Sunday, February 21, 2010

പരദൂഷണം ഡോട്ട് കോം!

നഗരത്തിലെ അതി പ്രശസ്തമായ “പത്രാസ് മൂല“ കോളനി. ഇവിടെ താമസിക്കുന്ന എല്ലാവരും ഡീസന്റ് ഫാമിലികളാണ്.എങ്കിലും പല്ലുകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന കീടാണു പോലെ ചില പത്രാസ് കൊച്ചമ്മമാരാണ് ഈ കോളനിയ്ക്ക് ഈ പേര് തന്നെ നേടിക്കൊടക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത്. പരദൂഷണമാണ് ഇവരുടെ പ്രധാന പ്രവര്‍ത്തന മേഘല. ഏത് കാര്യത്തിലും പുതുമ ആഗ്രഹിക്കുന്ന ഇവര്‍ പരദൂഷണം പറച്ചിലിലും ഒരു പുതുമ നിലനിര്‍ത്തിപ്പോരുന്നു. അതെന്താണെന്ന് ഞാന്‍ പറയുന്നതിനേക്കാള്‍ നിങ്ങള്‍ തന്നെ നേരിട്ട് മനസ്സിലാക്കുക. നിങ്ങളെ ഞാന്‍ ‘പത്രാസ് മൂല‘ കോളനിയിലേക്ക് സ്വാഗതം ചെയ്യുന്നു.

പരദൂഷണ ക്ലബിലെ പ്രധാന അംഗങ്ങളാണ് കോളനി പ്രസിഡന്റ് ആന്‍ മേരി (മേരിപ്പെണ്ണ് പിന്നീട് ആന്‍ മേരിയായതാണ്) വനിതാ കൌണ്‍സിലര്‍ ജാന്‍.സി.റാണി (പഴയ പേര് റാണിത്തള്ളേടെ ചെറുമകള്‍ ജാനു) പിന്നെ കെ.അല്‍മ താത്ത (കുഞ്ഞലീമത്താത്ത) ഈ മൂന്ന് കഥാപാത്രങ്ങളുടെ  ഒരു ദിവസത്തിലേക്ക് നമുക്കൊന്ന് പാളി നോക്കാം.

ആന്‍:   എന്താ ജാന്‍.സി ഇന്ന് മുഖത്ത് ക്ലോസപ്പിന്റെ ഒരു ആത്മവിശ്വാസം ? പണികളൊക്കെ അതിയാന്‍ നേരത്തെ തീര്‍ത്തോ?

ജാന്‍:   ഹോ ഒന്നും പറയണ്ടന്നേ പങ്കജ കസ്തൂരി  ജീവന്‍ രക്ഷിച്ചു!

ആന്‍:പങ്കജ കസ്തൂരി ജീവന്‍ രക്ഷിക്യേ?ജീവന്‍ ടി.വി ഇപ്പോള്‍ പങ്കജ കസ്തൂരിയാണോ നടത്തുന്നെ?

ജാന്‍: അതല്ലന്നേ, അതിയാനോട് വൈകീട്ടുള്ള ഭക്ഷണം ഉണ്ടാക്കാന്‍ പറഞ്ഞപ്പോള്‍ എന്നെ കലിച്ചൊരു നോട്ടം. ഞാന്‍ കുനിച്ച് നിര്‍ത്തി കൂമ്പിനിട്ടൊരു താങ്ങാ താങ്ങി.നോക്കുമ്പോ ദേ അതിയാന്‍ ശ്വാസം കിട്ടാതെ കിടന്ന് വലിക്കുന്നു. പിന്നെ ഞാന്‍ പങ്കജ കസ്തൂരി കൊടുത്തു. ഇപ്പോള്‍ ശ്വാസം വലിക്കുന്നുണ്ട് ഈസിയായി!ബ്രീത്ത് ഈസി!

ആന്‍: ഹോ ഭാഗ്യം.ഞാന്‍ അങ്ങേര്‍ക്ക് കൊഴുത്തൊരു ഡൊമെക്സും കൊടുത്ത് ടോയ്ലെറ്റിലേക്ക് വിട്ടിട്ടുണ്ട്.ഇനി അവിടന്ന് ഇറങ്ങിയാലെ അടുത്ത പണികൊടുക്കേണ്ടുള്ളൂ.

ജാന്‍: എടീ നീയറിഞ്ഞോ ആ ജോണ്‍സേട്ടന്റെ മോളെ കെട്ടിയ പയ്യനില്ലെ എന്തൊരു ഹൈറ്റാടീ.

ആന്‍: ഓ അതോ! ആ പയ്യന്‍ ചെറുപ്പം മുതല്‍ കോമ്പ്ലാന്‍ കഴിച്ചാണത്രെ വളര്‍ന്നത്! മറ്റുള്ള കുട്ടികള്‍ ഒരിഞ്ച് വളര്‍ന്നപ്പോള്‍ കോമ്പ്ലാന്‍ കുടിച്ച ഈ പയ്യന്‍ ഒന്നര ഇഞ്ച് വെച്ചല്ലേ വളര്‍ന്നത് അതാ!

ജാന്‍: എന്നാ ഒരു കോമ്പ്ലാന്‍ ബോയിയെ കെട്ടിയാ മതിയായിരുന്നു.എല്ലാം ഒരു ഒന്നൊന്നര ഇരട്ടി അധികമുണ്ടായേനെ! ഹോ ഇനി പറഞ്ഞിട്ടെന്താ കാര്യം!  ഈ  ‘മുസ്ലി പവര്‍ എക്സ്ട്ര കൂടി‘  ഇല്ലാത്ത ഒരു അവസ്ഥ! ഹോ ഫീകരം, ആലോചിക്കാന്‍ കൂടി വയ്യ!....എടീ നിങ്ങളറിഞ്ഞോ ഗള്‍ഫിലുള്ള രാജപ്പന്റെ മോള് അറ്റ്ലസ് ജ്വല്ലറിയായീന്ന് പറഞ്ഞ് കേട്ടല്ലോ! നേരാണോടീ ?

ആന്‍: ഹും ജന കോടികളുടെ വിശ്വസ്ത സ്ഥാപനമല്ലേ അവള്‍..പിന്നെ അവളിപ്പോ മസ്കറ്റിലെ സലാലയിലും  പ്രവര്‍ത്തനം തുടങ്ങീന്നാ കേട്ടത്!

ജാന്‍: ഉവ്വേ ഇനി വല്ല ഓഫറും കൊടുക്കുന്നുണ്ടോ ആവോ ?

ആന്‍: നടുക്ക് സ്വിമ്മിങ്ങ് പൂളുള്ള കൊട്ടാരമല്ലേ നാട്ടില്‍ പണിതുയര്‍ത്തുന്നത്. ഒള്ളവനെന്നും ദൈവം വാരിക്കോരിക്കൊടുക്കും. നമുക്കെന്നും ഉജാലയുടെ പരസ്യം തന്നെ, നാലു തുള്ളി മാത്രം! അല്ലാ ഇന്ന് അല്‍മാത്താനെ കണ്ടില്ലല്ലോ! ഈയിടെയായി അവള്‍ക്ക് ഒരു ഏഷ്യാനെറ്റ് പ്ലസിന്റെ ലൈനാ.  ആഘോഷിക്യല്ലേ...ഓരോ നിമിഷവും!

ജാന്‍: എവടെ! നാല് ഞൊറി കൂടുതലിട്ടാ മുന്താണിക്ക് തുണി തികയില്ലാന്ന് പറഞ്ഞ പോലെ ആകെ നാലും മൂന്നും ഏഴ് ദിവസത്തെ ലീവിനാ മൂപ്പരു ഗള്‍ഫീന്ന് വരുന്നത്! അതാണെങ്കില്‍ സമരം തീരാന്‍  നേരോം ഇല്ല മാപ്ലക്ക് നിക്കാന്‍ ലീവൂല്യാ ന്ന് പറഞ്ഞ പോലെ അങ്ങട് തീരും. പിന്നെ അടുത്ത് തിരുവാതിര ഞാറ്റ് വേല പിറക്കണം കെട്യോന്‍ പിന്നൊരു ലീവിന് വരാനെക്കൊണ്ട്!

ആന്‍: നമുക്കെന്തായാലും കെട്യോന്മാര്‍ കൂടെയുള്ളത് കൊണ്ട്, കുളിച്ചില്ലെങ്കിലും കൌപീനം പുരപ്പുറത്ത് ഉണക്കാനിടാമെന്ന പാരമ്പര്യം ഉള്ളത് കൊണ്ടും  അത്ര പെട്ടന്നൊന്നും ചീത്തപ്പേര് കേള്‍ക്കണ്ടല്ലോ! അതന്നെ ഭാഗ്യം! ദേ അല്‍മാത്ത വരുന്നുണ്ട്!

ജാന്‍: ഇതെവിടെ പൊന്നേ നീയ്, കാണാന്‍ കിട്ടണില്ലല്ലോ?

അല്‍മ: പുയ്യാപ്ല ഉണ്ടിക്ക് വിളിക്യാന്ന് പറഞ്ഞ് കാത്തിരിക്യായിരുന്നു!

ആന്‍: എങ്ങട്ട് വിളിക്യാന്ന് ?

അല്‍മ: ഉണ്ടി ഫോണ്‍ കേട്ടിട്ടില്ലേ? ഉണ്ടിപ്പണം പോലെ ഉണ്ടി ഫോണും ഉണ്ട്!

ജാന്‍:ആ കേട്ടിട്ടുണ്ട്.അല്ല നീയെന്താ കഴുത്തിങ്ങനെ അനക്കാതെ പിടിച്ചിരിക്കുന്നത്? കഴുത്തുളുക്യാ?സ്റ്റടിവടിയായി നില്‍ക്കുന്നല്ലോ നിന്റെ കഴുത്ത്!

അല്‍മ: അതൊരു അബദ്ധം പറ്റീതാ. ഇത്തിരി നല്ല വാസനയടിച്ചോട്ടേന്ന് വെച്ചിട്ട് സ്പ്രേ എടുത്തടിച്ചതാടീ,അബദ്ധായി! സ്പ്രേ മാറിപ്പോയി! ഇനി ഇത്  ശരിയാവാന്‍ കുറച്ച് സമയം കഴിയണം!

ആന്‍: അല്ല അല്‍മാ, നിന്റെ മൂത്താപ്പാടെ മോള്‍ടെ കല്യാണംകഴിഞ്ഞിട്ട് ഒരു മാസമല്ലേ ആയുള്ളൂ  അപ്പോഴേക്കും ഡൈവേര്‍സായീന്ന് കേട്ടല്ലോ എന്താ പ്രശ്നം?

അല്‍മ: ഒന്നും  പറയണ്ടന്നേ, അവള് സന്തൂറ് സോപ്പടിച്ചു!

ആന്‍&ജാന്‍: സന്തൂര്‍ സോപ്പടിക്യേ?എങ്ങനെ?

അല്‍മ: മൂത്താപ്പാടെ മോള് ഹണി മൂണ്‍ കഴിഞ്ഞ് വരുമ്പോ ഒരു കൊച്ചു പെണ്‍കുട്ടി വന്ന് ‘മമ്മീ’ എന്നും പറഞ്ഞ് കയ്യില്‍ പിടിച്ചു. അന്വേഷിച്ച് വന്നപ്പോ അത് അവളുടെ മോള് തന്യായിരുന്നു. അതോടെ ചര്‍മ്മം കണ്ടാല്‍ പെറ്റത് അറിയുകയേ ഇല്ലാ എന്നും  പറഞ്ഞ്  കെട്യോന്‍ മൊഴി ചൊല്ലി!

ജാന്‍: ഹണിമൂണിന്റെ കാര്യം പറഞ്ഞപ്പഴാ‍ ഓര്‍ത്തത്, നമ്മടെ തെക്കേതിലെ വറീത് മാപ്ലേടെ മോള് ഹണിമൂണ്‍ കഴിഞ്ഞ് വന്ന് ‘സര്‍ഫ് എക്സല്‍ സര്‍ഫെക്സല്‍‘ എന്നാണല്ലോ പറയുന്നത് !എന്താത്?

അല്‍മ: ഒരു ഹണിമൂണിന് പോയപ്പോഴേക്കും അവള്‍ക്ക് അലക്കാന്‍ ഇത്രയ്ക്ക് ഇഷ്ടായോ?

ആന്‍:അവള്‍ സര്‍ഫ് എക്സല്‍ എന്നല്ലേ പറഞ്ഞുള്ളൂ,ഞാന്‍ കരുതി വല്ല ‘നെസ്കഫേ’ എന്നെങ്ങാനും പറഞ്ഞ് കാണുമെന്ന്!

അല്‍മ: ആ എനിക്കൊന്നും മനസ്സിലായില്ല! തെളിച്ച് പറയിന്‍

ജാന്‍: അതാ പറഞ്ഞേ സീരിയലു കാണുമ്പോ പരസ്യം മാറ്റരുത് ന്ന്! ഇനി ഇതിന്റെയൊക്കെ പരസ്യം വരുമ്പോ ശ്രദ്ധിച്ച് കാണ്!അല്ല പിന്നെ!

ആന്‍: ഇനിയിപ്പോ പരസ്യം കാണാത്ത കുറവേയുള്ളൂ.അല്ലെടി ജാന്‍സീ കഴിഞ്ഞാഴ്ച കല്യാണം കഴിഞ്ഞ ശേഖരന്‍ മൊതലാളീടെ വീട്ടിലെന്തോ പ്രശ്നമുണ്ടെന്ന്  തോന്നുന്നു.ഇന്നലെ രാത്രി ഒച്ചേം ബഹളൊക്കെ കേട്ടായിരുന്നെന്ന്!

അല്‍മ: കല്യാണം കഴിഞ്ഞ് ഒരാഴ്ച ഒച്ചീം ബഹളോക്കെ ഉണ്ടാവും ന്ന് ആര്‍ക്കാ അറിയാത്തെ? ഇത് നല്ല കൂത്ത്!

ആന്‍: അതല്ലടീ സ്വര്‍ണ്ണത്തിന്റെ എന്തോ പ്രശ്നമാ!

ജാന്‍: ആ പെങ്കൊച്ച് കാണാനൊന്നും തെറ്റില്ലല്ലോ,എന്നാലും തടി ഇത്തിരി കൂടുതലാ, പിന്നെ ആലുക്കാസ് ജ്വല്ലറിയല്ലേ എന്നൊരു സംശയം!

ആന്‍: ഹും എനിക്കും തോന്നി,ഒരു പണത്തൂക്കമൊന്നുമല്ല ഒരൊന്നൊന്നര പണത്തൂക്കമാ മുന്നില്‍!

ജാന്‍:എടീ അല്ലെങ്കിലും ആ തള്ള ഒരു ‘പെപ്സിയാ‘,ശേഖരന്‍ മൊതലാളിയാണെങ്കില്‍ ഒരു ‘കൊക്കക്കോളേം‘!

അല്‍മ: എടീ നീയെന്താ ഈ പറയണത്? തെളിച്ച് പറ!

ജാന്‍: എടീ ആ തള്ള എത്ര കിട്ടിയാലും പിന്നേയും ‘ദില്‍ മാംഗേ മോര്‍’ എന്ന് പറഞ്ഞ് കൊണ്ടിരിക്കും.മുതലാളിയാണെങ്കില്‍  ഒരു ടണ്ട!തണുപ്പന്‍! ടണ്ടാ മത് ലബ് കൊക്കൊക്കോള മനസ്സിലായോ...!

ആന്‍: ഞാന്‍ അറിഞ്ഞത്  ആ പെങ്കൊച്ചിന് കൊടുത്ത സ്വര്‍ണ്ണം 80 കൊല്ലം പഴക്കമുള്ളതാത്രേ!

ജാന്‍: പിന്നെ പ്രശ്നമുണ്ടാവാതിരിക്യോ? അന്നുണ്ടോ വല്ല 916 ഉം BIS മാര്‍ക്കും!പിന്നെ ആ പെപ്സിത്തള്ള പ്രശ്നമുണ്ടാക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ!

ആന്‍:അത് നേരാ!വര്‍ത്താനം പറഞ്ഞ് നിന്ന് നേരം ഒത്തിരിയായി, എടീ ഞാന്‍ അങ്ങോട്ട് ചെല്ലട്ടെ.അതിയാന്റെ പണി കഴിഞ്ഞ് കാണും.ഉടനെ അടുത്ത പണി കൊടുത്തില്ലേല് അങ്ങേര് ഫാഷന്‍ ടി വി  കാണും!(ആന്‍ പോകുന്നു)

ജാന്‍: ഹും കെട്ട്യോനെക്കൊണ്ട് സകല പണീം ചെയ്യിക്കും എന്നാല്‍ ആ പാവത്തിന് ടി വി കാണാന്‍ സമ്മതിക്കേം ഇല്ല! അല്‍മാക്കറിയോ ഇവളു കോളേജില്‍ പഠിക്കുമ്പോ പലരുടേയും കൂടെ ഒളിച്ചോടീതാ.ഇവളുടെ ഓട്ടത്തിന് ഒളിമ്പിക്സ് സ്വര്‍ണ്ണം വരെ കിട്ടും എന്ന് അന്ന് നാട്ടുകാരൊക്കെ പറഞ്ഞതാ.അവസാനം ഈ പാവത്തിന്റെ തലയില്‍ കെട്ടി വെച്ചതാ ഇവളെ, ശവം!

അല്‍മ: ഞാനും കേട്ടിട്ടുണ്ട് കുറച്ചൊക്കെ. അല്ല ജാനേ നീ ആദ്യം കെട്ടിയ ആളെ വിട്ട് ഇയാളോടൊപ്പം ഒളിച്ചോടീത് എന്തേ? ആന്‍ പറഞ്ഞ കാരണമൊന്നും  ഞാന്‍  വിശ്വസിക്കുന്നില്ല. അതിനൊക്കെ ഇപ്പോ ഒളിച്ചോടാന്‍ നിന്നാല്‍ അതിനല്ലേ സമയം കാണൂ?

ജാന്‍: എനിക്കറിയാം ആ കൂതറ മേരി എന്നെ പറ്റി വേണ്ടാദീനം പറയുമെന്ന്! അല്‍മാക്കറിയോ എന്നെ കെട്ടിയെടുത്ത വീട്ടിലെ സകല അടുക്കളപ്പണീം ഞാന്‍ തന്നെ ചെയ്യണമെന്ന്. കൂടാതെ ഒരു ജുറാസിക്ക് അമ്മായി അമ്മയും!യൂ നോ ഒരിക്കല്‍ ഞാനവരെ ‘ജുറാസിക് തള്ള’ എന്ന് വിളിച്ചതിന് എന്തായിരുന്നു ബഹളം! പിന്നെ ഒട്ടും ആലോചിച്ചില്ല ഞാന്‍ ഇങ്ങേരുടെ കൂടെയിങ്ങ് പോന്നു.ദോഷം പറയരുതല്ലോ പുറം പണിയും അകത്തെ പണിയുമൊക്കെ  അങ്ങേര് വ്യത്തിയായി ചെയ്യും!അത് കാരണം ഞാന്‍ എന്നും ഹാപ്പി ജാമാ!

അല്‍മ: നിന്റെ ഭാഗ്യം! ഞാന്‍ ന്നാ അങ്ങട് ചെല്ലട്ടെ.അന്തിത്തൊണക്ക് കുട്യോള്‍ടെ എളാപ്പ വരാറായി.കുട്യോള് ഉറങ്ങുന്നതിന് മുന്‍പ് അവന്റെ കിടക്ക വിരിച്ചിട്ടില്ലെങ്കില്‍ ചെക്കന്‍ വാപ്പാക്ക് വേണ്ടാത്തതൊക്കെ എഴുതി അയക്കും!

ജാന്‍: എന്താ അല്‍മാത്താ ചെക്കന്‍ എഴുതി അയച്ചത്?

അല്‍മ: എന്റെ ജാന്‍സീ ആ കുരുത്തം കെട്ട ചെക്കന്‍ എഴുതിയിരിക്യാ,
“പ്രിയപ്പെട്ട ബാപ്പാ,ബാപ്പ ഇനി വരുമ്പോള്‍ എളാപ്പാക്ക് ഒരു കിടക്ക കൊണ്ട് വരണം. ഇവിടെ വേറെ കിടക്ക ഇല്ലാത്തോണ്ട് എളാപ്പ ഉമ്മാടെ മേത്താണ് കേറിക്കിടന്ന് ഉറങ്ങണത് ന്ന്!”
പോരെ പൂരം! അതെങ്ങാനും ഞാന്‍ കണ്ടില്ലായിരുന്നെങ്കില്‍.........

62 comments:

വാഴക്കോടന്‍ ‍// vazhakodan said...

പരസ്യങ്ങള്‍ രഹസ്യമാവുകയും,രഹസ്യങ്ങള്‍ പരസ്യമാവുകയും ചെയ്യുമ്പോള്‍ ചിലപ്പോഴൊക്കെ അത് പരദൂഷണമായി മാറുന്നു!
പിന്നെ വിശ്വാസമല്ലേ എല്ലാം!

ramanika said...

ദില്‍ മാംഗേ മോര്‍................!

noordheen said...

ബാപ്പ ഇനി വരുമ്പോള്‍ എളാപ്പാക്ക് ഒരു കിടക്ക കൊണ്ട് വരണം. ഇവിടെ വേറെ കിടക്ക ഇല്ലാത്തോണ്ട് എളാപ്പ ഉമ്മാടെ മേത്താണ് കേറിക്കിടന്ന് ഉറങ്ങണത് ന്ന്!”
ഹി ഹി ഹി ഹി ഹി! നിങ്ങളെക്കൊണ്ട് തോറ്റു വാഴേ.....

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

എന്നാ‍ സ്പ്രേയാ മാറ്റിയടിച്ചേന്ന്... ;)
വാഴേ... :)

Arun said...

ചര്‍മ്മം കണ്ടാല്‍ പെറ്റത് അറിയുകയേ ഇല്ലാ ! :):)
കലക്കി! പരസ്യങ്ങള്‍ അലക്കിപ്പൊളിച്ചു! കിടിലന്‍!സൂപ്പര്‍!

ആര്‍ബി said...

hmmm vaaayikkaan nalla rasand baaye

എറക്കാടൻ / Erakkadan said...

“പ്രിയപ്പെട്ട ബാപ്പാ,ബാപ്പ ഇനി വരുമ്പോള്‍ എളാപ്പാക്ക് ഒരു കിടക്ക കൊണ്ട് വരണം. ഇവിടെ വേറെ കിടക്ക ഇല്ലാത്തോണ്ട് എളാപ്പ ഉമ്മാടെ മേത്താണ് കേറിക്കിടന്ന് ഉറങ്ങണത് ന്ന്!”
ക്ലൈമാക്സ്‌ വായിച്ച്‌ ഉറക്കെ പൊട്ടി ചിരിച്ചു. മാനേജരു കണ്ടു. പണി പോകുകയാണെങ്കിൽ അതിന്റെ പരിപൂർണ്ണ ഉത്തരവാദിത്വം ഈ പോസ്റ്റിനും വാഴക്കോടനും. ഒരു മണിക്കൂർ കഴിഞ്ഞു മീറ്റിംഗ്‌ വച്ചിട്ടുണ്ട്‌..എന്നാലും വേണ്ടില്ല ഞാൻ കമന്റിടണം എന്നു തന്നെ വിചാരിച്ചു....എറക്കാടനോടാണോ കളീ.

sumayya said...

:)
Climax :):)

സച്ചിന്‍ // SachiN said...

ഈ പരസ്യങ്ങളിലൊക്കെ ഇതിനു മാത്രം രഹസ്യങ്ങളുണ്ടല്ലേ! കൊള്ളാം :)
ക്ലൈമാക്സ് കലക്കി കടു വറുത്തു!

കാട്ടിപ്പരുത്തി said...

വാഴെ - ഈ സ്ത്രീ വിഷയത്തിലെങ്ങിനെ ഇത്ര അറിവുകള്‍ കിട്ടി?

sumitha said...

എവടെ! നാല് ഞൊറി കൂടുതലിട്ടാ മുന്താണിക്ക് തുണി തികയില്ലാന്ന് പറഞ്ഞ പോലെ ആകെ നാലും മൂന്നും ഏഴ് ദിവസത്തെ ലീവിനാ മൂപ്പരു ഗള്‍ഫീന്ന് വരുന്നത്! അതാണെങ്കില്‍ സമരം തീരാന്‍ നേരോം ഇല്ല മാപ്ലക്ക് നിക്കാന്‍ ലീവൂല്യാ ന്ന് പറഞ്ഞ പോലെ അങ്ങട് തീരും. പിന്നെ അടുത്ത് തിരുവാതിര ഞാറ്റ് വേല പിറക്കണം കെട്യോന്‍ പിന്നൊരു ലീവിന് വരാനെക്കൊണ്ട്!

:):) സമ്മതിച്ചു!ഭയങ്കരം തന്നെ!

sumitha said...

എവടെ! നാല് ഞൊറി കൂടുതലിട്ടാ മുന്താണിക്ക് തുണി തികയില്ലാന്ന് പറഞ്ഞ പോലെ ആകെ നാലും മൂന്നും ഏഴ് ദിവസത്തെ ലീവിനാ മൂപ്പരു ഗള്‍ഫീന്ന് വരുന്നത്! അതാണെങ്കില്‍ സമരം തീരാന്‍ നേരോം ഇല്ല മാപ്ലക്ക് നിക്കാന്‍ ലീവൂല്യാ ന്ന് പറഞ്ഞ പോലെ അങ്ങട് തീരും. പിന്നെ അടുത്ത് തിരുവാതിര ഞാറ്റ് വേല പിറക്കണം കെട്യോന്‍ പിന്നൊരു ലീവിന് വരാനെക്കൊണ്ട്!

:):) സമ്മതിച്ചു!ഭയങ്കരം തന്നെ!

ബോണ്‍സ് said...

രാവിലെ ചിരിപ്പിക്കല്ലേ പോന്നു വാഴേ...
വാഴ ഈ കമന്റ്‌ വായിച്ചിട്ട് പോയികഴിയുമ്പോള്‍ ഒരു പരദൂഷണ കമന്റ്‌.


വലിയ തമാശക്കാരന്‍ ആണെന്ന വിചാരമാ..പിന്നെ വെറുതെ സമയം കാലമല്ലോ എന്ന് കരുതി പോസ്റ്റ്‌ വായിച്ചതാ....ഹല്ലാ പിന്നെ..:)

വാഴക്കോടന്‍ ‍// vazhakodan said...

ഹ ഹ ഹ കാട്ടിപ്പരുത്തീ.. ഇതൊക്കെ അങ്ങട് ഊഹിക്കാലോ...ഏത്...

അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി!

Anitha Madhav said...

നാല് ഞൊറി കൂടുതലിട്ടാ മുന്താണിക്ക് തുണി തികയില്ലാന്ന് പറഞ്ഞ പോലെ!
സത്യമാണോ?:):)

hi said...

കൊള്ളാമല്ലോ വാഴ ചേട്ടോ.. പക്ഷെ സര്‍ഫ് എക്സല്‍ എന്താന്നു മനസ്സിലായില്ല

ബഷീർ said...

പരസ്യങ്ങൾ പരദൂ‍ഷണങ്ങളിൽ പോലും സ്വാധീനം ചെലുത്തുന്നത് രസകരമായി അവതരിപ്പിച്ചിരിക്കുന്നു.

ഒരു കൂമ്പിനിടി കിട്ടാനുള്ള ചാൻസ് (വീട്ടിൽ തന്നെ ) കാണുന്നുണ്ട്..

ആശംസകൾ

Unknown said...

ഈ ‘മുസ്ലി പവര്‍ എക്സ്ട്ര കൂടി‘ ഇല്ലാത്ത ഒരു അവസ്ഥ! അത് ശരിയാ കേരളം മൊത്തം ടണ്ടാക്കാ മതുലബ് കൊക്ക കോള
ഹോജായെഗി !!

ഈ സര്‍ഫ്‌ എക്സല്‍ അങ്ങട് പോയില്ല എന്താണത് ?

റഷീദ് .ബഹ്‌റൈന്‍ said...
This comment has been removed by the author.
റഷീദ് .ബഹ്‌റൈന്‍ said...

its is very nice, eppozhathe parasyangalkum koduthu oru kuthu, alle, poratte eniyum , all the best vaazhe

ബിനോയ്//HariNav said...

വാഴേ.. വഷളാ.. :)))))))

Sabu Kottotty said...

ആ സ്പ്രെയുടെ കമ്പനി ഏതെന്നാ പരഞ്ഞത്....?

ബീരാന്‍ കുട്ടി said...

വാഴെ,,,,

കഴിഞ്ഞ അഞ്ചെട്ട്‌ മാസം, ഒന്നും കമന്റാതെ എല്ലാം വായിച്ച്‌പോവുകയായിരുന്നു പതിവ്‌.

ഇത്രേം തോന്ന്യാശ്രമം ഇവിടെ എഴുതിപിടിപ്പിച്ചിട്ട്‌, ഒന്നും മിണ്ടാതെ പോയാൽ പടച്ചോൻ പൊറുക്കില്ല ല്ലെ.

എന്തുട്ട്‌ അലക്കാഷ്ടാത്‌.

ആരെയും വെറുതെവിടരുത്‌ ട്ടാ.

നീ നന്നാവില്ല. ഗുണംപിടിക്കട്ടെ.

എന്നാലും സ്പ്രേ മാറരുത്‌ ട്ടാ.

സർഫ്‌ എക്സൽ.... ഹ ഹ ഹ

അപ്പോ പുതിയ പരസ്യങ്ങളോന്നും കാണണില്ല്യ ല്ലെ.

ഒഴാക്കന്‍. said...

വഷളന്‍ വാഴെ,, ആ സ്പ്രേ ഇവിടുന്ന കിട്ടുക ചുമ്മാ പെടലി നിവര്‍ത്തി പിടിക്കാനാ

ശ്രീക്കുട്ടന്‍ said...

എളാപ്പന്റെ പഞ്ഞിക്കിടക്കയുടെ പൊറത്തുള്ള കിടപ്പ് എത്രനാള്‍ തുടരും

Mr. K# said...

:-) ആ സ്പ്രേ മാറി അടിച്ചതിന്റെ പൊല്ലാപ്പ് മോഹന്‍ലാല്‍ ഗള്‍ഫ്‌കാരനായി അഭിനയിച്ച ഒരു പഴയ സിനിമയില്‍ കണ്ടിട്ടുണ്ട്. ആ സിനിമയില്‍ കക്ഷത്തിലായിരുന്നു എടുത്തു അടിച്ചത്.

ഭായി said...

അല്‍മാത്താക്ക് കിടക്കയുള്ളത് ഭാഗ്യം! :-)
നന്നായി ചിരിപ്പിച്ചു! നന്ദി!

jayanEvoor said...

വാഴേ...

അലക്കി...!

എല്ലാരും സ്പ്രേയുടെ പിറകെയാ...!

(അതിന്റെ ഫ്രാഞ്ചെസി വല്ലതും തുടങ്ങിക്കോ!)

ശ്രദ്ധേയന്‍ | shradheyan said...

ഈ പോസ്റ്റിനു 'എ' ഗ്രേഡ് പോര; 'എ+' തന്നെ വേണം. :)

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായങ്ങള്‍ക്ക് നന്ദി അറിയിക്കുന്നു.ഒരു ചെയിഞ്ചൊക്കെ ആര്‍ക്കാ ഇഷ്ടമില്ലാത്തെ? ചുമ്മാ :):)

അപര്‍ണ്ണ II Appu said...

:)

mini//മിനി said...

വായിച്ചു; അപ്പോൾ എല്ലാം മനസ്സിലായില്ല, ഇനി വീണ്ടും വായിച്ച് ചിരിക്കട്ടെ. എന്നാലും ഇതൊക്കെ ടീവീടെ മുന്നിൽ വെച്ചാണോ എഴുതിയത്?

പകല്‍കിനാവന്‍ | daYdreaMer said...

വൃത്തികെട്ടവനെ!

poor-me/പാവം-ഞാന്‍ said...

സ്പ്രേന്റെ കഥ പരഞപ്പളാ ഓറ്ത്തത്
പണ്ട് എഴുപതുകളില്‍ ഒരു പേറ്ഷ്യക്കാരന്റെ വീട്ടില്‍ വേലക്കാരി കണ്ടിട്ടുണ്ട് മുതലാളി ഒരു കുപ്പി കുലുക്കി ഞെക്കി കക്ഷത്തില്‍ സ്സ്സ്..സ്സ്...സ്സ് എന്ന് അടിക്കുമ്പോ നല്ല മണം വരുന്നത്.
ഒരു ദിവസം ആരും ഇല്ലാത്തപ്പോള്‍ അവള്‍ മുതലാളി യുടെ മുറിയില്‍ കയറി അവള്‍ സ്പ്രേ കുപ്പി കയ്യിലേടുത്ത് വസ്ത്രത്തില്‍ അടിച്ചു...
പിന്നേ അടുത്ത സീന്‍
ചീറി പാഞു വരുന്ന ഫയറ് എഞ്ചിന്‍..
കെട്ടിടത്തില്‍ വെള്ളന്ം കോരി ഒഴിക്കുന്ന നാട്ടുകാര്‍...
സംഗതി ഇവിടേയും ഇതു തന്നെ കുപ്പി മാറിപ്പോയി.
സ്പ്രെ ബോട്ടില്‍ എന്നു കരുതി സിഗരറ്റ് ലൈറ്റെര്‍ എടുത്ത് വസ്ത്രത്തില്‍ വെച്ച് അമര്‍ത്തിക്കളഞു!

Anonymous said...
This comment has been removed by the author.
Anonymous said...

നമുക്കെന്തായാലും കെട്യോന്മാര്‍ കൂടെയുള്ളത് കൊണ്ട്, കുളിച്ചില്ലെങ്കിലും കൌപീനം പുരപ്പുറത്ത് ഉണക്കാനിടാമെന്ന പാരമ്പര്യം ഉള്ളത് കൊണ്ടും അത്ര പെട്ടന്നൊന്നും ചീത്തപ്പേര് കേള്‍ക്കണ്ടല്ലോ

ഒരു രക്ഷയും ഇല്ല ന്റെ വാഴേ....
കലക്കി...

ഏ.ആര്‍. നജീം said...

ഹ ഹ ഹ.... ഹെനിക്ക് വയ്യേ.... ഞാന്‍ ഒന്നും പറയുന്നില്ല....


ഇനി ടിവിയില്‍ ഏത് പരസ്യം കണ്ടാലും ഞാന്‍ ഇതോര്‍ത്ത് ചിരിക്കും കൂട്ടുകാരൊക്കെ എന്ത് വിചാരിക്കുവോ ആവോ...?

കീപ്പിറ്റപ്പേ...

Sureshkumar Punjhayil said...

Ippozenkilum kandathunannayi....!!!
Eppozatheyum pole, manoharam, Ashamsakal...!!!!

കണ്ണനുണ്ണി said...

ശ്ശൊ എന്തുട്ട് ടീംസാ എന്റിഷ്ടാ...
ഇതുപോലെ രണ്ടെണ്ണം അയലത് ഒന്ടായ മതിലോ...
തുമ്മിയാലും ചീത്ത പേര് കേക്കും

kichu / കിച്ചു said...

ടാ വാ‍ഴേ..
ആ നാക്കിനൊരു എല്ല് പിടിപ്പിക്കാന്‍ ഏതെങ്കിലും ഒരു പ്ലാസ്റ്റിക് സര്‍ജന്റെ അടുത്തൊന്ന് പോ..അല്ലേല് ദേ അറം പറ്റും................ ആരെങ്കിലും,
“കുനിച്ച് നിര്‍ത്തി കൂമ്പിനിട്ടൊരു താങ്ങാ താങ്ങി.നോക്കുമ്പോ ദേ അതിയാന്‍ ശ്വാസം കിട്ടാതെ കിടന്ന് വലിക്കുന്നു. പിന്നെ ഞാന്‍ പങ്കജ കസ്തൂരി കൊടുത്തു. ഇപ്പോള്‍ ശ്വാസം വലിക്കുന്നുണ്ട് ഈസിയായി!ബ്രീത്ത് ഈസി!“

:) :)

ലടുകുട്ടന്‍ said...

നോ കമന്ട്സ് ...
ചിരിച്ചിട്ട് ഇരിക്കാനും നില്‍ക്കാനും വയ്യ....

OAB/ഒഎബി said...

എല്ലാം ഒരു ഒന്നൊന്നര ഇരട്ടി അധികമുണ്ടായേനെ!

എന്ത്? കുന്താണിക്ക് ഒലക്ക നീളം കമ്മിയോ?

വയ്സ്രേലി said...

വാഴകാക്ക, കലക്കിയിടുണ്ട്.

“പ്രിയപ്പെട്ട ബാപ്പാ,ബാപ്പ ഇനി വരുമ്പോള്‍ എളാപ്പാക്ക് ഒരു കിടക്ക കൊണ്ട് വരണം. ഇവിടെ വേറെ കിടക്ക ഇല്ലാത്തോണ്ട് എളാപ്പ ഉമ്മാടെ മേത്താണ് കേറിക്കിടന്ന് ഉറങ്ങണത് ന്ന്!” ഇതു ഹിറ്റ്‌ ആവും.

sanil said...

ithu kollam :)

nandakumar said...

:) :) ഹഹഹ വാഴേ....

വശംവദൻ said...

പരസ്യങ്ങള്‍ രഹസ്യമാവുകയും,രഹസ്യങ്ങള്‍ പരസ്യമാവുകയും ചെയ്യുമ്പോള്‍ ചിലപ്പോഴൊക്കെ അത് പരദൂഷണമായി മാറുന്നു! :)

കൊള്ളാം, നന്നായി ചിരിപ്പിച്ചു.

ലംബൻ said...

ഈ പരസ്യങ്ങളില്‍ ഇത്രേം ഒക്കെ ഉണ്ടല്ലേ.

Renjith Kumar CR said...

നടുക്ക് സ്വിമ്മിങ്ങ് പൂളുള്ള കൊട്ടാരമല്ലേ നാട്ടില്‍ പണിതുയര്‍ത്തുന്നത്. ഒള്ളവനെന്നും ദൈവം വാരിക്കോരിക്കൊടുക്കും. നമുക്കെന്നും ഉജാലയുടെ പരസ്യം തന്നെ, നാലു തുള്ളി മാത്രം!
കൊള്ളാം മാഷേ ,നല്ല അലക്കുതന്നെ :)

NAZEER HASSAN said...

ഡാ ഗെഡ്യേ......:):)

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

Kalakki mashe.. kalakki..
ini TV on cheyyumbol surf excel nte parasyam sradhikkanam..

അപ്പൊകലിപ്തോ said...

ഇതിണ്റ്റെ ക്ളൈമാക്സ്‌ ഉണ്ടാക്കിയ ഇമ്പാക്റ്റ്‌ കാരണം ഗല്‍ഫിലൊക്കെ കിടക്കക്ക്‌ വിലകൂടിയെന്നു കേള്‍ക്കുന്നു... പിന്നെ നാട്ടില്‍ സര്‍ഫ്‌ എക്സലിണ്റ്റെ വിലയും ...

ഇതു വായിച്ച, കോമ്പ്ളാന്‍ കുടിച്ച്‌ വളര്‍ന്നവരും ഓരോ പാകറ്റ്‌ സര്‍ഫ്‌ എക്സല്‍ വാങ്ങിക്കാണണം... കൌപീനത്തിലെ കറ പോകണ്ടെ ...

Martin Tom said...

Super Kadha

Afsal said...

ആകാംസ്ഷ മൂത്ത് യൂടുബില്‍ തിരഞ്ഞ് സര്‍ഫ് എക്സല്‍ പരസ്യം കണ്ടു പിടിക്കേണ്ടി വന്നു............ഹഹഹ
ഇപ്പോള്‍ എന്റെ സംശയം വഴക്കോടനു ഈ products ന്റെ ഒക്കെ promoter ആണോ എന്നാണ്.

മുഫാദ്‌/\mufad said...

ശരിക്കും വായിക്കാന്‍ കഴിഞ്ഞില്ല.ഒന്ന് കൂടെ വരാം പിന്നെ...

Mohamedkutty മുഹമ്മദുകുട്ടി said...

എല്ലാവരും സ്പ്രേയുടെയും കിടക്കയുടെയും പിന്നാലെ പോയി.ഒരാള്‍ മാത്രം കോമ്പ്ലാന്‍ ഇഫറ്റ് പറഞ്ഞു. എന്നാലും എന്റെ വാഴക്കോടാ സമ്മതിക്കണം!.ഡിസ്ക് തെറ്റിയ കൊട്ടോട്ടിയിപ്പോള്‍ സ്പ്രേയുടെ ബ്രാന്റന്വേഷിക്കുന്നു.ഇനി കൊട്ടം ചുക്കാതി വീണ്ടും പ്രയോഗിക്കേണ്ടി വരും അയാള്‍ക്ക്!.പിന്നെ ഇതില്‍ പേരു പറയാത്തൊരു കഥാ പാത്രം കാണുമല്ലോ? അതു സ്വന്തം ബീവിയാണോ?...അല്ല,ഇത്രയും പരദൂഷണം ഡീറ്റയിത്സ് കണ്ടതു കൊണ്ടു ചോദിച്ചതാ...!!!

ചാണ്ടിച്ചൻ said...

ജനകോടികളുടെ വിശ്വസ്ത സ്ഥാപനമല്ലേ....
അല്ല വാഴക്കോടാ...ജനകോടികളുടെ വിസ്വസസ്ഥ സ്ഥാപനം...
ബാക്കിയുള്ള തെണ്ടിത്തരങ്ങളെപ്പറ്റി ഞാനും കൂടി കമന്റ് ഇടുന്നില്ല...

അളിയന്‍ = Alien said...

സൂപ്പര്‍...
വായിച്ച് ചിരിച്ച് ചിരിച്ച്....


കൊള്ളാം.

mandireshu said...

ഞാനിവിടെ കുറച്ചു സത്യങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നു . ഒത്തിരി ജോലി തിരക്കുകള്‍ക്കിടയില്‍ നിന്നും ബ്രേക്ക്‌ എടുത്തു ഗൂഗിളില്‍ മലയാളം ബ്ലോഗ്‌ എന്ന് ടൈപ്പ് ചെയ്തു ബ്ലോഗുകളായ ബ്ലോഗുകളെല്ലാം നിരങ്ങി അവസാനം വഴതോട്ടത്തില്‍ എത്തി . ഒറ്റ ഇരുപ്പില്‍ തുടര്‍ച്ചയായ 6മണിക്കൂര്‍ താങ്കളുടെ മുഴുവന്‍ പോസ്റ്റുകളും ഞാന്‍ വായിച്ചു തീര്‍ത്തു. സത്യം പറയട്ടെ ഞാനിതു വരെ lunch പോലും കഴിച്ചിട്ടില്ല. comment ഇടണമെന്ന് വിചാരിച്ചതല്ല പക്ഷെ "പരദൂഷണം ഡോട്ട് കോം! വല്ലാതങ്ങ് ഇഷ്ടപ്പെട്ടു. താങ്കള്‍ ഒരു മഹാനാണ് വെറും മഹാനല്ല ഒരു മഹാത്മാവാണ് . താങ്കളുടെ ഭാര്യക്കും മക്കള്‍ക്കുമെല്ലാം എന്തൊരു മഹാഭാഗ്യമാണ് കൈവന്നിരിക്കുന്നത് കാരണം അവര്‍ക്കെല്ലാം താങ്കളുടെ തമാശകള്‍ എന്നും കേള്‍ക്കാമല്ലോ ?.ഞാനും ഇടയ്ക്കിടയ്ക്ക് തമാശകള്‍ പറയാറുണ്ട് പക്ഷെ എല്ലാരും പറയുന്നത് അവര്‍ ഇതെല്ലം മുന്പ് കെട്ടിട്ടുള്ളതാനെന്നാണ്. എങ്ങനെയാണു fresh തമാശകള്‍ ഉല്പ്പാതിപ്പിക്കുന്നത്??

ഞമ്മള്‍ ഇനി ഇടക്കിടക്കു ബരാം . ഇങ്ങളെ ഞമ്മക്ക് പെരുത്തിഷ്ടായി..ഇങ്ങളെ പോസ്ടുങ്ങള്‍ വായിച്ചാല്‍ ശെരിക്കിലും നല്ല കരത്ത നെയ്‌ ഹല്‍വ തിന്ന മാതിരി :)

yousufpa said...

പഹയാ..നിയ്യ് വല്ലാത്തൊരു സാധനം തന്നെ.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

തള്ളേ..എന്തരു പൊളപ്പ് പൊളക്കണത്..
എവന്‍ പുലിയാണു കേട്ടാ...

Unknown said...

"മൂന്നു നാല് പെണ്‍പിറന്നോര്‍ക്ക്, സ്വസ്ഥമായിട്ടിരുന്നു പരദൂഷണം പറയാനുള്ള സ്വാതന്ത്ര്യം പോലും കൊടുക്കില്ല അല്ലെ? ദുഷ്ട്ടന്‍, കുലദ്രോഹി!"
വഴക്കോടാ, ഇത് ഞാന്‍ പറഞ്ഞതല്ല. പരദൂഷണ വിചാരം മനസ്സില്‍പ്പോലും വരാത്ത ചില തരുണീമണികള്‍, തന്റെ ബ്ലോഗിന് കമന്റടിച്ചതാണ്, എന്ന് സങ്കല്പം.
എന്തായാലും സംഗതി എനിക്കങ്ങട്ട് പെരുത്തിഷ്ട്ടായി.

Unknown said...

simply super.......
keep on writing more comedy articles dear friend.........

 


Copyright http://www.vazhakkodan.com