Wednesday, April 22, 2009

പേററന്ട് ചോദിച്ചവനെ തേടി അയ്യപ്പ ബൈജുവിന്റെ അന്വേഷണം.


അനുവാദമില്ലാതെ അയ്യപ്പ ബൈജുവിനെ അഡ്രസ്സ് മാറ്റി അയച്ചവരെ തേടി ബൈജു അന്വേഷിച്ച് ഇറങ്ങി നടന്നതിന്റെ പ്രസക്ത ഭാഗങ്ങളാണ് ഈ എപ്പിസോഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ നമ്മള്‍ കണക്കാക്കിയിരുന്ന പോലെ ഇതില്‍ "ഠോ" എന്ന ശബ്ദം ബൈജുവിന് കിട്ടുന്ന അടിയായും, ഇനിയെങ്ങാനും "ട്ടേ" എന്ന പ്രയോഗം കണ്ടാല്‍ ബൈജു അടിക്കുന്നതായും ഓര്‍ക്കുമല്ലോ അല്ലെ.

തമ്പാനൂരിനടുത്തുള്ള ഒരു ബസ് വെയിറ്റിംഗ് ഷെഡ്ഢിന് മുന്നില്‍ നില്‍ക്കുകയായിരുന്നു ബൈജു ഞാന്‍ കാണുമ്പോള്‍. ഇനി നമുക്കു ബൈജുവിന്റെ അന്വേഷണങ്ങളിലേക്ക് ശ്രദ്ധ തിരിക്കാം!

ബൈജു ഗംഭീര ഗാനാലാപനത്തിലാണ് (ട്യുണ്‍് .....തലയ്ക്കു മീതെ ശൂന്യാകാശം)

'തലയ്ക്കു മീതെ ബാറിന്റെ ബോര്‍ഡ് .......താഴേ സോടാ മൂടീ
കുടിക്കുവാനായി അകത്തോട്ടു ചെന്നപ്പോള്‍ ഇരിക്കാനിടമില്ലാ...
സത്യം ഇരിക്കാനിടമില്ലാ ......."

"ശ്ശ് ...ഹലോ സാര്‍ വാച്ചൊക്കെ ഉണ്ടല്ലോ...സമയം ശരിയാണോ?

അയാള്‍: എന്റെ സമയം ശരിയൊക്കെത്തന്നെ നീ മര്യാദക്ക് നടന്നില്ലെങ്കില്‍ നിന്റെ സമയദോഷം മാറിക്കിട്ടും"

ബൈജു: എന്റമ്മേ..ആള് പുലിയാ...ജോല്‍ത്സ്യനാ സമയദോഷം മാറ്റും പോലും...അവന്റെ അപ്പന്റെ ഒരു സമയദോഷം"

"ഠോ"

"തന്ക്സ്, ഫോ ഉത്ഘാടണം മോശമില്ലാ....എന്റെമ്മോ ഇത് കണ്ടാ പെറ്റ തള്ള സഹിക്കില്ല"

തൊട്ടടുത്ത് നിന്ന ഒരു സ്ത്രീയുടെ കയ്യിലെ വാച്ചും ആ സ്ത്രീയെയും ആകെ മൊത്തത്തില്‍ നോക്കിക്കൊണ്ട് :

ബൈജു: പെങ്ങളെ ശ്ശ് പെങ്ങളെ ഓടുന്നുണ്ടോ?

"ഠോ"
ന്റമ്മേ
കണ്ണീന്ന് പൊന്നീച്ച പാറി, പെങ്ങള് വനിതാ പോലീസാന്നാ തോന്നണേ, ചുമ്മാ തെറ്റിധരിച്ചു.
സമയം ശരിയല്ല എന്റെ ഓ സിയാര്‍ മുത്തപ്പാ.. പുവര്‍ ഗേള്‍

എല്ലാവരും പ്ലീസ് നോട്ട് ദാ പോയന്റ്, എന്നെ ഐ മീന്‍ ഈ അയ്യപ്പ ബൈജുവിന്റെ അഡ്രെസ്സ് മാറ്റിയവന്‍ ഇക്കൂട്ടത്തിലുണ്ട്....നോട്ടി ബോയ്....ചെറുപ്പം പയ്യനാ...

( ഒരാളെ ചൂണ്ടി) അത് നീയാണോടാ...?

അയാള്‍: പോടോ താന്‍ എന്റെ കയ്യിന്നു ചുമ്മാ മേടിക്കും,

ബൈജു: നിന്റെ കയ്യീന്നും മേടിക്കും നിന്റെ അപ്പന്റെന്നും മേടിക്കും നീയാരാടാ ചോദിക്കാന്‍?

അപ്പന് വിളിക്കുന്നോടാ, "ഠോ"

ഹൂ താന്ക്സ് ഇതും മിസ്സായില്ല, കൊച്ചു പയ്യനാ അടിചേച്ചും പോട്ടെ! പോടാ

ബൈജു അടികിട്ടിയേടം തടവിക്കൊണ്ട്: അവന്റെ പേരു എന്റെ നാവിന്‍ തുമ്പില്‍ ഉണ്ടായിരുന്നതാ ശ്ശോ!

മറ്റൊരാളോട് ബൈജു: ഹല്ലോ..വല്യ പുള്ളിയാ മാന്യനാ ശ്... എന്താ പേരു?


അയാള്‍: എന്തിനാ?


ബൈജു: പിന്നെ അത് കിട്ടിയിട്ട് വേണ്ടേ പണയം വെച്ച് പൈന്ടടിക്കാന് താനല്ലേ വിബിന്‍ ?


അയാള്‍: ആണെങ്കില്‍ എന്ത് വേണം?


ബൈജു: അപ്പൊ നീയാണല്ലെ എന്റെ എപ്പിസോഡ് അഡ്രെസ്സ് മാറ്റി വിതരണം നടത്തിയത്? കള്ളാ..


അയാള്‍: അതിന് തനിക്ക് വല്ല പേററന്‍ടും ഉണ്ടോടോ? വെറുതെ മെക്കിട്ടു കേറല്ലേ..


ബൈജു: "ട്ടേ""ട്ടേ""ട്ടേ" പോടാ കള്ളാ അപ്പന്റെ കളസ്രം ഇട്ടിട്ട് അമ്മയോട് പേററന്ട് ചോദിക്കുന്നോടാ...
വല്യ മാന്യന്‍! പോയി വേറെ വല്ല പണിയും ചെയ്യടെ ! അവന്റെ ഒരു പേററന്ട്!


അപ്പൊ പ്ലീസ് നോട്ട് ദ പോയിന്റ് ബൈജൂന് സന്തൊഷമായി ബൈജു ഇനീം വരും ഓക്കേ ബൈ !

ഫോട്ടോ കടപ്പാട്: ഗൂഗിള്‍

നന്ദി: പ്രശാന്ത്(അയ്യപ്പ ബൈജു)
എപ്പിസോഡ് ഡയരക്ട്ടര്‍: വാഴക്കോടന്‍

15 comments:

വാഴക്കോടന്‍ ‍// vazhakodan said...

ഓരോരുത്തര്‍ക്ക് പ്രതിഷേധിക്കാന്‍ ഓരോരോ വഴികളുണ്ട്. എനിക്കിഷ്ടം ഈ വഴി? എങ്ങിനെയുണ്ട്‌ ഈ രീതി.

പേറ്റണ്ട് ചോദിച്ചതിന്റെ കലിപ്പ് തീരണില്ലല്ലോ എന്റെ അത്തിപ്പാറ അമ്മച്ചീ !

ബോണ്‍സ് said...

ഇതാണ് മറുപടി...ബൈജു വന്നു നേരിട്ട് കൊടുത്തു..ഇനി അവന്‍ ഇതും പൊക്കി കൊണ്ട് പോയി ഇടട്ടെ അവന്റെ സൈറ്റില്‍..ഏതു?

ദീപക് രാജ്|Deepak Raj said...

മോഷണം കലയാണ്‌ എന്ന് കള്ളന്റെ മകനെ തോന്നൂ. കാരണം അവന്റെ അപ്പന്‍ അവനെ പുലര്‍ത്താന്‍ ആ വഴിയാണല്ലോ തെരഞ്ഞെടുത്തത്. എന്തായാലും ഈ ഗാന്ധീയ മാര്‍ഗം നന്നായി.

Arun said...

വാഴക്കൊടന്‍ ചേട്ടാ കൊട് കൈ! അത്താണ്! ഇതാണ് ഏറ്റവും മധുരമായ പ്രതികാരം! ബൈജു വീണ്ടും കലക്കീ കേട്ടോ!

0000 സം പൂജ്യന്‍ 0000 said...

കൊള്ളാം പൂശ് ങ്ങട് പൂശ് ട്ടേ ട്ടേ !

കൂട്ടുകാരന്‍ | Friend said...

എന്‍റെ വക അയ്യപ്പ ബൈജുനെ മോട്ടിച്ച കള്ളനു രണ്ടു "ട്ടേ" "ട്ടേ"

ധൃഷ്ടദ്യുമ്നന്‍ said...

കലിപ്പ്‌ തീരണില്ലല്ലാ യെന്റെ ബ്ലോഗമ്മച്ചീീ..യെവന്റെ സ്താവര ജൻഗമം മുഴുവൻ മൊത്തത്തോടെ പിഴുതോണ്ട്‌ വരീൻ..

പകല്‍കിനാവന്‍ | daYdreaMer said...

:) :) :)
"ട്ടേ""ട്ടേ""ട്ടേ"

വാഴക്കോടന്‍ ‍// vazhakodan said...

ഈ വിഷയത്തില്‍ പ്രതികരിച്ച ഏല്ലാവര്‍ക്കും എന്റെ നന്ദി അറിയിക്കട്ടെ!
ഇതൊന്നും അത്ര കാര്യമുള്ള വിഷയമല്ല എങ്കിലും പേറ്റണ്ട് ചോദിച്ചതിന്റെ ഒരു വിഷമം ഉണ്ടായി എന്നത് സത്യം തന്നെ. പേറ്റണ്ട് മൂലം സംരക്ഷിക്കപ്പെടേണ്ട ഒരു സൃഷ്ടിയും ഞാന്‍ നടത്തിയിട്ടില്ല എന്നാണു എന്റെ വിശ്വാസം. ഗൂഗിള്‍ അനുവദിച്ചു തന്ന ഈ സൗജന്യ സേവനം പരമാവധി ആസ്വദിക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. അവിടെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പേറ്റണ്ടിന്റെയുമൊക്കെ കാര്യങ്ങള്‍ ഒഴിവാക്കുക. കാരണം ഇതൊക്കെ ഒരു നേരമ്പോക്കല്ലേ! അപ്പോള്‍ പരമാവധി ആഘോഷമാക്കുക!
അങ്ങിനെയല്ലേ വേണ്ടത്?
ഇനിയും നല്ല നല്ല കഥാപാത്രങ്ങളുമായും പരിപാടികളുമായും ഞാന്‍ വരുന്നുണ്ട്. ഈ ബൂലോഗം നമുക്ക് അടിച്ചു പൊളിക്കാം! എന്താ റെഡിയല്ലേ?

Typist | എഴുത്തുകാരി said...

റെഡിയാണല്ലോ, വരട്ടെ പുതിയ പുതിയ കഥാപാത്രങ്ങള്‍.

അനില്‍@ബ്ലോഗ് // anil said...

രണ്ടെണ്ണം പൊട്ടിക്കാം.
:)

പാവപ്പെട്ടവൻ said...

വാഴക്കൊടന്‍.. സാധനം അങ്ങ് ഏറ്റ് .കൊള്ളിടത്ത് കൊണ്ടിട്ടുണ്ടു

Mr. X said...

"പിന്നെ അത് കിട്ടിയിട്ട് വേണ്ടേ പണയം വെച്ച് പൈന്ടടിക്കാന്"

hilarious!

Anonymous said...

പോടാ കള്ളാ അപ്പന്റെ കളസ്രം ഇട്ടിട്ട് അമ്മയോട് പേററന്ട് ചോദിക്കുന്നോടാ...

സമാന്തരന്‍ said...

ട്ടേ.. ട്ടേ.. ട്ടേ.. ബൈജു വഴിയാണേലും വേണ്ടില്ല..
കിട്ടീലോ അവന് . ‍

 


Copyright http://www.vazhakkodan.com