ഇന്ന് "ബ്ലോഗയ തൃതീയ"
ബ്ലോഗ് ചെയ്യുന്നവര്‍ ഇന്ന് ഒരു പോസ്റ്റെങ്കിലും ഇട്ടാല്‍ വര്‍ഷം മുഴുവന്‍ ആ പോസ്റ്റിനു കമന്റുകള്‍ ലഭിക്കും എന്നാണു ബ്ലോഗയ തൃതീയ സങ്കല്പം. ഈ ഒരു പോസ്റ്റിന്റെ ഐശ്വര്യം ആ വര്‍ഷം മുഴുവന്‍ നിലനില്ക്കും എന്നും കരുതപ്പെടുന്നു. ബ്ലോഗയ തൃതീയയെ പറ്റി പല ഐതീഹ്യങ്ങളും ഭൂലോകത്ത് ഇന്നും നിലനില്‍ക്കുന്നുണ്ട്. ബാലഭദ്രന്‍ എന്നൊരു ബ്ലോഗ്ഗര്‍ ആദ്യമായി പോസ്റ്റ് ഇട്ട ദിനത്തിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് ഈ ബ്ലോഗയ തൃതീയ ആചരിക്കുന്നത് എന്ന് വിശ്വസിക്കുന്ന ബ്ലോഗ്ഗര്മാര് കുറവല്ല. എന്നാല്‍ ഈ ദിനത്തില്‍ ചില ബ്ലോഗ്ഗര്മാര് അവരുടെ പോസ്റ്റുകള്‍ ഇ-മെയിലായി നിര്‍ദ്ധനരായ വായനക്കാര്‍ക്ക് എത്തിച്ചു കൊടുത്തതിനു ശേഷമേ ജലപാനം നടത്താറുള്ളൂ എന്നും കണ്ട് വരുന്നു. ഇങ്ങനെ ഈ ദിവസം ഉപവാസം അനുഷ്ടിക്കുന്ന ഒരാചാരം ചില ബ്ലോഗര്‍മാര്‍ ഇപ്പോഴും മുടങ്ങാതെ അനുഷ്ടിച്ച് വരുന്നുണ്ട് എന്നാണ് അറിയുന്നത്.
ബ്ലോഗയ തൃതീയയുമായി ബന്ധപ്പെട്ട മറ്റു ചില ഐതിഹ്യം കൂടി നോക്കാം.
പുണ്യം ക്ഷയിക്കാത്ത ബ്ലോഗിങ് - ബ്ലോഗയ തൃതീയ.
ബ്ലോഗനാര്‍ മാസത്തിലെ ശുക്ള തൃതീയയില്‍ വരുന്ന ഈ ദിനം പുതിയ ബ്ലോഗ് തുടങ്ങാനുള്ള ഉത്തമ ദിവസമാണെന്നത് ഈ ദിവസത്തിന്റെ മഹത്വത്തില്‍ പെടുന്നു.
ബൂലോകത്തില്‍ ഭാവനാ സമ്പന്നതയുടെയും രചനാ സമൃദ്ധിയുടേയും പ്രതീകമാണ് ബ്ലോഗിലെ ഓരോ പോസ്റ്റും.അതിനാല്‍ ഈ ദിനത്തില്‍ ഒരു പുതിയ പോസ്റ്റ് ഇടുക എന്നതാണ് ഈ ദിനത്തിലെ മഹത്തായ കര്‍മ്മവും ആചാരവും. അല്ലാതെ ബ്ലോഗയ തൃതീയദിനം സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുന്നത് പുണ്യമാണ് എന്ന് വിശ്വസിക്കുന്നത് പോലും പാപമാണ്. അന്ന് സ്വര്‍ണ്ണം ക്രയവിക്രയം ചെയ്താല്‍ ടാഗിന്റെ പേരിലും വാ തുറന്നാല്‍ കള്ളം പറയുന്ന സെയില്‍സ്മാന്റെ പേരിലും പരാജയം സംഭവിക്കുമെന്നത് നിശ്ചയമാണെങ്കിലും ധനനഷ്ടം ഉണ്ടാകും എന്നത് തീര്‍ച്ചയാണ്. ബൂലോകത്തുള്ള അവിവാഹിതരായ ബ്ലോഗ്ഗര്‍മാര്‍ക്കും ഈ ദിവസം വിവാഹാലോചനയ്ക്കും, പ്രണയ ബന്ധങ്ങള്‍ ആരംഭിക്കുന്നതിനും പുതിയ പോസ്റ്റുകള്‍ ഇടുന്നതിനും ഏറ്റവും അനുയോജ്യമായ ദിനമായി തെരഞ്ഞെടുത്തുവരുന്നു.എന്നാല്‍ ഈ ദിനം “സര്‍പ്രൈസ് ഗിഫ്റ്റുകള്‍“ നല്കാന് തിരഞ്ഞെടുത്താല്‍ മാനഹാനി സംഭവിക്കുമെന്നും പ്രബലമായ വിശ്വാസമുണ്ട്.
ബൂലോകത്തില്‍ ഭാവനാ സമ്പന്നതയുടെയും രചനാ സമൃദ്ധിയുടേയും പ്രതീകമാണ് ബ്ലോഗിലെ ഓരോ പോസ്റ്റും.അതിനാല്‍ ഈ ദിനത്തില്‍ ഒരു പുതിയ പോസ്റ്റ് ഇടുക എന്നതാണ് ഈ ദിനത്തിലെ മഹത്തായ കര്‍മ്മവും ആചാരവും. അല്ലാതെ ബ്ലോഗയ തൃതീയദിനം സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുന്നത് പുണ്യമാണ് എന്ന് വിശ്വസിക്കുന്നത് പോലും പാപമാണ്. അന്ന് സ്വര്‍ണ്ണം ക്രയവിക്രയം ചെയ്താല്‍ ടാഗിന്റെ പേരിലും വാ തുറന്നാല്‍ കള്ളം പറയുന്ന സെയില്‍സ്മാന്റെ പേരിലും പരാജയം സംഭവിക്കുമെന്നത് നിശ്ചയമാണെങ്കിലും ധനനഷ്ടം ഉണ്ടാകും എന്നത് തീര്‍ച്ചയാണ്. ബൂലോകത്തുള്ള അവിവാഹിതരായ ബ്ലോഗ്ഗര്‍മാര്‍ക്കും ഈ ദിവസം വിവാഹാലോചനയ്ക്കും, പ്രണയ ബന്ധങ്ങള്‍ ആരംഭിക്കുന്നതിനും പുതിയ പോസ്റ്റുകള്‍ ഇടുന്നതിനും ഏറ്റവും അനുയോജ്യമായ ദിനമായി തെരഞ്ഞെടുത്തുവരുന്നു.എന്നാല്‍ ഈ ദിനം “സര്‍പ്രൈസ് ഗിഫ്റ്റുകള്‍“ നല്കാന് തിരഞ്ഞെടുത്താല്‍ മാനഹാനി സംഭവിക്കുമെന്നും പ്രബലമായ വിശ്വാസമുണ്ട്.
ബ്ലോഗയതൃതീയയുടെ പ്രസക്തിയും പ്രാധാന്യവും ഉയര്‍ത്തിക്കാട്ടുന്ന ബൂലോകത്തില്‍ പ്രചരിക്കുന്ന മറ്റൊരു കഥയിങ്ങനെ:
അനോണികളുടെയും മറ്റു പല കള്ള പ്രൊഫൈലുകാരുടെയും നിരന്തരമായ ഭീഷണികളില്‍ മനം മടുത്ത് മുഖ്യധാരാ ബ്ലോഗില്‍ നിന്നും ഒളിച്ചോടേണ്ടി വന്ന ഒരു പാവം ബ്ലോഗ്ഗര്‍, തന്റെ ഈ നിലക്ക് ഒരു മാറ്റം വരുവാനായി ഗൂഗിള്‍ ദൈവത്തിനോട് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. അങ്ങിനെ ഒരു നാള് ഗൂഗിള്‍ ദൈവം പ്രത്യക്ഷപ്പെട്ട് ബ്ലോഗര്‍ക്ക് ഒരു വരം നല്കി. ഗൂഗിള്‍ ദൈവം ഒരു പുതിയ അഗ്രിഗേറ്റര്‍ സൃഷ്ടിച്ച് കൊടുത്ത് കൊണ്ട് അതില്‍ അപ്ഡേറ്റ് ആകുന്ന മറ്റു ബ്ലോഗര്‍മാരുടെ ഓരോ പോസ്റ്റിലും ഓരോ കമന്റ് വീതം ഇടാന്‍ പറയുകയും,അത് നൂറ്റൊന്നു കമന്റ് പൂര്‍ത്തിയായാല്‍ സ്വന്തമായി ഒരു പോസ്റ്റ് ഇടാനും പറഞ്ഞു. ഇപ്രകാരം നമ്മുടെ ബ്ലോഗര്‍ നൂറ്റൊന്നു കമന്റ് പൂര്‍ത്തിയാക്കുകയും സ്വന്തമായി ഒരു പോസ്റ്റ് അഗ്രിഗേറ്ററില് ഇടുകയും ചെയ്തു.ഓടിപ്പോയ ബ്ലോഗറുടെ പുതിയ പോസ്റ്റ് കണ്ട് ദേഷ്യം വന്ന മറ്റു ബ്ലോഗര്‍മാര്‍ അനോണി ഐഡിയില്‍ കൂട്ടം കൂട്ടമായി വന്ന് തെറി കമന്റുകളും ആക്ഷേപങ്ങളും ഇടാന്‍ ശ്രമിച്ചെങ്കിലും തന്റെ പ്രാര്‍ത്ഥനയുടെ ഫലമായി ഗൂഗിള്‍ ദൈവം അനോണി ഓപ്ഷന് എടുത്ത് കളയാനുള്ള മന്ത്രം പഠിപ്പിച്ചിരുന്നതായി വരം കൊടുത്ത രേഖകളില്‍ നിന്നും മനസ്സിലാക്കിയ ബ്ലോഗ്ഗര്‍ ആ അനോണി ഓപ്ഷന് ഇല്ലാതാക്കിയിരുന്നു.ഈ ദിവസം മുതലാണ് അനോണികളെ കമന്റ് ചെയ്യുന്നതില്‍ നിന്നും മാറ്റി നിര്‍ത്താന്‍ തുടങ്ങിയത്.അനോണികളെ അന്നു മുതല്‍ വെറുക്കപ്പെട്ടവരായും കണക്കാക്കി വരുന്നു. അതാണ് ഈ ദിവസത്തിന്റെ പ്രത്യേകതയെന്നും, ഈ ദിവസത്തിന്റെ മാഹാത്മ്യം പരിഗണിച്ചാണ് എല്ലാ ബ്ലോഗര്‍മാരും ഇന്നും ബ്ലോഗയ തൃതീയ ആഘോഷിക്കുന്നത് എന്നുമാണ് ഐതിഹ്യം.
ബ്ലോഗയ തൃതീയദിനത്തില്‍ പോസ്റ്റ് ചെയ്യുന്ന ഏതോരു ബ്ലോഗര്‍ക്കും ഈ വര്‍ഷം മുഴുവനും ഐശ്വര്യവും സമാധാനവും കമന്റുകളും ലഭിക്കും. ആയതിനാല്‍ എല്ലാ ബ്ലോഗര്‍മാരും ഈ ദിനത്തില്‍ ഒരു പോസ്റെങ്കിലും ഇട്ട് ഈ ബ്ലോഗയ തൃതീയ ദിനം ആഘോഷിക്കണം എന്ന് അഭ്യര്ത്തിക്കുന്നു.
എല്ലാവര്ക്കും എന്റെ ബ്ലോഗയ തൃതീയ ആശംസകള്‍!
37 comments:
ബ്ലോഗായ ത്രിതിയയില്‍ ആദ്യ കമെന്റ് കാപ്പില്‍ സ്വാമി വക . ഈശ്വരാ രച്ചിക്കണേ .
ബാലഭദ്രന്‍ എന്ന ബ്ലോഗ്ഗെര്‍ ആരാണപ്പാ? കുവൈറ്റ് അളിയന്റെ വകേലാരെങ്കിലുമായിട്ടു വരുമോ??
എന്തായാലും; എല്ലാവര്ക്കും എന്റെ ബ്ലോഗയ തൃതീയ ആശംസകള്‍..
എന്തായാലുമിതുകലക്കീട്ടോ. ബ്ലോഗയ തൃദീയത്തില് പോസ്റ്റ് ചെയ്യാന്‍ ഒന്നും സ്റ്റോക്കില്ലല്ലോ മാഷെ. നോക്കട്ടെ വല്ലതും തട്ടിക്കൂട്ടാന്‍ പറ്റുമോന്ന്.
നമ്മള് മറക്കാന്‍ ആഗ്രഹിക്കുന്ന പല അനാചാരങ്ങളും വെടി വഴിപാടുകളും നമ്മുടെ ബിസിനസ് കാരും,ചാനെലുകരും കൂടി തിരിച്ചു കൊണ്ട് വരും. നാട്ടില്‍ വേണ്ടുന്ന കാര്യങ്ങള്‍ കാണിക്കാന്‍ ഈ എമ്പോക്കികള് മിനക്കെടതുമില്ല.
ബ്ലോഗയ തൃതീയദിനത്തില്‍ പോസ്റ്റ് ചെയ്യുന്ന ഏതോരു ബ്ലോഗര്‍ക്കും ഈ വര്‍ഷം മുഴുവനും ഐശ്വര്യവും സമാധാനവും കമന്റുകളും ലഭിക്കും. ആയതിനാല്‍ എല്ലാ ബ്ലോഗര്‍മാരും ഈ ദിനത്തില്‍ ഒരു പോസ്റെങ്കിലും ഇട്ട് ഈ ബ്ലോഗയ തൃതീയ ദിനം ആഘോഷിക്കണം എന്ന് അഭ്യര്ത്തിക്കുന്നു.
എല്ലാവര്ക്കും എന്റെ ബ്ലോഗയ തൃതീയ ആശംസകള്‍!
ഗൂഗിള്ലിരുന്ന് തപ്പീട്ടും ഈ ഐതീഹ്യം കണ്ടുപിടിക്കാന്‍ പറ്റാഞ്ഞ സ്ഥിതിക്ക് ഇനി പറയാണ്ടെ പറ്റില്ലാലൊ. അപാര ഭാവന.പോസ്റ്റ് പറ്റീല്ലച്ചാലും ഒരു കമന്റിലൊപ്പിക്കാം.
:D
എന്റെ റാസല്‍ ഖൈമ മുത്തപ്പാ യെവനെ കാത്തോളണേ.. !
:)
എല്ലാവര്ക്കും എന്റെ ബ്ലോഗയ തൃതീയ ആശംസകള്‍!
കലക്കി. ഇത്ര രസകരമായിട്ടല്ലെന്കിലും, ഞാനും കാച്ചിയിരുന്നു ഒരു പോസ്റ്റ്, ഇതിനെതിരെ..
http://pottaslate.blogspot.com/2009/04/blog-post_24.html
ങ്ങള് ബായക്കോട് വളവിലന്നേ...
From : dilhumaman
Monday, April 27, 2009
Post Title :
ഇന്ന് "ബ്ലോഗയ തൃതീയ"
Comment :
കലക്കി മാഷേ അഭിനന്ദനങ്ങള്‍
commented on Manorama Blog
വാഴക്കോടാ...ജീവിക്കാന്‍ സമ്മതിക്കില്ല ആല്ലേ അവറ്റകളെ ?:) :)
:)
ഹി ഹി ഹി, വാഴക്കോടാ ഇത് കിടിലന്‍ പോസ്റ്റ് തന്നെ! ഇതൊരു സംഭവം തന്നെ കേട്ടാ! കലക്കീ..
എന്റെയും ബ്ലോഗയ തൃതീയ ആശംസകള്‍...
From : sachin
Monday, April 27, 2009
Post Title :
ഇന്ന് "ബ്ലോഗയ തൃതീയ"
Comment :
ഇത് സമാനതകളില്ലാത്ത ഭാവന തന്നെ അഭിനന്ദനങള്‍
comment in Manorama Blog
കാപ്പിലാന്: ഈ വര്‍ഷം അടിപൊളിയാകും കേട്ടാ.
ഹരീഷേ : ഇങ്ങേര്‍ക്ക് കു. അളിയനുമായി യാതൊരു വിധ നൂല് ബന്ധം പോലും ഇല്ലാട്ടോ.
ടൈപ്പിസ്റ്റ്: കമന്റിയല്ലോ അപ്പോഴും ബ്ലോഗയ തൃതീയയുടെ ഫലം ലഭിക്കും.
കൂട്ടുകാരാ: നമുക്ക് പ്രതിഷേധിക്കാന്‍ ബ്ലോങേന്കിലും ഉണ്ടല്ലോ!
പ്രയാന്‍ : നന്ദിയുണ്ട്, തൃതീയ ഫലം ഉറപ്പു.
ധൃഷ്ടദ്യുമ്നൻ : കണ്ടേ..
പകലാ : വല്ല നിലവിളിയും കേട്ട ഓടി വരണേ!
പൊട്ട സ്ലേറ്റെ : ഞാന്‍ അവിടെ വന്നിരുന്നു കേട്ട..
കുരുമ്പാ : ഇജ്ജ് ഞമ്മടെ നാട്ടുകാരനാ? ഞാന്‍ വളവിലല്ല. വായക്കോടാ.
ദില്ലുമമാ : മനോരമയില്‍ വായിച്ചല്ലേ! ഇവിടെയും വരണേ!
നിരൂ : പാവപ്പെട്ട കോടീശ്വരന്മാരുടെ വയററീപ്പിഴപ്പ് അല്ലെ?!!
ഉഗാണ്ട രണ്ടാമന് : വന്നതില്‍ സന്തോഷം. ഇഷ്ടമായല്ലോ അല്ലെ?
അരുണ്‍ : സന്തോഷമായി.
സച്ചിന് : മനോരമയില്‍ കണ്ടതാണല്ലോ അല്ലെ!
അഭിപ്രായം പങ്കുവെച്ച എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ! ഇനിയും പ്രൊത്സാഹനങളുമായി വരണം എന്നും അഭ്യര്ത്തിക്കുന്നു.
ഏല്ലാവര്‍ക്കും ഒരിക്കല്‍ കൂടി ബ്ലോഗയ തൃതീയ ആശംസകള്‍!:)
ബ്ലോഗയ തൃതീയക്ക് ഞാനും ഇട്ടു ഒരു പോഷ്ട്..
ന്റെ ബ്ലോഗനാര്‍ക്കാവിലമ്മേ ലച്ചിക്കണേ..
തള്ളേ, രച്ചപ്പെട്ടാ.
ഞാനും ഇന്നൊരു പോസ്റ്റിട്ടിട്ടുണ്ട്.
:)
ആയിരം കമന്റിട്ടാൽ ഒരു പോസ്റ്റ് ഫ്രീ ആയി ഉണ്ടാക്കി തരുമോ? . ചില ബ്ലോഗ്ഗർമാർ അങ്ങനെ ചില ഡിസ്കൌണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്..
എല്ലാവര്ക്കും എന്റെ ബ്ലോഗയ തൃതീയ ആശംസകള്‍!
ഇത് സമാനതകളില്ലാത്ത ഭാവന തന്നെ അഭിനന്ദനങള്‍
ഞാനും ഒരു പോസ്റ്റ് ഇട്ടിട്ടൊണ്ട്.എന്താവുമോ എന്തോ!!!!
വര്‍ഷം മുഴുവന്‍ ബ്ലോഗയ ത്ര്്തീയ ആവാന്‍ ബ്ലോഗുമുത്തപ്പന് ഒരു വഴിപാടു നടത്തിയാലോ...?
ആക്ഷേപ ഹാസ്യം നന്നായിർക്കുന്നു.അഭിനന്ദനങ്ങൾ
വാഴക്കോടാ.. ആരുടെയെങ്കിലും ബ്ലോഗ് പോസ്റ്റ് കോപ്പി പേസ്റ്റ് ചെയ്താലും ഫലം കിട്ടുമോന്നറിഞ്ഞാൽ കൊള്ളാമായിരുന്നു.
ഐതിഹ്യം കലക്കി വാഴക്കോടാ.
തട്ടിപ്പു ത്രിതിയ പ്രമാണിച്ച് ഞാനുമൊരു "വെടി"(മശ) വഴിപാട് പോസ്റ്റീട്ടുണ്ട്. എന്താകുമോ എന്തോ :)
ഹോ ഇത് ഗംഭീരം! ഇങ്ങനെയും ചിന്തിക്കാമോ? എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍!
Commented Bypunaluraan
27 April, 2009
കൊള്ളാം കിടിലന്‍
comment in Manorama blog
വെട്ടിക്കാടാ : ബ്ലോഗ്ഗനാര്ക്കവിലമ്മ നിന്റെ ബ്ലോഗ് കാത്തുകൊള്ളും
അനിലേട്ടാ: പോസ്റ്റ് ഇട്ടല്ലോ ഈ വര്‍ഷം ഇനി തിരിഞ്ഞു നോക്കേണ്ടി വരില്ല!
ആര്പ്പിയാര് : അയ്യോ തല്ക്കാലം ഡിസ്കൌണ്ട് ഇല്ലേ. പണിക്കുറവ് മാത്രം.
ബാജി : അഭിപ്രായത്തിന് നന്ദി. ഇനിയും കാണുമല്ലോ!
തുമ്പന്‍ : പോസ്റ്റ് ഇട്ടല്ലോ അല്ലെ ഇനി ലൈന്‍ വലിക്കാം ഓക്കേ
കൊട്ടോട്ടിക്കാരന് : വഴിപാടിനു ചീട്ടു തയ്യാറായി വരുന്നു. കണ്ടത്തില്‍ സന്തോഷം!
ബഷീര്‍ : സംശയം തീര്‍ക്കാന്‍ കവടി നിരത്താന്‍ ആള് പോയിട്ടുണ്ട്. ബ്ലോഗയ തൃതീയ കാക്കട്ടെ!
ബിനോയ് : ഞാന്‍ കണ്ടു. നന്നായിട്ടുണ്ട്. ഇവിടെ കണ്ടത്തില്‍ സന്തോഷം
അനിതാ : ഇതൊക്കെ അങ്ങിനെ സംഭവിച്ചു പോകുന്നതാ, ചക്ക വീണു മുയല് ചാവുന്ന പോലെ.
പുനലൂരാന്‍ : മനോരമയില്‍ വായിച്ചല്ലോ അല്ലെ? ഇടയ്ക്കു ഇവിടേം വരണം!
അഭിപ്രായം പങ്കു വെച്ച എല്ലാവര്ക്കും എന്റെ നന്ദി അറിയിക്കുന്നു. ഇനിയും ഈ വഴി വരുമെന്ന പ്രത്യാശയോടെ, വീണ്ടും നല്ല പോസ്റ്റുമായി കാണാം എന്ന പ്രതീക്ഷയോടെയും,
നിങ്ങളുടെ സ്വന്തം,
വാഴക്കോടന്‍.
ഇവിടെ ഒരു ബബിത ചൊല്ലാം
( തുള്ളല്‍ പാട്ടു പോലെ പാടാം)
ചിട്ടിപിടിച്ചു വട്ടിപിടിച്ചു മുട്ടന്‍ ബ്ലേഡുകള് തപ്പി കാശുകളങ്ങനെ കൂട്ടുന്നേരം
പെട്ടന്നൊരു ദിനം പൂതിയുദിച്ചു മൊത്തം കാശിനും സ്വര്‍ണം വാങ്ങാം.
മോഹന്‍ലാലും ടിവികള്‍ തോറും കേറിയിറങ്ങി പറഞ്ഞൊരു കാര്യം
അക്ഷയ തൃതീയ എന്നൊരു ദിനം ആലൂക്കാന്റെയോ മലബാറിയുടെയോ
ജോസ്കൊക്കരന്റെയോ ഭീമചെച്ചിയുടെയോ ജന്മ ദിനമാണേയ്...
വാങ്ങിയ സ്വര്‍ണം തൂക്കിയത് നോക്കി അപ്പൂപ്പന് താടി പോല്‍ പെരുത്തൊരു ഭാരം
ഇങ്ങനെ പലവിധ നാളുകള്‍ കഴിഞ്ഞു ചിട്ടി പൊട്ടി, ബ്ലേഡു പൊട്ടി
അവസാനം ഉള്ള മാനവും പൊട്ടി അന്തിയുറക്കം കടത്തിണ്ണയിലാക്കി.
ഇത് ഞാനറിഞ്ഞില്ല പിന്നെ ആ ദിവസം ഇത്തിരി സ്വര്‍ണ്ണം വാങ്ങാന്‍ ജ്വല്ലറിയില്‍ ക്യൂ നില്‍ക്കുകയായിരുന്നു ബോറന്മാരായ ബ്ലോഗര്‍മാരോട് ക്ഷമ ചോദിക്കുന്നു.
ഹി ഹി ഹി അതു കലക്കി വാഴക്കോടാ...ഞാനും രണ്ടു തെറി പറഞ്ഞു ഇവിടെ
http://oruyathra.blogspot.com/2009/05/blog-post.html
njanoru puthiya blogara anaantham.blogspot.com ennem koode onnu anugrahichekkane... blogiswaranmare.....
ഞാനും ഇടാം ഒരു പോസ്റ്റ് എന്റെയും ബ്ലോഗയ ത്രിതിയ ആശംസകള്‍
കൊള്ളാം ഈ പോസ്റ്റ്.
ആശംസകള്‍
കൊള്ളാം ഗഡീ.. പുതിയ പോസ്റ്റ് അടുപ്പേന്ന് എറക്കിയില്ല. അതിനാല്‍ ‘കണ്ടാല്‍ ആരും തിരിച്ചറിയാത്ത ഭാഗങ്ങളുടെ ഒരു ഫോട്ടോ’ ഇട്ടിട്ടുണ്ട്. ആഴ്ചയൊന്നായതാ. എന്നാലും വന്നു കാണ്മീന്...
അടുത്ത തവണ മനോരമ കലണ്ടറിൽ കൊടുക്കണം.എന്നിട്ട് തിലകൻ ചേട്ടനെക്കൊണ്ട് പഞ്ചങ്കവും പൂരവും പറയിപ്പിക്കുന്ന കൂട്ടത്തിൽ ബ്ലോഗീയ ത്രിതിയ എന്നും കൂടി പറയിപ്പിക്കണം..
വാഴേ... അടുത്ത "ബ്ലോഗയ തൃതീയ" ഒന്ന് അറിയിക്കണേ.. ഒരു പോസ്റ്റ് ഇട്ട് ഐശ്വര്യം നേടാന്‍ കൊതിയായി...
Post a Comment