Tuesday, February 23, 2010

വൈശാലി റീലോഡഡ് ! ഒരു സ്കിറ്റ്!!

ചാനലുകളില്‍ മിമിക്സ് പരേഡുകളുടെ റിയാലിറ്റി ഷോകള്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ നമ്മുടെ ബൂലോകത്തും വേണ്ടേ ഒരു മിമിക്സ്സ്കിറ്റ്! ആ ഒരൊറ്റ കാരണത്തിന്റെ പുറത്താണ് ഈ സ്കിറ്റ് ഇവിടെ അവതരിപ്പിക്കുന്നത്. ഋശ്യശൃംഗനെ കൊണ്ട് വന്ന് മഴപെയ്യിച്ച ആ കഥ ഒരിക്കല്‍കൂടി നര്‍മ്മത്തില്‍ അവതരിപ്പിക്കട്ടെ!ആരോഗ്യകരമായ  മുന്നറിയിപ്പ്.ഈ കഥയ്ക്ക് ഒറിജിനല്‍ കഥയുമായി  നൂല്‍ ബന്ധം പോലും ഇല്ല! അപ്പോള്‍ സ്കിറ്റ് ആരംഭിക്കുന്നു.”വൈശാലി റീലോഡഡ്” !

 ലോമപാദരാജാവിന്റെ കൊട്ടാരം.കൊട്ടാരത്തില്‍ ഋശ്യശൃംഗനെ വളച്ച് കൊണ്ട് വരുവാനുള്ള ന്യത്തം അഭ്യസിക്കുകയാണ്  വൈശാലി എന്ന രാജകുമാരി. ന്യത്തം അഭ്യസിച്ച് ബോറടിക്കുമ്പോള്‍ കുമാരി കൂട്ടുകാരികളോടൊപ്പം ഓടിത്തൊട്ട് കളി,മണ്ണപ്പം ചുട്ട് കളി എന്നിവയില്‍ മുഴുകാറുണ്ടായിരുന്നു. വൈശാലിയുടെ ഒരു ദിവസത്തിലൂടെ നമുക്ക് സ്കിറ്റിലേക്ക് കടക്കാം!

രാജകുമാരി കൂട്ടുകാരികളെ വിളിക്കുന്നതില്‍നിന്നും നമ്മുടെ സ്കിറ്റ് ആരംഭിക്കുന്നു!

“രാധേ.....സുധേ.....മീരേ........ഇവരൊക്കെ ഇന്ന് എവിടെപോയി കിടക്ക്വാ? ആരേയും കാണുന്നില്ലല്ലോ!  ടി വി കാണാമെന്ന് വെച്ചാല്‍ കേബിള്‍ ടി വി കാരന്റെ മാസവരി സംഖ്യ കൊടുക്കാത്തത് കൊണ്ട് കേബിള്‍ കട്ട് ചെയ്തു. ഹാ ഇനി വല്ല പാമ്പും കോണിയും കളിക്കാം! അല്ലാ ഡാഡിയും മമ്മിയും ഗുരു ബ്രഹ്മചാരിയുടെ മകളുടെ കല്യാണത്തിന് രാവിലെ തന്നെ കെട്ടിയെടുത്തോ?  ഈശ്വരാ,എന്തിനെനിക്ക് ഇത്രയും സന്തോഷമൊരുമിച്ച് തരുന്നു! ഞാനിന്ന് ആര്‍മ്മാദിച്ച് മരിക്കും!
(ഡാഡി മമ്മി വീട്ടിലില്ലെ എന്ന ഗാനത്തിനൊപ്പം ന്യത്തം ചെയ്യുന്നു)

(കുമാരിയുടെ ന്യത്തം കണ്ട് കൊണ്ട് അവിടേയ്ക്ക് ഡാന്‍സ് ഗുരു ഗിരിജന്‍ കടന്നു വരുന്നു)

“ഹായ് കുമാരി അസ്സലായി ഡാന്‍സ് കളിക്കുന്നുണ്ടല്ലോ? ഇപ്രാവശ്യത്തെ കൊട്ടരം വഹ  “താം തരികിട തെയ് “ റിയാലിറ്റി ഷോയിലും കുമാരിക്ക് തന്നെ ഒന്നാം സമ്മാനം!“

“അതിനു വേണ്ടിയല്ലേ ഡാന്‍സ് ഗുരുവേ എല്ലാ കൊല്ലവും ഡാഡി തന്നെ ഈ ‘താംതരികിട‘ പരിപാടി സ്പോണ്‍സര്‍ ചെയ്യുന്നത്! ഒന്നാം സമ്മാനം വേറെ ആര്‍ക്കെങ്കിലും കിട്ടിയാല്‍ ഫ്ലാറ്റ് പോയിട്ട് ഒരു സ്ലേറ്റ് വരെ വങ്ങാന്‍ ഡാഡിയുടെ കയ്യില്‍ കാശില്ലാ എന്ന് എല്ലാവരും അറിയില്ലെ ഡാന്‍സ് ഗുരോ?“

“അത് നേരാ! ഇതാകുമ്പോള്‍ സ്വന്തം അഡ്രസ്സെഴുതിയതാണെങ്കിലും , കത്ത് പോസ്റ്റ് ചെയ്തു എന്നുമായി!കത്ത് നമുക്ക് തന്നെ കിട്ടും എന്നുമായി!രാജാവിനെ സമ്മതിക്കണം!”

“നാട്ടിലെ പ്രജകളും അത് തന്നേയാ പറയുന്നത്! നാട്ടിലിത്രയധികം വരള്‍ച്ചയുണ്ടായിട്ടും ജനങ്ങള്‍ക്ക് കുടിക്കാന്‍ ഒരു തുള്ളി വെള്ളം പോലും ഇല്ലാഞ്ഞിട്ടും  ഇപ്പോഴും മുടങ്ങാതെ “വെള്ളക്കരം“  പിരിച്ചെടുക്കുന്ന രാജാവിനെ  സമ്മതിക്കണം എന്ന് അവരും പറയാറുണ്ട്!”

“വരള്‍ച്ചയുടെ കാര്യം പറഞ്ഞപ്പോഴാ ഓര്‍ത്തത്,കുമാരി ഋശ്യശൃംഗനെ വളച്ച് കൊണ്ട് വരാനുള്ള ‘പള്ളി ഡാന്‍സൊക്കെ പഠിച്ചോ? ഒരു പള്ളി സ്റ്റെപ് പോലും തെറ്റിക്കരുത്!”

“എങ്കില്‍ ഡാന്‍സ് ഗുരു ആ പള്ളിപ്പാട്ടൊന്ന് പാടിയാലും.... ഞാന്‍ പള്ളി ഡാന്‍സ് കളിക്കാം!”

“റെഡി വണ്‍ ടു ത്രീ സ്റ്റാര്‍ട്ട്! കാടിറങ്ങി നാടിറങ്ങി വാ വാ..  താമരക്കണ്ണാ ആടിയോടി വാ വാ.......”
(പാട്ട് കേട്ട് രാജകുമാരി ഒരു പ്രത്യേക രീതിയില്‍ തുള്ളുന്നു.അത് കണ്ട് ഡാന്‍സ് ഗുരു )
“കുമാരീ..ഞാന്‍ പഠിപ്പിച്ച പള്ളി സ്റ്റെപ്പുകള്‍  ഇതല്ലല്ലോ? ഇത് കണ്ടാല്‍ ആ ഋശ്യശൃംഗന്‍ ജീവനും കൊണ്ടോടില്ലേ?

“പുറത്ത് കടിച്ച ഉറുമ്പിനെ ഓടിക്കാനുള്ള സ്റ്റെപ്പായിരുന്നു അതെന്ന് തിരിച്ചറിയാനുള്ള പഠിപ്പെങ്കിലും ആയില്ലേ ഡാന്‍സ് ഗുരോ അങ്ങേയ്ക്ക്!കടിച്ചത് കട്ടുറുമ്പാണെന്ന് തോന്നുന്നു,കട്ടയ്ക്ക് കട്ടയ്ക്ക് കടിച്ചു!”

“ഹോ പള്ളിമേനിയില്‍ പള്ളിയുറുമ്പോ? വെറുതെ തെറ്റിദ്ധരിച്ചു!  കുമാരി ഇതാ നോക്കൂ രാജന്‍ വരുന്നുണ്ട്!

“രാജനോ? ഞാന്‍ ഈ നേരത്ത് മഹേഷിനോടാണല്ലോ വരാന്‍ പറഞ്ഞത്!”

“മഹേഷോ? കുമാരി മഹാരാജനും പരിവാരങ്ങളും വരുന്നുണ്ടെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്!”

“ഓഹോ ഡാഡിയും മമ്മിയും രാജ ഗുരുവും മന്ത്രിയുമൊക്കെയുണ്ടല്ലോ! ഇവര് അസോസിയേഷന്റെ സമ്മേളനം കഴിഞ്ഞ് വരികയാണോ? ഇനി ഈ കൊട്ടാരത്തില്‍ ഒരു ചെവി തല കേള്‍പ്പിക്കില്ല!”

രാജാവ്: കുമാരീ...വന്ദനം!

കുമാരി: ഡാഡീ തെണ്ടണം!

രാജാവ്: എന്തൂട്ട്??

കുമാരി: ക്ഷമിച്ചാലും ഡാഡീ.... ഞാന്‍ പെട്ടെന്ന് മസിനഗുഡി ടൂറിലാണെന്ന് കരുതി പറഞ്ഞതാ! മസിനഗുഡി ഭാഷയില്‍ ‘തെണ്ടണം‘ എന്ന്  പറഞ്ഞാല്‍ ‘വന്ദനം‘ എന്നാണ് അര്‍ത്ഥം!”

രാജാവു: നീയൊരു കേമി തന്നെ! രാജഗുരോ,അങ്ങ് തട്ടിപ്പോയാലും ഇനി പണ്ഡിതയായ എന്റെ മകളുടെ മേല്‍നോട്ടത്തില്‍ നമ്മുടെ രാജ്യം രക്ഷപ്പെടും!
രാജഗുരു: ശരിയാ പ്രഭോ! ബഹുഭാഷാ പാണ്ഡിത്യം നല്ലൊരു രോഗലക്ഷണമാണ്!

രാജാവ്: എന്തൂട്ട്!

രാജഗുരു: രാജ ലക്ഷണമാണെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. പിന്നെ ഈ തസ്തികയും സ്വപ്നം കണ്ട് ഞാനെന്റെ മോനെ സന്തോഷ് ബ്രഹ്മി കൊടുത്ത് വളര്‍ത്തുന്നുണ്ട്  പ്രഭോ! അവനെ ആ പോസ്റ്റിലേക്ക് റിക്രൂട്ട് ചെയ്യാതിരിക്കരുത്! അച്ഛനു ശേഷം മകന്‍ എന്നാണല്ലോ നാട്ട് നടപ്പ്!ഈ അച്ഛനെ നിരാശനാക്കരുത്!

മന്ത്രി:    രാജഗുരുവിന്റെ മകനായത് കൊണ്ട് പറയല്ല അവന് കട്ക്കാ വെള്ളം കൊടുത്താണ് വളര്‍ത്തേണ്ടത്! അവനെ പേടിച്ച് പെണ്ണുങ്ങള്‍ക്ക് വഴിനടക്കാന്‍ വയ്യാതായി എന്നാണ് കേട്ടത്!”

രാജാവു: ഓഹോ അവന്‍ എന്നെക്കാള്‍ കേമനോ? എങ്കിലവനെ എനിക്ക് ട്യൂഷനെടുക്കാന്‍ ഏര്‍പ്പാടാക്കൂ!  അല്ല എന്നെ മുഖം കാണിക്കാന്‍ ഏര്‍പ്പാടാക്കൂ!”

രാജഗുരു:  അരുത് പ്രഭോ. മുസ്ലി പവര്‍ എക്സ്ട്ര കഴിച്ച് കഴിച്ച് ഈ ലാസ്റ്റ് എപ്പിസോഡില്‍ പിറന്ന എന്റെ മകനെ ശിക്ഷിക്കരുത് പ്രഭോ! മൂന്ന് നേരം ഫുഡ് കിട്ടുന്ന ഒരു സാധാ പടയാളിയെങ്കിലും ആക്കിയാല്‍ മതി പ്രഭോ!”

രാജാവ്: ഇപ്രാവശ്യത്തേക്ക് നാം ക്ഷമിച്ചിരിക്കുന്നു ബൈ ദി ബൈ നമ്മുടെ രാജ്യം കടുത്ത വരള്‍ച്ച നേരിട്ട് കൊണ്ടിരിക്കുകയാണല്ലോ!ജനങ്ങള്‍ കുടിവെള്ളമില്ലാതെ മരിച്ച് വീണുകൊണ്ടിരിക്കുന്നു! എന്താണിതിനൊരു  പരിഹാരം മഹാമന്ത്രീ...

മന്ത്രി:   പട്ടിണികൊണ്ട് മാത്രം ജനങ്ങള്‍ മരിച്ച് വീണുകൊണ്ടിരുന്ന നമ്മുടെ നാട്ടില്‍ ഇപ്പോള്‍ കുടിവെള്ളം കിട്ടാതെ ജനങ്ങള്‍ മരിക്കുന്നു പ്രഭോ.  എത്രയും വേഗം ഒരു പരിഹാരം കണ്ടില്ലെങ്കില്‍ ആകെ പ്രശ്നമാകും! രാജഗുരു പറഞ്ഞ പോലെ എത്രയും വേഗം ആ ഋശ്യശൃംഗനെ  നമ്മുടെ രാജ്യത്ത്  കൊണ്ടു വന്ന് മൂത്രമൊഴിപ്പിക്കണം!

രാജഗുരു:  എന്തൂട്ട്?

മന്ത്രി: ക്ഷമിക്കണം ഗുരോ മഴ പെയ്യിക്കണം എന്നാണ് 'അളിയന്‍' സോറി അടിയന്‍ ഉദ്ദേശിച്ചത്!

രാജാവ്: രാജഗുരുവേ, ആ ക്രിഷിശിങ്കന്‍ വന്നാലേ നമ്മുടെ രാജ്യത്ത് മഴ പെയ്യൂ എന്നുണ്ടോ?

മന്ത്രി: ക്രിഷിശിങ്കനല്ല പ്രഭോ ഋശ്യശൃംഗന്‍!

രാജാവു: നോമിന്ന് പള്ളിനാവ് വടിച്ചില്ല. തല്‍ക്കാലം നമുക്കവനെ ‘മുനികുമാരന്‍’ എന്ന് വിളിക്കാം!
രാജ ഗുരുവേ, ഈ  മുനിയെ വിളിക്കാന്‍ നമ്മുടെ കുമാരിയെ ഒറ്റയ്ക്ക്  അയക്കണോ? കൊട്ടാരത്തിന്  പേരുദോഷം  കേള്‍പ്പിക്കാത്ത  വേറെ ഒരു വഴിയും തെളിയുന്നില്ലേ?

രാജഗുരു: പ്രഭോ,ഞാന്‍ നോക്കിയിട്ട്,  ചന്ദ്രന്റെ കിടപ്പ് കണ്ടിട്ട് വെള്ളമുണ്ടെന്ന് തോന്നുന്നു!

മന്ത്രി:  ശരിയാ ഗുരോ, ഭടന്‍ ചന്ദ്രന്‍ വെള്ളടിച്ച് കിടക്കുകയാ! ഫുള്‍ വെള്ളാ!

രാജഗുരു: മഹാമന്ത്രീ... നമ്മെ അധിക്ഷേപിക്കുന്നോ? നമ്മുടെ കൊട്ടാരം കവി പാടിയത് മറന്നോ?
        “അംബ്ലിയാഹ അമ്മമനാഹാ താമരാഹാ കുംബിളാഹാ ആഹാ ഹഹഹാ അഹാ!സ്വാഹ!               എന്താ അര്‍ത്ഥം?

മന്ത്രി:  ആര്‍ക്കറിയാം.....ഗുരുവും വെള്ളമാണോന്ന്....?

രാജഗുരു: വളരെ ശരിയാണ് മന്ത്രീ,ചന്ദ്രനില്‍  വെള്ളമുണ്ടെന്ന് നമ്മുടെ കൊട്ടാരം കവി എന്നേ കണ്ടെത്തിയിരിക്കുന്നു!താമര വെള്ളത്തിലല്ലേ നില്‍ക്കുന്നത്? അപ്പോള്‍ താമരക്കുമ്പിളാഹാ എന്ന് പറഞ്ഞാല്‍ ചന്ദ്രനില്‍ വെള്ളമുണ്ടെന്ന്! പ്രഭോ! അത്രയും നീളമുള്ള ഒരു പൈപ്പ്  ഇട്ട് കണക്ഷന്‍ കൊടുക്കാമെങ്കില്‍ നമുക്ക് ആവശ്യത്തിനുള്ള വെള്ളം ചന്ദ്രനില്‍നിന്നും ഊറ്റാമായിരുന്നു!

മന്ത്രി: വല്ല നടക്കുന്ന കാര്യമാണോ ഗുരോ? അത്രേം നീളമുള്ള പൈപ്പുണ്ടായിരുന്നെങ്കില്‍ നമ്മള്‍ ഗള്‍ഫില്‍ നിന്നും പെട്രോള്‍ ചോര്‍ത്തി ബ്ലാക്കില്‍ വില്‍ക്കില്ല്ല്ലെ?

രാജ്ഞി: പ്രഭോ! ചന്ദ്രന്റെ കാര്യം പറഞ്ഞപ്പഴാ ഓര്‍ത്തത് ചന്ദ്രന്റെ ഭാര്യ വിളിച്ചിരുന്നു.ചന്ദ്രന്‍ ഈയിടെയായി വീട്ടിലേക്ക് വരാറില്ലെന്ന്!

രാജാവ്: മന്ത്രീ, ആ ചന്ദ്രന്റെ വീട് എവിടെയാണെന്ന് അന്വേഷിക്കൂ, നമുക്ക് ഇന്നു രാത്രി തന്നെ അവിടെ പോകാം!

രാജ്ഞി: എന്ത്?

രാജാവു: ആ ചന്ദ്രന്‍ വരാത്തതിന്റെ കാരണം അന്വേഷിക്കാന്‍ നേരിട്ട് പോകാമെന്നാ ഉദ്ദേശിച്ചത്!

രാജഗുരു: പ്രഭോ നമുക്കൊരു കുഴല്‍കിണര്‍ കൂടി കുഴിച്ചാലോ?

മന്ത്രി: ഇനിയും കിണറോ?  പൂരപ്പറമ്പില്‍ ഡൈനക്ക് കുഴി കുത്തിയ പോലെ നാട്ടില്‍ മുഴുവന്‍ കിണര്‍ കുഴിച്ചത് പോരാഞ്ഞിട്ടാണോ ഗുരോ? ഇതിലും ഭേതം ആ മുനികുമാരനെ വളച്ച് കൊണ്ട് വരുന്നതാ!

രാജാവു: ശരിയാണ്, മന്ത്രി പറയും പോലെ  നമുക്കാ മുനികുമാരനെ വളച്ച് കൊണ്ട് വരാനുള്ള  വഴികള്‍ ആലോചിക്കാം! ബൈ ദി ബൈ ആ  മുനിയെ വളക്കാനുള്ള മോഹിനിയാട്ടമൊക്കെ പഠിപ്പിച്ചോ ഡാന്‍സ് ഗുരോ?

ഡാന്‍സുഗുരു: രാജകുമാരിയെ പൊക്കിപ്പറയാന്ന് കരുതണ്ട, എന്താ മുഖത്ത് വിരിയണ ഭാവം! ‘ധിംതക’യൊക്കെ വരണ വരവു കണ്ടാല്‍...”

രാജ്ഞി: ‘ധിംതക’യൊക്കെ എങ്ങിനെ വരാണ്ടിരിക്കും ? അത് പിന്നെ അവള്‍ ആരുടേയാ മോള്‍?

മന്ത്രി: അപ്പോള്‍ കുമാരി രാജവിന്റെ മോളല്ലേ?

രാജ്ഞി: മന്ത്രീ അരമന രഹസ്യം അങ്ങാടിപ്പാട്ടല്ല! അവള്‍ എന്റെ മോളാ!ആരേയും വശീകരിക്കുന്ന എന്റെ സൌന്ദര്യമല്ലേ അവള്‍ക്ക്  കിട്ടിയിരിക്കുന്നത്.ആ മുനിയെ വളച്ച് കൊണ്ട് വരാന്‍ അത് തന്നെ ധാരാളം!

രാജാവു: വളക്കുന്ന കാര്യത്തില്‍ നിന്നെ കഴിഞ്ഞെ വേറെ ആരും ഉള്ളോ എന്ന് ഞാന്‍ അനുഭവിച്ചതല്ലേ... എന്നാലും ആ മുനികുമാരന്‍ വരാന്‍ കൂട്ടാക്കാത്ത പക്ഷം വല്ല ടിപ്സും കുമാരിക്ക് ഉപദേശിച്ച് കൊടുക്കൂ പ്രിയേ...
രാജ്ഞി:വളക്കുന്ന കാര്യത്തില്‍ അവളെന്നെക്കാള്‍ കേമിയാണ് പ്രഭോ! എന്റെ മോളെ നീയായത് കൊണ്ട് പറയല്ല! ഇനിയെങ്ങാനും നിനക്കാ മുനികുമാരനെ വളക്കാന്‍ പറ്റിയില്ലെങ്കില്‍ നീ വേറെ ആരേയും വളക്കാന്‍ നില്‍ക്കരുത്! ഞങ്ങളുടെ വിശ്വാസം തകര്‍ക്കരുത്! നിനക്കറിയോ വിശ്വാസം, അതല്ലേ എല്ലാം! 

രാജാവു: എങ്കില്‍ മഹാമന്ത്രി, യാത്രയ്ക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്യൂ,ഗുരുവേ കുമാരിക്ക് പുറപ്പെടാനുള്ള മുഹൂര്‍ത്തം നോക്കൂ!

മന്ത്രി: മുഹൂര്‍ത്തം മാത്രം പോരാ!യാത്രയ്ക്കുള്ള വണ്ടിയുടെ കാര്യത്തിലും ഒരു തീരുമാനം പറ ഗുരോ!

ഗുരു: പ്രഭോ ഞാന്‍ നോക്കിയിട്ട്,നാളെ പുലര്‍ച്ച അഞ്ചരയ്ക്കൊരു വണ്ടിയുണ്ട്, ഒരു ഉരു! അത് കാലിഫോര്‍ണിയക്ക് പോകുന്ന ഉരുവാണ്.അത് നമുക്ക് ഈ മുനിയുടെ ആശ്രമം വഴി തിരിച്ച് വിടീക്കാം! ഇനി കരയ്ക്കെങ്ങാനും ഉരു അടുപ്പിച്ചില്ലെങ്കില്‍ നീന്താനുള്ള ഒരു ജോഡി സ്വിമ്മിങ് സ്യൂട്ട് കൂടി കരുതിയാല്‍ മതി!

മന്ത്രി: പ്രഭോ എങ്കില്‍ കുമാരിക്കും തുണയായി ഞാന്‍ തന്നെ പോകാം!

രാജ്ഞി: അരുത് മന്ത്രീ അരുത്! മന്ത്രി പോയാല്‍ ഇവിടത്തെ കാര്യങ്ങള്‍ ആര് നോക്കും? അവള്‍ ഒറ്റയ്ക്ക് പൊയ്ക്കോളും!

രാജാവു: ശരിയാ മന്ത്രി പോയാല്‍ ഈ കടക്കാരുടെ മുന്നില്‍ ഒറ്റ്യ്ക്ക് പിടിച്ച് നില്‍ക്കാന്‍ പാടാ.അവള്‍ പോയി വരും,അതല്ലേ വിശ്വാസം! വിശ്വാസമാണല്ലോ എല്ലാം!

രാജഗുരു: കുമാരീ.. എല്ലാ യാത്രാ മംഗളങ്ങളും നേരുന്നു!

കുമാരി: മംഗളം മാത്രമല്ല,മനോരമയും ഫയറും,ക്രൈമുമെല്ലാം എടുത്തിട്ടുണ്ട് ഗുരോ. ഒരു വഴിക്ക് പോകുകയല്ലെ.ബോറടിക്കരുതല്ലോ!

മന്ത്രി: അല്ല പ്രഭോ നമ്മുടെ കുമാരി എങ്ങിനെ ആ ഋശ്യശൃംഗനെ തിരിച്ചറിയും? വല്ല തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടാകുമോ?

രാജാവ്: അത് ശരിയാണല്ലോ! ഒരു കളര്‍ ഫോട്ടോയെങ്കിലും ഉണ്ടായിരുന്നെങ്കില്‍...

രാജ്ഞി: അതൊന്നും വേണ്ടന്നേ.ജനിച്ചേ പിന്നെ പെണ്ണിനെ കാണാതെ ഇരിക്കുവല്ലേ.ഏത് മുനിക്ക് പിറന്നതാണെങ്കിലും പെണ്ണിനെ കണ്ടാല്‍ ആക്രാന്തം ഇല്ലാതിരിക്യോ?നീ അച്ഛനെ മനസ്സില്‍ വിചാരിച്ച് അങ്ങോട്ട് പൊക്കോളൂ.തീര്‍ച്ചയായും നിനക്ക് ആളെ തെറ്റില്ല!

രാജാവു: കുമാരീ, ഡാന്‍സ് ഗുരുവിന്റേയും, രാജ ഗുരുവിന്റേയും അനുഗ്രഹങ്ങള്‍ വാങ്ങിക്കൂ. ഇതാ ഞാനും അനുഗ്രഹിച്ചിരിക്കുന്നു. മകളേ നീ വരുന്നത് വരെ കാശില്ലാത്ത ഗജനാവു നോക്കി ഞാന്‍ പൊട്ടിക്കരയും!നീ ആ മുനിയേയും കൂട്ടി എത്രയും വേഗം വരണം.നമ്മുടെ നാട്ടില്‍ മഴ പെയ്യിക്കണം.നിനക്കതിനു കഴിയും.നിന്നെ ഞാന്‍ വിശ്വസിക്കണ്! വിശ്വാസം! അതാണല്ലോ എല്ലാം!
         (അവര്‍ എല്ലാവരും കൂടി രാജകുമാരിയെ യാത്രയാക്കുന്നു.അല്‍പ്പ സമയത്തിന് ശേഷം രാജാവും രാജ്ഞിയും തിരിച്ച്  കൊട്ടാരത്തിലേക്ക് കടന്ന് വരുന്നു.ഒരാഴ്ചയായിട്ടും മകളെ  കാണാത്ത ദുഃഖത്തിലാണ്  രാജാവും രാജ്ഞിയും! തുടര്‍ന്ന് കാണുക!)

രാജാവ്: പ്രിയേ നമ്മുടെ മകള്‍ പോയിട്ട് ഇന്നേയ്ക്ക് ഒരാഴ്ചയായി.ഇതു വരെ ഒരു വിവരവും ഇല്ലല്ലോ.അവള്‍ പണ്ട് മസിനഗുഡിയിലേക്ക് ഒളിച്ചോടിയപ്പോള്‍ പോലുംനാലു ദിവസം കഴിഞ്ഞ് വന്നു.ഇതിപ്പോള്‍ അവള്‍ വരാതിരിക്യോ?

രാജ്ഞി: അവള്‍ തിരിച്ച് വരും എന്നുള്ള വിശ്വാസം! അതല്ലേ എല്ലാം! എനിക്കുറപ്പുണ്ട് അവള്‍ അങ്ങയുടെ മകളാണെങ്കില്‍ തിരിച്ച് വന്നിരിക്കും!

രാജാവ്: ഈ സമയത്താണോ പ്രിയേ ഭാഗ്യപരീക്ഷണം നടത്തുന്നത്?

രാജ്ഞി: എങ്കില്‍ നമുക്ക് രാജഗുരുവിനെക്കൊണ്ട് പ്രശ്നം വെപ്പിച്ചാലോ?

രാജാവ്: അല്ലാതെ തന്നെ ഗുരു ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ഒഴിഞ്ഞ നേരമില്ല.ഇനി വിളിച്ച് വരുത്തി പ്രശ്നങ്ങള്‍  ഉണ്ടാക്കണോ?

രാജ്ഞി: നമുക്ക് വല്ല മഷിനോട്ടക്കാരെ സമീപിച്ചാലോ പ്രഭോ?

രാജാവ്: നോ വേ, അവര്‍ നോക്കുന്ന സമയത്ത് നമ്മുടെ കുമാരിയെങ്ങാനും കുളിക്കുകയാണെങ്കിലോ മുനി കുമാരനുമൊത്ത് ഡിസ്കഷനിലോ മറ്റോ ആണെങ്കിലോ..നോനോ...

രാജ്ഞി: എങ്കില്‍ പിന്നെ അവള്‍ വരുന്നത് വരെ കാത്തിരിക്കുക തന്നെ!അവള്‍ അത്ര ബുദ്ധിയില്ലാത്തവളൊന്നുമല്ല!

രാജാവ്: അതേ അവള്‍ ഭാഗ്യവതിയാണ്,കാരണം അവള്‍ക്ക് നിന്റെ സൌന്ദര്യമാണ് കിട്ടിയതെങ്കിലും ബുദ്ധി എന്റെ കിട്ടിയത് ഭാഗ്യം!മറിച്ചായിരുന്നെങ്കില്‍......

രാജ്ഞി: വെറുതെ ഇല്ലാത്ത കാര്യങ്ങള്‍ പറയല്ലേ പ്രഭോ!നമ്മുടെ മന്ത്രി ഇങ്ങോട്ട് വരുന്നുണ്ടെന്ന് തോന്നുന്നു!

രാജാവ്: മഹാ മന്ത്രീ....വല്ല വിവരവുമുണ്ടോ?

മന്ത്രി: പ്രഭോ അങ്ങും സത്യം മനസ്സിലാക്കിയോ?

രാജാവ്: നോം കുമാരിയുടെ വല്ല വിവരവുംകിട്ടിയോ എന്നാണ് ഉദ്ദേശിച്ചത്!

മന്ത്രി : ഹോ ഞാന്‍ പേടിച്ച് പോയി! ഞാന്‍ ആ വിവരം പറയാനാണ് വന്നത് പ്രഭോ.നമ്മുടെ കുമാരി ആ ഋശ്യശൃംഗനേയും കൂട്ടി വരുന്നുണ്ടെന്ന് ഓല അയച്ചിട്ടുണ്ട്!

രാജാവ്: ശരിയാ അവള്‍ പോകുമ്പോള്‍ കൊട്ടാരത്തിന്റെ പടിഞ്ഞാറേ മൂല ചോരുന്നുണ്ടായിരുന്നു.അവിടം മേയാനുള്ള ഓലയെങ്കിലും കടം വാങ്ങാതെ കഴിഞ്ഞല്ലോ! മിടുക്കി! മഹാ മന്ത്രീ, കുമാരിയേയും മുനി കുമാരനേയും സ്വീകരിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യൂ!

മന്ത്രി : പ്രഭോ എന്തോന്നെടുത്ത് സ്വീകരണം ഒരുക്കും?

രാജാവ്: തല്‍ക്കാലം വല്ല ലോണും എടുക്ക് മന്ത്രീ!

(തുടരും)

60 comments:

വാഴക്കോടന്‍ ‍// vazhakodan said...

ഇന്ന് 24 ഫിബ്രവരി, എനിക്ക് ഒരു വയസ്സ് കൂടി കൂടി!ഈ ജന്മദിനം നിങ്ങലോടൊപ്പം ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം!

ഈ സ്കിറ്റിന്റെ ബാക്കി ഭാഗം ഉടനേ....അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ!
സസ്നേഹം,
വാഴക്കോടന്‍

റിയാസ് കൂവിൽ said...

Thenga ente vaka!!

vaazhakkoda...super!!!

adutha episodinaayi.....akshamayode kaathirikkunnu..


koovilan

Sabu Kottotty said...

പിറന്നാള്‍ ആശംസകള്‍...

തുടരന്റെ ബാക്കികൂടെ പോരട്ടെ, അഭിപ്രായം ഒന്നിച്ചുതരാം... ഒരായിരം തുടരന്‍ എഴുതാന്‍ താ‍ങ്കള്‍ക്കു കഴിയട്ടെ...

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

പിറന്നാള്‍ ആശംസകള്‍...

Unknown said...

24 ഫിബ്രവരിന്‌ ജന്മദിനമാഘോഷിക്കുന്ന വാഴക്കോടന്‌ മധുരം നിറഞ്ഞ പിറന്നാളാശംസ്കള്‍

Sranj said...

പിറന്നാളാശംസകള്‍ ...
കൂടുതല്‍ ചിരിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന പോസ്റ്റുകള്‍ ഇടാനുള്ള മനസ്സും ആരോഗ്യവും ദൈവം നല്‍കട്ടെ!

mini//മിനി said...

ഈ പിറന്നാളിൽ എല്ലാവർക്കും ചിരിമധുരം നൽകി സ്വീകരിക്കയാണല്ലൊ, ആശംസകൾ,

Manoraj said...

പിറന്നാൾ ആശം സകൾ. അടുത്ത ഭാഗം പോരട്ടേ.. അഭിപ്രായം ഒരുമിച്ച്‌ മൊത്തതിൽ തരാം..

ചാര്‍ളി (ഓ..ചുമ്മാ ) said...

ഒരായിരം ജന്മദിനാശംസകള്‍ !!!!

Husnu said...

Many many happy returns of the day!

Good skit! awaiting for the other part!

അരുണ്‍ കരിമുട്ടം said...

ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍!

തുടരട്ടെ..
(ഒന്നിച്ച് പറയാം)

Anonymous said...

ബൂലോകത്തെ പഹയന്‍, വാഴക്കോടന് പിറന്നാളാശംസകള്‍!

തിരുപ്പിറവി പ്രമാണിച്ച് ഇന്ന് രാത്രി 8:00 മണിക്ക്, റാസല്‍ ഖൈമയിലെ വാഴക്കോ‍ടന്‍ അപ്പാര്‍ട്ട്മെന്‍റില്‍ നൈയ്പായസ വിതരണം ഉണ്ടായിരിക്കുന്നതാണ്. ഭക്തജനങ്ങള്‍ ഇതൊരു അറിയിപ്പായി എടുത്ത്, കലം, ബക്കറ്റ് മുതലായ സംഭരണികളുമായി, മേല്‍പ്പറഞ്ഞ വിതരണ കേന്ദ്രത്തിലെത്തിചേരണമെന്ന്, വിനീതമായി അഭ്യര്‍ത്ഥിക്കുന്നു!

ശ്രീ വാഴക്കോടന്‍ തിരുപ്പിറവിദിന ഉത്സവക്കമ്മറ്റിക്ക് വേണ്ടി,

ലടുക്കുട്ടന്‍ (പ്രസിഡണ്ട്)

മുരളി I Murali Mudra said...

ഒന്ന് കൂടീട്ട് ഇപ്പൊ എത്ര വയസ്സ് ആയി എന്ന് പറഞ്ഞില്ലല്ലോ..
:)
ആശംസകള്‍.

$.....jAfAr.....$ said...

"ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍"

വൈകീട്ടെന്താ പരിപാടി....

വാഴക്കോടന്‍ ‍// vazhakodan said...

മോഡല്‍ ‘75 ആണേ....ഇനി അതറിഞ്ഞില്ലാ എന്ന് വേണ്ടാ :):)

ആശംസകള്‍ക്ക് ഹ്യദയം നിറഞ്ഞ നന്ദി!

ശ്രദ്ധേയന്‍ | shradheyan said...

ആശംസകള്‍... നിന്റേതു ഫെബ്രുവരി 24, എന്റേത് ൨൦. നമ്മള്‍ കേവലം നാല് നാളിന്റെ വ്യത്യാസമേ ഉള്ളോ? (വര്ഷം പറയേണ്ട ട്ടോ:))

Anonymous said...

wish u a happy b day brthr.....

ചാണ്ടിച്ചൻ said...

ക്ലൈമാക്സിനായി കാത്തിരിക്കാന്‍ വയ്യ...വല്ല സിനിമാലക്കാരും അടിച്ചു മാറ്റാതിരിക്കാന്‍ നോക്കിക്കോ...

സച്ചിന്‍ // SachiN said...

രാജ്ഞി: അവള്‍ തിരിച്ച് വരും എന്നുള്ള വിശ്വാസം! അതല്ലേ എല്ലാം! എനിക്കുറപ്പുണ്ട് അവള്‍ അങ്ങയുടെ മകളാണെങ്കില്‍ തിരിച്ച് വന്നിരിക്കും!

രാജാവ്: ഈ സമയത്താണോ പ്രിയേ ഭാഗ്യപരീക്ഷണം നടത്തുന്നത്?
ഹ ഹ ഹ ഹ!
ഈ ഒരു ഡൈലോഗ് തന്നെ ധാരാളം!സമ്മതിച്ചു വാഴേ. ജന്മദിനാശംസകള്‍ നേരുന്നു!ബാക്കി അധികം വൈകല്ലേ....

noordheen said...

സ്കിറ്റ് നന്നായി.ഇത് ഞങ്ങളുടെ അലുമിനിയുടെ വാര്‍ഷികത്തിനു അവതരിപ്പിക്കുന്നതില്‍ വിരോധമൊന്നുമില്ലല്ലൊ അല്ലെ? ബാക്കിക്കായി കാത്തിരിക്കുന്നു.

ജന്മദിനാശംസകള്‍ നേരുന്നു.ഇനിയും കുറേ വര്‍ഷം ഭൂലോകത്ത് നിറഞ്ഞ് നില്‍ക്കട്ടെ എന്നും ആശംസിക്കുന്നു.

ഒഴാക്കന്‍. said...

model 75 "പിറന്നാള്‍ ആശംസകള്‍..."

RIYA'z കൂരിയാട് said...

ആശംസകള്...

Mahesh | മഹേഷ്‌ ™ said...

ജന്മദിനാശംസകള്‍ !

പ്രായം കൂടുന്തോറും അഴീക്കോടിനെ പോലെ ആവാതിരിക്കട്ടെ വാഴക്കോടന്‍ !

എറക്കാടൻ / Erakkadan said...

പൂയം നക്ഷത്രക്കാരാ..30 വയസ്സിനുമേൽ ശുക്രദശയാണല്ലോ....ധനലാഭം, വാഹനയോഗം, കർമ്മപുഷ്ടി, സന്തോഷം, സ്ത്രീസുഖം..(പാണ്ടിപ്പട ഹരിശ്രീ അശോകൻ സ്റ്റൈൽ)ഇതൊക്കെ ഫലമുണ്ടാകുന്ന നല്ലകാലം. അതാണിപ്പോൾ ആളുകളെ ചിരിപ്പിച്ചും സ്വയം ചിരിച്ചും ഇരിക്കുന്നത്‌..എന്തായാലും എന്റെ വകയും ഒരു ആശം സ....

Anitha Madhav said...

കുമാരി ഇതാ നോക്കൂ രാജന്‍ വരുന്നുണ്ട്!

“രാജനോ? ഞാന്‍ ഈ നേരത്ത് മഹേഷിനോടാണല്ലോ വരാന്‍ പറഞ്ഞത്!”

“മഹേഷോ? കുമാരി മഹാരാജനും പരിവാരങ്ങളും വരുന്നുണ്ടെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്!”

ശരിക്കും ചിരിപ്പിച്ചു.ബാക്കി കൂടി വേഗം പോന്നോട്ടെ.
ഹ്യദയം നിറഞ്ഞ ജന്മദിനാശംസകള്‍.

ബിനോയ്//HariNav said...

ബായക്ക് ആദരാഞ്ജലികള്‍.. സോറി പിറന്നാളാശംസകള്‍ :)

jobby said...

ചിരിച്ച് ചിരിച്ച് ചിരിച്ച് പണ്ടാറടങ്ങി
കലാഭവന്റെ എത് കാസറ്റിൽ നിന്നു കോപ്പിയടിച്ചതാ.

ഉറുമ്പ്‌ /ANT said...

പിറന്നാളാശംസകള്‍

Irshad said...

പിറന്നാള്‍ ആശംസകള്‍...

സ്കിറ്റ് മോശമാവാന്‍ തരമില്ലല്ലോ? പിറന്നാള്‍ സമ്മാനം കൂടിയല്ലേ? ബാക്കി കൂടി പോരട്ടെ.....

അപര്‍ണ്ണ II Appu said...

many many happy returns of the day!
പിറന്നാളാശംസകള്‍...

ചിരിപ്പിച്ചു.ബാക്കി വേഗം പോന്നോട്ടെ :)

ഭായി said...

ഇനിയുമൊരു 100 ജന്മദിനം കൂടി മജീദിന് ആഘോഷിക്കാന്‍ സര്‍വ്വശക്തന്‍ ഇടയാക്കട്ടേ എന്ന് പ്രാര്‍ത്തിക്കുന്നു!
റീലോഡട് നന്നായിട്ടുണ്ട്.

(വാഴ: ഓ..ഇനി ഇങേര് പറഞിട്ട് വേണം ഇത് നന്നാകാന്‍...ഒന്ന് പോ കുവ്വേ..)

Unknown said...

പിറന്നാള്‍ ആശംസകള്‍.
കൊട്ടാരം ഓലമേയുന്നതിന്നായി കാത്തിരിക്കുന്നു.

സുല്‍ |Sul said...

ജന്മദിനാശംസകള്‍ നേരുന്നു.

പകല്‍കിനാവന്‍ | daYdreaMer said...

HaPPy b'DaY! :)

Rafeek Wadakanchery said...

janmadinaaasamsakal

സുല്‍ |Sul said...

സ്കിറ്റഡോ സ്കിറ്റ്...

പള്ളി പുറന്ത നാള്‍ വാഴ്റ്റുക്കള്‍!

-സുല്‍

മൂസാക്ക said...

വാഴക്കോടോ...ഐഡിയ കയ്യിലിരിക്കട്ടെ. ഇതു വിശാലൻ മോഡൽ ആണല്ലോ. അത്‌ മോശമല്ലേ. വിശാലൻ മഹാഭാരതം മോഡേർൺ ആക്കിയപ്പോ തോന്നിയതാണോ ഇത്‌. എന്തായാലും ഞാൻ വരുന്നുണ്ട്‌ ഇവിടേക്ക്‌ വിശദ്ദമായി.

ഷാ said...

ഇത് ഞാന്‍ അടിച്ചു മാറ്റിക്കഴിഞ്ഞു..........

ആശംസകള്‍ ............

Anonymous said...

janma dinagoshangal,putiya udyamam nannayi,but oru scit kaanunadkondaano ennariyilla ,pratheekshichatra kittiyilla,vazhakodanil edilum kooduthal pratheekshikunnu

Muralee Mukundan , ബിലാത്തിപട്ടണം said...

സ്നേഹത്തോടെ മജീദിന് എല്ലാവിധ
ജന്മദിനാശംസകളും നേരുന്നു....

Naseef U Areacode said...

ജന്മദിനാശംസകള്‍...
ഇനി ബാക്കി അടുത്തുണ്ടാവും എന്ന് വിശ്വസികുന്നു.. വിശ്വാസം അതാണല്ലോ എല്ലാം.....!!!

sumayya said...

സ്കിറ്റ് സൂപ്പര്‍! വളരെ ഇഷ്ടപ്പെട്ടു.ബാക്കി കൂടി എത്രയും വേഗം എഴുതുമല്ലോ.
താങ്കള്‍ക്ക് ജന്മദിനാശംസകള്‍ നേരുന്നതോടൊപ്പം കൂടുതല്‍ ബ്ലോഗുകള്‍ എഴുതാന്‍ ദൈവം അനുഗ്രഹിക്കട്ടെ!

ലടുകുട്ടന്‍ said...

പിറന്നാളാശംസകള്‍ ...

വശംവദൻ said...

"ജന്മദിനാശംസകള്‍"

അഭി said...

ആശംസകള്‍

വാഴക്കോടന്‍ ‍// vazhakodan said...

ആശംസകള്‍ക്ക് ഹ്യദയം നിറഞ്ഞ നന്ദി.
ബാക്കി ഭാഗം അധികം വൈകാതെ എഴുതാമെന്നു വിശ്വസിക്കുന്നു.വിശ്വാസം! അതാണല്ലോ എല്ലാം!

ബഷീർ said...

ആദ്യമായി ആശംസകൾ :)

>> ബഹുഭാഷാ പാണ്ഡിത്യം നല്ലൊരു രോഗലക്ഷണമാണ്! <<

നന്ദി ആരോട് ചൊല്ലേണ്ടു ഞാൻ ഈ വിവരങ്ങൾക്ക്!

ദീർഘ-ആയുസുമ്മ ഭവ :)

sumitha said...

Really funny. awaiting for the next part....:)

Belated B'day wishes!

Sirjan said...

mahaa prabho .. ente vaka oru palli comment..

sangathi ushaar.. randaam bhaagam kaanan kaathirikunnu..

വാഴക്കോടന്‍ ‍// vazhakodan said...

ഹ ഹ ഹ “പള്ളിക്കമന്റ്” അത് കലക്കി!:)

കണ്ണനുണ്ണി said...

വാഴേ.. കൊള്ളാം ട്ടോ പുതിയ പരീക്ഷണം...
വേഗം ബാക്കി വരട്ടെ.....

Pd said...

എല്ലാരും എല്ലാം പറഞ്ഞു കഴിഞ്ഞു ഇനീപ്പൊ ഞാനെത്താ ആശംസിക്കുക ഹും.... "അഷ്ടപുത്രീ ഭവ:" ഒന്നിനും ഒരു കുറവ് പാടില്ലലോ

കൊലകൊമ്പന്‍ said...

" ഈശ്വരാ,എന്തിനെനിക്ക് ഇത്രയും സന്തോഷമൊരുമിച്ച് തരുന്നു"

ഹഹ കലക്കി .. ജന്മദിനാശംസകളും !

വിജിത... said...

belated happy bday... nalla post..

Unknown said...

pazhayathu pole pora ezhachilundu
Njan blog ehuthatha vayikuka mathram
cheyyyunna oralanu.
Adutha kalathu vanna bakki post ellam super ayirunnu
This one not up to ur range

അനൂപ്‌ .ടി.എം. said...

aasamsakal...

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

പിറന്നാള്‍ ആശംസകള്‍

ഷംസീര്‍ melparamba said...

baaki eavideeeeeeeeeeeeeeeeeeeeeeeeee

മനോജ് കെ.ഭാസ്കര്‍ said...

പിറന്നാള്‍ ആശംസകള്‍...
പിറന്നാള്‍ സമ്മാനമായി രണ്ടു ലിങ്കുകള്‍ തരാം.
http://puthumazhai.blogspot.com/2009/05/blog-post_10.html
http://pradeeppaima.blogspot.com/2011/10/blog-post_21.html

Unknown said...

ഇത്രയും കാലമായിട്ടും ഞാന്‍ ഇപ്പോഴാ കണ്ടത്...പാവം ഞാന്‍..ഇനി ഞാന്‍ എന്താ പറയാ.??ഹഹാ കിട്ടി..advance birthday wishes dear 2012 ലേക്ക് ....ഞാന്‍ ആരാ മോള് ...

 


Copyright http://www.vazhakkodan.com