ഇന്ത്യയുടെ രാഷ്ട്രപതിയെക്കൊണ്ട് ഇപ്രകാരം ഒരു പ്രസ്ഥാവന നടത്താന്‍ മാത്രം മദ്യപരുടെ ഒരു സംസ്ഥാനമായി മാറിയോ നമ്മുടെ കേരളം. കേരളത്തില്‍ കഴിഞ്ഞ ക്യസ്തുമസ് ആഘോഷത്തിന് വിറ്റഴിഞ്ഞ മദ്യത്തിന്റെ കണക്കുകള്‍ ഇത്രയധികം പെരുപ്പിച്ച് കാട്ടി മറ്റു സംസ്ഥാനങ്ങളുടെ മുന്നില്‍ കേരളത്തെ നാണം കെടുത്താന്‍ ഇവിടത്തെ ചാനലുകാര് ചെയ്ത ഉദ്യമത്തിന് ഒരു നല്ല നമസ്കാരം!
ഈ കണക്കുകള്‍ ഇങ്ങനെ പെരുപ്പിച്ച് കണിക്കുന്നതില് ആര്‍ക്കാണ് ഇതിന്റെ ഗുണം? അതോ കൂടുതല്‍ കള്ളക്കടത്തുകാരെ ഈ മേഘലയിലേക്ക് ആകര്‍ഷിക്കാനോ? മദ്യം വാറ്റിയുണ്ടാക്കിയാല് പോലും നല്ല ലാഭത്തോടെ വിറ്റഴിക്കാന്‍ പറ്റുന്ന ഒരു കമ്പോളമാണ് കേരളം എന്ന് കാണിക്കാനോ? എന്തിനായിരുന്നു ഈ ഫ്ലാഷ് ന്യൂസും അതിശയോക്തിയും നിറച്ച് ഇത്തരം വാര്‍ത്തകള്‍ നമ്മുടെ ചാനലുകള്‍ പടച്ച് വിടുന്നത്? ഈ കണക്കുകല് ഇങ്ങനെ ഉദ്ധരിക്കുക വഴി ഇവിടത്തെ മദ്യ വില്‍പ്പന കുറയുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ?
ചാനലുകള്‍ പുറത്ത് വിടുന്ന കണക്കുകള്‍ കേവലം കഴിഞ്ഞ ഉത്സവ സീസണില്‍ വിറ്റുപോയ മദ്യത്തെ താരതമ്യപ്പെടുത്തി മാത്രമാണ്. എന്തു കൊണ്ട് ഈ വര്‍ദ്ധനവ് ഉണ്ടായി എന്നതിലേക്ക് ഒരല്‍പ്പം പോലും അവര്‍ വിരല്‍ ചൂണ്ടുന്നില്ല. അങ്ങിനെ ചെയ്താല്‍ ഈ പുറത്ത് വിടുന്ന കണക്കുകള്‍ തികച്ചും സ്വാഭാവികമാണെന്ന് സമ്മതിക്കേണ്ടി വരും.കേവലം ഒരു വാര്‍ത്തയ്ക്ക് വേണ്ടി ഒരു ജനതയെ മുഴുവന്‍ മദ്യപന്മാരാക്കുകയും അത് നമ്മുടെ രാഷ്ട്രത്തലവന്റെ ശ്രദ്ധയില്‍ പെടുത്തുകയും അവര്‍ അതിനെക്കുറിച്ച് പരാമര്‍ശം നടത്തുകയും ചെയ്യെണ്ടി വന്ന അവസ്ഥ ഇവിടെ അത്യന്തം ഖേദകരമായിപ്പോയി എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
കഴിഞ്ഞ ലോകസഭാ ഇലക്ഷന് കഴിഞ്ഞ് കണ്ണൂരിലും മറ്റും ഉപ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ വോട്ടര്‍മാരിലുണ്ടായ വര്‍ദ്ധന നാം കണ്ടല്ലോ. വോട്ട് ചെയ്യാന്‍ പ്രായപൂര്‍ത്തിയാകുന്നത് പോലെ ഇവിടെ മദ്യത്തിന്റെ ലോകത്തിലേക്ക് കടന്ന് വരുന്നവരിലും ആനുപാതികമായ വളര്‍ച്ച ഉണ്ടായിക്കൊണ്ടിരിക്കുന്നു.അപ്പോള്‍ കഴിഞ്ഞ ഉത്സവ സീസണില്‍ മദ്യപിക്കാനുള്ള ലൈസന്‍സ് കിട്ടാത്തവര്‍ ഈ ഉത്സവ കാലത്ത് അത് നേടി എന്ന് വേണം കരുതാന്‍.അപ്പോള്‍ സ്വാഭാവികമായ ഒരു ഉപഭോഗ വര്‍ദ്ദനവ് ഉണ്ടാകുന്നു. ഇത് തടയാന്‍ മാത്രം ഒരു ഫലപ്രദമായ നടപടികളും ഇല്ല എന്ന് ഏത് ചാനലുകാരും സമ്മതിക്കും!
ഇനി കഴിഞ്ഞ സീസണില്‍ വില കുറഞ്ഞ മദ്യം കഴിച്ചവന് അടുത്ത തവണ അതിലും വില കൂടിയ മദ്യം കഴിക്കാനുള്ള പ്രവണത വളരെ കൂടുതലാണ്.ഇപ്രാവശ്യം തന്നെ വെട്ടിരുമ്പ് പോലെയുള്ള സാധനമാ കഴിച്ചത് അടുത്ത തവണയെങ്കിലും ഒരു ജോണീവാക്കര്‍!!! അതു പോലെ ബീറൊക്കെ കഴിച്ച് ഫിറ്റായി നടന്നിരുന്നവന് അടുത്ത ലെവലിലേക്ക് ഉയര്ത്തപ്പെടുമ്പോള് അല്ലെങ്കില്‍ അടുത്ത ക്ലാസ്സിലേക്ക് സ്വയം കയറി നിന്ന് ഹോട്ടടിക്കുമ്പോള് ബീറിനു ചിലവാക്കിയതിനേക്കാള്‍ കൂടുതല്‍ തുക മുടക്കേണ്ടി വരുന്നു. സ്വാഭാവികം !
ഇനി വിലയുടെ കാര്യമൊന്നു നോക്കാം. കഴിഞ്ഞ സീസണിലെ അതേ വിലയ്ക്ക് തന്നേയാണോ ഈ സീസണിലും മദ്യ വില്‍പ്പന നടന്നത്?ഇവിടെ എല്ലാ സാധനങ്ങള്‍ക്കും വില കൂടിയപ്പോള്‍ മദ്യത്തിനു മാത്രം വില കൂടിയില്ല എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ ചാനലുകാര് വിശ്വസിക്കും!അല്ല പിന്നെ!
മദ്യപാനം മൂലം സ്ത്രീകള്‍ ബുദ്ധിമുട്ടുകള്‍ അനിഭവിക്കുന്നുണ്ട് പോലും! ഇവിടെ മദ്യപിച്ച് സ്ത്രീകള്‍ കാട്ടിക്കൂട്ടിയ അതിക്രമങ്ങള്‍ നമ്മുടെ രാഷ്ട്രപതി അറിയാഞ്ഞത് ഭാഗ്യം! കേരളത്തില്‍ ഉയര്‍ന്ന് വരുന്ന സ്ത്രീകളുടെ മദ്യപാന ശതമാനക്കണക്കുകള്‍ അതി വേഗം ബഹുദൂരം ഉയര്‍ന്നുവരുന്നു എന്ന കാര്യവും ഈ ചാനലുകാര് അല്‍പ്പ നേരത്തിനു മറന്നു പോയി എന്നും സമ്മതിക്കേണ്ടി വരും. മദ്യം മൂലം കുടുംബങ്ങള്‍ തകരുന്നുണ്ട് എന്ന സത്യം ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ ഈ കണക്കുകള്‍ അതിന്റെ വ്യാപ്തിയാണോ കാണിക്കുന്നത്?
ചുരുക്കിപ്പറഞ്ഞാല്‍ ഒരു സ്വാഭാവിക വര്‍ദ്ധനവ് മാത്രമേ മദ്യത്തിന്റെ കാര്യത്തിലും കേരളത്തില്‍ ഉണ്ടായിട്ടുള്ളൂ. ഇതിന്റെ പേരില്‍ ഒരു ജനതയെ മുഴുവന്‍ കുടിയന്മാരാക്കി ചിത്രീകരിക്കാന്‍ ഇവിടെ മാദ്ധ്യമങ്ങള്‍ക്ക് കഴിഞ്ഞു എന്നതിന്റെ തെളിവാണ് രാഷ്ട്രപതിയുടെ ഈ പ്രസ്ഥാവനയിലേക്ക് വഴി വെച്ചത്. ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തെ ജനങ്ങളേക്കാള്‍ മദ്യാസക്തി കൂടിയ ജനങ്ങളാണ് കേരളത്തില്‍ എന്ന് വളരെ വ്യത്തിയായി നമ്മുടെ ചാനലുകാര് കൊട്ടിഘോഷിച്ചു.മീടുക്കന്മാര്! മറ്റു സംസ്ഥാനങ്ങളില്‍ വ്യാജമദ്യ ലഭ്യത കേരളത്തിലേക്കാള്‍ വളരെ വളരെ ഉയര്‍ന്ന നിരക്കിലാണെന്ന് നിങ്ങള്‍ സൌകര്യപൂര്‍വ്വം മറന്നതാകാം, അത് പോലെ കേരളത്തില്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത് പോലെ വ്യാജമദ്യ ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്നതിന്റെ ഒരു കാരണം ജനങ്ങള്‍ അംഗീക്യത ഡീലറായ ബീവറേജസിനെ സമീപിക്കുന്നു എന്നത് കൊണ്ടാണ്. അത് മൂലം വ്യാജ മദ്യ ദുരന്തങ്ങളില്‍ നിന്നും തുച്ഛ വരുമാനക്കാരെ രക്ഷിക്കാമെന്ന് മാത്രമല്ല കണ്ണടിച്ച് പോകാത്ത മദ്യം ജനങ്ങള്‍ക്ക് കിട്ടുന്നുണ്ടെന്ന് ആശ്വസിക്കുകയെങ്കിലും ചെയ്യാം!
ഇവിടെ മദ്യ നിരോധനത്തിനു വേണ്ടി സമരം ചെയ്യുന്ന പ്രസ്ഥാനങ്ങളുണ്ട്,സ്ത്രീകളുടെ കൂട്ടായ്മകളുണ്ട്, സംഘടനകളുണ്ട്. ഇന്നോളം ഒരു ചാനലിലും അവരുടെ സമരങ്ങളെ അതിന്റെ തികഞ്ഞ പ്രാധാന്യത്തോടെ അവതരിപ്പിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. മദ്യപാനം മൂലം തകര്‍ന്ന കുടുംബങ്ങളും ഉണ്ടെന്നത് നേര് തന്നെ. എന്നാല്‍ വൈകീട്ടെന്താ പരിപാടി എന്ന സൂപ്പര്‍ സ്റ്റാറിന്റെ ചോദ്യം കേരളം മുഴുവന്‍ ഏറ്റ് ചോദിച്ചില്ലേ? സീരിയലുകളില്‍ കുടുംബങ്ങളില്‍ ഒന്നിച്ചിരുന്ന് മദ്യപിക്കുന്നത് പുതിയ തലമുറയുടെ രീതിയാണെന്ന് വരുത്തിത്തീര്‍ക്കുന്ന ദ്യശ്യങ്ങള്‍ ഒഴിവാക്കണം എന്നെങ്കിലും ഈ ചാനലുകാര് തീരുമാനിച്ചോ. എന്നിട്ടിപ്പോല്‍ മദ്യം കുടിച്ചതിന്റെ കണക്കുമായി വന്നിരിക്കുന്നു. നിങ്ങള്‍ ഇന്നേ വരെ മദ്യപാനത്തിനെതിരെ എന്ത് ബോധവല്‍ക്കരണം നടത്തി? ഓരോ വ്യക്തിക്കും സ്വയം തോന്നേണ്ട ഒരു കാര്യമാണ് മദ്യവര്‍ജ്ജനം.അതിനു ബോധവല്‍ക്കരണത്തിലൂടെ മാത്രമേ പരിഹാരമുള്ളൂ. അല്ലാതെ അത് രോഗമാണെന്നും ചികിത്സയില്ലെന്നുമൊക്കെ കരുതുന്നവര്‍ ഒരു ജനതയ്ക്ക് മുഴുവന്‍ രോഗം ബാധിച്ചിട്ടും പ്രതികരണ ശേഷി നഷ്ടപ്പെട്ടെന്ന് കരുതി ഇരുന്നാല്‍ കൂടുതല്‍ ഉയര്‍ന്ന കണക്കുകളുമായി മദ്യപാനത്തിന്റെ കണക്കുകളിലേക്ക് ഒരു രൂപാ പോലും സംഭാവന ചെയ്യാത്ത നമ്മുടെ ചാനല്‍ പുങ്കവന്മാര് വരും.
ഇനിയിപ്പോ ഉടന്‍ വരുകയല്ലേ അടുത്താഘോഷം ന്യൂ ഇയര്‍!
ആപ്പോള്‍ എല്ലാം പറഞ്ഞ പോലെ ന്യൂ ഇയറിനെന്താ പരിപാടി?
കുറിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് വെണ്ടയ്ക്കാ അക്ഷരത്തില്‍ എഴുതി വെച്ചത് കൊണ്ട് ഇവിടെ മദ്യപാനികളുടെ എണ്ണം കുറയില്ല. ഇതിന് ബോധവല്‍ക്കരണമാണ് വേണ്ടത് അല്ലാതെ മദ്യം കുടിച്ച കണക്കുകള്‍ നിരത്തുകയല്ല. ഈ കണക്കുദ്ധരണം കൊണ്ട് ഇതൊരു പാപമല്ല നിങ്ങളും നിങ്ങളും മദ്യത്തിന്റെ ലോകത്തിലേക്ക് കടന്ന് വരൂ എന്ന് ഉത്ഘോഷിക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. ഇനിയിപ്പോ ശരിക്കും അതായിരിക്കുമോ ഉദ്ദേശം?
Monday, December 28, 2009
Wednesday, December 16, 2009
കുഞ്ഞീവിയും സൂറയും ദുബൈ മീറ്റിന് ??
“ഹലോ കുഞ്ഞീവിത്താ ഇതു ഞാനാ വാഴക്കോടന്‍”
“അള്ളോ ബായക്കോടനാ..കുറെ നാളായല്ലോ അന്റെ ഒരു ബിവരോം ഇല്ലാണ്ട്
സമാധാനയിട്ട് ഇരിക്യാര്ന്നു, എന്താപ്പോ പ്രത്യേകിച്ച് ബല്ല അല്‍കുല്‍ത്തും ഒപ്പിച്ചോ?”
“ഇല്ലില്ല,ഞങ്ങള്‍ ദുബായീലൊരു മീറ്റ് നടത്തണുണ്ട്, അതിന് ഇത്താനേം സൂറാനേം
ക്ഷണിക്കാന്‍ വേണ്ടി വിളിച്ചതാ”
“അത് കൊള്ളാലാ, എന്നാ പരിപാടി?“
“വരുന്ന 18 ആം തിയതിയാണ്, പിക്ക്നിക്കും ഉണ്ട്”
“പ്ഫാ ശെയ്ത്താനേ, ഇജ്ജ് സൂറാനെ ക്ഷണിച്ചപ്പോ ഞമ്മള് വിജാരിച്ച്ണ്ട് ഇജ്ജ്
പിക്ക്നിക്ക് നടത്താനാന്ന്, അതിന് ബേറെ ആളെ നോക്ക് ഇജ്ജ്”
“ ഇത്താ പിക്ക്നിക്ക് എന്ന് പറഞ്ഞാ ഈ പാര്‍ക്കിലൊക്കെ നമ്മള് പോയി ഇരിക്കില്ലേ? അതാ!”
“പിന്നേ കൊച്ചീലെ സുഭാഷ് പാര്‍ക്കില്‍ പിച്ചക്കാര് തുണീം വിരിച്ച് ഇരിക്കണത് പിക്കിനിക്കാടാ?”
“ഈ ഇത്താനെക്കൊണ്ട് തോറ്റു,ഇത്താ ചെറായി മീറ്റിന് ഒത്ത് കൂടിയ പോലെ ഒരു
ഒത്ത് ചേരല്‍,അതാ പരിപാടി പിന്നെ ഇത്തിരിവെട്ടം എഴുതിയ ഒരു പുസ്തകത്തിന്റെ
പ്രകാശനോം ഉണ്ട്”
“അതെന്താടാ ഓന്റെ കുടീലിപ്പളും മണ്ണെണ്ണ വെളക്കായതോണ്ടാണാ ഇത്തിരിവെട്ടത്ത്
ഇരുന്ന് പുത്തകം എഴുതീത് ? ഓനെ സമ്മയിക്കണം”
‘ഇത്താ ഇത്തിരിവെട്ടം എന്നത് അയാളുടെ തൂലികാ നാമമാ, ശരിക്കും പേര് റഷീദ് എന്നാണ്”
“ഓനാള് ഇത്തിരിയാണെങ്കിലും ഓന് ഒത്തിരി ബര്‍ത്താനം പറയും ന്ന് ഞമ്മള് കേട്ടേക്കണ്,
പിന്നെ ബേറെ ബല്ല പരിപാടീം ഉണ്ടാ?”
“പിന്നെ നമ്മുടെ കൊടകരേലെ വിശാലന്റെ കൊടകര പുരാണം റീ ലോഡഡും ചിലപ്പോള്‍
പ്രകാശനം ഉണ്ടാവും!“
‘‘പടച്ച റബ്ബേ ഓന് പിന്നേം ലോഡാക്ക്യാ? ഓന്റെ ആ ഇരിപ്പ് കണ്ടാ അറിയാം ഓന്
ലോഡാക്കാന്‍ കേമനാന്ന്!”
“ഇത്താ ഇത് വിശാലന് മുമ്പ് ഇറക്കിയ കൊടകരപുരാണം എന്ന പുസ്തകത്തിന്റെ രണ്ടാം
പതിപ്പാ,അതിന്റെ കവറൊക്കെ ഡിസൈന്‍ ചെയ്തു പത്രത്തിലൊക്കെ ഉണ്ടായിരുന്നല്ലോ”
“അത് ഞമ്മളും കണ്ടതാ ഒരു കാക്ക ഒരു ചെക്കന്റെ മേത്ത് ഇരിക്കണ പടമല്ലേ, സത്യം
പറഞ്ഞാ പണ്ട് ബെള്ളം കുടിക്കാന്‍ കാക്ക കൊടത്തിലിക്ക് കല്ല് കൊത്തിയിടണ
പോലെ ഓന്റെ ബായിലേക്ക് കല്ല് കൊത്തിയിട്വാന്നല്ലെ ഞമ്മളു ബിജാരിച്ചത്!
പിന്നല്ലേ കാക്ക കഥ പറയാന്ന് മനസ്സിലായത്,അത് ഞമ്മക്ക് പെരുത്ത് ഇഷ്ടായിട്ടോ!
ആട്ടേ ആ കാര്യത്തിന് ബല്ല തീരുമാനോം ആയോ?‘
“ഏത് കാര്യത്തിന്?”
“ഞമ്മടെ ആ ചെക്കന് വിത്സന് ഏത് തരം ശെയ്ത്താനാന്ന് ആരാണ്ടൊക്കെ ചോദിച്ചൂന്ന്
ഞമ്മള് അറിഞ്ഞല്ലാ, അത് എന്തായി ന്ന്?“
“അതൊക്കെ അസൂയക്കര് പറഞ്ഞുണ്ടാക്കുന്നതല്ലെ, അതൊക്കെ തീര്‍ന്നു!”
“പിന്നേ റേഷന്‍ പീട്യേലെ മണ്ണെണ്ണല്ലെ തീരാന്‍, അതൊക്കെ ഇഞ്ഞും ഉണ്ടാവും, ഒക്കെ
ഒരു രസല്ലേ? ആ ചെറായീല് മീറ്റ് നടക്ക്ണൂന്നും പറഞ്ഞ് എന്തൊക്കെ ബഹളായിരുന്നു.
എന്നിട്ടെന്തായി നാറാള്ളോരൊക്കെ നാറി,മീറ്റ് ഗംഭീരായി,ഇതും അത് പോലെ
അടിപൊളിയാകട്ടെ, ബേറെ ആരൊക്കെണ്ട് മീറ്റിന്?”
“വേറെ കാട്ടിപ്പരത്തി,അഗ്രജന്,സുല്ല്,ഇടിവാള്‍,കിച്ചു,കനല്,വശംവദന്‍,ആര്‍ബി”
“നിര്‍ത്ത് നിര്‍ത്ത് ഇതൊക്കെ അറബ്യോളാണോടാ, പേരു കേട്ടിട്ട് ആകെ ഒരു ഹലാക്കിന്റെ
അവുലും കഞ്ഞിയാണല്ലാ?”
“ഇത്താ, ഇതൊക്കെ ബ്ലോഗര്‍മാരാ,അവരുടെ ബ്ലോഗിലെ പേരാ ഞാന്‍ പറഞ്ഞത്”
“സ്വന്തം ബാപ്പേം ഉമ്മേം ഇട്ട നല്ല അസ്സല് പേര് കളഞ്ഞിട്ട് മുട്ടീ മാക്രീ ചീങ്കണ്ണീന്നൊക്കെ
ഒരോ പേരും.അല്ലടാ അന്റെ ആ ചങ്ങായി ഒരു പകല്‍ കിനാവന് ഉണ്ടായിരുന്നല്ലോ
ഓന് ഇപ്പോ നീന്താനൊക്കെ പഠിച്ചോ?
“അവനിപ്പോ വല്യ പി ആര് ഒ ആയീന്നാ കേള്‍ക്കണത്. എഴുതണ കവിത വരെ PRO
അല്ലെ.പിന്നെ വല്ല കോളാ ടിന്നൊക്കെ കുളത്തിലോ മറ്റുമൊക്കെ കിടക്കുന്ന പടമൊക്കെ
എടുത്ത് ജീവിച്ച് പോകുന്നു“
“അല്ല ബായേ, അവിടെ “തിജ്ജാളലും പൂമ്പാറ്റേം” എന്ന പുസ്തകം ഇറക്കിയ കൈതമുള്ള്
ബരണുണ്ടാ മീറ്റിന്?’
“ജ്വാലകള്‍ ശലഭങ്ങളാണോ’ ‘തിജ്ജാളലും പൂമ്പാറ്റയും’ എന്ന് ഇത്ത പറഞ്ഞത്?
ആ ശശ്യേട്ടന്‍ കേട്ടാല്‍ പൊറുത്തൂന്ന് വരില്ലാട്ടാ”
“ഓന് പത്ത് പതിനഞ്ച് പെണ്ണുങ്ങളുടെ കൂടെ പൊറുത്ത കൂട്ടത്തില്‍ ഇതും
പൊറുത്തോളും. ഓന് സൂറാനെ കാണാഞ്ഞത് എന്തായാലും നന്നായി പടച്ചോന് കാത്തു!”
“അതെന്താ ഇത്താ സൂറാനെക്കുറിച്ച് പതിനാറാമത്തെ പെണ്ണനുഭവം എഴുതും എന്ന് പേടിച്ചിട്ടാണൊ?”
“അതല്ലടാ ശെയ്താനെ, ഓനീ പതിനഞ്ച് പെണ്ണനുഭവത്തിന് ഒരു പുസ്തകമല്ലേ ഇറക്കീത്,
ഇന്റെ മാള്‍ സൂറാന്റൊപ്പള്ള ഒറ്റ അനുഭവത്തിനു തന്നെ ഓന് ഒരു പതിനഞ്ച്
പുസ്തകേങ്കിലും ഇറക്കേണ്ടി വന്നേനെ എന്ന് ഓര്‍ത്തിട്ട് പറഞ്ഞതാടാ!
പിന്നെ മീറ്റിനു ബരണൊര്ക്ക് കുടിക്കാന്‍ ആ 'സുല്ല്' മുമ്പ് അടിച്ച തേങ്ങേന്റെ
ബെള്ളാണു കൊടുക്കാന്‍ പോണത് എന്ന് കേട്ടല്ലോ? അത് സത്യാണാ?“
“അതൊന്നും ഇല്ല ഇത്ത. മൂപ്പരിപ്പോള്‍ തെങ്ങിലൊന്നും കേറാറും ഇല്ല തേങ്ങയൊട്ട്
അടിക്കാറും ഇല്ല എന്നാണ് അറിഞ്ഞത്.എങ്കിലും വല്ല കൊപ്രയുടെ കഷ്ണവും
കാണാതിരിക്കില്ല”
‘‘അല്ല ബായേ നാട്ടിലു ഒരു മീറ്റ് വിളിച്ചപ്പം കൂടിയ അത്രേം ആളുണ്ടല്ലൊ ഒരു യു ഏ ഈ
മീറ്റ് ബിളിച്ചപ്പോ!ഇക്ക് മനസ്സിലാവാത്തോണ്ട് ചോയിക്ക്യാ നിങ്ങക്കൊക്കെ ബ്ലോഗ് ചെയ്യാന്‍
കമ്പനി ശമ്പളം തരുന്നുണ്ടോ?”
“ഈ മരുഭൂമിയില്‍ ഒറ്റപ്പെട്ടു പോയവരുടെ ഒരു വലിയ സാന്ത്വനമല്ലേ ഇത്താ ഈ ബ്ലോഗും
ഇത് പോലുള്ള മീറ്റുകളും! ഇതും കൂടിയില്ലെങ്കില്‍ ഞങ്ങളൊക്കെ മനുഷ്യരാണോന്ന്
ആരോടെങ്കിലും ചോദിച്ച് മനസ്സിലാക്കേണ്ടി വരുന്ന കേവലം യന്ത്രങ്ങളാകുമായിരുന്നില്ലെ
ഞങ്ങള്‍ ഈ പ്രവാസികള്‍ ! ഈ കൊച്ച് കൊച്ച് സന്തോഷങ്ങളല്ലെ ഇത്താ ഞങ്ങളുടെ
മരുപ്പച്ച! അപ്പോ ഇത്താ പതിനെട്ടാം തിയതി രാവിലെ എത്തുമല്ലോ അല്ലെ?
എയര്‍പോര്‍ട്ടിലേക്ക് പെരുന്നാളിന് വാങ്ങിയ പുതിയ ഷര്‍ട്ടുമിട്ട് ‘കനല്‘ വരും.
വിസ അയച്ചിട്ടുണ്ട്’‘
“അതൊക്കെ അവിടെ നിക്കട്ടെ,മീറ്റിന് ഭക്ഷണം ഞങ്ങള്‍ പൊതിഞ്ഞോണ്ട് വരണോ?’
‘‘അതൊന്നും വേണ്ട ഇത്താ,എല്ലാവര്ക്കും ഭക്ഷണം ഞങ്ങള്‍ ഇവിടെ ഏര്‍പ്പാടാക്കുന്നുണ്ട്“
“അല്ലടാ അബടെ ആ ഉഗാണ്ടയും പാണ്ടവനുമൊക്കെ ബരുന്നോണ്ട് ഭക്ഷണം തികയോന്ന
സംശയത്തില്‍ ചോയിച്ചതാ”
“അതൊക്കെ കരുതീട്ടുണ്ട്,ഭക്ഷണ ശേഷം ഞാന്‍ കുറച്ച് ഗെയിംസൊക്കെ പ്ലാന്‍ ചെയ്തിട്ടുണ്ട്”
“പൊന്നാര ബായെ,അന്റെ ബ്ലോഗോണ്ടെന്നെ മനുസന്മാരു ഇടങ്ങേറായിട്ടിരിക്കുമ്പഴാ
അന്റെ ഒരു ഗെയിമ്,ഞാനിവിടെ കിടന്ന് മരിച്ചോളാം, പ്ലെയിന്‍ കേറി വന്നിട്ട് വെറുതെ
അന്റെ കയ്യോണ്ട് മരിക്കണ്ടല്ലോ! ക്ടിന്!’
“കറന്റ് പോയീന്നാ തോന്നണത്,ഫോണ്‍ കട്ടായി പാവം !”

Thursday, December 10, 2009
താരത്തിനൊപ്പം : കോപ്പന് ഹാഗനും അയ്യപ്പ ബൈജുവും...
താരത്തിനൊപ്പം എന്ന ഈ പംക്തിയില്‍ ഇന്ന് ഞാന്‍ പിന്തുടരുന്നത് ഏവര്‍ക്കും പ്രിയങ്കരനായ ശ്രീ അയ്യപ്പ ബൈജു എന്ന കഥാപാത്രത്തെത്തന്നെയാണ്. ഇതില്‍ "ഠോ" എന്ന ശബ്ദം ബൈജുവിന് കിട്ടുന്ന അടിയായും, ഇനിയെങ്ങാനും "ട്ടേ" എന്ന പ്രയോഗം കണ്ടാല്‍ ബൈജു അടിക്കുന്നതായും കണക്കാക്കുമല്ലോ.
താരത്തിനൊപ്പം എന്ന പരിപാടിയിലേക്ക് ഏവര്‍ക്കും സ്വാഗതം.
പതിവു പോലെ അയ്യപ്പ ബൈജു ഫുള്‍ ഫിറ്റായി പാട്ടും പാടി നില്‍ക്കുന്നിടത്ത് നിന്ന് തന്നെ
“മരണം എന്നായാലും ഉറപ്പാ.....
എന്നാല്‍ കുടിച്ച് കുടിച്ച് മരിച്ചൂടേ...സത്യം!
കുടിച്ച് കുടിച്ച് ഞാന്‍ മരിക്കാന്‍ കിടക്കുമ്പോള്‍...
അണ്ണാക്കിലൊറ്റിക്കണേ ഒരു തുള്ളി എന്റെ
അണ്ണാക്കിലൊറ്റിക്കെണേ...പ്ലീസ് നോട്ട് ദ പോയന്റ്!
ഹലോ ചേട്ടാ! ഹോ വല്യ പുള്ളിയാ ഭയങ്കര ബിസിയാ! എടോ ഈ കോപ്പന് “
“ഠോ” കോപ്പന് നിന്റെ അപ്പന് പോടാ അവിടുന്ന് ”
ബൈജു:ഹു എന്തൊരടിയാടപ്പാ, ഞാന്‍ പറയട്ടെ, ഈ കോപ്പന് ഹാഗനില്‍ ആക്ചൊലി എന്താ സംഭവം?
“നാളെ ബീവറേജസ് ഷാപ്പ് മുട ക്കാ, ഇപ്പോ പോയി ആ ക്യുവില്‍ നിന്നാല്‍ വൈകീട്ടോടെ
സാധനം കിട്ടും, അപ്പോഴാ അവന്റെയൊരു കോപ്പന് ഹാഗന്!“
ബൈജു: കൊച്ചു പയ്യനാ, കൂമ്പ് മുളക്കുന്നേയുള്ളൂ,അപ്പോഴേക്കും കാമിലാരി ശീലാക്കി പോലും,പുവര്‍ ബോയ്...”
അപ്പോള്‍ അതിലെ പോയ ഒരു സ്ത്രീയെ നോക്കിക്കോണ്ട് ബൈജു,
“ശ് ശ് പെങ്ങളേ വല്ലതും നടക്ക്വോ?”
“ഠോ” “ഠോ” സ്വര്‍ണ്ണത്തിനും സവാളയ്ക്കും വില കേറി നിക്കുമ്പളാ അവന്റെ ഒരു കിന്നാരം “
“ശ്ശോ പെങ്ങള് തെറ്റിദ്ധരിച്ചതാ,സത്യം കോപ്പന് ഹാഗനില്‍ വല്ലതും നടക്ക്വോ എന്നാ ഞാന്‍ ഉദ്ദേശിച്ചത്,പാവം സഹോദരിയെ തെറ്റിദ്ധരിച്ചു, ഇവിടെ ഓസിയാറിന്റെ പൈന്റിന് വില കൂടീട്ട് ഒരുത്തനും ഇല്ല സമരം ചെയ്യാന്‍! സ്വര്‍ണ്ണത്തിന് വില കൂട്യാ ഫ്ലാഷ് ന്യൂസ്, പാവപ്പെട്ടവന്റെ പൈന്റിന് വില കൂടിയാല്‍ ഒരുത്തനും ഫ്ലാഷ് ഇല്ല! സത്യാ
ശ്ശോ നമ്മടെ നേതാവല്ലേ ആ വരുന്നത്! വല്യ പുള്ളിയാ, സാറേ ഒന്ന് നിന്നേ”
“എന്താടാ ബൈജു”
“സാറേ ഈ ആഗോള താപനം ഉയര്‍ന്നതിന് വല്ല പരിഹാരോം നടക്ക്വോ സാറെ?
“ഞങ്ങള്‍ ധര്‍ണ്ണ നടത്തുന്നുണ്ട്, പിന്നെ ആഗോള പ്രശ്നമല്ലേ അതൊക്കെ കേന്ദ്രം നോക്കിക്കോളും, ഇവിടെ നടക്കാന്‍ പോകുന്നത് പഞ്ചായത്ത് ഇലക്ഷനാ, അതില്‍ അഗോള പ്രശ്നമല്ല ഉന്നയിക്കേണ്ടത്. ജനങ്ങളുടെ പ്രശ്നങ്ങളാണ് ഉന്നയിക്കേണ്ടത്, എന്നാലേ പെട്ടീല് വോട്ട് വീഴൂ !മനസ്സിലായോ ?”
“നോട്ട് ദ പോയന്റ്,ആഗോള കേന്ദ്ര പ്രശ്നാ!നമ്മള് ഇടപെടേണ്ട, സഖാവിനോടൊന്നു ചോദിക്കാം!
"എച്ചൂസ് മി സഖാവേ ആഗോള താപനം കുറയുമോ?"
"എവിടുന്നു കുറയാന്‍ ? ആഗോള അധിനിവേശ ഭീകരനായ അമേരിക്ക ഉള്ളിടത്തോളം കാലം ഒന്നും നടക്
"ആ....അല്ല സഖാവേ പോളണ്ടിനെ കുറിച്ച് വല്ലതും മിണ്ടാമോ?
"പോളണ്ടിലും ആളുകള്‍ തെറ്റ് തിരിത്തിത്തുടങ്ങിയെടാ ബൈജൂ"
"സഖാവേ എന്റെ ബലമായ സംശയം , പൈന്റിനു വിലകൂടിയപ്പോള്‍ കുടിയന്മാരുടെ മനസ്സിലെ ചൂടും ലോക് സഭയില്‍ സീറ്റ് കുറഞ്ഞപ്പോള്‍ സഖാക്കളുടെ മനസ്സിലെ ചൂടും ഈ താപനം ഉയരാന്‍ ഇടവരുത്തിയില്ലേ എന്നാണു സംശയം ! ആണോ സഖാവേ ?"
"ആ ബംഗാള്‍ ഭാഗത്താടാ കൂടുതല്‍ താപം !"
"അത് സത്യാ സഖാവേ! ഇനി മുഖ്യ മന്ത്രിയോട് കൂടി ചോദിക്കാം,ഏത്?
ബൈജു തിരക്കിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോകുമ്പോള്‍ ഒരു കൂട്ടുകാരന് ,
"എങ്ങോട്ടാ ബൈജു ഇത്ര ധ്യതീല്‍ പോകുന്നത്?വല്ല വായുഗുളിക വാങ്ങാനാണോ?
"നിന്റെ അപ്പനെന്താ ആന്ത്ര വായൂന്റെ അസുഖം ഉണ്ടോടാ?
"ഠോ" ആന്ത്ര വായൂനെ കുറ്റം പറയുന്നോടാ റാസ്കല്‍ !"
ബൈജു: ഹമ്മേ...കൊച്ചു പയ്യനാ ഇല്ലെങ്കില്‍ നിന്നെ ചവിട്ടിക്കൂട്ടിയേനെ, ഹോ കരണം പൊകച്ചു ബ്ലഡി ഫൂള്‍, അല്ലേ.. നമ്മുടെ അടിവാരം ഓമനയല്ലേ ഈ വരുന്നേ? ഓമനേ നിന്നെ പോലീസ് വിട്ടതാണോ അതോ ലോക്കപ്പ് ചാടീതോ?
"എന്നെ സാറമ്മാരൊക്കെ കൂടി വിട്ടതാടാ ബൈജൂ"
"നിന്നെ പോലീസുകാര്‍ വല്ലതും ചെയ്തോടീ"
"ആ എല്ലാരേം ചെയ്യുമ്പോലെത്തന്നെ എന്നേയും ചെയ്തത്"
"ഇനി എന്താ ഓമനേ അടുത്ത പരിപാടി? പോയി റെസ്റ്റെടുക്കരുതോ ?
"ഇനി റെസ്റ്റാടാ, ഇതെല്ലാം ചേര്‍ത്ത് ഒരു പുത്തകം ഇറക്കണം, ഇപ്പോ അതിനു വല്യ മാര്‍ക്കറ്റാന്നാ കേക്കണേ"

"അതിലും നല്ല മാര്‍ക്കറ്റ് വല്ല സീരിയലിലും 'പതിവ്രതയായി' അഭിനയിക്കുന്നതാ ഓമനേ, നിനക്കാകുമ്പോള്‍ നന്നായി ചേരും ! അല്ല പിന്നെ!
ബൈജു മുഖ്യമന്ത്രിയുടെ ഓഫീസില്‍!
ബൈജു മുഖ്യമന്ത്രിയുടെ ഓഫീസില്‍!
“സാര്‍ ഈ കോപ്പന് ഹാഗന് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ആരേയെങ്കിലും അയച്ചിട്ടുണ്ടോ സാര്‍”
“ഈ സര്‍ക്കാര്‍ അറിഞ്ഞ് കൊണ്ട് ആരേയും അയച്ചിട്ടില്ല.ഇനി അരേങ്കിലും പോയിട്ടുണ്ടെങ്കില്‍ വണ്ടിക്കൂലി അവര്‍ തന്നെ എടുക്കേണ്ടി വരും! എടുക്കേണ്ടി വരും!! എടുക്കേണ്ടി വരും!!!
“ഈ മുഖ്യന്റെ ഒരു കാര്യം! ബൈജൂനെ അങ്ങട് കൊല്ല്! അല്ല പിന്നെ!!
Sunday, December 6, 2009
കലൈഞ്ജര്‍ക്ക് കുഞ്ഞീവീടെ തുറന്ന കത്ത് !
ബായക്കോട്
06/12/2009
എന്ന് ഒരു ഡാമിന് വേണ്ടി കാതിരിക്കുന്നവരുടെ കൂട്ടത്തില്‍,
സ്വന്തം
ബായക്കോട്ടെ കുഞ്ഞീവി.
06/12/2009
ബഹുമാനപ്പെട്ട കരുണാനിധി അവര്‍കള്‍ അറിയുന്നതിന്ന്,ബയക്കോട്ടെ കുഞ്ഞീവി എയുതുന്നത്,ന്റെ തങ്കക്കട്ടെ, അന്റെ ആ കറുത്ത കണ്ണടെം ബെച്ചുള്ള ആ ഇരിപ്പ് കണ്ടപ്പോ മുതല്‍ അന്നോട് പെരുത്ത് മൊഹബ്ബത്താണ് കെട്ടാ.പക്ഷേ ആ പെണ്ണുമ്പിള്ളേടെ പോലീസ് നട്ടപ്പാതിരയ്ക്ക് അന്റെ ഉടുമുണ്ടുരിഞ്ഞപ്പോള് ഞമ്മടെ ഖല്‍ബ് തകര്‍ന്നില്ല, പക്ഷേങ്കി ഇന്റെ കെട്ടിയോന് ബീരാന്റെ വരയന്‍ ട്രൌസറ് പോലത്തതാണ് ഇജ്ജും ഇട്ടേക്കിണത് എന്ന് കണ്ടപ്പോള്‍ പടച്ചോനാണെ ഞമ്മന്റെ ചങ്ക് തകര്‍ന്നു മോനെ!അപ്പോ തന്നെ ഞമ്മള് ആ പെണ്ണൂമ്പിള്ളേനെ ഖല്‍ബ് നൊന്ത് പിരാവീതാ,അതിന്റെ കൊണോം അനക്ക് തന്നെയല്ലെ കിട്ടിയത്. ആ ഇജ്ജാണ് ഇപ്പോ ഞമ്മളെ ഇടങ്ങേറാക്കണത്.ഞമ്മള് പറഞ്ഞ് ബന്നത് ഞമ്മടെ മുല്ലപ്പെരിയാറിന്റെ കാര്യം തന്നെ പൊന്നാരെ!
അനക്കറിയാലോ ആ ഡാമിന് അതിനു മാത്രം ഉറപ്പൊന്നും ഇല്ലാന്ന്. കുമ്മായോം ശര്‍ക്കരയുമൊക്കെ കൂട്ടിക്കുഴച്ച് ഒരു 50 കൊല്ലം കേട്കൂടാണ്ട് നിക്കാന്‍ കണക്കാക്കി ഉണ്ടാക്കിയ ആ ഡാം 112 കൊല്ലം കയിഞ്ഞിട്ടും അതിനു ഒരു കൊയപ്പൂല്ലാ ന്ന് പറയുമ്പോ ഇങ്ങടെ അത്രേം ബുദ്ധീം വിവരോം ഇല്ലാത്ത ഞമ്മക്ക് വരെ ഒരു പുടീം കിട്ടണില്ല. അനക്ക് വേണ്ടത് ക്യഷിക്ക് വെള്ളം,ഞമ്മക്ക് വേണ്ടത് കുറേ മനുഷ്യന്മാരുടെ ജീവനും. മരിക്കാന്‍ നേരത്ത് വെള്ളം കുടിച്ച് മരിക്കാം എന്നൊരു ഗുണം മാത്രേ അന്റെ ഈ വാശി കൊണ്ട് ഞമ്മള് നോക്കീട്ട് കാണുന്നുള്ളു.കുറേ ആള്‍ക്കാരെ മയ്യത്താക്കീട്ട് ഇജ്ജ് എത്ര കറണ്ട് ഉണ്ടാക്കി വിറ്റ് ലാഭം ഉണ്ടാക്കിയാലും അതൊന്നും പടച്ചോന് പൊറുക്കൂല്ല.അനക്ക് വെള്ളമാണ് വേണ്ടതെങ്കി അതു തരാന്ന് ഞമ്മന്റെ മുഖ്യമന്ത്രിയും മറ്റും പറഞ്ഞതാണ്. അതൊന്നും ഇജ്ജോ അന്റെ ആള്‍ക്കാരോ കേട്ട ഭാവം പോലും കാണിക്കുന്നില്ല.അതിന്റെ കാരണം ഏതാണ്ടൊക്കെ ഞമ്മക്ക് പുടി കിട്ടിയേക്കണ്. പഴേ കരാറ് റദ്ദാക്കി പുതിയ കരാറ് ഉണ്ടാക്കുമ്പോള്‍ ഇജ്ജ് കറണ്ട് ഉണ്ടാക്കി വിക്കുന്നതിന്റെ വിഹിതം തരേണ്ടി വരും, പാട്ടത്തുക കൂട്ടിത്തരേണ്ടി വരും എന്നൊക്കെയല്ലെ?അത് തരുന്നതോണ്ട് അനക്കെന്താ ബുദ്ധിമുട്ട് ? അന്റെ കുടുമ്മത്തിന്നൊന്നുമല്ലല്ലോ എടുത്ത് തരുന്നത്? ഇങ്ങളും ഇന്ത്യക്കാര്‍ ഞമ്മളും ഇന്ത്യക്കാര്‍, പിന്നെന്തിനാ കോയാ ഞമ്മള് തമ്മില്‍ വക്കാണം? ഇഞ് ഞമ്മളെ പാക്കിസ്താനികളായണോ ഇജ്ജ് കണക്കാക്കിയേക്കണത്? ന്റെ മമ്പുറത്തെ തങ്ങളേ!
വിഭജിച്ച് ഭരിക്കാനുള്ള വെള്ളക്കാരുടെ വക്ര ബുദ്ധീല് തെളിഞ്ഞ 999 കൊല്ലത്തെ കരാറ് ഉണ്ടാക്കുമ്പോതന്നെ അവര്‍ ഈ കരാറിന്റെ പേരില്‍ ഇവിടെ വക്കാണം നടക്കണം എന്ന് ആ ഇബിലീസോള് കരുതീട്ടുണ്ടാവും. അല്ലാണ്ട് 50 കൊല്ലം നില നിക്കണ ഒരു ഡാമിന് 999 കൊല്ലത്തെ കരാറ് ആരെങ്കിലും ഉണ്ടാക്വോ? എതാണ്ട് ഓട്ടോ റിക്ഷക്ക് ബസ്സിന്റെ എഞ്ജിന് വെക്കണ പോലത്തെ ഒരു മുസീബത്ത് പിടിച്ച പണിയല്ലെ ഈ ഹിമാറുകള് ഉണ്ടാക്കി ബെച്ചത്. എന്നാ ഞമ്മടെ നാട്ടീന്ന് ആ ഇബിലീസോള് ഒടിപ്പോയ
ശേഷം ഞമ്മന്റെ ആള്‍ക്കാര്‍ക്ക് അതൊന്ന് റദ്ദാക്കായിരുന്നു. അതും ഉണ്ടായില്ല.കേരളം എന്നൊരു സംസ്ഥാനം രൂപീകരിച്ചപ്പോഴും ആവായിരുന്നു, അതും ഉണ്ടായില്ല.ഇനിയിപ്പോ അതൊന്നും എയുതീട്ട് കാര്യല്ലല്ലോ.അതൊക്കെ ഞമ്മളെ തമ്മില്‍ തെറ്റിക്കാനാണെന്ന് ഇജ്ജ് മനസ്സിലാക്കുമല്ലോ.
വിവരല്ലാത്ത വൈക്കോ മൂപ്പര് പറയണ പോലെ ഇങ്ങള് പറയില്ലന്ന് ഞമ്മള് വിശ്വസിക്കണ്. ഞമ്മക്ക് ചരക്കുമായി ബരണ ലോറി മൂപ്പരുടെ ആള്ക്കാര് തടയുമത്രേ! ഓനങ്ങനെ പറഞ്ഞ് നാല് വോട്ടുണ്ടാക്കാനാണെങ്കില്‍ ആയിക്കോട്ടെ! പക്ഷേ ഇജ്ജ് അങ്ങനെയല്ല. ഇജ്ജ് കുറെ മനുസന്മാരുടെ ജീവന് പണയം ബെച്ചാണ് കളിക്കണത് എന്ന് ഓര്‍മ്മ ബേണം.
ഓരോ വര്‍ഷക്കാലം വരുമ്പോളും ഞങ്ങടെ മനസ്സില്‍ തീയാണ്. ഡാമില്‍ ബെള്ളം ഓരോ അടി മേല്പ്പോട്ട് പൊന്തുമ്പോഴും മരണത്തിലേക്ക് ഓരോ അടിയും അടുത്ത് കൊണ്ടിരിക്കയാണ് എന്നാണ് ഞങ്ങടെ ബേജാറ്. കുഞ്ഞ് മക്കളെ മാറോടണച്ച് പിടിച്ച് മരണം കാത്ത് കിടക്കുന്ന കുറെ പച്ച മനുഷ്യരുടെ മനസ്സ് ഇജ്ജ് കാണണം! തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട് മരണം കാത്ത് കഴിയുന്ന മനുഷ്യന്മാരുടെഅവസ്ഥയല്ലേ ഇതും എന്നുള്ള തിരിച്ചറിവ് അനക്കുണ്ടാവണം.
ഇപ്പോ കേസായി കൂട്ടായി വക്കാണായി,അതിന്റെയൊക്കെ ബല്ല ആവശ്യോം ഉണ്ടാ? കോടതീല് കേസും കൂട്ടോം കഴിഞ്ഞ് വരുന്ന വരെ ഈ ഡാം നിലനില്ക്കും എന്ന് അനക്ക് വല്ല ഗ്യാരണ്ടീം തരാന്‍ പറ്റ്വോ കോയാ?? ഇജ്ജ് അന്റെ പിടി വാശി മാറ്റി വെച്ച് അന്റെ ആള്‍ക്കാരോട് ആ ഡാമിന്റെ ഇപ്പോഴത്തെ അവസ്ഥ പറഞ്ഞ് മനസ്സിലാക്കി ഇജ്ജ് നല്ലൊരു തീരുമാനത്തിലെത്ത്! ഒരു മേസയ്ക്ക് ചുറ്റും ഇരുന്ന് പറഞ്ഞ് തീര്‍ക്കാവുന്ന ഒരു കേസേ ഉള്ളൂ എന്ന് ഇജ്ജ് മനസ്സിലാക്കണം. അതല്ല ഇഞ്ഞും ഇജ്ജ് വാശി പിടിച്ച് പൊട്ടന് കളിക്കാനാണ് ഭാവമെങ്കി അത് അനക്ക് നല്ലതിനല്ല, കാരണം ഇജ്ജ് കളിക്കുന്നത് കുറേ ജീവന് കൊണ്ടാണ്. എത്ര കോടി മുടക്കിയാലും കിട്ടാത്ത ആ ജീവന് വേണ്ടിയാണ് ഇജ്ജ് വില പേശുന്നത് എന്ന് ഓര്‍ക്കണം. അന്റെ ആള്‍ക്കാരെപ്പോലെ വെല്ലുവിളി നടത്താനോ, ബണ്ടി തടയാനോ ഞമ്മളില്ല,അത് കൊണ്ടും കൂടിയാണല്ലോ നിങ്ങള്‍ തമിഴന്മാരും ഞങ്ങള്‍ മലയാളികളുമാകുന്നത്!
ഇങ്ങളൊരു നല്ല മനസ്സിന്റെ ഉടമയും ഒരു ബല്യ കലാകാരനും ആണെന്നാണ് ഞമ്മള് വിചാരിക്കണത്. ഒരു കലാകരന് തീര്‍ച്ചയായും മനുസപ്പറ്റ്ണ്ടകും.ഒരു നല്ല കലാകാരന് മനുസനെ മനസ്സിലാകും,മനുസന്റെ കടമ മനസ്സിലാകും!ഇജ്ജൊരു കറകളഞ്ഞ മനുഷ്യസ്നേഹിയാണെന്നാണ് അന്നെ “കലൈഞ്ജര്‍“ എന്ന് ബിളിക്കണതോണ്ട് ഞമ്മള് മനസ്സിലാക്കി ബെച്ചേക്കണത്! ആ ഒരു മനുഷ്യപ്പറ്റിനു ബേണ്ടിയാണ് ഞമ്മള് സ്നേഹത്തിന്റെ ഭാഷയില്‍ ഇങ്ങളോട് ആവശ്യപ്പെടുന്നത്! ഇത് ഇജ്ജ് കേള്‍ക്കാതെ പോകരുത്.
ഇങ്ങക്ക് വേണ്ടത് വെള്ളവും ഞമ്മക്ക് വേണ്ടത് കുറേ മനുഷ്യ ജീവനും. വെള്ളം തരാന്‍ ഞമ്മള് ഒരുക്കമാണ്, ജീവന് എടുക്കതിരിക്കാന്‍ നിങ്ങളും തയ്യാറാവുക.ഒരു ഡാം അതാണ് ഞമ്മന്റെ ആവശ്യം!അതിന് നിങ്ങളായിട്ട് തന്നെ മുന്നോട്ട് വരുക. ഇനി പുതിയ ഡാമിന് തമിഴ് പേരിടണെമെങ്കില്‍ അങ്ങനേയുമായിക്കോട്ടെ, വല്ല “മുല്ലൈ പെരിയോര്‍” എന്നോ “മുല്ലൈ തമിഴോര്‍“എന്നോ മറ്റോ ആക്കിയാലും വേണ്ടില്ല,ഞമ്മക്ക് ബലുത് മനുഷ്യ ജീവനാണ്. അതിന്റെ ബെലയെങ്കിലും ഇങ്ങള് മനസ്സിലാക്കും എന്ന് ഞമ്മള് ബിശ്വസിക്കട്ടെ!
ഇജ്ജിപ്പോ വിജാരിക്കുന്നുണ്ടാകും ഈ കുഞ്ഞീവിത്തള്ളയ്ക്ക് ഇതിലെന്താ കാര്യം എന്ന്, കാരണം കുഞ്ഞീവി ഈ ഡമിന്റെ ഏഴയലത്ത് പൊലും താമസിക്കണില്ലല്ലോ എന്നൊക്കെ, ലോകത്ത് ഏത് മനുഷ്യരുടേയും പ്രശ്നം എല്ലാവരുടേയും പ്രശ്നം തന്നെയെന്നുള്ള ഒരു തിരിച്ചറിവ് തന്നെയാണ് ഞമ്മള് അനക്കീ കത്തെയുതാന്‍ കാരണം.അല്ലാണ്ട് ബയസാം കാലത്ത് അന്നെ പഞ്ചാരടിക്കനൊന്നുമല്ല പൊന്നാര ഖല്‍ബേ! മനുഷ്യ ജീവന് വിലയില്ലാണ്ടായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ബുദ്ധിമുട്ടുന്നവരോട് കരുണ കാണിക്കുന്ന മനസ്സുകള്‍ ഈ ദുനിയാവില് ഇനീം ഉണ്ടെന്ന് ഇജ്ജ് തിരിച്ചറിഞ്ഞാല്‍ ഈ മനുസ്യന്മാരും രക്ഷപ്പെടും. പേരില്‍ മാത്രമല്ല അന്റെ പെരുമാറ്റത്തിലും ഇജ്ജ് കരുണ കാണിക്കും എന്ന് തന്നെ ഞമ്മള് ഉറച്ച് ബിശ്വസിക്കട്ടെ!
ഈ കത്ത് കിട്ടിയാല്‍ ഇങ്ങടെ നല്ല ബുദ്ധിയില്‍ നല്ലത് മാത്രം തോന്നണേയെന്ന് പടച്ച തമ്പുരാനോട് പ്രാര്‍ത്ഥിച്ച് കൊണ്ട് ഇങ്ങക്കും ഇങ്ങടെ നാട്ട്കാര്‍ക്കും പ്രിയത്തില് സലാം പറഞ്ഞ് കൊണ്ട് നിര്‍ത്തട്ടെ!
സ്വന്തം
ബായക്കോട്ടെ കുഞ്ഞീവി.
Thursday, November 26, 2009
ഈദ് ആശംസകള്‍!!
എല്ലാ കൂട്ടുകാര്‍ക്കും എന്റെയും കുടുംബത്തിന്റേയും പെരുന്നാള്‍ ആശംസകള്‍ !
സ്നേഹത്തോടെ,
വാഴക്കോടനും കുടുംബവും
ഒപ്പം ഞങ്ങളും ,
ആശംസകളോടെ...
അയ്യപ്പ ബൈജു,ക്യാമറ മേനോന്
കുവൈറ്റ് അളിയന്
കുഞ്ഞീവി
സൂറ
Tuesday, November 24, 2009
കേരളത്തിലെ മറ്റു അംബാസഡര്‍മാര്‍ !!
ഇതിപ്പോള്‍ ബ്രാന്‍ഡ് അംബാസഡറിന്റെ കാലമാണല്ലോ.മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും
പിറകെ സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി “ഹോക്കി ടീം” ബ്രാന്‍ഡ് അംബാസഡാറായി
എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത! ഹോക്കിയുടെ ബ്റ്രാന്‍ഡ് അംബാസഡര്‍ പദവി
ഏറ്റെടുത്ത് കൊണ്ട് കളിക്കാര്‍ക്ക് പുതിയ പല നിര്‍ദ്ദേശങ്ങളും നല്‍കിയതായാണ്
അറിയാന്‍ കഴിഞ്ഞത്. അതില്‍ ചിലത് ഇങ്ങനെയാണെന്ന് പറയപ്പെടുന്നു!
1. ടീം പരിചയപ്പെടുത്തുമ്പോള്‍ ഓരോരുത്തരും “ഓര്‍മ്മയുണ്ടോ ഈ മുഖം?” എന്നാണ്
ഇനി ആദ്യം ചോദിക്കുക.
2. ബോള്‍ മിസ് ചെയ്യുമ്പോള്‍, ഫൌള് ചെയ്യപ്പെടുമ്പോള്‍ “ഷിറ്റ്,ബുള്‍ഷിറ്റ്” എന്നിവ
ഒരു തവണയെങ്കിലും പറഞ്ഞിരിക്കണം.
3. എതിര് ടീമിന് ഗോള്‍ അടിച്ചാല്‍ “ജസ്റ്റ് റിമംബര്‍ ദാറ്റ്” എന്ന് പറഞ്ഞ് വേണം തിരിഞ്ഞ്
നടക്കാന്‍.അടിച്ചത് സെല്‍ഫ് ഗോളാണെങ്കില്‍ “ഷിറ്റ് ഷിറ്റ് ഷിറ്റ് “എന്ന് മൂന്ന് തവണ
പറഞ്ഞ് ഒരു കൈ ചൂണ്ട് വിരല്‍ നീട്ടിപ്പിടിച്ച് പാതി ഉയര്‍ത്തിക്കാണിക്കണം.
4. കൂട്ടത്തിലൊരുവനെ ഫൌള് ചെയ്താല്‍ മറ്റുള്ളവര്‍ക്കും നോവുന്നത് പോലെ അഭിനയിക്കണം.
5. ഇനി മുതല്‍ കളി നിയന്ത്രിക്കുന്ന റഫറി “കടയാടി ബേബി” എന്നേ അറിയപ്പെടാവൂ.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഹോക്കി കളിക്കുന്നവന് ഉച്ഛിഷ്ടവും അമേദ്യവും
ഒഴികെ എന്തും കൂട്ടിക്കുഴച്ച് നാലു നേരം മ്യഷ്ടാനം ഭക്ഷിക്കുനവര്‍ക്കെ ഹോക്കികളിക്കാരന്‍
എന്ന പേര് ചേരൂ, ജസ്റ്റ് റിമംബര്‍ ദാറ്റ് എന്നും കൂടി ഉപദേശിച്ചാണ് നമ്മുടെ സൂപ്പര്‍സ്റ്റാര്‍
മടങ്ങിയത് എന്നാണ് പിന്നാമ്പുറ സംസാരം!
എന്നാല്‍ കൂടുതല്‍ നടന്മാര് ബ്രാന്‍ഡ് അംബാസഡറാവാന്‍ തയ്യാറെടുത്ത് വരികയാണെന്ന്
ഏറ്റവും പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.പല പ്രമുഖ നടീ നടന്മാര് തങ്ങളും ഈ
സാഹസത്തിന് തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ടെന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്.
വളരെ രഹസ്യമായി അറിഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പുതിയ ബ്രാന്‍ഡും
അവയുടെ അംബാസഡര്‍മാരും ഇവരാണ്!
HDFC Bank പേര്‍സണല്‍ ലോണ്‍ ബ്രാന്‍ഡ് അംബാസ്സഡര്‍ - ശ്രീ ലാലു അലക്സ്.
ഒരു വിധം എല്ലാ കാര്യങ്ങളും വളരെ പേര്‍സണലായി പറയുന്നത് കൊണ്ടാണ്
അദ്ദേഹത്തെ “പേര്‍സണല്‍ ലോണിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആക്കുന്നതെന്ന്
ബാങ്ക് ഡയറക്ടര്‍ വളരെ പേര്‍സണലായി പറഞ്ഞു.
പോപ്പി കുടയുടെ ബ്രാന്‍ഡ് അംബാസഡര്‍ - ശ്രീ ഇന്ദ്രന്‍സ്
മടക്കി വെച്ച ഒരു കുടയുടെ രൂപം ഇന്ദ്രന്‍സില്‍ ഉള്ളത് കൊണ്ടും,കുടക്കമ്പി എന്ന
പേരില്‍ പ്രശസ്തി നേടിയതുമാണ് ഇന്ദ്രന്‍സിനെ തിരഞ്ഞെടുക്കാന്‍ കാരണമെന്ന്
ഒരു പത്രക്കുറിപ്പില്‍ പോപ്പി കുട എം ഡി അറിയിച്ചു.
കേരള ട്രാഫിക് പോലീസിന്റെ ബ്രാന്‍ഡ് അംബാസഡറായി ശ്രീമതി സംഗീത മോഹനെ
ഐക്യകണ്ഠേനെയാണ് ട്രാഫിക് പോലീസുകാര്‍ തിരഞ്ഞെടുത്തത്. ട്രാഫിക് നിയമം
ലംഘിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ് കൊടുക്കാന്‍ വേണ്ടി കൂടിയാണ് സംഗീതയെ ബ്രാന്‍ഡ്
അംബാസഡറാക്കിയതെന്നും അല്ലാതെ അംബാസ്സഡര്‍ കാറിന്റെ ഡിക്കിയോട് സമ്യമുള്ള
ശരീര പ്രക്യതി കൊണ്ടല്ല എന്നും ട്രാഫിക് പോലീസ് മേധാവി അറിയിച്ചു.
നഷ്ടത്തിലോടുന്ന കെ എസ് ആര്‍ട്ടീസിയെ രക്ഷിക്കാന്‍ വേണ്ടി മാത്രമാണ് നടി ഷക്കീലയെ
KSRTC യുടെ ബ്രാന്‍ഡ് അംബാസഡറക്കിയിരിക്കുന്നതെന്ന് എം ഡി അറിയിച്ചു.ടിക്കെറ്റില്‍
ഇനി ഷക്കീലയുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്യുമെന്നും,ദീര്‍ഘദൂര ബസ്സുകളില്‍ ഷക്കീല
ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്നും എം ഡി വ്യക്തമാക്കി. അതിന് മുന്നോടിയായി ഓണ്‍ലൈന്‍
ബുക്കിങ്ങ് സംവിധാനം നിലവില്‍ വന്നുവെന്നും എംഡി അറിയിച്ചു. പുതിയ വോള്‍വോ ബസ്സിന്റെ
ബ്രാന്‍ഡ് അംബാസ്സഡറാക്കാന്‍ നടി നമിതയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മഴയത്തും വെയിലത്തും മാറാത്ത ഭം ഗി യുടെ പര്യായമായ ശ്രീമതി കാവ്യാ മാധവനെ
"ബെര് ഗര്‍ പെയിന്റ്സിന്റെ" ബ്രാന്‍ഡ് അംബാസ്സഡറായി ചുമതലപ്പെടുത്തി.
ചിരിയങ്കണ്ടത്ത് ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസ്സഡറായി ഗായകന് എം.ജി.ശ്രീകുമാറിനെ
തിരഞ്ഞെടുത്തതായി അറിയുന്നു.ചിരിക്കുട്ടന്‍ എന്ന പേരുള്ളതിനാലാണെന്ന് ഈ നിയമനം
എന്നാണ് അറിയുന്നത്.
ഒരു രാഷ്ട്രീയക്കാരന് ആദ്യമായി ബ്രാന്‍ഡ് അംബാസ്സഡറാകുന്ന എന്ന പ്രത്യേകതയോടെയാണ്
കീടനാശിനി കമ്പനിയായ “പനാമര്‍“ അതിന്റെ ബ്രാന്‍ഡ് അംബാസഡറെ പ്രഖ്യാപിച്ചത്.
ശ്രീ മുരളീധരനാണ് പനാമറിന്റെ ബ്രാന്‍ഡ് അംബാസഡര്‍!
ഇതിന്റെ ചുവട് പിടിച്ച് പങ്കജകസ്തൂരി അച്ചുമാമനെ ബ്രാന്‍ഡ് അംബാസഡറാക്കനുള്ള ചര്‍ച്ചകള്‍
നടത്തിവരുകയാണെന്നാന് അറിയുന്നത്.ഇനി “ബ്രീത്ത് ഈസി”എന്ന് അച്ചുമാമന് പറയുന്ന കാലം
അതി വിദൂരമല്ല എന്നാണ് പങ്കജ കസ്തൂരി എം ഡി അറിയിക്കുന്നത്.
എന്നാല്‍ ഏറ്റവും അനുയോജ്യമായ ബ്രാന്‍ഡ് അംബാസഡറെ പ്രഖ്യാപിച്ചിരിക്കുകയാണ്
നമ്മുടെ ഇലക്ട്രിസിറ്റി & വാട്ടര്‍ അതോറിറ്റി. വളരെയേറെ പ്രശസ്തനായ ശ്രീ അയ്യപ്പ ബൈജുവാണ്
വാട്ടര്‍ & ഇലക്ട്രിസിറ്റിയുടെ ബ്രാന്‍ഡ് അംബാസഡര്‍! ഇതിലും അനുയോജ്യനായൊരു അംബാസ്സഡറിനെ
കിട്ടാനില്ലെന്നാണ് ജന സംസാരം! വാട്ടര്‍ & ഇലക്ട്രിസിറ്റിയ്ക്കും അയ്യപ്പ ബൈജുവിനും ആശംസകള്‍!!!

Saturday, November 14, 2009
മൊല്ലാക്ക മാട്രിമോണിയല്‍ ഡോട്ട് കോം!
നാട്ടില്‍ കല്യാണ ബ്രോക്കര്‍മാരുടെ സ്ഥാനം മാട്രിമോണിയല്‍ സൈറ്റുകള്‍ ഏറ്റെടുത്തപ്പോള്‍ നമ്മുടെ മൊല്ലാക്കയും തുടങ്ങി ഒരു മാട്രിമോണിയല്‍ സൈറ്റ്!
“മൊല്ലാക്ക മാട്രിമോണിയല്‍ ഡോട്ട് കോം!“
മൊല്ലാക്കാനെ നേരില്‍ കണ്ട് നമ്മുടെ കുഞ്ഞീവി സൂറാക്കൊരു ചെറുക്കനെ അന്വേഷിച്ച് ചെല്ലുന്നു.
തുടര്‍ന്നുള്ള ഭാഗങ്ങള്‍ നിങ്ങള്‍ നേരിട്ട് അനുഭവിച്ചാലും!
കുഞ്ഞീവിയും സൂറയും മൊല്ലാക്കാന്റെ മാട്രിമോണി ആപ്പീസില്!
“അല്ലാ മൊല്ലാക്കാ ഇങ്ങള് മണ്ണാന്‍ മൈസ്രേട്ടായ പോലെ ബല്യ നെലേലാണല്ലാ,ന്നാലും ഫൈസ്റ്റാര്‍ ഹോട്ടലില്‍ ഉണക്കമീന്‍ ചുട്ട് വെച്ചപോലെയുള്ള ഇങ്ങടെ ആ ഇരിപ്പ് കണ്ടാ ആരും ഒന്നു കൊതിച്ച് പോകും കെട്ടാ”
“അല്ല ഇതാര് കുഞ്ഞീവിയോ? എന്തൊക്കെ ഉണ്ട് ബിശേഷം? കാലത്തിനൊത്ത് ഞമ്മക്കും വേണ്ടേ ഒരു മാറ്റം. അതോണ്ട് നമ്മടെ പരിപാടി ഇത്തിരി മൊഞ്ചിലെന്നെ ആവട്ടേന്ന് കരുതി ഒരു ഡോട്ട് കോമാ തൊടങ്ങി!”
“ബായക്കോടന്‍ കവിത എഴുത്യാപ്പിന്നെ ആര്‍ക്കും എന്തും ആവാന്ന് ഞമ്മക്ക് മനസ്സിലായിട്ടുണ്ട്,
ആട്ടേ സൂറാക്ക് പറ്റിയ നല്ലവല്ല കെസുകളും ഉണ്ടാ മൊല്ലാക്കാ?“
“സൂറാനെ ഇജ്ജ് ആ കുവൈറ്റ് അളിയന് കെട്ടിച്ച് കൊടുക്ക്വാന്നല്ലെ പറഞ്ഞ് കേട്ടത്.
എന്തേ അത് മൊടങ്ങ്യാ?”
“ഓന്റെ കായി ഒക്കെ തീര്‍ന്നില്ലെ, ഇപ്പൊ ഓനാണെങ്കി ഒരു പണിക്കും പോണില്ല,
കോയിന്റെ കാലിന്മേ മുടി ശുറ്റിയ പോലെ ഞമ്മന്റെ പെരേടെ ശുറ്റും നടക്കാ എന്നല്ലാതെ
വേറെ ഒരു പണീം ഇല്ല.മൊല്ലാക്ക നല്ല ശേലുള്ള ഒരു പുയ്യാപ്ലേനെ തപ്പ്”
“ദേ ദിങ്ങട് നോക്യേ, ഇയാള്‍ക്ക് തന്റേതായ കാരണത്താലല്ലാതെ രണ്ട് കുട്ടികളുണ്ടാകുകയും
പെണ്ണ് മറ്റൊരുത്തന്റെ കൂടെ ഓടിപ്പോകുകയും ചെയ്ത ഒരു കേസാ.ഈ പാവം
മനുഷ്യനെ ഒന്ന് ആലോയിച്ചാലോ?”
“മൊല്ലാക്കാ, ഇങ്ങള് ഫ്രഷ് പീസുണ്ടെങ്കി പറ, സെക്കനന്റ് ഞമ്മക്ക് സൂറാന്റെ നിക്കാഹ്
കയിഞ്ഞിട്ട് ആലോയിക്കാ ഏത്?”
“എന്നാ നമ്മടെ മലായി കുഞ്ഞിപ്പോക്കരുടെ മകനെ ഒന്ന് ആലോയിച്ചാലോ?
കുഞ്ഞിപ്പോക്കര് മലായീന്ന് വരുമ്പോ കോടിക്കണക്കിനുള്ള സ്വത്തല്ലേ കൊണ്ട് വന്നത്?”
“അത് വേണ്ട മൊല്ലാക്കാ! കുഞ്ഞിപ്പോക്കരെ ഞമ്മള് അറിയാത്തതല്ലല്ലോ, എല്ലാരും
കപ്പലില്‍ സാമാനം കൊണ്ട് വരുമ്പോ കുഞ്ഞിപ്പോക്കര് സാമാനത്തിമ്മെ കപ്പലായിട്ടല്ലേ
ബന്നത്? ഓന്റെ മോന്ക്ക് ഒരു കടത്തെങ്കിലും കാണാണ്ടിരിക്യോ? വിട്ടു പിടി മൊല്ലാക്കാ!”
“എന്നാ ലിഫ്റ്റ് ടെക്നോളജി പഠിച്ച് ദുബായീപോയ വീരാന്റെ മോന് കാദറായാലോ? ഓന്റെ
പണിയ്ക്ക് ഇന്നു വരെ ഒരു മാന്ദ്യവും ഇല്ലാന്നാ പറഞ്ഞ് കേട്ടത്!”
“ചിലപ്പ ശരിയായിരിക്കും കെട്ടാ,ടെക്നോളജിപ്പണി കിട്ടാണ്ട് വേലേം കൂലീം ഇല്ലാണ്ട് പട്ടിണി
കിടക്കണേല് ഒരു മാന്ദ്യോം ഉണ്ടാവാന്‍ വഴിയില്ലല്ലോ.ഇതൊക്കെ ഞമ്മള് കൊറേ കേട്ടതാ
മൊല്ലാക്കാ!ഞമ്മടെ മോള് സൂറാക്ക് അതൊന്നും വേണ്ട!
മൊല്ലാക്കാ,ന്റെ മോള് സൂറാക്ക് ആകെ ഉള്ളതെന്താ? (മൊല്ലാക്ക ചിരിക്കുനു)
ന്റെ മൊല്ലാക്കാ പഠിപ്പ്! ഓള്‍ടെ പഠിപ്പിനൊത്ത ഒരു പുയ്യാപ്ല! അതാണ് വേണ്ടത്!“
“കുഞ്ഞീവ്യേ,പഠിപ്പും പത്രാസും ഉള്ള ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും കൂടെ പഠിച്ചോരെ
തന്നെ ലൈനടിച്ച് കെട്ടുന്ന കാരണം ആ കച്ചോടം ഞമ്മക്ക് തീരെ ഇല്ല, പിന്നേ
ഐ ടി ക്കാരാണെങ്കില്‍ മാന്ദ്യം തീര്‍ന്നേ കെട്ടുന്നുള്ളൂ എന്നൊരു വാശിയിലാ,
അവരീ അടുത്ത കാലത്തൊന്നും കെട്ടില്ലാന്ന് സാരം.പിന്നെ ശരിക്കും ഒരു കാലത്തും
മാന്ദ്യമില്ലാത്ത ഒരു കൂട്ടരുണ്ട്! അതൊന്ന് ആലോയിച്ചാലോ?’
“ആരാ മൊല്ലാക്കാ ആ കൂട്ടര്? വല്ല തീവ്രവാദികളുമാണോ?”
“അതൊന്നുമല്ല കുഞ്ഞീവ്യേ,പൂജാരിമാരും,മുസ്ലിയാക്കന്മാരും,പള്ളീലച്ചന്മാരും!
ഞമ്മക്ക് മൊഞ്ചുള്ള ഒരു മുസ്ലിയാരെക്കൊണ്ട് കെട്ടിച്ചാലോ സൂറാനെ!
“അള്ളോ അത് വേണ്ട മൊല്ലാക്ക!"
"അതെന്താ കുഞ്ഞീവ്യെ അവര്‍ക്കൊരു കൊയപ്പം?
“മൊല്ലാക്കാ, ഇങ്ങളോടായതോണ്ട് പറയാ, കൊല്ലാകൊല്ലം പെണ്ണിന്റെ പേറെടുക്കണം,
മീനും ഇറച്ചീം ഇല്ലാണ്ട് ഇക്കൂട്ടര്‍ക്ക് ഒരു വറ്റ് ഇറങ്ങില്ല, ഇതൊന്നും പോരാണ്ട് കൈമടക്ക്
കിട്ടാണ്ട് പെരേന്ന് പൊറത്തിറങ്ങൂല്ല!പോരെ കൂത്ത്!“
‘അതൊക്കെ പണ്ട്, ഇപ്പോ പാന്റും കോട്ടൊക്കെയിട്ട് മൊയ്ല്യാരേതാ മുക്രിയേതാന്ന്
തിരിച്ചറിയാത്ത വിധമല്ലേ നടപ്പ്! പോരാത്തതിന് ഗള്‍ഫില്‍ പോയി വീടിന്റെ രണ്ടാം
നില വാര്‍ക്കാന്‍ പണപിരിവ് നടത്താം,എല്ലാം കൊണ്ടും നല്ല വരുമാനമല്ലേ?’‘
“അത് മാത്രം മതിയോ മൊല്ലാക്കാ! വൈനേരാകുമ്പോ ഒരു സീരിയല്‍ കാണാന്‍ സമ്മതിക്കില്ല,
എന്നാലോ ഈ തലേക്കെട്ടും കെട്ടി പോയിരുന്ന് മാപ്പിളപ്പാട്ട് പരിപാടിയായ “പട്ടുറുമാലിന്റെ’
സ്റ്റേജിന്റെ മുന്നിലിരുന്ന് ഒരു ഉളുപ്പും ഇല്ലാതെ കൈകൊട്ടിക്കോളും! മുസ്ലിയാര്‍ക്ക് നിന്നിട്ടും
ആവാം ഞമ്മക്ക് ഇരുന്നിട്ടും ആയിക്കൂടാ എന്ന് പറഞ്ഞപോലെയാ കാര്യങ്ങള്‍,”
“വേണ്ടങ്കി വേണ്ട, ചുരുക്കം പറഞ്ഞാല്‍ ഇങ്ങക്ക് നിക്കരിക്കാന്‍ വയ്യാന്ന് അര്‍ത്ഥം!കാലം
പോണ പോക്കെ. മൊഖം നന്നാവാത്തതിന് കണ്ണാടിയെ കുറ്റം പറയാ! അല്ല പിന്നെ!”
സൂറ: അല്ല ഉമ്മാ, ഉമ്മാന്റെ ഒരു ലോഹ്യക്കല്യാണമായിരുന്നോ? ഐ മീന്‍ ലവ് മേരേജ്?
“മോളെ സൂറ,അന്റെ ബാപ്പ ബീരാന് ഒരു രാത്രി ബന്നു ഇന്റെ വാതിലില്‍ മുട്ടി, ഞാന്‍ വാതില്‍ തുറന്നു.
അങ്ങേര് എന്നെ അടിമുടി ഒന്ന് നോക്കി,ഇത് നാട്ടുകാര്‍ കണ്ടു, അപ്പൊ തന്നെ പ്രേമോം ആയി
നിക്കാഹും കഴിഞ്ഞു”
“അത് ശരി അപ്പോ കുഞ്ഞീവി മോള്‍ക്ക് ലോഹ്യക്കല്യാണം കയിച്ചോളാന് സമ്മതം കൊട്ക്ക്വാ?”
“എന്നാ ഞമ്മള് അവളെ പിടിച്ച് അറക്കും!ന്റെ മൊല്ലാക്കാ വിശ്വാസമല്ലെ എല്ലാം!“
“അതെന്തു വിശ്വാസാ കുഞ്ഞീവ്യെ?”
“ഒരു പ്രത്യേക ജ്വൊല്ലറീന്ന് കല്യാണത്തിന് ആഭരണങ്ങള്‍ വാങ്ങാന്ന് ഞമ്മള് നേര്‍ച്ച നെയ്യത്താക്കിയാ
ഏതു പെണ്ണും സ്വന്തം കാമുകനെ വഞ്ചിക്കും! അതാ ഇപ്പളത്തെ പുത്യേ വിശ്വാസം!അതോണ്ട്
എല്ലാ പെണ്‍കുട്ട്യോളേം ആ ജ്വൊല്ലറി കാക്കും ന്നാ! അതല്ലേ വിശ്വാസം മൊല്ലാക്കാ!ഏത്?“
“പെങ്കുട്യോള് ഒളിച്ചോടിയാ പിന്നെ സ്വര്‍ണ്ണം വാങ്ങാന്‍ ആളുണ്ടാവ്വോ കുഞ്ഞീവ്യെ? പിന്നെ
ഞമ്മടെ കച്ചോടോം പൂട്ടില്ലെ? അതാ ശരിക്കും വിശ്വാസം! ഏത്?
“അതൊക്കെ പോട്ടെ മൊല്ലാക്കാ ഇങ്ങളാ മധൂന്റെ ബന്ധത്തില്‍ വല്ലോരും
ഉണ്ടോന്ന് നോക്കിക്കെ!”
“സില്‍മാ നടന് മധുവാണോ കുഞ്ഞീവി?”
“ഓനല്ല മൊല്ലാക്കാ, പത്ത് നാലായിരം കോടി പറ്റിച്ച നമ്മടെ മധു കോഡയില്ലെ, ഓന് തന്നെ.
ഓനെപ്പോലെയുള്ള ഒരു മരുമോനെ കിട്ടിയാല്‍ പിന്നെ ഈ കേരളം മൊത്തം ഞമ്മക്ക് വിലക്കെട്ടി
എട്ത്തൂടെ മൊല്ലാക്കാ!ഏത്?
“എന്നാ കുഞ്ഞീവ്യെ അതിന്റെ അത്ര വരില്ലേലും ഏതാണ്ട് ഓനോട് കിടപിടിക്കണ ഒരാളെ ഞമ്മള്
ശരിയാക്കട്ടെ!സുന്ദരന്‍,സുജായി,പോരാത്തതിന് കല്യാണോം കഴിച്ചിട്ടില്ല! ദാ ഈ പോട്ടം നോക്കിക്കേ!’
“പടച്ച റബ്ബേ ഈ ബെലാല് ഞമ്മന്റെ നാട്ട്കാരനല്ലേ! മാളേ സൂറാ നോക്കടീ,ചൊമന്ന ഷാളും വെള്ള
ജുബ്ബയും ഇട്ട് ടീവീലു ഞമ്മള് കണ്ട മൊഞ്ചന്‍!
സൂറ: ആരാ ഉമ്മാ ആ മൊഞ്ചന്‍?
“ ന്റെ സൂറാ ടോട്ടലി ഫോര്‍ യൂ !“

Monday, October 19, 2009
സൈമേട്ടന്റെ 110 ഫ്യൂസാക്കി!
സൈമേട്ടന്റെ വീഴ്ച അങ്ങിനെ നാട്ടില്‍ മുഴുവന്‍ പാട്ടായി.കണ്ടവര്‍ കാണാത്തവരോടും, കാണാത്തവര്‍ കാണാന്‍ സാധ്യതയില്ലാത്തവരോടും പൊടിപ്പും തൊങ്ങലും വെച്ചുള്ള കഥകള്‍ പടച്ച് വിട്ടു.പലരും ഭാവന സമ്പന്നന്മാരായി വിവരണം കൊഴുപ്പിച്ചു. സൈമേട്ടന് പോസ്റ്റിന്റെ മുകളില്‍ നില്ക്കുമ്പോള് ഒരു മിസൈല്‍ വന്ന് കേറിയെന്ന് ഒരു കൂട്ടര്, ഊത്രാളിക്കാവ് പൂരത്തിന് വിട്ട കുട പൊട്ടി വിരിഞ്ഞതാണെന്ന് മറ്റൊരു കൂട്ടര്,എന്തിനധികം ഷോക്കേറ്റ സൈമേട്ടന് വേലിക്കുറ്റിയുടെ മുകളില്‍ വീണു തുടങ്ങിയുള്ള കഥകള്‍ നിമിഷ നേരം കൊണ്ട് പ്രചരിച്ചു. പാവം സൈമേട്ടന് ഇത് വല്ലതും അറിയുന്നുണ്ടോ? കുഴിയിലിരുന്ന് പൊട്ടിയ ഡയിന പോലെ തകര്‍ന്ന് കിടക്കുകയല്ലേ ഡയിനക്കുഴി.
ഞാന്‍ ആശുപത്രിയില്‍ നിന്നും വരുമ്പോള്‍ വാഴക്കോട് സെന്ററില്‍ അങ്ങിങ്ങായി കൂട്ടം കൂടി നിന്ന് ആളുകള്‍ സംസാരിക്കുന്നുണ്ട്.സ്കൈലാബിന്റെ വീഴ്ചയ്ക്ക് ശേഷം അതേ ആമ്പിയറില്‍ എല്ലാവരും ഒരേ പോലെ ചര്‍ച്ച ചെയ്ത വിഷയം വേറെ ഉണ്ടായിട്ടില്ല എന്ന മട്ടില്‍ എല്ലാവരും ആ വാര്‍ത്ത ആഘോഷിക്കുകയാണ്.എനിക്കെന്തോ വല്ലാത്ത ദുഃഖം തോന്നി. സെന്ററിലെ കുഞ്ഞാനിക്കാന്റെ ചായക്കടയില്‍ സീനിയര്‍ സിറ്റിസന്മാര് വാര്‍ത്താ വിശകലനം നടത്തുകയാണ്.എല്ലാവരുടെ മുഖത്തും സന്തോഷമാണ്, കാരണം ചിരിയുടെ അകമ്പടിയിലാണ് ചര്‍ച്ചകള്‍. എങ്ങിനെ ചിരിക്കാണ്ടിരിക്കും.ആ സംഭവം ഓര്‍ത്താല്‍ ചിരിക്കാത്തവര്‍ മനുഷ്യരാണോ? എന്തോ എനിക്ക് മാത്രം ചിരി വന്നില്ല.സൈമേട്ടന്റെ നിലവിളി ശബ്ദം എന്റെ കാതില്‍ അപ്പോഴും മുഴങ്ങുന്നുണ്ടായിരുന്നു.
ഞാന്‍ വെറുതെ ചര്‍ച്ചയിലേക്കൊന്ന് ചെവി നീട്ടി.
“ചക്കായീടെകൈക്കോട്ടിന്റെ തായേടെ പകുതി മുക്കാലും കേറീന്നാ പറഞ്ഞ് കേട്ടത്, വായേക്കൂടെ
കൈക്കോട്ടിന്റെ തല കണ്ടൂത്രെ!”
“അനക്കെന്താ കുഞ്ഞാനേ, വായേക്കൂടെ തല കണ്ടൂന്ന്! കണ്ട തല അതൊന്നുമല്ല,സൈമന് വൈകീട്ട് കപ്പ തിന്നിരുന്നു, മൂട്ടില് തായ കേറിയപ്പോള്‍ അതൊക്കെ തള്ളി വായേക്കൂടെ വന്നതല്ലേ. നമ്മള് പുട്ടും കുറ്റീടെ മൂട്ടില് തള്ളിയാ പുട്ട് പുറത്ത് വരില്ലേ അത് പോലെ”
“എതായാലും സൈമനെ ഇനി “പുട്ടുംകുറ്റി സൈമന്“ എന്ന് വിളിക്കാം അല്ലേ?”
എല്ലാവരും ഒരു കൂട്ടച്ചിരിയോടെ ആ പേര് പാസാക്കി.സൈമേട്ടന്റെ മോളെ ഓര്‍ത്ത് ഞാനത് വീണ്ടും ക്ഷമിച്ചു. അല്ലെങ്കില്‍ ഞാന്‍ വിവരമറിഞ്ഞേനെ, ദൈവം കാത്തു.ഞാന്‍ നേരെ കുരിശടിയുടെ മുന്നിലെ പടികളില്‍ ഇരിക്കുന്ന കൂട്ടുകാര്‍ക്കരികിലേക്ക് ചെന്നു. അവിടെ മുത്തു, മോനു,അലിമോന്,കുട്ടി തുടങ്ങിയവര്‍ ഉണ്ടായിരുന്നു. അവര്‍ എന്നെ കണ്ടതും ഒരു ആക്കിച്ചിരി ചിരിച്ചു, ഞാന്‍ വീണ്ടും ക്ഷമിച്ചു.
“ഡാ അമ്മായപ്പന്റെ ഹൌസിങ്ങില് എത്ര സ്റ്റിച്ചുണ്ട്?”
“പന്ത്രണ്ട് സ്റ്റിച്ചുണ്ട് മോനേ”
“എന്നാ പിന്നെ അവിടെ ഒരു സിബ്ബ് പിടിപ്പിക്കായിരുന്നില്ലേ? ആവശ്യത്തിന് തുറക്കെം അടക്കേം ചെയ്യാലോ!”
“അതിന് മൊത്തം മൂട്ടിത്തുന്നീട്ടൊന്നുമില്ല, ആവശ്യത്തിനുള്ള ഗാപ്പൊക്കെ ഇട്ടിട്ടുണ്ടാകും,
നീ നിന്റെ കാര്യം നോക്ക്” ഞാന്‍ മുത്തുവിനോട് ചൂടായി.
“എടാ നീ ചൂടാവാന്‍ വേണ്ടി പറഞ്ഞതല്ല, അല്ല ഇനിയും നീ സൈമേട്ടന്റെ മോളെ പ്രേമിക്കണോ? മുത്തു ചോദിച്ചു.
“ഈ ഒരു നാറ്റക്കേസായത് കൊണ്ട് ഒരു ചമ്മല്”
“എടാ വാപ്പ ആനക്കാരനായത് കൊണ്ട് മകന്റെ ചന്തീമ്മെ തഴമ്പുണ്ടാവോ? അങ്ങിനെ കരുതിയാ പോരെ?
“എന്നാലും ഇവിടെ വാപ്പാടെം മകന്റേം ചന്തിയാണ് പരാമര്‍ശിക്കുന്നത്, അത് പോലെ സൈമേട്ടന്റെ മൂലമറ്റം കാണുന്ന അതേ കണ്ണ് കൊണ്ടല്ലെ മകളുടേയും കാണുക? അതു കൊണ്ട് എനിക്കങ്ങോട്ട് പൊരുത്തപ്പെടാന്‍ പറ്റുന്നില്ലെടാ”
"നീ പൊരുത്തപ്പെടണ്ട, അവളെ അങ്ങോട്ട് മറന്നേക്ക്”
“എന്നാലും ഇത്രയൊക്കെ ആയ സ്ഥിതിയ്ക്ക് അത്ര പെട്ടന്ന് മറക്കാന്‍ പറ്റുമോടാ?”
“എത്രയൊക്കെയായ സ്ഥിതിയ്ക്ക്?”
“ കാണുമ്പോള്‍ കടക്കണ്ണിട്ടുള്ള നോട്ടോം,എന്റെ വീട്ടുകാരെക്കുറിച്ചുള്ള അന്വേഷണോം ”
“അപ്പോ വീട്ടുകാര്‍ക്കൊക്കെ അറിയായിരുന്നോ?”
“എന്നല്ല, നിനക്ക് വീട്ടില്‍ അമ്മെം പെങ്ങളൊക്കെ ഇല്ലേടാന്ന് അവള് എപ്പോഴും ചോദിക്കും, കൊച്ചു കള്ളി”
“അത് ശരി ഒടക്ക് ലൈനായിരുന്നല്ലേ?’‘
“ഏയ് എനിക്കൊടക്കൊന്നുമില്ല,പിന്നെ അവളൊരു നല്ല നിലയില്‍ എത്തിക്കോട്ടേന്ന് കരുതി ഞാന്‍ വീണ്ടും വീണ്ടും അവളുടെ പിന്നാലെ നടക്കുന്നതല്ലേ”
“എന്തു നില? നിനക്കു വല്ല പണീം തൊരോം ഉണ്ടാ?”
“അതിനു ഞാനിപ്പോ പ്രീ ഡിഗ്രി കഴിഞ്ഞതല്ലേയുള്ളൊ,പോരാത്തതിന് മാമാന്റെ കൂടെയല്ലേ?
“അല്ലട മാമാക്കിപ്പോള്‍ എന്താ പണി?”
“മാമ അബുദാബീലാ, ഇപ്പോ ലീവിന് വന്നിട്ടുണ്ട്.തിരിച്ച് പോകുന്നത് വരെ പെണ്ണ് കാണാന്‍ നടക്കണ്ടേ?”
“എന്നാ മാമനോട് പറഞ്ഞ് നീയും ഒന്ന് ശരിയാക്കെടാ“
“എന്ത് പെണ്ണോ? എടാ ഇത് നീ ഉദ്ദേശിക്കുന്ന ‘മാമാ‘ അല്ല!”
“അതല്ലടാ മാമനോട് പറഞ്ഞ് ഗള്‍ഫിലേക്ക് ഒരു വിസ ശരിയാക്കിക്കൂടേ എന്ന്!”
“ഏയ് അവിടെ ഭയങ്കര ചൂടും അന്യായ പണിയുമാടാ, പോരാത്തതിന് ഇവിടെ പണിയുന്നതിന്റെ ഇരട്ടി പണിയണം അവിടെ, കേട്ടിട്ടില്ലേ ഓവര്‍ടൈം, തല്ക്കാലം ഈ പണിയൊക്കെ മതി”
“ഏത് പണി സൈമേട്ടന്റെ മോളെ ലൈനടിക്കുന്നതോ?പോരാത്തതിന് സൈമേട്ടന് ഇപ്പോ പ്രായത്തില്‍ കവിഞ്ഞ
പ്രശസ്തിയല്ലേ കൈവന്നിരിക്കുന്നത്? നീ ഭാഗ്യവാനാടാ...”
“എനിക്കൊന്നും വേണ്ട കൈക്കോട്ട് സൈമന്റെ മോളെ, അല്ലെങ്കിലും അവള്‍ക്കെന്തൊരു ജാടയാടാ.ഭാവം കണ്ടാല്‍ മൂലമറ്റം പവര്‍ഹൌസ് എഞ്ചിനീയറുടെ മകളാന്നാ വിചാരം.ആ എനിക്കൊന്നും വേണ്ട”
“വേണ്ടെങ്കില്‍ വേണ്ട ഒരു കൈക്കോട്ടിന്റെ തായ വിചാരിച്ചാലും ഒരു പ്രേമം തകര്‍ക്കാമെന്ന് മനസ്സിലായില്ലെ? ആ പെണ്ണിന് യോഗല്യാന്ന് കരുതി സമാധാനിക്കെടാ,ഇന്നാ നീ ഈ കാജാവിത്സ് കത്തിച്ച് വലിക്ക്. നമുക്ക് വേറെ ലൈനിനെ പറ്റി ചിന്തിക്കാം.ലിസ്റ്റില്‍ ഇനിയുമുണ്ടല്ലോ ധാരാളം”
കൈക്കോട്ടിന്റെ തായയെ ശപിച്ച് കൊണ്ട് മനസ്സില്ലാ മനസ്സോടെ ഞാന്‍ കൂട്ടുകാരുടെ തീരുമാനത്തിന് വശംവദനായി.അങ്ങിനെ ലിസ്റ്റിലുള്ള മൂന്നാം സ്ഥാനക്കാരി കുഞ്ഞുട്ടിയുടെ മകള്‍ നസീമയെ മുത്തു നിര്‍ദ്ദേശിച്ചു.എനിക്കും അത് സമ്മതമായിരുന്നു. കാരണം നസീമ സുന്ദരിയായിരുന്നു.അവളുടെ അംഗലാവണ്യങ്ങള്‍ മനസ്സില്‍ സങ്കല്പ്പിക്കാന് തുടങ്ങിയതും അലിമോന് എതിര്‍ത്തു,
“അത് വേണ്ട, അത് ശരിയാവില്ല, അതെന്റെ മൂത്താപ്പാന്റെ മോളാ”
“അപ്പോ കാര്യങ്ങള്‍ നീ വഴി എളുപ്പമായില്ലെ മോനേ?” മോനു ചോദിച്ചു.
“അത് വേണ്ടടാ,മൂത്താപ്പാക്ക് അടക്കാ പറിയാ”
“എടാ മൂത്താപ്പാന്റെ അടക്കാ പറിയും നസീമാനെ പ്രേമിക്കുന്നതും തമ്മില്‍ എന്താടാ ബന്ധം? ഞാന്‍ ചോദിച്ചു.
”എടാ ആ സൈമേട്ടന്റെ മോളെ പ്രേമിച്ചതും അങ്ങേര് പോസ്റ്റില്‍ നിന്നും വീണു, ഇനി നീ നസീമാനെ പ്രേമിച്ചിട്ട് വേണം മൂത്താപ്പ അടക്ക പറിക്കാന്‍ കവുങ്ങില്‍ കേറി അതില്‍ നിന്നും വീണ് സൈമേട്ടന് പറ്റിയ പോലെ വല്ലതും സംഭവിക്കാന്‍! നീയായത് കൊണ്ടാടാ ഒരു പേടി! ദയവായി എന്റെ മൂത്താപ്പടെ പവര്‍ ഹൌസും ജനറേറ്ററും കേടാക്കരുത് പ്ലീസ്!
ഞാന്‍ ആശുപത്രിയില്‍ നിന്നും വരുമ്പോള്‍ വാഴക്കോട് സെന്ററില്‍ അങ്ങിങ്ങായി കൂട്ടം കൂടി നിന്ന് ആളുകള്‍ സംസാരിക്കുന്നുണ്ട്.സ്കൈലാബിന്

Tuesday, October 13, 2009
സൈമേട്ടന്റെ വന്‍ വീഴ്ചകള്‍ !
“കേട്ടില്ലേ നമ്മുടെ മോന് ഓട്ടത്തില്‍ വീണ്ടും ഒന്നമനായി എന്നു!
അത് പിന്നെ ഞാന്‍ അവനു കൊടുക്കുന്നതെന്താ? ഡാബര്‍ ച്യവനപ്രാശമല്ലേ‘‘
നാട്ടിലെ കൊള്ളാവുന്ന പത്ത് പെണ് പിള്ളാരെ തിരഞ്ഞെടുത്താല്‍ അതില്‍ രണ്ടാമത്തേതായി വരും സൈമേട്ടന്റെ ഓടിപ്പോകാത്ത മോള്.ആദ്യ സ്ഥാനത്ത് വൈദ്യര് രാമങ്കുട്ട്യേട്ടന്റെ മകള്‍ വരും. തികഞ്ഞ അഹങ്കാരി,സംഗതി മാമ്പഴക്കൂട്ടത്തിലെ മല്‍ഗോവയാണെങ്കിലും എന്തോ ഒരു വൈദ്യശാലയുടെ മണമായിരുന്നു അവള്‍ക്ക്.ഒരഞ്ചിടങ്ങാഴി കഷായം ആറ്റിക്കുറുക്കി വെട്ടിത്തളപ്പിച്ച് വറ്റിച്ച് ഒരു മൂന്നിടങ്ങാഴിയാക്കിയ പോലെയുള്ള ഒരു വിപ്ലവാരിഷ്ട ചുവയുള്ള ഒരു കഷായമായാണ് അവളെ ഞങ്ങള്‍ കരുതിപ്പോന്നത്. അവളുടെ നടപ്പും ഭാവവും കണ്ടാല്‍ അവള്‍ക്ക് പാല് കാച്ചാനുള്ള കീഴാര്‍നെല്ലി ഈ ലോകത്ത് തന്നെ അവതരിച്ചിട്ടില്ല എന്ന ഭാവമായിരുന്നു.അല്ലെങ്കിലും ഈ കഷായത്തിനൊരു കൈപ്പാ. ആ സത്യം മനസ്സിലാക്കിയാണ്, ലൈന്മേന് സൈമേട്ടന്റെ ഓടിപ്പോകത്ത മോളെ ലൈനിടാന്‍ ഞാന്‍ തീരുമാനിച്ചത്.
ഓടിപ്പോയവള്ക്ക് സാധാ 60 ന്റെ ബള്‍ബിന്റെ പ്രകാശമായിരുന്നെങ്കില്‍ ഓടിപ്പോകാത്തവള്ക്ക് 110 വോള്‍ട്ടിന്റെ പ്രകാശമായിരുന്നു. പിന്നീട് വളരും തോറും അവളില്‍ ഒരു ഹാലോജന്‍ ബള്‍ബിന്റെ പ്രകാശവും വളര്‍ച്ചയും പ്രകടമായിരുന്നു.സദ്യയ്ക്ക് ഇലയുടെ മൂലയില്‍ വിളമ്പിയ തോരന്‍ പോലെ അവള് തലയില്‍ മുല്ലപ്പൂ ചൂടി വരുന്നത് കണ്ടാല്‍ മഴക്കാലത്ത് ചോരാത്ത കെ എസ് ആര്‍ട്ടീസി ബസ്സില്‍ കേറിയ ഒരു സന്തോഷാ! അവളോട് എനിക്ക് മുടിഞ്ഞ പ്രേമമാണെന്ന് അവളൊഴികെയുള്ള എന്റെ കൂട്ടുകാരെല്ലാം മനസ്സിലാക്കി. എങ്കിലും സി.വിദ്യാധരന് മഞ്ജുളാ ബേക്കറി ആലപ്പുഴ ഇറക്കിയ ലോട്ടറി ഒരു നാള് എനിക്കും അടിക്കും എന്ന വിശ്വാസത്തില്‍ ഒരോ നറുക്കെടുപ്പും കടന്ന് പോയിക്കൊണ്ടിരുന്നു.
ഒരു മഴക്കാലത്താണെന്ന് തോന്നുന്നു അവളെ ആദ്യമായി ഞാന്‍ കാണുന്നത്, കാരണം അവളുടെ കയ്യിലൊരു ശീലക്കുടയുണ്ടായിരുന്നു.ശീലക്കേട് അവള്‍ക്ക് മാത്രമായിരുന്നു കാരണം അവള് എന്നെ കുടയില്‍ നിര്‍ത്തിയില്ല.മോഹങ്ങള്‍ മരവിച്ച് മോതിരക്കൈ മുരടിച്ച് വോള്‍ട്ടേജില്ലാതെ കത്തിയ ബള്‍ബ് പോലെ ഞാന്‍ നിരാശനായി. എങ്കിലും മീശ വളരാന്‍ വേണ്ടി ഷേവ് ചെയ്ത് കാത്തിരുന്ന പോലെ ഞാനും അവളുടെ സ്വഭാവം നന്നാവാന്‍ കാത്തിരുന്നു.
അങ്ങിനെയുള്ള ഒരു ശുഭ മുഹൂര്‍ത്തത്തിലാണ് വീടിന്റെ മുന്നിലുള്ള പോസ്റ്റിന്മേലുള്ള വഴിവിളക്ക് പണിമുടക്കുന്നത്. പതിവ് പോലെ പുതിയ ബള്‍ബുമായി ലൈന്മേന് സൈമേട്ടന് വന്നു.പോസ്റ്റിന്റെ ചുവട്ടിലെ പുല്ല് ചെത്തിക്കോരുകയായിരുന്ന ‘ചക്കായിയേട്ടന്‍’ ചായ എന്ന് കേട്ടപ്പോഴേക്കും കൈക്കോട്ട് (മണ് വെട്ടി) പോസ്റ്റിന്റെ ചോട്ടില് വെച്ച് ചായ കുടിക്കാന്‍ പോയി. സൈമേട്ടന് കര്‍മ്മ നിരധനായി തേക്കിന്റെ തടി കൊണ്ടുള്ള പോസ്റ്റില്‍ ബള്‍ബ് മാറ്റാനായി വലിഞ്ഞ് കയറി.ഞാന്‍ ഭവ്യതയോടെ സൈമേട്ടന്റെ പ്രവര്‍ത്തിയെ അതിശയകരമായ ഒരു സംഭവമാണ് ചെയ്യുന്നത് എന്ന ഭാവേന റവറ് തോട്ടത്തില്‍ കീടനാശിനി തളിക്കാന്‍ വരുന്ന ഹെലിക്കോപ്റ്ററെ നോക്കുന്ന പോലെ നോക്കി നിന്നു.
ഫ്യൂസായ ബള്‍ബ് മാറ്റി പുതിയത് ഇടാന്‍ സൈമേട്ടന് കൈ നീട്ടിയതും പിടി വിട്ട് സൈമേട്ടന് സ്കൈലാബ് പോലെ താഴേക്ക് വന്ന് വീണത് ചക്കായിയുടെ കൈക്കോട്ടിന്റെ
തായയുടെ മുകളിലേക്ക് ! വീഴ്ച്ചയുടെ ആഘാതത്തില്‍ തായ സൈമേട്ടന്റെ മൂലമറ്റം പവര്‍ ഹൌസ് തുളച്ച് കയറി.സൈമേട്ടന് ആംബ്ലിഫയര്‍ ഇല്ലാതെത്തന്നെ വളരെ ഉച്ഛത്തില്‍
നിലവിളിച്ച് ഒരു സൈഡിലേക്ക് ചരിഞ്ഞ് വീണു.
ഈ കാഴ്ച കണ്ട് ഞെട്ടണോ ചിരിക്കണോ ഓടണോ എന്നറിയാതെ ഞാനാകെ സ്തബ്ധനായി നില്‍ക്കുകയാണ്. ആരാ ഈ വീണ് കിടക്കുന്നത് ? ഭാവിയില്‍ അമ്മായിഅപ്പന് വരെ
ആകാനുള്ള തിരു സ്വരൂപം.ഞാന്‍ അങ്ങിനെ ചിന്തിച്ച് നില്ക്കുമ്പോഴേക്കും ചുറ്റുവട്ടത്ത് നിന്നും ആളുകള്‍ ഓടിക്കൂടി. വന്നവര്‍ ചേര്‍ന്ന് സൈമേട്ടനെ പൊക്കിയിരുത്താന് ശ്രമിച്ചപ്പോഴാണ് കൈക്കോട്ടിന്റെ തായ മൂലമറ്റത്ത് നങ്കൂരമിട്ട പോലെ തുളഞ്ഞ് നില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. പലരും ചേര്‍ന്ന് വലിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും സൈമേട്ടന് കണ്ണുരുട്ടി അലറിക്കൊണ്ട് ‘വേണ്ടേ‘ എന്നുറക്കെ കരഞ്ഞ് പറഞ്ഞു. അങ്ങിനെ സൈമേട്ടനെ ആശുപത്രിയില്‍ കൊണ്ട് പോകാന്‍ ഒരു വാഹനം അന്വേഷിച്ചു.
“ഒരു ടെമ്പോ വാന്‍ വേണ്ടി വരും, ആള് മാത്രല്ലല്ലോ കൈക്കോട്ടിനും സ്ഥലം വേണ്ടെ?’‘ കൂട്ടത്തില്‍ ഒരാള്‍ ചോദിച്ചു.
“അതൊന്നും വേണ്ട ഒരു അംബാസഡര്‍ കാറ് മതിയാകും, ബാക്ക് സീറ്റില്‍ മുട്ടുകുത്തി ആന നില്‍ക്കുന്നപോലെ നിര്‍ത്തിയാ മതി” ആ അഭിപ്രായത്തോട് എല്ലാരും യോജിച്ചു.
അങ്ങിനെ കാറ് വന്നു, സൈമേട്ടനെ മേല്‍ പറഞ്ഞ പ്രകാരം ബാക്ക് സീറ്റില്‍ ഇരുത്തി, കൈക്കോട്ട് താങ്ങിപ്പിടിച്ച് ഞാനും പിറകില്‍ ഇരുന്നു,സൈമേട്ടന്റെ തല ഒരു വശത്തും കൈക്കോട്ടിന്റെ ഭാഗം മറ്റു വശത്തും പുറത്തേക്ക് തള്ളി നില്ക്കുന്ന പോലെ കാറ് ആശുപത്രിയിലേക്ക് പുറപ്പെട്ടു.കാശുമായി പാപ്പിയേട്ടന്‍ സെന്ററില്‍ നില്‍ക്കാമെന്ന് പറഞ്ഞതനുസരിച്ച് പാപ്പിയെട്ടനെ നോക്കി കാറ് സെന്ററില്‍ അല്‍പ്പ നേരം നിര്‍ത്തി.
സൈമേട്ടന്റെ തല പുറത്തേക്ക് നീണ്ട് നില്‍ക്കുന്നത് കണ്ട ഒരു സുഹ്യത്ത് സൈമേട്ടനോട്,
“സൈമേട്ടോ ആ തലയെടുത്ത് ഉള്ളിലേക്കിട്, ഇല്ലെങ്കില്‍ വല്ല വണ്ടിക്കാരും കൊണ്ടോകും”
സൈമേട്ടന് വേദന കടിച്ചമര്‍ത്തിക്കൊണ്ട്,” തല ഉള്ളിലേക്ക് ഇട്ടതുതന്നെയാടാ പ്രശ്നമായത്.അതെടുക്കാന്‍ പോകുന്ന വഴിയാ”
അയാള്‍ക്കൊന്നും മനസ്സിലായില്ലെങ്കിലും കര്യം തിരക്കാന്‍ എന്റെ ഭാഗത്തേക്ക് വന്നു,
“അല്ല ഗെഡീ, ഈ കൈക്കോട്ടൊക്കെ ഡിക്കില് കേറ്റിക്കൂടെ?
“അതു ഡിക്കില് കേറ്റിയതിന്റെ ഏനക്കേട് തീര്‍ക്കാന്‍ പോകുവാ”
അയാള്‍ കൂടുതല്‍ ചോദിക്കുന്നതിനു മുന്‍പ് പപ്പിയേട്ടന്‍ വണ്ടിയില്‍ കേറി, ഞങ്ങള്‍ യാത്ര തുടര്‍ന്ന് ആശുപത്രിയിലെത്തി.
അറ്റന്റര്‍മാര്‍ ഒരു വിധത്തില്‍ സൈമേട്ടനെ സ്റ്റ്റെച്ചറില്‍ കുനിച്ച് നിര്‍ത്തി ഓപ്പറേഷന് തീയറ്ററിലേക്ക് കൊണ്ട് പോയി. ഞാനും പാപ്പിയേട്ടനും തീയറ്ററിന് മുന്നില്‍ കാത്തു നിന്നു.
“അല്ല മോനെ ഇതെങ്ങനേ ഈ കൈക്കോട്ട് കൊണ്ട് ആപ്പടിച്ചത്? എന്റെ ജീവിതത്തിലു ഞാന്‍ ആദ്യായിട്ട് കാണ്വാ”
അല്‍പ്പം പ്രായമായ ആള് വന്ന് എന്നോട് ചോദിച്ചപ്പോള്‍ അയാളുടെ വായില്‍ ഒരാപ്പ് വെക്കാന്‍ തോന്നി.എങ്കിലും സമനില വീണ്ടെടുത്ത് ഞാന്‍ പറഞ്ഞു,
“കൈക്കോട്ടിന്റെ മുകളിലേക്ക് വീണതാ”
“ഭാഗ്യം വല്ല ഒലക്കേടെ മുകളിലേക്ക് വീണാലുള്ള ഗതി എന്തായേനെ? “
ഒരൊലക്കെയെടുത്ത് അയാളുടെ മൂട്ടിലൂടെ കേറ്റിയാലോ എന്ന് തോന്നീതാ, പിന്നെ സൈമേട്ടന്റെ മോള്‍ക്ക് ഒരു ജീവിതം കൊടുക്കാന്‍ ഞാനില്ലാതാകുമല്ലോ എന്ന ഒറ്റ കാരണത്താല്‍ ഞാന്‍ എല്ലാം ക്ഷമിച്ചു. അപ്പോഴാണു ചക്കായിയേട്ടന്‍ അങ്ങോട്ട് വന്നത്,
“എന്തായി, കൈക്കോട്ട് കിട്ടിയോ എന്റെ പുല്ല് ചെത്തല്‍ തീര്‍ന്നിട്ടില്ല”
“എന്റെ ചക്കായേട്ടാ, അകത്ത് അങ്ങോട്ടോ ഇങ്ങോട്ടൊ എന്നറിയാതെ കിടക്ക്വാ, അതിനിടയിലാ ഒരു പുല്ല് ചെത്തല്‍”
“എന്തായാലും അങ്ങോട്ടാവില്ല, കാരണം പരമാവധീടെ മേക്സിമം അങ്ങോട്ട് കേറീട്ടുണ്ട്, ഇങ്ങോട്ട് പോന്നോ എന്നേ അറിയാനുള്ളൂ “
ചക്കായേട്ടന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ചിരി വന്നെങ്കിലും ആരെ കുറിച്ചാണീ പറയുന്നതെന്ന് ചക്കായേട്ടന് അറിയുന്നില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ കുണ്ഠിതപ്പെട്ടു.
അല്‍പ്പം കഴിഞ്ഞപ്പോള്‍ തീയേറ്ററില്‍ നിന്നും രണ്ടും രണ്ടായിത്തന്നെ പുറത്തേക്ക് കൊണ്ട് വന്നു.കൈക്കോട്ടുമായി ചക്കായി പോയി, സൈമേട്ടനെ റൂമിലേക്ക് മാറ്റി.
“പന്ത്രണ്ട് സ്റ്റിച്ചുണ്ട്, ദാ ഈ മരുന്നുകളൊക്കെ വാങ്ങണം‘ ഒരു ലിസ്റ്റ് തന്ന് നേഴ്സ് പോയി,പാപ്പിയേട്ടന്‍ മരുന്ന് വാങ്ങാന്‍ പുറകേയും.
അപ്പോഴാണ് സൈമേട്ടന്റെ ഭാര്യ ലില്ലിയേടത്തി റൂമിലേക്ക് കടന്ന് വന്നത്. ഒരു നിലവിളി പ്രതീക്ഷിച്ച ഞാന്‍ അവരുടെ മുഖഭാവം കണ്ട് ഞെട്ടി.
ലില്ലിയേടത്തി ചിരിക്കുകയായിരുന്നു,പഞ്ചായത്ത് ഇലക്ഷനില്‍ ജയിച്ച സരളേച്ചിയുടെ ഒരു മുഖഭാവായിരുന്നു ലില്ലിയേടത്തിക്ക്!
അവര്‍ സൈമേട്ടന്റെ അടുത്തേക്ക് നീങ്ങിനിന്നു കൊണ്ട് പറഞ്ഞു,
“ദേ ഇപ്പോ മനസ്സിലായോ? പൊട്ടനെ ചെട്ടി ചതിച്ചാല്‍, ചെട്ടിയെ ദൈവം ചതിക്കും”
ആ എനിക്കൊന്നും മനസ്സിലായില്ല!സത്യം!
Friday, October 9, 2009
തിരിച്ച് വരവുകള്‍!
ആദ്യ കാലങ്ങളില്‍ ഇന്ത്യ വിക്ഷേപിക്കാറുള്ള റോക്കറ്റ് പോലെയാണ് ചില ബ്ലോഗര്‍മാരുടെ കാര്യങ്ങള്‍. ഒരു നിശ്ചിത ഉയരത്തില്‍ ചെന്നാല്‍ ഇന്ധനം തീരും. പിന്നെ നിവ്യത്തിയില്ലാതെ മൂക്കും കുത്തി തിരിച്ച് വരും.കൌണ്ട് കുറവായിരുന്നെന്നോ, റോക്കറ്റ് പൊങ്ങാന്‍ നേരം ശസ്ത്രജ്ഞന്‍ പാന്റ്സിന്റെ സിപ്പിടാന്‍ മറന്നെന്നോ ഒക്കെയുള്ള റിപ്പോര്‍ട്ടുകള്‍ തിരിച്ച് വരവിനുള്ള കാരണങ്ങളായി പുറത്ത് വരും.അത് പോലെ കോന്തന് കൊല്ലത്ത് പോയി തിരിച്ച് വന്ന പോലെ ഒരു തിരിച്ച് വരവാണ് “തിരിച്ച് വരവുകള്‍“ എന്ന ഇന്നത്തെ എപ്പിസോഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
‘തിരിച്ച് വരവുകള്‍‘ എന്ന പരിപാടിയിലേക്ക് എല്ലാവര്ക്കും സ്വാഗതം!
കാലപ്പഴക്കം ചെന്നതും വിലകുറഞ്ഞതും അറുബോറന്‍ തമാശകളുമായി ബൂലോകത്തേക്ക് കടന്ന് വന്ന വാഴക്കോടന്‍ എന്ന ബ്ലോഗറുടെ തിരിച്ച് വരവുകളാണ് ഇന്ന് ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കുട്ടിക്കാലം മുതല്‍ തന്നെ ഇയാള്‍ പല തിരിച്ച് വരവുകളും നടത്തിയിട്ടുണ്ട് എന്ന സത്യം ചരിത്രം നമ്മെ ഉറക്കത്തില്‍ വരെ ബോധ്യപ്പെടുത്തുന്നു. ഒരു കുഞ്ഞായിരിക്കുമ്പോള്‍ പനിയുണ്ടായിരുന്ന സമയത്ത് കൊടുത്തിരുന്ന മരുന്നുകള്‍ അതേ സ്പീഡില്‍ വായില്‍ നിന്നും തിരിച്ച് വരുമായിരുന്നു. അന്നേ ഒരമ്മാവന്‍ ഇവന് പല തിരിച്ച് വരവുകളും നടത്തും എന്ന് പ്രവചിച്ചിരുന്നു.പിന്നീട് വളരെയധികം തിരിച്ച് വരവുകള്‍ നടത്തിയത് സ്കൂളില്‍ നിന്നുമായിരുന്നു. സ്കൂളില്‍ കൊണ്ടാക്കിയ അതേ വേഗത്തില്‍ അയാള്‍ തിരിച്ച് വീട്ടിലെത്തുമായിരുന്നു. കുളത്തില്‍ കൂട്ടുകാരൊത്ത് മുങ്ങാം കുഴിയിട്ട് കളിക്കുമ്പോള്‍ വെള്ളത്തിനടിയില്‍ നിന്നും തിരിച്ച് വരാന്‍ കൂട്ടാക്കാതിരുന്ന ഇയാളെ കൂട്ടുകാര്‍ ചേര്‍ന്ന് തിരിച്ച് കൊണ്ടു വന്നില്ലായിരുന്നെങ്കില്‍ മറ്റൊരു തിരിച്ച് വരവ് അസാധ്യമായേനെ എന്ന് ഇപ്പോഴും അത് കണ്ട് നിന്നവര്‍ വിശ്വസിച്ച് പോരുന്നു. പിന്നീട് വളര്‍ന്ന് വലുതായപ്പോള്‍ അടിവാരം ഓമനയുടെ വീട്ടില്‍ നിന്നും തിരിച്ച് വരാന്‍ മടി കാണിച്ച ഇയാളെ നാട്ടുകാരെല്ലാം ചേര്‍ന്ന് പണിപ്പെട്ടാണ് ഒരു തിരിച്ചറിവിലൂടെ തിച്ച് വരവു നടത്തിച്ചത് എന്നത് ഒരു നാടന്‍ പാട്ടാണ്.
തിരിച്ച് വരവുകള്‍ ഒരു പുത്തരിയല്ലാത്ത വാഴക്കോടന്‍ ഈയടുത്തിടെ നടത്തിയ ഒരു തിരിച്ച് വരവിന്റെ കണ്ണീരില്‍ കുതിര്‍ന്ന വേദന സംഹാരിയായ ഒരു കഥയുടെ ഒരു പേജ് കീറിയാണ് ഈ എപ്പിസോഡില്‍ കാണിക്കുന്നത്.
ആ പച്ചയായ ജീവിത കഥയിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ട് പോകട്ടെ.
ബ്ലോഗിലെ അനോണി ശല്യം മൂത്തപ്പോള്‍ ബ്ലോഗില്‍ നിന്നും ഒളിച്ചോടി, കമന്റൊന്നും ഇല്ലാതെ ദാരിദ്ര്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന വാഴയുടെ കുടുംബ ജീവിതത്തിലെ ഒരു നേര്‍കാഴ്ചയാണ് ഇവിടെ പറയാന്‍ പോകുന്നത്.
ബ്ലോഗില്‍ നിന്നും ലീവെടുത്ത് വേറെ പണിയൊന്നും ഇല്ലാതെ വീട്ടില്‍ ചടഞ്ഞ് കൂടി കിടക്കുന്ന വാഴക്കോടനില്‍ നിന്നും ഈ എപ്പിസോഡ് ആരംഭിക്കുന്നു.
“അല്ലേ, ഈ ബ്ലോഗ് പൂട്ടി എന്നു കേട്ടത് സത്യമാണോ? അപ്പോ ദൈവം ഉണ്ടെന്ന് പറയുന്നതു നേരാ അല്ലെ? എന്റെ പ്രാര്‍ത്ഥന കേട്ടു”
“നീയങ്ങനെ സമാധാനിക്കാന്‍ വരട്ടെ,ഞാന്‍ തിരിച്ച് വരും! പുതിയ പോസ്റ്റും ഇടും!”
“പിന്നെം വല്ല അനോണിയും വന്ന് തുമ്മിയാല്‍ നിങ്ങള്‍ ബ്ലോഗ് പൂട്ടില്ലെ? നാണമില്ലല്ലോ ഒരു പ്യാടിത്തൂറി വന്നിരിക്കുന്നു, നിങ്ങളൊരു പുപ്പുലിയാണ് എന്ന് കരുതുന്നോണ്ടാത്രെ ബ്ലോഗ് പൂട്ടീത് എന്നു പറഞ്ഞവരും ഉണ്ടല്ലൊ, കഷ്ടം!”
“എടീ, നീ പുപ്പുലി എന്നു മാത്രം വിളിക്കരുത്”
“അതെന്താ, അത് അത്ര മോശപ്പെട്ട കാര്യമാണൊ?”
“അതേടീ, അതിലെ ഒരു ‘പു‘ ഒരു മുട്ടന്‍ തെറിയാടീ, ഇനി പറ നിനക്കു ഞാനൊരു പുപ്പുലിയാകണോ?
“അയ്യേ,വഷളന്‍ വാഴ!നിങ്ങളിങ്ങനെ മസില് പിടിച്ച് ഇരിക്കാതെ പോയി പോസ്റ്റ് ഇട് മനുഷ്യാ, മസിലൊക്കെ ഉള്ളവര്‍ പിടിക്കട്ടെ”
“ഇല്ലെടീ, ഈ അനോണികളില്‍ നിന്നും ഒരു രക്ഷ കിട്ടാന്‍ ഒരു സിദ്ധനെകൊണ്ട് ബ്ലോഗൊന്നു മന്ത്രിച്ചൂതിക്കണം”
“നിങ്ങക്ക് ഭാവന വരാനാ ഇപ്പോ മന്ത്രിച്ച് ഊതിക്കണ്ടത്, അതിന് നല്ലത് ആ പച്ചപ്പട്ട് ഔലിയയാ. നിങ്ങളൊന്നു ചെന്ന് കാര്യം പറ”
“വേണ്ടടീ, അയാളുടെ അടുത്ത് പോയി ആ തെക്കേലെ കദീസുമ്മ ഒരു കുഞ്ഞിക്കാലിനു വേണ്ടി നേര്‍ച്ചയും വഴിപാടും നടത്തീട്ട്, ഇപ്പോ ആ കദീസുമ്മാടെ ഭര്‍ത്താവു ഒരു കാലുമായി ജനിച്ച കുട്ടിക്കു വികലാംഗ സര്‍ട്ടിഫിക്കേറ്റിനു കിടന്ന് ഓടിപ്പായല്ലേ, അതു വേണ്ട മോളെ”
“എന്നാ ആ മുസ്ലിയാരുടെ മോനെക്കൊണ്ടൊന്നു മത്രിച്ചൂതിച്ചോളിന്‍!”
“പിന്നേപ്പൊ, അനക്കറിയോ ആ മുസ്ലിയാര് എങ്ങിനെ മരിച്ച് ന്ന്, മരിക്കാന്‍ നേരത്ത് വെള്ളം കുടിച്ച് മരിക്കണേ വെള്ളം കുടിച്ച് മരിക്കണേ എന്ന് എന്നും ദുആ ഇരക്കാറുള്ള ആ മുസ്ലിയാര്, കഴിഞ്ഞ പെരുമഴക്ക് തോട്ടിലേക്ക് വീണ് ആവാശ്യത്തിനും അതിലധികവും വെള്ളം കുടിച്ചല്ലേ മരിച്ചത്, ഞാന്‍ വല്ല സിദ്ധന്മാരേയും പോയി കണ്ടോളാം”
“എന്നാ പുട്ടും പഴോം ഉണ്ട് തട്ടീട്ട് പോകാം”
വാഴക്കോടന്‍ നേരെ ചാത്തന് സേവ നടത്തുന്ന ഒരു സിദ്ധന്റെ വീട്ടിലേക്ക് ചെല്ലുന്നു.ചുവപ്പ് വസ്തമണിഞ്ഞ് ചമ്രം പണിഞ്ഞിരിക്കുന്ന സിദ്ധന്റെ മുന്നില്‍ വാഴക്കോടനും ചമ്രം പണിഞ്ഞ് ഇരുന്നു.
“സ്വാമീ രക്ഷിക്കണം, ബ്ലോഗില്‍ അനോണികള്‍ ശല്യം ചെയ്യുന്നു, അവരെ ഒതുക്കണം, അതിനു ചാത്തന് സേവ വേണം”
‘എന്താണ് ഇപ്പോഴത്തെ അവസ്ഥ? ബ്ലോഗ് പൂട്ടിയോ?’
“ഏതാണ്ട് പൂട്ടിയ പോലെയാ, ഒന്നും എഴുതാന്‍ കഴിയുന്നില്ല, ആകെ ഒരു ശൂന്യത”
“ഭക്താ തലയിലെ ശൂന്യതയ്ക്കു ചാത്തന്റെ കയ്യില്‍ പരിഹാരമില്ല. അനോണിയെ എന്തു ചെയ്യാന്‍ പറ്റുമെന്നു ചാത്തനോടൊന്ന് കണ്സല്റ്റ് ചെയ്യട്ടെ! .........ഓം ഹ്രീം..ചാത്തനായഃ ക്ഷൂദ്രായഃ അനോണിയാഹഃ.........ഹും ഇത്തിരി കടുപ്പപ്പെട്ട അനോണിയാണല്ലോ.ചിലവേറും”
‘അനോണിക്കാണോ സ്വാമീ”
“അല്ല. ബ്ലോഗില്‍ ചാത്തന്റെ ഒരു രൂപം വെക്കേണ്ടി വരും’
‘എന്റെ ഫോട്ടൊ ഒരു സൈഡില്‍ വെച്ചിട്ടുണ്ട് സ്വമീ”
‘കരിങ്കുട്ടിച്ചാത്തന്റെ പടമല്ല ഉദ്ദേശിച്ചത്.സാക്ഷാല്‍ ചാത്തന്റെ! ആട്ടേ ഉറക്കത്തില്‍ സ്വപ്നം കാണാറുണ്ടോ?
‘ഉവ്വ് സ്വാമീ ഈയടുത്ത് ഞാന്‍ മരിച്ചതായി സ്വപ്നം കണ്ടു!’
“ഹും സ്വാമി അറിഞ്ഞു”
“എന്റെ ബ്ലോഗ് വായിച്ചല്ലേ?
“എനിക്കു ജീവനില്‍ കൊതിയുണ്ട്, ബ്ലോഗ് ഞാന്‍ വായിക്കാറില്ല, ഒരു കോഴിയെ വേണ്ടി വരും!
“ചെറിയച്ഛന് കുവൈറ്റിലാണ്”
“ഇതിന് തല്ക്കാലം നാടന്‍ കോഴി മതി. പിന്നെ നൂറില്‍ കൂടുതല്‍ കമന്റ് കിട്ടാന്‍ ആഗ്രഹമില്ലേ?
“ഉണ്ട് സ്വാമീ, എന്റെ അനോണി കമന്റുകള്‍ ചേര്‍ത്താലും പകുതി പോലും ആകുന്നില്ല”
“മുട്ടയില്‍ ഒരു പ്രയോഗം ചെയ്യേണ്ടി വരും’
“അയ്യോ അതു വേണോ സ്വാമീ?
“ഹും എന്താ പേടിയുണ്ടോ?’
“അല്ല സ്വാമീ ഒരു പെണ്‍കുട്ടി കൂടി ഉണ്ടായിക്കാണാന്‍ ആഗ്രഹമുണ്ട്’
“ഛെ! വൈറ്റ് ലഗോണ്‍ ചീനക്കോഴിയുടെ മുട്ടയാ ഞാന്‍ ഉദ്ദേശിച്ചത്. ആട്ടേ ഭാവന കൂട്ടാനുള്ള പൂജ നടത്തണോ? ചിലവേറും!
“നടത്താം സ്വാമീ,ഇനി ഭാവന കൂടിയില്ലേലും ‘ഭാമ’ കൂടിയാലും മതി‘
“ഇത് ആ കൂടലല്ല, എന്തായാലും ചാത്തന് ശരിയാക്കും, ഈ ലിസ്റ്റിലുള്ള സാധനങ്ങള്‍ വാങ്ങി വരൂ’
(സ്വാമി കൊടുത്ത ലിസ്റ്റ് നോക്കി) ബ്രാ-2, പാന്റീസ് -3, അടിപ്പാവട- 2
സ്വാമീ എന്താണീ കാണുന്നത്? ഈ ചാത്തന് ഇനി ഒരു ചാത്തിയാണോ?? ഐ മീന്‍ ഫീമെയില്‍!
“ഛെ, ലിസ്റ്റ് മാറിപ്പോയതാ, അത് വേലക്കാരി വാങ്ങാന്‍ തന്ന ലിസ്റ്റാ, ഇതാ ഇതാണ് ലിസ്റ്റ്’
“സ്വാമീ ഇത് വീട്ടിലെ സാധനങ്ങല്‍ വാങ്ങാനുള്ള ലിസ്റ്റാ, അരിയും മുളകുമൊക്കെ എഴുതിയിരിക്കുന്നു,ഇതൊക്കെയാണോ ചാത്തനെ സേവിക്കാനുള്ള ഐറ്റംസ്??’
‘അല്ല അതെല്ലാം എനിക്കു വേവിച്ച് സേവിക്കാനുള്ളതാ, വെറുതെ ചാത്തനെ ദ്വേഷ്യപ്പെടുത്തരുത്, ബ്ലോഗ് പൂട്ടിച്ച് കരിച്ച് കളയും’
“അത് അനോണി പൂട്ടിച്ചലോ,അതു തുറക്കാനുള്ള വഴിക്കല്ലേ സ്വാമീ ഞാന്‍ വന്നത്, ഞാന്‍ എല്ലാം ഇപ്പോ വാങ്ങിത്തരാം,ഇനി വേറെ വല്ല ദക്ഷിണേം വെക്കണോ സ്വാമീ??
‘വേണം എന്റെ ബ്ലോഗില്‍ സ്ഥിരമായി വന്ന് കമന്റ് ചെയ്യണം, ഫോളൊ ചെയ്യണം”
“ചെയ്യാം സ്വാമീ, ആട്ടേ ഏതാ സ്വാമീ സ്വമീടെ ബ്ലോഗ്??
“ഓട്ടകാലണ.ബ്ലോഗ്സ്പോട്ട്.കോം!!!

Saturday, September 26, 2009
അന്‍പതാം പോസ്റ്റ് : ഒരു യാത്രാ മൊഴി
പ്രിയമുള്ള സുഹൃത്തുക്കളേ,
ഞാനീ ബൂലോകത്തേക്ക് വന്നിട്ട് ഏഴു മാസത്തോളമാകുന്നു.'വാഴക്കോടന്റെ പോഴത്തരങ്ങളില്‍' ഇത് അന്‍പതാമത്തെ പോസ്റ്റ്. ഈ ചുരുങ്ങിയ കാലയളവില്‍ വളരെയധികം സുഹ്യദ് ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുകയും അതിലുപരിയായി ഒരു കുടുംബ ബന്ധത്തെക്കാള്‍ അടുപ്പമുള്ള സൌഹൃദങ്ങള്‍ ഉണ്ടാവുകയും ചെയ്തു എന്ന സന്തോഷം ഈ നിമിഷം എല്ലാവരുമായി പങ്കുവെക്കട്ടെ. തുടര്‍ന്നും ഈ സൌഹൃദങ്ങള്‍ നിലനിര്‍ത്താന്‍ സര്‍വ്വ ശക്തന് അനുഗ്രഹിക്കട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു.
ഓഫീസിലെ ജോലി കഴിഞ്ഞു വന്നു വീണു കിട്ടുന്ന സമയമാണ് ബ്ലോഗ് ചെയ്യാനായി മാറ്റിവെയ്ക്കുന്നത്. ആ സമയത്ത് മനസ്സില്‍ തോന്നിയ കുസ്രുതികള്‍ എഴുതുക എന്നതില്‍ കവിഞ്ഞ്,അത് എപ്പോഴും ഉന്നത നിലവാരം പുലര്‍ത്തണം എന്നൊന്നും ചിന്തിക്കാറില്ല.ചിന്തിച്ചത് കൊണ്ട് മാത്രമായില്ലല്ലോ, എഴുതാനും കിട്ടണ്ടേ?
എപ്പോഴും ഒരേ നിലവാരത്തില്‍ എഴുതാന്‍ കഴിയുന്നവരുടെ കൂട്ടത്തില്‍ പെടുത്താവുന്ന രചനകളിലൊന്നും ഞാന്‍ ഉള്‍പ്പെടുന്നില്ല എന്ന് നല്ല ബോധ്യം എനിക്കുണ്ട്. അതു കൊണ്ട് ഇന്ന് വരെ ഒരു അവകാശ വാദവും എന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്നു തന്നെയാണ് എന്റെ വിശ്വാസം.
കഴിഞ്ഞ ഒരു പോസ്റ്റില്‍ ഒരു ‘അനോണി’എന്റെ പോസ്റ്റിന് നിലവാരമില്ല എന്ന രീതിയില്‍ പ്രതികരിച്ചത് കണ്ടപ്പോഴാണ് സത്യത്തില്‍ എനിക്കൊരു തിരിച്ചറിവുണ്ടായത്. എന്നാല്‍ എന്നെ ഇഷ്ടപ്പെടുന്ന ചിലര്‍ വന്ന് എനിക്കനുകൂലമായി പ്രതികരിക്കുകയും വീണ്ടും അതേ അനോണി വായനക്കാരെ ഒന്നടങ്കം ആക്ഷേപിക്കുന്ന രീതിയില്‍ പുതിയ കമന്റ് ഇടുകയും ചെയ്തു.
എന്റെ പോസ്റ്റ് വായിക്കുന്നവരെ അത്ര മോശക്കാരായി ചിത്രീകരിക്കാന്‍ ഇടവന്നത് ഞാന്‍ വിലകുറഞ്ഞ തമാശ എഴുതിയത് കൊണ്ടാണെന്ന് ഞാന്‍ തിരിച്ചറിയുന്നു.പറഞ്ഞത് ഒരു അനോണിയാണെങ്കിലും അതിനു പിന്നില്‍ തീര്‍ച്ചയായും ഒരു വ്യക്തി ഉണ്ട് എന്നുള്ള തിരിച്ചറിവ് എനിക്ക് വളരെയധികം വേദനയുണ്ടക്കുന്നു. എനിക്ക് വേണ്ടി പഴി കേള്‍ക്കേണ്ടി വന്ന വായനക്കാരോട് ഞാന്‍ മാപ്പ് ചോദിക്കുന്നു. ഇനി ഒരിക്കലും എന്റെ പേരില്‍ ഒരു വായനക്കാരനും പഴി കേള്‍ക്കേണ്ടി വരില്ല എന്ന് ഞാന്‍ ഉറപ്പ് തരുന്നു, കാരണം ഞാന്‍ “വാഴക്കോടന്റെ പോഴത്തരങ്ങള്‍” എന്ന ഈ ബ്ലോഗ് അവസാനിപ്പിക്കാന്‍ ആലോചിക്കുന്നു.എന്റെ കഴിവ്കേടുകള്‍ മനസ്സിലാക്കിക്കൊണ്ട് തന്നെ!
ഇതിനെ ഭീരുത്വം എന്നോ ജാഡയെന്നോ നമ്പറെന്നോ എന്തും വിളിക്കാം.നല്ല രചനകള്‍ നടത്താന്‍ കഴിയും എന്നുള്ള ഒരു ആത്മ വിശ്വാസം വരുമ്പോള്‍ തീര്‍ച്ചയായും ഞാന്‍ തിരിച്ച് വരും.അതുവരെ ഒരു ചെറിയ ഇടവേള! മറ്റു ബ്ലോഗുകളില്‍ കഥയും കവിതയുമൊക്കെയായി ഞാന്‍ ഈ ബൂലോകത്ത് തന്നെയുണ്ടാകും.കാരണം എനിക്ക് ഈ ബൂലോകം അത്രയ്ക്കും പ്രിയപ്പെട്ടതാണ്. ഞാന്‍ എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കില്‍ അത് തീര്‍ച്ചയായും എന്റെ വായനക്കാര്‍ നല്കിയ പ്രോത്സാഹനം ഒന്നുകൊണ്ട് മാത്രമാണ്.അതു കൊണ്ട് അവരെ പഴികേള്‍പ്പിക്കേണ്ടി വന്ന ഒരു ഹതഭാഗ്യനായി മാറിനില്ക്കുന്നു എന്നുള്ള ദുഃഖം മനസ്സില്‍ ഒരു വേദനയായി അവശേഷിക്കുന്നു.
പിന്നെ അയ്യോ ചേട്ടാ പോകല്ലേ അയ്യോ ചേട്ടാ പോകല്ലേ എന്നൊക്കെ പറഞ്ഞ് ഒരു തമാശയ്ക്ക് തിരിച്ച് വിളിച്ചാലും ഒരു പക്ഷേ ഞാന്‍ കേട്ടെന്നു വരില്ല,കാരണം ഇതൊരു ഉറച്ച മനസ്സില്‍ നിന്നുമുള്ള തീരുമാനമാണ്.
വായനക്കാര്‍ എന്നോട് പൊറുക്കുമല്ലോ.
ഞാന്‍ വരുന്നതു വരെ എനിക്കിഷ്ടപ്പെട്ട എന്റെ പോസ്റ്റുകളില്‍ ചിലത് ഞാന്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. വായിക്കാത്തവര്‍ വായിക്കട്ടെ!
എല്ലാവര്ക്കും എന്റെ ഹ്രുദയം നിറഞ്ഞ നന്ദി.
ഈ ചുരുങ്ങിയ കാലയളവില്‍ എനിക്ക് രണ്ട് അഭിമുഖം തരപ്പെട്ടു. ഒന്ന് നമ്മുടെ ബൂലോകം ഓണ്‍ലൈനും മറ്റൊന്ന് ബൂലോകം ഓണ്‍ലൈനും.അത് കൂടാതെ എന്റെ അനിഷ്ടങ്ങളും പറയാന്‍ ബൂലോകം ഓണ്‍ലൈന്‍ സുഹ്രുത്തുക്കള്‍ അവസരം തന്നു. അവരെ ഏവരേയും വളരെ നന്ദിയോടെ ഈയവസരത്തില്‍ സ്മരിക്കുന്നു.
ആദ്യ ഇന്റ്റര്‍വ്യൂ ‘നമ്മുടെ ബൂലോകം ഓണ്‍ലൈന്‍‘ നടത്തിയത് ഇവിടെ:
പിന്നെ ബൂലോകം ഓണ്‍ലൈനിന്റെ ഇന്റര്‍വ്യൂ ദോ ലിവിടെ :
എന്റെ അനിഷ്ടങ്ങള്‍ ചോര്‍ത്തിയ ബൂലോകം ഓണ്‍ലൈന്‍ ദോ ലിവിടെ:
ഞാന്‍ ആദ്യം എഴുതിയ കുഞ്ഞീവിയുടെ പോസ്റ്റ് ഒബാമയ്ക്ക് എഴുതിയ കത്താണ്. അത് ഇവിടെ വായിക്കൂ
പിന്നീട് എനിക്ക് ഇഷ്ടപ്പെട്ട പോസ്റ്റുകളാണ് അയ്യപ്പ ബൈജുവിന്റേത്. ആദ്യത്തെ ബൈജു പോസ്റ്റ്.
അതുപോലെ ഇഷ്ടപ്പെട്ട ബൈജുവിന്റെ മറ്റൊരു പോസ്റ്റ്; കോര്‍ട്ടറ് വേണോ കോര്‍ട്ടറ്
ഒരു പ്രവാസിയുടെ ദുഃഖം പകര്‍ത്തിയ ഒരു പോസ്റ്റായിരുന്നു ‘സൌദിയില്‍ നിന്നും സ്നേഹപൂര്‍വ്വം’
എനിക്ക് ഏറെ വായനക്കാരെ തന്ന പോസ്റ്റായിരുന്നു ലിഫ്റ്റ് ടെക്നോളജി പഠിച്ചാല്‍...
ഈ പോസ്റ്റ് മറ്റുപലരുടേയും പേരില്‍ പ്രചരിച്ചപ്പോള്‍ അനിവാര്യമായ ഒരു രണ്ടാം ഭാഗം എഴുതി.
ന്യൂസ് ചാനലുകളെ കുറിച്ച് എഴുതിയത് സത്യമാണോ എന്ന് തോന്നിപ്പോകുന്ന ഒരു പോസ്റ്റ്:ന്യൂസ് ചാനല്‍
അക്ഷയത്ര്യതീയയെ കുറിച്ച് ഒരു ഹാസ്യ പോസ്റ്റ്, അതാണ് ബ്ലോഗയ ത്യതീയ
ഒരു നാടക രൂപത്തില്‍ എഴുതിയ ‘ബ്ലോഗ് ചെമ്മീന്‍’എനിക്ക് വളരെ ഇഷ്ടപ്പെട്ടതാണ്.
അതേപോലെ ഇഷ്ടപ്പെട്ടതാണ് ബ്ലോഗ് ചൊല്ലുകള്‍, നിങ്ങള്‍ക്കോ?
ചെറായി പോസ്റ്റില്‍ ഏറ്റവും ഇഷ്ടമായത് ചെറായിയുടെ സില്‍വര്‍ ജൂബിലി ആഘോഷ പോസ്റ്റായിരുന്നു.
“നര്‍മ്മാസ് മിമിക്സ് പരേഡ്’ സ്വ അനുഭവത്തിന്റെ വെളിച്ചത്തില്‍ അല്‍പ്പം മസാലയൊക്കെ ചേര്‍ത്ത് എഴുതുന്നതാണ്. അതില്‍ അന്ന് ഉപയോഗിച്ചിരുന്ന സംഭാഷണങ്ങളും,തമാശകളുമാണ് ഉള്‍ക്കൊള്ളിക്കുന്നത്.എന്നാലേ അതിനൊരു വിശ്വാസ്യത വരൂ എന്നത് കൊണ്ടാണ് അങ്ങിനെ ചെയ്യുന്നത്. അതു കൊണ്ട് പഴയ തമാശകളേ അതില്‍ ഉള്‍പ്പെടുത്താറുള്ളൂ.അതില്‍ എല്ലാം എനിക്ക് ഇഷ്ടപ്പെട്ട പോസ്റ്റുകള്‍ തന്നെയാണ്,അവസാനത്തെ പോസ്റ്റ് ഉള്‍പ്പടെ. ആദ്യം എഴുതിയ ഒരു പോസ്റ്റ് ഒന്ന് നോക്കൂ..
കുഞ്ഞീവിയുടെ എല്ലാ പോസ്റ്റുകളും എനിക്ക് പ്രിയപ്പെട്ടതാണ്. അതില്‍ മാപ്പിളപ്പാട്ട് രചയീതാവിനുള്ള അവാര്‍ഡ് നേടിയ കുഞ്ഞീവിയുമായുള്ള അഭിമുഖം നന്നായി എന്ന് ഞാനും വിശ്വസിക്കുന്നു.
എന്നെ ഏറ്റവും സങ്കടപ്പെടുത്തിയ രശ്മി എന്ന കൊച്ചു മിടുക്കിക്ക് എന്റെ ഈ ബ്ലോഗിലെ അന്‍പതാമത്തെ പോസ്റ്റ് ഞാന്‍ സമര്‍പ്പിക്കുന്നു.എന്നെ അതിശയിപ്പിച്ച എന്റെ രശ്മി മോള്‍ക്ക് വേണ്ടി:
ഇനി ഈ ബ്ലോഗില്‍ എന്ന് ഒരു പോസ്റ്റിടും എന്ന് എനിക്കറിയില്ല.എങ്കിലും നാളിതുവരെ നിങ്ങള്‍ നല്കിയ സ്നേഹ വാത്സല്യങ്ങള്‍ക്ക് എന്റെ ഹ്യദയത്തില്‍ തൊട്ട് നന്ദി അറിയിക്കുന്നു. ഞാന്‍ എങ്ങും പോകുന്നില്ല,ഇവിടെയൊക്കെ ഉണ്ടാകും.ഈ ബൂലോകം എനിക്കത്ര പെട്ടെന്ന് മറക്കാന്‍ കഴിയില്ല.
അത് കൊണ്ട് യാത്ര ചോദിക്കുന്നില്ല.
സസ്നേഹം,
വാഴക്കോടന്‍

Thursday, September 24, 2009
നര്‍മ്മാസ് മിമിക്സ് പാഞ്ഞാള്‍ LP സ്കൂള്‍: ഒടുക്കത്തെ ഭാഗം! (ഒന്ന്)
കഥ ഇതുവരെ:(ഒന്നാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്കുക)
പാഞ്ഞാള്‍ എന്ന ഇന്ത്യക്കകത്തുള്ള വിദേശ രാജ്യത്ത് 'നര്‍മ്മാസ്' എന്ന മിമിക്സ് ട്രൂപ്പ് മിമിക്സ് പരേഡ് അവതരിപ്പിക്കാന്‍ തീരുമാനിക്കുന്നു. അതിനായി മിമിക്രിക്കാരായ റഫീക്ക്,നസീര്‍,രാജീവ്,സുഭാഷ് പിന്നെ വാഴക്കോടനും കൂടി പാഞ്ഞാളിലേക്ക് പോകാനായി 'മണലാടി' എന്ന സ്ഥലത്ത് ബസ്സിറങ്ങുന്നു, തുടര്‍ന്ന് വായിക്കുക!
മണലാടി എന്ന സ്ഥലത്ത് ബസ്സിറങ്ങി ഞങ്ങള്‍ പാഞ്ഞാളിലേക്ക് നടക്കാന്‍ തീരുമാനിച്ചു.വീതി കുറഞ്ഞ ആ റോഡിലൂടെ ഞങ്ങള്‍ ഓരോ കളിതമാശകള്‍ പറഞ്ഞ് പതുക്കെ നടക്കാന്‍ തുടങ്ങി.
നസി: ഡാ ആ വേലിയുടെ അപ്പുറത്ത് ഒരു കളര്‍ കാണുന്നല്ലോ.അതാണെന്നു തോന്നുന്നു ബിന്ദുവിന്റെ വീട്.
വാഴ: എടാ അത് ഒരു ചുരിദാറ് ഉണക്കാനിട്ടിരിക്കുന്നതല്ലേ. ഒന്നിനേം ഒഴിവാക്കല്ലേ.
നസി: എടാ മഴൂ, ചുരിദാറിന്റെ പിന്നിലേക്കു നോക്കെടാ.
വാഴ: പിന്നേ ചുരിദാറിന്റെ പിന്നിലേക്ക് നോക്കാന്‍ നീയൊക്കെ പഠിപ്പിക്കണ്ടേ.പള്ളീലച്ചനെ കുര്‍ബ്ബാന പഠിപ്പിക്കല്ലേ...
സുബു: എടാ അത് തന്നെ നമ്മുടെ ചക്കപ്പറമ്പിലിന്റെ വീട്.ചുമ്മാ കേറി ഇത്തിരി വെള്ളം കുടിക്കാടാ.അവളെ കാണാന്‍ കൂടിയാണല്ലോ നമ്മള് ഈ വഴി നടക്കാന്‍ തീരുമാനിച്ചത്, അല്ലേ നസീ?
നസി: ഡാ വേണ്ടാ
റഫി: അതേയ് നമ്മള് എല്ലാവരും കൂടി ഒപ്പം ചെല്ലണ്ട, ഓരോരുത്തരായി പോയാ മതി.
വാഴ: എന്നാല്‍ ഞാന്‍ ആദ്യം പോകാം.ആരേങ്കിലുമൊക്കെ വരുന്നുണ്ടെങ്കില്‍ സിഗ്നല്‍ തരണേ..
നസി: ഡാ നീയെന്താ ഉദ്ദേശിച്ചത്? നല്ല അസ്സല് തല്ല് നാട്ടില്‍ കിട്ടും, വെറുതെ തടി കേടാക്കല്ലേടാ മോനേ... അവളുടെ ആങ്ങള ജിമ്മാ, ഒന്ന് കിട്ടിയാലുണ്ടല്ലോ.
വാഴ: അവളുടെ ആങ്ങളമാത്രമല്ല അവളും ജിമ്മാന്ന് എനിക്കും തോന്നീട്ടുണ്ടെടാ, എന്താ നെഞ്ചത്തെ ഓരോ മസില്,ചക്കപ്പറമ്പില്‍ എന്ന് വിളിക്കുന്നതില്‍ തെറ്റില്ല്യാന്ന് ഡാ റഫ്യേ നിനക്ക് തോന്നീട്ടില്ലെ?
റഫി: എനിക്ക് തോന്നുന്നുണ്ട് നിനക്കിട്ടൊന്ന് തരാന്‍. ഡാ നസീ നീ വേണേല്‍ പോയി ഒന്ന് കണ്ടേച്ച് പോരെ, ഞങ്ങള്‍ അങ്ങോട്ട് മാറി നില്ക്കാം.
വാഴ: അപ്പോള്‍ കാണിച്ച് കൊടുക്കല്‍ മാത്രേയുള്ളോ?
റഫി: അല്ലടാ #$@%#$# ഉണ്ട്.എന്താ പോണോ?ഡാ രാജീവെ നീ ഇവനേം കൂട്ടി നടന്നെ. ഇല്ലെങ്കില്‍ കിട്ടുമ്പോള്‍ എല്ലാവര്ക്കും കിട്ടും.
രാജീവ്:ഡാ വാഴേ നീയിങ്ങ് വന്നേ, ഞാനിന്നലെ ഒരു പടം കണ്ടെടാ രജനീകാന്തിന്റെ,റാണുവവീരന്‍! വാ ഞാന്‍ അതിന്റെ കഥ പറഞ്ഞ് തരാം!
വാഴ: എന്റെ കഥ കഴിഞ്ഞത് തന്നെ.ഡാ സുഭാഷേ,റഫ്യേ, നിങ്ങളെന്തിനാ അവിടെ മുത്ത് ക്കുടേം പിടിച്ച് നിക്കണേ? അവന് പോയി നേര്‍ച്ചയിട്ട് വരട്ടെ.അതു വരെ നിങ്ങള്‍ക്കീ റണുവവീരന്റെ കഥ കേട്ടൂടെ?
സുഭു: നീ ഒറ്റയ്ക്ക് തന്നെ അനുഭവിച്ചാ മതി.നസീ നീ പോയി വേഗം വാ, പിന്നെ ചായ കുടിക്കാനെങ്ങാന്‍ ക്ഷണിച്ചാല്‍ ഞങ്ങളെം വിളിക്കണേ..
റഫി: പിന്നേ സമ്മന്ധത്തിന് പോക്വല്ലേ സദ്യേം കഴിഞ്ഞ് മുറുക്കിത്തുപ്പി വരാന്‍.ഒന്ന് വേഗം വാടാ ഉവ്വേ.
നസി ബിന്ദുവിന്റെ വീടിന്റെ ഗേറ്റ് കടന്നതും ഒരു നായ കുരച്ചുകൊണ്ട് നസിയുടെ നേരെ പാഞ്ഞ് വന്നു.അവന് തിരിഞ്ഞ് ഓടാന്‍ ഭാവിച്ചതും ബിന്ദു രക്ഷയ്ക്കെത്തി നായയെ തിരിച്ച് വിളിച്ചു.ഇല്ലെങ്കില്‍ അവന്റെ പൊക്കിളിനു ചുറ്റും പൂക്കളം ഇട്ടേനെ നേഴ്സുമാര്‍.ദൈവം കാത്തു. നസി വിളറി വെളുത്ത മുഖവുമായി ശ്വാസം നേരേയാക്കി പതുക്കെ ബിന്ദുവിനോട് ചോദിച്ചു,
“വീട്ടില്‍ നായ ഉള്ള വിവരം നീ പറഞ്ഞില്ലല്ലോ.ഇപ്പോ തന്നെ നാരങ്ങ അച്ചാറ് നിഷിദ്ധമായേനെ”
ബിന്ദു: ഞാന്‍ പറയാറുണ്ടല്ലോ വീട്ടില്‍ “വിനോദ്” ഉണ്ടെന്നു. ഇവന്റെ പേരാ വിനോദ്.
നസി: അപ്പോ ചേട്ടന്റെ പേര് എന്താ?
ബിന്ദു: ജിമ്മി
നസി: ഹമ്മേ, അപ്പോ ശരി പിന്നെ കാണാം, അത്യാവശ്യമായി പാഞ്ഞാള്‍ വരെയൊന്ന് പോകണം.
ബിന്ദു: അയ്യോ കേറി ഒരു ചായയൊക്കെ കുടിച്ചിട്ട് പോയാ പോരെ? മാത്രല്ല അമ്മിണിക്കുട്ടിയെ പരിചയപ്പെടുകയുമാവാം.
നസി: അതാരാ പൂച്ചയാണോ?
ബിന്ദു: അല്ല അമ്മയാ!
നസി:ദൈവമേ!അതൊക്കെ പിന്നീടാവാം,ബിന്ദുവിനെ കണ്ടല്ലോ ഇന്നേയ്ക്ക് അതു മതി, ശരീന്നാ
നസി വാണം വിട്ടപോലെ ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു.
“പടച്ചോന് എന്റെ പൊക്കിള്‍ കാത്തു.കയ്യും കാലും വിറയ്ക്കുന്നത് മാറീട്ടില്ലെടാ”
വാഴ: എടാ ചെറിയോന് പറഞ്ഞാലും ചെവിയില്‍ പോണം, ഞാന്‍ ആദ്യം പോകാമെന്ന് പറഞ്ഞതല്ലേ,അപ്പോള്‍ എന്തായിരുന്നു ഒരു ജാഡ!ഇപ്പോ നീ ഒറ്റയ്ക്ക് തന്നെ 'പാഞ്ഞാളായേനെ!'
നസി: ജീവനില്‍ കൊതിയുള്ള ആരും ഓടും മോനേ..നീ കളിയാക്കുകയൊന്നും വേണ്ടാ.
വാഴ: അതിനു കുറച്ച് മുന്‍പ് ബിന്ദുവില്‍ മാത്രമായിരുന്നല്ലോ കൊതി!
റഫി:എന്തായാലും ഒന്നും പറ്റിയില്ലല്ലോ!
വാഴ: അപ്പോ അവടെ പറ്റും ഉണ്ടായിരുന്നോ?
റഫി: ടാ നിന്നെ ഞാന്‍ തല്ലണോ അതോ...
രാജീവ്: ഡാ നിങ്ങളൊന്ന് വേഗം നടന്നെ, ഉച്ചയ്ക്കുള്ള ഫുഡിന് മുന്‍പ് അവിടെ എത്തണം.ബാക്കി അവിടെ ചെന്നിട്ട് പറയാം.
സുഭാ: പാഞ്ഞാളില്‍ “പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍“ എന്ന പടത്തിന്റെ ഷൂട്ടിങ് നടക്കുന്നുണ്ടെന്ന് ഗോട്ടി പറഞ്ഞായിരുന്നു. സമയമുണ്ടെങ്കില്‍ നമുക്ക് ഷൂട്ടിങ് കാണാന്‍ പോകാം.
നസി: ശരിയാ, ജയറാമാ നായകന്
റഫി: ജയറാമും മിമിക്രി കളിച്ച് നടന്നതാ. ഇപ്പോ സില്മേല് നായകനല്ലേ.നമ്മളും ചിലപ്പോള്‍ ഭാവിയില്‍ വല്ല സില്‍മാ നടന്മാരൊക്കെ ആവില്ലെന്ന് ആര് കണ്ടു?
രാജീവ്: ജയറാം പാര്‍വ്വതിയെ കല്യാണം കഴിക്കാന്‍ പോണെന്ന് കേട്ടു.അതാണ് മോനെ സമയം!നമുക്കൊന്നും യോഗമില്ല മക്കളെ
വാഴ:പാര്‍വ്വതീടെ ഭാഗ്യം! ഇനി എന്നും ജയറാമിന്റെ മിമിക്രി കാണാം!
അങ്ങിനെ നടന്ന് നടന്ന് ഞങ്ങള്‍ മൂന്നും കൂടിയ സെന്ററായ പഞ്ഞാളിലെ 'നാല്ക്കവലയില്' എത്തി.അവിടെ നിന്നും അല്‍പ്പം കൂടി നടക്കണം ഗോട്ടിയുടെ വീട്ടിലേക്ക്.ഞങ്ങള്‍ സെന്ററില്‍ നിന്നും നടക്കാന്‍ തുടങ്ങിയപ്പോള്‍ അല്‍പ്പം ദൂരെ ഗോട്ടി ഒരു വീടിന്റെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് ഞങ്ങള്‍ കണ്ടു.
രാജീവ്: എടാ ഗോട്ടിയല്ലേ ആ വീടിന്റെ മുന്നിലൂടെ നടക്കുന്നത്. അവിടെ വല്ല ചുറ്റിക്കളീം ഉണ്ടോ?
നസി: ആ അത് അവന്റെ ഡ്രൈവിങ് സ്കൂളാടാ!
വാഴ: ഡാ നീ ഡ്രൈവിങ് സ്കൂളോണ്ട് എന്താ ശരിക്കും ഉദ്ധേശിച്ചത്?
നസി: അവനെ ഡ്രൈവിങ് പഠിപ്പിക്കുന്ന മോഹനന് മാഷിന്റെ വീട്!എന്തേ?
വാഴ: ശ്ശോ!വെറുതെ ആ പാവത്തിനെ അല്‍പ്പ നേരത്തേക്കെങ്കിലും തെറ്റിദ്ധരിച്ചു.പുവര്‍ ബോയ്!
റഫി: നീയൊന്നും ഒരിക്കലും നന്നാവാന്‍ പോണില്ലെടാ ഗ്രാസ്സേ!
വാഴ: പിന്നേ ഞാന്‍ ഇന്നലേം ഇന്നുമൊക്കെ വെള്ളച്ചോറടിച്ചതാ, എനിക്ക് നന്നാവാന്‍ അതൊക്കെ മതി.
ഞങ്ങള്‍ ഗോട്ടിയുടെ അടുത്തെത്തി
ഗോട്ടി: എന്താടാ ഒരു പ്രസ്നം?
സുഭാ: ഒന്നൂല്യടാ അകലേന്ന് കാണുമ്പോള്‍ നിന്റെ തലയില്‍ ഒരു കോഴി ഇരിക്കണ പോലെയുണ്ട് നിന്റെ ഹെയര്‍ സ്റ്റൈല്‍ എന്ന് പറയായിരുന്നു! ചുമ്മാ.വാ നമുക്ക് വീട്ടില്‍ കേറാം.
രാജീവ്: അതെ സമയം കളയണ്ട നമുക്ക് ആദ്യം ഫുഡ് അടിക്കാം!വല്ലാത്ത വിശപ്പ്.
ഗോട്ടി: ആക്രാന്തം കാട്ടാതേടാ. മിനിമം ഒരു പന്ത്രണ്ടരയെങ്കിലും ആവട്ടെ.ഫുഡൊക്കെ റെഡിയാ.
നസി: ഡാ വീട്ടില്‍ വേറെ ഗസ്റ്റ് വല്ലോരും ഉണ്ടോ?
ഗോട്ടി: ഇല്ലെടാ, ചേച്ചിമാരുണ്ട്. എന്തേ ചോദിക്കാന്‍?
നസി: വാഴേം രാജീവും ഉള്ള സ്ഥിതിയ്ക്ക് ഭക്ഷണ കാര്യത്തില്‍ ഒരു മുന്‍കരുതല്‍ എടുത്തോളാന്‍ വേണ്ടി പറഞ്ഞതാ!
രജീവ്: ഓ പിന്നേ, നിങ്ങളൊക്കെ റേഷന്‍ കടക്കാരുടെ മക്കളല്ലേ.ടാ വാഴേ നീ ഇത് കേട്ട് തീറ്റേല് കുറയ്ക്കുകയൊന്നും വേണ്ടാ ട്ടോ.അവര്‍ക്ക് വേണ്ടെങ്കി വേണ്ടാ.
റഫി: ഒന്ന് പതുക്കെ പറയെടാ.കവറകളെപ്പോലെ കിടന്ന് കാറാതെ.
ഞങ്ങള്‍ക്ക് ഗോട്ടിയുടെ വീട്ടില്‍ വളരെ ഊഷ്മളമായ സ്വീകരണം കിട്ടി.വളരെ വിഭവ സമ്പന്നമായ ഒരു സദ്യ തന്നെ ഗോട്ടി ഞങ്ങള്‍ക്കായി ഒരുക്കിയിരുന്നു.രാജീവിനും വാഴയ്ക്കും ചോറും കറികളും വിളമ്പി ഗോട്ടിയുടെ അമ്മയുടെ പുറം വേദന കൂടി. അവസാനം ചോറ് കലം അവരുടെ മുന്നില്‍ വെച്ച് ആവശ്യാനുസരണം ഇട്ടോളാന്‍ പറഞ്ഞു.അവസാന തുള്ളി പായസവും കഴിച്ച് ഏമ്പക്കവും വിട്ട് രാജീവും വാഴയും അവസാനന്മാരായി എഴുന്നേറ്റു.കൈ കഴുകി ഉമ്മറത്ത് വിശ്രമിക്കാനിരുന്നപ്പോള് ഗോട്ടിയുടെ അച്ഛന് ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു.
വാഴയെ ചൂണ്ടിക്കൊണ്ട് അച്ഛന് ചോദിച്ചു,
“ഇയാളിവിടെ ആദ്യായിട്ട് വരുവാ അല്ലെ? എവിടാ വീട്?“
വാഴ: വാഴക്കോടാ
“വീട്ടില്‍ കൃഷിയൊക്കെയുണ്ടോ?”
വാഴ: ഇല്യാ, എന്തേ?
“ഒന്നൂല്യാ വെറുതെ ചോദിച്ചൂന്ന് മാത്രം!“
പിന്നീട് എല്ലാവരും അടക്കിപ്പിടിച്ച് ചിരിച്ചപ്പോള്‍ വാഴയ്ക്ക് കാര്യം മനസ്സിലായി.ജാള്യത മറയ്ക്കാനായി വെറുതേ റഫിയെ നോക്കി,
“എന്താ ഇരിക്കണെ, ഒരു വട്ടമെങ്കിലും ഒരു റിഹേര്സല് നോക്കിക്കൂടേ? വാ നമുക്കൊരു റൂമില്‍ ഇരുന്ന് നോക്കാം!
ഗോട്ടി: അതു വേണ്ടാ, അച്ഛനിപ്പോള്‍ ഉറങ്ങാന്‍ കിടക്കും, അത് കോണ്ട് റൂമില്‍ വേണ്ട, നമുക്ക് വീടിന്റെ പിന്നിലെ തൊഴുത്തിലേക്ക് പോകാം!
വാഴ: തൊഴുത്തോ? ദേവ്യെ..മിമിക്രിക്കാരെ ഇങ്ങനെ പരീക്ഷിക്കുകയാണോ?
ഗോട്ടി: എടാ തൊഴുത്തില്‍ ഒരു കൊല്ലായിട്ട് പശുക്കളൊന്നും ഇല്ല.അതിന്റെ ഒരു വശത്ത് വിറക് സൂക്ഷിച്ചിരിക്കുകയാ.വാ നമുക്ക് അങ്ങോട്ട് പോകാം.
വാഴ: ലോകത്തില്‍ ആദ്യമായി ഒരു തൊഴുത്തില്‍ വെച്ച് മിമിക്രി പ്രാക്ടീസ് ചെയ്യുന്നത് നമ്മളായിരിക്കും.ദൈവമേ വേറെ ഒരു മിമിക്രിക്കാരനും ഈ ഗതി വരുത്തരുതേ..
നസി: അങ്ങിനെ തൊഴുത്ത് വീണ്ടും ഒരു തൊഴുത്തായി
സുഭാഷ്: എന്താടാ നീ അങ്ങിനെ പറഞ്ഞത്?
നസി: ആറ് പോത്തുകളല്ലേ നിരന്ന് നില്‍ക്കുന്നത്!
വാഴ: അതൊക്കെ ശരി ഒരു കാര്യം പറഞ്ഞേക്കാം തൊഴുത്തില്‍ കുത്ത് പാടില്ല കെട്ടോ പോത്തുകളേ..
രാജീവ്: എടാ കൃത്യം എത്ര മണിക്കാ നമ്മുടെ പരിപാടി?
ഗോട്ടി: ഏക ദേശം ഒരു ഏഴ് മണിക്കാവാനാണ് സാധ്യത.
രാജീവ്: അപ്പോ നാല് മണിക്കുള്ള ചായ കുടി കഴിഞ്ഞിട്ട് വേദിയുടെ അടുത്തേയ്ക്ക് പോയാല്‍ മതിയല്ലേ.
ഗോട്ടി: മതി മതി ആദ്യം പെണ്പിള്ളാരുടെ ‘രംഗപൂജ’യുണ്ട്
വാഴ: എന്നാ നമുക്കൊരു ‘മിമിക്രിപൂജ’നടത്തരുതോ?
ഗോട്ടി: എടാ ഡാഷേ...’രംഗപൂജ’ എന്നത് ഒരു ഡാന്‍സ് ഐറ്റമാ,അതിനു ശേഷം ക്ലബ്ബിന്റെ റിപ്പോര്‍ട്ടും മറ്റും അവതരിപ്പിക്കും.അതിന് ശേഷം കൊച്ചു പിള്ളാരുടെ കലാ പരിപാടികള്‍, അതിനു ശേഷമാ നമ്മുടെ മിമിക്സ്.
റഫി: മിമിക്സ് കഴിഞ്ഞാല്‍ വേറെ വല്ല പരിപാടിയും ഉണ്ടോ?
ഗോട്ടി: ക്ലബ്ബിലെ അംഗങ്ങള്‍ അവതരിപ്പിക്കുന്ന നാടകമുണ്ട്.
വാഴ: നാടകം കഴിഞ്ഞിട്ട് പോരേ മിമിക്സ് പരേഡ്?
ഗോട്ടി: അതെന്തേ?
വാഴ: പാവങ്ങളുടെ നാടകം കാണാനെങ്കിലും ആരേങ്കിലുമൊക്കെ വേണ്ടേ എന്ന് കരുതി ചോദിച്ചതാ!
നസി:അല്ല ഗെഡീ കാണികളൊക്കെ കുറേ അധികം ഉണ്ടാകുമോ?
ഗോട്ടി: സ്കൂള്‍ ഗ്രൌണ്ട് നിറയെ ആളുകള്‍ ഉണ്ടാകും!
സുഭു: അല്ലടാ വല്ല നമ്പറും ഏറ്റില്ലെങ്കില്‍ കാണികള്‍ കൂവുമോ?
ഗോട്ടി: ഏയ് അങ്ങിനെ കൂവാറൊന്നുമില്ല!
റഫി: പിന്നെ?
ഗോട്ടി: വല്ല ചീമുട്ടയോ തക്കാളിയോ കൊണ്ട് എറിയും അത്ര തന്നെ!
വാഴ: അപ്പോ വയറ് നിറയെ ഭക്ഷണം തന്നത് ഇതിനായിരുന്നോ? മൈ ലാസ്റ്റ് ഉച്ച സപ്പര്‍!ഒരല്പം നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ചിത്ര സ്റ്റുഡിയോയില്‍ നിന്നും ഒരു കളര്‍ ഫോട്ടോ എടുത്ത് വീട്ടുകാര്‍ക്ക് ഡെടിക്കെറ്റ് ചെയ്യായിരുന്നു!
ഗോട്ടി: പേടിക്കാതിരിക്കെടാ നമ്മള് ഫ്രീയായി അവതരിപ്പിക്കുന്നതല്ലേ.ഒരു സഹതാപ തരംഗം ഇല്ലാണ്ടിരിക്യോ?
റഫി: തരംഗമായാലും ഓളമായാലും പരിപാടി ഗംഭീരമാക്കണം!
രാജീവ്: എന്റെ നമ്പറൊക്കെ ഞാന്‍ ഗംഭീരമാക്കും!
വാഴ: പിന്നെ സ്റ്റേജില്‍ സദ്യ തിന്നുന്ന നമ്പറല്ലേ ഗംഭീരമാക്കാന്‍! വേറെ വല്ല നമ്പരും ഇടൂ മകനെ..
സുബു: നമുക്ക് ആദ്യം സ്ത്രീകളെ കയ്യിലെടുക്കണം, എന്നാ രക്ഷപ്പെടാം
നസി: ശരിയാ സ്ത്രീകളേം കുട്ടികളേം കയ്യിലെടുത്താല്‍ പരിപാടി കലക്കും!
വാഴ: അതിനൊരു വഴിയുണ്ട്.
എല്ലാവരും ആകാംക്ഷയോടെ: എന്താ വഴി?
വാഴ: നമുക്ക് ഹനുമാന് സാമിയെ വിളിക്കാം! അങ്ങേര്‍ക്കാകുമ്പോള്‍ കയ്യില്‍ മലയൊക്കെ ഏറ്റി ശീലമുള്ളതല്ലേ,നമുക്കൊരു റിക്വസ്റ്റ് കൊടുക്കാം എന്താ?
പിന്നെ എല്ലാരും കോറസയി:$#%@*%$#%@#$%$#@$ &*%#$@
തുടരും...

Sunday, September 6, 2009
“ഓയില്‍ ലിഫ്റ്റിംഗ് ടെക്നോളജി“ പഠിച്ചാല്‍ കൊച്ചി എമിരേറ്റില്‍ ജോലി ഉറപ്പാ!
കൊച്ചിന് എമിറേറ്റ്,
06/09/2050.
അസ്സലാമു അലൈകും,
കൈഫ് ഹാലക് യാ അബ്വീ, കോപ്പ് അറബിയൊക്കെ മറന്നു ബാപ്പാ. ബാപ്പ വീട്ടിലെ മലയാളി ഹൌസ് മെയിഡായി വന്ന എന്റെ ഉമ്മാനെ കെട്ടിയത് കൊണ്ട് ഇപ്പോള്‍ മലയാളം എഴുതാനും വായിക്കാനും പഠിച്ചു എന്ന് കരുതുന്നു. ഇവിടെ കൊച്ചിയിലെ ഒരു സ്വകാര്യ എണ്ണ ഖനന കമ്പനിയില്‍ തന്നെയാണ് പണി. പണി ഭയങ്കര ബുദ്ധിമുട്ടൊക്കെത്തന്നെയാണ് ബാപ്പാ. അവിടന്ന് പഠിച്ച് വന്ന“ഓയില്‍ ലിഫ്റ്റിങ് ടെക്നോളജി” കോര്സിന്റെ സര്‍ട്ടിഫിക്കേറ്റ് ഇവിടത്തെ പഞ്ചായത്ത് അപ്പീസര്‍ പോലും അറ്റസ്റ്റ് ചെയ്തു തരുന്നില്ല. അത് അംഗീകാരം ഇല്ലാത്ത കോര്‍സാണത്രെ. അവര്‍ ബാപ്പാനെയും എന്നേയും അഡ്മിഷന് കോഴ വാങ്ങി പറ്റിച്ചതാ ബാപ്പാ. അവരുടെ “പൈലിങ് & സേഫ്റ്റി എഞ്ചിനീറിങ്” കോര്സും തട്ടിപ്പാണ് എന്ന കാര്യം മൂത്താപ്പാന്റെ മോനോട് പറയണം.
റൂമില്‍ ഖത്തര്‍, കുവൈറ്റ്, ബഹറിന്‍ തുടങ്ങീ ദരിദ്ര രാജ്യത്ത് നിന്നുമുള്ള കുറച്ച് പേരും ഈ കമ്പനിയില്‍ ജോലി നോക്കുന്നു. കൂടാതെ ഒരു തമിഴ് നാട്ടു കാരനും റൂമില്‍ ഉണ്ട്. ഞങ്ങള്‍ പണിയെടുത്ത് പണിയെടുത്ത് വെയിലു കൊണ്ട് ആകെ കറുത്ത് കരുവാളിച്ച് കൂടെയുള്ള തമിഴന്റെ ചേലുക്കായി ബാപ്പാ. ഞങ്ങളുടെ സൂപ്പര്‍വൈസര്‍ ഒരു കരിവീട്ടി വീരാനിക്കാടെ മകന് അയ്മൂട്ടിയാണ്. അവന്റെ ബാപ്പ പണ്ടെങ്ങാന്‍ ഗള്‍ഫില്‍ ഒരു അറബി വീട്ടില്‍ പണിക്കു നിന്നിരുന്നത്രേ. അന്നു നമ്മള് അവരെ പീഡിപ്പിച്ച് പണിയെടുപ്പിച്ചതിന്റെ ദേഷ്യം ഇപ്പോള്‍ ഞങ്ങളോടാണ് തീര്‍ക്കുന്നത്.
പിന്നെ ദുബായിയിലെ പുറമ്പോക്കില്‍ താമസിക്കുന്ന നമ്മുടെ അമ്മായിയുടെ മകന് ഇവിടെ അടുത്തുള്ള ഒരു വീട്ടില്‍ ഹൌസ് ഡ്രൈവറായി ജോലിയെടുക്കുന്നുണ്ടെന്ന് അറിഞ്ഞു. ഇവിടെ ഞായറാഴ്ചയും ഓവര്‍ടൈം പണി ഉള്ളത് കൊണ്ട് അവനെ കാണാന്‍ പോകാന്‍ കഴിയാറില്ല.“അല്‍ മാജിദ് സുല്‍താനി അല്‍ ഗല്‍താനി” എന്ന അവന്റെ പേര് അവര്‍ “കോരന്” എന്നാണ് വിളിക്കുന്നത്. പണ്ട് ഗള്‍ഫില്‍ ഗ്രോസറി നടത്തി പണക്കാരായ ഒരു കുടുംബമാണ് അത്. പണ്ട് അവരുടെ ഗ്രോസറിയില്‍ കയറി അറബി പിള്ളേര് വഴക്കുണ്ടാക്കാറുള്ളതിന്റെ ദേഷ്യമാണ് അവര്‍ക്ക്. അവന് ഭക്ഷണത്തിന്റെ കാര്യത്തില്‍ വലിയ കുഴപ്പമില്ല. ആ വീട്ടുകാരുടെ മുന്‍ തലമുറക്കാര്‍ കഴിക്കാറുണ്ടായിരുന്ന “കഞ്ഞി” അതിന്റെ സൈഡ് ഡിഷായ “ചമ്മന്തി”പിന്നെ വിശേഷ ദിവസങ്ങളില്‍ “ചുട്ട പപ്പടം” എന്ന ഒരു സാധനവും കിട്ടുമത്രെ.ആ വീട്ടില്‍ തന്നെ ഹൌസ് മെയിഡായി നില്ക്കുന്ന ഒരു കുവൈത്തി പെണ്ണുമായി അവന് അടുപ്പത്തിലാണെന്നും അറിയാന്‍ കഴിഞ്ഞു.
ബാപ്പാട് എനിക്ക് പറയാനുള്ളത് ചിലവുകളൊക്കെ കുറയ്ക്കുക. ഇപ്പോള്‍ ഒരു ഇന്ത്യന്‍ രൂപയ്ക്കു ഇരുപത് ദിര്‍ഹമാണ് എക്സ്ചേഞ്ച് റേറ്റ്. നമ്മുടെ എണ്ണപ്പാടങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍ ബാരലിന് 50 ഡോളര്‍ ഉണ്ടായിരുന്ന ക്രൂഡിന് ഇന്നു പത്തിരട്ടിയാണ് വില. തല്ക്കാലം ഉള്ളാ ചെറിയ കാറ് വിറ്റ് കറവുള്ള ഒരു ഒട്ടകത്തിനെ വാങ്ങുക. അമ്മായിയെ കാണാനൊക്കെ അതിന്റെ പുറത്ത് പോയാല്‍ മതി.പിന്നെ ആവശ്യത്തിന് പാലും കറന്ന് വില്‍ക്കാം. ഈയിടെ അവിടെ എല്ലാ സാധനങ്ങള്‍ക്കും വില കൂടി എന്ന് അറിയാന്‍ കഴിഞ്ഞു. കറന്റ് ബില്ല് കെട്ടാതെ ഫീസ് ഊരി കൊണ്ട് പോകാതെ നോക്കണം.
വിസയ്ക്ക് ചിലവാക്കിയ പണം അടുത്ത മാസത്തോട് കൂടി കൊടുത്ത് തീരുമല്ലൊ. കഴിഞ്ഞ ദിവസം കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ഉദ്യോഗാര്‍ത്ഥികളെ കള്ളവിസയിലാണ് വന്നിരിക്കുന്നതെന്നും പറഞ്ഞ് തിരിച്ചയച്ചു. ഏതോ ഏജന്‍സി ചതിച്ചതാവും.
കൂടുതല്‍ ഒന്നും എഴുതുന്നില്ല. ക്രൂഡിന്റെ ബാരല്‍ ലിഫ്റ്റ് ചെയ്ത് ലിഫ്റ്റ് ചെയ്ത് ഒരു പരുവത്തിലായി. ഇവിടെയുള്ള മെസ്സില്‍ നിന്നുമാണ് ഭക്ഷണം. മൂന്ന് നേരത്തിനും കൂടി നല്ലൊരു സംഖ്യ വരും.പിന്നെ ഓവര്‍ ടൈം ഇല്ലാത്ത ദിവസങ്ങളില്‍ റോഡ് സിഗ്നലില്‍ പേപ്പര്‍ വില്‍ക്കാനും, പാര്‍ക്കുകളില്‍ ഐസ് ക്രീം വില്‍ക്കാനും പോകാറുണ്ട്. മുന്‍സിപ്പാലിറ്റിയിലെ സി ഐ ഡികള്‍ കണ്ടാല്‍ അവര്‍ പിടിച്ച്കൊണ്ട് പോയി വിസ ക്യാന്‍സല്‍ ചെയ്ത് കയ്യോടെ കേറ്റി വിടും. അത് കൊണ്ട് വളരെ സൂക്ഷിച്ചാണ് ഈ പണികളൊക്കെ ചെയ്യുന്നത്. കഴിഞ്ഞ ദിവസം “ലേബര്‍ കാര്‍ഡ്” (പത്താക്ക) കളഞ്ഞ് പോയിരുന്നു. ഭാഗ്യത്തിന് ഒരു കൂട്ടുകാരന് കിട്ടി. ഇല്ലെങ്കില്‍ പിഴ ഒടുക്കേണ്ടി വന്നേനെ.
നാട്ടിലേക്കു എന്നു വരാന്‍ പറ്റുമെന്ന് അറിയില്ല.ലീവിന് കൊടുത്തിട്ടുണ്ട്. മിക്കവാറും അടുത്ത വര്‍ഷത്തെ പെരുന്നാളിന് എത്താന്‍ നോക്കാം.ഉമ്മുല്‍ ഖൊയിന്‍ എയര്‍പോര്‍ട്ടിലേക്കാവും മിക്കവാറും ടിക്കറ്റ് കമ്പനി തരുന്നത്. പിന്നെ മനാമ സൂപ്പര്‍ മാര്‍ക്കറ്റിലെ പറ്റ് അടുത്ത മാസം തീര്‍ക്കാം എന്ന് പറയുക. നാട്ടിലേക്ക് വരുമ്പോള്‍ എന്തൊക്കെ കൊണ്ട് വരണമെന്നു അടുത്ത മെയിലില്‍ അറിയിക്കുക.പിന്നെ മേലാല്‍ ആരോടും “ഓയില്‍ ലിഫ്റ്റിങ് ടെക്നോളജി” പഠിച്ച് ഇങ്ങോട്ട് വരണ്ട എന്ന് പറയുക, കാരണം ഈ “ഓയില്‍ ലിഫ്റ്റ് ടെക്നോളജി” അല്‍പ്പം കടന്ന കയ്യാണ് ബാപ്പാ!
ഇത്രമാത്രം,ബാപ്പാടെ സ്വന്തം മകന്,
അല്‍ ജമാല്‍ അല്‍ സാലം അല്‍ ലേലം ഗല്‍താനി
(ജമാലു)

Tuesday, September 1, 2009
എന്റെ ഓണം എന്റെ പ്രിയ താരങ്ങള്‍ക്കൊപ്പം

പ്രിയപ്പെട്ട കൂട്ടുകാരെ,
എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകള്‍ !!
ഈ പൊന്നോണ പുലരിയില്‍ ഞാനും എന്റെ കഥാപാത്രങ്ങളായ കുഞ്ഞീവി,സൂറ, കുവൈറ്റ് അളിയന്,അയ്യപ്പ ബൈജു, ക്യാമറ മേനോന് തുടങ്ങിയവരുടെ കൂടെയാണ് ഈ തിരുവോണം ആഘോഷിക്കുന്നത്. ഞങ്ങള്‍ എല്ലാവരും ഒത്തുകൂടി ഈ പൊന്നോണം ശരിക്കും അടിച്ച് പൊളിച്ചു എന്ന് തന്നെ പറയാം. ആ സംഗമത്തിന്റെ വിശദമായ ഒരു റിപ്പോര്‍ട്ടാണ് ഇവിടെ കുറിക്കുന്നത്.
എന്റെ ഓണം എന്റെ പ്രിയ താരങ്ങള്‍ക്കൊപ്പം
വളരെ നാളത്തെ ആഗ്രഹമായിരുന്നു എന്റെ എല്ലാ കഥാപാത്രങ്ങളെയും ഒരുമിച്ച് ഒരു വേദിയില്‍ കൊണ്ടുവരിക എന്നത്. ഈ പൊന്നോണം അതിന് സാക്ഷാത്കാരമായി എന്ന സന്തോഷം ഈ സംഗമത്തിന് ഇരട്ടി സന്തോഷം നല്കുന്നു. ഒരു മേശയ്ക്കു ചുറ്റുമിരുന്ന് പരസ്പരം പരിചയപ്പെടുകയും ചോദ്യങ്ങള്‍ ചോദിക്കുകയും പാട്ടുകളും തമാശകളുമായി ഞങ്ങള്‍ കുറെസമയം ചിലവഴിച്ചു. ആ ഒരു സംഗമത്തിന്റെ പ്രസക്ത ഭാഗങ്ങളിലേക്ക് നിങ്ങളെ ഞാന്‍ ക്ഷണിക്കുന്നു.
എന്റെ ഓണം എന്റെ പ്രിയ താരങ്ങല്‍ക്കൊപ്പം എന്ന പരിപാടിയിലേക്ക് ഏവര്‍ക്കും സ്വാഗതം!
കുഞ്ഞി: ബായേ ഒരു മിനിറ്റ്, ഡാ മാനേ കുവൈറ്റ് അളിയാ ഇജ്ജ് സൂറാന്റെ എരുത്തിന്ന് എണീറ്റ് ഇപ്പൊറത്ത് വന്നിരിക്ക്. കാര്യം അനക്ക് ഓളുടെ കൂടെ നിക്കാഹ് കയിഞ്ഞിട്ട് ഇരിക്കാം ഏത്?
ബൈജു: യെസ് നോട്ട് ദി പോയന്റ്, പൈന്റും സോഡയും ഒരുത്തില് ഇരിക്കുന്നത് സമ്മര്‍ദ്ദം ഉണ്ടാക്കും ഓക്കേ...
വാഴ: ശരി ഒരു തര്‍ക്കം വേണ്ടാ സൂറാ നീ എന്റെ അടുത്ത് ഈ കസേരയിലിരിക്കൂ
കുഞ്ഞി: ബായേ ഓണത്തിന്റെ എടേല് തന്നെ പൂട്ട് കച്ചോടം വേണൊ?സൂറാ ഇജ്ജ് ഇന്റെ എരുത്ത് തന്നെ ഇരുന്നാ മതി.
സൂറ: ഉമ്മാ ഞാന്‍ ഈ ബൈജു ചേട്ടന്റെ അടുത്ത് ഇരുന്നോളാം
ബൈജു: ഓക്കെ, കൊച്ചു പെണ്ണാ ഇവിടെ ഇരുന്നോട്ടെ. എന്റെ ആരോഗ്യ സ്ഥിതി വെച്ച് ധൈര്യമായി ഇരുന്നൊ ഞാന്‍ ഡീസെന്റാ..
വാഴ: അപ്പോ നമുക്കു തുടങ്ങാം അല്ലെ? ക്യാമറ മേനോന്.. ഒക്കെ റെഡിയല്ലെ?
ക്യാ.മേ: എല്ലാം ഓക്കെയാണ്.
വാഴ:എല്ലാവര്ക്കും ഓണാശംസകള്‍ നേരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് വളരെ പ്രശസ്തരായ നിങ്ങളെ ഈ ഒരു പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഇത്രയും നാളത്തെ അനുഭവങ്ങള്‍ നിങ്ങളോരുരുത്തരും ഇവിടെ പങ്കു വെക്കും എന്നു ഞാന്‍ കരുതുന്നു. അതുപോലെ നിങ്ങള്‍ക്ക് എന്നെ പറ്റി എന്താണ് അഭിപ്രായം എന്നും അറിയാന്‍ ഞാന്‍ താല്പര്യപ്പെടുന്നു. ആദ്യമായി നമ്മുടെ ഏവരുടേയും പ്രിയങ്കരിയായ കുഞ്ഞീവി ഇത്തയില് നിന്ന് തന്നെ തുടങ്ങാം.
കുഞ്ഞി: ബായേടെ നാട്ടുകാരിയായ എനിക്ക് ഇത്രേം ആരാധകര്‍ ഉണ്ട് എന്ന വിവരം ബായേടെ ഇന്റര്‍വ്യൂകള്‍ കയിഞ്ഞപ്പഴാണ് ഞമ്മക്ക് മനസ്സിലായത്. അയില് ഇക്ക് പെരുത്ത് സന്തോഷം ഉണ്ട്.പിന്നെ ഞമ്മള് കണ്ട കാര്യം എവിടെയും ബിളിച്ച് പറയും. അതു എല്ലോര്‍ക്കും പെരുത്ത് ഇഷ്ടായി, അങ്ങിനെ ഞമ്മള് ഫെയ്മസ് ആയി. പിന്നെ ബായേനെ കുറിച്ച് അത്ര നല്ല അഭിപ്രായമൊന്നും ഇല്ല. ഇജ്ജ് ഇന്റെ സൂറാനെ രണ്ടാം കെട്ട് കെട്ടട്ടെ എന്നു ശോയിച്ച കാര്യം ഏതായാലും ഞാമ്മള് ആരോടും പറയുന്നില്ല ബാക്കി ഞാന്‍ പിന്നെ പറയാം.
വാഴ: ഇത്താ ഈ പരിപാടി ഇപ്പൊ നിലവിലുള്ള എന്റെ ഭാര്യ കാണും, വെറുതെ കഞ്ഞി കുടി മുട്ടിക്കല്ലെ..ഓക്കെ.... ഇനി നമുക്കു സൂറാടെ വിശേഷങ്ങളിലേക്കു കടക്കാം. സൂറ കോളേജില്‍ ബയങ്കര ഫേമസ് ആണല്ലൊ. വല്ല പ്രേമ ലേഖനങ്ങളൊക്കെ കിട്ടിയിരുന്നൊ?
സൂറ: അക്കാര്യം പറഞ്ഞാല്‍ ഒരുപാടുണ്ട്. ആദ്യം സൂത്രന് എന്ന ആളെക്കോണ്ടാണ് തൊന്തറവ് ഉണ്ടായിരുന്നത്. ഓനുക്ക് ഇന്നെ കെട്ടണം. പിന്നെ ചാണക്യന്, ഓനൊരു വയസ്സനാ, ഇന്നാലും ഞമ്മളെ കെട്ടണം എന്നാ പൂതി. പിന്നെ കനല് എന്ന ഒരു സീനിയര്‍ ഒരു കത്ത് തന്നു. പക്ഷേ ഓനുക്ക് വീട്ടുകാരുടെ അറിവില്‍ തന്നെ ഒരു കുട്ടിയും കെട്യോളും ഉണ്ടെന്നാ അറിഞ്ഞത്. ഇന്റെ റബ്ബെ പിന്നേ കമന്റടിക്കാരേം വായില്‍നോട്ടക്കാരെം കൊണ്ട് പൊറുതി മുട്ടി.പിന്നെ എല്ലാം ശരിയായി.
വാഴ: ശരിയായി എന്നു പറഞ്ഞാല്‍?
സൂറ: പിന്നെ അതൊക്കെ ഒരു ശീലായി. കൂടാതെ ഇന്റെ കല്യാണം ഉറപ്പിച്ചു എന്നും പറഞ്ഞു. അതിന് പലരും എന്റെ ചാരിത്രത്തെ പറ്റി കഥകളുണ്ടാക്കി. അപ്പൊ എനിക്ക് ശരിക്കും സങ്കടം വന്നു. ഉമ്മ അറിഞ്ഞാല്‍ ഒരു ഭൂകമ്പം ഉണ്ടാകും എന്നു ഭയന്നു ആരോടും പറഞ്ഞില്ല.
വാഴ: കോളേജില്‍ നാസ് എന്നൊരു കുട്ടിയുമായാണല്ലൊ കൂട്ട്. അവരെ പറ്റി എന്താണ് അഭിപ്രായം?
സൂറ: ഓളുക്ക് എപ്പഴും ഹോസ്റ്റലിലെ ഭക്ഷണത്തിനെ പറ്റി കുറ്റം പറയാനേ നേരമുള്ളൂ. പിന്നേ ഏതോ ഡോക്ടറുമായി എന്തോ ചുറ്റിക്കളി ഉണ്ടായിരുന്നത് കോണ്ട് ഫോണ്‍ കയ്യിന്നു വെച്ച സമയം ഉണ്ടാവാറില്ല. ഇപ്പൊ അവരുടെ കല്യാണം കഴിഞ്ഞു. ഇപ്പൊ ഡോക്ടര്‍ക്ക് ഇവള് വെക്കുന്ന ഭക്ഷണത്തിന്റെ കുറ്റം പറയാനേ സമയമുള്ളൂ എന്നാണറിഞ്ഞത്.
വാഴ: ഒരു ദിവസം രാവിലെ സൂറാടെ വീട്ടില്‍ ഞാന്‍ വന്നപ്പോള്‍ എന്നെ ആദ്യമായി കണ്ടിട്ട് സൂറാക്കു എന്താണ് തോന്നിയത്?
സൂറ: വന്നത് ശനിയാഴ്ച്ച രാവിലെ ആയത് കോണ്ട് ഒരു പിച്ചക്കാരനായിരിക്കും എന്നാണ് ഞാന്‍ ആദ്യം കരുതിയത്. പിന്നെ ഉമ്മ പറഞ്ഞപ്പോഴാണ് ആളെ മനസ്സിലായത്.
വാഴ: സൂറാക്ക് എന്നെ കുറിച്ച് എന്താണ് അഭിപ്രായം?
സൂറ: ഇങ്ങള് ഇടയ്ക്കിടയ്ക്ക് കാണുമ്പോള്‍ ചോദിക്കാറുള്ളതല്ലെ. പിന്നെ ഇങ്ങളെ എന്റെ ഒരു സഹോദരനായി കാണാനാണ് എനിക്ക് ഇഷ്ടം! ഇങ്ങടെ കെട്യോളേം കുട്യോളെം സങ്കടപ്പെടുത്താന്‍ ഞാനില്ല പൊന്നേ...
വാഴ:സൂറാ!!! ഹമ്മേ!!!എന്നാലും എന്റെ സൂറാ!! ശരി നമുക്കിനി ബൈജുവിന്റെ വിശേഷങ്ങളിലേക്കു കടക്കാം. ബൈജു ഇങ്ങനെ കുടിച്ചാല്‍ വീട്ടുകാര്‍ ചോദിക്കില്ലെ?
ബൈജു: പിന്നെ ഒരു പൈന്റ് കിട്ടിയാല്‍ എനിക്കുതന്നെ തേയില്ല പിന്നെയല്ലെ വീട്ടുകാര്‍ ചോദിച്ചാ കൊടുക്കുന്നത്!
വാഴ: ഈ മെലിഞ്ഞ ശരീരം വെച്ച് തമാശെം പറയോ? ഇത്രയും അടി വാങ്ങിക്കൂട്ടാന്‍ മാത്രം ത്രാണിയുണ്ടോ ബൈജുന്റെ ഈ ശരീരത്തിന്?
ബൈജു: എന്നാ ഒരു കാര്യം ചെയ്യ് എന്റെ അസിസ്റ്റന്റായി വന്ന് അടിയൊക്കെ ഇയാളങ്ങോട്ട് വാങ്ങ്, എന്താ പറ്റ്വൊ? അല്ല പിന്നെ!
വാഴ: എന്നാലും ഈ അപ്പന് വിളിയും തല്ലുകൊള്ളിത്തരവും ഒക്കെ ഒന്ന് നിര്‍ത്തിക്കൂടെ?
ബൈജു: പ്ലീസ് നോട്ട് ദി പോയന്റ് ,ഈ വെള്ളടിയും അപ്പന് വിളിയുമൊക്കെ നിര്‍ത്ത്യാ പിന്നെ അയ്യപ്പ ബൈജുന് എന്താ വില? അയ്യപ്പ ബൈജുനെ കുറിച്ച് എഴുതിയില്ലെങ്കില്‍ പിന്നെ എന്റെ അപ്പനെ കുറിച്ച് എഴുതോ വാഴ?
കു.അളിയന്: അതു ന്യായം. അക്കാര്യത്തില്‍ ഞാന്‍ ബൈജുവിന്റെ കൂടെയാ. നമ്മളില്ലെങ്കി വാഴക്ക് ഹിറ്റ് ധാന്യം കിട്ടുമോ പുഴുങ്ങി തിന്നാന്‍.
ബൈജു: കുവൈറ്റ് അളിയന്! വല്യ പുള്ളിയാ, ഒള്ള കാശൊക്കെ ചെലവാക്കി വാഴക്കോടനെ ഇലക്ഷനില്‍ മത്സരിപ്പിച്ച്. ഇപ്പൊ കാശും പോയി ഉള്ള പണീം പോയി വാഴ തോറ്റും പോയി!
കു.അളിയന്: ഹൊ അതൊന്നും ഓര്‍മ്മിപ്പിക്കല്ലേ ബൈജൂ, പലരും പിന്നില്‍ നിന്നും കുത്തി. കാശ് വങ്ങിയ പലരും വോട്ട് ചെയ്തില്ല. പിന്നെ കാപ്പിലാന് അധികാര ദുര്‍വിനിയോഗം നടത്തി കള്ളവോട്ട് ചെയ്യിച്ചു എന്നാ അറിഞ്ഞത്.
വാഴ: ആട്ടേ ബൈജുവിന് എന്നെക്കുറിച്ച് എന്താണ് അഭിപ്രായം?
ബൈജു: ഇന്നേ വരെ ഷാപ്പിനെ കുറിച്ച് ആരേലും അഭിപ്രായം പറഞ്ഞിട്ടുണ്ടോ വാഴേ. വാഴ ഒരു അസ്സല് ഷാപ്പാ, പല പല ബ്രാന്‍ഡുകളുള്ള ഒരടിപൊളി ബീവറെജിന്റെ ഷാപ്പ്, സത്യം!
വാഴ:ശ്ശെ ചോദിക്കേണ്ടിയിരുന്നില്ല. അതെല്ലാം മറന്നേക്കാം, ഇനി നിങ്ങള്‍ക്ക് ഒരോരുത്തര്‍ക്കും എന്നോട് ഇഷ്ടമുള്ള ചോദ്യങ്ങള്‍ ചോദിക്കാം. അതിനു ശേഷം നമ്മള് ഇവിടെ ഒരുക്കിയ വിഭവ സമ്രുദ്ധമായ സദ്യ കഴിച്ച് ഓണപ്പാട്ടും പാടി പിരിയാം ഓക്കേ.. ശരി ചോദിക്കൂ..
കുഞ്ഞി:എന്തായാലും സദ്യ കഴിഞ്ഞ് പാട്ടാക്കിയത് നന്നായി ഇല്ലെങ്കില്‍ സദ്യ തിന്നാന്‍ വയ്യാണ്ട് ഓടേണ്ടി വന്നേനെ! അല്ല ബായേ ഇജ്ജ് ബല്യ പാട്ട് കാരനാണ് എന്ന് അനക്കൊരു വിജാരം ഉണ്ടോ?
സത്യത്തില്‍ ഇജ്ജ് പാട്ട് പഠിച്ചിട്ടുണ്ടാ? കേള്‍ക്കാന്‍ നല്ല ഇമ്പമില്ലാത്തോണ്ട് ചൊയിച്ചതാ.പക്ഷേ അന്റെ ആ താളമില്ലായ്മ ബയങ്കരം തന്നെ!
വാഴ:എന്റെ ഇത്ത ദയവായി നാറ്റിക്കല്ലേ. ഞാന്‍ പാട്ടൊന്നും പഠിച്ചിട്ടില്ല. പഠിക്കണം എന്ന് ചെറുപ്പം മുതല്‍ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞില്ല. ആ ഒരു വിഷമം തീര്‍ക്കാന്‍ പാടുന്നതല്ലേ, ഇത്ത ക്ഷമീ.ഇനി നന്നായി പാടിക്കോളാം എന്നാലും ബ്ലോഗില്‍ ഞാന്‍ മിമിക്രി കാണിക്കുന്നോന്നും ഇല്ലല്ലോ.
സൂറ: ഇക്ക ഒരു RSP ആണെന്നാണല്ലോ പറഞ്ഞു കേള്‍ക്കുന്നത്, അതായത് "റമദാന് സ്പെഷല്‍ പാര്‍ട്ടി" റമദാനില്‍ മാത്രം പള്ളിയില്‍ മുടങ്ങാതെ പോകുന്ന ഒരു പാര്‍ട്ട് ടൈം വിശ്വാസിയാണോ?
വാഴ: വേറെ എത്ര നല്ല ചോദ്യങ്ങള്‍ ചോദിക്കാനുണ്ട് സൂറാ, ഈ കൊലച്ചതി എന്നോട് വേണായിരുന്നൊ? സത്യം പറഞ്ഞ അതില്‍ സത്യം ഇല്ലാതില്ല. എങ്കിലും ഞാന്‍ മതത്തെ കൂടുതല്‍ പഠിച്ച് കൊണ്ടിരിക്കുകയാണ്. ജന്മം കൊണ്ട് ഒരു മതത്തിലായി എന്നതില്‍ കവിഞ്ഞ് ആ മതത്തെ അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ മനസ്സിലാക്കിയാലേ വിശ്വാസത്തിന് തിളക്കമുണ്ടാവൂ.എന്താ അങ്ങിനെയല്ലെ? ഓക്കേ, ഇനി ബൈജു ചോദിക്കൂ,
ബൈജു: എനിക്കൊരു ഫുള്ള് ‘ഓസീയാര്‍’
വാഴ: അതല്ല ചോദ്യം ചോദിക്കാനുണ്ടെങ്കില്‍ ചോദിക്ക് ബൈജൂ.
ബൈജു: ചോദ്യം ചോദിക്കാന്‍ ഇയാളാരാ മൈസ്രേട്ടോ?
കൊച്ചു പയ്യനാ! ചുമ്മ ഒന്നു വിരട്ടി നോക്കീതാ, ബൈജൂന് ഒന്നേ ചോദിക്കാനുള്ളൂ, എനിക്കു സൂറാനെ കെട്ടിച്ച് തര്വൊ?
കുഞ്ഞി: പ്ഫ! ശെയ്ത്താനെ ഈ കള്ളും കുടിച്ച് വെളിവില്ലാതെ നടക്കണ അനക്കല്ല അന്റെ വാപ്പാക്കാ സൂറാനെ കെട്ടിക്കണത്, മുണ്ടാതെ ഇരുന്നൊ ഇജ്ജ്.
ബൈജു: പ്ലീസ് നോട്ട് ദി പോയന്റ്,അപ്പന് ഈസ് ഓള്‍ഡ് മാന്‍, സോ കുഞ്ഞീവിയെ എന്റെ അപ്പന് കെട്ടും സൂറാനെ ഞാനും കെട്ടാം ഏത്??
“ഠോ” അന്റെ മയ്യത്ത് ഞമ്മള് എടുക്കും ഹാ.
വാഴ: ശ്ശെ എന്താ ഇത്താ ഇത്. ബൈജു ഒരു തമാശ പറഞ്ഞതല്ലെ?
ബൈജു: ഞാന്‍ ഇത്താനെ ഒന്ന് പറ്റിച്ചതാ, സൂറ എന്റെ പെങ്ങളല്ലെ, ഇത്താ, അടി കലക്കി! ഇപ്പൊ മനസ്സിലായില്ലെ എങ്ങിനെ ചുമ്മാ തല്ല് വാങ്ങാമെന്ന്.ദാറ്റ് ഈസ് അയ്യപ്പ ബൈജു! ജസ്റ്റ് ഡിസംബര്‍ ദാറ്റ്.
കുഞ്ഞി: സങ്കതി ഓന് പറഞ്ഞത് ഒരു ധിക്കാരാണെങ്കിലും എനിക്കൊന്ന് തച്ചാരായി, സാരല്യടാ മോനേ
കു.അളിയന്: എന്റെ പൊന്നു ഇത്താ, സൂറാനെ എത്രെം വേഗം എനിക്ക് കെട്ടിച്ച് താ, എന്നാ ഈ വക വല്ല പുലിവാലും ഉണ്ടാ?
കുഞ്ഞി: അന്റെ കയ്യിലെ കായി ഒക്കെ കയിഞ്ഞ സ്ഥിതിയ്ക്ക് വേറെ കായിള്ള കുഞ്ഞാലിക്ക വരുമോന്ന് നോക്കട്ടെ! ഇല്ലെങ്കി ഇജ്ജ് പോയി കായിണ്ടാക്കി വാടാ...
വാഴ: അപ്പോ ഇനി എല്ലാവര്ക്കും സദ്യ കഴിക്കാം അതിന് മുന്‍പ് നമ്മുടെ ഒരു ഗ്രൂപ്പ് ഫോടോ ക്യാമറാ മേനോന് എടുക്കും എല്ലാവരും വരിവരിയായി നിന്നെ?
ബൈജു: വരി വരിയായി നില്ക്കാന് ഇതെന്താ റേഷന്‍ കടേല് മണ്ണെണ്ണയ്ക്കു നില്ക്കുവാണോ?
ക്യാ.മേ: ബൈജു ഡാന്‍സ് ചെയ്യാതെ സ്റ്റെഡിയായി നില്ക്കൂ..
ബൈജു: ഡാന്‍സല്ലടാ ഉവ്വേ കാലിനൊരു ബലക്കുറവ്. നീ അഡ്ജസ്റ്റ് ചെയ്ത് വീശിയെടടേയ്..
photo curtsy: google

ക്ലിക്!
എല്ലാ മാന്യ വായനക്കാര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍!!
photo curtsy: google
Subscribe to:
Posts (Atom)