ടീച്ചറെ...ടീച്ചറെ...ഇരിക്കാന്‍ പറ്റണില്ലാ
കുഞ്ഞി: എന്താണ്ടാ അനക്ക് മൂലക്കുരൂന്റെ ആശ്കിത ണ്ടാ?അതല്ല ടീച്ചറെ ഈ ബ്ലോഗും കൂട്ടുകാരുമോന്നും ഇല്ലാതെ എനിക്കൊരു ജീവിതമില്ല ടീച്ചറെ...
കുഞ്ഞി: അപ്പൊ അത് ശരി അന്റെ ബ്ലോഗിന്റെ ഉസ്കൂള് പൂട്ടിപ്പോകാന്‍ അന്നോട് ഞമ്മള് പറഞ്ഞാ..എന്തായാലും ഒരു ആപ്പിള്‍ മരമൊക്കെയായിട്ടാണെങ്കിലും ഇജ്ജ് വന്നല്ലോ സന്തോഷായി മോനേ.കൈപ്പള്ളി: ടീച്ചറെ എന്റെ കൂടെ ഒരാളും കൂടിയുണ്ട് വരാന്‍ പറയട്ടെ?
കുഞ്ഞി: ആര് ആ നിക്കുന്നോനാ ? പടച്ച റബ്ബേ അള്ളേം റസൂലും ഒന്നായി അബൂ ജാഹില് പുറത്തായി എന്ന് പറഞ്ഞ പോലെയായല്ലോ. അത് നന്നായി മക്കളെ. ഡാ നജൂസേ ഇങ്ങട് കേറി ബാ.ഇങ്ങടെ അത്രേം പഠിപ്പും വിവരമൊന്നും ഞമ്മക്കില്ലാത്തോണ്ട് പറയാ ഇങ്ങളെ തമ്മില്‍ തെറ്റിക്കാന്‍ കൊറേ ഹംക്കുകള് ഇറങ്ങീട്ടുണ്ട്. പൊര കത്തിച്ച് ബാഴ വെട്ടാന്‍ കൊറേ എണ്ണം , അവരുക്കൊക്കെ ഞരമ്പിന്റെ സൂക്കടല്ലേ. ഇങ്ങള് മനസ്സില്‍ ദേഷ്യമൊന്നും ഇല്ലാണ്ട് ഒന്നായല്ലോ അത് മതി ഞമ്മക്ക്.നജൂസ്: ഇത്താ ഞങ്ങള്‍ തമ്മില്‍ ഒരു വഴക്കും ഇല്ല. കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്നോര്‍ക്ക് ഒരു മുന്നറിയിപ്പായിട്ടും കൂടിയാ ഞങ്ങള്‍ വന്നിരിക്കുന്നത്. അല്ലെങ്കിലും എന്റെ വല്ലിമ്മ ഇപ്പോഴും പറയും,വല്ലിമ്മാനെ എപ്പോഴും ഓര്‍ക്കണം എന്നും കവിത എഴുതണം എന്നും.
കൈപ്പള്ളി: അതേയ് ഇത്താ കാര്യൊക്കെ കാര്യം പാട്ടിന്റെ വരി മുറിച്ചെങ്ങാന് പാടിയാ എന്റെ തനി നിറം നിങ്ങള്‍ അറിയും കേട്ടാ പറഞ്ഞെക്കാ.നജൂസ്: അതെന്തു വര്‍ത്താനാ നിങ്ങള്‍ പറയുന്നേ. വരി ഒടക്കണ കാര്യം ഇവിടെ മിണ്ടില്ല എന്ന് പറഞ്ഞിട്ടല്ലേ നിങ്ങള്‍ വന്നത് എന്നിട്ടിപ്പോ? വെറുതെ എന്റെ ഫോണ്‍ ബില്ല് കൂട്ടുന്ന വര്‍ത്താനം വേണ്ടാ ട്ടോ.
കൈപ്പള്ളി: അതേയ് ഞാന്‍ മലയാളം പഠിച്ചിട്ടില്ല എന്നേയുള്ളു ട്ടോ ഞാന്‍ ഇടയ്ക്ക് ഒരു തമാശയൊക്കെ അങ്ങ് വെച്ച് തരും പറഞ്ഞേക്കാം ഹാ..കുഞ്ഞി: മതി മതി പോയി ഇരിക്കിന് ഡാ അപ്പുവേ ഒരു കണ്ണ് ഇവരുടെ നേരെ ഉണ്ടായിക്കോട്ടെ ഏത്?
പള്ളിയുടെ പുറത്തു നിന്നും ഒരാള്‍: നിങ്ങള്‍ ക്ലാസ്സ് നിര്‍ത്തുക ഇവിടെ ഒരു കൊടുംകാറ്റിനു സാധ്യതയുണ്ട്, കൊടുംകാറ്റു ഏത് നിമിഷവും വരാം...നിങ്ങള്‍ സൂക്ഷിക്കുക....(അയാള്‍ നടന്നു നീങ്ങുന്നു)കുഞ്ഞി:ഡാ ഹരീഷേ ഇയാളിപ്പോ ഒരു അഞ്ചാമാത്തെ പ്രാവശ്യാ കൊടുംകാറ്റു വരണ കാര്യം പറഞ്ഞു വരുന്നേ. ആരാണ്ടാ അയാള്‍, വല്ല ചാവേറും ആവ്വോ?
ഹരീഷ്: ടീച്ചറെ ഇനി വരുമ്പോ നമുക്കു പിടിച്ചു നിര്‍ത്തി ചോദിക്കാം. വെറുതെ ഇനി അതൊരു വിവാദം ആക്കണ്ടാ.കുഞ്ഞി: എന്റെ മമ്പറത്തെ തങ്ങളെ...ആരാ വരണത്? ഇങ്ങട് കേറി ബരീന്‍. ഇങ്ങളിപ്പോ ദെവടെ? ഞമ്മള് കൊടകരേല് അന്വേഷിച്ചു അപ്പൊ അറിഞ്ഞു അവടന്ന് സ്കൂട്ടായി ന്ന്, പിന്നെ ജബല്‍ അലീല് അന്വേഷിച്ചു അപ്പൊ അവിടന്നും തെറിച്ചു.ശരിക്കും ഇജ്ജിപ്പോ എവിട്യാ?
വിശാലന്: ഞാനിപ്പോ ദുബായിലല്ലേ ഇത്താ..കേട്ടിട്ടില്ലേ ദുബായ് ഡേയ്സ്കുഞ്ഞി: അന്റെ പോട്ടം കണ്ടിട്ട് ഞാന്‍ ഇന്റെ മൂത്താപ്പാന്റെ മൂത്ത മോന് ഷുക്കൂറിന് അന്നെ ആലോയിച്ചതല്ലേ..ആ തട്ടമിട്ടിരിക്കണേ ആ പോട്ടം കണ്ടാല്‍ ഏത് ഒറ്റക്കണ്ണനും പറയില്ലേ, എന്തൊരു നല്ല മൊഞ്ചത്തിയാ ഇജ്ജ്ന്ന്. അനക്ക് ഒരു കാര്യം അറിയാ ഞമ്മള് ബായക്കൊട്ടിന്നു പോന്നത് തന്നെ അന്നെയൊക്കെ കണ്ടിട്ടാ. അന്റെ ആ പുരാണം ബായിച്ചാ തന്നെ ഇജ്ജൊരു സുല്‍ത്താനാണ് ന്നു ഏതൊരു പോഴക്കൊടനും മനസ്സിലാവും,എന്നിട്ടും അനക്കതിന്റെ ഒരു അഹങ്കാരമൊന്നും കാണാനില്ലല്ലോ കോയാ...
കുഞ്ഞി: ഇജ്ജാടാ മാനെ ആണ്‍കുട്ടി. ഇജ്ജ് പസ്റ്റ് ക്ലാസ്സില്‍ തന്നെ കേറി ഇരിക്കീന്‍. ഡാ കായംകുളം ഇന്റെ സുല്‍ത്താന്‍ ഇച്ചിരി സ്ഥലം കൊടുക്കെടാ.....
ഏതാ ഒരു പെണ്ണോരുത്തി ചില്ലറ എണ്ണീട്ട് വരുന്നുണ്ടല്ലോ? അതേയ് ഇങ്ങട് ബരീന്‍ എന്താ കാര്യം?
ടൈപ്പിസ്റ്റ്: അതേയ് ഒരു ആന വണ്ടീല് കേറി എന്ന ഒരൊറ്റ കുഴപ്പമേ ഞാന്‍ കാണിച്ചുള്ളൂ. ഇപ്പൊ മാനോം പോയി മര്യാദേം പോയി ഹൊ.
കുഞ്ഞി: ഇങ്ങള് കാര്യം പറയീന്‍.ടൈപ്പിസ്റ്റ്: എന്റെ വീടിന്റെ മുന്നീന് ഈ പള്ളിയിലേക്ക് എട്ടു രൂപാ അമ്പതു പൈസേടെ പൊയന്റ്ടാ. ആ കാല മാടന് കണ്ടക്ടര്‍ പൈസ വാങ്ങാന്‍ വരില്ല എന്ന് കരുതി എന്ത് മാത്രം സ്വപ്നം കണ്ടതാ. ദുഷ്ടന് അവന് കഷ്ടകാലത്തു ഗുണം പിടിക്കാതെ പോട്ടെ.എട്ടുരൂപാ അമ്പതു പൈസേടെ പോയന്റിന് ഒരുര്‍പ്യ അധികോം വാങ്ങി ബാക്കി തന്നതുമില്ല. അതും പോരാഞ്ഞു ഒരു പ്രസങ്ങോം.ഇനി 'തിരിച്ചു പോകാന്‍ ഒരൊന്നര രൂപേടെ കുറവുണ്ട്.
ടൈപ്പിസ്റ്റ്: അതെന്നെ തിരിച്ചറിയാന്‍ എപ്പോഴും കയ്യില്‍ വെക്കുന്നതാ..ഇതു കീ ബോര്‍ഡാ ടൈപ്പ് ചെയ്യാന്‍. എപ്പോഴാ കഥ വരുന്നെന്നു പറയാന്‍ പറ്റില്ലല്ലോ?
കുഞ്ഞി: ഭാഗ്യം അന്റെ പേര് വല്ല 'പാര്‍പ്പിടം എന്നാവാഞ്ഞത്. അല്ലെങ്കില്‍ ഇയ്യ് അന്റെ പെര ഏറ്റി വന്നേനല്ലോ.പടച്ചോന് കാത്തു. ഇജ്ജവിടെ പോയി ഇരിക്കി,ക്ലാസ് കഴിഞ്ഞിട്ട് പിരിവിട്ട് അനക്ക് കായി തരാം കേട്ടാ...
ഹരീഷേ ഇജ്ജ് ക്ലാസ്സ് കയിഞ്ഞാ വല്ല ഉച്ചക്കഞ്ഞീം കൊടുക്കാന്നു അനൌന്സ്മെന്റ് ശെയ്തിട്ടിണ്ടാ?ഹരീഷ്: ഇല്ലല്ലോ. എന്താ ഇത്താ?
കുഞ്ഞി: അല്ല ഒരു പെമ്പറന്നോത്തി ഒന്നു രണ്ടു കുട്ട്യോളെ ആയിട്ട് വരുന്നുണ്ടേ?
അബടെ നിക്കിന്.. ഈ പള്ളിപ്പെരുന്നാളിനു പെട്രോമാക്സ് തലേല് വെച്ച പോലെ ഈ കുട്ട്യോളെക്കൊണ്ട് എന്താ ഈ ഏറ്റിച്ചിരിക്കുന്നത്?
കാന്താരി: അത് മീറ്റ് ഗാനത്തിന്റെ ലിറിക്സാ. ആരും വരി തെറ്റിച്ചു പാടണ്ടല്ലോ.കുഞ്ഞി: അത് കലക്കി എന്നാ എല്ലോര്‍ക്കും കൊടുക്കിന്‍ ഓരോ പേപ്പറ്. അല്ല കുട്യേ ഇജ്ജെന്താ ഈ പേപ്പറും പിടിച്ചു ഇടിവെട്ട് കൊണ്ട പോലെ നിക്കുന്നത്?
കന്താരിക്കുട്ടന്: ഇതു ഇങ്ങനെ കുറച്ചു നേരം പിടിച്ചു നിന്നാ ഫോട്ടോ എടുത്ത് അണ്ണന്മാര് ബ്ലോഗില്‍ ഇടുമെന്ന് അമ്മ പറഞ്ഞു. അതോണ്ട് പോട്ടം പിടിക്കണ വരെ ഇങ്ങനെ നിക്കാന്‍ അമ്മ പഠിപ്പിച്ചതാ...കുഞ്ഞി: ഹമ്പട മിടുക്കാ..അത് ഞമ്മള് പാട്ടു പൊത്തകം ഇറക്കുമ്പോ അന്നേ വിളിക്കാട്ടോ ഇജ്ജ് ഇപ്പൊ അവിടെ എവടേലും പോയി ഇരിക്കിന്.തല്ല് 'കൊള്ളി'ത്തരാ കയ്യില്‍ ...
അതാരാ പാട്ടുംപാടിക്കൊണ്ട് ബരുന്നെ? ഏതാ പ്പോ ബ്ബം?കിരണ്‍: ഞാനൊരു ഫീമെയിലില്ലാതെ ഡ്യുയറ്റൊക്കെ ഒറ്റയ്ക്ക് പാടണ ആളാ. ഒരു ഫീമെയിലിന്റെ കുറവ് എന്റെ പാട്ടില്‍ ഇല്ലേ?
കുഞ്ഞി: അന്റെ ഫീമെയിലിന്റെ കുറവ് ഞമ്മള് നികത്തിത്തരാം. എന്തായാലും പാടാന്‍ അറീണ ഒരാളെങ്കിലും കൂട്ടത്തില്‍ ഇരിക്കട്ടെ. ഇജ്ജ് കേറി ഇരിക്കിന്. ഹരീഷേ ദാ കൊടുംകാറ്റ് അനൌന്സ്മെന്റ് ബരനുണ്ട് ഇങ്ങട് പിടിച്ചോ?
ഹരീഷ്: ഞാനേറ്റു ഇത്താ..ഹലോ ഒന്നു നിന്നെ..ഇയ്യാള് ഒരു നോവലിസ്റ്റല്ലേ? ഇവിടെ വന്നു കൊടുങ്കാറ്റ് എന്നൊക്കെ പറഞ്ഞു വാണിംഗ് തരാന്‍ ആരാ പറഞ്ഞു വിട്ടത് ?
വിനുവേട്ടന്: ഹരീഷ് ഭായി അല്ലെ പറഞ്ഞതു. ഈ മീറ്റിനു പുസ്തകം വിക്കാന്‍ പറ്റൂല്ലാ എന്ന്. എന്റെ പുതിയ നോവലാ "സ്റ്റോം വാണിംഗ്" അതിന്റെ ഒരു പരസ്യം ഇട്ടതാ. ആരെങ്കിലും ഇതു കേട്ട് നോവല്‍ വാങ്ങിയാലോ എന്ന് കരുതി വന്നതാ.
കുഞ്ഞി: ഇജ്ജ് പാട്ടു പഠിക്കുന്നെങ്കില്‍ കേറി ഇരിക്കിന് അല്ലെങ്കില്‍ കൊടുങ്കാറ്റും പെമാരിയുമായിട്ടു കുടീലുക്ക് പോകീന്‍ ഏത്?
(ക്ലാസ്സിന്റെ കുറച്ചകലെ നിന്നും) അയ്യോ ഓടി വരണേ നിങ്ങടെ കൂട്ടത്തില്‍ ഒരുത്തന് ആ പൊഴേല് വീണേ...(ഉടനെ ഓടാന്‍ മിടുക്കുള്ള ഹരീഷും നാട്ടുകാരനും കൂടി ഓടിപ്പോയി അയാളെ പൊക്കിക്കൊണ്ട് വരുന്നു)
അപ്പു: ഇതാ ഒറ്റക്കണ്ണനാ എന്റെ കൂടെ വന്ന പകല്‍കിനാവന്‍. ബോധം ഉണ്ടോ? എനിക്കാണെങ്കില്‍ ബോധം കെട്ടവരെ രക്ഷിക്കാനുള്ള ലിങ്ക് ഇതുവരെ കിട്ടിയില്ല.
കുഞ്ഞി: ബോധമോ? ഈ വക ആള്‍ക്കാര്‍ക്ക് പണ്ടേ ഇല്ല എന്നിട്ട് വേണ്ടേ പോകാന്‍.
പകലന് കണ്ണ് തുറന്നു ചുറ്റും നോക്കിക്കൊണ്ട് : സത്യത്തില്‍ ആ പുഴയുടെ കരയില്‍ നിന്നപ്പോള്‍ ഒരു തുള്ളി വെള്ളം എന്റെ കാലില്‍ വീണു. അത് മുറിച്ചു മാറ്റാന്‍ കഴിയാതെ ഉള്ളു നിറയെ പടര്‍ന്നു കയറുമീ
പ്രണയ ഞരമ്പുകള്‍ പോലെ...പിന്നെ ഒട്ടും ആലോചിച്ചില്ല ഞാന്‍ എടുത്ത് ചാടി. അപ്പോഴാണ് എനിക്കാ സത്യം മനസ്സിലായത്.
ഹരീഷ്: എന്ത് സത്യം?
പകലന്: ഹി ഹി ഹി എനിക്ക് നീന്തല്‍ അറിയില്ലല്ലോ എന്ന്.
കുഞ്ഞി: എന്തായാലും അനക്ക് മാത്രല്ല അന്റെ പോട്ടം പിടിക്കണ ഈ ഇന്ജനും നീന്താന്‍ അറിയില്ല എന്ന സത്യം അതിന്റെ ഉള്ളില്‍ കേറിയ വെള്ളം കണ്ടാല്‍ അറിയാം. പോയി ഒണക്കാന്‍ വെക്കെടാ അന്റെ പോട്ടം പിടിക്കണ ഇന്ജന്.
ആരാ ആ തെരഞ്ഞു കൊണ്ടു നടക്കുന്നെ? എന്തോ പോയ പോലെയാണല്ലോ വരവ്. എന്താ മാനെ അന്റെ മനസ്സമാധാനം പോയാ?
ഹരി: അതല്ല ഇത്ത എന്റെ "ല" പോയി. രാവിലെ സ്കൂട്ടറുമായി വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ഉണ്ടായിരുന്നതാ, പക്ഷെ ഇപ്പൊ അത് പോയി. ആരേലും ഇങ്ങോട്ടെങ്ങാന്‍ കൊണ്ടു വന്നോ എന്നറിയാന്‍ വന്നതാ.
കുഞ്ഞി: അത് ശരി അപ്പൊ പാട്ടു പഠിക്കാന്‍ ബന്നതല്ല. ഇജ്ജാ ചാണക്യന്റെയൊപ്പം കൂടിയപ്പോ "ല" പോയി ഇനിയും ആ കൂട്ടുകെട്ട് ഇജ്ജ് തൊടര്‍ന്നാല്‍ അന്റെ "രി"യും പോകും പിന്നെ "ഹ" മാത്രേ കാണൂ.ഇവരൊക്കെ ആരാ മക്കള്‍. ഏതായാലും പോയത് പോട്ടെ. അന്റെ ഒരു ചങ്ങായി നാട്ടിലിക്ക് കള്ള് ഷാപ്പ് അന്വേഷിച്ചു പോയിട്ട് എന്തായി? വല്ല വിവരോം ഉണ്ടോ?
ഹരി: വിവരം പണ്ടേ ഇല്ല. കള്ള് കുടിച്ചാല്‍ പറയേണ്ടല്ലോ. ഇപ്പൊ ഫിറ്റായി ഫിറ്റായി എന്നല്ല, കള്ളുകുടിച്ചു മിന്നല്‍ പിണറായി മിന്നല്‍ പിണറായി എന്നാ പറയുന്നേ. ഒരു ഫോട്ടോ തലകുത്തി നിക്കണത് അയച്ചു തന്നിരുന്നു.ഹൊ വിശുദ്ധ ചന്ദി കാട്ടി ഒരൊന്നൊന്നര പോട്ടം .. എന്നാ ഞാനങ്ങോട്ടു ..... മാനവീയം റോഡില്‍ ഇത്തിരി സൌന്ദര്യം കൂട്ടിയിട്ടിട്ടുണ്ട് അത് വിറ്റിട്ട് വേണം വീട്ടില്‍പോകാന്‍ .. എന്നാല്‍ ഞാന്‍ നടക്കട്ടെ...
കുഞ്ഞി: സുദ്ധനാ പക്ഷെ പോട്ടം കണ്ടാ പറയില്ലാ..സിദ്ധന്മാരെ കണ്ടൂടാ, അപ്പൊ ബാ ബാ ബാന്നു പറയും...
എന്നാ നമുക്കു ക്ലാസ്സ് തൊടങ്ങല്ലേ? ആദ്യം എല്ലാവരും ആ പേപ്പറിലെ വരികള്‍ ഒന്നു വായിച്ചു മനസ്സിലാക്കൂ എന്നിട്ട് നമുക്കു തുടങ്ങാം.ആര്‍ക്കെങ്കിലും ലിറിക്സിന്റെ പേപ്പറ് കിട്ടിയില്ലെങ്കില്‍ കാന്താരിക്കുട്ടിയുടെ കയ്യില്‍ നിന്നും മേങ്ങിച്ചോളീന്. അല്ലേ ആരാ ദാണ്ടേ പൊറത്തു കിടന്നു ഒലത്തുന്നെ?
അരുണ്‍: ഒലത്തെ?
കുഞ്ഞി: അല്ലേടാ പുള്ളേ അങ്ങോട്ടും ഇങ്ങോട്ടും നടക്കില്ലേ അതന്നെ..ആരാ പുള്ളേ അത് ഇങ്ങട് കേറി ബന്നാണിം.പടച്ച റബ്ബേ ഇതു ഞമ്മടെ കവി കുഴൂര്‍ വില്സനല്ലേ? അന്നേ കണ്ടപ്പോഴാ ഒരു കാര്യം ഓര്‍മ്മ ബന്നേ. അന്റെ കവിത ചൊല്ലണ ആ ചെത്തം ഞമ്മടെ ആ ചുള്ളിക്കാടിന്റെ ശേലുക്കല്ലേ...അല്ലാ ഇജ്ജിപ്പോ എന്താ ഒന്നും എഴുതാത്തെ? ഇപ്പൊ ഗ്രോസറീലൊന്നും പോണില്ലേ? അവര്‍ പെണ്ണുങ്ങളെ കുറിച്ചു ചോയിച്ചാ വരെ കവിത എഴുതണ പുള്ളേണ്.എന്താടാ അനക്ക് പറ്റീത്?
വിത്സണ് : ഇത്താ അല്‍പ്പം തിരക്കിലായിരുന്നു. വീട് മാറ്റം പിന്നെ നീന്താനറിയാത്ത പകലനെ കൊണ്ടു പോയി ഉമ്മുല്‍ ഖ്വോയിന് ബീച്ചില്‍ നീന്തല്‍ പഠിപ്പിക്കല്‍ അങ്ങിനെ ഇത്തിരി തിരക്ക്...
കുഞ്ഞി: അങ്ങിനെ പല വാര്‍ത്തകളും ഇജ്ജ് പറയും അന്നേ കേരളം വിളിക്കേം ചെയ്യും പക്ഷെ കവിത വിട്ടിട്ടുള്ള കളി വേണ്ടാ ട്ടാ ആരാ അന്റെ പിന്നില്‍ മൈക്ക സെറ്റുമായിട്ടു?
വിത്സണ്: അത് സാങ്കേതിക സഹായം നല്കുന്ന റഫീക്ക് വടക്കാഞ്ചേരിയാണ്. പിന്നെ അവന് കഥയുടെ അശ്കിത ലേശം ഉണ്ടേയ്.
കുഞ്ഞി:ഉണ്ടേ? വെറുതെയല്ല ഓന്റെ മൊകം ഒരു മിനുസപ്ലാവില പോലെ മിനുങ്ങനത്. അപ്പൊ ഞമ്മക്ക് എല്ലാ വക കൂട്ടരും ആയി. ഇഞ്ഞങ്ങട് തൊടങ്ങാം...
ടീച്ചറെ ഒരു സംശയം പാട്ടു പാടാന്‍ നിക്കുമ്പോ യൂണിഫോം ഇടണോ?
കുഞ്ഞി: അന്റെ ഒരു സംശയം ഇജ്ജോക്കെ പാടാന്‍ നിക്കുമ്പോ ഷഡ്ജം ഇടാന്‍ മറക്കാഞ്ഞാ മതി. ഏത്?
പിന്നീട് സൌഹൃദത്തിന്റെ അന്തരീക്ഷത്തില്‍ ഒരു ഗാന സദസ്സ് അവിടെ അരങ്ങേറി. ഈ ക്ലാസ്സില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കായി ഒരു സ്പെഷല്‍ ക്ലാസ്സ് നടത്താമെന്ന് കുഞ്ഞീവിയും കമ്മറ്റിയുംതീരുമാനിച്ചു.കൂടാതെ പട്ടാളം രഘു സാറിന്റെ വക കമാന്റോ ഓപ്പറേഷന് പഠിപ്പിക്കുന്ന ക്ലാസ്സും ഉണ്ടായിരിക്കുമെന്ന് അറിയിപ്പുണ്ടായിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ വഴിയേ......
35 comments:
മീറ്റ് ഗീതത്തില്‍ എല്ലാവരെയും ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ല. ബാക്കിയുള്ളവരെ രഘു സാറിന്റെ കമാന്റോ ക്ലാസ്സില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും. ഈ കൂട്ടായ്മ ബ്ലോഗിലും ജീവിതത്തിലും നല്ല സൌഹൃദങ്ങള്‍ മാത്രം നല്കട്ടെ എന്ന് പ്രത്യാശിച്ചു കൊണ്ട് ഒരു പാവം പ്രവാസി...വാഴക്കോടന്‍.
കമാന്റോ ക്ലാസ്സില്‍ പങ്കെടുക്കുന്നവര്‍ എത്രയും വേഗം പേര് നല്കുമല്ലോ. കഴിവുള്ളവരെന്നോ കഴിവില്ലാത്തവരെന്നോ ഭേദമില്ലാതെ ഏവര്‍ക്കും പങ്കെടുക്കാം കാരണം കഴിവുകള്‍ അളക്കുന്ന 'സുന' കമ്മറ്റിയുടെ കയ്യില്‍ ഇല്ല.:)
((((((((ഠേ)))))))..
ഇന്നാ പിടിച്ചോ ഒരു ഉശിരൊള്ള തേങ്ങ്യാ....:):)
ചാണക്യന്റെ കൂടെ കൂടി പലരുടേയും ‘ല’ പോയില്ലെ, അനക്ക് ഞാന്‍ വെച്ചിട്ടുണ്ട്, എന്നെങ്കിലും കയ്യില്‍ കിട്ടുമേ:):):)
ഞാൻ പ്രതിഷേധിക്കുന്നു .കുശുമ്പാ എന്നെ കൂട്ടീല്ലല്ലൊ .
എന്നാലും അപ്പുവെ ലിങ്ക് ഇതു വരെ കിട്ടിയില്ല അല്ലെ :-)
പടച്ച റബ്ബേ അള്ളേം റസൂലും ഒന്നായി അബൂ ജാഹില് പുറത്തായി എന്ന് പറഞ്ഞ പോലെയായല്ലോ.
ദേ...പിന്നെയും അടികൊള്ളിക്കാന്‍ വേണ്ടി ഇറങ്ങിവരുന്നു ?
ഹി ഹി ഹി ഹി ഹീ...
ചാണക്യന് ചിരിച്ചില്ല..
ഫാഗ്യം!!!
വാഴക്കോടാ,
ഉഗ്രന്‍ !!
മലയാളം അറിയില്ലെന്ന ആരോപണത്തെ പ്രതിരോധിക്കാന്‍ ആരെങ്കിലും പത്തലുമായി വരുമോന്ന് കാത്തിരുന്നോ.
:)
ഹ..ഹ..ഹ
ആരേം വിടരുത്.എല്ലാര്ക്കും ഇട്ട് താങ്ങണം
ചെറായി മീറ്റിനു എല്ലാര്ക്കും കൊട്ടികളിക്കാന്‍ ചെണ്ട ഇല്ലെന്ന വിഷമം മാറി
:)
ആക്ചൊലി ഈ ക്ടാങ്ങളുടെ ഈ ചീപ്പ് പൊപ്പുലാരിറ്റിയിലോന്നും എനിക്ക് താല്പര്യമില്ല. പത്തായത്തില് നെല്ലുണ്ടെങ്കില്‍ ഹവ്വെവര്‍ എലി കൊടകരേന്നല്ല അങ്ങ് വൈനാട്ടിന്നും എത്തും.
വാഴക്കോടാ,ഇജ്ജാടാ മാനെ ആണ്‍കുട്ടി!
സമ്മതിച്ചു, മറ്റൊരു കിടിലന്‍ പോസ്റ്റ്. ഇനി കമാന്‍ഡോ ക്ലാസ്സും ഉണ്ടോ? ചാവേറാകാന്‍ തന്നെ തീരുമാനിച്ചു അല്ലെ? :) :) :)
ചിരിച്ചു ചിരിച്ചെന്റെ അടപ്പു തെറിച്ചൂന്ന് പറഞ്ഞാ മതിയല്ലോ.എഴുത്തുകാരിയേം കിരൺസിനേയും എത്ര മനോഹരമായാ വർണ്ണിച്ചിരിക്കുന്നത്
ഇതു പോലേ ഓരോന്ന് ഓരോ ദിവസോം ഇട് വാഴേ !!!
ഹരീഷ്: ഇല്ലല്ലോ. എന്താ ഇത്താ?
കുഞ്ഞി: അല്ല ഒരു പെമ്പറന്നോത്തി ഒന്നു രണ്ടു കുട്ട്യോളെ ആയിട്ട് വരുന്നുണ്ടേ?
അബടെ നിക്കിന്.. ഈ പള്ളിപ്പെരുന്നാളിനു പെട്രോമാക്സ് തലേല് വെച്ച പോലെ ഈ കുട്ട്യോളെക്കൊണ്ട് എന്താ ഈ ഏറ്റിച്ചിരിക്കുന്നത്?
കാന്താരി: അത് മീറ്റ് ഗാനത്തിന്റെ ലിറിക്സാ. ആരും വരി തെറ്റിച്ചു പാടണ്ടല്ലോ.
കുഞ്ഞി: അത് കലക്കി എന്നാ എല്ലോര്‍ക്കും കൊടുക്കിന്‍ ഓരോ പേപ്പറ്. അല്ല കുട്യേ ഇജ്ജെന്താ ഈ പേപ്പറും പിടിച്ചു ഇടിവെട്ട് കൊണ്ട പോലെ നിക്കുന്നത്?
കന്താരിക്കുട്ടന്: ഇതു ഇങ്ങനെ കുറച്ചു നേരം പിടിച്ചു നിന്നാ ഫോട്ടോ എടുത്ത് അണ്ണന്മാര് ബ്ലോഗില്‍ ഇടുമെന്ന് അമ്മ പറഞ്ഞു. അതോണ്ട് പോട്ടം പിടിക്കണ വരെ ഇങ്ങനെ നിക്കാന്‍ അമ്മ പഠിപ്പിച്ചതാ...
കുഞ്ഞി: ഹമ്പട മിടുക്കാ..അത് ഞമ്മള് പാട്ടു പൊത്തകം ഇറക്കുമ്പോ അന്നേ വിളിക്കാട്ടോ ഇജ്ജ് ഇപ്പൊ അവിടെ എവടേലും പോയി ഇരിക്കിന്.തല്ല് 'കൊള്ളി'ത്തരാ കയ്യില്‍ ...
ഹി ഹി ഹി എന്റമ്മച്ച്യേ ഹി ഹി ഹി
"ബ്ളോഗ്ഗേ ഒരു നാടകം" "വാഴക്കോടാ നീ താന്‍ ഇതുക്കു കടവുള്‍......" ടീച്ചറു കലക്കീ ട്ടാ...ആ മിമിക്രിക്കാരന് അഭിയില്ലെ ആയാളെയാ ഒര്മ്മവന്നെ ഈ കഥപത്രത്തെ വായിച്ചപ്പൊ. മുപ്പരു നന്നായി ചെയ്യും ഈ റോള്‍
ഹി.ഹി. കൊള്ളാാം..
ഇനി ക്ലാസിൽ ആരും സമൈലി ഇടരുതെന്ന ഒരു
ബോർഡ് കൂടി തൂക്കണേ ടീച്ചറേ
അല്ലെങ്കിൽ അതിനുള്ള വല്ല ഒറ്റമൂലിയും കാന്താരികുട്ടന്റെ അമ്മയോട് പറിച്ച് കൊണ്ട് വരാൻ പറയണം.
എന്നാലും നീ പകലനെ വെള്ളത്തില്‍ ചാടിച്ചല്ലോ? അവനല്ലെങ്കിലും ഫുള്‍ ടൈം “വെള്ളത്തിലാ”
വിശാലന്റെ ഡയലോഗാ ഏറ്റവും ഇഷ്ടപ്പെട്ടത്..
നന്നായി...ആദ്യ ഭാഗവും...
പകരം വെക്കാനില്ലാത്ത
മികച്ച രചനാ പാടവം ഉണ്ട് താങ്കള്‍ക്ക്..
എഴുത്തു തുടരുക...
എല്ലാ ആശംസകളും...
ചിരിപ്പിക്കാനായിട്ടു ഇറങ്ങിയിരിക്കുകയാണല്ലേ? ഫോട്ടോ എടുക്കുന്ന ഇന്ജ്ജന് :) ഹോ ചിരിച്ചതിനു കണക്കില്ല.എന്തായാലും വാഴക്കൊടന്റെ വക പുതിയൊരു പേര് കിട്ടി ഫോട്ടം പിടിക്കണ ഇന്ജ്ജന്.
കൊള്ളാം ഇനിയും പോരട്ടെ വാഴക്കോടാ...
ഹരി: വിവരം പണ്ടേ ഇല്ല. കള്ള് കുടിച്ചാല്‍ പറയേണ്ടല്ലോ. ഇപ്പൊ ഫിറ്റായി ഫിറ്റായി എന്നല്ല, കള്ളുകുടിച്ചു മിന്നല്‍ പിണറായി മിന്നല്‍ പിണറായി എന്നാ പറയുന്നേ. ഒരു ഫോട്ടോ തലകുത്തി നിക്കണത് അയച്ചു തന്നിരുന്നു.ഹൊ വിശുദ്ധ ചന്ദി കാട്ടി ഒരൊന്നൊന്നര പോട്ടം ..
ആ ചന്തി....എന്റെതല്ല....എന്റെ ചന്തി അങ്ങിനെയല്ല.....
ഭാഗ്യം അന്റെ പേര് വല്ല 'പാര്‍പ്പിടം എന്നാവാഞ്ഞത്. അല്ലെങ്കില്‍ ഇയ്യ് അന്റെ പെര ഏറ്റി വന്നേനല്ലോ.പടച്ചോന് കാത്തു.
Good sense of humour, keep it up..
congrats
ഡാ ഒരു തരത്തില്‍ ജീവിക്കാന്‍ സമ്മതിക്കില്ല അല്ലെ..
ഹഹഹ .. ഏതായാലും സംഗതി കലക്കി.. :)
രാമചന്ദ്രാ നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട്.. :)
പ്രിയ വാഴക്ക്,
ഇത് വായിച്ചിട്ട് ഒത്തിരി സങ്കടം വന്നു.... അതിനിപ്പോ ഇതിലെവിടെയാ സങ്കടപ്പെടാനുള്ളത് എന്ന് ചോദിക്കാന്‍ വരട്ടെ!!!! ഈ എഴുത്ത്.... അത് കണ്ടിട്ട് എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല.... ഇതിനാണോ നമ്മുടെ നാട്ടില്‍ അസൂയ എന്നൊക്കെ പറയുക.... അറിയില്ല... എങ്കിലും പറയട്ടെ മാഷേ.... നിങ്ങളൊരു സംഭവം തന്നെ... സംശയമില്ല.... ഒരു ഒന്നൊന്നര സംഭവം....... :-)
സമ്മതിച്ചിരിക്കുന്നു. മാഷൊരു സംഭവമല്ല, ഒരൊന്നന്നര പ്രസ്ഥാനം തന്നെയാണേയ്.
വാഴയ്ക്ക് ഓടാനൊക്കെ അറിയാമല്ലോ അല്ലേ?
മാനേ ബായക്കോടാ അന്റെ മേത്ത് ചേറായതന്നെ.ഇജ്ജ് മീറ്റാന്‍ ബരുമ്പോ ഷഡ്ജം ഇടാന്‍ മറക്കണ്ട ട്ടാ.കൂടെ രണ്ട് പുള്ളാരേം കൂട്ടിക്കോ.അന്റെ തടി കാക്കാനല്ല പുള്ളേ.അന്നെ കൊട്ടേ കോരിക്കൊണ്ടോവാനാ...!
ബായേ കയ്യും ബെച്ച് കൊടുത്താ പോലും കടീക്കൂല ന്റെ മോന് ബിശാലന്.ഓനെപ്പോലും ജ്ജ് ബെര്‍തെ ബിട്ടില്ലല്ലോടാ...
ന്റെ പോഴക്കോടാ അല്ല ബാഴക്കാടാ ന്തായാലും ജ്ജ് ഞമ്മടെ ത്രിസ്സൂരിന്റെ അപിമാനാട്ടാ..
ഞാന്‍ കരുതിയത് വാഴക്ക് 'എന്നയ്യഫ്ഫി'ക്കാരുടെ വഹയെ സല്‍ക്കാരം ഉണ്ടാവൂ എന്നായിരുന്നു. അല്ല വാഴേ, ബൂലോകം ഒന്നിച്ചു സല്ക്കരിക്കാന് എല്ലാ സാധ്യതകളും തെളിയുന്നുണ്ട്.
ഓടോ: ദയവു ചെയ്തു ആരും 'ഹി ഹി ഹി..' എന്ന് ചിരിക്കരുത്. ചാണക്യ പ്രേതത്തെ ഓര്‍ത്ത് പേടിയാവുന്നു. ലിറിക്സ് 'ഹ ഹ ഹ..' എന്നാക്കുവാന്‍ താല്പര്യം.
Meet podipodikkatte... Ashamsakal...!!! Post enthayalum adipoli ketto...!!!
നന്നായിട്ടുണ്ട് വാഴക്കോടാ, ബ്ലോഗിലെ പ്രശസ്തരെല്ലാം അണി നിരക്കുന്നുണ്ടല്ലോ... കൊള്ളാം
:)
സാങ്കേതിക സഹായം നല്കുന്ന റഫീക്ക് വടക്കാഞ്ചേരിയാണ്. പിന്നെ അവന് കഥയുടെ അശ്കിത ലേശം ഉണ്ടേയ്.
കുഞ്ഞി:ഉണ്ടേ?
ഉണ്ടേ ഉണ്ടേ ഉണ്ടേ :)
വാഴക്കോടാ,
താനെന്നാ വാഴയ്ക്കയാ ഈ എഴുതിവച്ചേക്കുന്നത്? ‘ല’ പോയാൽ പോങ്ങൂന് പുല്ലാ. നീ ചേറായിൽ മീറ്റാൻ വരുന്നുണ്ടേ, അവിടെ ഇട്ട് നിന്റെ മീറ്റ് ഞാൻ അറത്തെടുത്ത് ‘സൽസ’യുടെ കൂടെ ടച്ചിംഗ്സായി ഉപയോഗിക്കും.
‘ഗ്ർ..ർ..ർ ‘
പേടിക്കേണ്ട വാഴക്കോടാ. പുലിയുടെ ഗർജ്ജനമല്ല. ഞാനൊന്ന് ഏമ്പക്കം വിട്ടതാ.
സംഗതി കൊള്ളാം കുട്ടാ. തകർത്തു. രസിച്ചു.
:)
സ്നേഹപൂർവ്വം
പോങ്ങു
ഹമ്മേ ഒരു ഏമ്പക്കം വിട്ടാല്‍ ഇതാണ് അവസ്ഥയെങ്കില്‍ :)
സത്യം പറഞ്ഞാ ഈ വക പുലികളെയൊക്കെ ഒന്ന് കാണാന്‍ വേണ്ടിയാണ് ഞാനും ചേറായിക്കു വരുന്നത്. ജീവനോടെ കണ്ട ബ്ലോഗ്ഗര്മാര് കനലും പകല്‍കിനാവനും പിന്നെ മിനുസപ്ലാവില റഫീക്കുമാണ്. ബാക്കി എല്ലാവരെയും അവരുടെ പോസ്റ്റുകളിലൂടെ മാത്രമേ അറിയൂ. ചിലരെ മെയില്‍ അയച്ചു പരിചയപ്പെട്ടു. എന്തായാലും ഈ ബ്ലോഗര്‍മാരെ ഒന്ന് നേരിട്ട് കാണുകയും ചെയ്യാലോ. പിന്നെ മീറ്റിനു വരുമ്പോള്‍ പോങ്സെ ഞാന്‍ ഒരു കയ്യകലം നിന്നോളാം ഹി ഹി :)
എന്താ പറയ്യാ ....... ഇങ്ങേരെ ആരങ്കിലും തല്ലികൊല്ലുമോ ? ആള്‍ക്കാരെ പറ്റി ഇല്ലവജനം പറഞ്ഞിണ്ടാകുന്നു. പണ്ടത്തെ പോലെ എന്റെ മസില് പവര്‍ കണ്ടിട്ടാണ് ഈ പരിപാടി എങ്കില്‍ നിര്ത്തികൊളിന് എനിക്ക് പണ്ടത്തെ പോലെ തടുക്കനന്നും വയ്യ .. വയസ്സായില്ലേ ? പറഞ്ഞില്ലാന്നു വേണ്ട ... :)
വാഴക്കോടാ,
വാഴക്കോ,
വാഴ,
വാ,
ഇയാളു വാഴക്കോടനല്ല പരദൂഷകനാ...വാഴക്കോടാ ഇങ്ങളു സുക്ഷിച്ചൊ 100 രൂപയ്ക്ക് കൊട്ടേഷന്‍ എടുക്കുന്ന പാക്കിസ്താനികള്‍ ഇങ്ങു ദുഫായിലുമുണ്ട്...:)) കമാന്റൊ ക്ലാസില്‍ ഇല്ല..ഞാന്‍ ഷേര്ളീടേ തീവ്രവാദിക്ലാസില് പോകുവാ...ന്നാലും ഒരു ഡയലോഗ്ഗ് എനിക്കും വെച്ചേക്കണേ...
എല്ലാത്തിനിട്ടും താങ്ങുവാല്ലേ...ങും.. നടക്കട്ടേ.. ങ്ങടെ നാട്ടിലോള്ള പഴയ ചങ്ങാതീന്റെ പേരു പറഞ്ഞു കേട്ടില്ല.. (ഓ മറന്നൊ പണ്ട് ഒപ്പമൊണ്ടായിരുന്ന..)
അപ്പൊ ചുരുക്കി പറഞ്ഞാല്‍ വാഴേടെ കാര്യം പോക്കാ:-) ദുബായില്‍ തല്‍സമയ സംപ്രേഖ്ഷണം കിട്ടുമോ ഹരീഷേ? മീറ്റിന്റെ ഇടയില്‍ നടക്കുന്ന ഇടിച്ചു നിരത്തലിന്റെ മനോഹര ദൃശ്യങ്ങള്‍ മിസ്സ് ആകുമല്ലോ എന്നോര്‍ത്തിട്ട് സഹിക്കാന്‍ ആവുന്നില്ല. ടൈപ്പിസ്റ്റ്,കാന്താരീം കുഞ്ഞുങ്ങളും, പകല്‍കിനാവന്‍,ല പോയ ഹരി എന്നിവരുടെ ഒക്കെ ഇടി ഏതായാലും ഉറപ്പാക്കിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ ഒരു പക്ഷെ ക്ഷമിച്ചേക്കും.... ബാലന്‍സ് ടാര്‍ഗറ്റ് തിക്കക്കാനുള്ള അടി ഇടി ഒക്കെ സ്പെഷല്‍ ക്ലാസ്സ് നടത്തി കഴിയുമ്പോ പുള്ളി ഒപ്പിച്ചോളും.
കലക്കി കേട്ടോ വാഴേ:-) കുറെ ചിരിച്ചു. ബാക്കീം പോരട്ടെന്നെ.
സംഗീതം പടിക്കണമെന്ന ആഗ്രവുമായി ചെന്നുപെട്ടത്
കുഞ്ഞീവിത്താന്റെ മടയില്‍.
ഒരു കീര്‍ത്തനം പാടാന്‍ പറഞ്ഞപ്പോള്‍,
പച്ച മലയാളത്തിലുള്ള ഒരു കൊടുങ്ങല്ലൂര്‍ ഗീതം വച്ച് കാച്ചി.
കുഞ്ഞീവിത്താ പറഞ്ഞു,സബാഷ് മോനേ നീ രക്ഷപെടും.
ഒടുവില്‍ വാഴക്കോടന്റെ മാപ്പിളപാട്ട് കേട്ടപ്പോ തോന്നി, സംഗീതം നമുക്ക് പറ്റിയ പണിയല്ലെന്ന്
Post a Comment