിപാടി ഒന്ന് കേൾക്കുക. ‘മർഹബത്തേൻ ‘ ഒലിപ്പിച്ച് കുറെ ഉണ്ണാക്കന്മാരും അവരെ സുഖിപ്പിക്കാൻ വേറെ ചില നീലികളും ..!

ബായക്കോടന്റെ ഒരു ചങ്ങായി റഫീഖ് അവതരിപ്പിക്കുന്നുണ്ട് ഒരു പരിപാടി.. അത് കൊള്ളാട്ടോ.. ( ഓനൊന്ന് സുഖിക്കട്ടെ :)

ബഷീർ said...

അഭിനന്ദനങ്ങൾ..

കുഞ്ഞീവിത്ത സിന്ദാബാദ്

ധൃഷ്ടദ്യുമ്നന്‍ said...

ഹ ഹ ഹ ഹ....വാഴേ നമുക്ക്‌ ബ്ലോഗിലൊരു ടി വി ചാനൽ തുടങ്ങാം (ബാക്കിയെല്ലാം പൂർത്തിയായല്ലോ :/)...പരിപാടീകൾ കൂമ്പാരമ്പോലുള്ളോണ്ട്‌ ചാനൽ ഗംഭീരമാകും..കൂലംകക്ഷമായി ചിന്തിക്കുമല്ലോ.. :)

abhi said...

അങ്ങനെ രണ്ടു പേരെയും തേച്ചു അല്ലെ ?
പോസ്റ്റ്‌ ഇഷ്ടായി
(തേക്കുക = തിരോന്തോരം ഭാഷയില്‍ പണി കൊടുക്കുക)

ബിനോയ്//HariNav said...

"..ആ പര്പാടീടെ പ്രോഡ്യൂസര്‍ക്ക് വാര്‍പ്പിന്റെ പണി അറിയോ ആവോ?.."

ബായക്കോടാ അന്നേക്കൊണ്ട് ഞമ്മള് തോറ്റ്.
ഒന്നാം ക്ലാസില്‍ ഇഞ്ഞീം ഒരുകൊല്ലം ഇരിക്കാന്‍‌പോവാ :)

വാഴക്കോടന്‍ ‍// vazhakodan said...

ധൃഷ്ടീ നമുക്കൊരു ബ്ലോഗ്‌ ടീവി ചാനലിനെ കുറിച്ച് ആലോചിക്കാവുന്നതേയുള്ളൂ ട്ടോ!വഴിയെ നോക്കാം ഓക്കേ :)
അബീ. ചുമ്മാ കലിപ്പുകള് ഉണ്ടാക്കല്ലെടെ ബ്ലോഗിച്ചു പൊക്കോട്ടെ!
ബിനോയിയെ: ഇജ്ജ്‌ വെറുതെ ആ കുട്ടിയോളുടെ മനസ്സമാധാനം കളയല്ലേ...
കൂടാതെ ഇവിടെ വന്നു അഭിപ്രായം അറിയിച്ച എല്ലാ നല്ല കൂട്ടുകാര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി.ഇനിയും ഈ വഴി വരുമല്ലോ.
എനിക്ക് ഇത് വരെ ഭീഷണിയൊന്നും അയക്കാത്ത കാപ്പില്‍സിനോടും,പകലനോടും,കിനാവത്തിയോടും എന്‍റെ പ്രത്യേക നന്ദി അറിയിക്കുന്നു :)

ആർപീയാർ | RPR said...

വാഴേ....
നുമ്മ ഒരു അജ്മാൻ കാരനാ...
പരിചയപ്പെടാൻ ഒരു ആശ...
ദിവിടെ നുമ്മ കാണും.. വിളിക്കുമാ ??
+971506847479

പ്രയാണ്‍ said...

വാഴക്കോടാ...പാട്ടിന്റെ ഓഡിയോ കൂടി ചേര്‍ക്കാമായിരുന്നു.

ഞാന്‍ ആചാര്യന്‍ said...

വാഴക്കോടാ, നമ്മക്ക് 'തേച്ചുതേച്ചു' പോകാം (അഭി പറഞ്ഞത്:തിരുവന്തോരം ഭാഷയില്‍ തേച്ചു=പണികൊടുത്തു)

സൂത്രന്‍..!! said...

വാഴേ ജ്ജ് കലക്കി മോനെ .. അന്നെ കൊണ്ട് ഞമ്മള് തോറ്റു... ജ്ജ് ബല്ലാത്ത പഹയന .........
സുപ്പര്‍

വാഴക്കോടന്‍ ‍// vazhakodan said...

RPR നെ പരിചയപ്പെട്ടു! വളരെ വളരെ സന്തോഷം. എന്‍റെ സൌഹൃദങ്ങള്‍ വളരുന്നു.ഞാന്‍ സന്തോഷവാനാണ്.(സന്തോഷ ബസ്സാണ്, ലോറിയാണ് , കപ്പലാണ് :) )

പ്രയാന്‍ ടീച്ചറെ.. ഓഡിയോ പിന്നീട് ഇടാമേ...:)
ആചാര്യോ? വെറുതെ വന്നതിനും വായിച്ചതിനും കമന്റിയതിനും ദാങ്ക്സ്.
സൂത്രാ: ഇജ്ജ്‌ പോന്നപ്പനാടാ പൊന്നപ്പന്‍. സൂരാനെ അനക്ക് കെട്ടിച്ചേരാന്‍ ഞാന്‍ കുഞ്ഞീവിയോടു പറയാം ഓക്കേ
എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നു.

Musthafa said...

"എടി അനക്കീ മാറ് മറക്കണ പോലെ ഒരു തുണീടെ കഷ്ണം ഇട്ടൂടെ? ഇതു ഒട്ടോറിക്ഷേടെ ഹെഡ്‌ ലൈറ്റിന്റെ മൂട്ടിലിക്ക് നോക്ക്യ പോലെ ഇതിങ്ങനെ കാണിച്ചിട്ട് നിക്കണാ? നാണം കേട്ട അസത്തുകള്."

ഇങ്ങള് കലക്കീ കോയാ, ഹോ എന്താ ഒരു ഉപമ. നാട്ടിലാരുന്നു എങ്കില്‍ ഓടോറിക്ഷക്കാര് പണി തരുമായിരുന്നു

Sureshkumar Punjhayil said...

Kunjeevitha Sindabaad... Manoharam.. Ashamsakal...!!!

സെലി ചരിതം said...

ഇടിവെട്ട്
പോസ്റ്റ്‌
വാഴകാക്കു

 


Copyright http://www.vazhakkodan.com