Monday, February 8, 2010

വിപരീത കാലേ വിനാശ ബുദ്ധി!

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞാല്‍ പിന്നെ ഒരു ജീവ പര്യന്തം ശിക്ഷ കഴിഞ്ഞ് പുറത്ത് വരുന്നത് പോലായിരുന്നു പലര്‍ക്കും എന്ന പോലെ എനിക്കും. എന്നെക്കാള്‍ ഒരു വര്‍ഷം മുമ്പ് ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ കൂട്ടുകാരായ മുത്തുവും മോനുവും ലേബര്‍ റൂമില്‍ നിന്നും കുഞ്ഞിനെ തരുന്നത് കാത്തിരിക്കുമ്പോലെ എനിക്കായി കാത്തിരുന്നു. ആ കാത്തിരിപ്പിനിടയില്‍ അവര്‍ തുടര്‍ന്ന് പഠിക്കാന്‍ തന്നെ മറന്ന് പോയി എന്ന് മുള്ളൂര്‍ക്കരയിലെ ഭഗവതി വിലാസം ഹോട്ടലീന്ന് ചൂട് ദോശ വാങ്ങിക്കൊടുക്കുമ്പോഴൊക്കെ അവര്‍ പറയാറുണ്ടായിരുന്നു. പകരമായി അവര്‍ പത്താം ക്ലാസിലെ രണ്ട് പരീക്ഷ എഴുതാത്ത കാര്യം ഞാന്‍ ആരോടും പറഞ്ഞില്ല.ഇന്നും അതൊരു രഹസ്യമായി ഞാന്‍ സൂക്ഷിക്കുന്നു.                                                      

കാര്യങ്ങളൊക്കെ തകിടം മറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു. കുവൈറ്റില്‍ ‘ഗള്‍ഫ് യുദ്ധം’ വന്നപ്പോള്‍ അത് വരെ കിട്ടിക്കൊണ്ടിരുന്ന സാമ്പത്തിക സഹായങ്ങളുടെ ഉറവകള്‍ വറ്റി. കുവൈറ്റിലുള്ള എളാപ്പ തിരിച്ചു വന്നു. എന്തേങ്കിലും സഹായം ചോദിക്കാമെന്ന് വെച്ച് ചെന്നാല്‍ ദുരിതാശ്വാസം ചോദിച്ച് കേന്ദ്രത്തില്‍ ചെല്ലുന്ന കേരളം അനുഭവിച്ച് പോരുന്ന പോലെയുള്ള ഒരു അവഗണന പരക്കെ അനുഭവപ്പെട്ടിരുന്നു.അങ്ങിനെ ആനന്ദകരമായ ഒരു ജീവിതം പെട്ടെന്നൊരു പട്ടിണി മരണത്തില്‍ കലാശിക്കും എന്ന ഒരു കടുത്ത ആലോചനയില്‍ നിന്നാണ് എന്തേങ്കിലും ബിസിനെസ്സ് ചെയ്യുക എന്ന എന്റെ  ഉപദേശം അവര്‍ എന്നെപ്പോലും അമ്പരപ്പിച്ച് കൊണ്ട് അംഗീകരിച്ചത്. അപ്പോഴും ഞങ്ങളെ കുഴക്കിയ ഒരു പ്രശ്നം എന്ത് ബിസിനസ് ചെയ്യും എന്നതായിരുന്നു.ഒരു വേള കള്ളക്കടത്ത് ചെയ്താലോ എന്ന് വരെ ചിന്തിച്ചു അപ്പോഴും എന്തെടുത്ത് ‘കടത്തും‘ എന്നതായിരുന്നു അവിടേയും പ്രശ്നം.അങ്ങിനെ തീരുമാനമൊന്നും ആവാതെ കാജാ വില്‍സുകള്‍ എന്തിനോ വേണ്ടി എരിഞ്ഞു തീര്‍ന്നു.കുഞ്ഞാനിക്കാന്റെ ചായക്കടയിലെ സമോവറില്‍ വെള്ളം പിന്നേയും പിന്നേയും തിളച്ചു. ഷൊര്‍ണൂര്‍ ത്യശുര്‍ റൂട്ടില്‍ ബസ്സുകള്‍ ശരവര്‍ഷങ്ങളായി പാഞ്ഞു,ചേലക്കര റോഡിന് വികസനം ഉണ്ടായില്ലെങ്കിലും റോഡിലെ  ഗട്ടറുകള്‍  അനുദിനം വികസിച്ച് കൊണ്ടിരുന്നു. എന്നിട്ടും ഞങ്ങള്‍ക്ക് ഒരു തീരുമാനത്തിലും എത്താന്‍ കഴിഞ്ഞില്ല.

അങ്ങിനെയിരിക്കെ ഊത്രാളിക്കാവു വേലയുടെ ദിവസവും പരിപാടികളും അറിയിച്ച് കൊണ്ട് നോട്ടീസടിച്ച് പിരിവിനായി ഒരു വിഭാഗം വാഴക്കോട് വഴി വന്നത്. പൂരം കാണാന്‍ പോകുക എന്ന പതിവു പരിപാടിയില്‍ നിന്നും വ്യത്യസ്ഥമായി ആ പോക്കില്‍ നിന്നും ഒരു ബിസിനസ് തുടങ്ങാനുള്ള മൂലധനം എങ്ങിനെ കണ്ടെത്താം എന്നായി പിന്നീടുള്ള ചിന്തകള്‍. കൂട്ടത്തില്‍ എ ഇ ഐ ഒ യു പാഠം ചൊല്ലിയും തല്ലിയും പഠിച്ച ഞാന്‍ നാളെ ഇമ്മിണി ബല്യ ആളാകും എന്ന് കരുതപ്പെട്ടിരുന്നതിനാല്‍ എന്നിലുള്ള അമിത പ്രതീക്ഷയില്‍ ഞാന്‍ എന്തേങ്കിലും നല്ല ഐഡിയ പറയും എന്ന് കരുതിയ അവരെ ഞാന്‍ നിരാശപ്പെടുത്തിയില്ല. ചായക്കട, ഹല്‍വക്കച്ചവടം , സൊഡാ സര്‍വ്വത്ത് എന്തിനധികം കപ്പലണ്ടി മിഠായി വില്‍ക്കുന്ന ബിസിനസിനെ പറ്റി പ്രൊജെക്റ്റ് അവതരിപ്പിച്ചു.ഇതില്‍ നിന്നും ക്ലൂ ഒന്നും കൊടുക്കാതെ തന്നെ സോഡാ സര്‍വ്വത്ത് വിറ്റ് ബിസിനസ് മൂലധനം കണ്ടെത്താം എന്ന് തീരുമാനമായി.ലാഭം കിട്ടുന്ന പണം ബാങ്കില്‍ ഒരു അക്കൌണ്ട് ചേര്‍ന്ന് മൂലധനത്തിലേക്ക് മുതല്‍ കൂട്ടാം എന്ന് വരെ തീരുമാനിച്ചു.അതിന്റെ ഭാഗമായി തുടങ്ങാന്‍ പോകുന്ന ബിസിനസിന് നല്ലൊരു പേരിടാന്‍ തത്വത്തില്‍ ധാരണയായി.അപ്പോള്‍ തന്നെ പേരിന്റെ ചര്‍ച്ചയിലേക്ക് കടന്നു.
മോനുവാണ് ചര്‍ച്ച തുടങ്ങി വെച്ചത്,” ഞാന്‍ പറയാണെങ്കില്‍ പള്ളീലെ മുസ്ല്യാരെക്കൊണ്ട് നല്ലൊരു പേര് ഇടീക്കുന്നതല്ലെ? അതാകുമ്പോള്‍ നല്ല അര്‍ത്ഥമുള്ള പേരും ആവും”

“അതൊന്നും വേണ്ടടാ നമുക്ക് മൂന്നാളുടേയും പേരിന്റെ ആദ്യത്തെ അക്ഷരം വരുന്ന പേരിട്ടാലോ?” മുത്തു ചോദിച്ചു.

“നമ്മുടെ മൂന്നാളുടെ പേരും തുടങ്ങുന്നത് ‘എ’ എന്ന അക്ഷരത്തിലല്ലെ. എന്നാ നമുക്കു അര്‍ത്ഥവത്തായ ഒരു പേര് തന്നെ ഇടാം “ത്രീ ആസസ്” ഞാന്‍ ഒന്ന് ആക്കിക്കൊണ്ട് പറഞ്ഞു.

മോനു: ഛേ, അത് വേണ്ട ഈ ആസസ് എന്ന് പറഞ്ഞാല്‍ ഇംഗ്ലീഷില്‍ ചന്തി എന്നല്ലേ അര്‍ത്ഥം!”

“വ്യത്തികെട്ടവന്‍!” ഞാനും മുത്തുവും ഒപ്പം വിളിച്ചു, “ഇംഗ്ലീഷ് ഒരക്ഷരം അറിയില്ലെങ്കിലും സകല വ്യത്തികെട്ട അര്‍ത്ഥവും ആദ്യം പഠിച്ച് വെക്കും! കഴുത!

മോനു: അറിയുന്നതല്ലേ പറയൂ , നീ ആസിന്റെ ശരിക്കുമുള്ള അര്‍ത്ഥം എന്താന്ന് വെച്ചാല്‍ പറ!

“എടാ കഴുത കഴുത കഴുത!“

"ഹ ഹ ഹ ഇപ്പോ ശരിക്കും മനസ്സിലായി, ത്രീ ആസസ്!"

അതോടെ പേരിടീല്‍ കര്‍മ്മവും അവസാനിച്ചു.മൂലധനം ഉണ്ടാക്കിയിട്ട് പേരിട്ടാല്‍ മതി എന്ന് അവസാനം തീരുമാനത്തിലെത്തി.പിന്നീടുള്ള ചര്‍ച്ചക്കള്‍ മുഴുവന്‍ ‘സോഡാ സര്‍വ്വത്ത് മോരും വെള്ളം,നാരങ്ങാ വെള്ളം, സംഭാരം തുടങ്ങീ സാധനങ്ങള്‍ പൂരമാര്‍ക്കറ്റില്‍ വിറ്റ് ലാഭം കൊയ്യുക എന്നത് മാത്രമായിരുന്നു.വീണ്ടും കണക്ക് കൂട്ടലുകള്‍ ലാഭക്കണക്കുകള്‍ എല്ലാം ഹരിച്ചും ഗുണിച്ചും മണിച്ചും നോക്കി. എങ്ങിനെ നോക്കിയാലും കണക്ക് ലാഭത്തില്‍ ചെന്ന് അവസാനിക്കുന്നത് കൊണ്ട് വീണ്ടും വീണ്ടും ലാഭക്കണക്ക് കണ്ട് ഞങ്ങള്‍ ആത്മ നിര്‍വ്യതിയടഞ്ഞു.

സന്തോഷ ജീവിതം നയിച്ചിരുന്ന ബാച്ചിലര്‍ വിവാഹിതനാവാന്‍ തീരുമാനിച്ച പോലെ ഒരു ദുരന്തം ഞങ്ങളും വിളിച്ച് വരുത്തി.വെറുതെ അത് വഴി പോയ ‘അവറുക്ക’ എന്നയാളോട് വെറുതേ ഒരു കുശലന്വേഷണം നടത്തിയതാണ് എല്ലാറ്റിനും കാരണമായത്. ഭക്ഷണം കഴിക്കാന്‍  ഇരിക്കുന്ന നേരത്ത് എന്നും ക്യത്യമായി കക്കൂസ് കഴുകുന്ന ‘ഹാര്‍പ്പിക്കു‘മായി സില്‍മാ നടന്‍  വാതില്‍ തുറന്ന്  വരുന്ന പോലെ അവറുക്ക ഞങ്ങളുടെ ചര്‍ച്ചയിലേക്ക്  പുത്തന്‍ ഹാര്‍പ്പിക്കുമായി കടന്നു വന്നു. സുനാമിയടിച്ചവനെ പേപ്പട്ടി കടിച്ച പോലെ ഞങ്ങളുടെ പദ്ധതികളെ അവറുക്ക ആകെ അട്ടിമറിച്ചു. കൂടുതല്‍ ലാഭം കിട്ടും എന്ന് പറഞ്ഞ് ഞങ്ങളെ പ്രലോഭിപ്പിച്ചു. ഒടുവില്‍ അവറുക്ക പൂരക്കച്ചോടത്തിന്റെ നേത്യത്വം ഏറ്റെടുത്തു.ഞങ്ങള്‍ കണക്ക് കൂട്ടിയതിനേക്കാള്‍ ഇരട്ടി ലാഭം അവറുക്കാടെ  പദ്ധതിയില്‍ നിന്നും കിട്ടും എന്നത് ഞങ്ങളെ ഏറെ സന്തോഷിപ്പിച്ചു.

അവറുക്കാനെ കുറിച്ച് പറയുകയാണെങ്കില്‍,വടക്കന്‍ വീരഗാഥയിലെ ചന്തുവിന്റെ ചരിത്രം പറഞ്ഞ പോലെ  ഒത്തിരി പറയണം.കൊച്ചിയിലെ തിരക്കുള്ള ബസ്സില്‍ കയറി ഒരു മേനക ഒരു ഷേണോയി എന്ന് പറയുന്നത് കേട്ട് ഒരു അവറു എന്ന് വിളിച്ച് പറഞ്ഞവന്‍ അവറു! വയറിങ്ങ് പണിക്ക് പോയിട്ട് ബള്‍ബ് പോയന്റിലേക്ക് വയറ തികയാതെ വന്നപ്പോള്‍ വയറയ്ക്ക് പകരം ചാക്ക് നൂല് ഏച്ച് കൂട്ടി കണക്ഷന്‍ കൊടുത്തവന്‍ അവറു!ഭാരതപ്പുഴയിലെ  മുട്ടോളം വെള്ളത്തില് ‘എട്ടണ‘ പോയപ്പോള്‍ കാല്‍മുട്ട് നനയാതെ മുങ്ങിയെടുത്തവന്‍ അവറു! പള്ള വിശന്നപ്പോള്‍ അഞ്ചാറ് കോമാങ്ങ അണ്ടിയോടെ തിന്നവന്‍ അവറു! ബായക്കോട്ടെ പള്ളീന്ന് പുറത്തിറങ്ങി മേപ്പട്ട് നോക്കിയപ്പോള്‍ തടസ്സം കൂടാതെ ആകാശം കണ്ടവന്‍ അവറു! അവറുക്കാനെ കുറിച്ച് നിങ്ങള്‍ ഈ കേട്ടതെല്ലാം സത്യമാണ്  എന്നാല്‍ നുണയുമാണ്!

പതിവു പോലെ അവറുക്ക ചര്‍ച്ചയിലേക്ക് കടന്നു.”നിങ്ങളീ ഉദ്ദേശിച്ച സര്‍വ്വത്ത് കച്ചോടത്തിനും ഞാന്‍ പറഞ്ഞ ഹല്‍വ ഉണ്ടാക്കി വിക്കുന്നതിനും ഒരേ ചിലവാ. ലാഭാണെങ്കില്‍ സര്‍വ്വത്തിനേക്കാള്‍ ഇരട്ടിയും!”

“അതിന് അവറുക്ക ഹല്‍വ ഉണ്ടാക്കാനൊക്കെ അറിയുന്ന ആള് വേണ്ടെ?” ഞാന്‍ ചോദിച്ചു.

“അവറുക്കാക്ക് അറിയാത്ത ഒറ്റ പണിയേ ഈ ദുനിയാവിലുള്ളൂ, എന്താന്നറിയോ?”

അവറുക്കാടെ ആ ചോദ്യത്തിനു മുന്‍പില്‍ ഞങ്ങള്‍ മുഖത്തോട് മുഖം നോക്കി.അവറുക്ക തുടര്‍ന്നു.

“ചന്ദ്രനിലേക്ക് വിടുന്ന റോക്കറ്റില്ലേ അത് വരെ ഞമ്മള് ഉണ്ടാക്കും പക്ഷേ അത് പറത്താനുള്ള എണ്ണ കിട്ടാത്തോണ്ട് ഞമ്മള് മെനക്കെടുന്നില്ല എന്നേയുള്ളൂ.പിന്നെയല്ലേ ഹലുവ ഉണ്ടാക്കുന്നത്?

“അല്ല അവറുക്കാ, ഹലുവ ഉണ്ടാക്കാന്‍ എന്തൊക്കെ സാധനങ്ങളാ വേണ്ടത്?”

“അങ്ങനെ ചോദിക്ക് മാനേ, ദേ ഇത്തിരി പഞ്ചാര, ഇത്തിരി മൈദ, ഇത്തിരി എണ്ണ പിന്നെ കളറ്, ഇത്രേം ഉണ്ടെങ്കില്‍ നമ്മക്ക് കെട്ട് കെട്ടായിട്ട് ഹലുവ ഉണ്ടാക്കാം  ഏത്?

ഈ ഡൈലോഗ് ഞാന്‍ ഇതിന് മുമ്പ് എവിടേയോ കേട്ടിട്ടുണ്ടല്ലോ എന്നോര്‍ത്തപ്പോഴേക്കും നാടോടിക്കാറ്റിലെ ശങ്കരാടിയുടെ ഡൈലോഗ് ഓര്‍മ്മ വന്നു, ദേ ഇത്തിരി കാടി,ഇത്തിരി കടല പ്പിണ്ണാക്ക്,ഇത്തിരി വൈക്കോല്, ഇതങ്ങട് കൊടുത്താല്‍ പാലിങ്ങനെ ശറ പറാന്ന് കറക്കാം! അതേ അതേ ഡൈലോഗ് തന്നെ!അല്ലെങ്കിലും അച്ചപ്പത്തിനും കുഴലപ്പത്തിനും ഒരേ അച്ചല്ലല്ലോ! ഞങ്ങളുടെ ഐശ്വര്യത്തിന്റെ ശബ്ദം അവറുക്കാടെ രൂപത്തില്‍ വന്നതല്ലെന്ന് ആര് കണ്ടു.അങ്ങിനെ ഊത്രാളി പൂരത്തിന് ഹലുവ ഉണ്ടാക്കി മുടിഞ്ഞ ലാഭം കൊയ്യാമെന്ന പ്രത്യാശയില്‍ ഞങ്ങള്‍ അന്നത്തേയ്ക്ക് പിരിഞ്ഞു.

ഊത്രാളിക്കവു പൂരത്തിന്റെ തലേന്ന് തന്നെ പൂരപ്പറമ്പില്‍ പോയി അനുയോജ്യമായ സ്ഥലം കണ്ടെത്തി ഷെഡ്ഡ് കെട്ടി.പിറ്റേന്ന് അതി രാവിലെത്തന്നെ അവറുക്കാടെ ലിസ്റ്റ് പ്രകാരമുള്ള സാധനങ്ങളുമായി ഞങ്ങള്‍ അവറുക്കാനേയും കൂട്ടി പൂരപ്പറമ്പില്‍ എത്തി. അടുപ്പില്‍ വലിയൊരു ചെമ്പ് (ചരുവം) വെച്ച് അവറുക്ക ഹലുവ ഉണ്ടാക്കിത്തുടങ്ങി. ചില ഘട്ടങ്ങളില്‍ ഞങ്ങളും അവറുക്കാനെ അസിസ്റ്റ് ചെയ്തു. അടുപ്പത്തുള്ള സാധനം അടിയില്‍ കരിഞ്ഞ് പിടിക്കാതിരിക്കാന്‍ ഞങ്ങള്‍ മൂന്ന് പേരും മാറി മാറി ഇളക്കി ഊപ്പാടിളകി.അല്‍പ്പം കഴിഞ്ഞപ്പോള്‍ ഞാന്‍ അവറുക്കാട് ചോദിച്ചു, “അല്ല അവറുക്കാ, കളറ് ഇത്തിരി കുറവുണ്ടോ?”
ഇത് കേട്ടതും അവറുക്ക ചെറുതായൊന്ന് ചൂടായിക്കൊണ്ട്,
“കളറ് കുറവുണ്ടെങ്കി നമുക്ക് ‘ഉജാല’മുക്കാടാ. ഹലുവ കട്ടയാകാണ്ട് നിക്കുമ്പഴാ അവന്റെ ഒരു കളറ്”

അവറുക്കാടെ ചൂടാവലില്‍ നിന്നും എന്തോ പന്തികേടുണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കി.ലാഭം മാത്രം നോക്കി ബിസിനസിന് ഇറങ്ങരുതെന്ന ഗുണപാഠം അപ്പോ തന്നെ ഞങ്ങള്‍ പഠിച്ചു.സമയം പിന്നേയും കഴിഞ്ഞു. അവറുക്ക ചരുവത്തില്‍ ഇളക്കിക്കൊണ്ടിരിക്കുകയാണ്, ഹലുവ ഉറക്കുന്നില്ല! അവറുക്ക അവസാനം ചരുവത്തില്‍ മന്ത്രിച്ചൂതി, പിന്നെ അടുപ്പില്‍ ഊതി, നോ രക്ഷ. അലുവ പായസം കണക്കെ  ഒരു കുറുക്കായി മാറി.ഞങ്ങള്‍ മസാല പടത്തില്‍ ഇപ്പോ ബിറ്റ് വരും ഇപ്പൊ ബിറ്റ് എന്ന പ്രതീക്ഷയില്‍ ഹലുവയാകുന്നതും കാത്ത് ചരുവത്തിലേക്ക് കണ്ണിമ വെട്ടാതെ നോക്കി നിന്നു.

പൂരപ്പറമ്പില്‍ ആളുകള്‍ കൂടിത്തുടങ്ങി. സമയം ഉച്ചയോടടുത്തു. അവറുക്ക പ്രതീക്ഷയോടെ ഇളക്കിക്കൊണ്ടിരിക്കുകയാണ്.പക്ഷേ ഹലുവ കട്ടയായില്ല.ഞങ്ങള്‍ അടൂര്‍ പടത്തിലെ സീന്‍ പോലെ ഇടയ്ക്കിടയ്ക്ക് ഒരക്ഷരം ഉരിയാടാതെ പരസ്പരം നോക്കിക്കൊണ്ടിരുന്നു.അവസാനം അത് സംഭവിച്ചു.ഞങ്ങളെല്ലാവരും കൂടി ചരുവം അടുപ്പില്‍ നിന്നും ഇറക്കി വെച്ചു.അവറുക്ക ഞങ്ങളെ വെട്ടിച്ച് ഓടിക്കളയുമോ എന്ന് വരെ ഞങ്ങള്‍ സംശയിച്ചു.എന്നാല്‍ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് തലയില്‍ ഒരു തോര്‍ത്തെടുത്ത് ഒരു കെട്ടും കെട്ടി അവറുക്ക ഷെഡ്ഡിന്റെ മുന്നിലേക്ക് നിന്ന് ഒരു വലിയ തവിയെടുത്ത് ചരുവത്തിലിട്ട് നീട്ടി വിളിച്ചു!
“അവിടെ കിട്ട്യാ, നല്ല ചൂടുള്ള സാധനം കഴിച്ചിട്ട് പോകാം, കടന്ന് വരൂ കടന്ന് വരൂ വളരെ സ്പെഷലായി തയ്യാറക്കിയ “ഹലുവക്കഞ്ഞി“ കുടിച്ചിട്ട് പോകാം. കടന്ന് വരൂ കടന്ന് വരൂ. പാത്രവുമായി വന്നാല്‍ പാര്‍സല്‍ തരുന്നതാണ്, അവിടെ ഹലുവക്കഞ്ഞി ഹലുവക്കഞ്ഞി ചൂടുള്ള ഹലുവക്കഞ്ഞ്യേ. വിലക്കുറവേ വിലക്കുറവേ....”

കുറിപ്പ്: ഒരു ബിസിനസ് പൊളിയാന്‍ അധികം സമയമൊന്നും വേണ്ട. എന്റെ ബലമായ സംശയം അമേരിക്ക സാമ്പത്തികമായി പൊളിയാന്‍ കാരണമായതിനു പിന്നില്‍  ഏതെങ്കിലും  അവറുസായിപ്പ് ആയിരിക്കുമെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. വിശ്വാസം! അതല്ലേ എല്ലാം!

85 comments:

വാഴക്കോടന്‍ ‍// vazhakodan said...

ഊത്രാളിക്കവിലെ പൂരം അടുത്തെത്തി. ഒരു പഴയ ഓര്‍മ്മ അയവിറക്കിയതാ! അഭിപ്രായം അറിയിക്കുമല്ലോ!

സച്ചിന്‍ // SachiN said...

((((ഠോ))))))
തേങ്ങ എന്റെ വക! ഈ കമന്റ് ബോക്സ് ഞാന്‍ ഉല്‍ഘാടനം ചെയ്തതായി പ്രഖ്യാപിക്കുന്നു!:)

മുഫാദ്‌/\mufad said...

ഏതെന്കിലും ഡയലോഗ് എടുത്തു പറഞ്ഞു-അത് വായിച്ചു ചിരിച്ചു എന്ന് പറയാന്‍ കഴിയുന്നില്ല.ഓരോ വരിയും ചിരിപ്പിച്ചു പണ്ടാരമാടക്കി.
അല്ല,ഹലുവക്കഞ്ഞി വിറ്റുള്ള ലാഭക്കണക്ക് പറഞ്ഞില്ലല്ലോ..?

വയ്സ്രേലി said...

കിടിലന്‍!

Martin Tom said...

ഹലാക്കിന്റെ 'അവറു'കഞ്ഞി ha ha ha

Unknown said...

ദാസാ ... എന്താ വിജയാ.. ഐശ്വര്യത്തിന്റെ സൈറൻ മുഴങ്ങുന്നതു പോലെ .
വാഴെ അതുപോലെ വല്ലതും കേട്ടുവോ..

Unknown said...

രഹസ്യം പുറത്ത് പറഞ്ഞ കാര്യം മോനുവിനോടും മുത്തിവിനോടും പറയുന്നുണ്ട്.
ശരിക്കും ആസ്വദിച്ചു. ത്രീ ആസസ്സും കലക്കി

മേല്‍പ്പത്തൂരാന്‍ said...

"ദുരിതാശ്വാസം ചോദിച്ച് കേന്ദ്രത്തില്‍ ചെല്ലുന്ന കേരളം അനുഭവിച്ച് പോരുന്ന പോലെയുള്ള ഒരു അവഗണന" ഈ ഉപമ കലക്കി...അലുവാക്കഞ്ഞി സൂപ്പർ:):):)

Junaiths said...

വിശ്വാസം അതല്ലേ എല്ലാം!

mini//മിനി said...

(., !.

ramanika said...

എന്തായാലും അവറുക്ക ആള് കിടിലന്‍

നല്ല ബിസിനസ് മയിന്റും അതിലും നല്ല പ്രസന്‍സ് ഓഫ് മയിന്റും ......

Mohamedkutty മുഹമ്മദുകുട്ടി said...

ഹലുവാക്കഞ്ഞി അസ്സലായി.പുട്ടിനു പൊടിയുതിര്‍ത്താന്‍ പോയിട്ട് പത്തിരിയാക്കാന്‍ നോക്കിയതും പിന്നെ അതു ദോശയാക്കാനിരുന്നതും അവ്സാനം പായസമായതും കേട്ടിട്ടുണ്ട്.

കണ്ണനുണ്ണി said...

പണി കിട്ടിയെന്കിലെന്താ...
ബിസിനെസ്സിന്റെ ബാലപാഠം പഠിച്ചില്ലേ...
എല്ലാം നല്ലതിനാന്നെ...ഹിഹി

ശ്രീ said...

ശ്ശെടാ. പുതിയൊരു വിഭവം നാട്ടില്‍ പരീക്ഷിച്ച് ഹിറ്റാക്കാന്‍ നോക്കാതെ നിങ്ങള്‍ പരാജയം സമ്മതിച്ച് പിന്‍വാങ്ങിയത് കഷ്ടമായിപ്പോയി. അവറുക്കായെ പോലുള്ളവരുടെ ഇതു പോലെ ഉള്ള പുത്തന്‍ ആശയങ്ങള്‍ക്ക് നിങ്ങളാരും പിന്തുണ കൊടുക്കാതിരുന്നത് കഷ്ടം തന്നെ.

(അല്ല, ആ ഹലുവക്കഞ്ഞി കഴിച്ച് ഉത്സവപ്പറമ്പ് വൃത്തികേടാക്കിയോ ആരെങ്കിലും?)

ഖാന്‍പോത്തന്‍കോട്‌ said...

:)

OAB/ഒഎബി said...

നിങ്ങടെ തലയില്‍ വെറും ഹലുവകഞ്ഞിയാ.
അല്ലെങ്കില്‍, ഈ സ്പെഷ്യല്‍ സാധനം അവിടെ തന്നെ വിറ്റ് ലാഭം കൊയ്യുമായിരുന്നു. പിന്നീട് അമേരിക്കക്കാര്‍ ചെയ്യുമ്പോലെ എന്തെങ്കിലുമൊരു പേരിട്ട് നാട്ടിലും മറുനാട്ടിലും കടകള്‍ വരെ തുടങ്ങി....ഹൊ പിന്നീടങ്ങോട്ട്.......

അതിന്റെ ഫോര്‍മുലക്കായി വലിയ റെഡി റ്റു ഈറ്റ് കംബനികള്‍ നിങ്ങളെ പിറകില്‍!

എല്ലാം നശിപ്പിച്ചു കളഞ്ഞിട്ട് വിനാശത്തെ പഴിച്ച് ഛെ...ഛെ മോശം.

ബഷീർ said...

ഊത്രാളിക്കാവ് പൂരത്തിന് പോയ ചിലർക്ക് വയറിളകാതെ അണ്ണാക്ക് വരെ സ്തംഭിച്ചതായി ഒരു എന്തോവിഷൻ ന്യൂസ് കേട്ടിരുന്നു. സംഗതി ഇതായിരുന്നു അല്ലേ.. ജനങ്ങളുടെ വയറിൽ ചെന്നശേഷമായിരിക്കാം അത് ഉറച്ചത്.. ..പൂരത്തിനു പോവാതിരുന്നത് ഇപ്പോൾ ഭാഗ്യമായി കരുതുന്നു.

ഉഷാറായി.. അലുവക്കഞ്ഞി..

ബഷീർ said...

> ശ്രീ , അത് പിന്നെ ഇളകി വരണ്ടെ :)

സച്ചിന്‍ // SachiN said...

ഇന്നലെ തന്നെ വായിച്ച് അഭിപ്രായം എഴുതണം എന്ന് കരുതിയതാണ്. ഹലുവാ കഞ്ഞി വായിച്ചിട്ട് ചിരിച്ച് ചിരിച്ച് ഒരു പരുവമായി. കൊള്ളാം വാഴേ, അവറുക്ക തന്നെയാണ് താരം!

കിടിലന്‍ പോസ്റ്റ്.

noordheen said...

"സന്തോഷ ജീവിതം നയിച്ചിരുന്ന ബാച്ചിലര്‍ വിവാഹിതനാവാന്‍ തീരുമാനിച്ച പോലെ ഒരു ദുരന്തം ഞങ്ങളും വിളിച്ച് വരുത്തി"

"ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്ന നേരത്ത് എന്നും ക്യത്യമായി കക്കൂസ് കഴുകുന്ന ‘ഹാര്‍പ്പിക്കു‘മായി സില്‍മാ നടന്‍ വാതില്‍ തുറന്ന് വരുന്ന പോലെ"

ഹ ഹ ഹ എന്തൊരു നല്ല നിരീക്ഷണം. കലക്കി വാഴേ. ഇതെന്നെ ധാരാളം. ചിരിച്ച് ഊപ്പാടിളകി!:)

വാഴക്കോടന്‍ ‍// vazhakodan said...

അപ്പോള്‍ പണ ന്നഷ്ടം മാത്രേ ഉണ്ടായുള്ളൂ, ശരീരഹാനി വരുന്നതിനു മുന്‍പ് ഞങ്ങള്‍ അവിടന്ന് തടി തപ്പി.:)

അഭിപ്രായം അറിയിച്ച എല്ലാ നല്ല കൂട്ടുകാര്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ നന്ദി.

RIYA'z കൂരിയാട് said...

ഞങ്ങള് റൂമില് ആദ്യമായി ബിരിയാണി വെച്ചത് ഓറ്മ വന്നു...

Anitha Madhav said...

"ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്ന നേരത്ത് എന്നും ക്യത്യമായി കക്കൂസ് കഴുകുന്ന ‘ഹാര്‍പ്പിക്കു‘മായി സില്‍മാ നടന്‍ വാതില്‍ തുറന്ന് വരുന്ന പോലെ"

വളരെ സത്യം!
നന്നായി ചിരിപ്പിച്ചു. നല്ല പോസ്റ്റ്!

ഭായി said...
This comment has been removed by the author.
ഭായി said...

കുപ്പിയില്‍ നിറച്ച് അടച്ച് അവറുക്കാ’സ് ഹല്‍വാസര്‍ബത്ത് എന്ന് പറഞും വില്‍ക്കാമായിരുന്നു!
നിങളുടെ സര്‍ബത്ത് പൂതീം തീരും അവറുക്കാന്റ അലുവാ പുതീം തീരും.

അതോടുകൂടി കസ്റ്റമേഴ്സിന്റെ സര്‍ബത്ത് പൂതീം അലുവാപൂതിയും എന്നെന്നേക്കുമായി അടങുമായിരുന്നു.
:-)

നന്നായി ചിരിച്ചു.

ബിനോയ്//HariNav said...

ഇതീന്ന് അവക്കറിക്ക എന്ത് പഠിച്ചു? ചെല കഞ്ഞികളെ കൂടെ കൂട്ടിയാല്‍ ജീവിതം തന്നെ കഞ്ഞിയായിപ്പോകും എന്ന് പഠിച്ചു. ഹി ഹി :))

വശംവദൻ said...

സംഭവം കൊള്ളാം.!

“ചുറുചുറുക്കിനും ഉന്മേഷത്തിനും അവറുക്കാസ് ഹലുവാക്കഞ്ഞി ഒരു ശീലമാക്കൂ“

ഇതു പോലൊരു പരസ്യമൊക്കെ ടി.വിയിൽ കൊടുത്ത് ആ ബിസിനസ് തുടരാമായിരുന്നു.

(ഇത് കുടിച്ചവരെല്ലാം നേരത്തോട് നേരം കഴിഞ്ഞിട്ടും വലിയ കുഴപ്പമൊന്നും കൂടാതെ അവിടെയൊക്കെത്തന്നെ ഉണ്ടായിരുന്നെന്ന്‌ വിശ്വസിക്കുന്നു, വിശ്വാസമാണല്ലോ എല്ലാം!!)

hi said...

hahaa. ithu kalakkan!!! avaru kollaallo...

കാട്ടിപ്പരുത്തി said...

:)

Afsal said...

കൊള്ളാം......

ചാർ‌വാകൻ‌ said...

വാഴേ..തകര്‍‌ത്തുകളഞ്ഞു.

പകല്‍കിനാവന്‍ | daYdreaMer said...

ഹഹഹ ഇത് നമ്മള്‍ ഞണ്ട് കറി വെച്ചത് പോലെ ആയല്ലോ. കലക്കന്‍.

ബോണ്‍സ് said...

കൊള്ളാം വാഴേ!! അവസാനം അലുവകഞ്ഞി നിങ്ങള്‍ എല്ലാവരും കൂടെ കുടിച്ചു തീര്‍ത്തോ?

Typist | എഴുത്തുകാരി said...

വാഴക്കോടന്‍, കുറേ ചിരിച്ചൂട്ടോ.ആ അവറുക്ക ഇപ്പഴൂണ്ടോ അവിടെ. ഇവിടെയൊക്കെ ഉത്സവോം വേലയൊക്കെ തുടങ്ങി..

ശ്രദ്ധേയന്‍ | shradheyan said...

ഹ ഹ ഹാ...
തൃശ്ശൂര്‍കാര്‍ക്ക് ഹല്‍വ ഉണ്ടാക്കാന്‍ അറിയില്ല വാഴേ, അതിനു ഞമ്മളെ കോയിക്കോട്ട്‌ ബാ... നല്ല കോയിക്കോടന്‍ ഹല്‍വ ഉണ്ടാക്കി പഠിപ്പിച്ചു വിടാം.
:)

അപര്‍ണ്ണ II Appu said...

ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്ന നേരത്ത് എന്നും ക്യത്യമായി കക്കൂസ് കഴുകുന്ന ‘ഹാര്‍പ്പിക്കു‘മായി സില്‍മാ നടന്‍ വാതില്‍ തുറന്ന് വരുന്ന പോലെ....

That's absolutely correct!Super post.Congrats...

Husnu said...

:)
Really super post.
Keep writing.
All the best wishes.

അരുണ്‍ കരിമുട്ടം said...

ആ ഹാര്‍പ്പിക് പ്രയോഗം നന്നായിരുന്നു
:)

ഒഴാക്കന്‍. said...

അല്ല വാഴേ നിനക്ക് പുട്ട് തന്നെ വേണം എന്നുണ്ടോ?.. ചപ്പാത്തിയായാലും പോരെ?.... അതാണോ നമ്മുടെ അവരുന്റെ സ്റ്റൈല്‍?.... നന്നായി ചിരിപ്പിച്ചു

വാഴക്കോടന്‍ ‍// vazhakodan said...

പകല്‍കിനാവാ... നമ്മളല്ല നീയുണ്ടാക്കിയ ഞണ്ട് കറി കഴിച്ചിട്ട് പിറ്റേന്ന് ട്രൌസറിടാന്‍ കൊതിയായ കഥ പുറകേ വരുന്നുണ്ട് :):)

അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. അവറുക്കാടെ കൂടുതല്‍ കഥകള്‍ വഴിയേ പറയാം !:)

കുഞ്ഞൻ said...

മച്ചൂ...

ഇത്തരം ബിസിനസ്സ് ചിന്തകളും പ്രവർത്തികളും ഇത് വായിക്കുന്ന 60-70 കളിലെ യുവത്വങ്ങൾ നടത്തിയിട്ടുണ്ടാകും, അനുഭവസ്ഥൻ

Areekkodan | അരീക്കോടന്‍ said...

അവറുക്കായുടെ ബിസിനസ്സ്...ഹ ഹ ഹാ...വാഴേ കലക്കി മറിച്ചു.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

അപ്പോ പകലന്റടുത്തും ഈ അബദ്ധം പറ്റീന്ന്??
:)

Unknown said...

അവറുക്കാന്റെ ഹലുവക്കഞ്ഞി രസികന്‍.

ഷാ said...

ആ ഹാര്‍പ്പിക്കിനിട്ടു ഒന്ന് കൊടുത്തത് നന്നായി...!!
അപ്പൊ അവറുക്കാടെ കൂടുതല്‍ കഥകളിങ്ങു പോരട്ടെ....

Arun said...

ഹലാക്കിന്റെ അവലുംകഞ്ഞി എന്ന് കേട്ടിട്ടുണ്ട്, ഇതിപ്പോ ‘അവറുക്കാന്റെ ഹലുവക്കഞ്ഞി’ ആയല്ലോ.:)

കിടിലനായി വാഴേ, ചിരിച്ച് ചിരിച്ച് ഹലാക്കിന്റെ അവലുംകഞ്ഞിയായി!:):)

sumayya said...

കൊച്ചിയിലെ തിരക്കുള്ള ബസ്സില്‍ കയറി ഒരു മേനക ഒരു ഷേണോയി എന്ന് പറയുന്നത് കേട്ട് ഒരു അവറു എന്ന് വിളിച്ച് പറഞ്ഞവന്‍ അവറു! വയറിങ്ങ് പണിക്ക് പോയിട്ട് ബള്‍ബ് പോയന്റിലേക്ക് വയറ തികയാതെ വന്നപ്പോള്‍ വയറയ്ക്ക് പകരം ചാക്ക് നൂല് ഏച്ച് കൂട്ടി കണക്ഷന്‍ കൊടുത്തവന്‍ അവറു!

അവറുക്കാനെക്കുറിച്ചുള്ള വിവരണം അസ്സലായി.എടുത്തെഴുതാനാണെങ്കില്‍ ഒത്തിരിയുണ്ട്. ഹലുവക്കഞ്ഞി നന്നായി ചിരിപ്പിച്ചു!നന്ദി വാഴക്കോടാ..

പാട്ടോളി, Paattoli said...

അല്ല വാഴേ,
ആ ഹാർപ്പിക്ക് എങ്ങാനും
അലുവായിൽ വീണായിരുന്നോ???

ANSHEER A C said...

സുനാമിയടിച്ചവനെ പേപ്പട്ടി കടിച്ച പോലെ .....he he he....superbbbbb

ANSHEER A C said...

ഞങ്ങള്‍ മസാല പടത്തില്‍ ഇപ്പോ ബിറ്റ് വരും ഇപ്പൊ ബിറ്റ് എന്ന പ്രതീക്ഷയില്‍ ഹലുവയാകുന്നതും കാത്ത് ചരുവത്തിലേക്ക് കണ്ണിമ വെട്ടാതെ നോക്കി നിന്നു.

chirichu chavarayiiiiiiii

പള്ളിക്കുളം.. said...

അവറുനെപ്പോലെയുള്ള ആളുകൾ എല്ലായിടത്തുമുണ്ട്. ഇവരുടെ ചില ഏറ്റെടുക്കലുകൾ ചിലപ്പോൾ പാരയായേക്കും. ചിലപ്പോൾ ഗുണകരവും ആകാറുണ്ട്. എന്റെ നാട്ടിൽ ചില അവറുക്കാമാരുണ്ട്. ഏതെങ്കിലും കല്യാണ വീടുകളിൽ ബിരിയാണി പോരാതെ വരും എന്നു തോന്നിയാൽ വിളമ്പൽ അവരങ്ങ് ഏറ്റെടുക്കും.. എന്നിട്ട് ബിരിയാണി ട്രേയുമായി നിന്ന് വിളിച്ചു പറയും ‘സാധനം ഇഷ്ടത്തിനുണ്ട് വയറു നിറച്ച് കഴിച്ചോ’ന്ന്. എന്നാൽ നമ്മൾ ആരെങ്കിലും ‘ ഇക്കാ ഇവിടെ ഇത്തിരി മസാലാ’ എന്നു പറഞ്ഞ് ഇങ്ങോട്ട് വിളിച്ചാൽ ‘ങാ.. അവിടെ എന്തെങ്കിലും ചോദിച്ചോ’ എന്നു ചോദിച്ച് അങ്ങോട്ട് പോകും. അവസാനം ഈ അവറുക്കാമാരുടെ കയ്യിലെ ബിരിയാണി ട്രേ ബിരിയാണി ഉൾപ്പടെ ബാക്കി വരും. അത് ആഘോഷമായി അവറുക്കമാർ ശാപ്പിടും.. എപ്പടി? അവറുമാരുടെ ഒരു കാര്യമേ..

Sirjan said...

adichu thakarthu.. kidilam

Sirjan said...

www.uttoppyan-tharam.blogspot.com

ജന്മസുകൃതം said...

ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്ന നേരത്ത് എന്നും ‘ഹാര്‍പ്പിക്കു‘മായി സില്‍മാ നടന്‍ വാതില്‍ തുറന്ന് വരുന്ന പോലെ....
prayogam assalaayi....

sumitha said...

കൊള്ളാം ! നന്നായി ചിരിച്ചു :)
ഹലുവാകഞ്ഞി ഇഷ്ടായി.

Sabu Kottotty said...

വാഴേ...
തൈലത്തിന്റെ കാശ് ഇതുവരെ കിട്ടിയില്ല.

നന്നായിട്ടുണ്ട്.
പൂര്‍വ്വകാ‍ല ചരിത്രങ്ങള്‍ നന്നായി ഓര്‍ക്കുന്നുണ്ടല്ലോ!
അല്ലാ ഒരു സംശയം, നട്ടപ്പിരാന്തന്റെ ചന്തി വായിച്ചിട്ടാ ഇവിടെ വന്നത്. അപ്പൊ ഇവിടേം ചന്തി! ഈ ചന്തീം കൊണ്ട് എല്ലാരുംകൂടി എന്തിനുള്ള പുറപ്പാടാ...?

വീകെ said...

അലുവാക്കഞ്ഞി ചിരിപ്പിച്ചു വാഴേ....

ആശംസകൾ...

Muralee Mukundan , ബിലാത്തിപട്ടണം said...

അലുവകഞ്ഞിയല്ല ,വിവരണത്തിലെ ഉപമകളാണ് ചിരിപ്പിച്ചത് കേട്ടൊ...

Sree said...

not a moment of drag... well written.. I relived uthrali pooram

Unknown said...

ബിസ്വാസം... അയല്ലേ എല്ലാം...
വാഴേ... അവസാനം കഞ്ഞി എന്തു ചെയ്തു? നാട്ടുകാര്‌ കുടിച്ചോ അതോ വാഴ & ടീംസിനെ പന്തലിൽ കെട്ടിയിട്ട്‌ നാട്ടുകാര്‌ കുടിപ്പിച്ചോ...?? വിവരണം അസ്സലായി...

Unknown said...

നർമ്മം വളരെ നന്നായി ആസ്വദിച്ചു. ചിരിഒതുക്കിയാണു വായിചത് . തുടർന്ന് പ്രതീക്ഷിക്കുന്നു. നന്ദി

siva // ശിവ said...

എന്നാലും ആദ്യബിസിനസ്സിന്റെ ഒരു ഗതിയെ :(

:)

NAZEER HASSAN said...

"സന്തോഷ ജീവിതം നയിച്ചിരുന്ന ബാച്ചിലര്‍ വിവാഹിതനാവാന്‍ തീരുമാനിച്ച പോലെ ഒരു ദുരന്തം ഞങ്ങളും വിളിച്ച് വരുത്തി"
ഹാര്‍പ്പിക്ക് പ്രയോഗവും നന്നായി.അവറുക്കാടെ കൂടുതല്‍ കഥകള്‍ പോന്നോട്ടെ...

$.....jAfAr.....$ said...

ഹലുവാകഞ്ഞി ഇഷ്ടായി.....

avrukkane....sammathikkanam.......

nalla post........

Unknown said...

ഹലുവക്കഞ്ഞി സൂപ്പർ

ഈ കച്ചവടം കഴിഞ്ഞു നാട്ടുകാരെല്ലാരും കൂടെ പൂര അടിയായിരുന്നൂ. ആ അടിക്ക് ശേഷം മുങ്ങിയ ബായ പിന്നെ പൊന്തിയത് റസൽഖൈമയിൽ :)

റിയാസ് കൂവിൽ said...

കളറ് കുറവുണ്ടെങ്കി നമുക്ക് ‘ഉജാല’മുക്കാടാ. ഹലുവ കട്ടയാകാണ്ട് നിക്കുമ്പഴാ അവന്റെ ഒരു കളറ്”


yyi baaayakkodan thanne..!!!!

kidilan post....
postinu vendi kaathirikkunnathu verutheyaavunnilla....
onninonnu mecham !!!

koovilan

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ നന്ദി. എല്ലാ നാട്ടിലും കാണും ഇത്തരം ‘അവറുക്ക’ മാര്‍, അവറുക്കാടെ കൂടുതല്‍ വിശേഷങ്ങള്‍ വഴിയേ അറിയിക്കാം. വീണ്ടും ഈ വഴിയൊക്കെ വരുമല്ലോ!

നന്ദിയോടെ,
വാഴക്കോടന്‍

yousufpa said...

കൊട് മോനെ കൈ...എന്ന് പറഞ്ഞ് ആ ചൂടുള്ള പണ്ടാറം ഒഴിച്ച് കൊടുക്കാഞ്ഞത് ഭാഗ്യം .

Renjith Kumar CR said...

“കളറ് കുറവുണ്ടെങ്കി നമുക്ക് ‘ഉജാല’മുക്കാടാ. ഹലുവ കട്ടയാകാണ്ട് നിക്കുമ്പഴാ അവന്റെ ഒരു കളറ്”
വാഴേട്ടാ കൊള്ളാം:)

Rare Rose said...

ഹി..ഹി..വീണിടം വിദ്യയാക്കുന്ന അവറുക്കാ സ്റ്റൈല്‍ കലക്കന്‍.:)

kambarRm said...

ആഹാ..ഹാ...
നല്ല രസിപ്പിച്ച വായന...

ജീവി കരിവെള്ളൂർ said...

"അവറു"കഞ്ഞി അസ്സലായി....

വിനുവേട്ടന്‍ said...

"ഞങ്ങള്‍ മസാല പടത്തില്‍ ഇപ്പോ ബിറ്റ് വരും ഇപ്പൊ ബിറ്റ് എന്ന പ്രതീക്ഷയില്‍ ഹലുവയാകുന്നതും കാത്ത് ചരുവത്തിലേക്ക് കണ്ണിമ വെട്ടാതെ നോക്കി നിന്നു."

കുന്നംകുളം ഗീത ടാക്കീസില്‍ അപ്പോള്‍ സ്ഥിരം സന്ദര്‍ശകനായിരുന്നുവല്ലേ...?

ഉപമ കലക്കി വാഴേ... ക്ലൈമാക്സ്‌ അടിപൊളി...

വാഴക്കോടന്‍ ‍// vazhakodan said...

വിനുവേട്ടാ....ഗീതാ ടാക്കീസ് എനിക്കറിയില്ല.ചൊവ്വന്നൂര് കഴിഞ്ഞ് ആ വര്‍ക്ക് ഷാപ്പിന്റെ അവിടേയല്ലേ? ഞാന്‍ കണ്ടിട്ടേയില്ല :)

അഭിപ്രായം അറിയിച്ച എല്ലാ നല്ല കൂട്ടുകാര്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ നന്ദി.

ഷാ said...

ഗീത ടാകീസ് കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് കത്തിപ്പോയില്ലേ......? അല്ല ഇനി അതെങ്ങാനും പുതുക്കിപ്പണിതോ.....? ശോ.. ഞാനറിഞ്ഞില്ലല്ലോ.....?!

വാഴക്കോടന്‍ ‍// vazhakodan said...

ഏതോ ദുഷ്ട ശക്തികള്‍ ആ പരിപാവനമായ കോവിലിനെ തീവെച്ചു കരിച്ചു കളഞ്ഞു! സാമൂഹ്യ ദ്രോഹികള്‍! :):)

ബഷീർ said...

>>>വിനുവേട്ടാ....ഗീതാ ടാക്കീസ് എനിക്കറിയില്ല.ചൊവ്വന്നൂര് കഴിഞ്ഞ് ആ വര്‍ക്ക് ഷാപ്പിന്റെ അവിടേയല്ലേ? <<<

എന്തൊരു ഓർമ്മ ശക്തി !!
കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ
വാഴക്കോട്ടുള്ള വീട്ടിലേക്കുള്ള വഴി അറിയാതെ നട്ടം തിരിഞ്ഞെന്നാ അറിയാൻ കഴിഞ്ഞതത്.



ഗുഡ് ഷെപ്പേർഡ് എന്ന് ഉറക്കെ പറഞ്ഞ് ടിക്കറ്റെടുത്ത് ,പതുക്കെ ഗീത ടാക്കിസിലേക്ക് ഓടിയിരുന്നവർ ..ആ സ്ഥലം മറന്നിട്ടില്ല.. :)

(ഞാൻ ജില്ല വിട്ടു )

സന്തോഷ്‌ പല്ലശ്ശന said...

സര്‍ബ്ബത്തു മാത്രം മതിയായിരുന്നു.....

സുദീപ്‌ വർമ്മ said...

അടുത്ത കാലത്ത് ഇത്രയധികം ചിരിച്ചിട്ടില്ല.........

Manoj | മനോജ്‌ said...

നന്നായിട്ടുണ്ട് :) രസകരമായ വിവരണം!

aniyan said...

ഹി ഹി ..നന്നായിരിക്കുന്നു. മഷേ....

Unknown said...

വാഴ എന്നാലും ലാഭത്തിന്റെ കണക്ക് പറഞ്ഞില്ല

ദേവന്‍ said...

ആ അവറുക്കയെ ഒന്ന് കിട്ടുമോ? ഒരു ബിസിനുസ് തുടങ്ങാന്‍ പ്ലാന്‍ ഉണ്ടായിരുന്നു.

madhav said...

good writing, ur style of writing , ezhuthikonde erikku

Unknown said...

നന്നായി ചിരിപ്പിച്ചു. നല്ല പോസ്റ്റ്!!!!!!!!!!!!

 


Copyright http://www.vazhakkodan.com