കോട്ടയം,
01/07/2009.
പ്രിയപ്പെട്ട അമ്മേ ,
ഞാന്‍ പോകുന്നു, ഇനി എന്നെ അന്വേഷിക്കരുത്. ജീവിതത്തില്‍ അര്‍ത്ഥമോ നാനാര്‍ത്ഥമോ ഇല്ലാത്ത ഞാനിന്നു ഒരു ചാവേറായി ഈ ജീവതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു ,അമ്മ എന്നോടും എന്റെ അച്ചായനോടും പൊറുക്കുമല്ലോ.
അങ്ങ് ചേറായിയില്‍ ഒരു ബ്ലോഗ് മീറ്റ് നടക്കുന്നുണ്ട് അമ്മേ. അവിടെ ചെന്നു പൊട്ടിത്തെറിച്ചു അഹങ്കാരികളായ ബ്ലോഗര്‍മാരെ നശിപ്പിക്കാനുള്ള ഒരു കൊട്ടേഷന്‍ കിട്ടിയിട്ടുണ്ട്. ഈ കൊട്ടേഷനെ കുറിച്ചു അറിയാന്‍ അമ്മ ആദ്യം ബ്ലോഗ് എന്താന്നു അറിയണം! ബ്ലോഗര്‍ എന്താണ് എന്ന് അറിയണം പിന്നെ ചെറായി എന്താന്നു അറിയണം. അതിന് അഹങ്കാരവും കുനിട്ടും കുന്നായ്മയും അസൂയയും മാത്രം പോര!സെന്‍സ് വേണം സെന്‍സെസ് വേണം മിനിമം ഒരു സ്ഥിരം തോന്ന്യാസിയെങ്കിലും ആവണം. രണ്ട് ആണ് ബ്ലോഗര്‍മാര്‍ ചേര്‍ന്നാല്‍ സ്വവര്‍ഗ്ഗ ബ്ലോഗ്ഗര്‍ ആകുമോ അമ്മേ? അല്ലെങ്കില്‍ രണ്ട് പെണ് ബ്ലോഗര്‍മാരുടെ നാല് മുലകള്‍ ചേര്‍ന്നാല്‍ അതൊരു തീവ്രവാദി മുലകളാകുമോ ?? ഈ ബ്ലോഗര്‍മാര്‍ ഇങ്ങനെ കൂടിയാല്‍ അതൊരു ക്രിമിനല്‍ കുറ്റമാണോ അമ്മേ? ഇവര്‍ ഒരു സംഘടന ഉണ്ടാക്കി അച്ചായനെ അതിന്റെ തലപ്പത്ത് ഇരുത്തിയാല്‍ അവര്‍ക്കു എന്ത് കുന്തമാണ് അമ്മേ?
എന്റെ അച്ചായന് പാവമാണ് അമ്മേ? എന്റെ കാണപ്പെട്ട ദൈവവും! അച്ചായന് പറഞ്ഞാല്‍ ഞാന്‍ എന്തും ചെയ്യും, അത് കൊണ്ടാണമ്മേ എന്റെ അച്ചായന് ഇഷ്ടമില്ലാത്ത ബ്ലോഗേര്‍സ് മീറ്റ് തകര്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചത്. അമ്മ അച്ചായനെ അറിയില്ല എന്നൊരു വാക്കു പറയരുത് , അങ്ങിനെ പറഞ്ഞാല്‍ അമ്മ ഒരു പാണ്ടി ലോറിക്കടിയില്‍ പെട്ട് മരിച്ചു പോകും എന്നാണു പാകിസ്ഥാനിലെ പോലും വിശ്വാസം !
ഈ ബ്ലോഗ് മീറ്റിന് വരുന്നവര്‍ ആരൊക്കെയെന്നു എനിക്കറിയില്ലെങ്കിലും, ഈ മീറ്റിനെ കുറിച്ചു എനിക്കുള്ള ചില സംശയങ്ങളും ആശങ്കകളും ഞാന്‍ പങ്കു വെക്കുന്നു അമ്മേ?
ആരാണീ ഹന്ലാലത്ത്? അവന് വരുമോ? അവന്റെ തല വലിപ്പമുള്ളതാണോ? അതോ തലയില്ലേ? ഈ വാഴക്കോടന്‍ തനി പോഴക്കൊടനാണോ? അതോ തനി ചെറ്റയോ? അവനെ കണ്ടാല്‍ അറിയുമോ എന്നോ മുഖം കാണാന്‍ ടോര്‍ച്ച് അടിച്ച് നോക്കേണ്ടി വരുമോ എന്നൊന്നും ഒരു പിടിയുമില്ല. എങ്കിലും ഞാന്‍ പൊട്ടിത്തെറിക്കുമ്പോള്‍ അവനും ഇല്ലാണ്ടാകുമല്ലോ എന്ന് സമാധാനിക്കാം.
അല്ലെങ്കിലും ഈ ബ്ലോഗ്ഗര്‍മാര്‍ക്ക് ഈ ഗതി തന്നെ വരണം. നാട്ടില്‍ കൂതറ ശാന്തയ്ക്ക് വരെ സംഘടനകള്‍ ഉള്ളപ്പോള്‍ ഇവര്‍ ഒരു സംഘടന ഉണ്ടാക്കി സംഘമിച്ചാല് പ്രശ്നം തീരുമെങ്കില്‍ അങ്ങ് ചെയ്യരുതോ?
ബ്ലോഗ് എന്ന് പറഞ്ഞാല്‍ അച്ചായനും അച്ചായന് എന്ന് പറഞ്ഞാല്‍ ബ്ലോഗുമാണെന്നു ഈ കൂതറകള്‍ എന്നാണമ്മേ തിരിച്ചറിയുന്നത്?
ഒരു ചാവേറായ ഞാന്‍ പോലും പൊട്ടിത്തെറിക്കുന്നതിനു മുമ്പ് അതെന്തിനാണെന്ന് അന്വേഷിക്കാറില്ല. പക്ഷെ അച്ചായന് അങ്ങിനെയാവാന്‍ പറ്റില്ലല്ലോ.ഒരിക്കല്‍ കൈരളി ടീവിയില്‍ വിശാലേട്ടനെ കുറിച്ച് ഡോക്യുമെന്ററി വന്നപ്പോള്‍ അച്ചായന് ബ്ലോഗ് നിര്‍ത്താന്‍ പോയതാണമ്മേ. പക്ഷെ കൊടുങ്ങല്ലൂരമ്മേടെ തിരു നടയില്‍ നിന്നും കമ്പി വന്നപ്പോഴാണമ്മേ അച്ചായന് വീണ്ടും ബ്ലോഗ് തുടങ്ങിയത്. അന്ന് ഞാന്‍ അച്ചായന് വേണ്ടി കൊടുങ്ങല്ലൂരമ്മേടെ കാവ് തീണ്ടീതാണ്.ആ ശക്തി കൊണ്ടാണമ്മേ ഇപ്പോഴും എന്റെ അച്ചായന് ബ്ലോഗുന്നത്.
വിദേശത്തു നിന്നും എത്തുന്ന ബ്ലോഗര്‍മാരില്‍ അനോണികള്‍ ഉണ്ടാകുമോ എന്നറിയില്ല അമ്മേ എങ്കിലും അവരുടെ കയ്യില്‍ ഒന്നില്‍ കൂടുതല്ബ്ലോഗ് കാണും. ഈ വിദേശ ബ്ലോഗര്‍മാര്‍ ആ ഗള്‍ഫില്‍ എങ്ങാനും മീറ്റ് നടത്തിയിരുന്നെങ്കില്‍ എന്റെ പണി പാളിയേനെ. ഹരീഷാത്രേ ഹരീഷ്. അവന് പോലീസിനെ മാത്രമല്ല നിഴല്‍ ചിത്രങ്ങള്‍ കണ്ടാല്‍ വരെ ഓടും. എന്നിട്ടാണോ പോലീസുകാരെ കണ്ണീചോരയില്ലാതെ മീറ്റിലേക്ക് വിളിക്കുന്നത്? അതെന്റെ പണിക്കു തടസ്സമാകുമോ എന്നാണു എന്റെ പേടി.
എന്തായാലും അനധികൃതമായി അവര്‍ മീറ്റ് നടത്തുന്നത് വല്ല മരിച്ചു പോയ ബ്ലൂഗ്ഗറുടെ പേരിലോ വല്ല അനോണിയുടെ പേരിലോ നടത്തിയിരുന്നെങ്കിലും എന്റെ അച്ചായന് വിരോധം ഉണ്ടാകുമായിരുന്നില്ല. ഞാന്‍ ഓര്‍ക്കുകയായിരുന്നു അമ്മേ, എന്റെ അപ്പന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഇന്നു ശഷ്ടിപൂര്ത്തിയായേനെ. എന്ത് ചെയ്യാം അപ്പന് ആ പോഴക്കൊടന്റെ ബ്ലോഗ് വായിച്ചു മരിച്ചു പോയില്ലേ.
പിന്നെ ചിലപ്പോള്‍ ഒരു ഒറ്റക്കണ്ണന്റെ വേഷത്തിലാവും ഞാന്‍ പൊട്ടിത്തെറിക്കാന്‍ പോകുന്നത് എന്ന രഹസ്യം അമ്മ ആരോടും പറയരുത്. പിന്നെ എന്റെ ചരമ വാര്‍ത്ത ഏത് പത്രത്തില്‍ വന്നില്ലെങ്കിലും എന്റെ അച്ചായന്റെ പത്രത്തില്‍ ആഗ്രഹ സഫലീകരനത്തിനു ഉപകാര സ്മരണ എന്ന കോളത്തിലില്ലെങ്കിലും ചരമ കോളത്തിലെങ്കിലും എന്റെ അച്ചായന് കൊടുക്കാതിരിക്കില്ല അമ്മേ. അതിന് അച്ചായന് അമ്മയുടെ കയ്യില്‍ നിന്നും പിരിവെടുക്കില്ല , കാരണം അച്ചായന് ഇപ്പോള്‍ ഡോട്ട് കോമാ, ഡോട്ട് കോം.
ഒരു ചാവേര്‍ എന്ന നിലയില്‍ രണ്ട് ഒസ്യത്തുകള്‍ ഞാന്‍ വെക്കുകയാണ് അമ്മേ.
ഒന്നു. ഈ ചാവേറാകാനുള്ള കൂലി എന്റെ അനോണി സന്തതിയായ അടിവാരം കാര്‍ത്തൂന്റെ മകന് കൊടുക്കണം.അവന് പറ്റുമെങ്കില്‍ അമ്മ അച്ചായന്റെ പേര് ഇട്ടു വിളിക്കണം. എന്റെ ഒടുക്കത്തെ മുടിഞ്ഞ ആഗ്രഹമല്ലേ.
രണ്ട്. അമ്മ അച്ചായനെ അറിയില്ലെന്ന് പറയരുത്. എന്റെ മകനെ പിന്നെ പേരു വിളിക്കാന്‍ ആളില്ലാണ്ടാവും. അവന് വളര്‍ന്നു വലുതായാല്‍ അവന് അച്ചായനെക്കുറിച്ചു പറഞ്ഞു കൊടുക്കണം അല്ലെങ്കില്‍ അവനെ സ്കൂളില്‍ നിന്നല്ലനാട്ടില് നിന്നല്ല ഈ രാജ്യത്ത് നിന്നല്ല, നല്ല മനസ്സുകളില്‍ നിന്ന് പോലും അവനെ പുറത്താക്കും.
അമ്മേ ഞാന്‍ പോകുന്നു.....ആ അനധികൃത മീറ്റ് പൊളിച്ചടുക്കാന്‍ പൊട്ടിത്തെറിക്കാന്‍ ചാവേറായി....
എന്ന്
മനപരിവര്ത്തിത ഗുണ്ടാ
ഇപ്പോള്‍ കപ്യാര് മത്തായി
Subscribe to:
Post Comments (Atom)
43 comments:
ഞാന്‍ പോകുന്നു, ഇനി എന്നെ അന്വേഷിക്കരുത്. ജീവിതത്തില്‍ അര്‍ത്ഥമോ നാനാര്‍ത്ഥമോ ഇല്ലാത്ത ഞാനിന്നു ഒരു ചാവേറായി ഈ ജീവതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു :)
എന്നെ തല്ലണ്ടാ പേടിപ്പിച്ചാല്‍ മതി :)
ഞാന്‍ ഈ നാട്ടീന്നെ പോയി
ഗഡീ കലക്കീടാ മോനെ .
വാർത്ത . സുനാമി ,കൊടും കാറ്റു ,പേമാരി,ബൂകമ്പം ,എന്നിവ മുൻ കൂട്ടി പ്രവചിക്കുന്നതു പോലെ ഇതു വരെ തീവ്രവാദി ആക്രമണം മുൻ കൂട്ടി പ്രവചിക്കാൻ സാധ്യമല്ലായിരുന്നു .അതു മുൻ കൂട്ടി പ്രവചിച്ച ബ്ലോഗർ അയ്യർ ദ് ഗ്രെറ്റ് നെ അമേരിക്കയിലേക്കു ഒബാമ വിളിപ്പിച്ചിരിക്കുന്നു ,ഇനി ഒബാമയുടെ കൂടെ ഇരുന്നു പുലിയായി ബ്ലോഗാൻ .
ബ്ലോഗെന്നു പറഞ്ഞാൽ ഞാനും ,ഞാനെന്നു പറഞ്ഞാൽ ബ്ലോഗും .ങും ഒരു ഫുലി ................................
വാഴേ,
ഹിഹിഹിഹിഹിഹിഹിഹിഹിഹി....
തീര്‍ന്നില്ല ഒരു എംബ്ലം കൂടി ഉണ്ടാക്കി വയ്ക്ക് അച്ചായന് ആധി കാരികത വരട്ടെ:):)
---------------------------------
എടാ ജോണ്യേ..നീ ഇന്ന് പോണില്ല്യോ..
എങ്ങടാ അമ്മച്ചീ...
മാത്തിക്കുട്ടീടെ ന്യൂസ്പ്രിന്റെടുക്കാന്...
ഇല്ലമ്മച്ചീ...ന്യൂസ് പ്രിന്റൊക്കെ ആട് തിന്നോളും...എനിക്ക് ബ്ലോഗണം എന്റമ്മച്ചീ....ഞാനാരാമ്വാന്...
വാഴക്കോടന്റെ പോഴത്തരങ്ങൾ......
ഈ വാഴക്കോടന്‍ തനി പോഴക്കൊടനാണോ? അതോ തനി ചെറ്റയോ?.... ഇതിച്ചിരി കടുപ്പമായി പോയി.
എന്തിനുള്ള പുറപ്പാട വാഴേ ..?
വാഴേ, തീവ്രവാദി പരിപാടി ഒന്നും ഏക്കൂല്ല ചെറായി മീറ്റില്‍.... അവിടെ വരുന്നത് മൊത്തം പുലികളാ പുലികള്‍...തീവ്രവാദി കടലില്‍ പ്രാണരക്ഷാര്ധം ചാടി...എന്ന വാര്‍ത്ത വായിപ്പിക്കല്ലേ... നീന്തല്‍ അറിയത്തില്ലേ കൂടെ ഇതുകൂടി ഉണ്ടാകും 'ശവ സംസ്കാരം പിന്നീട്'. :-) പിന്നെ കോട്ടയത്ത്തേം അച്ചായനേം ഒക്കെ കേറി പിടിക്കുന്നത് കൊള്ളാം...പോട്ടെ വാഴയല്ലേ....ക്ഷമിച്ചിരിക്കുന്നു.
അപ്പോ തീരുമാനിച്ചുറച്ചിട്ടു തന്നെയാ? എന്നാലും ചാവേറൊക്കെ മുങ്കൂട്ടി അറിയിച്ചിട്ടാ വരുന്നതു്? അതുപോലും അറിയാത്ത എന്തു ചാവേറ്?
അല്ല, സത്യത്തിലങ്ങനെയെങ്ങാനും സംഭവിക്കൊ?
എനിക്കു സഹിക്കാമ്മേലേ....എന്റേ മീങ്കുളത്തി ഭഗവതീ...ഇനി എന്തൊക്കെ കുരുത്തക്കേടാ ഉണ്ടാകാന്‍ പോണോ ആവോ...
പിന്നല്ല പിന്നെ !!!
ബെൽറ്റ് ബോംബോ കാർ ബോംബോ ???
ആരൊക്കെ, എവിടൊക്കെ, എന്തൊക്കെ..
എനിക്ക് വയ്യ:)
:)
എനിക്ക് വയ്യ.
എന്നങ്ങ് കൊല്ല് ... :) :)
ചാവേറായി വന്ന് കൊന്നാലും മതി :)
ഇങ്ങനെ പോഴത്തരങ്ങളും തമാശകളും ചെറിയ പാരകള്മായി ബൂലോകം നീണാള്‍ വാഴട്ടെ.. വാഴക്കോടാ.. നന്നായി.. ഹഹ
ഇപ്പൊ പിടികിട്ടീ കോയാ.....കൊള്ളേണ്ടിടത്തു കൊണ്ടു കേട്ടാ, മറുപടി പോസ്റ്റ് കണ്ടില്ലേ?
പൂച്ചയ്ക്കും അങ്ങിനെ മണി കെട്ടാം അല്ലെ? കലക്കി വാഴക്കോടാ...
വാഴക്കോടാ..
പണ്ടാറടങ്ങാന്‍ രാവിലെ തന്നെ നിങ്ങളൊക്കെ കൂടി പണി കളയിക്കല്ലേ. ഓഫീസിലിരുന്ന് ചിരിച്ച് ചിരിച്ച് പ്രാന്താവണു...
ഇതിലും ബേധം ചാവേറായി വന്നിട്ടങ്ങ്ട് കൊല്ലണതാ.
:) :) :)
ചാവേറോ ചവറോ എന്ത് പണ്ടാരം ആണെങ്കിലും ഇതൊന്നും കാണാന്‍ ഉള്ള ഫാഗ്യം ഇല്ലാതായല്ലോ എന്റെ പോന്നു വാഴേ!!
വാഴേ അതേറ്റു...അച്ചായൻ ഫയർ ആന്റ് സേഫ്റ്റിയുമായി വന്നിട്ടുണ്ട്..എന്തായാലും ദിതു കലക്കി.. :)
ചാവേറാവാനുള്ള തീരുമാനം എനിക്കൊത്തിരി ഇഷ്ടായി.അപ്പോൾ പിന്നെ ചേറായിയിൽ വെച്ച് അന്തരിക്കാനാണല്ലോ ദൈവമേ എന്റെ വിധി !നല്ല രസകരമായി ഈ പോഴത്തരം.
ഇവിടെ വന്നവര്‍ ഇവിടെ വന്നു അച്ചായന്റെ പുട്ടുകുടം നേരിട്ട് കാണുമല്ലോ... http://kochchumon.blogspot.com/2009/07/blog-post.html വാഴേ അനുബന്ധ പോസ്ടാ..അത് കൊണ്ട ഇതിവിടെ ഇട്ടതു...സോറി
വാഴെ,
ഈ പോസ്റ്റിലെ നാലാമത്തെ കമന്റ് മാത്രമാണ് എന്റേത്..
ബാക്കിയുള്ളവ എന്റെ പേരില്‍ വ്യാജ ഐ ഡിയുണ്ടാക്കിയവര് ഇടുന്നതാണ്...
വാഴക്കോടാ...
തീവ്രവാദികളേയും ചാവേറുകളേയും തടഞ്ഞിട്ട് നടക്കാന്‍ മേലല്ലോ.
എനിക്കാകെ പേടിയായി.
ഇനി മീറ്റാനില്ലെന്ന് തീരുമാനിക്കാന്‍ പോവുകയാ.
:)
ഒടുവില്‍ കിട്ടിയത്-
സുരക്ഷാ കാരണങ്ങളാല്‍ ചെറായി മീറ്റ് വേണ്ടാ എന്ന് തീരുമാനിച്ചു .ഈ കമെന്റ് വ്യാജമല്ല . തനി തങ്കം .
കാപ്പിലാന് എന്തായി പറയുന്നേ....
ho.........
നാട്ടില്‍ പ്രഭുക്കളെ കണ്ടാലറിയാത്ത
കാട്ടില്‍ കിടക്കുന്ന മൂളിക്കുരങ്ങു നീ...
മഹാനായ ബെര്‍ളിക്ക് മിടുക്കനായ വാഴക്കൊടന്റെ മറുപടി... കൊള്ളാം... ഒരു പക്ഷെ ബെര്‍ളി പോലും കരുതി കാണില്ല ഇത ഇത്രേം വലിയ പുലിവാലാകുമെന്ന്... ഹ ഹ ഹ ഹ ... എന്തായാലും കൊള്ളാം വാഴക്കോടാ... അഭിനന്ദനങ്ങള്‍... :)
:)...:)...:)...:)
മാഷേ, ഒരു അച്ചടി പിശാച് ഹെഡറില്‍...
വാഴക്കോടന്റെ പോഴത്തരങ്ങള്‍ എന്നാണോ ?
വാഴക്കോടന്റെ പോഴത്തരങ്ങള്‍ എന്നല്ലേ?
ഒരു പക്ഷെ ഇത് ആയിരിക്കുമോ സത്യത്തില്‍ നടന്നത് ..
ഇവന് താന്‍ അല്ലോ ....
വേല കയ്യിലിരിക്കട്ടെ മോനേ! ഭീകരാ...നീ എന്റെ കാലേ തൊട്ടു തൊഴാനൊ, ബട്ടന് അമര്ത്താനൊ ഞാന്‍ സമ്മതിക്കില്ല.
ചെറായിയില്‍ എത്തിയാല്‍ ചേറായി മടങ്ങേണ്ടി വരുമോ വാഴക്കോടാ?
വാഴക്കോടാ...സംഗീതക്ലാസിലെ തല്ലു ബാക്കി കിടക്കുവാ...ഇതിപ്പൊ അച്ചായന്റെം ശിങ്കിടിബ്ലോഗേഴ്സിന്റെം അടിമേടിക്കും...
ഹ ഹ ഹ ഹ
ഈ ചാവേറ് മുമ്പ് സിനിമാനടന് സത്യനെ മിമിക്രിയില്‍ അവതരിപ്പിച്ച് പരിചയമുള്ള ആരേലും ആണോ?
അമ്മേ... ഞാന്‍ പോകട്ടെ... അമ്മേ
:-)
ഹി ഹി കലക്കി വാഴക്കോടാ...സമ്മതിച്ചിരിക്കുന്നു...
മറുപടി ഇങ്ങനെയും ആവാം...
annanum chenda aayallee....
കലക്കി.
:)
കളർ ഫോട്ടോ ഒന്ന് എടുത്ത് വെക്കുന്നത് നന്ന്.
ബാഹ്യസമ്മര്ദ്ധങ്ങള്ക്കു വഴങ്ങി തീരുമാനം മാറ്റില്ലെന്നു വിശ്വസിക്കട്ടെ വാഴക്കോടന്‍ ഇക്കാ.
പടച്ചോനാണേ..കമന്റടിക്കാന്നു വെച്ചു വന്നതാ.എഴുതി വന്നപ്പോ കൂടിപ്പോയി.സാധനം ദാ ഇപ്പോ ഈ കോലത്തില്‍ ആയി.
ഇത്തിരി കൂടി വേണമായിരുന്നൂന്നാ എനിക്കു തോന്നുന്നത്..വായിച്ച് മൂഡായപ്പോഴെക്കും തീര്‍ന്നു പോയി..
എല്ലാരും കലക്കന്‍ എന്നെല്ലാം പറയുമ്പൊ എന്തെലും വ്യത്യാസം വേണ്ടെ..:)
ബാഹ്യസമ്മര്ദ്ധങ്ങള്ക്കു വഴങ്ങി തീരുമാനം മാറ്റില്ലെന്നു വിശ്വസിക്കട്ടെ
ഒരു പാട് ആശിച്ചു പോയി.
Post a Comment